Tuesday, October 14

പരിണാമ സിദ്ധാന്തം-മ്യൂട്ടേഷന്‍ ചില തെറ്റുധാരണകള്‍!

ഡാര്‍വിന്‍ സിദ്ധാന്തപ്രകാരം മത്സ്യം പല വിധ പരിണാമത്തിലൂടെ കടന്നു പോയാണ് മനുഷ്യനടക്കമുള്ള ജീവികള്‍ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്.

ചോദ്യം :മീനുകളില്‍ നിന്നു മനുഷ്യന്‍ വരെയുള്ള ജീനുകളുടെ മാറ്റം എങ്ങനെ സംഭവിച്ചു?ഒരു ജീവിക്ക് ഒരിക്കലും മറ്റൊരു ജീവിയാവാന്‍ സാധിക്കില്ല,അതിന്റെ ജീനുകള്‍ അതിനനുവദിക്കില്ല.

ഡാര്‍വിന്റെ കാലത്ത് ജനിതക ശാസ്ത്രം അത്ര പുരോഗമിച്ചിട്ടുണ്ടായിരുന്നില്ല .ഡാര്‍വിന്റെ അനുമാനം പ്രകൃതിക്കനുസൃതമായി ജീവി വര്‍ഗങ്ങള്‍ക്കു മാറ്റങ്ങള്‍ക്കു വിധേയമാവാനുള്ള കഴിവുണ്ടെന്നായിരുന്നു.ആ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിണാമ സിദ്ധാന്തം രൂപപെടുത്തിയത്.

ഈ പ്രശ്നം സാധൂകരിക്കാന്‍ വേണ്ടി ആധുനിക പരിണാമവാ‍ദികള്‍ പറയുന്നത് മ്യൂട്ടേഷന്‍ വഴിയുണ്ടായ ജനിതക മാറ്റങ്ങള്‍ക്കു വിധേയമായാണ് മീനില്‍ നിന്നു മനുഷ്യന്‍ വരെയുള്ള പരിണാമം നടന്നിരിക്കുന്നത്.മ്യൂട്ടേഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജീനുകളില്‍ നടക്കുന്ന അപ്രതീക്ഷിതമാറ്റത്തെയാണ്.[A Mutation occurs when a DNA gene is damaged or changed in such a way as to alter the genetic message carried by that gene.]

വര്‍ഷങ്ങളോളം ഈ വിഷയത്തെ കുറിച്ച് പഠിച്ച ഡോ:Lee spetner പറയുന്നത് നോക്കൂ,
“In all the reading I've done in the life-sciences literature, I've never found a mutation that added information. … All point mutations that have been studied on the molecular level turn out to reduce the genetic information and not increase it."

ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണെങ്കില്‍ ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത് ഒരു ഏകകോശ ജീവിയായിട്ടാണെന്നും അത് പലവിധ മാറ്റങ്ങള്‍ക്കു വിധേയമായി ഇന്നു നാം കാണുന്ന സകല ജീവികളും ഉണ്ടായത് എന്നുമാണ്. മുകളില്‍ ഡോ:ലീ പറഞ്ഞതനുസരിച്ച് മ്യൂട്ടേഷന്‍ ജനിതക തകര്‍ച്ചയ്ക്ക് മാത്രമേ വഴി വയ്ക്കൂ.പുതിയതായി ഒന്നും ഉണ്ടാക്കാന്‍ മ്യൂട്ടേഷനു കഴിയില്ല.മ്യൂട്ടേഷനു വിധേയമായാല്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടായേക്കാവുന്ന ഫലങ്ങള്‍ ഇവയൊക്കെയാണ്-ഫിമോഫീലിയ,ഡൌണ്‍ സിന്‍ഡ്രം എന്നു തുടങ്ങി മരണം വരെ സംഭവിച്ചേക്കാം!

ഒരു ജീ‍വിയുടെ ജനിതക കോശം എന്നു പറഞ്ഞാല്‍ അത് ആ ജീവിയുടെ ഉത്തമ പ്രവര്‍ത്തനത്തിനുള്ളതാണ്, അതിനു സംഭവിക്കുന്ന ഏതൊരു മാറ്റവും ആ ജീവിയുടെ അംഗവൈകല്യത്തിനോ അല്ലെങ്കില്‍ നാശത്തിനു കാരണമാവും.

