Tuesday, June 10

കപട സന്യാസിമാര്‍ -കറുത്ത സത്യങ്ങള്‍ -4

വായിച്ചിട്ടിലെങ്ങില്‍ ഇതു കൂടി വായിക്കുക :
സത്യം പറഞ്ഞാല്‍ മനസില്‍ പേടി ഉണ്ടായിരുന്നു ...എന്താണെന്നു വച്ചാല്‍ ഈ കപട സ്വാമി വേട്ട എങ്ങാനും പൂര്‍ത്തിയവുമോ എന്ന് ... സമാധാനം പഴയ മുന്നാര്‍ പോലെ തന്നെ ..പോയ വഴി പുല്ല് പോലും ഇല്ല ...മൂന്നാമത്തെ പോസ്ട്ടോട് കൂടി ഈ പണി നിറുത്താം എന്ന് കരുതിയതാണ് ..പക്ഷെ എന്ത് ചെയ്യാം മെയില് തുറന്നപോള്‍ ഇതാ പുതിയ കുറെ "ദൈവങ്ങള്‍".. മെയില്‍ 15 പേര്ക്ക് ഫോര്‍വേഡ് ചെയ്താല്‍ പുണ്യം കിട്ടുമെന്നൊക്കെ ..അപ്പൊ കരുതി പാവം എന്റെ ബൂലോക സുഹ്രത്തുക്കള്‍കും ഇരിക്കട്ടെ കുറച്ചു പുണ്യംയെന്നു.
!!


സാധാരണ സംഭാവിക്കാരുള്ളത് തന്നെ സംഭവിച്ചു ..പുതിയ വാര്‍ത്ത കിട്ടിയപ്പോള്‍ മലയാളികള്‍ സൌകര്യപൂര്‍വ്വം"ദൈവങ്ങളെ" മറന്നു (പിന്നെങ്ങനെ "ദൈവങ്ങള്‍" മലയാളികളെ മറക്കാതിരിക്കും).പാചക വാതകത്തിനും പെട്രോളിനും വില കൂടിയപ്പോള്‍ നമ്മള്‍ മലയാളികള്‍ "ദൈവങ്ങളെ" വിട്ടു ഹര്‍ത്താല്‍ലിനു പോയി...അമാനുഷിക ശക്തി ഉള്ള ദൈവങ്ങള്‍ അല്ലെ , ഹര്‍ത്താല്‍ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ദൈവങ്ങളുടെ പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍ ...നമ്മള്‍ പാവം മലയാളികള്‍ !! ദൈവങ്ങളും പോയി എന്നാ ഹര്‍ത്താല്‍ വിജയിച്ചോ അതും ഇല്ലാ. ചുരുക്കി പറഞ്ഞാല്‍ കക്ഷത്ത്‌ ഇരിക്കുന്നതും പോയി എന്ന ഉത്തരത്തില്‍ ഉള്ളതോട്ടും കിട്ടിയുമില്ല ..

ഇതാ ബൂലോകര്‍ക്കായി പുതിയ കുറെ ദൈവങ്ങളെ പരിച്ചയപെടുത്തുന്നു ....വന്നു കാണുക ..കണ്ടു കമന്റ് എഴുതുക (സോറി കണ്ടു ആശിര്‍വാതം വാങ്ങുക )

പ്രമുഖ BJP നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓ രാജഗോപാല്‍ 'അമ്മതായി'യില്‍ നിന്നും അനുഗ്രഹം വാങ്ങുന്നു ...സാക്ഷിയില്‍ ആണെന്ന് തോന്നുന്നു രാജഗോപാല്‍ അമ്മയുടെ തലയിലുടെ പാലോ മറ്റോ ഒഴികുന്നതും കാണിചിരുന്നുവത്രേ..(ഇതില്‍ കൂടുതല്‍ കാണിക്കാന്‍ വല്ലതും ഉണ്ടാവുമോ ആവോ...)
9 comments:

 1. "അമാനുഷിക ശക്തി ഉള്ള ദൈവങ്ങള്‍ അല്ലെ , ഹര്‍ത്താല്‍ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ദൈവങ്ങളുടെ പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍ "

  മുന്‍പത്തെ പോസ്റ്റില്‍ ആരോ പരാതി പറഞ്ഞിരുന്നു ...അച്ചന്മാരെ പറ്റി ഒന്നും ഇല്ലാന്ന്..ഇതില്‍ ഉണ്ടുട്ടോ..

  ReplyDelete
 2. പ്രിയ അജ്ഞാതന്‍ നന്നയിട്ടുണ്ട്

  യഥാര്‍ത്ഥത്തില്‍ യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരും, നിരീശ്വരന്മാരുമാണ് ആള്‍ദൈവങ്ങളായി അവതരിക്കുന്നത്. അവര്‍ ഒട്ടും തന്നെ ദൈവ ഭയം ഇല്ലാത്തവരാണ്. ഈ ജീവിതത്തോട് കൂടി എല്ലാം കഴിഞ്ഞു എന്ന് ചിന്തിക്കുന്നവര്‍. പരാമാവധി സുഖിച്ച് ജീവിക്കുക എന്നതാണ് പിന്നെ അവരുടെ യുക്തി.ഒരു വിധിന്യായ ദിവസത്തെകുറിച്ചുള്ള ചിന്ത അവരെ ഒരിക്കലും അലട്ടുന്നുമില്ല.

