Sunday, June 15

ദശാവതാരം
എറണാകുളം 'സരിതയില്‍' റിലീസ് ദിവസം സെക്കന്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങിപോകുന്നവര്‍
ഏറെ കൊട്ടിഘോഷിച്ച കമല്‍ ഹസ്സന്റെ 'ദശാവതാരം ' റിലീസ് ആയി .ആദ്യ ദിവസം തന്നെ കാണണം എന്ന് വിചാരിച്ചു എറണാകുളം 'സരിതയില്‍ ' മൂന്നു മണിക്കൂര്‍ ക്യൂ നിന്നാണ് ടിക്കറ്റ് എടുത്തത് . കമലിന്റെ ആദ്യ പ്രവേശനം അടിപൊളിയായിരുന്നു
..അത് മാത്രം ...
പടത്തിന്റെ ടൈറ്റില്‍ 'ദശാവതാരം ' എന്നാക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ കുറെ 'അവതാരങ്ങള്‍' ..അത്രെയേ ബാക്കി പടത്തിന്റെ മുഴുവന്‍ സീനിലും ഉള്ളു ... എച്ചു കൂട്ടിയാല്‍ മുഴച്ചു നില്‍കും എന്ന പഴചോല്ല് അര്‍ത്ഥവത്താകുന്നത് പോലെ ആയിരുന്നു പടത്തിന്റെ മൈക്ക് അപ് .ഒര്‍ജിനാല്‍ ആയി ചെയാന്‍ കഴിയുമായിരുന്ന ചെറിയ കാര്യങ്ങള്‍ കൂടി ഗ്രാഫിക്സ് ഉപയോഗിച്ചു ചെയ്തത് പടത്തിന്റെ നിലവാരം കുറച്ചു .പത്ര മാദ്ധ്യമങ്ങളില്‍ വന്ന പോലെ കമല്‍ ഹാസനെ 'ആഗോള പ്രതിഭ' എന്ന് വിശേഷിപിക്കാന്‍ പോന്ന അഭിനയം ഒന്നും കമല്‍ കാഴ്ച വച്ചു എന്നെനിക്കു തോന്നുനില്ല .കമലിന്റെ പത്തു വേഷങ്ങളില്‍ പലതിന്റെയും ആവശ്യം തന്നെ ഉണ്ടെന്നു തോന്നിയില്ല.പടം മൂന്നു മണിക്കൂറില്‍ കൂടുതല്‍ ഉണ്ടായിരുന്നു.പടം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഇതു കാണാന്‍ വേണ്ടിയാണല്ലോ ഇത്രയും നേരം ക്യൂ നിന്നതെന്ന് ആലോചിച്ചു പോയി .

10 comments:

 1. പടം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഇതു കാണാന്‍ വേണ്ടിയാണല്ലോ ഇത്രയും നേരം ക്യൂ നിന്നതെന്ന് ആലോചിച്ചു പോയി .

  ReplyDelete
 2. ഇന്ത്യയില്‍ റിലീസാകുന്നതിന് 2 ദിവസം മുന്‍പ് 'ദശാവതാരം ' (ഒമാന്‍)ഇവിടെ റിലീസ് ആയി. ആദ്യ ദിവസം തന്നെ കാണണം എന്ന് വിചാരിച്ചു നടന്നില്ല.3 ദിവസത്തിന്റെ പരിശ്രമഫലമായാണ് ടിക്കറ്റ് കിട്ടിയത്.ആദ്യ 3 ദിവസവും ഹൌസ് ഫുള്‍.ഇന്ത്യക്കാരനായ അമേരിക്കന്‍ സയന്റിസ്റ്റ് ഗോവിന്ദ് രാമസ്വാമി(1) തന്റെ കണ്ടുപിടുത്തമായ ബയോളജിക്കല്‍ വെപ്പണ്‍ - ബാക്ടീരിയ ദുഷ്ടശക്തികളുടെ കയ്യില്‍ എത്താതെ രക്ഷിക്കാന്‍ പെടുന്ന പാടാണ് കഥാധാരം. വില്ലന്‍ ക്രിസ്റ്റ്യന് ഫ്ലേക്ചര്‍(2) ഇതിനാ‍ായി ഗോവിന്ദിനെ തുരത്തി ഇന്ത്യയിലെത്തിക്കുന്നു.
  2004 ഡിസംബര്‍ മാസത്തിലുണ്ടാകുന്ന സുനാമിയില്‍ ക്ലൈമാക്സ്.വില്ലന്‍ പുറത്തെടുക്കുന്ന ബാക്ടീരിയയെ നശിപ്പിക്കാന്‍ ടണ്‍ കണക്കിന് ഉപ്പ് വേണം, ഈശ്വരഹിതം പോലെ സുനാമി വന്ന് അക്കണ്ട ബാക്ടീരിയകളില്‍ നിന്നും ലോകത്തിനെ രക്ഷിക്കുന്നു.. ഇതി സമ്പ്രതി വാര്‍ത്താഹ:...