പരിണാ‍മ സിദ്ധാന്തത്തിലുള്ള മ്യൂട്ടേഷന്റെ പ്രസക്തി കാണിക്കാന്‍ എപ്പോഴും ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം ബാക്ടീരിയ്ക്കു ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവിനെയാണ്.അവര്‍ പറയുന്നത്,
"ബാക്റ്റീരിയ്ക്ക് മ്യൂട്ടേഷന്‍ വഴി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയാ‍യും മറ്റു ജീവികളിലും മ്യൂട്ടേഷന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കും.“
ഡോ:spetner ചൂണ്ടിക്കാണിക്കുന്നത് ഇത് വെറും തെറ്റിധാരണയാണെന്നാണ്.മ്യൂട്ടേഷന്‍ ബാക്ടീരിയയുടെ പ്രതിരോധ ശേഷി കൂട്ടുന്നു എന്നത് ശരിയാണെങ്കിലും,ബാക്ടീരിയ്ക്ക് മ്യൂട്ടേഷന്‍ വഴി പുതിയതായി ഒന്നും ലഭിക്കുന്നില്ല.ചുരുക്കി പറഞ്ഞാല്‍ മ്യൂട്ടേഷന്‍ വഴി ചില ഉപകാരങ്ങള്‍ ലഭിച്ചാല്‍ കൂടി ജനിതക തകര്‍ച്ച[loss of genetic information]അല്ലാ‍തെ മറ്റൊന്നും നടക്കുന്നില്ല.പക്ഷെ സാധാരണ അവസ്ഥയില്‍ അതായത് ആന്റി ബയോട്ടിക്കുകളുടെ അഭാവത്തില്‍ മ്യൂട്ടേഷനു വിധേയമാവാത്ത ബാക്ടീരിയയേക്കാ‍ള്‍ കുറവാണ് ഇതിന്റെ പ്രതിരോധ ശേഷി.

Ernst Chain, who shared a Nobel Prize for his work in developing penicillin, obviously knew much about bacteria and antibiotics.
"To postulate that the development and survival of the fittest is entirely a consequence of chance mutations, or even that nature carries out experiments by trial and error through mutations in order to create living systems better fitted to survive," he wrote, "seems to me a hypothesis based on no evidence and irreconcilable with the facts."

Survival of the evidence: Biochemistry

Biochemistry is also giving Darwin problems. Michael Behe, biochemist at Lehigh University, has written a book entitled "Darwin's Black Box: The Biochemical Challenge to Evolution
" In this book, Behe describes how certain biochemical systems are so complex that they cannot have evolved step-by-step; he calls this "irreducible complexity."

For example, blood clotting swings into action when we get a cut. The formation of a blood clot is a complex, multi-step process that utilizes numerous proteins, many with no other function besides clotting. Each protein depends on an enzyme to activate it. So to paraphrase Behe very simply: What evolved first -- the protein or enzyme? Not the protein; it cannot function without the enzyme to switch it on. But why would nature evolve the activating enzyme first? Without the protein, it serves no purpose. Furthermore, if blood clotting had evolved step-by-step over eons, creatures would have bled to death before it was ever perfected. The system is irreducibly complex.

ഇതു പോലെ ധാരാളം ഉദാഹരണങ്ങള്‍ ബെഹെ ചൂണ്ടി കാണിക്കുന്നു.നമ്മുടെ രോഗ പ്രതിരോധ ശേഷി ,കാഴ്ച്ച തുടങ്ങിയവ.


തുടരും....

23 comments:

  1. വര്‍ഷങ്ങളോളം ഈ വിഷയത്തെ കുറിച്ച് പഠിച്ച ഡോ:Lee spetner പറയുന്നത് നോക്കൂ,

    “In all the reading I've done in the life-sciences literature, I've never found a mutation that added information. … All point mutations that have been studied on the molecular level turn out to reduce the genetic information and not increase it."

    ReplyDelete
  2. ഡാർവിന്റേത്പരിണാമസിദ്ധാന്തമല്ല, പരിണാമവാദമാണു.Hypothesis;

    ReplyDelete
  3. p.c madhuraj,

    അതു തന്നെയാണ് ഞാനും ഈ പോസ്റ്റുകളിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്.പലരും പരിണാമ വാദം പൂര്‍ണ്ണമായും തെളിയിക്കപെട്ട ശാസ്ത്ര സത്യം എന്ന നിലയില്ലാണ് സംസാരിക്കുന്നത്

    ReplyDelete
  4. follow up...

    thanks and congrats Anjaathan. Till now you said what i had in my mind.

