Monday, September 22

ബൂലോകത്തെ യുക്തിവാദി നേതാവ്

ബൂലോകത്തെ യുക്തിവാദി നേതാവായ ശ്രീ ജബ്ബാര്‍ മാഷും ഇസ്ലാം വിചാരം എന്ന ബ്ലോഗറും തമ്മില്‍ നടന്ന സംഭാഷണം

ഇസ് ലാം വിചാരം said...
ഇസ് ലാമിനെ ആര്‍ക്കും വിമര്‍ശിക്കാം.ഖുര്‍ആനെയും.
പക്ഷേ യുക്തിഭദ്രമായ ഒരു സം വാദമാണോ മാഷിന്റെത്?മാഷെ, മറുപടി പറയൂ...
കണ്ണ്- അതിന്റെ എല്ലാ സങ്കീര്‍ണ്ണവും അല്‍ഭുതകരവുമായ നിര്‍മാണം-കാഴ്ചക്കുപയുക്തമായ രീതിയിലാണല്ലോ.കണ്ണിന്റെ ഘടനയും,രൂപവുമെല്ലാം കാഴ്ചയെ അത് സാധ്യമാക്കുന്നു.അതിനു വേണ്ടി ബുദ്ധിപരമായി, മനോഹരമായി ആരോ ആവിഷ്കരിച്ചിരിക്കുന്നു.
ആരങ്ങിനെ ആവിഷ്കരിച്ചു?

മുസ്ലിമിന്റെ ഉത്തരം : ദൈവം.

ജബ്ബാര്‍ മാഷിന്റെ ഉത്തരമെന്ത് ? കണ്ണ് സ്വയം ഭൂവായി ഉണ്ടായതാണോ? അങ്ങിനെയെങ്കില്‍ അതിന്റെ ഘടന എങ്ങിനെ ശാസ്ത്രീയമായി?ഇത്രയും ആസൂത്രിതമായി എന്തെങ്കിലും ആവിഷ്കരിക്കുവാന്‍ സ്വയംഭൂവായി കഴിയുമോ?വെറുതെ അതുമിതും പറയാതെ മാഷ് പറയൂ, ഒരു ശക്തി വിശേഷവും ഇതിന്റെ പിന്നിലില്ലെങ്കില്‍, കണ്ണും ആകാശവും ഭൂമിയും ഈ ബ്ലോഗെഴുതുന്ന മാഷുമൊക്കെ എങ്ങിനെ ആവിഷ്കരിക്കപ്പെട്ടു?

ഖുര്‍ ആന്‍ വിഡ്ഡിത്തമാണെങ്കില്‍, ബുദ്ധിയുള്ള മാഷൊരുത്തരം പറഞ്ഞു തരുമോ?
September 12, 2008 7:11 AM

ea jabbar said...
കണ്ണ് രൂപപ്പെടുത്തിയത് ‘ദൈവ‘മായിരിക്കാം. എനിക്കറിയില്ല. പക്ഷേ ‘അല്ലാഹു’വല്ലെന്ന് എനിക്കുറപ്പാണ്. കണ്ണു പോയിട്ട് ഒരു കല്ലു പോലും സൃഷ്ടിക്കാനുള്ള കഴിവോ അറിവോ ആ ദൈവത്തിനില്ല!
September 12, 2008 7:35 AM
*********************************************
മുകളിലെ കമന്റില്‍ നിന്നൊരു കാര്യം വ്യക്തമായി..മാഷിനു ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല.ഒന്നറിയാം ആ ദൈവം അല്ലാഹു അല്ല.അല്ലാഹുവിന് ഒരു കല്ലു പോലും സൃഷ്ടിക്കാന്‍ കഴിയില്ല എന്നു പറയുന്ന മാഷ് മറ്റേതോ ദൈവത്തിനു അതിനു കഴിവുണ്ടെന്നു വിശ്വസിക്കുന്നു..നല്ലത് തന്നെ..

പ്രിയ ബൂലോകരെ മാഷിന്റെ വിരോധം ഇസ്ലാമിനോടാണ്.അതു കൊണ്ട് തന്നെ മാഷിന്റെ ബ്ലോഗില്‍ കൂടി പുറത്തു വരുന്ന പോസ്റ്റുകള്‍ നോക്കി ആരും ഇസ്ലാമിനെ വിലയിരുത്തരുത്.വിരോധമുള്ളവരുടെ നല്ല വശങ്ങള്‍ കൂടി പൂഴ്ത്തി വയ്ക്കുകയാണല്ലോ സാധാരണ പതിവ്..മാഷ് പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല,പ്രപഞ്ചത്തിന്റെ ഉത്ഭത്തെ കുറിച്ചു വലിയ പിടിപാടുമില്ല..പക്ഷെ ഒന്നറിയാം ഖുര്‍ ആനില്‍ പറഞ്ഞതൊക്കെ തെറ്റാണ്.എന്നാല്‍ മാഷെ എന്താണ് ശരി എന്നു ചോദിച്ചാല്‍ അതും മാഷിനറിയില്ല!! സത്യത്തില്‍ ഈ യുക്തിവാദം എന്നു പറഞ്ഞാല്‍ “ഒന്നുമറിയില്ല“ എന്നാണോ?

59 comments:

 1. യുക്തിവാദം എന്നു പറഞ്ഞാല്‍ “ഒന്നുമറിയില്ല“ എന്നാണോ?

  ReplyDelete
 2. ഏതൊരു ആശയത്തെയും അതിന്റെ യഥാറ്ഥ ഉറവിടത്തില് നിന്ന് പഠിക്കുന്നതാണ് ഉത്തമം. ആദ്യമേ വിമർശകരിൽ നിന്നി പഠിക്കാൻ പോയാൻ ഒരാശസംഹിതയെയും യഥാവിധി ഉൾക്കൊള്ളാൻ കഴിയുമെന്ന് തോന്നുന്നില്ല.

  നന്മ ലക്ഷ്യം വെച്ചുകൊണ്ടുള്ള വിമറ്ശനങ്ങളെ ഉൾക്കൊള്ളേണ്ടതുണ്ട്. അതേസമയം ഒരു വിഭാഗത്തോടുള്ള വിദ്വേഷം മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന അടിസ്ഥാന രഹിതവിമർശങ്ങളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതുമുണ്ട്. ഇല്ലാത്തത് ചമച്ച്, അല്ലെങ്കിൽ ഉള്ളത് തന്നെ മോശമായ കോണിൽ നിന്ന് അവതരിപ്പിച്ച് , തനിക്ക് ഒരു വിഭാഗത്തോടുള്ള വിദ്വേഷം തീറ്ക്കാൻ വേണ്ടി മാത്രമാണ് ജബ്ബാർ മാഷിനെ പോലുള്ള ചില ആളൂകൾ ബ്ലോഗുകകൾ നടത്തുന്നത്.

  അദ്ദേഹത്തിന്റെ മിക്ക ബ്ലോഗുകളുടെയും പേരുകൾ അവസാനിക്കുന്നത് സംവാദം എന്നാണ്. എന്നാല് ഇതിലെ ഉള്ളടക്കം മുഴുവനും ഇസ് ലാം വിദ്വേഷമാണ്.

  ReplyDelete
 3. ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗ് വിജ്ഞാനപ്രദമായ ഒരു ബ്ലോഗ് ആയാണ്‌ അനുഭവപ്പെടുന്നത്.ഭാഷാപരമായി നല്ല നിലവാരം പുലര്‍ത്തുന്ന ഒരു ബ്ലോഗ് കൂടിയാണ്‌ അത്.മാഷ് ഖുര്‍-ആനെപ്പറ്റി വളരെയധികം കാര്യങ്ങള്‍ വിശദീകരിച്ചു തന്നിട്ടുണ്ട്.അതിലെ തെറ്റുകളൊന്നും ആരും ചൂണ്ടിക്കാണിച്ചതു കണ്ടിട്ടില്ല.ഞാന്‍ കണ്ട ഒരു കുഴപ്പം ചരിത്രപരമായ ഒരു വിശകലനം മാഷ് വേണ്ടത്ര നടത്തുന്നില്ല എന്നതാണ്‌..

  ReplyDelete
 4. സമയം കിട്ടുമ്പോള്‍ താങ്കള്‍ ജബ്ബാര്‍ മാഷിന്റെ പഴയ പോസ്റ്റുകളും അതില്‍ വന്നിട്ടുള്ള കമന്റുകളും വായിക്കുക.ഏതെങ്കിലും ഒരു കമന്റിനെങ്കിലും മാഷ് കൃത്യമായി മറുപടി കൊടുത്തുട്ടുണ്ടോ എന്നു നോക്കുക...ജബ്ബാര്‍ മാഷ് മാഷിനു തോന്നിയത് എഴുതുക എന്നല്ലാതെ വായനക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാറില്ല.എന്നു മാത്രമല്ല സാധാരണ ഗതിയില്‍ മാഷിനു ഉത്തരം മുട്ടുമ്പോള്‍ ഉടനെ അടുത്ത പോസ്റ്റിടാറാണ് പതിവ്.പിന്നെ പഴയ പോസ്റ്റിലെ കമന്റ്കള്‍ അധികമാരും ശ്രദ്ധിക്കാറില്ലല്ലോ.അതുപോലെ മാഷ് മറ്റു ബ്ലോഗിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല.ഇസ്ലാം മതവുമായി ബന്ധപ്പെട്ടു ചര്‍ച്ച നടക്കുന്ന പോസ്റ്റില്‍ വന്നു മാഷിന്റെ പുതിയ പോസ്റ്റിന്റെ ലിങ്ക് പതിപിച്ചു പോകും.

  ജബ്ബാര്‍ മാഷിന്റെ മുന്‍ പോസുറ്റ്കള്‍ നോക്കിയാല്‍ അറിയാം എത്ര പേര്‍ ആദ്യം കമന്റുകള്‍ ഇട്ടിരുന്നു എന്ന്.മാഷിനെ എതിര്‍ക്കുന്നവരെ തീര്‍ത്തും അവഗണിക്കാറാണ്‍ മാഷിന്റെ പതിവ്.അതു കൊണ്ട് തന്നെയാണ് ഇപ്പോള്‍ ആരും കമന്റുകള്‍ ഇടാത്തതും അല്ലാതെ മാഷ് പറയുന്ന കാര്യങ്ങള്‍ സത്യമായതു കൊണ്ടല്ല!!

  സമയം കിട്ടുമ്പോള്‍ മാഷിന്റെ പഴയ പോസ്റ്റുകള്‍ വായിക്കുക .അപ്പോള്‍ മനസില്ലാവും ജബ്ബാര്‍ മാഷിന്റെ വീവരം.ഖുര്‍ ആന്‍ പറഞ്ഞിരിക്കുന്നത് മുഴുവന്‍ തെറ്റാണന്നു മാത്രമേ മാഷിനറിയൂ..സത്യവും ശരിയും ചോദിക്കരുത്..മാഷ് പറയില്ല..

  ReplyDelete
 5. പ്രിയ വ്രജേഷ്
  ഒരു സംവാദത്തിന് ജബ്ബാര്‍ മാഷ് കൊള്ളില്ല എന്ന കാരണത്താലാണ് ഇപ്പോള്‍ അവിടെ കമന്റിടാത്തത്. ഒരു സംവാദത്തിന് ഭാഷാ ശുദ്ധി മാത്രം പോരല്ലോ.
  മാത്രമല്ല, ഇടമുറുകിന്റെ ‘ഖുര്‍ ആന്‍ ഒരു വിമര്‍ശന പഠനം‘ എന്ന കൃതിയില്‍ നിന്ന് കോപിയടിച്ചതാണ് മിക്കവാറും. ഈ പുസ്തകത്തിന് ‘ഇസ്ലാമും യുക്തിവാദികളും‘ എന്ന കൃതിയില്‍ വസ്തുനിഷ്ഠമായ മറുപടിയും കൊടുത്തിട്ടുണ്ട്.

  മറ്റുള്ളത് കൃസ്ത്യാനികള്‍ നടത്തുന്ന ഇസ്ലാം വിമര്‍ശന സൈറ്റായ http://www.answering-islam.com എന്നിവയില്‍ നിന്നും.

  പിന്നെ ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ നിന്ന് താങ്കള്‍ കിട്ടി എന്ന് പറയുന്ന വിജ്ഞാനം എന്താണെന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. എന്തെങ്കിലും ഒന്ന് ചെയ്താലേ ആ അചെയ്യുന്നത് ശരിയോ തെറ്റോ ആവുന്നുള്ളൂ, ഒന്നും ചെയ്യുന്നില്ലെങ്കില്‍, അത് ചെയ്തില്ല എന്നത് മാത്രമേയുള്ളൂ, ചെയ്യുന്നത് ശരിയോ തെറ്റോ ആവുന്നില്ല. യഥാവിധി നടക്കുന്ന ഒരു സംവാദങ്ങളിലും അദ്ധേഹം പങ്കെടുത്തതായി ഒരു വര്‍ഷത്തിനിടക്ക് ഞാന്‍ കണ്ടിട്ടില്ല, വളരെയധികം വസ്തുനിഷ്ഠമായി നടന്ന ശെരീഖിന്‍റെ ബ്ലോഗിലെ കുര്‍ആനും ശാസ്ത്രവും ചര്‍ച്ചക്കിടയില്‍ പോലും വന്ന് സ്വന്തം പോസ്റ്റിന്‍റെ പരസ്യം പതിച്ച പോകാനല്ലാതെ ഒരു വരിയെഴിതാനോ അദ്ധേഹം തയ്യാറായില്ല എന്നത് അദ്ധേഹത്തിന്‍റെ പരിമിതിയാണ്‍ കാണിക്കുന്നത്, സംവാദത്തിലല്ല അദ്ധേഹത്തിന്‍ കാര്യം താറടിക്കലിലാണ്. അതിനും വേണ്ടേ ഒരു ജബ്ബാറെങ്കില്‍ ജബ്ബാര്‍.

  ReplyDelete
 8. ചങ്ങാതി കണ്ണ് ഒരുദിവസം കൊണ്ട് ആരോ ഉണ്ടാക്കിയതല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജീവികളേ നോക്കിയാല്‍ തന്നെ ഇതു മനസിലാകും. ഉദാഹരണത്തിന് Planaria എന്ന ജീവിയുടെ കാര്യമെടുക്കുക. അതിന് ശരിക്കുള്ള കാഴ്ച്ച് ഇല്ല. എന്നാല്‍ പ്രകാശത്തിന്റെ തീവൃത അറിയാനതിന് കഴിവുണ്ട്. eye-spots എന്നാണ് അവയുടെ കണ്ണുകളെ വിളിക്കുന്നത്. ഇരുട്ടിന്റെ സുരക്ഷിതത്തിലെത്താന്‍ ഇത് അവയെ സഹായിക്കുന്നു. ഇതിന് പ്രകാശത്തിന്റെ ഗതി (direction) അറിയാന്‍ കഴിയില്ല.
  അതിനുശേഷം pit eye എന്നതരം ജീവികളുണ്ടായി. "pinhole camera" eye തുടങ്ങി അവസാനം നമ്മുടെ സങ്കീര്‍ണ്ണമായ ലെന്‍സും റെറ്റിനയുമുള്ള കണ്ണുകളുണ്ടായി. ഇതൊക്കെ കോടിക്കണക്കിന് വര്‍ഷങ്ങളായുണ്ടായ പരിണാമത്തിന്റെ ഫലമായിട്ടാണ്.
  എഴുതാന്‍ സമയമില്ലാത്തതിലാണ് ഒന്നു രണ്ട് വാചകത്തില്‍ പറഞ്ഞത്. അതൊരു പ്രവചനമല്ല. കൂതുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Evolution_of_the_eye കാണുക.

  എന്തൊക്കെ പറഞ്ഞാലും ആത്മീയ ബോധത്തോടെ ശാസ്ത്രം പഠിക്കാനാവില്ല. ശരിക്കും കാര്യങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍ പ്രവാചന്‍മാരുടെ പ്രവചങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ചിട്ട് യുക്തി ബോധത്തോടെ സ്വയം പഠിക്കുക. ഇത് തര്‍ക്കിച്ച് ജയിക്കാനുള്ള കാര്യമല്ല. സ്വയം അറിയേണ്ടതാണ്.
  അത് സ്വന്തം ബുദ്ധിയുടെ പരിമിതി അനുസരിച്ച് ഒരാള്‍ക്ക് വേണമെങ്കില്‍ യുക്തിചിന്തയേ പരിപൂര്‍ണ്ണമായി സ്വതന്ത്രമാക്കാം, അല്ലെങ്കില്‍ പ്രശ്നമായി എന്ന് തോന്നുന്ന അവസരത്തില്‍ ദൈവത്തിന്റെ മേല്‍മുണ്ട് പുതച്ച് ഇരുട്ടാക്കം.

  ReplyDelete

 9. ഇതൊക്കെ കോടിക്കണക്കിന് വര്‍ഷങ്ങളായുണ്ടായ പരിണാമത്തിന്റെ ഫലമായിട്ടാണ്.


  കോടിക്കണക്കിന് വർഷങ്ങളായുള്ള പരിണാമത്തിന്റെ ഫലമായി ഇത്രയും ശാസ്ത്രീയമായും കൃത്യയതയോടും ആവിഷ്കരിക്കപ്പെട്ടതാണ് കണ്ണ് എന്ന അന്ധവിശ്വാത്തെക്കാൽ എത്രയോ മടങ്ങ് യുക്തിപരമാണ് മനുഷ്യ യുക്തിക്കധീതനായ ഒരു മഹാശക്തി അതിനെ ആവിഷ്കരിച്ചൂ എന്ന വിശ്വസിക്കുന്നത്. എല്ലാത്തിനെയും ശാസ്ത്രീയമായും കൃത്യതയോടും ആവിഷ്കരിച്ച് അതിൻ വ്യവസ്ഥ നിർണ്ണയിച്ച് പരിപാലിക്കുന്ന ആ മഹാശക്തിയാണ് ദൈവം. ശാസ്ത്രം നിലവിലുള്ളത് എങ്ങനെ ആവിഷ്കരിക്കപ്പെട്ടു എന്ന് പഠിക്കുന്ന വിജ്ഞാന ശാഖ മാത്രമാണ്.

  ശാസ്ത്രം നിലവിലുള്ളതിനെ കണ്ടെത്തുകയോ അല്ലെങ്കിൽ നിലവിലുള്ളതിൽ നിന്ന് ആവിഷ്കരിക്കുകയോ മാത്രമേ ചെയ്യുന്നുള്ളൂ.

  ReplyDelete
 10. പ്രിയ ജഗദീഷ്,

  ഞാന്‍ ഈ പോസ്റ്റ് ഇട്ടത് കണ്ണ് ഉണ്ടായതിന്റെ ശാസ്തീയത പറ്റി ചര്‍ച്ച ചെയ്യാനല്ല...ജബ്ബാര്‍ മാഷിന്റെ “യുക്തിബോധവും” മാഷിന്റെ ഉദ്ദേശവും കാണിക്കാനാണ്

  ReplyDelete
 11. പിന്നെ കണ്ണിനെ പറ്റി പറഞ്ഞതു കൊണ്ട് പറയുകയാണ്..

  ഇവിടെ ഇസ്ലാം വിചാരം ഉന്നയിച്ച ചോദ്യം മനുഷ്യന്റെ കണ്ണിനെ പറ്റിയാണ്...പ്ലനേറിയയുടെ കണ്ണു പോലെയല്ല മനുഷ്യന്റെ കണ്ണു എന്നു എനിക്കും ജഗദീഷിനും നന്നായി അറിയാം...

  #താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് കോടാനു കോടി വര്‍ഷങ്ങളിലൂടെ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യുന്റെ കണ്ണ് ഉണ്ടായത് എന്നാണോ?

  #അങ്ങനെയാണെങ്കില്‍ മനുഷ്യന്‍ ചരിത്രം മനസില്ലാക്കി തുടങ്ങിയ അന്നു മുതല്‍ ഇന്നു വരെ മനുഷ്യന്റെ കണ്ണിനു എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ[പരിണാമ സിദ്ധാന്ത പരമായി]എനിക്കറിയാന്‍ പാടില്ല അതു കൊണ്ടാണ്‍ ചോദിക്കുന്നത്

  #പരിണാമ സിദ്ധാ‍ന്തത്തിന്റെ ഫലമായാണ് മനുഷ്യന്റെ കണ്ണുകളും മറ്റു ജീവികളുടെ കണ്ണുകളും രൂപപ്പെട്ടതെങ്കില്‍ ഇന്ന് ഒരേ ചുറ്റുപാടില്‍ ജീവിക്കുന്ന ചില ജിവികള്‍ക്കു വര്‍ണ്ണ കാഴ്ച്ചകള്‍ കാണാനാവുന്നതുന്‍ ചിലതിനു കാണാന്‍ ആവാത്തതും എന്തു കൊണ്ടാവും?ഒരേ ചുറ്റുപാടില്‍ ജീവിക്കുന്ന ചിലവയ്ക്ക് രാത്രിയിലും ചിലവയ്ക്കു പകലും മാത്രം കാഴ്ച്ചയുള്ളതും എന്തു കൊണ്ടാവും?

  ReplyDelete
 12. ജഗദീശ് തന്ന ആ വിക്കിപ്പീഡിയ ലിങ്ക് വായിച്ചാല്‍ പന്ത്രണ്ടാം ക്ലാസ്സ് വിവരമുള്ള ആര്‍ക്കും ഇപ്പോള്‍ ഇതു വരെ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടുന്നതാണ്. അല്ലാ, ഒരു നീണ്ട അക്കമിട്ട, ഇടയ്ക്കിടെ ബോള്‍ഡാക്കി ചുവപ്പിച്ച വരികളൊക്കെയുള്ള കമന്റ് വേണമെന്ന് ആഗ്രഹമെങ്കില്‍ ഉടന്‍ വരും... കാത്തിരിക്കുക.

  പണ്ടൊരിക്കല്‍ കണ്ണിന്റെ പരിണാമത്തെ പറ്റി ഒരിടത്ത് ദേവന്‍ മാഷും, ഡോക്ടര്‍ സൂരജും കമന്റിയിരുന്നു. ലിങ്ക് നോക്കട്ടെ.... കിട്ടിയാലുടന്‍ പോസ്റ്റിയേക്കാം.

  എനിക്കേറ്റവും തമാശ തോന്നിയത് ഇതിലാണ്... "കോടിക്കണക്കിന് വർഷങ്ങളായുള്ള പരിണാമത്തിന്റെ ഫലമായി ഇത്രയും ശാസ്ത്രീയമായും കൃത്യയതയോടും ആവിഷ്കരിക്കപ്പെട്ടതാണ് കണ്ണ് എന്ന അന്ധവിശ്വാത്തെക്കാൽ എത്രയോ മടങ്ങ് യുക്തിപരമാണ് മനുഷ്യ യുക്തിക്കധീതനായ ഒരു മഹാശക്തി അതിനെ ആവിഷ്കരിച്ചൂ എന്ന വിശ്വസിക്കുന്നത്"

  ചിന്തിക്കാനും വിമര്‍ശിക്കുവാനുമല്ലേ സഹോദര അല്ലാഹു (അല്ലാഹുവോ ദൈവമോമോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാലും നിങ്ങളുടെ വിശ്വാസ പ്രകാരം) മനുഷ്യന് തലച്ചോറ് തന്നിരിക്കുന്നത്. എന്നിട്ട് ഇത്രയും എളുപ്പം‌ ആ ഉത്തരവാദിത്തം അല്ലാഹുവിന്നെ ഏല്‍പ്പിക്കുകയാണോ? ഒരല്പം ചിന്തിച്ചെന്ന് കരുതി ആകാശം ഇടിഞ്ഞ് വീഴുമോ?

  ReplyDelete
 13. കണ്ണിനെ കുറിച്ച് ഡോ:സൂരജിന്‍റെ ബ്ലോഗില്‍ നിന്ന്.


  ഏകദേശം ഒന്‍പത് അടിസ്ഥാനവിഭാഗങ്ങളില്‍പെടുത്താവുന്ന കണ്ണുകളെങ്കിലും ഉണ്ട്, മനുഷ്യനാല്‍ അനാവരണം ചെയ്യപ്പെട്ട ജൈവ പ്രപഞ്ചത്തില്‍ ! കഴിഞ്ഞ നാനൂറുകോടി വര്‍ഷങ്ങള്‍ക്കിടെ ഇവ നാല്‍പ്പതോ അറുപതോ തവണയെങ്കിലും വിവിധ ജീവികളില്‍ പ്രത്യക്ഷപ്പെടുകയും പരിണമിച്ച് വൈജാത്യം നേടുകയും ചെയ്തിട്ടുണ്ട്. കണ്ണുകള്‍ ഇന്നു വഹിക്കുന്ന ധര്‍മ്മം പ്രകാശത്തെയും അതിന്റെ അഭാവത്തെയും തിരിച്ചറിയലാണ് എന്ന് ഏറ്റവും ലളിതമായി പറയാം.അങ്ങനെയാണെങ്കില്‍ പ്രകാശകണികയുടെ, അഥവാ ഫോട്ടോണുകളുടെ സ്പര്‍ശനത്തിനോട് പ്രതികരിക്കുന്ന ഏതൊരു കോശവും ഒരു കണ്ണാണ്. മനുഷ്യശരീരമടക്കം സകല ജീവികളും പ്രകാശത്തോട് വ്യത്യസ്ഥ അളവുകളില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ പ്രകാശത്തോട് മാത്രമായി പ്രതികരിക്കാന്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന കോശങ്ങളുണ്ട്. പ്രകൃതിയില്‍ ഇവയെയാണ് ആദിപൂര്‍വ്വികനേത്രമെന്നു നാം മനസ്സിലാക്കുന്നത്.
  യുഗ്ളീന എന്ന ഏകകോശജീവിയുടെ ആഹാരം ഉള്ളിലാക്കുന്ന ഭാഗത്തിനടുത്തായി നേത്രബിന്ദു (eyespot) എന്നു വിളിക്കാവുന്ന അതിസൂക്ഷ്മാവയവമുണ്ട്. ഉജ്ജ്വലമായ പ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമേ പ്രാകൃതമായ ഈ കണ്ണുകൊണ്ട് തിരിച്ചറിയാനാകൂ. അല്പം കൂടി വികാസം പ്രാപിച്ച ബഹുകോശ ജീവികളായ നക്ഷത്രമത്സ്യങ്ങള്‍ക്കും ചിലയിനം വിരകള്‍ക്കും അട്ടകള്‍ക്കുമൊക്കെ ശരീരം മുഴുവന്‍ പ്രകാശത്തോട് പ്രതികരിക്കുന്ന ഇത്തരം കോശങ്ങളുണ്ട് .

  ബാക്ടീരിയകള്‍ മുതല്‍ ജൈവ പ്രക്രിയകള്‍ക്ക് നേരിട്ട് പ്രകാശത്തെ പ്രയോജനപ്പെടുത്തുന്ന (ഹരിതകമുള്ള) ചെടികള്‍ വരെയുള്ള ജീവലോകം എന്താണ് നമ്മോട് പറയുന്നത്? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ ജീവാണുവും പ്രകാശത്തോട് പ്രതികരിക്കുന്നുണ്ട് എന്നത്രെ. അപ്പോള്‍ കണ്ണ് എന്ന ആശയം ജീവന്റെ ഉല്പത്തി മുതല്‍ത്തന്നെ ജൈവലോകത്ത് നിലനിന്നിരുന്നു. കണ്ണ് ഇല്ലാത്ത ഒരവസ്ഥ ജീവപ്രപഞ്ചത്തിലൊരിക്കലുമുണ്ടായിരുന്നിരിക്കയുമില്ല. പറയാന്‍ വളരെ എളുപ്പമാണെങ്കിലും പ്രകാശത്തോട് പ്രതികരിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടം പരിണമിച്ച്, ഇന്നുകാണുന്ന സങ്കീര്‍ണ്ണമായ ക്യാമറകളായി മാറിയതെങ്ങനെയെന്ന് പ്രായോഗികമായി തെളിയിക്കുകയെന്നത് അത്യധികം ശ്രമകരമാണ്. എന്നാല്‍ സ്വീഡീഷ് ജീവശാസ്ത്രജ്ഞരായ സൂസാന്‍ പെല്‍ജറും ഡാന്‍ നില്‍സണും ചെയ്തത് അതു തന്നെയാണ് ! ഇവരുടെ പരീക്ഷങ്ങളെക്കുറിച്ച് പറയുംമുമ്പ് രണ്ടു കാര്യങ്ങളെക്കുറിച്ച് നാം അറിയേണ്ടതുണ്ട്: കണ്ണിന്റെ ഘടനയും പ്രവര്‍ത്തനവുമാണ് ഒന്ന്. ബയോമോര്‍ഫ് പ്രോഗ്രാമുകളുടെ പ്രവര്‍ത്തനമാണ് രണ്ടാമത്തേത്.