  ഈ പരക്കം പാച്ചിലിനിടയില്‍ ബാക്കി 8 കഥാപാത്രങ്ങള്‍ മിന്നി മറയുന്നു.. ഇതെഴുതാനായി ഓര്‍മ്മിച്ച് നോക്കിയിട്ടും മനസ്സില്‍ വരാത്തവ.
  മണല്‍ മാഫിയക്കെതിരെ പൊരുതുന്ന വിന്‍സന്റ് പൂവരങ്ങന്‍(3), സിങ്ങര്‍ അവതാര്‍ സിങ്ങ്(4), 7 ആടി ഉയരമുള്ള ഖലീഫുള്ള ഖാന്(5)‍, ഇന്ത്യന്‍ റോ ഓഫീസര്‍ ബല്‍‌റാം നായിഡു(6), ജപ്പാനീഷ് കരാട്ടേ മാസ്റ്റര്‍ ഷിങാന്‍ നരഹാഷി(7), നായിക അസിന്റെ പാട്ടി-വല്യമ്മ(8), അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്(9),12ആം നൂറ്റണ്ടിലെ ബ്രാഹ്മണന്‍ രംഗരാജ നമ്പി(10).

  നമ്പി,പാട്ടി, ബല്‍‌‌റാം നായിഡു, അവതാര്‍ സിങ്ങ്, വിന്‍സന്റ് ഒക്കെ സഹിക്കാം... എന്നാല്‍ ഖലീഫുള്ള, നരഹാഷി,ബുഷ് ഫ്ലെക്ചര്‍ അസഹനീയമായ മുഴച്ചു നില്‍ക്കുന്ന മേക്ക്-അപ്. ഫ്ലെക്ചര്‍ കണ്ടാല്‍ ഷെയില്‍ വോണ്‍ മാതിരി.ഖലീഫുള്ള നരഹാഷി എന്നിവര്‍ ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ പോലെയുണ്ട്.സില്‍ക്ക് സ്മിതയുടെ അഭാവം ശരിക്കും ഫീല്‍ ചെയ്യും മല്ലികാ ഷരാവത്തിന്റെ ഡാന്‍സ് കണ്ടാല്‍.

  മൊത്തത്തില്‍ തക്കിട വേല കാണിച്ച് ഗിന്നസ് ബുക്കില്‍ കേറാനുള്ള ഒരു അനുഗ്രഹീത കലാകാരന്റെ എളിയ ശ്രമം.

  ഒരു കാര്യം പറയാന്‍ വിട്ടു.... തീം മ്യൂസിക്ക് കേട്ടാന്‍ സൈന്യത്തിലെ “ബാഗി ജീന്‍സും“ പാ‍ട്ട് ഓര്‍മ്മ വരും മലയാളിക്ക്... ഹിമേഷ് അടിച്ചു മാറ്റിയതാണോ ?

  ReplyDelete
 3. എനിക്കും ഡൌട്ട് ഉണ്ടായിടുന്നു തീം മുസികിനെ പറ്റി ....അപ്പൊ അതും അടിച്ച് മാറ്റിയതാണ് ... ആ മൈക്ക് അപ് ഇടുന്നതിനു പകരം വല്ല മാസ്കും വച്ചു അഭിനയിച്ചിരുന്നെങ്ങില്‍ ഇതിലും നന്നാവുമായിരുന്നു ....

  ReplyDelete
 4. സ്വതസിദ്ധമായി അഭിപ്രായം അറിയിച്ചതിന് നന്ദി. ഇനി ആ മുന്‍‌വിധിയോടെ പടം കാണാന്‍ ഇരുന്നാല്‍ മതിയല്ലോ.

  അക്ഷരപ്പിശക് ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുമല്ലോ..:)

  ReplyDelete
 5. വളരെയേറെ പ്രതീക്ഷിച്ചാണ്‌ ഫിലിം കാണാന്‍ പോയത്..ശരിക്കും നിരാശപ്പെടുത്തി കളഞ്ഞു

  ReplyDelete
 6. നന്ദി . വെറുതെ പടം കണ്ട് പണം കളയേണ്ടി വന്നില്ലല്ലോ

  ReplyDelete
 7. ചുമ്മാ ഡോളര്‍ കളയേണ്ട ല്ലേ

  ReplyDelete
 8. ചുമ്മാ ഡോളര്‍ കളയേണ്ട ല്ലേ

  ReplyDelete
 9. ഞാനും ദശാവതാരത്തെക്കുറിച്ചു ഒരുപാട് പ്രതീക്ഷിച്ചു .......ഈ വിശകലനം നന്നായിരുന്നു......അപ്പോള്‍ കാശ് മുടക്കി അവതാരങ്ങള്‍ ഒന്നും കാണാണ്ടു കഴിഞ്ഞു......:)

  ReplyDelete
 10. But still the movie has offered the audience with something to remember atleast for the first 10 minutes.

  ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.