    ReplyDelete
  5. എന്തുട്ടാ അലക്കു്‌

    ഒരു രക്ഷയും ഇല്ലല്ലോ!! :)

    എന്നാലും ചിരിക്കാതെ വയ്യ. :)

    ReplyDelete
  6. If somebody is so impressed (not Ajnjathan and his regulars) by the name of Spetner see these links.

    1. This author notes what Spetner failed to see, while being appreciative of his critique of the simplicist (school text-book) approach to evolution.

    http://home.wxs.nl/~gkorthof/kortho36.htm

    2. This author places Spetner within the group of theistic evolutionists (Mind you, not an anti-evolutionist), inspired by Jewish religious philosophy.

    http://www.talkreason.org/articles/spetner.cfm


    I appreciate the effort of Ajnjathan because, though unwittingly, he has indicated a common front where conservative Jews and conservative Muslims can work together. :) Going on like this you may be able to resolve a hell lot of political problems too !

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഗുപ്തനിൽ നിന്നൊരു കാര്യം പഠിച്ചു.
    ശാസ്ത്രത്തിനും ഒരു മതമുണ്ട്.
    ശാസ്ത്രജ്ഞന്റെ മതം
    ജൂതനാണെങ്കിൽ ജൂത ശാസ്ത്രം.
    മുസ് ലീമാണെങ്കിൽ മുസ് ലീം ശാസ്ത്രം. കൃസ്ത്യാനിയാണെങ്കിൽ കൃസ്ത്യാനി ശാസ്ത്രം. ഹിന്ദുവാണെങ്കിൽ ഹിന്ദു ശാസ്ത്രം.
    നിരീശ്വരനാണെങ്കിൽ നിരീശ്വര ശാസ്ത്രം.
    ശാസ്ത്രം പഠിക്കണേൽ പിന്നേതു ശാസ്ത്രം?

    ReplyDelete
  9. സന്ദീപ്പ്,

    താങ്കള്‍ക്ക് ഇപ്പോഴും വേദവാക്യം ഡാര്‍വിന്‍ തന്നെയാണെന്ന് എനിക്കറിയാം...അതു മാറാനും പോവുന്നില്ല.കാരണം എല്ലാം “എന്റെ കിത്താബിലുണ്ട്“ എന്നു പറയുന്ന ഒന്നുമറിയാ‍ത്ത ഒരു മതമൌലികവാദിയെ പോലെ തന്നെയാണ് താങ്കളും.അവനു മനസിലാവത്തതൊന്നും അവന്‍ സമ്മതിച്ചു തരില്ല.അവന്‍ എല്ലാം എന്റെ കിത്താബില്‍ ഉണ്ടെന്നു വീമ്പു പറയുന്നു,താങ്കള്‍ ഡാര്‍വിന്‍ സിദ്ധാ‍ന്തത്തില്‍ എല്ലാം ഉണ്ടെന്നു പറയുന്നു.രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല :)

    ReplyDelete
  10. sands,

    i hope u working/studying in a feild related to maths.how much propabitily u seeing whether this theory of evalution is perfectly right?

    ReplyDelete
  11. ചിന്തകോ.. ശാസ്ത്രത്തിന് മതം ഉണ്ടെന്നല്ല... ചില ശാസ്ത്രജ്ഞര്‍ക്ക് മതം ഉണ്ടെന്ന്...

    അതില്‍ നിന്നുള്ള ഗുണപാഠം മറ്റൊന്നാണ്. ഷ്പെറ്റ്നറെ പോലെ ഒരു ഫിസിസ്റ്റിനെപ്പോലും (ജീവശാസ്റ്ത്രകാരന്‍ അല്ല) പരിണാമവാദം തെറ്റിവായിക്കാന്‍ മതവിശ്വാസം പ്രേരിപ്പിച്ചു എങ്കില്‍ നമ്മളെപ്പോലെയുള്ള സാധാരണ വിദ്യാര്‍ത്ഥികള്‍ മതാന്ധതയെ എന്തുമാത്രം ഭയപ്പെടണം എന്ന്. അത് വളരെ ക്ലിയര്‍ അല്ലേ?

    ReplyDelete
  12. "ശാസ്ത്രത്തിന് മതം ഉണ്ടെന്നല്ല... ചില ശാസ്ത്രജ്ഞര്‍ക്ക് മതം ഉണ്ടെന്ന്..."