  ഇന്നുകാണുന്ന പരിണാമപരമായി വികാസം പ്രാപിച്ച കണ്ണുകള്‍ക്ക് ഏറ്റവും ആവശ്യമായ മൂന്നു ഭാഗങ്ങളാണുള്ളത്: റെറ്റിന, സ്ക്ളീറ , ലെന്‍സ്. ഒരു റബ്ബര്‍ പന്ത് സങ്കല്‍പ്പിക്കുക. പന്തിന്റെ ഒരു വശത്ത് ഇരുപത്തിയഞ്ചുപൈസാ തുട്ടിന്റെ വലിപ്പത്തിലുള്ള ഒരു തുളയിടുക.ഈ തുളയിലൂടെയാണ് പ്രകാശം പന്തിനുള്ളില്‍ കടക്കുന്നത്. പന്തിന്റെ ഭാഗങ്ങളെ ചിത്രത്തില്‍ കാണുന്നതുപോലെ സ്ക്ളീറ, റെറ്റിന, പ്യൂപ്പിള്‍ എന്നിങ്ങനെയുള്ള കണ്ണിന്റെ ഭാഗങ്ങളായി കരുതാം. ഉള്ളിലേക്കു കടക്കുന്ന പ്രകാശത്തെ സ്വീകരിക്കുന്ന, പ്രകാശത്തോടു പ്രതികരിക്കുന്ന, കോശങ്ങളുള്ള ഒരു മെത്തയാണ് റെറ്റിന. പന്തിന്റെ പുറംഭാഗം കണ്ണിന്റെ വെളുത്ത ഭാഗമായി നാം പുറമേ കാണുന്ന സ്ക്ളീറയാണ്. പ്രകാശത്തെ മറ്റു ഭാഗങ്ങളില്‍ക്കൂടി കയറാന്‍ സ്ക്ളീറ അനുവദിക്കുകയില്ല. ഒരു കണ്ണാടിയിലെ നിങ്ങളുടെ കണ്ണിന്റെ പ്രതിബിംബം മങ്ങിയ പ്രകാശത്തില്‍ പരിശോധിച്ചു നോക്കൂ.കൃഷ്ണമണിയുടെ ഒത്ത നടുക്കായി കറുത്ത ഒരു പൊട്ടുകാണാം. ഈ തുള (പ്യൂപ്പിള്‍) യിലൂടെയാണ് കണ്ണിലേയ്ക്ക് പ്രകാശം കടക്കുന്നത്. കൃഷ്ണമണിയിലെ ഐറിസ് എന്ന പാടയാണ് ഈ തുളയുടെ വലിപ്പം നിയന്ത്രിക്കുന്നത്. കണ്ണാടിക്കുമുമ്പില്‍ത്തന്നെ നിന്നു കൊണ്ടാണ് ഒരു ടോര്‍ച്ച് ലൈറ്റ് കണ്ണിലേയ്ക്കടിച്ചു നോക്കുക. നിങ്ങളുടെ ഐറിസ് പാട വികസിക്കുന്നതും, കണ്ണിലെ തുള ചുരുങ്ങുന്നതും കാണാം: അമിത പ്രകാശത്തില്‍ നിന്നും റെറ്റിനയെ രക്ഷിക്കാനുള്ള ഉപായം !

  തുടര്‍ന്ന് ഇവിടെ വായിക്കാം
  തുടര്‍ന്ന് ഇവിടെ വായിക്കാം

  ReplyDelete
 14. കണ്ണിനെ കുറിച്ച് ഡോ:സൂരജിന്‍റെ ബ്ലോഗില്‍ നിന്ന്.


  ഏകദേശം ഒന്‍പത് അടിസ്ഥാനവിഭാഗങ്ങളില്‍പെടുത്താവുന്ന കണ്ണുകളെങ്കിലും ഉണ്ട്, മനുഷ്യനാല്‍ അനാവരണം ചെയ്യപ്പെട്ട ജൈവ പ്രപഞ്ചത്തില്‍ ! കഴിഞ്ഞ നാനൂറുകോടി വര്‍ഷങ്ങള്‍ക്കിടെ ഇവ നാല്‍പ്പതോ അറുപതോ തവണയെങ്കിലും വിവിധ ജീവികളില്‍ പ്രത്യക്ഷപ്പെടുകയും പരിണമിച്ച് വൈജാത്യം നേടുകയും ചെയ്തിട്ടുണ്ട്. കണ്ണുകള്‍ ഇന്നു വഹിക്കുന്ന ധര്‍മ്മം പ്രകാശത്തെയും അതിന്റെ അഭാവത്തെയും തിരിച്ചറിയലാണ് എന്ന് ഏറ്റവും ലളിതമായി പറയാം.അങ്ങനെയാണെങ്കില്‍ പ്രകാശകണികയുടെ, അഥവാ ഫോട്ടോണുകളുടെ സ്പര്‍ശനത്തിനോട് പ്രതികരിക്കുന്ന ഏതൊരു കോശവും ഒരു കണ്ണാണ്. മനുഷ്യശരീരമടക്കം സകല ജീവികളും പ്രകാശത്തോട് വ്യത്യസ്ഥ അളവുകളില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ പ്രകാശത്തോട് മാത്രമായി പ്രതികരിക്കാന്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന കോശങ്ങളുണ്ട്. പ്രകൃതിയില്‍ ഇവയെയാണ് ആദിപൂര്‍വ്വികനേത്രമെന്നു നാം മനസ്സിലാക്കുന്നത്.
  യുഗ്ളീന എന്ന ഏകകോശജീവിയുടെ ആഹാരം ഉള്ളിലാക്കുന്ന ഭാഗത്തിനടുത്തായി നേത്രബിന്ദു (eyespot) എന്നു വിളിക്കാവുന്ന അതിസൂക്ഷ്മാവയവമുണ്ട്. ഉജ്ജ്വലമായ പ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമേ പ്രാകൃതമായ ഈ കണ്ണുകൊണ്ട് തിരിച്ചറിയാനാകൂ. അല്പം കൂടി വികാസം പ്രാപിച്ച ബഹുകോശ ജീവികളായ നക്ഷത്രമത്സ്യങ്ങള്‍ക്കും ചിലയിനം വിരകള്‍ക്കും അട്ടകള്‍ക്കുമൊക്കെ ശരീരം മുഴുവന്‍ പ്രകാശത്തോട് പ്രതികരിക്കുന്ന ഇത്തരം കോശങ്ങളുണ്ട് .

  ബാക്ടീരിയകള്‍ മുതല്‍ ജൈവ പ്രക്രിയകള്‍ക്ക് നേരിട്ട് പ്രകാശത്തെ പ്രയോജനപ്പെടുത്തുന്ന (ഹരിതകമുള്ള) ചെടികള്‍ വരെയുള്ള ജീവലോകം എന്താണ് നമ്മോട് പറയുന്നത്? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ ജീവാണുവും പ്രകാശത്തോട് പ്രതികരിക്കുന്നുണ്ട് എന്നത്രെ. അപ്പോള്‍ കണ്ണ് എന്ന ആശയം ജീവന്റെ ഉല്പത്തി മുതല്‍ത്തന്നെ ജൈവലോകത്ത് നിലനിന്നിരുന്നു. കണ്ണ് ഇല്ലാത്ത ഒരവസ്ഥ ജീവപ്രപഞ്ചത്തിലൊരിക്കലുമുണ്ടായിരുന്നിരിക്കയുമില്ല. പറയാന്‍ വളരെ എളുപ്പമാണെങ്കിലും പ്രകാശത്തോട് പ്രതികരിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടം പരിണമിച്ച്, ഇന്നുകാണുന്ന സങ്കീര്‍ണ്ണമായ ക്യാമറകളായി മാറിയതെങ്ങനെയെന്ന് പ്രായോഗികമായി തെളിയിക്കുകയെന്നത് അത്യധികം ശ്രമകരമാണ്. എന്നാല്‍ സ്വീഡീഷ് ജീവശാസ്ത്രജ്ഞരായ സൂസാന്‍ പെല്‍ജറും ഡാന്‍ നില്‍സണും ചെയ്തത് അതു തന്നെയാണ് ! ഇവരുടെ പരീക്ഷങ്ങളെക്കുറിച്ച് പറയുംമുമ്പ് രണ്ടു കാര്യങ്ങളെക്കുറിച്ച് നാം അറിയേണ്ടതുണ്ട്: കണ്ണിന്റെ ഘടനയും പ്രവര്‍ത്തനവുമാണ് ഒന്ന്. ബയോമോര്‍ഫ് പ്രോഗ്രാമുകളുടെ പ്രവര്‍ത്തനമാണ് രണ്ടാമത്തേത്.

  ഇന്നുകാണുന്ന പരിണാമപരമായി വികാസം പ്രാപിച്ച കണ്ണുകള്‍ക്ക് ഏറ്റവും ആവശ്യമായ മൂന്നു ഭാഗങ്ങളാണുള്ളത്: റെറ്റിന, സ്ക്ളീറ , ലെന്‍സ്. ഒരു റബ്ബര്‍ പന്ത് സങ്കല്‍പ്പിക്കുക. പന്തിന്റെ ഒരു വശത്ത് ഇരുപത്തിയഞ്ചുപൈസാ തുട്ടിന്റെ വലിപ്പത്തിലുള്ള ഒരു തുളയിടുക.ഈ തുളയിലൂടെയാണ് പ്രകാശം പന്തിനുള്ളില്‍ കടക്കുന്നത്. പന്തിന്റെ ഭാഗങ്ങളെ ചിത്രത്തില്‍ കാണുന്നതുപോലെ സ്ക്ളീറ, റെറ്റിന, പ്യൂപ്പിള്‍ എന്നിങ്ങനെയുള്ള കണ്ണിന്റെ ഭാഗങ്ങളായി കരുതാം. ഉള്ളിലേക്കു കടക്കുന്ന പ്രകാശത്തെ സ്വീകരിക്കുന്ന, പ്രകാശത്തോടു പ്രതികരിക്കുന്ന, കോശങ്ങളുള്ള ഒരു മെത്തയാണ് റെറ്റിന. പന്തിന്റെ പുറംഭാഗം കണ്ണിന്റെ വെളുത്ത ഭാഗമായി നാം പുറമേ കാണുന്ന സ്ക്ളീറയാണ്. പ്രകാശത്തെ മറ്റു ഭാഗങ്ങളില്‍ക്കൂടി കയറാന്‍ സ്ക്ളീറ അനുവദിക്കുകയില്ല. ഒരു കണ്ണാടിയിലെ നിങ്ങളുടെ കണ്ണിന്റെ പ്രതിബിംബം മങ്ങിയ പ്രകാശത്തില്‍ പരിശോധിച്ചു നോക്കൂ.കൃഷ്ണമണിയുടെ ഒത്ത നടുക്കായി കറുത്ത ഒരു പൊട്ടുകാണാം. ഈ തുള (പ്യൂപ്പിള്‍) യിലൂടെയാണ് കണ്ണിലേയ്ക്ക് പ്രകാശം കടക്കുന്നത്. കൃഷ്ണമണിയിലെ ഐറിസ് എന്ന പാടയാണ് ഈ തുളയുടെ വലിപ്പം നിയന്ത്രിക്കുന്നത്. കണ്ണാടിക്കുമുമ്പില്‍ത്തന്നെ നിന്നു കൊണ്ടാണ് ഒരു ടോര്‍ച്ച് ലൈറ്റ് കണ്ണിലേയ്ക്കടിച്ചു നോക്കുക. നിങ്ങളുടെ ഐറിസ് പാട വികസിക്കുന്നതും, കണ്ണിലെ തുള ചുരുങ്ങുന്നതും കാണാം: അമിത പ്രകാശത്തില്‍ നിന്നും റെറ്റിനയെ രക്ഷിക്കാനുള്ള ഉപായം !

  തുടര്‍ന്ന് ഇവിടെ വായിക്കാം
  തുടര്‍ന്ന് ഇവിടെ വായിക്കാം

  ReplyDelete
 15. വളരെ നന്ദി റഫീക് ആ ലിങ്ക് പോസ്റ്റ് ചെയ്തതിന്. അതൊന്ന് quote ചെയ്യാന്‍ ശ്രമിച്ചിട്ട് എവിടെയാണെന്ന് മറന്ന് പോയിരിക്കുകയായിരുന്നു. അതിനോടൊപ്പം തന്നെ കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു ലേഖനം പിന്നെ മറ്റൊരു അഭിപ്രായം, ദേവേട്ടന്‍ പോസ്റ്റ് ചെയ്തത്...


  ഓടോ: ഇവിടെ കമന്റ് ട്രാക്കിങ്ങ് ഓപ്ഷനില്ലാത്തത് കാരണം വളരെ ബുദ്ധിമുട്ടുന്നു. ഈ കമന്റ് ബോക്സ് ഒഴിവാക്കി പഴയതാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. ഒരു അഭിപ്രായം മാത്രമാണേ...

  ReplyDelete
 16. ഇത് പോസ്റ്റ് ചെയ്യാതെ ഇരിപ്പുറക്കുന്നില്ല... സൂരജിന്റെ പോസ്റ്റില്‍ ദേവേട്ടന്‍ കമന്റിയതാണ്... ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ദേവേട്ടനും ബാദ്ധ്യതകള്‍ മുഴുവനും ഞാനുമേറ്റെടുക്കുന്നു....

  ഇവല്യൂഷനെ ചോദ്യം ചെയ്യുന്നതിനായി ക്രിയേഷനിസ്റ്റുകള്‍ സാധാരണ ഉന്നയിക്കുന്ന വാദമാണ്‌ ഇന്റലിജന്റ് ഡിസൈന്‍ എന്നത്. മനുഷ്യന്റെ കണ്ണു പോലെ സങ്കീര്‍ണ്ണമായ ഒന്ന് എന്തിനുണ്ടായി, എങ്ങനെ ഉണ്ടായി എന്നതും ഈ-കോളി പോലെ ഒരു സൂക്ഷ്മ ജീവി ഇത്ര പെര്‍ഫക്റ്റ് ആയി എങ്ങനെ ഉരുത്തിരിഞ്ഞു എന്നതും സാധാരണ കേള്‍ക്കുന്ന ഉദാഹരണങ്ങളും. ഇതു രണ്ടിന്റെ കാര്യത്തിലും ശാസ്ത്രലോകത്തിനു ആശയക്കുഴപ്പമൊന്നുമില്ല.

  ഒരു സെറ്റ് തീയറി ഇതാ:
  ആയുധപ്പന്തയം ശരീരത്തിനു പല സവിശേഷതകളും നേടിത്തന്നതിലൊന്നാണ്‌ നയനായുധം. ഭക്ഷണം കണ്ടെത്താന്‍ വെളിച്ചം സഹായിക്കുമെന്നതിനാല്‍ ഏകകോശജീവിതകാലത്തു തന്നെ വെളിച്ചം സെന്‍സ് ചെയ്യുന്ന ഫോട്ടോറിസപ്റ്റര്‍ സെല്ലുകള്‍ (ഐ സ്പോട്ട്) രൂപപ്പെട്ടു. ഇവ കണ്ണിന്റെ ആദ്യമാണ്‌ (ബ്ലൂ ഗ്രീന്‍ ആല്‍ഗേ പോലുള്ള സൂക്ഷ്മജീവജാലങ്ങള്‍ക്ക് ഈ ഐ സ്പോട്ടുകള്‍ ഉണ്ട്) .

  ബഹു കോശ ജീവികള്‍ ആയി പുരോഗമിച്ചപ്പോല്‍ ഐ സ്പോട്ടുകള്‍ പുരോഗമിച്ച് ഐ കപ്പുകള്‍ ആയി പഴയകാല ഒച്ചുകളിലും ഇന്നു ജീവിച്ചിരിക്കുന്ന പല ജല ജന്തുക്കളിലും ഇതു കാണാം. ഇതോടെ ലൈറ്റ് മാത്രമല്ല ഡയറക്ഷനും കിട്ടാന്‍ തുടങ്ങി. ഐ കപ്പുകള്‍ പുരോഗമിച്ചതോടെ ഒരു കുഴിയിലൂടെ വെളിച്ചം കടത്തി ഭിത്തിയില്‍ പതിപ്പിക്കുന്ന പിന്‍ ഹോള്‍ ക്യാമറ കണ്ണുകള്‍ ആയി (ഇന്നത്തെ മൊളസ്കങ്ങള്‍ക്ക് പലതിനും ഈ കണ്ണാണ്‌) അതോടെ ഇരയെ ഫീല്‍ ചെയ്യാന്‍ തെണ്ടിത്തിരിയാതെ സ്പോട്ട് ചെയ്ത് അതിന്നടുത്തേക്കു നീങ്ങാമെന്നായി. മഹായുധമായ കണ്ണ് ഏതാണ്ട് ഫോം ആയി കഴിഞ്ഞു.

  അടുത്ത ലെവലില്‍ കണ്ണിന്റെ കുഴിക്കകത്തേക്ക് അഴുക്കു കയറാതെ മുന്നില്‍ ഒരു സുതാര്യ ചര്‍മ്മ്വും നടുക്ക് ദ്രാവകവുമായി. മുന്നിലെ കണ്ണാടി പരിണാമം കൊണ്ട് ലെന്‍സ് ആയി, ഫോക്കസ്സിങ്ങ് അപേര്‍ച്ചറുമായി.
  ലളിതമായൊരു വിക്കി വിവരണമാണ്‌.

  കണ്ണ് വളരെ സങ്കീര്‍ണ്ണവും പെര്ഫക്റ്റുമായ ഒരു ഡിസൈന്‍ അല്ലേ? ഇത് ഉണ്ടാക്കാന്‍ ഒരു ഇന്റലിജന്റ് ഡിസൈനര്‍ വേണ്ടേ?

  ഉത്തരം: കണ്ണ് നിസ്സാരമായ ഒരു തുടക്കത്തില്‍ നിന്നും സാമാന്യം സങ്കീര്‍ണ്ണമായത് എങ്ങനെയെന്ന് മുകളില്‍ കണ്ടു. കണ്ണിന്റെ ഡിസൈന്‍ പെര്‍ഫക്റ്റ് അല്ല. ഉദാഹരണത്തിനു കണ്ണ് ഒരു ബുദ്ധിമാനായ ആര്‍ക്കിട്ടെക്റ്റ് ഉണ്ടാക്കിയതാണെങ്കില്‍ ന്യൂറല്‍ റിസപ്റ്ററുകള്‍ റെറ്റിനയുടെ മുന്നില്‍ ഫിറ്റ് ചെയ്യുമായിരുന്നില്ല, പകരം പിന്നില്‍ വച്ച് സ്ക്രീന്‍ കൂടുതല്‍ മറവില്ലാത്തതഅക്കിയേനെ. അതിലും വലിയ അബദ്ധം ന്യൂറല്‍ വയറിങ്ങ് റെറ്റിനയുടെ ഉള്ളിലൂടെ അകത്തേക്കു പോകുന്നു എന്നതാണ്‌, സിനിമാ തീയറ്റര് നിര്‍മ്മിക്കുന്ന ജോലിക്കാരന്‍ എത്ര മണ്ടനായാലും അവന്‍ സ്ക്രീന്‍ തുരന്ന് അതിലൂടെ പുറത്തു നിന്നും അകത്തേക്ക് ഒരു വയര്‍ വലിക്കില്ല. ഇതുകൊണ്ട് ഒരു മില്ലീമീറ്ററോളം റെറ്റിനയില്‍ ബ്ലൈന്‍ഡ് സ്പോട്ട് വീണു പോയി. വിഢിത്തം പറ്റിയ ഒരു ഡിസൈന്‍ ആണ്‌ കണ്ണ്!

  എന്തുകൊണ്ട് ചില രശ്മികള്‍ കാണാതെ പോകുന്നു?
  കണ്ണുകളുണ്ടായസമയത്ത് ജീവന്‍ ജലത്തിലായിരുന്നു. ജലത്തില്‍ അരിച്ചു പോകാതെ കടക്കുന്ന രശ്മികള്‍ എല്ലാ ജീവികള്‍ക്കും (മനുഷ്യനും) കാണാനായി. എന്നാല്‍ സൂക്ഷ്മമായി ഇര തേടുന്ന, അതും ദൂരെ നിന്നും താഴോട്ടു നോക്കി ചെറു സാധനങ്ങള്‍ കണ്ടുപിടിക്കുന്ന പക്ഷികള്‍ക്കും മറ്റും ഇത് മനുഷ്യനെപ്പോലെ അലഞ്ഞു നടന്ന് ഇര തേടുന്ന ജന്തുക്കളെക്കാള്‍ മെച്ചപ്പെട്ടു. സാധാരണ ലൈറ്റ് കിട്ടാത്ത സമയത്തും ഇടങ്ങളിലും hunt ചെയ്ത് ജീവിക്കുന്നവയ്ക്ക് റോഡോസ്പിന്‍ പിഗ്മെന്റുകള്‍ നിറം മാറ്റി ഇന്‍ഫ്രാറെഡുകള്‍ കാണാന്‍ പ്രാപ്തമാക്കി. കണ്ണ് ഒന്നായി തുടങ്ങി സാഹചര്യം അനുസരിച്ചു ഡെവലപ്പ് ആയി.

  ReplyDelete
 17. ചിന്തിക്കാനും വിമര്‍ശിക്കുവാനുമല്ലേ സഹോദര അല്ലാഹു (അല്ലാഹുവോ ദൈവമോമോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാലും നിങ്ങളുടെ വിശ്വാസ പ്രകാരം) മനുഷ്യന് തലച്ചോറ് തന്നിരിക്കുന്നത്. എന്നിട്ട് ഇത്രയും എളുപ്പം‌ ആ ഉത്തരവാദിത്തം അല്ലാഹുവിന്നെ ഏല്‍പ്പിക്കുകയാണോ? ഒരല്പം ചിന്തിച്ചെന്ന് കരുതി ആകാശം ഇടിഞ്ഞ് വീഴുമോ?


  പ്രിയ ഞാന്‍

  താങ്കളാണ് അത്പം പോലും ചിന്തിക്കാത്തത്. അത്പം ചിന്തിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ വിഡ്ഡിത്തം ചോദിക്കില്ലായിരുന്നു. എളുപ്പം‌ ആ ഉത്തരവാദിത്തം അല്ലാഹുവിന്നെ ഏല്‍പ്പിക്കുകയാണോ? എന്ന്.

  നമ്മളേല്‍പിച്ചിട്ടാ‍ണോ നമ്മള്‍ തന്നെയുണ്ടായത്. നമ്മളേല്‍ പിച്ചിട്ടാണോ നമ്മുടു ശരീരത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. ചുരുക്കത്തില്‍ നമമള്‍ വിചാരിച്ചിട്ട് ഇവിടെ ഒന്നും നടക്കില്ല. എല്ലാം രൂപപ്പെട്ടതെങ്ങനെയെന്നു തന്നെ നമുക്ക് മനസ്സിലായിട്ടില്ല. ഇനിയും ഒരു പാട് പഠനങ്ങളും ഗവേഷണങ്ങളും നടക്കേണ്ടിയിരിക്കുന്നു. അങ്ങിനെ മനസ്സിലായിരുന്നെങ്കില്‍ നമുക്ക് മറ്റൊരു തരം ജീവിയെ/ലോകത്തെ ആവിഷ്കരിക്കാന്‍ കഴിഞ്ഞേനേ.

  ഈ ലോകത്തൊ ഒരുപാട് മനുഷ്യനിര്‍മ്മിത വസ്തുക്കളുണ്ട്. മനുഷ്യന്‍ എന്ന സത്വത്തിന്റെ ബുദ്ധിയാണ് ഇത്തരം വസ്തുക്കളെ രൂപപ്പെടുത്തുന്നത്. ഒരു കാറിനെ ഉദാഹരണമായെടുക്കാം. ഒരു കാറ് സ്വയം ഉണ്ടായാതാണെന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ വിശ്വസിക്കുമോ? ഇല്ലെന്നെനിക്കുറപ്പുണ്ട്. ഒരു കാറുണ്ടാക്കുന്നതിന് പിന്നില്‍ ഒരു പ്ലാനുണ്ട്. ആ പ്ലാന്‍ തയ്യാറാക്കിയ ഒരു എഞ്ജിനീയറുണ്ട്. ആ കാര്‍ എങ്ങിനെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാവുന്നതും അതിന്റെ നിര്‍മ്മാതാവിന് തന്നെ.

  കുറേ കാലം കഴിഞ്ഞു.. ആര്‍ക്കും ഈ കാര്‍ എങ്ങനെയുണ്ടായതാണെന്നറിയില്ല. എന്നാല്‍ ആളുകള്‍ അതിനെ കുറിച്ച് ഗവേഷണം നടത്തി ഈ കാറ് എങ്ങനെയൊക്കെയാണ് ആവിഷ്കരിക്കപ്പെട്ടതെന്ന് അവര്‍ കണ്ടു പിടിച്ചു. കുറേയധികം ഘടകങ്ങള്‍ കൂട്ടി സംയോജിപ്പിക്കപ്പെട്ടാണ് ഈ കാര്‍ ഉണ്ടാകാപ്പെട്ടത് എന്ന് അവര്‍ മനസ്സിലാക്കി. അതില്‍ ദ്രവ്യവും ഊര്‍ജ്ജവും, പ്രകാശവുമെല്ലാം ഉണ്ടെന്ന് അവര്‍ കണ്ടെത്തി. അങ്ങിനെ അവരൊരു തീരുമാനെത്തിലെത്തി. ഈ കാര്‍ സ്വയം ഉണ്ടായതാണ്. താങ്കള്‍ അംഗീകരിക്കുമോ?

  ReplyDelete
 18. ശരീരത്തിനു പല സവിശേഷതകളും നേടിത്തന്നതിലൊന്നാണ്‌ നയനായുധം. ഭക്ഷണം കണ്ടെത്താന്‍ വെളിച്ചം സഹായിക്കുമെന്നതിനാല്‍ ഏകകോശജീവിതകാലത്തു തന്നെ വെളിച്ചം സെന്‍സ് ചെയ്യുന്ന ഫോട്ടോറിസപ്റ്റര്‍ സെല്ലുകള്‍ (ഐ സ്പോട്ട്) രൂപപ്പെട്ടു


  എങ്ങിനെ ? എന്ത് കൊണ്ട്?


  ബഹു കോശ ജീവികള്‍ ആയി പുരോഗമിച്ചപ്പോല്‍ ഐ സ്പോട്ടുകള്‍ പുരോഗമിച്ച് ഐ കപ്പുകള്‍ ആയി


  എങ്ങിനെ ? എന്ത് കൊണ്ട്?  ഐ കപ്പുകള്‍ പുരോഗമിച്ചതോടെ ഒരു കുഴിയിലൂടെ വെളിച്ചം കടത്തി ഭിത്തിയില്‍ പതിപ്പിക്കുന്ന പിന്‍ ഹോള്‍ ക്യാമറ കണ്ണുകള്‍ ആയി


  എങ്ങിനെ ? എന്ത് കൊണ്ട്?  അതോടെ ഇരയെ ഫീല്‍ ചെയ്യാന്‍ തെണ്ടിത്തിരിയാതെ സ്പോട്ട് ചെയ്ത് അതിന്നടുത്തേക്കു നീങ്ങാമെന്നായി. മഹായുധമായ കണ്ണ് ഏതാണ്ട് ഫോം ആയി കഴിഞ്ഞു.


  എങ്ങിനെ ? എന്ത് കൊണ്ട്?


  അടുത്ത ലെവലില്‍ കണ്ണിന്റെ കുഴിക്കകത്തേക്ക് അഴുക്കു കയറാതെ മുന്നില്‍ ഒരു സുതാര്യ ചര്‍മ്മ്വും നടുക്ക് ദ്രാവകവുമായി. മുന്നിലെ കണ്ണാടി പരിണാമം കൊണ്ട് ലെന്‍സ് ആയി, ഫോക്കസ്സിങ്ങ് അപേര്‍ച്ചറുമായി.


  എങ്ങിനെ ? എന്ത് കൊണ്ട്?

  ReplyDelete
 19. “കണ്ണ് ഒരു ബുദ്ധിമാനായ ആര്‍ക്കിട്ടെക്റ്റ് ഉണ്ടാക്കിയതാണെങ്കില്‍ ന്യൂറല്‍ റിസപ്റ്ററുകള്‍ റെറ്റിനയുടെ മുന്നില്‍ ഫിറ്റ് ചെയ്യുമായിരുന്നില്ല, പകരം പിന്നില്‍ വച്ച് സ്ക്രീന്‍ കൂടുതല്‍ മറവില്ലാത്തതഅക്കിയേനെ. അതിലും വലിയ അബദ്ധം ന്യൂറല്‍ വയറിങ്ങ് റെറ്റിനയുടെ ഉള്ളിലൂടെ അകത്തേക്കു പോകുന്നു എന്നതാണ്‌, സിനിമാ തീയറ്റര് നിര്‍മ്മിക്കുന്ന ജോലിക്കാരന്‍ എത്ര മണ്ടനായാലും അവന്‍ സ്ക്രീന്‍ തുരന്ന് അതിലൂടെ പുറത്തു നിന്നും അകത്തേക്ക് ഒരു വയര്‍ വലിക്കില്ല. ഇതുകൊണ്ട് ഒരു മില്ലീമീറ്ററോളം റെറ്റിനയില്‍ ബ്ലൈന്‍ഡ് സ്പോട്ട് വീണു പോയി. വിഢിത്തം പറ്റിയ ഒരു ഡിസൈന്‍ ആണ്‌ കണ്ണ്!“‘

  ദൈവമല്ല കണ്ണുണ്ടാക്കിയത്,സ്വയം ഭ്രൂ ആയി ഉണ്ടായത് തന്നെയാണെന്നു വച്ചോ ...പ്രിയ ‘ഞാന്‍‘ പറഞ്ഞ പല പൊരുത്ത കേടുകളും കണ്ണിനുണ്ട്.ഈ ആധുനിക ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ഉന്നതയായ ഡോക്ടര്‍ വിചാരിച്ചാല്‍ മനുഷ്യന്റെ കണ്ണിന്റെ അപാകതകള്‍ പരിഹരിക്കാനാവുമോ?പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത കാര്യങ്ങളെ പറ്റി പരിഹസിക്കാതെ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കൂ....