  അതിനായി അന്ധ വിശ്വാസങ്ങള്‍ അവര്‍ നന്നായി ചൂഷണം ചെയ്യുന്നു.ആത്മീയ കച്ചവടം പ്രോത്സാഹിപ്പിക്കുന്ന മുതലാളിത്തവും ഇതില്‍ മുഖ്യ പങ്ക് വഹിക്കുന്നു

  ReplyDelete
 3. താങ്ങളുടെ അഭിപ്രായതിനോട് ഞാന്‍ യോജിക്കുന്നു സലാഹുദ്ദീന് ... യഥാര്‍ത്ഥ മത വിശ്വാസികള്‍ക്ക് ഒരിക്കലും ആള്‍ ദൈവമായി അവതരിക്കാന്‍ പറ്റില്ല .. ഇത്ര ഒക്കെ പ്രശനങ്ങള്‍ ഉണ്ടായിട്ടും ചിലര്‍ ആര്‍ക്കു വേണ്ടി ഇപ്പോഴും വാദിക്കുന്നു ..ഇനിയും പിടിക്കപെടാത്ത അല്ലെങ്ങില്‍ പിടിക്കാന്‍ പറ്റാത്തവരെ അവര്‍ ദൈവമായി കാണുന്നു ... മന്ദബുധികലായ അവര്‍ അറിയുന്നില്ല അവര്‍ പിടിക്കപെടാതത് ദൈവീക ശക്തി കൊണ്ടല്ല മറിച്ചു അവര്‍ ഒഴുക്കുന്ന പണത്തിന്റെ മിടുക്ക് കൊണ്ടാണെന്ന് .... ഇവരെ കഴുതകള്‍എന്ന് വിളിച്ചാല്‍ ചിലപ്പോള്‍ കഴുതകള്‍ വന്നു നമ്മെ തല്ലും

  ReplyDelete
 4. സാമൂഹിക പ്രസക്തിയുള്ള ടോപ്പിക്. വളരെ നന്നായി അവതരിപ്പിച്ചു ...ഇത്തരം കപട വിശ്വാസികളെ ജാതിയും മതവും നോക്കാതെ നാം ഒറ്റക്കെട്ടായി എതിര്‍ക്കണം ..പോസ്റ്റിങ്ങ്‌ തുടരുക

  ReplyDelete
 5. നന്നായി, ...
  യഥാര്‍ഥ വിശ്വാസികള്‍ക്ക് ആള്‍ദൈവമാകാന്‍ പറ്റില്ലാ എന്നുള്ളത് ശരിയായിരിക്കാം, വിശ്വാസത്തെ മുതലെടുത്താണ്‍ കള്ള ദൈവങള്‍ വിലസുന്നത് എന്ന് പറയേന്ടതില്ലല്ലോ...
  നല്ല വിശ്വാസത്തെയും, ചീത്ത വിശ്വാസത്തെയും വേര്‍തിരിക്കുന്ന വര നിങ്ങളെവിടെ വരയ്ക്കും ?

  ReplyDelete
 6. എകനായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നവനെ ദൈവ വിശ്വാസി എന്ന് വിളിയ്ക്കാം . അവന്‍ തന്റെയും ദൈവത്തിന്റെയും ഇടയില്‍ ഒരു ഇടനിലക്കാരനെ വയ്കുക ഇല്ല .

  ReplyDelete
 7. "വിശ്വാസത്തെ മുതലെടുത്താണ്‍ കള്ള ദൈവങള്‍ വിലസുന്നത് എന്ന് പറയേന്ടതില്ലല്ലോ... "

  വിശ്വാസത്തെ അല്ല കിച്ചൂ‍ അന്ധവിശ്വസത്തെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്

  വിശ്വാസം എന്നത് യുക്തിഭദ്രമയിരിക്കണം. മനുഷ്യയുക്തിക്കപ്പുറത്ത് കാര്യങ്ങള്‍ പലതുമുണ്ട്. ഇങ്ങനെ മനസ്സിലാക്കുന്നതും യുക്തിയുടെ ഭാഗം തന്നെയാണ്.മനുഷ്യലിരാള്‍ക്കും തന്നെ ഒരിക്കലും ദൈവമാവാന്‍ പറ്റില്ല എന്നതും ഒരു സാമാന്യ യുക്തിയാണ്

  അന്ധവിശ്വാസങ്ങളുടെ പുറകെ പോകാന്‍ പ്രധാന കാരണം മനുഷ്യന്റെ അത്യാര്‍ത്തിയാണ്. യഥാര്‍ത്ഥ വിശ്വാസം ഒരീക്കലും ഒരു ധനാഗമന മര്‍ഗ്ഗമല്ല തന്നെ.


  സഹജീവിയായ മനുഷ്യന് പണം നല്‍കാത്തവന്‍ ദൈവത്തിന് അത് നല്‍കുന്നു. എല്ലാം സൃഷ്ടിച്ചുണ്ടാക്കിയ ദൈവത്തിന് പണം എന്തിനെന്ന് ചിന്തിക്കാനുള്ള ബുദ്ധി ഈ പാവങ്ങള്‍ക്കില്ലാതെ പോയി.

  ReplyDelete
 8. എന്റെ ബ്ലോഗ് ഒന്നു നോക്കാമൊ?

  ReplyDelete
 9. എന്റെ ബ്ലോഗ് ഒന്നു നോക്കാമൊ?
  www.dreamscheleri.blogspot.com

  ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.