    ഗുപ്താ,അതു കൊണ്ട് അവര്‍ പറയുന്നതൊന്നും വിശ്വസിക്കേണ്ട അല്ലേ?ഇതുകൊള്ളാം ജനിക്കുമ്പോള്‍ എല്ലാവര്‍ക്കും മതമുണ്ടാകും[യുക്തിവാദികളുടെ മക്കള്‍ക്കു ഒഴികേ].മതമുള്ളവര്‍ എന്തു പറഞ്ഞാലും അത് ശാസ്ത്രമായാലും മറ്റെന്തായാലും അതൊന്നും ശരിയല്ല,മതമില്ലാത്തവര്‍ പറയുന്നത് മാത്രം ശരി...

    ഒരു മതത്തിന്‍ വിശ്വസിച്ചത് കൊണ്ട്.സ്പെന്റര്‍ നടത്തിയ ഗവേഷണങ്ങള്‍ക്കും മറ്റും പുല്ലു വില.ഗുപ്ത്തോ,നമിക്കുന്നു ഈ “യുക്തി”[മറ്റൊന്നും പറയാ‍ന്‍ കിട്ടുന്നില്ല,അതു കൊണ്ട് യുക്തി എന്നു പറഞ്ഞു]മുന്നില്‍...........

    ReplyDelete
  13. മതവിശ്വാസി ആയിപ്പോയതുകൊണ്ട് സ്പെറ്റ്നര്‍ പറഞ്ഞത് മുഴുവന്‍ തെറ്റെന്ന നിലപാടൊന്നും എന്റെ വായിലേക്ക് തിരുകല്ലേ തിങ്കേ...

    ഞാന്‍ യുക്തിവാദിയോ നിരീശ്വരനോ ആണെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരാണ് അബദ്ധം. അതുകൊണ്ട് അതും വിട്ടേക്ക്.

    സ്പെറ്റ്നറുടെ നിരീക്ഷണങ്ങളില്‍ ശാസ്ത്രീയമായ സാധുത ഉള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനുള്ള മറുപടി ഞാന്‍ തന്ന ലിങ്കില്‍ ഉണ്ട്. :)

    (ലിങ്ക് വായിക്കില്ല... റെഡി മറുപടി സ്പൂണ്‍ഫീഡ് ചെയ്യണം എന്ന പഴയ നിലപാടാണെങ്കില്‍ സോറി. എനിക്ക് വേറേ ജോലിയുണ്ട് :))

    ReplyDelete
  14. ഷ്പെറ്റ്നറെ പോലെ ഒരു ഫിസിസ്റ്റിനെപ്പോലും (ജീവശാസ്റ്ത്രകാരന്‍ അല്ല) പരിണാമവാദം തെറ്റിവായിക്കാന്‍ മതവിശ്വാസം പ്രേരിപ്പിച്ചു എങ്കില്‍ നമ്മളെപ്പോലെയുള്ള സാധാരണ വിദ്യാര്‍ത്ഥികള്‍ മതാന്ധതയെ എന്തുമാത്രം ഭയപ്പെടണം എന്ന്. അത് വളരെ ക്ലിയര്‍ അല്ലേ?

    ചുരുക്കി പറഞ്ഞാല്‍ പരിണാമ സിദ്ധാത്തില്‍ വിശ്വാസിക്കാത്തവര്‍ മുഴുവന്‍ മതവിശ്വാസികളാണ്,അല്ലാത്തവര്‍ യുക്തി/നിരീശ്വര വാദികളും.അവര്‍ക്കു മാത്രം ശാസ്ത്ര ബോധം.

    ഒ ടോ:മുമ്പൊരിക്കല്‍ ഏതോ ചര്‍ച്ചയില്‍ ശ്രീ ജബ്ബാര്‍ മാഷും വിചാരവും പറഞ്ഞിരുന്നത് കണ്ടു അവര്‍ പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ലാന്നു..അപ്പോള്‍ അവര്‍ ദൈവ വിശ്വാസികള്‍ ആയിരിക്കും അല്ലേ

    ReplyDelete
  15. അത് തന്നെയല്ലേ ഗുപതനേ
    ഞാനും പറഞ്ഞത്.

    ശാസ്ത്രത്തിനും ഒരു മതമുണ്ട്.
    ശാസ്ത്രജ്ഞന്റെ മതം


    ശാസ്ത്രജ്ഞന്റെ മതത്തെ താങ്കൾ ശാസ്ത്രത്തിന്റെ മതമായി ക്ണ്ടു എന്നാൺ ഞാനുദ്ദേശിച്ചത്.