  ഇന്നു വരെ അറിയപ്പെട്ടതില്‍ ഏറ്റവും ബുദ്ധിമാനായ ജന്തുവാണ് മനുഷ്യന്‍.എന്നു വച്ചു ലോകത്തിലെ സകലതും അവന്‍ വിചാരിച്ചാല്‍ നടക്കും അല്ലെങ്കില്‍ അറിയാന്‍ സാധിക്കും എന്നു ചിന്തിക്കുന്നത് ആന മണ്ടത്തമാണ്. ജീവിക്കുന്ന പ്രപഞ്ചത്തിനെ പറ്റിയോ അല്ലെങ്കില്‍ സ്വന്തം ശരീരത്തെ പറ്റിയോ ഉള്ള അവന്റെ അറിവ് വളരെ ചെറുതാണ്.കണ്ണിന്റെ ഘടന ഇന്നു നമ്മുക്കറിയാം,അതു എങ്ങനെയാണ് സംവിധാനിച്ചിരിക്കുന്നതെന്നും കണ്ണില്‍ എന്തൊക്കെ ഉണ്ടന്നും ഇന്നു ശാസ്ത്രത്തിനറിയാം.ലഭ്യമായ എല്ലാ അറിവുകള്‍ വച്ചു ശ്രമിച്ചാലും യഥാര്‍ത്ഥ കണ്ണിനെ പോലെ അല്ലെങ്കില്‍ അതിനോട് കിടപിടിക്കുന്ന രീതിയില്‍ ഒരു കൃത്യമ കണ്ണുണ്ടാക്കാന്‍ മനുഷ്യനെ കൊണ്ട് സാധിക്കുമോ?

  കണ്ണു തന്നെ ഉദാഹരണമാക്കി എടുക്കണം എന്നില്ല,ഒരു തുള്ളി രക്തം,ഒരു കഷ്ണം തൊലി അലെങ്കില്‍ മനുഷ്യന്റെ നഖം അതുമല്ലെങ്കില്‍ മനുഷ്യന്റെ രോമം പ്രകൃതിദത്തമായ രീതിയോട് കിട പിടിക്കുന്ന രീതിയില്‍ ശൂന്യതയില്‍ നിന്നും ഉണ്ടാക്കാന്‍ മനുഷ്യനെ കൊണ്ട് സാധിക്കുമോ?

  ഇതു വരെ അറിയപ്പെട്ടതില്‍ വച്ചു ഏറ്റവും ബുദ്ധിമാനെന്നു പറയപ്പെടുന്ന മനുഷ്യനെ കൊണ്ട് ഇതൊന്നും ഉണ്ടാക്കാന്‍ സാധിക്കിലെങ്കില്‍ അവയൊക്കെ എങ്ങനെ സ്വയംഭ്രൂ ആയി ഉണ്ടാവും?മനുഷ്യ ചരിത്രം ഉണ്ടായ കാലം മുതല്‍ ഇന്നു വരെ സ്വയം ഭ്രൂ ആയി അതും ശാസ്ത്രപരമായി ഉണ്ടായ എന്തിനെ പറ്റിയെങ്കിലും മനുഷ്യനറിവുണ്ടോ?

  ഇന്നു വരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും മിടുക്കനായ ഒരു ഡോക്ടര്‍ക്കു അല്ലെങ്കില്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ക്കു സ്വന്തമായി ഉണ്ടാക്കാന്‍ പറ്റാതതാണ് കണ്ണ് എങ്കില്‍ മനുഷ്യനെകാള്‍ ബുദ്ധിമാനായ മറ്റൊരാള്‍ അതിനു പിന്നില്‍ ഉണ്ട് എന്നു ചിന്തിക്കുന്നതില്‍ എന്താണ് തെറ്റ്?

  ബുദ്ധിമാന്മാരായ മനുഷ്യരെ കൊണ്ട് പറ്റാത്ത കാര്യങ്ങള്‍ സ്വയം ഭ്രൂ ആയി ഉണ്ടാവും എന്നു വിശ്വസിക്കുന്നതോ അല്ലെങ്കില്‍ മനുഷ്യനെ കൊണ്ട് ചെയ്യാന്‍ പറ്റാതത് മനുഷ്യനേക്കാള്‍ മിടുക്കനായ ബുദ്ധിമാന്മായ മറ്റൊരാള്‍ക്കു മാത്രമേ പറ്റൂ എന്നു ചിന്തിക്കുന്നതാണോ യുക്തി?

  പരിഹാസ ചുവയില്ലാത്ത വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു

  സസ്നേഹം അജ്ഞാതന്‍

  ReplyDelete
 20. എന്റെ അറിവില്‍ മറ്റു മതഗ്രന്ഥങ്ങളെ അപേക്ഷിച്ച് ഖുറാനുള്ള പ്രത്യേകത അതു പൂര്‍ണ്ണമായും ദൈവസൃഷ്ടിയാണെന്നും ലോകാവസാനം വരേക്കും ഉള്ളതാണെന്നുമുള്ള അവകാശവാദമാണ്. അത്തരമൊരു സൃഷ്ടിയില്‍ തെറ്റ് കണ്ടുപിടിക്കുന്നത് ആ അവകാശവാദത്തെ ചോദ്യം ചെയ്യലാണ്. ജബ്ബാറിന്റെ ബ്ലോഗുകളില്‍ ഖുറാനിലുള്ള തെറ്റുകള്‍ ചൂണ്ടികാണിക്കുന്നതാണ് കണ്ടിട്ടുള്ളത് (കോപ്പിയടിയാണോയെന്നറിയില്ല). അല്ലാതെ മൊത്തം മുസ്ലീംങ്ങളെ ആക്ഷേപിക്കുന്നതായി തോന്നിയിട്ടില്ല. ഇനി താങ്കള്‍ അതിനെ ചോദ്യം ചെയ്തോ അല്ലെന്ന് തെളിയിക്കുന്നതോ ആയ കമന്റുകളിട്ടിട്ട് മറുപടി കിട്ടിയില്ലെങ്കില്‍ അത് ബ്ലോഗറുടെ ഉത്തരവാദിത്തമില്ലായ്മയാണ്. പക്ഷേ, അത്തരം കമന്റുകളൊന്നും ആ ബ്ലോഗില്‍ കണ്ടിട്ടില്ല. ഞാന്‍ കാണാത്തതുമാകാം.
  മുമ്പ് ശരീഖ് ഖുറാനിലെ ശാസ്ത്ര രഹസ്യങ്ങളെ പറ്റി പോസ്റ്റിട്ടപ്പോള്‍ കൈപ്പള്ളിയും സൂരജും അതിനെ ഖണ്‍‌ണ്ടിക്കാനായി തെളിവു സഹിതം കമന്റിട്ടിരുന്നു. അതു പോലെ താങ്കള്‍ക്കും ജബ്ബാറിന്റെ ബ്ലോഗില്‍ പറയുന്ന ഓരോ കാര്യങ്ങളേയും പ്രതിരോധിക്കാവുന്നതാണ്. അല്ലാതെ ഖുറാനു പകരം മറ്റൊരു ഗ്രന്ഥമെഴുതൂ എന്നു പറയുന്നതിനോട് യോജിക്കാനാവില്ല. അത്തരത്തിലുള്ള പോസ്റ്റോ കമന്റോ ഉണ്ടെങ്കില്‍ ലിങ്ക് പ്ലീസ്..

  ReplyDelete
 21. സഹോദരന്‍ ചിന്തകനും അജ്ഞാതനും "എങ്ങനെ? എന്ത് കൊണ്ട്?" ചോദ്യങ്ങള്‍ ചോദിക്കുന്നത് ആശാവഹമായ പുരോഗതി തന്നെയാണ്. അത്രെയൊക്കെ എന്റെ കമന്റ് കൊണ്ട് സാധിച്ചതില്‍ വളരെ സന്തോഷം.

  എങ്ങനെ? എന്ത് കൊണ്ട് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വിശദമായി പരിണാമ ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പരിണാമത്തെ അടിസ്ഥാനമാക്കി കമ്പ്യൂട്ടിങ്ങ് മേഖലയില്‍ ജനറ്റിക് അല്‍ഗോരിതങ്ങള്‍ എന്ന നവീന സാങ്കേതിക വിദ്യ വരെ ഉണ്ടായിട്ടുണ്ട്. ആദ്യം പരിണാമം എന്തെന്ന് മനസ്സിലാക്കൂ. എന്നിട്ട് പുരാണ കഥകള്‍ക്ക് ശാസ്ത്രീയ നിര്‍വ്വചനം കൊടുക്കൂ... അല്ലെങ്കില്‍ ഡോ. സൂരജ് പറഞ്ഞ പോലെ "പരിണാമനിയമങ്ങള്‍ പഠിക്കണമെങ്കില്‍ മിനിമം തുറന്ന മനസെങ്കിലും വേണം. അതില്ലാതെ അന്ധമായി കുറേ കാര്യങ്ങള്‍ വിശ്വസിച്ചുനടക്കുന്നവരോട് പോയി തര്‍ക്കിച്ചിട്ട് കാര്യമില്ല, ടൈപ്പ് ചെയ്ത് വിരല്‍ വേദനിക്കുമെന്നല്ലാതെ ...."

  ReplyDelete
 22. സഹോദരന്‍ ചിന്തകനും അജ്ഞാതനും "എങ്ങനെ? എന്ത് കൊണ്ട്?" ചോദ്യങ്ങള്‍ ചോദിക്കുന്നത് ആശാവഹമായ പുരോഗതി തന്നെയാണ്. അത്രെയൊക്കെ എന്റെ കമന്റ് കൊണ്ട് സാധിച്ചതില്‍ വളരെ സന്തോഷം.

  എന്റെ പ്രിയ സഹോദരന്‍ ‘ഞാന്‍’

  ഒരു പാട് ചോദ്യങ്ങള്‍ ചോദിച്ചും , ശസ്ത്രം പഠിച്ചും കണ്ടെത്തിയ യുക്തിഭദ്രമായ ഉത്തരമാണ് ദൈവം.
  അല്ലാതെ പ്രിയ സഹോദര്‍ന്‍ ഒരു കമന്റിട്ടപ്പോഴേക്കും എന്ത് കൊണ്ട് എന്ത് കൊണ്ട് ചോദിക്കുന്നതല്ല.

  എത്രതന്നെ പോയാലും അവസാനം വ്യവസ്ഥ ആര് നിര്‍ണ്ണയിച്ച് എന്ന ചോദ്യത്തിന് സ്വയം ഭൂവായി എന്ന തീരെ യുക്തിക്ക് യോജിക്കാത്ത ഉത്തരമല്ലാതെ മറ്റെന്തിങ്കിലും പറയാനുണ്ടോ താങ്കള്‍ക്ക് ?

  ഞാന്‍ ആദ്യം ചോദിച്ച ചോദ്യങ്ങള്‍കക്കൊരു മറുപടി തരൂ പ്രിയ സഹോദരാ.

  ReplyDelete
 23. പ്രിയ ‘ഞാന്‍’

  സഹോദരന്‍ ‘ഞാന്‍‘ ഒന്നു മനസിലാക്കണം.ഈ ഞാനും സലാഹുദ്ദീനും പരിണാമ സിദ്ധാന്തത്തെ പറ്റി അറിയാത്തവരൊന്നും അല്ല.പരിണാമ സിദ്ധാന്തവും ബിഗ് ബാംഗ് തിയറിയുമൊക്കെ താങ്കളെ പോലെ തന്നെ ഞങ്ങളും മനസിലാക്കിയിട്ടുണ്ട് അല്ലെങ്കില്‍ അതിനെ പറ്റി പഠിച്ചിട്ടുണ്ട്.ഒരു മദ്രസാധ്യാപകന്‍ ശാസ്ത്രം പഠിക്കാതെ മതത്തെ പറ്റി പറയുന്നത് പോലെയാണ് ഞങ്ങള്‍ സംസാരിക്കുന്നത് എന്നു കരുതുന്നുണ്ടെങ്കില്‍ അതു ശരിയല്ല.ഒരു വട്ടമെങ്കിലും ‘ഞാന്‍‘ ഖുര്‍ ആന്‍ മുഴുവന്‍ വായിച്ചിട്ടുണ്ടോ?പരിണാമ സിദ്ധാന്തം മാത്രമല്ല ഏതു കാര്യവും മനസില്ലാക്കണമെങ്കില്‍ അതു മനസിരുത്തി മുന്‍ വിധികളില്ലാതെ വായിക്കണം.പരിണാമ സിദ്ധാന്തത്തെ കുറിച്ച ‘ബാലരമയില്‍’ വരുന്ന ലേഖനം വായിച്ചു സംസാരിക്കാന്‍ വന്നിട്ട് കാര്യമില്ലല്ലോ..അതു പോലെ തന്നെയാണ് ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് വായിച്ചിട്ട് ഖുര്‍ ആന്‍ തെറ്റാണന്നു പറഞ്ഞു വരുന്നതും.

  ബൂലോകത്തെ പലരുടേയും അവസാന വാക്കാണ് സൂരജ്,ഒരു ഡോക്ടര്‍ എന്നതു മാനിച്ചു കൊണ്ട് തന്നെ പറയട്ടെ,അദ്ദേഹത്തിന്റെ ഫീള്‍ഡില്‍ ആയിരക്കണക്കിനു ഡോക്ടേര്‍സ് അതും പ്രസിദ്ധരാ‍യ പലരും വിശ്വാസികള്‍ തന്നെയായിട്ടാണ് ജീവിച്ചതും ഇന്നു ജീവിക്കുന്നതും.ഒരു ചര്‍ച്ച എന്നു പറയുന്നത് പരസ്പര ബഹുമാനത്തോടെ മറ്റുള്ളവര്‍ക്കും പറയാന്‍ അവസരം കൊടുത്തു വേണം.അല്ലാതെ പറയാന്‍ ഉള്ളത് മുഴുവന്‍ പറഞ്ഞ് തനിക്കറിയാത്ത കാര്യമാണ് എതിര്‍ഭാഗം സംസാരിക്കുന്നത് എന്നുകണ്ടാല്‍ “ഇവരോടൊന്നും സംസാരിച്ചിട്ടു കാര്യമില്ല” എന്ന വഴിക്കു പോവാന്‍ ആണെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.

  ഇവിടെ കമന്റെഴുതുന്ന ഞാനും സലാഹുദ്ദീനും ‘ഞാനും’ തുടങ്ങി ചുരുക്കം പേരാണെങ്കിലും വായിക്കുന്ന ധാരാളം പേര്‍ ഉണ്ടാകും.ഒന്നുമിലെങ്കിലും അവരില്‍ ചിലര്‍ക്കെങ്കിലും യുക്തിവാദിയുടെ “യുക്തിബോധവും” വിശ്വാസിയുടെ “വിശ്വാസവും“ തമ്മിലുള്ള വ്യത്യാസം മനസില്ലാക്കാന്‍ സാധിച്ചാല്‍ അതു തന്നെ ധാരാളം.

  ഖുര്‍ ആന്‍ ഒരിക്കലും ഒരു ശാസ്ത്ര ഗ്രന്ഥമല്ല.ഖുര്‍ ആന്‍ മനുഷ്യന് നല്‍കുന്നത് ഒരു മാര്‍ഗ രേഖയാണ്.ദൈവം ഇല്ല എന്നു സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ എന്റെ മുന്‍ കമന്റിനു ഒരു വ്യക്തമായ ഉത്തരം തരുക.അല്ലാതെ പരിണാമ സിദ്ധാന്തം പഠിച്ചിട്ടു വാ എന്ന ലൈന്‍ വിട് മാഷെ...

  ReplyDelete
 24. സൂരജിന്റെ മറുപടിയിലെ ചില സംശയങ്ങള്‍

  യുഗ്ളീന എന്ന ഏകകോശജീവിയുടെ ആഹാരം ഉള്ളിലാക്കുന്ന ഭാഗത്തിനടുത്തായി നേത്രബിന്ദു (eyespot) എന്നു വിളിക്കാവുന്ന അതിസൂക്ഷ്മാവയവമുണ്ട്. ഉജ്ജ്വലമായ പ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമേ പ്രാകൃതമായ ഈ കണ്ണുകൊണ്ട് തിരിച്ചറിയാനാകൂ. അല്പം കൂടി വികാസം പ്രാപിച്ച ബഹുകോശ ജീവികളായ നക്ഷത്രമത്സ്യങ്ങള്‍ക്കും ചിലയിനം വിരകള്‍ക്കും അട്ടകള്‍ക്കുമൊക്കെ ശരീരം മുഴുവന്‍ പ്രകാശത്തോട് പ്രതികരിക്കുന്ന ഇത്തരം കോശങ്ങളുണ്ട് .

  [1]പരിണാമ സിദ്ധാന്തം വഴിയാണ് കണ്ണ് രൂപ പെട്ടതെങ്കില്‍ ഇന്നു കാണുന്ന നക്ഷത്ര മത്സങ്ങളുടെ കണ്ണുകള്‍ പണ്ട് കണ്ടവയില്‍ നിന്നും വ്യത്യസ്ഥമാകേണ്ടെ?

  [2]പരിണാമ സിദ്ധാന്തം വഴിയാണ് കണ്ണുകള്‍ രൂപപെട്ടതെങ്കില്‍ ഒരു പ്രദേശത്ത് ജിവിക്കുന്ന ജീവികളുടെ കണ്ണുകള്‍ ഒരേ സ്വഭാവമുള്ളതായിരിക്കേണ്ടെ?

  [3]ഒരേ കാലഘട്ടത്തില്‍ ഒരേ പ്രദേശത്തു ജീവിക്കുന്ന ജീവികളുടെ കണ്ണുകള്‍ വ്യത്യസ്ഥ തരത്തിലാണുള്ളതെങ്കില്‍ അവിടെ പരിണാമ സിദ്ധാന്തത്തിന്റെ പ്രസ്ക്തി എന്ത്?

  [4]പരിണാമ സിദ്ധാന്തം വഴിയാണ് കണ്ണുകള്‍ രൂപപെടുന്നതെങ്കില്‍ ഇന്നത്തെ കാ‍ലത്ത് എല്ലാ ജീവ ജാലങ്ങള്‍ക്കും ഏറ്റവും മികച്ച രീതിയിലുള്ള കണ്ണുകള്‍ അല്ലെ വേണ്ടത്..ജന്തു ലോകത്തില്‍ അങ്ങനെയാണോ കാണപെടുന്നത്?

  അറിയുന്നവര്‍ പറഞ്ഞു തരുമെന്നു കരുതുന്നു

  ReplyDelete
 25. ഷഫ്ന, അറിവുള്ളവര്‍ ഇതിനെപ്പറ്റി നല്ലവണ്ണം പറഞ്ഞിട്ടുണ്ട്, ‘ഞാന്‍’, (ഞാനല്ല) റഫീക്ക് ഒക്കെത്തന്ന ലിങ്കുകള്‍ നോക്കുന്നതു നല്ലതായിരിക്കും. എനിക്കു ഭയങ്കര അറിവായതുകൊണ്ടു എന്റെ ഉത്തരങ്ങള്‍ ഇതാ
  [1] നക്ഷത്രമത്സ്യത്തിന്റെ കണ്ണുമാത്രം പരിണാമത്തിനു പുറം തിരിഞ്ഞുനില്‍ക്കാന്‍ ഒരു കാരണവുമില്ല. (പണ്ട് എന്നോക്കെയുള്ളതു അപേക്ഷികമാണ്)
  [2] (സിദ്ധാന്തം വഴി ഒന്നും രൂപപ്പെടുന്നില്ല, രൂപപ്പെടലിനെ വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദികരികുന്നതാണു പരിണാമ സിദ്ധാന്തം.) കണ്ണിന്റെ ഉപയോഗം പോലിരിക്കും അതിന്റെ വികാസപരിണാമവും. ഒരേ പ്രദേശത്തുജീവിച്ചിട്ടും അടിയാനും തമ്പ്രാനും രണ്ടു നിറമല്ലായിരുന്നോ?
  [3] മേല്‍പ്പറഞ്ഞതു തന്നെ.
  [4] Intelligent design എന്നവാദത്തിന്റെ തുണിയുരിയുന്നതാണീ ചോദ്യം. കാരണം ഇത്രയും വലിയ ദൈവം design ചെയ്തിട്ടും ഒന്നും ശെരിയായിട്ടില്ല, കൈ കുറച്ചുകൂടെ വളഞ്ഞിരുന്നെങ്കില്‍ ലാവിഷായി പുറം ചൊറിയാമായിരുന്നു. design ശരിയായിട്ടില്ല എന്നതിന്റെ പൂര്‍ണതെളിവാണു സാഹചര്യങ്ങള്‍ക്കനുസരിച്ചു ജീവജാലങ്ങള്‍ക്കുണ്ടാകുന്ന രൂപപരിണാമങ്ങള്‍. അത്രയുമേ പരിണാമ സിദ്ധാന്തവും പറയുന്നുള്ളൂ.

  ഇത്രേം അടിപ്പൊളിക്കണ്ണുണ്ടാക്കിത്തന്ന ദൈവം മഹാനായിരിക്കാം, (നല്ലകണ്ണില്ലാത്തെ എല്ലാജീവികളെയും മറക്കാം). പക്ഷേ ആക്കണ്ണുകൊണ്ടെന്തു കാണരുത് എന്നുപറയാന്‍ പ്രവാചകന്മാരുടെ സഹായം വേണ്ടുന്ന, കണ്ണു ചൂഴ്ന്നെടുക്കാന്‍ കല്പനകൊടുക്കുന്ന അത്തപ്പാടി ദൈവങ്ങളുടെ അനുയായികള്‍ ഇതിലെന്തൂറ്റകൊള്ളാനാണെന്നു മനസിലാകുന്നില്ല. അത്രയുമേ ജബ്ബാര്‍മാഷും പറഞ്ഞിട്ടൊള്ളൂ. ഈ രണ്ടു ദൈവങ്ങളും തമ്മിലുള്ള ബന്ധമെങ്കിലും ആരെങ്കിലും പറഞ്ഞാല്‍ കൊള്ളായിരുന്നു.

  ചിന്തകാ/കീ ഒരു കാറിന്റെ കാര്യം പറഞ്ഞല്ലോ, ശെരിയാ നിര്‍മ്മാതാവില്ലാതെ കാറില്ല. പക്ഷേ നിര്‍മ്മാതാവ് തിരുവല്ല്ലാക്കാരന്‍ ഒരു മത്തായിയാണെന്നൊരു പുസ്തകത്തിന്റെ ബലത്തില്‍ മത്തായിയിസക്കാര്‍ പറഞ്ഞാല്‍ അതു വെള്ളം തൊടാതെ വിഴുങ്ങുമോ താങ്കള്‍? കാറിന്റെ ഇന്ധനം ടയറില്‍നിന്നും വരുന്നു എന്നോക്കെയണു മത്തായിയുടെ പുസ്തകത്തില്‍ എങ്കില്‍,കാറുപോയിട്ടു കാളവണ്ടിപോലും ഉണ്ടാക്കാനയാള്‍ക്കാവില്ല എന്നുറപ്പിക്കരുതോ? കാര്‍നിര്‍മ്മാതാവിനോടുള്ള ബഹുമാനം കൊണ്ട് മത്തായിയുടെ ഫോട്ടോ വെച്ചാരാധിക്കുന്ന പാ‍വങ്ങളോടു സത്യം പറയേണ്ടേ?

  കണ്ണ് എന്നു 300(അതേ!) പ്രാവശ്യം ബൈബിളില്‍ ‍(കൈപ്പള്ളിക്കു സ്തുതി!) പ്പറഞ്ഞിട്ടുണ്ട്, അതുകൊണ്ടീച്ചര്‍ച്ച എത്രയും വേഗം ‘ഞങ്ങടാള്‍’ക്കാരുടെ ബ്ലാഗിലേക്കു മാറ്റണം എന്നാവശ്യപ്പെടുന്നു. എന്റെ ബ്ലാഗില്‍ അടുത്തപോസ്റ്റ്, നേത്രശാസ്ത്രം ബൈബിളില്‍.
  [അജ്ഞാതാ കമന്റ് മുക്കരുത്, കുത്തീരുന്നെഴുതീതാ]

  ReplyDelete
 26. മത്തായി ഞാന്‍ എന്തിന് താങ്കളൂടെ കമന്റ് ഡിലീറ്റ് ചെയണം.താങ്കളുടെ “വിജ്ഞാനം” നാട്ടുക്കാര്‍ അറിയട്ടെ!

  “കണ്ണിന്റെ ഉപയോഗം പോലിരിക്കും അതിന്റെ വികാസപരിണാമവും. ഒരേ പ്രദേശത്തുജീവിച്ചിട്ടും അടിയാനും തമ്പ്രാനും രണ്ടു നിറമല്ലായിരുന്നോ?“


  കണ്ണു സാധാരണ കാണാനല്ലെ ഉപയോഗിക്കുന്നത്?പരുന്ത് ഉയരത്തില്‍ പറന്നു താഴെയുള്ള കോഴി കുഞ്ഞുകളെ കാണുന്നത് പോലെ കുറേ കഴിഞാല്‍ പൈലറ്റിനു താഴെയുള്ളതൊക്കെ അതു പോലെ കാണാന്‍ ആവുമായിരിക്കും.അതു പോലെ കള്ളന്മാരും നൈറ്റ് ഷിഫ്ടില്‍ വര്‍ക്കു ചെയുന്ന ജോലിക്കാരും രാത്രി പുറത്തിറങ്ങുന്നത് കാരണം കുറേ കഴിഞ്ഞാല്‍ മൃഗങ്ങളെ പോലെ രാത്രി കണ്ണു കാണുമായിരിക്കും.ഒരേ നാട്ടിലെ അടിയാനും ജന്മിയും വ്യത്യസ്ഥ നിറക്കാരായതു പോലെയാണത്രെ കണ്ണുകളും വ്യത്യസ്ഥമായത് .മത്തായുടെ സുവിശേഷം കൊള്ളാം!

  പരിഹാസം നിറഞ്ഞ ഉത്തരം കൊണ്ട് തന്നെ താങ്കള്‍ക്കു ഈ വിഷയത്തിലുള്ള “അഗാ‍ത പാണ്ഡിത്യം“ മനസിലായി.അത്രയ്ക്കു ‘ജ്ഞാനം’ എനിക്കില്ല്ലത്തതു കൊണ്ട് ഇനി മറുപടി പ്രതീക്ഷിക്കരുത്.

  ReplyDelete
 27. ഇസ്ലാ‍മിലെ പറ്റി അറിയണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇതൊന്നു വായിക്കുക :  കൂട്ടുകാരാ.. ഈ തെരുവിലെ ചോരയില്‍ മതമെവിടെ ?

  ReplyDelete
 28. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ഒരുത്തന് രാത്രിയിലേ ഉറക്കത്തില്‍ ആരോ സ്വപ്നത്തില്‍ പറഞ്ഞുകൊടുക്കുന്ന വെളിപാടികളല്ല. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വളര്‍ന്ന് വന്നതാണ്. ഏത് സൂപ്പര്‍ സ്റ്റാര്‍ കണ്ടുപിടിച്ച അറിവായാലും വീണ്ടും പരീക്ഷണത്തിന് തയ്യാറാണ്. കണ്ണിന്റെ കാര്യത്തില്‍ ഞാനൊരു വെളിപാട് നടത്തിയാല്‍ നിങ്ങള്‍ക്ക് വേറുതെ അത് തള്ളിക്കളയാം. ഉദാഹരണത്തിന് ദൈവത്തെ കുറിച്ച് വിവിധ മതങ്ങള്‍ക്ക് വിവിധ കാഴ്ച്ചപാടാണ്. അത് ഒരു വെളിപാടില്‍ നിന്ന് മാറി ആര്‍ക്കും പരീക്ഷിക്കാവുന്ന ഒന്നായിമാറുമ്പോഴാണ് സത്യസന്ധമായ അറിവാകുന്നത്. അതുകൊണ്ട് കണ്ണ് എങ്ങനെയുണ്ടായി എന്നോ ജീവനെങ്ങനെയുണ്ടായി എന്നോ ശാസ്ത്രീയമായി അറിയണമെങ്കില്‍ ശാസ്ത്രത്തിന്റെ രീതിയിലൂടെ പഠിക്കണം. അത് സ്വയം പഠിക്കേണ്ടതാണ്.