    ReplyDelete
  16. Ernst Chain, who shared a Nobel Prize for his work in developing penicillin, obviously knew much about bacteria and antibiotics.

    "To postulate that the development and survival of the fittest is entirely a consequence of chance mutations, or even that nature carries out experiments by trial and error through mutations in order to create living systems better fitted to survive," he wrote, "seems to me a hypothesis based on no evidence and irreconcilable with the facts."

    --------------------------------
    Behe describes how certain biochemical systems are so complex that they cannot have evolved step-by-step; he calls this "irreducible complexity."


    ഇവര്‍ രണ്ട് പേരും മതവിശ്വാസികള്‍ ആണോ ഗുപതാ...അതു ശരി അപ്പോള്‍ സ്പെറ്റരുടെ മ്യൂട്ടേഷനോടുള്ള കാഴ്ച്ചപാടിനു മാത്രമേ ഗുപതനു എതിരുള്ളൂ..ബാക്കിയൊക്കെ സമ്മതിച്ചു കൊടുക്കുന്നുണ്ട്,സ്പെറ്റ്നര്‍ രക്ഷപെട്ടു :)

    ReplyDelete
  17. ഹലോ തിങ്ക്
    എനിക്കാണ് മറുപടി ഇടുന്നതെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വേണം മറുപടി ഇടാന്‍. പരിണാമവാദത്തിന്റെ ഡാര്‍വീനിയന്‍ വേര്‍ഷന്‍ അതേപടി വിഴുങ്ങാത്ത ഒരുപാട് ശാസ്ത്രജ്ഞര്‍ ഉണ്ട്. അതിന് അവര്‍ക്ക് വ്യക്തമായ കാരണങ്ങളും ഉണ്ടാവും. (ജബ്ബാര്‍മാഷിനെയും പാവം വിചാരത്തെയും വിട്ടേക്ക്..അവരുടെ കാര്യമല്ല)

    ഞാന്‍ പറഞ്ഞത് സ്പെറ്റ്നര്‍ മ്യൂട്ടേഷന്‍ എന്ന ആശയം തെറ്റിവായിച്ചു എന്നാണ്. അതിനുള്ള തെളിവ് ആ ലിങ്കില്‍ ഉണ്ട്. വായിക്ക്.

    അതോ പരിണാമ വാദത്തെ എതിര്‍ക്കുന്ന എല്ലാ ശാസ്ത്റജ്ഞര്‍ക്കും തെറ്റാവരം ഉണ്ടെന്ന് ഇനി വല്ല സാമിയ്യോ മുക്രിയോ മാര്‍പാപ്പയോ കല്പിച്ചിട്ടുണ്ടോ.. ഉണ്ടെങ്കില്‍ ഷെമി..


    അപ്പോള്‍ തല്‍ക്കാലം ഞാനീ കളം വിടുന്നു. തോല്‍‌വി സമ്മതിച്ചേ.. പോരേ.

    ReplyDelete
  18. അജ്ഞാതാ...

    ഞാനും താങ്കളും തമ്മിലുള്ള ഇത്തിരി കുഞ്ഞു വ്യത്യാസങ്ങള്‍ പറഞ്ഞു തരാം ..

    ഒന്നാമതു .. ഒരു കാര്യം തെറ്റാണെന്നു ഞാന്‍ പറയുമ്പോള്‍ അതിന്റെ കൗണ്ടര്‍ എക്സാമ്പിള്‍ ആണു്‌ കാണിക്കുക. അല്ലാതെ, "ഇതു തെറ്റാണു്‌" ... അല്ലെങ്കില്‍ തെളിയിക്കൂ.. എന്നു പറയില്ല.

    (Referring back to Russel's Teapot - I cannot elaborate on this anymore. There lies the whole philosophy of proving and disproving. (Being a CS/Math student, I am well bred in proofs, conjecture, theorems and hypothesis. I also know how difficult it is to make others get the point))

    ഇനി രണ്ടാമതു്‌... താങ്കള്‍ തരുന്ന പോയിന്റുകളുടെ യാതൊരു citation-ഉം എനിക്കു നോക്കിയിട്ടു കാണാനില്ല. താങ്കള്‍ ഇവിടെ എഴുതി എന്നതു കൊണ്ട് വിശ്വസിക്കാന്‍ പറ്റുമോ?

    ഞാന്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതിന്നു എല്ലാത്തിനും വ്യക്തമായ sources ഞാന്‍ ഹാജരാക്കിയിട്ടുണ്ട്.

    മാത്രവും അല്ല, ഞാന്‍ scientific consensus ഉള്ള കാര്യങ്ങളാണു്‌ ഇവിടെ അവതരിപ്പിക്കുന്നതു്‌. [If you had bothered to check it, you would have seen that]

    [Now.. I am not arguing that all scientific consensus are 100% right. There are counter examples for that as well. Read up about Global Warming Swindle (IPCC)]

    ലിങ്കുകളും ഒക്കെ പരിശോധിച്ചിട്ടുണ്ടെങ്കില്‍ അറിയാവുന്നതേ ഉള്ളൂ..

    വേറൊന്നു്‌ : ഞാന്‍ മുമ്പു പറഞ്ഞ പോലെ ചെറി പിക്കിങ്ങിന്റെ ഒരു ചെറിയ പ്രശ്നം ഉണ്ടിവിടെ. അതു പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവെനിക്കില്ല.

    ഗുപ്തന്‍‌ജി അതു പറയാന്‍ ശ്രമിച്ചു... അതിനു വേറെ വ്യഖ്യാനമുണ്ടായി... -- എന്തിനാ ഞാനും അതു ചെയ്യുന്നതു്‌? അല്ലേ?

    ഇനി എന്റെ കിത്താബില്‍ ശരി എന്നു കണ്ണടച്ചു വിശ്വസിക്കുന്നൊന്നും ഇല്ല ഞാന്‍ ...

    ഉദാഹരണത്തിനു്‌ .. ഞാന്‍ പണ്ടു പറഞ്ഞിരുന്ന പുസ്തകങ്ങളില്‍ എതോ വായിച്ചപ്പോള്‍ എനിക്കു തന്നെ ഇതിനെ ഭയങ്കരമായി ചോദ്യം ചെയ്യാന്‍ തോന്നിയിട്ടുണ്ട്. പിന്നെ അതിന്റെ എക്ഷ്സ്പ്ലനേഷന്‍ കണ്ടപ്പോള്‍ ... ബോധ്യമാവുകയും ചെയ്തു. ഇപ്പൊ അതെന്തു കാര്യം, എന്തു വിശദീകരണം എന്നൊന്നും പറയാനുള്ള എനര്‍ജി എനിക്കില്ല..

    --

    പിന്നെ ഞാന്‍ ചിരിച്ചതു്‌ -- സത്യമായും താങ്കളുടെ സ്പിരിറ്റ് കണ്ടിട്ടാണ്‌. മനസ്സിലാക്കിയാല്‍ മനസ്സിലാക്കട്ടെ എന്നു വിചാരിച്ചു ... ഒരു വിധം പരിണാമക്കാരെല്ലാം പോയി... എന്നിട്ടും ഈ സ്പിരിറ്റ് .. it is actually to be appreciated. അത്രേ ഉള്ളൂ... താങ്കളോട് യാതൊരു വിരോധവും ഇല്ല. :)

    :)

    ReplyDelete
  19. @Reshma

    I appreciate the question.

    In that case, no one here would be able to speak about all these.

    But that is not the RIGHT answer, right?

    Now to the real reply:

    I have read up a lot about these things. I happen to have a little bit of interest on these topics.

    If you ask me about Darwinism, Basic Physics, some of German History and also a bit of English Literature (very limited), I should be able to answer it pretty well.

    At the same time you ask me about Economics, Chemistry etc. : then I would be as ignorant as any other man.

    And if you really did care to look into my comments, you should see that I was not just giving my point of view. I was supporting the arguments with well-established public documents.

    Was I not?

    I rest my case - on this topic.

    Sands.