  എല്ലാം അറിഞ്ഞിട്ടേ ജീവിക്കൂ എന്ന് വാശിപിടിക്കുന്നതെന്തിന്നണ്? എല്ലാം അറിയാന്‍ കഴിയില്ല. അതുകൊണ്ട് ഒന്നും അറിയാതിരിക്കുന്നതാണ് നല്ലതെന്ന് കരുതാനല്ലേ അങ്ങനെ പറയുന്നത്?
  നമുക്ക് പ്രപഞ്ചത്തേക്കുറിച്ച് പകുതി കാര്യങ്ങളേ മനസിലാക്കാന്‍ കഴിയൂ എന്ന് കരുതുക. ആ പകുതി ശൂന്യമാക്കി അങ്ങ് വിട്ടേര്. അത് യാഥാര്‍ത്ഥ്യമാണ്. ഇനി അവിടെ ആര്‍ക്കും കാണാനോ അറിയാനോ കഴിയാത്തതും വ്യാഖ്യാനത്തില്‍ മാത്രം നിലനില്‍ക്കുന്നതുമായ ദൈവം എന്ന ഇല്ലാത്ത വസ്തുവിനേക്കൊണ്ട് നിറക്കുന്നു? അതല്ലേ ശരിക്കും വിഢിത്തം.

  ഇനി ദൈവം ഉണ്ടെന്നു തന്നെ കരുതുക. ദൈവം പ്രപഞ്ചത്തേയും ജീവജല്ലങ്ങളേയുമൊക്കെ ഉണ്ടാക്കി. പ്രകൃതി നിയമങ്ങള്‍ ഉണ്ടാക്കി. എല്ലാം പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് ജീവിച്ചു തുടങ്ങി. അവിടെ തീരുമോ തത്വചിന്തയൊക്കെ? ഇല്ല. എല്ലാം അവിടെനിന്ന് തുടങ്ങുകയേയുള്ളു. ദൈവ കൃപയുണ്ടാകാന്‍ 4,5 നേരം നിസ്കരിക്കണം, തിര്‍ദ്ധാടനത്തിനു പോകണം, പണം ദൈവത്തിന് നല്‍കണം, ദൈവത്തിന് ജീവിക്കന്‍ വീട് പണിഞ്ഞ് കൊടുക്കണം, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കരുത്, ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യ ബോംബാകണം. നിരപരാധികളെ കൊല്ലണം. ചുരുക്കി പറഞ്ഞാല്‍ ദൈവത്തിന്റെ ഏജന്റ്മാര്‍ പറയുന്നതൊക്കെ അനുസരിക്കണം. അല്ലെങ്കില്‍ ദൈവം കോപിക്കും. ദൈവം എന്താ IT കമ്പനിയിലെ പ്രൊജക്റ്റ് മാനേജര്‍മാരേപോലെ ഒരു പണിയില്ലതെ മറ്റുള്ളവരെ നോക്കിയിരിക്കുകയാണോ, അപ്രൈസല്‍ നടത്താന്‍? ദൈവത്തിന്റെ വില കളയല്ലേ മത വിശ്വാസികളേ!

  ദൈവം അവിടിരുന്ന് പ്രപഞ്ചം ഉണ്ടാക്കിക്കോട്ടേ, നമുക്കെന്തു ചേതം. നമ്മള്‍ നമ്മുടെ കാര്യം നോക്കുക. ദൈവം ഉണ്ടെങ്കില്‍ തന്നെ അത് മനുഷ്യനുമായി ഇടപെടാന്‍ വേണ്ടി ജനിച്ച ഒന്നല്ല. അതിനെ അതിന്റെ വഴിക്ക് വിടുക. അതിന്റെ നിലനില്‍പ്പിനുവേണ്ടി സ്വന്തം ജീവിതം ഒരുപിടിയാളുകള്‍ നിയന്ത്രിക്കുന്ന ചട്ടുകമാകാതിരിക്കുക. നിരപരാധികളായ മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കാതിരിക്കുക.
  പണവും അധികാരവുമില്ലതെ ദൈവത്തിന് നിലനില്‍പ്പില്ല. ദൈവത്തിന് വേണ്ടി പണം മുടക്കാതിരിക്കുക. ദൈവത്തെ കമ്പോളത്തില്‍ (market) നിന്ന് സ്വതന്ത്രമാക്കൂ. അതായത് സമ്പ്ദ് ഘടനുയുടെ ഭാഗമായതൊന്നും ദൈവത്തിനുവേണ്ടി ഉപയോഗിക്കാതിരിക്കു. (അമ്പലം/പള്ളിയിലേക്കുള്ള യാത്ര സഹിതം) അപ്പോള്‍ അറിയാം എത്രപേര്‍ക്ക് ദൈവ വിശ്വാസം ഉണ്ടെന്ന്.

  ReplyDelete
 29. പണം ദൈവത്തിന് നല്‍കണം, ദൈവത്തിന് ജീവിക്കന്‍ വീട് പണിഞ്ഞ് കൊടുക്കണം, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കരുത്, ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യ ബോംബാകണം. നിരപരാധികളെ കൊല്ലണം.

  ഏതു മതത്തിലാണ് അല്ലെങ്കില്‍ മത ഗ്രന്ഥത്തിലാണ് ഈ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.?

  ജന്മം കൊണ്ട് ഒരിക്കലും ഒരാള്‍ ഇസ്ലാം മത വിശ്വാസിയാകുന്നില്ല.കര്‍മ്മം കൊണ്ടാണ് ഒരാള്‍ വിശ്വാസിയാക്കുന്നത്.

  ഒരാളുടെ പേരു നോക്കിയാണോ ജഗതീഷ് ഒരാളുടെ വിശ്വാസം വിലയിരുത്തുന്നത്?താങ്കളുടെ പേര് ‘ജഗതീഷ്’ സാധാരണ ഹിന്ദു വിശ്വാസികള്‍ ഉപയോഗിക്കുന്ന പേര്, എന്നു വച്ചു താങ്കള്‍ ഹിന്ദു വിശ്വാസിയാണോ?ബ്ലോഗിലെ യുക്തിവാദികളായ ഇബ്ബാര്‍ ,ഫാറൂക്ക് എന്നിവര്‍ക്കുള്ളത് ഇസ്ലാം മതസ്ഥര്‍ ഉപയോഗിക്കുന്ന പേരല്ലെ..ഇവര്‍ ഇസ്ലാം വിശ്വസികളാണോ?അതു പോലെ തന്നെയാണ് മറ്റുള്ളവരും.ഒരു പിടിച്ചു പറിക്കാരന്റെ പേര്‍ അലെങ്കില്‍ ഒരു തീവ്ര വാദിയുടെ പേര്‍ ഒരു വിശ്വസിയുടെ പേരു പോലെയായാല്‍ എന്തിന് അയാളുടെ ചെയ്തികളെ മതത്തിന്റെ പേരില്‍ കെട്ടി വയ്ക്കണം?അയാള്‍ ജന്മം കൊണ്ട് ഒരു മുസ്ലീം ആയിരിക്കാം പക്ഷെ കര്‍മ്മം കൊണ്ട് അയാള്‍ വിശ്വാസിയല്ല.ഖുര്‍ ആനില്‍ അതു വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്.ഒരു വിശ്വാസിയുടെ പേരിനോട് സാമ്യം ഉണ്ടെന്ന ഒറ്റ കാരണത്താന്‍ അതു മുഴുവന്‍ മതത്തിന്റെ പേരില്‍ കെട്ടിവയ്ക്കുന്നത് അനീതിയല്ലേ?

  ഖുര്‍ ആനില്‍ എവിടെയാണ് സുഹൃത്തെ സ്ത്രീകള്‍ക്കു സ്വാതന്ത്യം നല്‍കരുതെന്നു പറഞ്ഞിട്ടുള്ളതെന്നു ഒന്നു വ്യക്തമാക്കാമോ?അല്ലെങ്കില്‍ സ്ത്രീ സ്വാതന്ത്യം എന്നു പറയുന്നത് കൊണ്ട് താങ്കള്‍ അര്‍ത്ഥമാക്കുന്നത് എന്ത്?വ്യക്തമായി പറയുക

  ദൈവ കൃപയുണ്ടാകാന്‍ 4,5 നേരം നിസ്കരിക്കണം, തിര്‍ദ്ധാടനത്തിനു പോകണം

  അഞ്ചു നേരം നമസ്ക്കരികണം എന്നാവശ്യ പെട്ടത് അവന്‍ ഏതു നേരവും ദൈവത്തെ പറ്റിയോര്‍ക്കാനാണ്.അഞ്ചു നേരം നമസ്കരിക്കുക എന്നു പറഞ്ഞാല്‍ അത്ര ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല സുഹൃത്തെ.ആരോഗ്യമുള്ളവനോട് നിന്നും നമസ്കരിക്കാനും അതില്ലാത്തവരോട് ഇരുന്നോ കിടന്നോ നമസ്കരിക്കാനുമാണ് ഇസ്ലാം പറഞ്ഞിട്ടുള്ളത്.കൈക്കാല്‍ അനക്കാന്‍ പറ്റാത്തവരോട് കണ്ണു കൊണ്ടെങ്കിലും നമസ്കരിക്കണം എന്നു പറഞ്ഞിട്ടുണ്ട്.എന്നു വച്ചാല്‍ താങ്കള്‍ വിചാരിക്കുന്നത് പോലെ നിന്നു കുറേ അഭ്യാസങ്ങള്‍ കാണിക്കല്ലല്ല നമസ്കാരം.അതു ദൈവത്തിനു വേണ്ടിയുള്ള അര്‍പ്പണമാണ്.’

  താന്‍ ചെയുന്നതു മുഴുവന്‍ ദൈവം കാണുന്നുണ്ടെന്നും അതിന്റെ പ്രതിഫലം അന്ത്യ നാളില്‍ നല്‍കപ്പെടുമെന്നും വിശ്വസിക്കുന്ന യഥാര്‍ത്ഥ വിശ്വസിക്കു എങ്ങനെ തെറ്റുകാരനാകാന്‍ കഴിയും?

  പിന്നെ തീര്‍ത്ഥാടനത്തിനു പോവുന്നതിനെ പറ്റി,സുഹൃത്തെ മുസ്ലീങ്ങള്‍ എല്ലാം ഹജ്ജ് ചെയ്യണം എന്നു പറഞ്ഞിട്ടില്ല.കഴിവുള്ളവരോട് മാത്രമേ ഹജ്ജ് ചെയ്യാന്‍ പറഞ്ഞിട്ടുള്ളൂ...

  ഒരു വിശ്വാസിയാവാന്‍ നിര്‍ബന്ധമാക്കപെട്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്

  #ഏകനായ ദൈവത്തില്‍ വിശ്വസിക്കുക,മുഹമ്മദ് അവന്റെ പ്രവാചകനാണെന്ന് വിശ്വസിക്കുക
  #അഞ്ചു നേരം നമസ്കരിക്കുക
  #ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ നോമ്പ് നോക്കുക

  ഇതില്‍ ഏതാണ് സുഹൃത്തെ ഇത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യം?

  ഇസ്ലാമില്‍ പാവപെട്ടവനെ സഹായിക്കാനാണ് പറഞ്ഞിട്ടുള്ളത്.അല്ലാതെ ദൈവത്തിനു വേണ്ടിയോ അല്ലെങ്കില്‍ മറ്റു ആചാരങ്ങള്‍ക്കു വേണ്ടിയോ കാശ് ചിലവാ‍ക്കണം എന്നു പറഞ്ഞതായി എന്റെ അറിവില്‍ ഇല്ല..

  ചുരുക്കി പറഞ്ഞാല്‍ ദൈവത്തിന്റെ ഏജന്റ്മാര്‍ പറയുന്നതൊക്കെ അനുസരിക്കണം.

  ഞാന്‍ മനസിലാക്കിയിടത്തോളം ദൈവത്തിനും വിശ്വസിക്കും ഇടയില്‍ഒരിടനിലക്കാരന്‍ ഇല്ല.ദൈവത്തിന്റെ പ്രവാചകനാ‍യ മുഹമ്മദി(സ)നെ വിളിച്ചു പോലും പ്രാര്‍ത്ഥിക്കാന്‍ ഇസ്ലാം പറയുന്നില്ല.പ്രാര്‍ത്ഥന അതു ഏകനായ ദൈവത്തിനു മാത്രമുള്ളതാക്കുന്നു എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്..

  മതത്തിന്റെ പേരില്‍ തൂങ്ങി പണിയെടുക്കാതെ കഴിയുന്ന ചില ഇത്തികണ്ണികള്‍ ഉണ്ട്.അവര്‍ ദൈവത്തിന്റെ ഏജന്റ് മാരല്ല,സ്വന്തമായി തൊഴില്‍ ചെയ്തു ജീവിക്കാന്‍ ഇഷ്ടമില്ലാത്ത ആളുകള്‍,അവരെ ദൈവത്തിന്റെ ഏജന്റെന്നല്ല ഒരു വിശ്വാസിയെന്നു പോലും വിളിക്കരുതെന്നാണ് എന്റെ അഭിപ്രായം

  ReplyDelete
 30. ദൈവത്തിന് വേണ്ടി പണം മുടക്കാതിരിക്കുക. ദൈവത്തെ കമ്പോളത്തില്‍ (market) നിന്ന് സ്വതന്ത്രമാക്കൂ. അതായത് സമ്പ്ദ് ഘടനുയുടെ ഭാഗമായതൊന്നും ദൈവത്തിനുവേണ്ടി ഉപയോഗിക്കാതിരിക്കു

  എന്റെ അഭിപ്രായം താങ്കള്‍ക്കു ഇവിടെ വായിക്കാം
  ദൈവത്തിനെന്തിനാ കൈക്കൂലി ?

  ReplyDelete
 31. ദൈവം എന്ന ഒരു ശക്തി ഇല്ല എന്നു വാദിക്കുന്നവര്‍ ഇതിനൊരു മറുപടി പറയുക

  ഒരാള്‍ രഹസ്യമായി പണ്ണത്തിനു വേണ്ടി ധാരാളം ആളുകളെ കൊന്നു/ധാരാളം സ്ത്രീകളെ ബലാത്സംഗം ചെയ്തു .അതേ വ്യക്തി ബോംബുകള്‍ ഉണ്ടാക്കി നിരപരാധികളെ കൊന്നു.കൊള്ളപലിശയ്ക്കു പണം കടം കൊടുത്തു,വര്‍ഗീയ ലഹളയുണ്ടാക്കി,പാവപ്പെട്ടവരെ കൊള്ളയടിച്ചു.അയാള്‍ ജീ‍വിച്ചിരുമ്പോള്‍ ഇതൊന്നും ആരും കണ്ടുപിടിച്ചില്ല..

  സത്യത്തില്‍ അയാള്‍ ശിക്ഷിക്കപെടേണ്ടവനല്ലേ?അയാള്‍ മൂലം അനാഥരായ കുട്ടികള്‍ സ്ത്രീകള്‍ ഇവര്‍ക്കൊക്കെ നീതി ലഭിക്കേണ്ടേ?

  ഒരു വിശ്വാസി വിശ്വസിക്കുന്നത് പരലോകമുണ്ടെന്നാണ്.ചെയ്ത തെറ്റുകള്‍ക്കു ഇവിടെ നിന്നും ശിക്ഷ ലഭിച്ചിലെങ്കില്‍ കൂടി പരലോകത്തു നിന്നും ശിക്ഷ ലഭിക്കും എന്നവന്‍ വിശ്വസിക്കുന്നു.ദൈവത്തെ നിഷേധിക്കുന്നവര്‍ പറയൂ അയാള്‍ മൂലം അനാഥരാക്കപെട്ട കുട്ടികള്‍,വഴിയാധാരമായ സഹോദരിമാന്‍ ഇവര്‍ക്കൊന്നും നീതി ലഭിക്കേണ്ടേ...ആ നീതി നിങ്ങളുടെ അഭിപ്രായത്തില്‍ എങ്ങനെ നടപ്പാക്കും?

  ReplyDelete
 32. ചിന്തകാ/കീ ഒരു കാറിന്റെ കാര്യം പറഞ്ഞല്ലോ, ശെരിയാ നിര്‍മ്മാതാവില്ലാതെ കാറില്ല. പക്ഷേ നിര്‍മ്മാതാവ് തിരുവല്ല്ലാക്കാരന്‍ ഒരു മത്തായിയാണെന്നൊരു പുസ്തകത്തിന്റെ ബലത്തില്‍ മത്തായിയിസക്കാര്‍ പറഞ്ഞാല്‍ അതു വെള്ളം തൊടാതെ വിഴുങ്ങുമോ താങ്കള്‍?

  വിഴുങ്ങാൻ പറ്റില്ല.ഒരിക്കലും ! പ്രത്യേകിച്ചും ഡോ. മത്തായി പോലുള്ളവരാണെന്ന് പറഞ്ഞതെങ്കിൽ തീർച്ചയായും. എങ്കിൽ തന്നെയും പറഞ്ഞതിൽ വല്ല കഴമ്പുമുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അന്വേഷണവും പരീക്ഷണവും നടത്തി കണ്ടെത്തുന്നതിനാണ് ശാസ്ത്രം എന്ന് നാം പറയാറ്.

  കാറിന്റെ ഇന്ധനം ടയറില്‍നിന്നും വരുന്നു എന്നോക്കെയണു മത്തായിയുടെ പുസ്തകത്തില്‍ എങ്കില്‍,കാറുപോയിട്ടു കാളവണ്ടിപോലും ഉണ്ടാക്കാനയാള്‍ക്കാവില്ല എന്നുറപ്പിക്കരുതോ?


  മത്തായിയുടെ പുസ്തകം പഠിച്ചത് മത്തായിയുടെ എതിരാളികളിൽ നിന്നല്ലെങ്കിൽ തീർച്ചയായും.

  കാര്‍നിര്‍മ്മാതാവിനോടുള്ള ബഹുമാനം കൊണ്ട് മത്തായിയുടെ ഫോട്ടോ വെച്ചാരാധിക്കുന്ന പാ‍വങ്ങളോടു സത്യം പറയേണ്ടേ?

  തീർച്ചയായും പറയണം.


  എന്റെ ചോദ്യം ‘ഞാൻ‘ എന്ന സഹോദരനോടായിന്നല്ലോ എന്റെ മത്തായേ. ഒരു കാര്യം എനിക്കുറപ്പായി ‘ഞാൻ‘ എന്ന സഹോദരന് എന്റെ ചോദ്യത്തിനുത്തരമില്ല. ഡോ. മത്തായിക്കുമില്ല ഉത്തരം. അത് കൊണ്ട് കൊണഷ്ട് ചോദ്യങ്ങൾ തിരിച്ച് ചോദിച്ച് ഡോ. മത്തായി ഉരുണ്ട് കളിക്കുന്നു.

  എന്റെ ചോദ്യം ഇതായിരുന്നു.

  ആര്‍ക്കും ഈ കാര്‍ എങ്ങനെയുണ്ടായതാണെന്നറിയില്ല. എന്നാല്‍ ആളുകള്‍ അതിനെ കുറിച്ച് ഗവേഷണം നടത്തി ഈ കാറ് എങ്ങനെയൊക്കെയാണ് ആവിഷ്കരിക്കപ്പെട്ടതെന്ന് അവര്‍ കണ്ടു പിടിച്ചു. കുറേയധികം ഘടകങ്ങള്‍ കൂട്ടി സംയോജിപ്പിക്കപ്പെട്ടാണ് ഈ കാര്‍ ഉണ്ടാകാപ്പെട്ടത് എന്ന് അവര്‍ മനസ്സിലാക്കി. അതില്‍ ദ്രവ്യവും ഊര്‍ജ്ജവും, പ്രകാശവുമെല്ലാം ഉണ്ടെന്ന് അവര്‍ കണ്ടെത്തി. അങ്ങിനെ അവരൊരു തീരുമാനെത്തിലെത്തി. ഈ കാര്‍ സ്വയം ഉണ്ടായതാണ്. താങ്കള്‍ അംഗീകരിക്കുമോ?


  അതിനൊരു നിർമ്മാതാവുണ്ടെന്നും സ്വയം ഭൂവായതല്ലെന്നും അതിന്റെ പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നും താങ്കൾ സമ്മതിച്ചു.

  കാറ് പോലെ തന്നെ ഈ പ്രപഞ്ചവും ഉണ്ടാക്കപ്പെട്ടത് തന്നെ. വ്യക്തമായ ആസൂത്രണത്തോടും വ്യവസ്തയോടും കൂടി. എല്ലാം ഒരു കണക്കനുസരിച്ച് ചലിപ്പിക്കപെടുകയും ചെയ്യുന്നു. ഇതെല്ലാം ഒരു നിർമ്മാതാവില്ലാതെ സ്വയം ഉണ്ടായി എന്ന് പറഞ്ഞാൽ എങ്ങിനെ അംഗീകരിക്കാൻ കഴിയും.

  ReplyDelete
 33. (1) ഞാന്‍ ആദ്യം ചോദിച്ച ചോദ്യങ്ങള്‍കക്കൊരു മറുപടി തരൂ പ്രിയ സഹോദരാ
  താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വളരെ അടിസ്ഥാനപരമാണ്. പരിണാമസിദ്ധാന്തങ്ങളെല്ലാം അരച്ച് കലക്കികുടിച്ചൊരാള്‍ക്ക് അതിന്റെ ഉത്തരം കിട്ടുന്നില്ല എന്ന് പറയുന്നത് എന്നില്‍ അത്ഭുതം ജനിപ്പിക്കുന്നു.... മറ്റൊരു ചോദ്യവും. താങ്കള്‍ ഏത് സര്‍വ്വകലാശാലയില്‍/പുസ്തകത്തില്‍ നിന്നാണ് പരിണാമ സിദ്ധാന്തം പഠിച്ചത്? അതവിടെ നില്‍ക്കട്ടെ. മറുചോദ്യം ചോദിച്ച് താങ്കളുടെ ചോദ്യത്തില്‍ നിന്നൊഴിഞ്ഞു മാറുന്നു എന്നൊരു ചീത്തപ്പേര് എനിക്ക് വേണ്ട. പരിണാമത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് "survival of the fittest" ആണ്. അതായത് അതത് സാഹചര്യങ്ങളില്‍ ജീവിച്ച് പോകുവാന്‍ സഹായിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള character നിലനില്ക്കുവാനും കൈമാറപ്പെടുവാനുമുള്ള സാദ്ധ്യത, ഗുണമേന്മ കുറഞ്ഞ characters-നെ അപേക്ഷിച്ച് കൂടുതലാണ്.

  ഡ്രഗ് റെസിസ്റ്റന്റ് T.B-യിലും മറ്റും evolution നാം നേരിട്ട് കണ്ടിട്ടുള്ളതാണ്, കാണാവുന്നതാണ് [വേണമെങ്കില്‍ നിങ്ങള്‍ക്കൊക്കെ നേരിട്ടനുഭവിച്ചറിയാവുന്നതുമാണ്, ചുമ്മാ ഒരു പനി വരുമ്പോള്‍ ഡോക്ടര്‍ എഴുതിത്തരുന്ന ആന്റിബയോട്ടിക്കുകള്‍ മുഴുവനും കഴിക്കാതെ ഒന്ന് രണ്ട് ഗുളിക മാറ്റി വയ്ക്കുക.... രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പരിണാമം എന്തെന്ന് മാത്രമല്ല.... വിവരം കൂടി അറിയും ;) ]. അപ്പോള്‍ പരിണാമം എന്നൊരു കാര്യമുണ്ട്, അത് സത്യമാണ് എന്ന് നമ്മുക്ക് മനസ്സിലാക്കാം. പരിണാമത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ നിന്നും വായിച്ചറിയാവുന്നതാണ്.

  (2) നമ്മളേല്‍പിച്ചിട്ടാ‍ണോ നമ്മള്‍ തന്നെയുണ്ടായത്. നമ്മളേല്‍ പിച്ചിട്ടാണോ നമ്മുടു ശരീരത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. ചുരുക്കത്തില്‍ നമമള്‍ വിചാരിച്ചിട്ട് ഇവിടെ ഒന്നും നടക്കില്ല. എല്ലാം രൂപപ്പെട്ടതെങ്ങനെയെന്നു തന്നെ നമുക്ക് മനസ്സിലായിട്ടില്ല. ഇനിയും ഒരു പാട് പഠനങ്ങളും ഗവേഷണങ്ങളും നടക്കേണ്ടിയിരിക്കുന്നു. അങ്ങിനെ മനസ്സിലായിരുന്നെങ്കില്‍ നമുക്ക് മറ്റൊരു തരം ജീവിയെ/ലോകത്തെ ആവിഷ്കരിക്കാന്‍ കഴിഞ്ഞേനേ.

  നമ്മളേല്‍പ്പിച്ചിട്ടു തന്നെയാകണമെന്നൊരു വാദം ആരുമുന്നയിച്ചിട്ടില്ല. മനുഷ്യനും പ്രകൃതിയും ചുറ്റുപാടുകളുമൊക്കെ അതിനനുകൂലമായ സാഹചര്യം വന്നപ്പോള്‍ ഉണ്ടായി. ജീവനെന്നത് ഭൂമിയില്‍ മാത്രമല്ല മറ്റ് പലയിടത്തുമുണ്ടാകാം. ജീവന്റെ അടിസ്ഥാന കണങ്ങളായ ഡി എന്‍ ഏ വരെ പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ചിരിക്കുന്നു, ഇത് വെറും വാര്‍ത്തയല്ല, ഒരു ആന്റി-ഇസ്ലാമിക് സൈറ്റിലോ, യുക്തിവാദി സൈറ്റിലോ വന്ന വാര്‍ത്തയുമല്ല, ശാസ്ത്രീയമായി തന്നെ അംഗീകരിച്ച കാര്യമാണ്. അപ്പോള്‍ ബയോ-ടെക്നോളജിയും, ജെനെറ്റിക്‍ എന്‍ജിനീയറിങ്ങുമൊക്കെ ഇത്ര പിടിച്ച് കിടക്കുന്ന ഈ സമയത്ത് ഈ വാദഗതികളൊക്കെ കൊണ്ട് വന്നാല്‍ അതിന്റെ ദോഷം ആര്‍ക്കെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ?

  (3) ഈ ലോകത്തൊ ഒരുപാട് മനുഷ്യനിര്‍മ്മിത വസ്തുക്കളുണ്ട്. മനുഷ്യന്‍ എന്ന സത്വത്തിന്റെ ബുദ്ധിയാണ് ഇത്തരം വസ്തുക്കളെ രൂപപ്പെടുത്തുന്നത്. ഒരു കാറിനെ ഉദാഹരണമായെടുക്കാം. ഒരു കാറ് സ്വയം ഉണ്ടായാതാണെന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ വിശ്വസിക്കുമോ? ഇല്ലെന്നെനിക്കുറപ്പുണ്ട്. ഒരു കാറുണ്ടാക്കുന്നതിന് പിന്നില്‍ ഒരു പ്ലാനുണ്ട്. ആ പ്ലാന്‍ തയ്യാറാക്കിയ ഒരു എഞ്ജിനീയറുണ്ട്. ആ കാര്‍ എങ്ങിനെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാവുന്നതും അതിന്റെ നിര്‍മ്മാതാവിന് തന്നെ.

  കുറേ കാലം കഴിഞ്ഞു.. ആര്‍ക്കും ഈ കാര്‍ എങ്ങനെയുണ്ടായതാണെന്നറിയില്ല. എന്നാല്‍ ആളുകള്‍ അതിനെ കുറിച്ച് ഗവേഷണം നടത്തി ഈ കാറ് എങ്ങനെയൊക്കെയാണ് ആവിഷ്കരിക്കപ്പെട്ടതെന്ന് അവര്‍ കണ്ടു പിടിച്ചു. കുറേയധികം ഘടകങ്ങള്‍ കൂട്ടി സംയോജിപ്പിക്കപ്പെട്ടാണ് ഈ കാര്‍ ഉണ്ടാകാപ്പെട്ടത് എന്ന് അവര്‍ മനസ്സിലാക്കി. അതില്‍ ദ്രവ്യവും ഊര്‍ജ്ജവും, പ്രകാശവുമെല്ലാം ഉണ്ടെന്ന് അവര്‍ കണ്ടെത്തി. അങ്ങിനെ അവരൊരു തീരുമാനെത്തിലെത്തി. ഈ കാര്‍ സ്വയം ഉണ്ടായതാണ്. താങ്കള്‍ അംഗീകരിക്കുമോ?


  അപ്പോ ഈ ദൈവം എങ്ങനെ ഉണ്ടായി? ഇനി ഈ ഹിന്ദു ദൈവങ്ങള്‍ക്കും, കൃസ്ത്യന്‍ ത്രിത്വങ്ങള്‍ക്കും, അല്ലാഹുവിനുമൊക്കെ എല്ലാം ഒരു പ്രത്യേക ലോകം കാണുമായിരിക്കും. അവരെയെല്ലാം ഉണ്ടാക്കിയ ഒരു സൂപ്പര്‍-ദൈവത്തിലായിരിക്കും അവര്‍ വിശ്വസിക്കുന്നത്. സൂപ്പര്‍ ദൈവത്തില്‍ വിശ്വസിക്കാത്ത ചില നിരീശ്വര-യുക്തിവാദി-കമ്മ്യൂണിസ്റ്റ് ദൈവങ്ങളും കാണുമായിരിക്കും. അവരൊക്കെ ബ്ലോഗ്ഗും ചെയ്യുന്നുണ്ടായിരിക്കും.... ;)

  (4) ദൈവമല്ല കണ്ണുണ്ടാക്കിയത്,സ്വയം ഭ്രൂ ആയി ഉണ്ടായത് തന്നെയാണെന്നു വച്ചോ ...പ്രിയ ‘ഞാന്‍‘ പറഞ്ഞ പല പൊരുത്ത കേടുകളും കണ്ണിനുണ്ട്.ഈ ആധുനിക ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ഉന്നതയായ ഡോക്ടര്‍ വിചാരിച്ചാല്‍ മനുഷ്യന്റെ കണ്ണിന്റെ അപാകതകള്‍ പരിഹരിക്കാനാവുമോ?പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത കാര്യങ്ങളെ പറ്റി പരിഹസിക്കാതെ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കൂ....

  ഇനി ദൈവം തന്നെയാണ് കണ്ണ് ഉണ്ടാക്കിയതെന്ന് വിചാരിക്കൂ. അപ്പോഴും ഈ പൊരുത്തക്കേടുകളില്ലേ? സര്‍വ്വശക്തനായ, സര്‍വ്വ കാര്യങ്ങളും കലക്കിക്കുടിച്ച ദൈവത്തിന് ഇങ്ങനെ ഒരബദ്ധം പറ്റുമോ? കാല്പനികമായ കാര്യങ്ങളെ കുറിച്ച് വെറുതെ വാദിച്ച് സമയം കളയാതെ മനുഷ്യര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ആ തലച്ചോറൊന്ന് വിനിയോഗിക്കൂ.

  (5) കണ്ണിന്റെ ഘടന ഇന്നു നമ്മുക്കറിയാം,അതു എങ്ങനെയാണ് സംവിധാനിച്ചിരിക്കുന്നതെന്നും കണ്ണില്‍ എന്തൊക്കെ ഉണ്ടന്നും ഇന്നു ശാസ്ത്രത്തിനറിയാം.ലഭ്യമായ എല്ലാ അറിവുകള്‍ വച്ചു ശ്രമിച്ചാലും യഥാര്‍ത്ഥ കണ്ണിനെ പോലെ അല്ലെങ്കില്‍ അതിനോട് കിടപിടിക്കുന്ന രീതിയില്‍ ഒരു കൃത്യമ കണ്ണുണ്ടാക്കാന്‍ മനുഷ്യനെ കൊണ്ട് സാധിക്കുമോ?

  ക്യാമറ എന്ന് ആധുനിക മനുഷ്യര്‍ വിളിക്കുന്ന അ ഉപകരണം കണ്ണിന്റെ മാതൃകയിലുള്ളതാണ്. കണ്ണിനേക്കാള്‍ ഗുണമേന്മയുള്ളതും. പത്ത്-നൂറ് കിലോമീറ്റര്‍ മുകളിലുള്ള സാറ്റലൈറ്റുകളില്‍ നിന്നും വളരെ മികച്ച റെസെല്യൂഷനുകളില്‍ പടമെടുക്കുവാന്‍ പറ്റുന്ന ക്യാമറകള്‍ വരെ ഇന്നുണ്ട്. ഇരുട്ടത്ത് പടം പിടിക്കുവാന്‍ പറ്റുന്നവ, ചൂടത്ത് പടം പിടിക്കുവാന്‍ പറ്റുന്നവ. ഇവയൊക്കെ മനുഷ്യ നേത്രങ്ങളേക്കാള്‍ മികച്ച രീതിയിലല്ലേ പ്രവര്‍ത്തിക്കുന്നത്?

  (6) ദൈവമില്ല എന്ന് സ്ഥാപിക്കുവാനൊന്നും ശ്രമിക്കുന്നില്ല. കാരണം അതെന്റെ ജോലിയല്ല. ദൈവമില്ല എന്നെനിക്കറിയാം. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ, എന്നെയതൊട്ടും ബാധിക്കുന്നുമില്ല. പക്ഷെ ദൈവമുണ്ട് എന്നതിന് ശക്തമായ തെളിവുണ്ടാക്കേണ്ടത് നിങ്ങള്‍ വിശ്വാസികളുടെ മാത്രം ഉത്തരവാദിത്തമാണ്.

  (7) [1]പരിണാമ സിദ്ധാന്തം വഴിയാണ് കണ്ണ് രൂപ പെട്ടതെങ്കില്‍ ഇന്നു കാണുന്ന നക്ഷത്ര മത്സങ്ങളുടെ കണ്ണുകള്‍ പണ്ട് കണ്ടവയില്‍ നിന്നും വ്യത്യസ്ഥമാകേണ്ടെ?

  [2]പരിണാമ സിദ്ധാന്തം വഴിയാണ് കണ്ണുകള്‍ രൂപപെട്ടതെങ്കില്‍ ഒരു പ്രദേശത്ത് ജിവിക്കുന്ന ജീവികളുടെ കണ്ണുകള്‍ ഒരേ സ്വഭാവമുള്ളതായിരിക്കേണ്ടെ?

  [3]ഒരേ കാലഘട്ടത്തില്‍ ഒരേ പ്രദേശത്തു ജീവിക്കുന്ന ജീവികളുടെ കണ്ണുകള്‍ വ്യത്യസ്ഥ തരത്തിലാണുള്ളതെങ്കില്‍ അവിടെ പരിണാമ സിദ്ധാന്തത്തിന്റെ പ്രസ്ക്തി എന്ത്?

  [4]പരിണാമ സിദ്ധാന്തം വഴിയാണ് കണ്ണുകള്‍ രൂപപെടുന്നതെങ്കില്‍ ഇന്നത്തെ കാ‍ലത്ത് എല്ലാ ജീവ ജാലങ്ങള്‍ക്കും ഏറ്റവും മികച്ച രീതിയിലുള്ള കണ്ണുകള്‍ അല്ലെ വേണ്ടത്..ജന്തു ലോകത്തില്‍ അങ്ങനെയാണോ കാണപെടുന്നത്?


  [1] പരിണാമം എന്നത് പൊടുന്നനെ നടക്കണം എന്നൊക്കെ പറയുന്നത് വിവരക്കേടാണ്. ഇന്ന് കാണുന്ന മനുഷ്യന്‍ പരിണമിച്ചുണ്ടായത് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പരിണാമം എന്നത് നേരത്തെ പറഞ്ഞ പോലെ, ഒരു സ്ഥലത്ത് ജീവിക്കുവാന്‍ ഒരു ജീവിക്ക് അതിന്റെ ഒരു character എന്തെങ്കിലും പ്രത്യേകാനുകൂല്യം നല്‍കുകയാണെങ്കില്‍, ആ അനുകൂല്യം മ്യൂട്ടേഷന്‍ മൂലമോ മറ്റോ ആയിരിക്കാം ലഭിച്ചിരിക്കുക (മ്യൂട്ടേഷന്‍ എപ്പോഴും ഗുണകരമായിരിക്കില്ല എന്ന് കൂടി പറയട്ടെ), ആ character അതിന്റെ അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുവാനുള്ള സാധ്യത കൂടുതലായിരിക്കും. അപ്പോള്‍ നക്ഷത്രമത്സ്യത്തിന് അതിപ്പോള്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ അതിനിപ്പോഴുള്ള കണ്ണ് തന്നെ ധാരാളമെങ്കില്‍ പരിണാമം നടക്കുകയില്ല.

  [2] ആയിരിക്കണമെന്നില്ല. ഇതേ ലോജിക് വെച്ച് തന്നെ ഞാനൊന്ന് തിരികെ ചോദിക്കട്ടെ. ഒരേ പ്രദേശത്ത് താമസിക്കുന്ന ജീവികളെല്ലാം ഒരേ ഭക്ഷണം കഴിക്കേണ്ടതാണല്ലോ. എന്ത് കൊണ്ട് അങ്ങനെയല്ല? ഓരോ സ്പീഷിസുകളും പല കാര്യങ്ങളിലും മറ്റ് സ്പീഷീസുകളില്‍ നിന്ന് വ്യത്യാസമുള്ളവരായിരിക്കും. ആയതിനാല്‍ പരിണമിച്ച് വരുന്നതും അങ്ങനെ ആയിരിക്കും. മത്തായിയുടെ കമന്റില്‍ പറഞ്ഞിരിക്കുന്നത് അജ്ഞാതന് മനസ്സിലാകാഞ്ഞിട്ടാണോ എന്തോ അതിനെതിരെ ഒരു മറുപടി കണ്ടു. കണ്ണ് നാം കാണുവാന്‍ തന്നെയാണ് ഉപയോഗിക്കുന്നത്, എന്നാല്‍ പരുന്ത് കാണുന്നത് വളരെ പൊക്കത്തില്‍ (ദൂരത്ത്) നിന്നും, നമ്മള്‍ക്കാണെങ്കില്‍ അത്ര ദൂരത്തേക്ക് കാണെണ്ട കാര്യവുമില്ല. ആയതിനാല്‍ പരുന്തുകള്‍ക്ക് ദൂരക്കാഴ്ചയുള്ള കണ്ണുകളും, മനുഷ്യര്‍ക്ക് ഹ്രസ്വക്കഴ്ചയുള്ള കണ്ണുകളും develop ചെയ്ത് വന്നു.

  [3] ജീവികളെല്ലാം ചുമ്മാ അങ്ങ് പരിണമിച്ചോണ്ടിരിക്കുകയാണെന്ന തെറ്റിധാരണ മൂലമാണ് ഈ ചോദ്യങ്ങള്‍. എന്ത് കൊണ്ട് പരിണാമമുണ്ടാകുന്നു എന്നതിനെ പറ്റി ഇവിടെ ഇപ്പോള്‍ തന്നെ രണ്ട് തവണ എഴുതിയിട്ടുണ്ട്. അറിയുവാനായിട്ട് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കില്‍ വായിച്ച് നോക്കുക.

  [4] തിരിച്ചും ഈ ചോദ്യം ചോദിക്കാം. ദൈവം ഇത്ര അറിവുള്ളവനായിട്ടും എന്ത് കൊണ്ട് ഇത്ര വൃത്തികെട്ട കണ്ണ് നമുക്ക് തന്നു? ഇത്രയും കൊള്ളാത്ത കണ്ണ് നമുക്ക് തന്ന് ദൈവത്തിനെ നാമെന്തിനിപ്പോഴും ആരാധിക്കുന്നു?

  (8) ഒരു വിശ്വാസി വിശ്വസിക്കുന്നത് പരലോകമുണ്ടെന്നാണ്.ചെയ്ത തെറ്റുകള്‍ക്കു ഇവിടെ നിന്നും ശിക്ഷ ലഭിച്ചിലെങ്കില്‍ കൂടി പരലോകത്തു നിന്നും ശിക്ഷ ലഭിക്കും എന്നവന്‍ വിശ്വസിക്കുന്നു.ദൈവത്തെ നിഷേധിക്കുന്നവര്‍ പറയൂ അയാള്‍ മൂലം അനാഥരാക്കപെട്ട കുട്ടികള്‍,വഴിയാധാരമായ സഹോദരിമാന്‍ ഇവര്‍ക്കൊന്നും നീതി ലഭിക്കേണ്ടേ...ആ നീതി നിങ്ങളുടെ അഭിപ്രായത്തില്‍ എങ്ങനെ നടപ്പാക്കും?

  ശരി. അങ്ങേരെ പരലോകത്ത് തന്നെ ശിക്ഷിക്കട്ടെ. പിന്നെ എന്തിനാണ് മത പുസ്തകങ്ങളില്‍ കുറെ ശിക്ഷാവിധികള്‍? കുറ്റം ചെയ്തവരെല്ലാം എന്തായാലും പരലോകത്ത് വെച്ച് ശിക്ഷ അനുഭവിച്ചോളും. പിന്നെ അതെല്ലാം ഒരുമിച്ചനുഭവിച്ചാല്‍ പോരേ? എന്തിനാണൊരാളെ രണ്ട് പ്രാവസ്യം ഒരേ കുറ്റത്തിന് എണ്ണയില്‍ വറുക്കുന്നത്? ഭൂലോകത്തുള്ള എല്ലാ ശിക്ഷകളും ഇപ്പറഞ്ഞ കാരണത്താല്‍ നിര്‍ത്തലാക്കണമെന്ന് അധികാരപ്പെട്ടവരോട് ഞാനപേക്ഷിക്കുകയാണ്.

  ദൈവമുണ്ടെങ്കില്‍ പിന്നെ ലോകത്ത് അദ്ദേഹത്തിന്റെ തന്നെ സൃഷ്ടികള്‍ എന്ത് കൊണ്ടിങ്ങനെ കൊള്ളരുതായ്മകള്‍ കാണിക്കുന്നു (അല്ലെങ്കില്‍ കാണിപ്പിക്കുന്നു, ദൈവമാണല്ലോ എല്ലാവരെ കൊണ്ടും എല്ലാം ചെയ്യിപ്പിക്കുന്നത്)? ഇതിനൊരു ഉത്തരം തരൂ ആരെങ്കിലും.

  ReplyDelete
 34. പരിണാമത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് "survival of the fittest" ആണ്.

  താങ്കള്‍ മുകളില്‍ എഴുതിയ പോലെ fittest ആയതു മാത്രമേ ഇന്നു നിലനില്‍ക്കൂ എന്നാണെങ്കില്‍ ആദ്യം ഉണ്ടായതെന്നു പറയപ്പെടുന്ന ഏകകോശ ജീവികളും അതു പോലെയുള്ള ചെറിയ ജീവ ജാലങ്ങളും ഒക്കെ ഇന്നു നശിച്ചു പോകേണ്ടേ?മനുഷ്യന്‍ ഇന്നു ഭൂമുകത്തു ജിവിച്ചിരിക്കുന്നത് പോലെ തന്നെ ചെറിയ ജീവ ജാലങ്ങളും ഈ ലോകത്തിന്‍ കാണപെടുന്നില്ലെ?

  മനുഷ്യന്‍ എന്തില്‍ നിന്നാണ് പരിണാമപെട്ടതെന്നു താങ്കള്‍ക്കറിയാമോ?പരിണാമ സിദ്ധാന്തം പൂര്‍ണ്ണമാണെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

  “ഇനി ദൈവം തന്നെയാണ് കണ്ണ് ഉണ്ടാക്കിയതെന്ന് വിചാരിക്കൂ. അപ്പോഴും ഈ പൊരുത്തക്കേടുകളില്ലേ? സര്‍വ്വശക്തനായ, സര്‍വ്വ കാര്യങ്ങളും കലക്കിക്കുടിച്ച ദൈവത്തിന് ഇങ്ങനെ ഒരബദ്ധം പറ്റുമോ? “

  പ്രിയ ഞാന്‍ .താങ്കളാണ് പൊരുത്തക്കേടുകള്‍ ഉണ്ടന്നു പറഞ്ഞത്.എന്റെ അഭിപ്രായത്തില്‍ മനുഷ്യന്റെ മുഖത്തിനു ഏറ്റവും അനുയോജമായ രീതിയിലാണ് കണ്ണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.ദൈവത്തിനു അബദ്ധം പറ്റില്ല സുഹൃത്തെ.ഒരോ ജീവജാലങ്ങള്‍ക്കും അതിനു ചേര്‍ന്ന നിലയില്ലാണ് കണ്ണുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.മനുഷ്യനു ദൈവം ബുദ്ധി എന്നൊരു സാധനം തന്നിട്ടില്ലേ.ആ സാധനം ഉപയോഗിക്കാന്‍ പറ്റുന്നതു കൊണ്ടാണ് ഇന്നു മനുഷ്യന്‍ രാത്രിയിലും പകലും പുറത്തിറങ്ങുന്നതും താങ്കള്‍ പറഞ്ഞ കേമറകള്‍ മുതല്‍ സകല സാധനങ്ങള്‍ ഉണ്ടാക്കിയതും.അല്ലാതെ കുരങ്ങന്റെ ബുദ്ധി പരിണാമം വന്നാണ് മനുഷ്യന്റെ ബുദ്ധി ഉണ്ടാ‍യത് എന്നു ഞാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ വിചാരിച്ചോ!!

  ക്യാമറ എന്ന് ആധുനിക മനുഷ്യര്‍ വിളിക്കുന്ന അ ഉപകരണം കണ്ണിന്റെ മാതൃകയിലുള്ളതാണ്. കണ്ണിനേക്കാള്‍ ഗുണമേന്മയുള്ളതും

  സുഹൃത്തെ താങ്കളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു!!
  ഞാന്‍ കേട്ടിടത്തോളം ഇന്നു ലോകത്തു കണ്ടുപിടിച്ചിട്ടുള്ള സകല കേമറകളേക്കാളും മേന്മയേറിയത് മനുഷ്യന്റെ കണ്ണു തന്നെയാണ്.ഇതു എന്റെ മാത്രം അഭിപ്രായമല്ല കേട്ടോ.ലോക പ്രസിദ്ധനായ ഒരു ഫോട്ടോഗ്രഫറോഡ് ലോകത്തില്‍ ഇന്നു ഉള്ളതില്‍ വച്ചേറ്റവും നല്ല കേമറ ഏതെന്നു ചോദിച്ചപ്പോള്‍ ആദ്യം മനുഷ്യന്റെ കണേന്നും അതു കഴിഞ്ഞേ മനുഷ്യ നിര്‍മ്മിതമായ കേമറ വരൂ എന്നുമാണ് കേട്ടത്.

  പത്ത്-നൂറ് കിലോമീറ്റര്‍ മുകളിലുള്ള സാറ്റലൈറ്റുകളില്‍ നിന്നും വളരെ മികച്ച റെസെല്യൂഷനുകളില്‍ പടമെടുക്കുവാന്‍ പറ്റുന്ന ക്യാമറകള്‍ ഒരു കണ്ണുപൊട്ടന്റെ കയ്യില്‍ കൊടുത്തിട്ടു അതു വച്ച ചിത്രങ്ങള്‍ എടുക്കാന്‍ പറഞ്ഞാന്‍ അവനു സാധിക്കുമോ?അതിനു കണ്ണു തന്നെ വേണ്ടെ മാഷെ...കേമറയില്‍ കുടി നോക്കി ഒരു ഫോട്ടോയുടെ ഫോകസ് ശരിയാണോ എന്നു നോക്കാന്‍ മറ്റൊരു കാമറ മതിയോ.അതിനു താങ്കളുടെ ഭാഷയില്‍ “പൂര്‍ണ്ണതയില്ലാത്ത കണ്ണുകള്‍“ തന്നെ വേണ്ടേ? ഇനിയും താങ്കള്‍ കണിനേക്കാള്‍ മികച്ച കേമറയുണ്ടെന്നു വിശ്വസിക്കുന്നുണ്ടോ?

  ഇരുട്ടത്ത് പടം പിടിക്കുവാന്‍ പറ്റുന്നവ, ചൂടത്ത് പടം പിടിക്കുവാന്‍ പറ്റുന്നവ. ഇവയൊക്കെ മനുഷ്യ നേത്രങ്ങളേക്കാള്‍ മികച്ച രീതിയിലല്ലേ പ്രവര്‍ത്തിക്കുന്നത്?

  ആണോ!!! ഏതെങ്കിലും പ്രസിദ്ധനായ ഒരു ഫോട്ടൊഗ്രഫറോടോ അല്ലെങ്കില്‍ സൂരജിനോട് തന്നെ ചോദിച്ചുനോക്കൂ.അദ്ദേഹം പറഞ്ഞാല്‍ താങ്കള്‍ക്കു വിശ്വാസമാകുമല്ലോ!!ഇരുട്ടത്തു ഫോട്ടോ എടുക്കാന്‍ സാധിക്കുന്ന കേമറ വച്ചു തണുപ്പത്തു ഫോട്ടോ എടുക്കാന്‍ പറ്റുമോ?കരയില്‍ ഫോട്ടോ എടുക്കുന്ന കേമറ വെളളത്തില്‍ ഇട്ടാല്‍ കേട് വരില്ലേ.ആ വക വല്ല പ്രശ്നവും കണ്ണിനുണ്ടോ?

  പത്ത്-നൂറ് കിലോമീറ്റര്‍ മുകളിലുള്ള സാറ്റലൈറ്റുകളില്‍ നിന്നും വളരെ മികച്ച റെസെല്യൂഷനുകളില്‍ പടമെടുക്കുവാന്‍ പറ്റുന്ന ക്യാമറകള്‍ ഉണ്ടാക്കാന്‍ മനുഷ്യന്‍ വേണം.ഇതെല്ലാം കാണാനും ഉണ്ടാക്കാനും സാധിക്കുന്ന മനുഷ്യന്റെ കണ്ണു സ്വയം ഭ്രൂ ആയി അല്ലെങ്കില്‍ പരിണാമ സിദ്ധാന്തം വഴി ഉണ്ടാകും പോലും!! എന്തൊരു യുക്തിബോധം!! ഒരു 2mega pixel കേമറ കൂറേ കാലം എടുത്തുവച്ചാല്‍ പരിണാമ സിദ്ധാന്തം വഴി 10 mega pixel കാമറ വല്ലതുമാകുമോ ;)

  ദൈവമില്ല എന്ന് സ്ഥാപിക്കുവാനൊന്നും ശ്രമിക്കുന്നില്ല. കാരണം അതെന്റെ ജോലിയല്ല. ദൈവമില്ല എന്നെനിക്കറിയാം. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ, എന്നെയതൊട്ടും ബാധിക്കുന്നുമില്ല. പക്ഷെ ദൈവമുണ്ട് എന്നതിന് ശക്തമായ തെളിവുണ്ടാക്കേണ്ടത് നിങ്ങള്‍ വിശ്വാസികളുടെ മാത്രം ഉത്തരവാദിത്തമാണ്

  തീര്‍ച്ചയായും അല്ല സുഹൃത്തെ കാരണം പഴയ ആളുകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദൈവ വിശ്വാസികളായിരുന്നു.ഇടിയേയോ മിന്നലിനേയോ സൂര്യനേയോ കാറ്റിനേയോ ഒക്കെ അവര്‍ ദൈവമായി ആരാധിച്ചിരുന്നു.എന്നു വച്ചാല്‍ ആദിമ മനുഷ്യന്‍ ദൈവ വിശ്വാസിയായിരുന്നു എന്നു ചുരുക്കം.അങ്ങനെ നോക്കുമ്പോള്‍ യുക്തിവാദി സമൂഹം അതിനു ശേഷമുണ്ടായതാണ് അതു കൊണ്ട് ദൈവമില്ല എന്നു പൊതു സമൂഹത്തിനു തെളിയികേണ്ടത് അവരുടെ കടമയാണ്.ആ ഉത്തരവാദിത്വം വിശ്വാസികളുടെ തലയിഅല്‍ വച്ചു കെട്ടല്ലേ സോദരാ..

  നക്ഷത്രമത്സ്യത്തിന് അതിപ്പോള്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ അതിനിപ്പോഴുള്ള കണ്ണ് തന്നെ ധാരാളമെങ്കില്‍ പരിണാമം നടക്കുകയില്ല.

  പരിണാമം മൂലം ഉണ്ടായ ഇന്നു ജീവിച്ചിരിക്കുന്ന ഒരു ജീവിയുടെ പേരു പറയാമോ?ഏതു ജീവിയില്‍ നിന്നു ഏതു ജീവിയുണ്ടായി..വെറുതെ പറഞ്ഞാല്‍ പോരാ...തെളിവു സഹിതം പറയണം..കോടിക്കണക്കിനുള്ള ജീവ ജാലങ്ങളില്‍ ചിലതിനു സാമ്യങ്ങള്‍ ഉണ്ടെന്നു കരുതി ഈ ലോകത്തു കാണുന്ന സകല ജീവ ജാലങ്ങളും ഒരു ജീവിയില്‍ നിന്നു ഉരുത്തിരിഞ്ഞു വന്നതാണെന്നു പറയുന്നത് വിശ്വസിക്കുന്നതാണ് യുക്തി!!.അതായത് ഏകകോശ ജീവിമുതല്‍ ഡൈനോസര്‍ വരെ.....മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ബുദ്ധിയാണ്.അത് ജിവിയില്‍ ഏതില്‍ നിന്നാണാവോ പരിണമിച്ചത്?

  ഇതേ ലോജിക് വെച്ച് തന്നെ ഞാനൊന്ന് തിരികെ ചോദിക്കട്ടെ. ഒരേ പ്രദേശത്ത് താമസിക്കുന്ന ജീവികളെല്ലാം ഒരേ ഭക്ഷണം കഴിക്കേണ്ടതാണല്ലോ. എന്ത് കൊണ്ട് അങ്ങനെയല്ല? ഓരോ സ്പീഷിസുകളും പല കാര്യങ്ങളിലും മറ്റ് സ്പീഷീസുകളില്‍ നിന്ന് വ്യത്യാസമുള്ളവരായിരിക്കും. ആയതിനാല്‍ പരിണമിച്ച് വരുന്നതും അങ്ങനെ ആയിരിക്കും.

  ഹ ഹ ഹ!!! വലിയ തമാശ ...ഞാനാണോ പറഞ്ഞത് പരിണാമ സിദ്ധാന്തം വഴിയാണ് ഈ ജീവികളൊക്കെ ഉണ്ടായതെന്നു...ആലോച്ചിച്ചു സ്വയം ഉത്തരം കണ്ടേത്തിക്കോ....എന്തായാലും നല്ല ലോജിക്ക്

  മത്തായിയുടെ കമന്റില്‍ പറഞ്ഞിരിക്കുന്നത് അജ്ഞാതന് മനസ്സിലാകാഞ്ഞിട്ടാണോ എന്തോ അതിനെതിരെ ഒരു മറുപടി കണ്ടു. കണ്ണ് നാം കാണുവാന്‍ തന്നെയാണ് ഉപയോഗിക്കുന്നത്, എന്നാല്‍ പരുന്ത് കാണുന്നത് വളരെ പൊക്കത്തില്‍ (ദൂരത്ത്) നിന്നും, നമ്മള്‍ക്കാണെങ്കില്‍ അത്ര ദൂരത്തേക്ക് കാണെണ്ട കാര്യവുമില്ല. ആയതിനാല്‍ പരുന്തുകള്‍ക്ക് ദൂരക്കാഴ്ചയുള്ള കണ്ണുകളും, മനുഷ്യര്‍ക്ക് ഹ്രസ്വക്കഴ്ചയുള്ള കണ്ണുകളും develop ചെയ്ത് വന്നു.

  പ്രിയ ഞാന്‍ ,പരുന്തിന്റെ ആദിമ രൂപം ഭൂമിയില്‍ ആയിരിക്കണമല്ലോ.അന്നു ദൂര കാഴ്ച്ചയുടെ ആവശ്യം ഉണ്ടായിരുന്നോ?പിന്നെയും സംശയങ്ങള്‍ ഉണ്ട്.അതായത് ആദ്യം ജീവന്‍ ഉണ്ടായത് ജലത്തിലല്ലേ..പിന്നെ കരയിലേക്കു വന്നു.കുഴപ്പമില്ല! നീന്തി കയറിയതാണെന്നു കരുതാം.പക്ഷെ പിന്നെങ്ങനെ പക്ഷികള്‍ ഉണ്ടായി?വെള്ളത്തിന്‍ നിന്നു കരയിലേക്കു കയറുന്നതു പോലെ ആകാശത്തേക്കു കയറാന്‍ ആവില്ലല്ലോ.വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന ജീവികള്‍ ഉള്ളതിനാല്‍ ജീവന്‍ വെള്ളത്തില്‍ നിന്നും കരയിലേക്കു കയറി എന്നു പറഞ്ഞാല്‍ വിശ്വസിക്കാം.വെള്ളത്തിലെ ജീവികള്‍ കരയില്‍ നീന്തി നീന്തി അവസാനം കാലുകള്‍ ഉണ്ടായി എന്നു പറയുന്നതും അഡ്ജസ്റ്റ് ചെയ്യാം.പക്ഷെ പിന്നെങ്ങനെ അവ പറക്കും?കരയിലൂടെ കോടാനു കോടി വര്‍ഷം ഓടിയാല്‍ ചിറക് മുളക്കുമായിരിക്കും അല്ലേ ഞാനെ....ആ എന്തെങ്കിലുമാവട്ടെ ഇതൊന്നുമാലോച്ചിച്ചു തല പുണ്ണാക്കാതെ മനുഷ്യനു ഗുണമുളളത് വല്ലതും ചെയ്യാം ;)

  തിരിച്ചും ഈ ചോദ്യം ചോദിക്കാം. ദൈവം ഇത്ര അറിവുള്ളവനായിട്ടും എന്ത് കൊണ്ട് ഇത്ര വൃത്തികെട്ട കണ്ണ് നമുക്ക് തന്നു? ഇത്രയും കൊള്ളാത്ത കണ്ണ് നമുക്ക് തന്ന് ദൈവത്തിനെ നാമെന്തിനിപ്പോഴും ആരാധിക്കുന്നു?

  ഒരു കാര്യം ചെയ്യ്..അതങ്ങട് കുത്തി പൊട്ടിച്ചോ..എന്നിട്ട് രാത്രിയിലും പകലും ചൂടത്തും കാണാ‍ന്‍ പറ്റുന്ന കിടിലന്‍ രണ്ട് കേമറ വാങ്ങി ഫിറ്റ് ചെയ്യ്
  .