    ReplyDelete
  20. മനുഷ്യന്‍റെ പ്രകൃതിപരമായ സ്വഭാവമാണ് അന്വേഷിക്കുക എന്നത്. മനുഷ്യന്‍ പരിണമിച്ചു ഉണ്ടായതാണ് എന്നത് സമര്‍ത്തിക്കുവാന്‍ ഗവേഷണങ്ങള്‍ നടത്തി സമൂഹത്തിനു ചിലര്‍ ആ സിദ്ധാന്തം സമര്‍പ്പിക്കുന്നു. സൃഷ്ടിക്കു പിറകില്‍ ഒരു സൃഷ്ടാവ് ഉണ്ടെന്നു വിശ്വസിക്കുന്നവരെ സംബധിച്ച് ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോയി സമയം കളയേണ്ടതുന്ടെന്നു തോന്നുന്നില്ല. എങ്ങിനെ പരിനമിച്ചുവെന്നു പറഞ്ഞാലും മനുഷ്യനില്‍ നിന്നും ഒരു പരിണാമവും ഇത്രയും കാലമായിട്ടും സംഭവിചീട്ടില്ല. എന്തെ, പരിണാമമെന്ന മഹാന്‍ പരിപാടി നിറുത്തി അടുത്തതിനെ കുറിച്ചു ആലോചിച്ചു കൊണ്ടിരിക്കുകയാണോ. മനുഷ്യന്‍റെ ഓരോ അവയവത്തിനും അതിന്റേതായ ടെക്നോളജി നിര്‍യിക്കപെട്ടത്‌ ഏത് പരിണാമം ആണാവോ. കണ്ണ് കൊണ്ടു കാണുക എന്നതില്‍ മനുഷ്യനില്‍ നടക്കുന്ന ഒരുപാടു പ്രോസിസ്സിംഗ് ഉണ്ട്. ഒരു വസ്തുവിനെ കാണുമ്പോള്‍ തന്നെ അതിന്റെ ഇമേജ് മെമ്മറിയില്‍
    സ്റ്റോര്‍ ചെയ്യുകയും പിന്നീട് ഏതെങ്കിലും സമയത്തു ആവശ്യമായി വരുമ്പോള്‍ അതിനെ മെമ്മറിയില്‍ നിന്നു കൊണ്ടു വരാന്‍ സാധിക്കുകയും, ആ ഇമജില്‍ നിന്നു കൊണ്ടു കാര്യങ്ങളെ വിശധീകരിക്കുവാന്‍ കഴിയുകയും ചെയ്യുക എന്നത് വെറും ആകസ്മികമായി സംഭവിച്ചതല്ല. കണ്ണിന്റെ കളര്‍ മിക്സിംഗ്, എല്ലാവരും കളറുകളെ ഒരുപോലെ അനുഭവിക്കുകയും, അളവുകളെ കൃത്യമായി കാണുകയും ചെയ്യുക എന്നതിന്റെ പിറകിലെ
    ടെക്നോളജി യും പരിണാമത്തിന്റെ പ്രോസിസ്സിംഗ് ആണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുധിശൂന്യരെ മാത്രമെ കിട്ടൂ. മനുഷ്യന്‍ എന്നത് കാണുന്ന വെറും രൂപമല്ല, അതിന്റെ ഘടനലയിലോരോന്നിലും അടങ്ങിയിരിക്കുന്ന പവര്‍ഫുള്‍ സാങ്കേ ധിക
    വിദ്യയെ കുറിച്ചു മനുഷ്യന്‍ എത്ര പഠിച്ചാലും അവന്റെ വിജ്ഞാനം അതിനുത്തരം നല്‍കില്ല. മറിച്ചു, സൃഷ്ടാവ് എന്ന സത്യത്തെ അന്ഗീകരിക്കാന്‍ അവന്റെ നിസ്സാരത പ്രേരിപ്പിക്കുകയും ചെയ്യും. ഒരു യുക്തി വാദി പറഞ്ഞതു ഓര്‍ക്കുന്നു, ക്രോമോസോമുന്ടെകില്‍ മനുഷ്യനെ ഉണ്ടാക്കാമെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ആ ക്രോമോസോമോ എവിടെനിന്നു ഉണ്ടാക്കും.
    ഇനി ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, ഒരു സൃഷ്ടി നടത്തുവാന്‍ ഒരാള്‍ വേണമെന്നു തന്നെ നിങ്ങള്‍ സമ്മദിക്കുന്നു. ഇതു നിങ്ങള്‍ നിഷേദിക്കുമ്പോള്‍ തന്നെ നിങ്ങളുടെ
    മറുപടിയില്‍ ഉത്തരമായി ഒരു സൃഷ്ടാവ് ഒളിഞ്ഞിരിക്കുന്നു. തീര്ച്ചയായും സൃഷ്ടാവിനെ നമ്മുടെ ശാസ്ത്രീയ നിര്‍വ്വചനങ്ങള്‍ എന്തൊക്കെ ആയാലും, നമ്മളെ ഇതുപോലെ ചിന്തിക്കുന്ന ,ബ്രെയിന്‍ തന്ന ഒരു ശക്തിയെ നിഷേദിക്കുവാന്‍ നമുക്കു കഴിയില്ല. ഖുര്‍ ആന്‍
    അതെ കുറിച്ചു വ്യക്തമായി പറയുന്നു. നിങ്ങള്‍ എത്ര നിഷേധിച്ചാലും ശരി. നിങ്ങള്‍ അത് കണ്ടെത്തുക തന്നെ ചെയ്യും.
    ഇസ്ലാമും, ഇസ്ലാമിക വിരുദ്ധ 'ലജ്ജകളും'