  അങ്ങേരെ പരലോകത്ത് തന്നെ ശിക്ഷിക്കട്ടെ. പിന്നെ എന്തിനാണ് മത പുസ്തകങ്ങളില്‍ കുറെ ശിക്ഷാവിധികള്‍? കുറ്റം ചെയ്തവരെല്ലാം എന്തായാലും പരലോകത്ത് വെച്ച് ശിക്ഷ അനുഭവിച്ചോളും. പിന്നെ അതെല്ലാം ഒരുമിച്ചനുഭവിച്ചാല്‍ പോരേ? എന്തിനാണൊരാളെ രണ്ട് പ്രാവസ്യം ഒരേ കുറ്റത്തിന് എണ്ണയില്‍ വറുക്കുന്നത്? ഭൂലോകത്തുള്ള എല്ലാ ശിക്ഷകളും ഇപ്പറഞ്ഞ കാരണത്താല്‍ നിര്‍ത്തലാക്കണമെന്ന് അധികാരപ്പെട്ടവരോട് ഞാനപേക്ഷിക്കുകയാണ്.

  ശാസ്ത്ര “ബോധം“ മാത്രമേയുള്ളൂ അല്ലേ..ഞാന്‍ നിരീശ്വരവാദിയുടെ മറുപടിയാ‍ണ് മാഷെ ചോദിച്ചത്...ഇനി എന്തിനാണ് ഭൂലോകത്തെ ശിക്ഷ എന്നു എനിക്കറിയുന്ന രീതിയില്‍ പറയാം.ഇവിടെ ശിക്ഷിക്കുന്നത് ഒരു നല്ല സമൂഹം ഉണ്ടാവാന്‍ വേണ്ടിയാണ്.ശിക്ഷ എന്നുള്ളതു കൊണ്ട് ഞാന്‍ മനസില്ലാക്കിയിട്ടുള്ളത് അതു ചെയ്തവനും കാണുന്നവനും ഒരു പാഠമായിട്ടാണ്..ഉദാ :സൌദിയിലെ ശിക്ഷകള്‍ തന്നെയെടുക്കാം. കൊലപാതകിയുടെ തല വെട്ടുക-ആ ശിക്ഷ നേരില്‍ കാണുന്നവന്‍ ഒരിക്കലും ഒരു കൊലപാതകിയാവും എന്നു തോന്നുന്നില്ല.
  വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുക: അതു കാണുന്ന ഒരുവന്‍ ഒരിക്കല്‍ പോലും വ്യഭിചരികാന്‍ പോവും എന്നു തോന്നുന്നില്ല.അതു പോലെ തന്നെ ചാട്ടവാറടി..ഏതെങ്കിലും ഒരു കുറ്റത്തിന് ജയിലില്‍ ഇടുന്നതിനു പകരം ഒരു 100 ചാട്ടവാറടി കൊടുത്തു നോക്കട്ടെ..കൊല്ലുമെന്ന് പറഞ്ഞാന്‍ പോലും ആ അടി കൊണ്ടവന്‍ ആ തെറ്റ് ആവര്‍ത്തിക്കും എന്നു തോന്നുന്നില്ല.ഭുലോകത്തെ ശിക്ഷകള്‍ എന്തിനെന്നു ഇപ്പോള്‍ മനസില്ലായി കാണും എന്നു കരുതുന്നു.

  ദൈവമുണ്ടെങ്കില്‍ പിന്നെ ലോകത്ത് അദ്ദേഹത്തിന്റെ തന്നെ സൃഷ്ടികള്‍ എന്ത് കൊണ്ടിങ്ങനെ കൊള്ളരുതായ്മകള്‍ കാണിക്കുന്നു (അല്ലെങ്കില്‍ കാണിപ്പിക്കുന്നു, ദൈവമാണല്ലോ എല്ലാവരെ കൊണ്ടും എല്ലാം ചെയ്യിപ്പിക്കുന്നത്)? ഇതിനൊരു ഉത്തരം തരൂ ആരെങ്കിലും.

  എനിക്കറിയാവുന്ന രീതിയില്‍ പറയാം.ദൈവത്തിന്റെ സൃഷ്ടികളില്‍ തെറ്റു ചെയുന്നവന്‍ മനുഷ്യന്‍ മാത്രമാണെന്നു തോന്നുന്നു.മനുഷ്യന്‍ ഒഴികെ മറ്റൊരു ജീവിയും തന്റെ സുരക്ഷയ്ക്കോ ഭക്ഷണത്തിനോ അല്ലാതെ മറ്റു ജീവികളെ ആക്രമിക്കു എന്നു തോന്നുന്നില്ല.അപ്പോള്‍ മനുഷ്യന്‍ മാത്രമാണ് കൊള്ളരുതായ്മകള്‍ കാണിക്കുന്നത്.അവന്‍ മനുഷ്യന്‍ മാത്രമാണ് ബുദ്ധി എന്നു പറയുന്ന സാധനം നല്‍കിയിരിക്കുന്നത്.അവനു ജീവിക്കാന്‍ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ വേദ ഗ്രന്ഥവും ദൈവം നല്‍കി.ഒരു സമൂഹത്തിന്‍ ജീവിക്കാന്‍ വേണ്ട എല്ലാ നിയമങ്ങളും അതില്‍ അവന്‍ പറഞ്ഞിട്ടുണ്ട്.അതു അനുസരിക്കാതെ ഇരുന്നാല്‍ കിട്ടുന്ന ശിക്ഷകളെ പറ്റിയും പറയുന്നുണ്ട്.മനുഷ്യന് ശരിയും തെറ്റും തിരിച്ചറിയാംശരി എന്തെന്നു അറിഞ്ഞിട്ടും തെറ്റു ചെയുന്നവന്‍ ശിക്ഷിക്കപെടുക തന്നെ ചെയ്യും.

  ReplyDelete
 35. പ്രിയ ‘ഞാന്‍’
  താങ്കള്‍ ഒഴിഞ്ഞ് മറുന്നില്ല എന്നറിഞ്ഞതില്‍ സന്തോഷം

  പരിണാമസിദ്ധാന്തങ്ങളെല്ലാം അരച്ച് കലക്കികുടിച്ചൊരാള്‍ക്ക് അതിന്റെ ഉത്തരം കിട്ടുന്നില്ല എന്ന് പറയുന്നത് എന്നില്‍ അത്ഭുതം ജനിപ്പിക്കുന്നു.... മറ്റൊരു ചോദ്യവും. താങ്കള്‍ ഏത് സര്‍വ്വകലാശാലയില്‍/പുസ്തകത്തില്‍ നിന്നാണ്
  പരിണാമ സിദ്ധാന്തം പഠിച്ചത്?


  ആരും ഒന്നു അരച്ച് കലക്കി കുടിച്ചെന്ന് ഇവിടെ അവകാശപ്പെട്ടിട്ടില്ല. അരച്ച് കലക്കികുടിക്കാനൊന്നു ഇവിടെ ആര്‍ക്കു കഴിഞ്ഞിട്ടുമില്ല. അങ്ങിനെ ആരെങ്കിലും അവകാശപെടുന്നുണ്ടെങ്കില്‍ അതായാളുടെ അറിവില്ലായ്മയെയാണ് കുറിക്കുന്നത്. നമ്മള്‍ വളരെ കുറച്ച് മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. പരിണാമത്തെ കുറിച്ച് സര്‍വ്വ കലാശാലയില്‍

  പഠിച്ചിട്ടാണോ ചാള്‍സ് ഡാര്‍വിന്‍ പരിണാമം അവതരിപ്പിച്ചത്? സര്‍വ്വ കാലാശയില്‍ നിന്ന് പഠിച്ചത് തന്നെ എന്നും കെട്ടിപ്പിടിച്ചിരിക്ക ണമെന്നുണ്ടോ? ചിറക് മുളക്കുന്നത് വരെ മാത്രമേ സര്‍വ്വ കലാശാലയില്‍ അഭ്യസിക്കേണ്ടതുള്ളൂ.

  താങ്കള്‍ മനസ്സിലാക്കിയ പരിണാമ സിദ്ധാന്തം ഏത് പുസ്തകത്തില്‍ നിന്നാണെന്നറിയിച്ച് തന്നാല്‍ നന്നായിരുന്നു.“പരിണാമത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് "survival of the fittest" ആണ്. അതായത് അതത് സാഹചര്യങ്ങളില്‍
  ജീവിച്ച് പോകുവാന്‍ സഹായിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള character നിലനില്ക്കുവാനും കൈമാറപ്പെടുവാനുമുള്ള സാദ്ധ്യത,ഗുണമേന്മ കുറഞ്ഞ characters-നെ അപേക്ഷിച്ച് കൂടുതലാണ്.


  ഈ ‘അര്‍ഹതയുള്ളതിന്റെ അതിജീവനം‘ എന്ന ഒരു പൊട്ട തിയറിയാണ് ലോക മഹായുദ്ധങ്ങള്‍ക്ക് ഹേതുവായത്. ഹിറ്റ്ലറും മുസ്സോളിനിയും എല്ലാം തന്നെ ഈയൊരു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ കൊന്നൊടുക്കി.
  എന്നാല്‍ അര്‍ഹതയുള്ളതിന്റെ അതിജീവനത്തിന്റെ അടിസ്ഥാനത്തില്‍ പരിണമിച്ചുണ്ടായ ഒരു ജീവിയുടെ പേരു പറയാമോ താങ്കള്‍ ക്ക്?

  ജീവിച്ച് പോകുവാന്‍ സഹായിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള character കൈമാറപെടുന്നു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

  ഡ്രഗ് റെസിസ്റ്റന്റ് T.B-യിലും മറ്റും evolution നാം നേരിട്ട് കണ്ടിട്ടുള്ളതാണ്, കാണാവുന്നതാണ് [വേണമെങ്കില്‍
  നിങ്ങള്‍ക്കൊക്കെ നേരിട്ടനുഭവിച്ചറിയാവുന്നതുമാണ്, ചുമ്മാ ഒരു പനി വരുമ്പോള്‍ ഡോക്ടര്‍ എഴുതിത്തരുന്ന ആന്റിബയോട്ടിക്കുകള്‍ മുഴുവനും കഴിക്കാതെ ഒന്ന് രണ്ട് ഗുളിക മാറ്റി വയ്ക്കുക.... രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍
  പരിണാമം എന്തെന്ന് മാത്രമല്ല.... വിവരം കൂടി അറിയും ;) ]. അപ്പോള്‍ പരിണാമം എന്നൊരു കാര്യമുണ്ട്, അത് സത്യമാണ് എന്ന് നമ്മുക്ക് മനസ്സിലാക്കാം. പരിണാമത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ നിന്നും
  വായിച്ചറിയാവുന്നതാണ്.  ഇവിടെ ഒരു വ്യക്തമാക്കലിന്റെ ആവശ്യകതയുണ്ടെന്ന് തോന്നുന്നു.
  പരിണാമം രണ്ടിനമാണെന്ന്‌ ജീവശാസ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു
  നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ്‌ സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്‌. മനുഷ്യരില്‍ നീണ്ടവരും കുറിയവരും
  വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തില്‍
  ഒരേ മാതാപിതാക്കളുടെ മക്കളില്‍പോലും ഈ വൈവിധ്യം ദൃശ്യമാണ്‌. ഇത്തരം മാറ്റങ്ങളെക്കുറിക്കുന്ന
  സൂക്ഷ്മപരിണാമത്തെ ഇസ്ലാം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ്‌ മറ്റൊന്നായി മാറുന്നുവേന്ന്‌ അവകാശപ്പെടുന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ്‌ വ്യത്യസ്തമായ വീക്ഷണമുള്ളത്‌.
  അതിലൊട്ടും അസാംഗത്യവുമില്ല. കാരണം സ്ഥൂലപരിണാമത്തിന്‌ ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല.

  കേരളത്തിലെ പരിണാമവാദികളുടെ മുന്നണിപ്പോരാളിയായ ഡോ. കുഞ്ഞുണ്ണി വര്‍മതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്‌. "പരീക്ഷണാത്മകമായ തെളിവുകളില്ലെന്ന്‌ പറഞ്ഞത്‌ സ്ഥൂലപരിണാമത്തെക്കുറിച്ചു മാത്രമാണ്‌.

  അതേസമയം, പരീക്ഷണവാദത്തിലടങ്ങിയിട്ടുള്ള മിക്ക തത്ത്വങ്ങളെക്കുറിച്ചും സൂക്ഷ്മമായ പരിണാമമാറ്റങ്ങളെക്കുറിച്ചും
  പരീക്ഷണങ്ങള്‍ നടത്തി ആശിച്ച ഫലങ്ങള്‍ സമ്പാദിക്കുവാന്‍ ശാസ്ത്രജ്ഞന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌"(ഉദ്ധരണം: സൃഷ്ടിവാദവും
  പരിണാമവാദികളും, പുറം 33).

  പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്ന ചാള്‍സ്‌ ഡാര്‍വിന്‍ പോലും അതിനെ അനിഷേധ്യമായ ഒരു
  സിദ്ധാന്തമായി തറപ്പിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹം എഴുതുന്നു: "വിശേഷരൂപങ്ങളുടെ വ്യതിരിക്തത്തയും അവ അനേകം

  പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്‌..."

  "എന്റെ സിദ്ധാന്തപ്രകാരം സിലൂറിയന്‍ ഘട്ടത്തിനു മുമ്പ്‌ തീര്‍ച്ചയായും എവിടെയെങ്കിലും അടിഞ്ഞുകൂടിയിരിക്കാവുന്ന
  വിപുലമായ ഫോസില്‍പാളികളുടെ അഭാവം ഉള്‍ക്കൊള്ളുന്നതിലുള്ള പ്രയാസം വളരെ വലുതാണ്‌. ഇതു വിശദീകരിക്കാനാവാതെ തുടരും. ഞാനിവിടെ അവതരിപ്പിച്ച വീക്ഷണങ്ങളോടുള്ള, സാധുതയുള്ള എതിര്‍വാദമായി
  ന്യായമായും ഇതുന്നയിക്കപ്പെട്ടേക്കാം."(ഒറിജിന്‍ ഓഫ്‌ സ്പീഷ്യസ്‌, പേജ്‌ 314. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും
  പ്രതിസന്ധിയും, പുറം 23).

  "ഡാര്‍വിന്‍ കൃതിയിലെ ഒമ്പതാം അധ്യായത്തിന്റെ തലക്കെട്ട്‌ 'ഭൂശാസ്ത്ര രേഖയുടെ അപൂര്‍ണതയെപ്പറ്റി' എന്നാണ്‌. ഫോസില്‍
  ശൃംഖലയിലെ വിടവുകളെപ്പറ്റി ഡാര്‍വിന്‍ നല്‍കുന്ന വിശദീകരണങ്ങളാണ്‌ അതിന്റെ ഉള്ളടക്കം. അദ്ദേഹം എഴുതി:
  'വിശേഷരൂപങ്ങളുടെ വ്യതിരിക്തത്തയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്‌" (ഒറിജിന്‍ ഓഫ്‌ സ്പീഷ്യസ്‌, പേജ്‌ 291. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും,
  പുറം 30).

  "ഒരേ ഗ്രൂപ്പിലെ വിവിധ സ്പീഷ്യസുകള്‍ പഴക്കമേറിയ പാലിയോ സോയിക്‌ കല്‍പത്തിന്റെ ആദ്യഘട്ടമായ സിലൂറിയന്‍ പാളികളില്‍ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുന്നതായി അക്കാലത്തെ ഉത്ഖനനങ്ങള്‍ തെളിയിച്ചിരുന്നു. സിലൂറിയന്‌ തൊട്ടുമുമ്പുള്ള
  ക്രസ്റ്റേഷ്യന്‍ പാളിയില്‍ ഇവയുടെ മുന്‍ഗാമികളെ കാണേണ്ടിയിരുന്നു. പക്ഷേ, ലഭ്യമായില്ല. ഇതു ഗുരുതരമായ പ്രശ്നമാണെന്ന്‌ സമ്മതിച്ചുകൊണ്ട്‌ ഡാര്‍വിന്‍ എഴുതുന്നു: 'ഈ വിസ്തൃതമായ പ്രാഗ്ഘട്ടങ്ങളുടെ രേഖകള്‍ എന്തുകൊണ്ടു

  കാണുന്നില്ലെന്ന ചോദ്യത്തിന്‌ സംതൃപ്തമായ ഉത്തരം നല്‍കാന്‍ എനിക്കു കഴിയില്ല"(ഒറിജിന്‍ ഓഫ്‌ സ്പീഷ്യസ്‌, പേജ്‌, 313.
  ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).

  ചാള്‍സ്‌ ഡാര്‍വിനു ശേഷം പരിണാമവാദത്തിന്‌ ഉപോദ്ബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. ചിക്കാഗോ സര്‍വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രവകുപ്പിന്റെ ചെയര്‍മാന്‍ ഡേവിഡ്‌ എം. റൂപ്പ്‌
  എഴുതുന്നു: "തന്റെ സിദ്ധാന്തവും ഫോസില്‍ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടിന്‌ സാമാന്യ പരിഹാരമായി ഫോസില്‍ രേഖ വളരെ അപൂര്‍വമാണെന്നാണ്‌ ഡാര്‍വിന്‍ പറഞ്ഞത്‌. ഡാര്‍വിനുശേഷം നൂറ്റിരുപത്‌ വര്‍ഷം കഴിഞ്ഞിരിക്കുന്നു.
  ഫോസില്‍ രേഖയെപ്പറ്റിയുള്ള വിജ്ഞാനം വളരെയേറെ വികസിച്ചിട്ടുണ്ട്‌. നമുക്കിപ്പോള്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം
  ഫോസില്‍ സ്പീഷ്യസുകളുണെ​‍്ടങ്കിലും സ്ഥിതി അത്രയൊന്നും മാറിയിട്ടില്ല. പരിണാമരേഖ ഇപ്പോഴും
  വിസ്മയിപ്പിക്കുംവിധം ഭംഗമുള്ളതാണ്‌. വിരോധാഭാസമെന്നോണം ഡാര്‍വിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ
  പരിണാമ ഉദാഹരണങ്ങളേ നമുക്കുള്ളൂ"

  പ്രമുഖ ഫോസില്‍ ശാസ്ത്രജ്ഞരായ സ്റ്റീഫന്‍ ഗൗള്‍ഡും നീല്‍സ്‌ എല്‍ഡ്രൈഡ്ജും ഡാര്‍വിനിസത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍
  പുതിയ സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. വിശ്വവിഖ്യാതരായ പരിണാമവാദികള്‍ക്കുപോലും തങ്ങള്‍ മുമ്പോട്ടുവച്ച
  സിദ്ധാന്തത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച്‌ നന്നായറിയാം. സത്യസന്ധരായ ചിലരെങ്കിലും അത്‌ തുറന്നുപറയാറുണ്ട്‌.

  പ്രശസ്ത പുരാജീവിശാസ്ത്രജ്ഞനും പരിണാമ വിശ്വാസിയുമായ ഡോ. കോളിന്‍ പാറ്റേഴ്സൺ എഴുതിയ കത്തിലിങ്ങനെ
  കാണാം: "പക്ഷികളുടെയെല്ലാം മുന്‍ഗാമിയായിരുന്നുവോ ആര്‍ക്കിയോപ്ടെറിക്സ്‌? ഒരുപക്ഷേ, ആയിരിക്കാം. ഒരുപക്ഷേ
  അല്ലായിരിക്കാം. ഈ ചോദ്യത്തിനു ഉത്തരം കണെ​‍്ടത്താന്‍ യാതൊരു മാര്‍ഗവുമില്ല. ഒരു രൂപത്തില്‍നിന്നും മറ്റൊരു
  രൂപമുണ്ടായതെങ്ങനെയെന്നതിനെപ്പറ്റി കഥകള്‍ മെനയാന്‍ എളുപ്പമാണ്‌; പ്രകൃതിനിര്‍ധാരണം ഓരോ ഘട്ടത്തെയും
  എങ്ങനെയാണ്‌ പൈന്തുണച്ചതെന്നു പറയാനും. പക്ഷേ, അത്തരം കഥകള്‍ ശാസ്ത്രത്തിന്റെ ഭാഗമല്ല. കാരണം അവയെ
  പരീക്ഷണ വിധേയമാക്കാനാവില്ല"

  പ്രമുഖ സൃഷ്ടിവാദ എഴുത്തുകാരനായ സുന്റര്‍ലാന്റിന്റെ കത്തിനുള്ള മറുപടിക്കത്തായിരുന്നു കോളിന്‍
  പാറ്റേഴ്സന്റേത്‌. അതിലദ്ദേഹം ഇത്രകൂടി കുറിച്ചിടുകയുണ്ടായി: "പരിണാമപരമായ പരിവര്‍ത്തനങ്ങളുടെ നേരിട്ടുള്ള
  ഉദാഹരണങ്ങള്‍ എന്റെ പുസ്തകത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോട്‌ ഞാന്‍ പൂര്‍ണമായി
  യോജിക്കുന്നു. ജീവിച്ചിരിക്കുന്നതോ ഫോസില്‍ രൂപത്തിലുള്ളതോ ആയ അത്തരം ഏതെങ്കിലും ഒന്നിനെക്കുറിച്ച്‌
  എനിക്കറിയാമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനത്‌ ഉള്‍പ്പെടുത്തുമായിരുന്നു. അത്തരം പരിവര്‍ത്തനങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന്‍ക്കൊണ്ട്‌ ഭാവനയില്‍ വരപ്പിച്ചുകൂടേയെന്ന്‌ താങ്കള്‍ നിര്‍ദേശിക്കുന്നു. പക്ഷേ, അതേപ്പറ്റിയുള്ള വിവരങ്ങള്‍ അയാള്‍ക്ക്‌
  എവിടെനിന്ന്‌ ലഭിക്കും? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക്‌ നല്‍കാനാവില്ല."

  ശാസ്ത്രസത്യങ്ങളുടെ നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക്‌ തൃപ്തികരമായ മറുപടികളുണ്ടായിരിക്കും. എന്നാല്‍
  പരിണാമവാദത്തിനു നേരെ ധൈഷണിക തലത്തില്‍നിന്ന്‌ ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ഇതേവരെ മറുപടി ലഭിച്ചിട്ടില്ല.

  ഉദാഹരണത്തിന്‌ ഒന്നുമാത്രമിവിടെ ഉദ്ധരിക്കാം."ജീവികളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
  അനുകൂല വ്യതിയാനങ്ങളെ പ്രകൃതിനിര്‍ധാരണം വഴി അതിജീവിപ്പിക്കുന്നതിനാല്‍ അവ പാരമ്പര്യമായി കൈമാറപ്പെടുന്നു.
  അനുകൂലഗുണങ്ങള്‍ സ്വരൂപിക്കപ്പെട്ട്‌ പുതിയ ജീവിവര്‍ഗങ്ങളുണ്ടാവുന്നു" എന്നാണ്‌ ഡാര്‍വിനിസത്തിന്റെ വാദം. ഇതു
  ശരിയാണെങ്കില്‍ ഏകദേശം മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ (ഇന്നും നിലനില്‍ക്കുന്ന) ഏകകോശ

  ലളിതജീവികളായ അമീബകള്‍ എന്തുകൊണ്ടവശേഷിച്ചു? ഇന്നു കാണപ്പെടുന്ന അമീബകളുടെ മുന്‍തലമുറകളില്‍
  നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌? അവ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കാതെ
  പ്രതികൂല പരിതഃസ്ഥിതികളെ എങ്ങനെ അതിജീവിച്ചു? മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം നിലനിന്ന ഏകകോശങ്ങളുടെ
  ഒരു ശ്രേണി അതേപടി തുടരുകയും മറ്റൊരു ശ്രേണി അസംഖ്യം പുതിയ സ്പീഷ്യസുകളിലൂടെ സസ്തനികളിലെത്തുകയും
  ചെയ്തതെന്തുകൊണ്ട്‌? ഇത്തരം ചോദ്യങ്ങള്‍ ഡാര്‍വിനിസത്തിന്റെ സൈദ്ധാന്തിക ശേഷിയെ പരീക്ഷിക്കുന്നവയാണ്‌. ഈ
  വസ്തുത തന്നെ കുഴക്കുന്നതായി ഡാര്‍വിന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്‌. 1860 മെയ്‌ 22-ന്‌ ഡാര്‍വിന്‍ അദ്ദേഹത്തിന്റെ
  പൈന്തുണക്കാരനും ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയിലെ സസ്യശാസ്ത്രജ്ഞനുമായിരുന്ന അസാഗ്രേക്ക്‌ എഴുതി: "കത്തുകളി
  ല്‍നിന്നും അഭിപ്രായ പ്രകടനങ്ങളില്‍നിന്നും മനസ്സിലാകുന്നതിനനുസരിച്ച്‌ എന്റെ കൃതിയുടെ ഏറ്റവും വലിയ പോരായ്മ
  എല്ലാ ജൈവരൂപങ്ങളും പുരോഗമിക്കുന്നുവേങ്കില്‍ പിന്നെ ലളിതമായ ജൈവരൂപങ്ങള്‍ എന്തിനു നിലനില്‍ക്കുന്നു എന്നു
  വിശദീകരിക്കാന്‍ കഴിയാതെ പോയതാണ്‌."

  ചുരുക്കത്തില്‍, പരിണാമവാദത്തിന്‌ എന്തെങ്കിലും ശാസ്ത്രീയ അടിത്തറയോ പ്രമാണത്തിന്റെ പിന്‍ബലമോ ഇല്ല. കേവലം
  വികള ഭാവനയും അനുമാനങ്ങളും നിഗമനങ്ങളും മാത്രമാണത്‌. അതിന്റെ വിശ്വാസ്യത അടിക്കടി
  നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

  ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ക്ക്‌ വിരുദ്ധമായതൊന്നും ഇസ്ലാമിലില്ലെന്നത്‌ തീര്‍ത്തും ശരിയാണ്‌. എന്നാല്‍, ശാസ്ത്രനിഗമനങ്ങള്‍ക്കോ ചരിത്രപരമായ അനുമാനങ്ങള്‍ക്കോ ഇതു ബാധകമല്ല. പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്‌.  അപ്പോ ഈ ദൈവം എങ്ങനെ ഉണ്ടായി? ഇനി ഈ ഹിന്ദു ദൈവങ്ങള്‍ക്കും, കൃസ്ത്യന്‍ ത്രിത്വങ്ങള്‍ക്കും, അല്ലാഹുവിനുമൊക്കെ എല്ലാം ഒരു പ്രത്യേക ലോകം കാണുമായിരിക്കും. അവരെയെല്ലാം ഉണ്ടാക്കിയ ഒരു സൂപ്പര്‍-ദൈവത്തിലായിരിക്കും അവര്‍ വിശ്വസിക്കുന്നത്. സൂപ്പര്‍ ദൈവത്തില്‍ വിശ്വസിക്കാത്ത ചില നിരീശ്വര-യുക്തിവാദി-കമ്മ്യൂണിസ്റ്റ് ദൈവങ്ങളും കാണുമായിരിക്കും. അവരൊക്കെ ബ്ലോഗ്ഗും ചെയ്യുന്നുണ്ടായിരിക്കും.... ;)

  ശരി. അങ്ങേരെ പരലോകത്ത് തന്നെ ശിക്ഷിക്കട്ടെ. പിന്നെ എന്തിനാണ് മത പുസ്തകങ്ങളില്‍ കുറെ

  ശിക്ഷാവിധികള്‍? കുറ്റം ചെയ്തവരെല്ലാം എന്തായാലും പരലോകത്ത് വെച്ച് ശിക്ഷ അനുഭവിച്ചോളും. പിന്നെ അതെല്ലാം

  ഒരുമിച്ചനുഭവിച്ചാല്‍ പോരേ? എന്തിനാണൊരാളെ രണ്ട് പ്രാവസ്യം ഒരേ കുറ്റത്തിന് എണ്ണയില്‍ വറുക്കുന്നത്?

  ഭൂലോകത്തുള്ള എല്ലാ ശിക്ഷകളും ഇപ്പറഞ്ഞ കാരണത്താല്‍ നിര്‍ത്തലാക്കണമെന്ന് അധികാരപ്പെട്ടവരോട്

  ഞാനപേക്ഷിക്കുകയാണ്.

  ദൈവമുണ്ടെങ്കില്‍ പിന്നെ ലോകത്ത് അദ്ദ്ത്തിന്റെ തന്നെ സൃഷ്ടികള്‍ എന്ത് കൊണ്ടിങ്ങനെ കൊള്ളരുതായ്മകള്‍

  കാണിക്കുന്നു (അല്ലെങ്കില്‍ കാണിപ്പിക്കുന്നു, ദൈവമാണല്ലോ എല്ലാവരെ കൊണ്ടും എല്ലാം ചെയ്യിപ്പിക്കുന്നത്)? ഇതിനൊരു

  ഉത്തരം തരൂ ആരെങ്കിലും.


  ഇതിനുള്ള ഉത്തരങ്ങള്‍ താങ്കള്‍ക്ക് താഴെകാണുന്ന പോസ്റ്റുകളില്‍ വായിക്കാം
  ദൈവത്തെ സൃഷ്ടിച്ചതാര്
  പരലോകമുണ്ടോ
  ശാസ്ത്രത്തിനും തത്വ ചിന്തക്കും അപ്പുറം

  ReplyDelete
 36. അജ്ഞാതന്‍,
  വേദഗ്രന്ഥം ഉണ്ടാകുന്നതിനു മുമ്പ് ജീവിച്ചിരുന്ന മനുഷ്യരും അതിനെ പറ്റി ഒരു വിധത്തിലും അറിയാതെ ജീവിച്ചു മരിച്ചു പോയവരും സ്വര്‍ഗ്ഗത്തില്‍ പോകുമോ അതോ നരകത്തില്‍ പോകുമോ..
  വേദഗ്രന്ഥം ഉണ്ടാകുന്നതിനു മുമ്പുള്ളവര്‍ ഇടിയേയോ മിന്നലിനെയുമൊക്കെ ആരാധിച്ചത് മതിയാകുമോ..