    ReplyDelete
  21. manushyan ippozhum parinamichchittillla .
    athinaal parinaamam illa >>>>>>>>>>>


    1.5 crore varsham ventivannu ancestor primate enna avasthayil ninnum manushyan avaan

    1400 paramaavadhi 5000 varshathe
    maaaaximum 25000 varshathe charitramaan namukkuLLath

    avan pariNamichchOlum

    parinaamam t20 cricket allallo

    ReplyDelete
  22. സൃഷ്ടിവാദത്തെ നിഷേധിക്കുന്ന ഡാർവിനിസം അഥവാ പരിണാമവാദം സത്യത്തിൽ ശാസ്ത്രീയമായ ഒരസംബന്ധവും പരാജയവുമാണ്‌. പ്രപഞ്ജത്തിലും അതിലെ ജീവജാലങ്ങളിലും ഒരദൃശ്യശക്തിയുടെ രൂപകല്പന കണ്ടെത്താനാകുമെന്ന് ശാസ്ത്രം തെളിവു നൽകുന്നതിനാൽ, യാദൃച്ഛികമായി അചേതന വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണ്‌ ജീവൻ എന്ന അതിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടതാണ്‌. പരിണാമ സിദ്ധാന്തത്തെ പരിരക്ഷിക്കാനായി ഇന്നു നടന്നു വരുന്ന പ്രചാരണങ്ങളെല്ലാം വാസ്തവത്തിൽ, ശാസ്തൃമെന്ന പേരിൽ വ്യാജമായി നിർ‍മിക്കുന്ന വ്യഖ്യാനങ്ങളും മഠയത്തരങ്ങളുമാണ്‌.

    1980-കൾക്കു ശേഷം നടന്ന പ്രത്യേകമായ ഗവേഷണങ്ങളും, വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും പരിണാമവാദത്തിന്റെ അവകാശങ്ങൾ അടിസ്ത്ഥാനരഹിതമാണെന്ന് തെളിയിച്ചിടുണ്ട്. അതിനാൽ ഇത്തരം പ്രചാരണങ്ങൾക്ക് സത്യത്തെ മൂടി വെക്കാനാവില്ല. കഴിഞ്ഞ ഏറെ കൊല്ലങ്ങളായി ശാസ്ത്രലോകത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിലെ ചരിത്രത്തിലെ ഏറ്റവും വലിയ വലിയൊരു വഞ്ജനയാണ്‌ പരിണാമവാദം.

    പ്രത്യേകിച്ചും അമേരിക്കയിലെ ജീവശാസ്‌ത്രം, രാസിക ജീവശാസ്ത്രം, ഫോസിൽ ശാസ്ത്രം പോലുള്ള വ്യത്യസ്ത ശാസ്ത്രമേഖലകളിൽ പഠനം നടത്തുന്ന ശാസ്ത്രഞ്ജന്മാർ‍ പരിണാമവാദം കാലഹരണപ്പെട്ടതാണെന്നും ജീവന്റെ ആവിർഭാവത്തിന്‌ പിന്നിൽ ഏതോ 'ബുദ്ധിപരമായ രൂപകല്പന' വയിച്ചെടുക്കാനാവുമെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ 'ബുദ്ധിപരമായ രൂപകല്പന' എന്ന പരാമർശം അല്ലാഹുവാണ്‌ ജീവജാലങ്ങളെ സൃഷ്ടിച്ചതെന്ന ആശയത്തിന്റെ ഒരു ശാസ്ത്രീയാവിഷ്ക്കാരമാണ്‌.

    Courtesy:
    http://malayalam.harunyahya.com/

    ReplyDelete
  23. addi vangi said...

    enik assingnment cheyan teacher paranju njan ithu copy cheythu ithinu ivide kidannall mathi addi vedichath njana!

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.