  ReplyDelete
 37. ഇന്നു നിലനില്‍ക്കൂ എന്നാണെങ്കില്‍ ആദ്യം ഉണ്ടായതെന്നു പറയപ്പെടുന്ന ഏകകോശ ജീവികളും അതു പോലെയുള്ള ചെറിയ ജീവ ജാലങ്ങളും ഒക്കെ ഇന്നു നശിച്ചു പോകേണ്ടേ?മനുഷ്യന്‍ ഇന്നു ഭൂമുകത്തു ജിവിച്ചിരിക്കുന്നത് പോലെ തന്നെ ചെറിയ ജീവ ജാലങ്ങളും ഈ ലോകത്തിന്‍ കാണപെടുന്നില്ലെ?

  ഏകകോശ ജീവികള്‍ പരിണമിച്ച് ബഹുകോശ ജീവികളാകും എന്നല്ല. fittest എന്ന് പറയുന്നതിന്റെ അര്‍ത്ഥം ശരിയായ രീതിയില്‍ ഗ്രഹിക്കുവാന്‍ താങ്കള്‍ക്ക് സാധിക്കാത്തതിന്റെ പ്രശ്നമാണ്. ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം താങ്കള്‍ക്ക് പരിണാമം എന്നതിനെ പറ്റി ഒരു ചുക്കും അറിയില്ല എന്നാണ്. പരിണാമത്തെ പറ്റിയോ ശാസ്ത്രത്തെ പറ്റിയോ ഒരു വിവരവുമില്ലാത്ത ഒരാള്‍ സംസാരിക്കുന്നത് പോലെയാണ് താങ്കള്‍ സംസാരിക്കുന്നത്.

  മനുഷ്യന്‍ എന്തില്‍ നിന്നാണ് പരിണാമപെട്ടതെന്നു താങ്കള്‍ക്കറിയാമോ?പരിണാമ സിദ്ധാന്തം പൂര്‍ണ്ണമാണെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
  പ്രിയ ഞാന്‍ .താങ്കളാണ് പൊരുത്തക്കേടുകള്‍ ഉണ്ടന്നു പറഞ്ഞത്.എന്റെ അഭിപ്രായത്തില്‍ മനുഷ്യന്റെ മുഖത്തിനു ഏറ്റവും അനുയോജമായ രീതിയിലാണ് കണ്ണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.ദൈവത്തിനു അബദ്ധം പറ്റില്ല സുഹൃത്തെ.ഒരോ ജീവജാലങ്ങള്‍ക്കും അതിനു ചേര്‍ന്ന നിലയില്ലാണ് കണ്ണുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.മനുഷ്യനു ദൈവം ബുദ്ധി എന്നൊരു സാധനം തന്നിട്ടില്ലേ.ആ സാധനം ഉപയോഗിക്കാന്‍ പറ്റുന്നതു കൊണ്ടാണ് ഇന്നു മനുഷ്യന്‍ രാത്രിയിലും പകലും പുറത്തിറങ്ങുന്നതും താങ്കള്‍ പറഞ്ഞ കേമറകള്‍ മുതല്‍ സകല സാധനങ്ങള്‍ ഉണ്ടാക്കിയതും.അല്ലാതെ കുരങ്ങന്റെ ബുദ്ധി പരിണാമം വന്നാണ് മനുഷ്യന്റെ ബുദ്ധി ഉണ്ടാ‍യത് എന്നു ഞാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ വിചാരിച്ചോ!!


  മനുഷ്യന്‍ കുരങ്ങില്‍ നിന്നും പരിണാമപ്പെട്ട് ഉണ്ടായതെന്ന് പറയുന്നത് ആദ്യത്തെ തെറ്റ്. പരിണാമ സിദ്ധാന്തം എന്ത് കൊണ്ടും പുരാണ കഥകളേക്കാള്‍ പൂര്‍ണ്ണവും വിശ്വാസയോഗ്യവുമാണ്. പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പറഞ്ഞതും വിവരിച്ചതും വെറും പന്ത്രണ്ടാം ക്ലാസ്സ് വിവരമുള്ള ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. അടിസ്ഥാനപരമായ ശാസ്ത്ര ബോധമില്ലാത്ത ഒരാള്‍ക്ക് ചിലപ്പോള്‍ അത് മനസ്സിലാകണമെന്നില്ല. ഞാന്‍ മുമ്പ് ദേവേട്ടന്റെ കമന്റ് പോസ്റ്റിയത് തെറ്റാണെന്നാണല്ലോ താങ്കള്‍ പറഞ്ഞത്. അത് എന്ത് കൊണ്ടാണ് എന്ന് വിശദമായൊന്ന് പറയാമോ?

  താങ്കളുടെ ബുദ്ധിയെ ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. എന്തൊരു സുന്ദര വാദങ്ങള്‍... ഹൊ! അതി ഭയങ്കരം!!!.... ഞാന്‍ കൂടുതല്‍ point-by-point മറുപടി തന്ന് എന്റെ സമയം നഷ്ടപ്പെടുത്തുന്നില്ല. എനിക്ക് ബ്ലോഗ്ഗിങ്ങ് മാത്രമല്ല പണി.

  ഒരല്പമെങ്കിലും ശാസ്ത്രബോധം, പോട്ടെ... അഞ്ചാം ക്ലാസ്സിലെ സയന്‍സ് പുസ്തകത്തിലെ പൊടിയെങ്കിലും താങ്കളുടെ ദേഹത്ത് പറ്റിയിരുന്നെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞത് മനസ്സിലാകുമായിരുന്നു. ബാലിശതയുടെ പാല്‍മണം മാറാത്ത താങ്കളുടെ വാദങ്ങള്‍ യൂണികോഡും ഗൂഗിളുമുള്ളിടത്തോളം കാലം ഇവിടെ നിലനില്ക്കും. ആ വാദങ്ങളില്‍ നിന്ന് വമിക്കുന്ന വിവരമിലായ്മയുടെ ദുര്‍ഗന്ധം താങ്കളെ മാത്രമല്ല നാറ്റിക്കുന്നത് എന്ന് കൂടി ഓര്‍മ്മ വേണേ....

  അവസാനമായിട്ടൊരു സംശയം കൂടി. താങ്കള്‍ക്ക് ശരിക്കും പരിണാമശാസ്ത്രമെന്തെന്ന് അറിയാമോ?

  ഗുഡ് ബൈ..

  ReplyDelete
 38. ഞാനൊന്നു ചിരിച്ചിട്ട് പോയിക്കോട്ടെ....
  സഹിക്കാന്‍ വയ്യാഞ്ഞിട്ടാ.

  ReplyDelete
 39. വേദഗ്രന്ഥം ഉണ്ടാകുന്നതിനു മുമ്പ് ജീവിച്ചിരുന്ന മനുഷ്യരും അതിനെ പറ്റി ഒരു വിധത്തിലും അറിയാതെ ജീവിച്ചു മരിച്ചു പോയവരും സ്വര്‍ഗ്ഗത്തില്‍ പോകുമോ അതോ നരകത്തില്‍ പോകുമോ.വേദഗ്രന്ഥം ഉണ്ടാകുന്നതിനു മുമ്പുള്ളവര്‍ ഇടിയേയോ മിന്നലിനെയുമൊക്കെ ആരാധിച്ചത് മതിയാകുമോ.

  പ്രിയ സിജു ഞാന്‍ ഒരു മദ്രസ അധ്യാപകനോ അല്ലെങ്കില്‍ മത പണ്ഡിതനോ അല്ല.താ‍ങ്കളുടെ ചോദ്യത്തിനു എനിക്കറിയാവുന്ന രീതിയില്‍ ഞാന്‍ മറുപടി പറയാം.

  ഞാന്‍ മനസില്ലാക്കിയിടത്തോളം ഇസ്ലാമിലെ “കാഫിര്‍“ എന്ന വാക്കിന്റെ അര്‍ത്ഥം സത്യത്തെ അറിഞ്ഞിട്ടും നിഷേധിക്കുന്നവന്‍ എന്നാണ്.സത്യത്തെ അറിഞ്ഞിട്ടു നിഷേധിക്കുന്നവന്‍ അവന്‍ മുസ്ലീം ആയാലും മറ്റേതു മതസ്ഥനായാലും കാഫിര്‍ തന്നെയാണ്.മുസ്ലീമുകള്‍ അല്ലാത്ത സകല ആളുകളും കാഫിറുകള്‍ ആണെന്ന ഒരു തെറ്റിധാ‍രണ സമൂഹത്തിനു ഉണ്ടെന്നു തോന്നുന്നു.അതു ശരിയല്ല എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.ഖുര്‍ ആനെ പറ്റി അറിയാനോ പഠിക്കാനോ സാ‍ഹചര്യം ലഭിച്ചിട്ടില്ലാ‍ത്ത ഒരു മനുഷ്യനെ കാഫിര്‍ എന്നു വിളിക്കാന്‍ പാടില്ല എന്നാണ് എന്റെ വിശ്വാസം[ഇതു എന്റെ വ്യക്തിപരമാ‍യ അഭിപ്രായമാണ്].വേദ ഗ്രനഥങ്ങള്‍ ലഭിച്ച ശേഷം ,അതിനെ പറ്റി അറിയാനും പഠിക്കാനും അവസരങ്ങള്‍ ലഭിച്ചിട്ടും അതിനെ മാനിക്കാതിരിക്കുന്നത് തെറ്റുതന്നെയാണ്.അങ്ങനെയുള്ളവാണ് കാഫിര്‍.

  ReplyDelete
 40. ഏകകോശ ജീവികള്‍ പരിണമിച്ച് ബഹുകോശ ജീവികളാകും എന്നല്ല

  ഏക കോശ ജീവികള്‍ പരിണമിച്ചു ബഹുകോശ ജീവികള്‍ ഉണ്ടാകുന്നില്ല എന്ന വാദം ശരിയാണെങ്കില്‍ ആദ്യത്തെ ബഹുകോശ ജീവികള്‍ എങ്ങനെ ഉണ്ടായി.പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായത് ഏകകോശ ജീവികള്‍ ആണെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.മനുഷ്യന്‍ കുരങ്ങില്‍ നിന്നാണ് ഉണ്ടായതെന്നു ഞാന്‍ അഭിപ്രായപെട്ടില്ല സുഹൃത്തെ.സത്യത്തില്‍ എനിക്കറിയില്ല എന്തില്‍ നിന്നാണ് മനുഷ്യന്‍ പരിണമിച്ചതെന്നു.പ്രിയ ഞാന്‍ അതൊന്നു പറഞ്ഞു തരുമോ?

  താങ്കളുടെ ബുദ്ധിയെ ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. എന്തൊരു സുന്ദര വാദങ്ങള്‍... ഹൊ! അതി ഭയങ്കരം!!!.... ഞാന്‍ കൂടുതല്‍ point-by-point മറുപടി തന്ന് എന്റെ സമയം നഷ്ടപ്പെടുത്തുന്നില്ല. എനിക്ക് ബ്ലോഗ്ഗിങ്ങ് മാത്രമല്ല പണി

  ഞാന്‍ ഒരു വിദ്യാര്‍ത്ഥിയാണ്.എന്റെയും പണി ബ്ലോഗിങ്ങ് അല്ല.ചര്‍ച്ച തുടങ്ങി വച്ച എന്നതിനാല്‍ അതിനു സമയം കണ്ടെത്തേണ്ടത് എന്റെ ആവശ്യമാണ്.എന്റെ വാദം ശരിയാണെന്നോ അതു മുഴുവന്‍ താങ്കള്‍ വിശ്വസിക്കണമെന്നോ ഒരു നിര്‍ബന്ധവുമില്ല.താങ്കളുടെ കമന്റില്‍ കണ്ട കാര്യങ്ങള്‍ക്കു ഞാന്‍ മറുപടി നല്‍കി.അതു തെറ്റാ‍ണന്നാണ് താങ്കളുടെ അഭിപ്രായമെങ്കില്‍ താങ്കള്‍ക്കു അതിനെ എതിര്‍ക്കാം...അല്ലാതെ എന്നെ കളിയാക്കിയതു കൊണ്ട് താങ്കള്‍ക്കൊ എനിക്കോ ഒരു ലാഭവുമില്ല.പരിണാമ സിദ്ധാ‍ത്തില്‍ ഞാന്‍ ബിരുദം ഒന്നും നേടിയിട്ടില്ല കാരണം എന്റെ ഫീ‍ല്‍ഡ് അതല്ല.ഇനി താങ്കള്‍ക്കു അത്ര വിജ്ഞാനം ആ വിഷയവുമായി ഉണ്ടെങ്കില്‍ അതു പങ്കു വയ്ക്കാന്‍ അപേക്ഷിക്കുന്നു.

  ദൈവത്തിനെ തന്റെ ലോജിക്കിനുള്ളില്‍ ഉള്‍കൊള്ളാന്‍ സാധിക്കാതെ പുച്ഛിച്ചു തള്ളുമ്പോള്‍ പരിണാമത്തെ ഡാര്‍വിന്‍ പറഞ്ഞത് അപ്പടി വിഴുങ്ങുന്നത് എന്തിന്?ദൈവമെങ്ങനെ ഉണ്ടായി,ദൈവം എവിടെ സ്ഥിതി ചെയുന്നു എന്നിങ്ങനെ മതത്തെയും ദൈവത്തേയും കീറി മുറിച്ച് ചിന്തിക്കുന്നതു പോലെ പരിണാമ സിദ്ധാന്തത്തെ പറ്റിയും ചിന്തിക്കൂ.ദൈവത്തിന്റ് തെളിവുകള്‍ തേടുന്നത് പോലെ പരിണാ‍മത്തിന്റെയും തെളിവുകള്‍ തേടൂ.ദൈവത്തിന്റെ ഗ്രനഥം എന്നവകാശപ്പെടുന്ന ഖുര്‍ ആനെ ചോദ്യം ചെയ്യാന്‍ കാണിക്കുന്ന അവേശം പരിണാമ സിദ്ധാന്തത്തെ പറ്റി പഠിക്കുന്നതിലും കാണിക്കൂ..ഡാര്‍വിന്‍ തിയറി പൂര്‍ണമാണോ?അതിനു ലഭിച്ചിട്ടുള്ള തെളിവുകള്‍ എന്തൊക്കെ?കൃത്യമായി പരിണാമ സിദ്ധാന്ത പ്രകാരം രൂപപ്പെട്ടെന്നു കാണിക്കത്തക്ക രീതിയില്‍ ഉള്ള ജീവികള്‍{ഏതില്‍ നിന്നു ഏതുണ്ടായി]ഉണ്ടോ?മനുഷ്യന്‍ എന്തില്‍ നിന്നാണ് രൂപപ്പെട്ടത്?പരിണാമ സിദ്ധാന്ത പ്രകാരം രൂപപ്പെട്ട ജീവികളില്‍ എന്തു കൊണ്ട് മനുഷ്യനു മാത്രം ബുദ്ധി ലഭിച്ചു?

  ലക്ഷക്കണക്കിനു ഉള്ള ജീവികളില്‍ ചിലതിന്റെ അവശിഷ്ടങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്നു കരുതി അതു പരിണാമ സിദ്ധാന്തം പ്രകാരം ആകണമെന്നു വിശ്വസിക്കുന്നത് എന്തിനു?[സത്യത്തില്‍ ദൈവ വിശ്വാസം പോലെ പരിണാം സിദ്ധാന്തവും ഒരു തരത്തില്‍ വിശ്വാസമല്ലെ,അതിനെ സാധൂകരിക്കുന്ന ചില തെളിവുകള്‍ മാത്രമല്ലെ ഇതുവരെ കണ്ടെത്തി എന്നവകാശപ്പെടുന്നുള്ളൂ.പരിണാമം ആരും ഇതുവരെ കണ്ടിട്ടില്ല. ശാസ്ത്രഞന്മാര്‍ പറയുന്നു ലക്ഷക്കണകിനു വര്‍ഷങ്ങള്‍ കൊണ്ടാണ് പരിണാമം ഉണ്ടാകുന്നതെന്നു.എന്നിട്ടും അതു സത്യമെന്നു ചിലര്‍ വാദിക്കുന്നു.എതിര്‍ക്കുന്നവരെ വിഡ്ഡികള്‍ എന്നു വിളിക്കുന്നു പരിഹസിക്കുന്നു.ദൈവത്തെ പുച്ഛിക്കുന്നവര്‍ ശാസ്ത്രം പറയുന്നത് സ്വന്തം ബുദ്ധി ഉപയോഗിച്ചു ചിന്തിക്കാതെ വിഴുങ്ങുന്നു.ഞാന്‍ പറഞ്ഞതു പോലെ ഒന്നു ചിന്തിച്ചു നോക്കൂ.പരിണാമ സിദ്ധാന്തത്തിനു നിങ്ങളുടെ സകല ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ ആവുന്നുണ്ടോ?ഉണ്ടെങ്കില്‍ നല്ലത് .നിങ്ങള്‍ അതു തന്നെ വിശ്വസിചോള്ളൂ.

  ReplyDelete
 41. റഫീക്ക് കിഴാറ്റൂര്‍ said...
  ഞാനൊന്നു ചിരിച്ചിട്ട് പോയിക്കോട്ടെ....
  സഹിക്കാന്‍ വയ്യാഞ്ഞിട്ടാ.

  ഞാന്‍ said...
  ഒരല്പമെങ്കിലും ശാസ്ത്രബോധം, പോട്ടെ... അഞ്ചാം ക്ലാസ്സിലെ സയന്‍സ് പുസ്തകത്തിലെ പൊടിയെങ്കിലും താങ്കളുടെ ദേഹത്ത് പറ്റിയിരുന്നെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞത് മനസ്സിലാകുമായിരുന്നു. ബാലിശതയുടെ പാല്‍മണം മാറാത്ത താങ്കളുടെ വാദങ്ങള്‍ യൂണികോഡും ഗൂഗിളുമുള്ളിടത്തോളം കാലം ഇവിടെ നിലനില്ക്കും. ആ വാദങ്ങളില്‍ നിന്ന് വമിക്കുന്ന വിവരമിലായ്മയുടെ ദുര്‍ഗന്ധം താങ്കളെ മാത്രമല്ല നാറ്റിക്കുന്നത് എന്ന് കൂടി ഓര്‍മ്മ വേണേ....
  അവസാനമായിട്ടൊരു സംശയം കൂടി. താങ്കള്‍ക്ക് ശരിക്കും പരിണാമശാസ്ത്രമെന്തെന്ന് അറിയാമോ?
  ഗുഡ് ബൈ..

  പ്രിയ കീഴാറ്റൂര്‍, ഞാന്‍,
  ഒന്നാമതായി നിങ്ങള്‍ പഠിച്ചത് മാത്രമാണ് ശാസ്ത്രം എന്ന പരിഹാസ്യപരമായ നിലപാട് നിര്‍ത്തൂ. നിങ്ങള്‍ നിങ്ങളോട് തന്നെ കുറേചോദ്യങ്ങള്‍ ചോദിക്ക്. എന്നിട്ട് കാര്യങ്ങള്‍ വിലയിരുത്തി പഠിക്കാന്‍ ശ്രമിക്ക്. അക്ഷമ കാണിക്കുന്നത് തന്നെ, അക്കാഡമിക്കലായി പഠിച്ചത് മാത്രമേ ശരിയുള്ളൂ എന്ന തെറ്റായ ധാരണമൂലമാണ്. അക്കാഡമിക്കലായി ശരിയാണെന്ന് പഠിച്ചത് ശാസ്ത്രം തന്നെ പലതവണ തിരുത്തിയിട്ടുണ്ട്.

  ഉത്തരം കിട്ടാതായാല്‍ എതിര്‍വാദക്കരോനോട് ഏത് സ്കൂളിലാ പഠിച്ചത് , അഞ്ചാം ക്ലസില്‍ ഉണ്ട് ആറാം ക്ലാസില്‍ ഉണ്ട്, എന്ന് പറയലല്ല സംവാദം.
  ഇതൊന്നും മാന്യമായ സമീപനങ്ങളല്ല.

  ഞങ്ങളുടെ വാദങ്ങളെ നിങ്ങള്‍ക്ക് മാന്യമായ രീതിയില്‍ ഖണ്ഡിക്കാന്‍ അവകാശമുണ്ട്. അതിനു കഴിയില്ലെങ്കില്‍ എതിര്‍വാദക്കാരനെ വിവരമില്ലായ്മയുടെ ദുര്‍ഗന്ധം വമിക്കുന്നവന്‍ എന്നോന്നും വിളിക്കുന്നത് മാന്യമായ ഒരേര്‍പാടല്ല.

  നിങ്ങളുടെ വാദം ശരിയെന്ന് ബോധ്യപെട്ടാല്‍‍ സ്വീകരിക്കാന്‍ തയ്യാറുമാണ്.

  ReplyDelete
 42. ഒരല്പമെങ്കിലും ശാസ്ത്രബോധം, പോട്ടെ... അഞ്ചാം ക്ലാസ്സിലെ സയന്‍സ് പുസ്തകത്തിലെ പൊടിയെങ്കിലും താങ്കളുടെ ദേഹത്ത് പറ്റിയിരുന്നെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞത് മനസ്സിലാകുമായിരുന്നു. ബാലിശതയുടെ പാല്‍മണം മാറാത്ത താങ്കളുടെ വാദങ്ങള്‍ യൂണികോഡും ഗൂഗിളുമുള്ളിടത്തോളം കാലം ഇവിടെ നിലനില്ക്കും. ആ വാദങ്ങളില്‍ നിന്ന് വമിക്കുന്ന വിവരമിലായ്മയുടെ ദുര്‍ഗന്ധം താങ്കളെ മാത്രമല്ല നാറ്റിക്കുന്നത് എന്ന് കൂടി ഓര്‍മ്മ വേണേ....

  അവസാനമായിട്ടൊരു സംശയം കൂടി. താങ്കള്‍ക്ക് ശരിക്കും പരിണാമശാസ്ത്രമെന്തെന്ന് അറിയാമോ?

  ഗുഡ് ബൈ..


  മാഷെ,ഞാനും താങ്കളുമൊഴികെയുള്ളവര്‍ തീരുമാനിക്കട്ടെ ആരുടെ വാദത്തിലാണ് കാര്യമുള്ളതെന്നും ഇല്ലാത്തതെന്നും.എന്റേതു സ്വതന്ത്ര ചിന്തയാണ്.ശാസ്ത്രമായാലും വേദ ഗ്രനഥമായാലും ഞാന്‍ മനസിലാക്കുന്നത് എന്റെ യുക്തി ഉപയോഗിച്ചാണ്.എന്റെ യുക്തിക്കു ശരി എന്നു പൂര്‍ണ്ണ ബോധമുള്ളതേ ഞാന്‍ സംസാരിക്കാറുള്ളൂ.ശാസ്ത്രമായാലും വേദ ഗ്രനഥമായാലും മറ്റുള്ളവര്‍ പറഞ്ഞതു കേട്ടതു മുഴുവന്‍ വിഴുങ്ങാതെ സ്വന്തം ബുദ്ധി ഉപയോഗിച്ചു ചിന്തിച്ചാല്‍ മാത്രമേ സത്യം എന്താണന്നു മനസിലാക്കാന്‍ പറ്റൂ.വായിക്കുന്നത് എന്തെന്നു ചിന്തിക്കതെ ടീച്ചര്‍ പറയുന്നത് മുഴുവന്‍ കേട്ടു അതാണ് ശരി എന്നു പറയുന്ന വിദ്യാര്‍ത്ഥിക്ക് എന്നും അതു മാത്രമാവും ശരി.അതിനെ എതിര്‍ക്കുന്നവര്‍ അവരുടെ കണ്ണില്‍ എന്നും പരിഹാസിതരാ‍കും.

  ReplyDelete
 43. "ഖുര്‍ ആനെ പറ്റി അറിയാനോ പഠിക്കാനോ സാ‍ഹചര്യം ലഭിച്ചിട്ടില്ലാ‍ത്ത ഒരു മനുഷ്യനെ കാഫിര്‍ എന്നു വിളിക്കാന്‍ പാടില്ല എന്നാണ് എന്റെ വിശ്വാസം[ഇതു എന്റെ വ്യക്തിപരമാ‍യ അഭിപ്രായമാണ്].വേദ ഗ്രനഥങ്ങള്‍ ലഭിച്ച ശേഷം ,അതിനെ പറ്റി അറിയാനും പഠിക്കാനും അവസരങ്ങള്‍ ലഭിച്ചിട്ടും അതിനെ മാനിക്കാതിരിക്കുന്നത് തെറ്റുതന്നെയാണ്.അങ്ങനെയുള്ളവാണ് കാഫിര്‍."

  വണ്‍ സ്വാളോ എന്ന ബ്ലോഗറുടെ ഈ പോസ്റ്റില്‍ വിശുദ്ധ ഖുറാന്റെ മലയാളം പരിഭാഷ ലഭ്യമാണ്‌. ഇതാണ് നേരിട്ട് ഡൌണ്ലോഡ് ചെയ്യാനുള്ള ലിങ്ക്.

  എന്റെ ഈ കമന്റു കാണുന്ന എല്ലാവര്ക്കും വേദഗ്രന്ഥങ്ങളെ അറിയാനും പഠിക്കാനുമുള്ള അവസരം ലഭിച്ചു കഴിഞ്ഞു.

  ഈ കമന്റു കണ്ടിട്ടും ഖുറാന്‍ ഡൌണ്ലോഡ് ചെയ്തു പഠിച്ചു തുടങ്ങാത്തവരെ കാഫിര്‍ എന്ന് വിളിക്കാമല്ലോ അല്ലേ? :-)

  qw_er_ty

  ReplyDelete
 44. പ്രിയ സുഹൃത്തെ ചിന്തകന്‍.
  അതിനു ഞാന്‍ പ്രതേകിച്ചൊന്നും പറഞ്ഞില്ലല്ലൊ.

  അങ്ങിനെയുള്ള വിചാരം ഒട്ടുമേഇല്ല.
  ശാസ്ത്രം പഠിച്ചതുകൊണ്ടും,ശാസ്ത്രത്തില്‍ ബിരുദമുണ്ടായാലും
  ശാസ്ത്ര ബോധമുണ്ടാവണമെന്ന് ഒരു നിര്‍ബദ്ധവുമില്ല.
  അത് കൊണ്ടാണാല്ലൊ ISRO യില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കുമ്പോള്‍ പോലും മുഹൂര്‍ത്തം നോക്കുന്നതും,തേങ്ങായുടക്കുന്നതും.

  മറ്റുകാര്യങ്ങളൊക്കെ വായനക്കാര്‍ തീരുമാനിക്കട്ടെ.

  മഹസലാമ.

  ReplyDelete
 45. അജ്ഞാതന്‍,
  ഞാന്‍ ചോദിച്ചത് ഇസ്ലാമിനെ പറ്റി അറിയാത്തവരുടെ കാര്യമാണ്. കാഫിറിനെ പറ്റിയല്ല.

  ഒരു കാര്യം കൂടി,
  മനുഷ്യന് ശരിയും തെറ്റും തിരിച്ചറിയാംശരി എന്തെന്നു അറിഞ്ഞിട്ടും തെറ്റു ചെയുന്നവന്‍ ശിക്ഷിക്കപെടുക തന്നെ ചെയ്യും
  ദൈവം അറിയാതെ ഒരണു പോലും അനങ്ങില്ലെന്നു പറഞ്ഞു. ദൈവം തീരുമാനിച്ചതനുസരിച്ചാണ് ഓരോ മനുഷ്യനും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം. അപ്പോള്‍ മനുഷ്യന് വിശേഷബുദ്ധിയുണ്ടെന്ന് പറയുന്നതിനെന്താണര്‍ത്ഥം? ദൈവം നേരത്തെ തീരുമാനിച്ച കാര്യങ്ങളല്ലേ ഓരോരുത്തരും ചെയ്യുകയും ചിന്തിക്കുകയും ചെയ്യുന്നത്‌? ഒരു നിരീശ്വരവാദി ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അതുപോലും ദൈവം നേരത്തെ തീരുമാനിച്ചതാണ്. നമുക്കതില്‍ മാറ്റം വരുത്താന്‍ കഴിയില്ലല്ലോ..

  ReplyDelete
 46. ദൈവം അറിയാതെ ഒരണു പോലും അനങ്ങില്ലെന്നു പറഞ്ഞു. ദൈവം തീരുമാനിച്ചതനുസരിച്ചാണ് ഓരോ മനുഷ്യനും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം.

  പ്രിയ സിജു
  വളരെ യുക്തിപരമായ ഒരു ചോദ്യം തന്നെയാണിതെന്നതില്‍ സംശയിമില്ല.
  മനുഷ്യനൊഴിച്ച് മറ്റെല്ലാ ചേതന അചേതന വസ്തുകളെക്കുറിച്ചും താങ്കള്‍ പറഞ്ഞത് ശരിയായാണ്.
  മനുഷ്യനെ കുറിച്ച് താങ്കള്‍ പറഞ്ഞതാണ് ശെരിയെങ്കില്‍ പിന്നെ താങ്കള്‍ ചോദിച്ചപോലെ തന്നെ മനുഷ്യന്‍ വെറുതെ നിന്നു കൊടുത്താല്‍ മതി. ഉറൂബിന്റെ ‘പടച്ചോന്റെ ചോറ്‘ പോലെ ഭഷണവും വസ്ത്രവും പാര്‍പിടവുമെല്ലാം നമുക്ക് താനെ തന്നെ വന്ന് ചേര്‍ന്നുകൊള്ളും. അത്തരം ഒരവസ്തയില്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും എന്ന് പറയുന്നതിലും അര്‍ഥമില്ല. കാരണം എല്ലാം തന്നെ ദൈവം നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചതല്ലേ.

  ഇസ് ലാമിനെ സംബന്ധിച്ചേടത്തോളം ഈ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം നല്‍കപ്പെട്ടിട്ടുണ്ട്. ഖുര്‍ ആന്‍ അത് പലതവണയായി വ്യക്തമാക്കുന്നുമുണ്ട്.
  മലാഖമാര്‍ക്ക് പോലും നല്‍കാത്ത ഒരു പ്രത്യേകതയാണ് മനുഷ്യന് നല്‍കിയിരിക്കുന്നത്. മലാഖമാര്‍ക്ക് ഒരിക്കലും ദൈവ നിഷേധികളാവാന്‍ പറ്റില്ല. അത് പോലെ മനുഷ്യനൊഴിച്ച് പ്രപഞ്ചത്തിലെ സകല സൃഷ്ടിജാലങ്ങള്‍ക്കും.
  എന്നാല്‍ മനുഷ്യന് ദൈവം ജ്ഞാനത്തിനുള്ള യോഗ്യത, ആലോചിക്കുവാനും ഗ്രഹിക്കുവനുമുള്ള കഴിവ് നല്ലതും ചീത്തയും വകത്തിരിച്ചറിയാനുള്ള പ്രാപ്തി എന്നിവ നല്‍കികൊണ്ട് ഉദ്ദേശ്യത്തിലും അധികാരത്തിലും പരിമിതമായ സ്വതന്ത്ര്യം പ്രദാനം ചെയ്തിരിക്കുന്നു.


  “തീര്‍ച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. “ (വി:ഖു 76:3)

  “തീര്‍ച്ചയായും ഇത്‌ ഒരു ഉല്‍ബോധനമാകുന്നു. ആകയാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.“
  (വി:ഖു 76:29)

  “ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച”(വി:ഖു 13:11)

  ReplyDelete
 47. സ‌ലാമും അലൈക്കും,
  @പ്രീയ ചിന്തകന് ““ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച”(വി:ഖു 13:11)“ ഇത് ഒന്നു വിശദീകരിക്കാമോ, വി.ഖു. സഹായമില്ലാതെ ആവണം, ഇങ്ങനെ പറയാൻ കാരണം അള്ളാഹു പറയുന്നു “ ഞാൻ മനുഷ്യന് ജ്ഞാനത്തിനുള്ള യോഗ്യത, ആലോചിക്കുവാനും ഗ്രഹിക്കുവനുമുള്ള കഴിവ് നല്ലതും ചീത്തയും വകത്തിരിച്ചറിയാനുള്ള പ്രാപ്തി എന്നിവ നല്‍കികൊണ്ട് ഉദ്ദേശ്യത്തിലും അധികാരത്തിലും പരിമിതമായ സ്വതന്ത്ര്യം പ്രദാനം ചെയ്തിരിക്കുന്നു.“ അപ്പോൾ മുകളിലത്തെ ഉദ്ധരണിയിലുള്ളവ പ്രയോജനപ്പെടുത്തി പറയുക, അർത്ഥാത് കോപ്പി, പെസ്റ്റ് ആയിരിക്കരുത് എന്ന്
  ഖുദാ ഹഫീസ്

  ReplyDelete
 48. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൊള്ളാം.. മാഷിന്റെ രണ്ടാമത്തെ ബ്ലോഗും (യുക്തിവാദം) ഇവിടെ യു.എ.ഇ-യില്‍ ബ്ലോക്ക് ചെയ്തു. ഖുറാന്‍‌സം‌വാദം പണ്ടേ ബ്ലോക്ക് ചെയ്തിരുന്നു. അതിന്റെ അര്‍ഥം ആരൊക്കെയോ മാഷിനെതിരെ പ്രവര്‍ത്തിക്കുന്നു, അല്ലെങ്കില്‍ ആരൊക്കെയോ മാഷിന്റെ ലേഖനങ്ങളെ ഭയക്കുന്നു എന്ന് തന്നെയാണ്. ഒരു പരാതിയുമില്ലാതെ ഒരു മലയാളം ബ്ലോഗ് "ഇത്തിസലാത്ത്" ബ്ലോക്ക് ചെയ്യില്ല എന്ന് വിശ്വസിക്കുന്നു.

  ReplyDelete
 49. v k bala: ദൈവം അവന്‍ ഇച്ഛിക്കുന്നവര്‍ക്കുമാത്രമേ സന്മാര്‍ഗ്ഗം കൊടുക്കൂ, അതായതു അവന്‍ നരകവും സ്വര്‍ഗ്ഗവും പണിതു, അവനുദ്ദേശിക്കുന്നവരെ നരകത്തിലും അവനുദ്ദേശിക്കുന്നവരെ സ്വര്‍ഗ്ഗത്തിലും തള്ളും, പിന്നെന്തിനാണാവോ ഈ ജീവിതം , പരീക്ഷണം എന്ന കസര്‍ത്തൊക്കെ.


  http://shareequevkd.blogspot.com/2008/04/blog-post_22.html ഈ പോസ്റ്റിലെ ഒരു പ്രസക്തമായ് കമെന്റ്: ഖുര്‍‌ആന്‍ എങ്ങിനെ ആകാശംഇറങ്ങിവരുന്നു എന്നു ഇതില്‍ നിന്നും മനസ്സിലായേക്കും.

  “May 6, 2008 4:10 PM
  കൊട്ടുകാരന്‍ said...
  മുഹമ്മദ് നബി അനേകം സ്ത്രീകളെ വിവാഹം ചെയ്തത്, വിധവകളെ പുനരധിവസിപ്പിക്കുക, അനാഥരെ സംരക്ഷിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ മാത്രമാണന്നാണു ഞാനും വിശ്വസിച്ചിരുന്നത്. പക്ഷെ ഖുര്‍ ആന്‍ എന്റെ ധാരണകളെ തിരുത്തി:-

  “അല്ലയോ നബിയേ; നിനക്കു നാം അനുവദനീയമാക്കിയിരിക്കുന്നു. നീ പ്രതിഫലം നല്‍കിയിട്ടുള്ളതായ നിന്റെ ഭാര്യമാരെയും നിന്റെ അധീനതയിലുള്ള അടിമസ്ത്രീകളെയും ഹിജ്രയില്‍ നിന്നെ അനുഗമിച്ച നിന്റെ പിതൃ മാതൃ സഹോദരപുത്രിമാരെയും നിനക്കു ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന മറ്റു സത്യവിശ്വാസിനുകളായ ഏതൊരു സ്ത്രീയെയും -പിന്നീടവളെ വിവാഹം ചെയ്യാന്‍ നീ ഉദ്ദേശിക്കുന്ന പക്ഷം-ഇതു നിനക്കു മാത്രം അനുവദിച്ചിട്ടുള്ളതാകുന്നു, മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല.
  തീര്‍ച്ചയാ‍യും അവരുടെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും കാര്യത്തില്‍ അവര്‍ക്കനുവദിച്ചിട്ടുള്ളതെന്താണെന്നു നാം അറിയുന്നു. ഇതൊക്കെ നിന്റെ മനസ്സിനു വിഷമം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.(33:50)

  അവരില്‍ നീ നിശ്ചയിക്കുന്നവരെ പിന്നിലേക്കു മാറ്റി നിര്‍ത്താം. നീ ആഗ്രഹിക്കുന്നവരെ നിന്നിലേക്കടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ ആരെയെങ്കിലും വേണമെന്നു തോന്നിയാല്‍ അവരെ സ്വീകരിക്കുന്നതിലും തെറ്റില്ല.
  ഇതിനുമപ്പുറം സ്ത്രീകളെ നിനക്കു അനുവദിക്കപ്പെടുന്നില്ല. വല്ലവരെയും പകരം സ്വീകരിക്കാനും പാടില്ല. അവരുടെ അഴക് നിന്നെ ആകര്‍ഷിച്ചാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകള്‍ ഒഴികെ.”(33:52)

  ഈ വെളിപാടിറങ്ങിയപ്പോള്‍ നബിയുടെ ഇഷ്ടപത്നി ആയിശയുടെ പ്രതികരണം ബുഖാരി ഇങ്ങനെ രേഖപ്പെടുത്തുന്നു:-

  “തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്‍പ്പറഞ്ഞ ഖുര്‍ ആന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”

  ReplyDelete
 50. മേല്പ്പറഞ്ഞ കമന്റില്‍ നിന്ന് എന്തു മനസ്സിലായി? അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് എഴുതപ്പെട്ടതാണ് വിശുദ്ധഗന്ഥം.

  ReplyDelete
 51. ചിന്തകന്‍,
  പരിമിതമായ സ്വാതന്ത്ര്യം എന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കിയതെന്ന് മനസ്സിലായില്ല.
  മനുഷ്യനു മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ ആ സ്വാതന്ത്ര്യം മറ്റു ചരാചരങ്ങളേയും ബാധിക്കില്ലേ.. ഉദാഹരണത്തിനു ഞാനൊരു മരം വെട്ടുകയാണെങ്കില്‍ അതു എന്റെ തീരുമാനമോ അതോ ദൈവം നേരത്തെ വിധിച്ചതോ..

  ReplyDelete
 52. പ്രിയ വികെ ബാലാ

  വ അലൈക്കും സലാം

  “ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ വരെ അല്ലാഹു അവരുടെ സ്ഥിതിക്ക്‌ വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച”(വി:ഖു 13:11)“
  ഇത് ഒന്നു വിശദീകരിക്കാമോ, വി.ഖു. സഹായമില്ലാതെ ആവണം,

  മുകളിലുദ്ധരിച്ച സൂകതത്തെ ഞാന്‍ താഴെ കാണുന്ന വിധത്തില്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കം

  1)ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ധര്‍മ്മാധര്‍മ്മ ബോധത്തോട് കൂടിയാണ്
  2) മനുഷയന് സ്വന്തമായി ചിന്തിക്കാനും വിജ്ഞാന സമ്പാ‍ദനത്തിനുമുള്ള കഴിവ് ദൈവം നല്‍കിയിട്ടുണ്ട്.
  3) മനുഷ്യന് വിവേകം അഥവ സത്യാസത്യ വിവേചന ബുദ്ധി നല്‍കപ്പെട്ടിട്ടുണ്ട്
  4) മനുഷ്യന് താന്‍ എങ്ങിനെ ജീവിക്കണമെന്ന് തീരുമനിക്കാനുള്ള സ്വതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്.
  5)മനുഷ്യന്‍ എപ്രകാരം ജീവിക്കണമെന്ന് പഠിപ്പിക്കാനയി ഒരോ പ്രദേശത്തും കാല കാലങ്ങളില്‍ മനുഷയരില്‍ നിന്ന് തന്നെ പ്രത്യേകം തിരെഞ്ഞെടുത്ത ഉത്കൃഷ്ടരായ ആളുകളെ (പ്രവാചകന്‍ മാരെ) നിയോഗിക്കപ്പെട്ടിട്ടുണ്ട്.
  6)ഇഷ്ടമുള്ളവര്‍ക്ക് പ്രവാചകന്മാര്‍ കാണിച്ച പാത പിന്തുടരാം. ഇഷ്ടമുള്ളവര്‍ക്ക് പിന്തുടരാതിരിക്കാം

  മുകളില്‍ പറഞ്ഞതനുസരിച്ച്, ഓരോ ജനതക്കും തങ്ങളുടെ നിലപാടുകള്‍ എന്തായിരിക്കണമെന്ന് സ്വയം തീരുമാനിക്കാവുന്നതാണ്. തങ്ങളുടെ നിലപാടുകള്‍ സ്വയം തിരഞ്ഞെടുക്കാനുള്ള ഈ സ്വതന്ത്ര്യം നല്‍കപ്പെട്ടിരിക്കെ അസത്യത്തിലും അധര്‍മ്മത്തിലും ചലിക്കാമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍, അല്ലാഹു ഒരിക്കലും അവരുടെ നിലാപാടുകളെ തിരുത്താന്‍ പോകുന്നില്ല. തീര്‍ച്ച.

  ഇത് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളാണ്. ഇതില്‍ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എന്റേത് മാത്രമാണ്.


  പ്രിയ സിജു
  പരിമിതമായ സ്വാതന്ത്ര്യം എന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കിയതെന്ന് മനസ്സിലായില്ല.

  ഞാന്‍ പറഞ്ഞ വാ‍ചകം ഒന്നു കൂടി ആവര്‍ത്തിക്കാം

  “ മനുഷ്യന് ദൈവം ജ്ഞാനത്തിനുള്ള യോഗ്യത, ആലോചിക്കുവാനും ഗ്രഹിക്കുവനുമുള്ള കഴിവ് നല്ലതും ചീത്തയും വകത്തിരിച്ചറിയാനുള്ള പ്രാപ്തി എന്നിവ നല്‍കികൊണ്ട് ഉദ്ദേശ്യത്തിലും അധികാരത്തിലും പരിമിതമായ സ്വതന്ത്ര്യം പ്രദാനം ചെയ്തിരിക്കുന്നു.“

  ഇവിടെ ഉദ്ദേശ്യത്തിലും അധികാരത്തിലുമാണ് പരിമിതമായ സ്വാതന്ത്ര്യം പ്രദാനം ചെയ്തിരിക്കുന്നത്. ഒരു ദാഹരണം പറയാം. സിജുവിനെ കാണണമെന്നത് എന്റെ ഒരാഗ്രഹമാണ്. ഞാന്‍ സിജുവിന്റെ കാണാന്‍ വരണമെന്ന് ഉദ്ദേശിച്ചു. എന്നാല്‍ കാണാന്‍ വരുന്ന വഴിക്ക് ഞാന്‍ ഒരപകടത്തില്‍ പെടുകയും സിജുവിനെ കാണാന്‍ എനിക്ക് സാധിക്കാതെ വരുകയും ചെയ്തു എന്ന് വെക്കുക. ഇവിടെ ഞാന്‍ ഉദ്ദേശിച്ചത് സിജുവിനെ കാണണമെന്ന് എന്ന് തന്നെയായായിരുന്നു. എന്നാ‍ല്‍ എന്റെ ഉദ്ദേശം നടന്നില്ല. ഞാനുദ്ദേശിച്ച പോലെ എല്ലാം നടക്കണമെന്നില്ല എന്നര്‍ത്ഥം. അധികാരവും അത് പോലെ തന്നെ മനുഷ്യന് നല്‍കപ്പെട്ട അധികാരങ്ങള്‍ പരിമിതമാണ്. ഈ പരിമിത അധികാരം ഉപയോഗിച്ച് ദൈവത്തിന്റെ നിയമങ്ങളെ മനുഷ്യന് അതിലംഘിക്കാനാവില്ല തീര്‍ച്ച. സൂര്യന്‍ കിഴക്കു നിന്ന് ഉദിക്കുന്നത് പടിഞ്ഞാറ് നിന്ന് ഉദിപ്പിക്കാനോ മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താനോ ഒന്നും മനുഷ്യനാവില്ല തന്നെ. ഇതെല്ലാം തന്നെ മനുഷ്യന് നല്‍കപ്പെട്ട അധികാരത്തിന്റെ പരിമിതികളാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

  മനുഷ്യനു മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ ആ സ്വാതന്ത്ര്യം മറ്റു ചരാചരങ്ങളേയും ബാധിക്കില്ലേ

  തീര്‍ച്ചയും ബാധിക്കും. അതാണല്ലോ നാം കാണുന്നതും. മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശങ്ങള്‍ ഉണ്ടായി എന്ന് ഖുര്‍ ആന്‍ തന്ന് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യന് നല്‍കപ്പെട്ട ഈ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് മനുഷ്യനെ പഠിപ്പിക്കുന്നതിനായാ‍ണ് പ്രവാചകന്മാരും വേദ ഗ്രന്ഥങ്ങളും അയക്കപ്പെട്ടത്.

  ഞാനൊരു മരം വെട്ടുകയാണെങ്കില്‍ അതു എന്റെ തീരുമാനമോ അതോ ദൈവം നേരത്തെ വിധിച്ചതോ
  മുകളില്‍ പറഞ്ഞത് പ്രകാരം മരം വെട്ടണോ വേണ്ടെയോ എന്ന് താങ്കള്‍ക്ക് തീരുമാനിക്കാം. താങ്കള്‍ തീരുമാനിച്ചാലും ഒരു പക്ഷേ അത് നടക്കണമെങ്കില്‍ ദൈവം കൂടി തീരുമാനിക്കണം എന്ന് മാത്രം. മരം വെട്ടാന്‍ പോകുന്നവഴിക്ക് താങ്കളെ ഒരു പാമ്പ് കടിക്കുകയും താങ്കള്‍ മരത്തിന് അടുത്ത് എത്താതിരിക്കുകയും ചെയ്യാനുള്ള സാധ്യതയ്ണ്ട് എന്ന് ചുരുക്കം.

  ReplyDelete
 53. This comment has been removed by the author.

  ReplyDelete
 54. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൊള്ളാം.. മാഷിന്റെ രണ്ടാമത്തെ ബ്ലോഗും (യുക്തിവാദം) ഇവിടെ യു.എ.ഇ-യില്‍ ബ്ലോക്ക് ചെയ്തു. ഖുറാന്‍‌സം‌വാദം പണ്ടേ ബ്ലോക്ക് ചെയ്തിരുന്നു. അതിന്റെ അര്‍ഥം ആരൊക്കെയോ മാഷിനെതിരെ പ്രവര്‍ത്തിക്കുന്നു, അല്ലെങ്കില്‍ ആരൊക്കെയോ മാഷിന്റെ ലേഖനങ്ങളെ ഭയക്കുന്നു എന്ന് തന്നെയാണ്. ഒരു പരാതിയുമില്ലാതെ ഒരു മലയാളം ബ്ലോഗ് "ഇത്തിസലാത്ത്" ബ്ലോക്ക് ചെയ്യില്ല എന്ന് വിശ്വസിക്കുന്നു.


  പ്രിയ അനില്‍ശ്രീ

  ശ്രീ വിചാരം പറഞ്ഞതനുസരിച്ചാണ് ഞാന്‍ ആദ്യമായി ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്നത്. എന്റ്തായ ഒരു പാട് കമന്റുകള്‍ നിങ്ങള്‍ദ്ദേഹത്തിന്റ് പഴയപോസ്റ്റുകളില്‍ കാണാം. തീര്‍ത്തും അസത്യവും അടിസ്ഥാന രഹിതവും ബാലിശങ്ങളുമായ ആരോപണങ്ങളാണ് ജബ്ബാര്‍ മാഷ് ഖുര്‍ ആനെയും പ്രവാചകനെയും വിമര്‍ശിക്കാന്‍ വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. നന്മ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു വിമര്‍ശനമല്ല മാഷിന്റെത്. ലോകത്തിലുള്ള ബില്യണ്‍ കണ്‍ക്കിന് ആളുകള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഗ്രന്ഥത്തെയും അതിന്റെ പ്രവാചകനേയും ജബ്ബാര്‍മാഷ് വിമര്‍ശിക്കുന്നത് ഡാനിഷുകാര്‍ കാര്‍ട്ടൂണ്‍ വരച്ച ശൈലിയിലാണ്.

  ഖുര്‍ ആനോ പ്രവാചകനോ വിമര്‍ശനാതീതരല്ല. എന്നാല്‍ വിമര്‍ശത്തിന് ഉപയോഗിക്കുന്ന് ചില പദപ്രയോഗങ്ങള്‍ മനപൂര്‍വ്വം അവഹേളിക്കാന് വേണ്ടിമാത്രം തിരഞ്ഞേടുത്തവയാണ്.
  ‘ലിംഗവും യോനിയും ദൈവത്തിന്‘, ‘വൃഷ്ണം മുതുകിലേക്ക്‍‘,‘പൊന്തിപ്പറക്കുന്ന പര്‍വ്വതം!‘പക്ഷികളെ താങ്ങിപ്പിടിക്കുന്നത് അല്ലാഹു!
  ‘ലുങ്കിയുടുത്ത ദൈവം’... ഇങ്ങനെ ഒരു പാട് പദപ്രയോഗങ്ങള്‍.

  പ്രിയ അനില്‍ശ്രീ താങ്കളെ ഒരു കള്ളുകുടിയന്‍ എന്നും‍ ചീത്തവിളിക്കുന്നു എന്ന് വെക്കുക. കുറെയൊക്കെ താങ്കള്‍ അയാളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കും.നടന്നില്ലെങ്കില്‍ പിന്നെ എന്താ താങ്കള്‍ ചെയ്യുക. അയാള്‍ക്ക് വീണ്ടും ചീത്തവിളിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുമോ അതോ അയാളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുമോ?
  യു എ ഇ ഒരു മുസ് ലീം രാജ്യമാണ്. ഖുര്‍ ആനാണ് അവരുടെ അടിസ്ഥാന ഗ്രന്ഥം. അതിനെ അവഹേളിക്കുന്ന ബ്ലോഗുകള്‍ അവരുടേ രാജ്യത്ത് നിരോധിക്കാന്‍ അവര്‍ക്ക് അവകാശമില്ലേ? അത് പോലെ തന്നെ അവഹേളിക്കുന്നവര്‍ക്കെതിരെ നിയമപരമായ രീതിയില്‍ പരാതികൊടുക്കനും ഇത്തരം ബ്ലോഗുകള്‍ ബ്ലോക്ക് ചെയ്യിപ്പിക്കാനും ഏതൊരു മുസ് ലീമിനും അവകാശമില്ലേ? .

  മാഷിന്റെ ആരോപണങ്ങള്‍ ബാലിശമാ‍ണന്ന് മനസ്സിലാവണമെങ്കില്‍ ഇസ് ലാമിനെ അതിന്റെ വക്താക്കളില്‍ നിന്ന് ആദ്യം പഠിക്കണം. എന്നിട്ട് വിമര്‍ശകരില്‍ നിന്നും.

  ReplyDelete
 55. പ്രിയ സലാഹുദ്ദീന്‍,
  അതു തന്നെയാണ് ഞാന്‍ പറഞ്ഞതും. മലയാളികള്‍ ആരെങ്കിലും പരാതി കൊടുത്തു കാണും എന്ന് കരുതുന്നു. ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലെ വിമര്‍ശനരീതി നല്ലതാണ് എന്ന് ഞാനും പറയുന്നില്ല. പക്ഷേ ചിലപ്പോഴെങ്കിലും മറ്റുള്ളവരുടെ കമന്റുകള്‍ ആ ബ്ലോഗിലെ ചര്‍ച്ചകളെ നല്ലൊരു സം‌വാദവേദി ആക്കിയിരുന്നു.

  താങ്കള്‍ പറഞ്ഞ കാരണങ്ങള്‍ മൂലമാണെങ്കില്‍‍ എന്തു കൊണ്ട് സൗദിയിലും, കുവൈറ്റിലും, ഖത്തറിലും, ബഹറിനിലും ഒമാനിലും ഇത് നിരോധിക്കാന്‍ വേണ്ട നടപടികള്‍ ആരും എടുക്കുന്നില്ല? ഇന്ത്യയില്‍ നിങ്ങള്‍ ആരും ഇദ്ദേഹത്തിന്റെ ബ്ലോഗിനെതിരെ കോടതിയില്‍ പരാതി കൊടുക്കുന്നില്ല എന്നൊരു മറുചോദ്യം കൂടി ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ ബ്ലോഗറില്‍ പെറ്റിഷന്‍ കൊടുത്ത് ആ ബ്ലോഗുകള്‍ നിര്‍ത്തലാക്കൂ. അല്ലാതെ ഇവിടെ മാത്രം നിരോധിച്ചത് കൊണ്ട് എന്ത് പ്രയോജനം?

  കുറച്ചുനാള്‍ മുമ്പ് രാജീവ്‌ ചേലനാട്ട്‌ ഇതേപറ്റി
  ഒരു പോസ്റ്റ് ഇട്ടത് ഓര്‍ക്കുന്നു. ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ചൂണ്ടിക്കാണിച്ചു എന്ന്മാത്രം. അതല്ലാതെ മുകളിലത്തെ കമന്റുകളില്‍ കാണുന്ന ഒരിക്കലും അവസാനിക്കാത്ത വിഷയത്തെപറ്റി ചര്‍ച്ച ചെയ്യാനോ അഭിപ്രായം പറയാനോ ഞാനില്ല. ഇതേപറ്റി അത്രമാത്രം പറഞ്ഞ് നിര്‍‍ത്തുന്നു.

  ReplyDelete
 56. പ്രിയ സിജ്ജു, മുകളില്‍ താങ്കള്‍ ചോദിച്ചതിന് തന്നെയാണ് ഞാന്‍ ഉത്തരം തന്നെതെന്നു കരുതുന്നു...കാഫിര്‍ എന്നാല്‍ അമുസ്ലീങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചു കണ്ടിട്ടുണ്ട്,അതു കൊണ്ടാണ് ‘കാഫിര്‍’ എന്ന പദം വച്ചു മറുപടി പറഞ്ഞത്

  ReplyDelete
 57. ഇന്ത്യയില്‍ നിങ്ങള്‍ ആരും ഇദ്ദേഹത്തിന്റെ ബ്ലോഗിനെതിരെ കോടതിയില്‍ പരാതി കൊടുക്കുന്നില്ല എന്നൊരു മറുചോദ്യം കൂടി ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ ബ്ലോഗറില്‍ പെറ്റിഷന്‍ കൊടുത്ത് ആ ബ്ലോഗുകള്‍ നിര്‍ത്തലാക്കൂ. അല്ലാതെ ഇവിടെ മാത്രം നിരോധിച്ചത് കൊണ്ട് എന്ത് പ്രയോജനം?

  ഇന്ത്യ ഒരു മുസ്ലീം രാജ്യമല്ല.ഇന്ത്യയില്‍ അല്ല എവിടേയും ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് നിരോധിക്കേണ്ട കാര്യം ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.എന്തു എഴുതണം എങ്ങനെ എഴുതണം എന്നത് അദ്ദേഹത്തിന്റെ അവകാശമാണ്.പക്ഷെ ഒരു മതത്തെ അവഹേളിക്കുമ്പോള്‍ അതിനു കാരണങ്ങള്‍ നിരത്താന്‍ കഴിയണം.അതിനെ പറ്റി ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയണം.ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് വായിക്കുന്ന ഏവര്‍ക്കും ഉണ്ടാകാന്‍ ഇടയുള്ള ഒരു സംശയമാണ് ‘ജബ്ബാര്‍ മാഷ് പറയുന്നത് പോലെയാണെങ്കില്‍ എന്തു കൊണ്ട് ഇത്ര അധികം ആളുകള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നു’ എന്നു..അവര്‍ ഖുര്‍ ആനെ സമീപിച്ചാല്‍ അതിനെ പഠിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ തെറ്റി ധാരണ മാറുകയും ചെയ്യും.

  ReplyDelete
 58. പ്രിയപ്പെട്ടവരെ,മുസ്ലീമുകള്‍ക്കും അമുസ്ലീമുകള്‍ക്കും ഖുര്‍:ആനെ അടുത്തറിയാനും മനസിലാക്കാനുമായി ഒരു എളിയ പ്രവര്‍ത്തനം! ഖുര്‍:ആന്‍ മലയാള പരിഭാഷ ഇവിടെ വായിക്കാം

  ReplyDelete
 59. "Theory of Intelligent design" is not a new thing and there are a lot of people who follows it. Same goes for the "Theory of Evolution". As far as i know, majority of scientists believe now in the latter though they don't deny the former(means, still if someone is able to prove the former it will be taught). As modern science(or older science) always tolerant of things, it works like, this theory is perfect for the things we know now(with exceptions) it may or may not be valid for future and we deal that then. So, any questions or problems or exceptions on any theory is valid and it never makes the theory void(only thing is that, you should be able to propose something which all feels better to counter it). Hope you all know about these things. If you understand this then i don't think there is need for 60 comments which talk about the how and why of eyes.

  None in the world says the evolution happens with itself. It happens as response to some stimuli. Who is initiating the stimuli is a question and finally it ends up in the base force or power in each and everything in the world. As far as i know no science denies it(I can be wrong since all these came from my general reading and schooling). From my point of view, there is no point in fight for which is better since some says everything in the Holy Text is true and it explains everything fine and some others are there who feels like it is better to prove things than simply accept everything(which ultimately made science and gives living for a lot of people around). I believe it is better to be a part of the latter since it appears a little better for the current living! Anybody can differ and live on their own. From the point i see it, theory of intelligent design was there long before evolution was proposed. Still the latter got accepted due to some advantages over the former which was important for the ones who reviewed it. The ones who believe still in Theory of intelligent design, try to get a better acceptance, science is no cult, it might change things which it believed from day one simply because there are enough proof to counter it. Hope all got my point.


  Sorry for an English comment but it is easy for me to express in English though i prefer Malayalam.

  ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.