Thursday, October 9

മനുഷ്യന്റെ പരിണാമം


പ്രപഞ്ചത്തിന് ഒരു സൃഷ്ടാവില്ലെന്നു ഭൌതിക വാദികള്‍ അവകാശപെടുന്നതു കൊണ്ട് ജീവനും,പതിനായിരക്കണക്കിനു ജീവി വര്‍ഗങ്ങളും ഭൂമിയില്‍ എങ്ങനെ ഉരു തിരിഞ്ഞുവെന്നു പറയാനുള്ള ബാധ്യത അവര്‍ക്കുണ്ട് ,അതിനായി അവര്‍ തയ്യാറാക്കിയ ഒരു നാടകമാണ് പരിണാമവാദം.ഈ സിദ്ധാന്തമനുസരിച്ച് എല്ലാ വ്യവ്യസ്ഥയും ജീവനും പെട്ടെന്നു ആകസ്മികമായി ആരംഭിച്ചതാണ്[?]ചില നിര്‍ജ്ജീവ വസ്തുകള്‍ ആദി പ്രപഞ്ചത്തില്‍ യാദ്യഛികമാ‍യി ഒന്നു ചേര്‍ന്ന് ആദ്യത്തെ ജീവ കോശത്തിന് രൂപം നല്‍കി[?]അങ്ങനെ പരിണാമ ഫലമായി മനുഷ്യന്‍ രൂപം കൊണ്ടു[?]
ഒരുപാട് ജൈവമാറ്റങ്ങളുടെ ഫലമായി നിലവില്‍വന്നുവെന്നു പറയപ്പെടുന്ന മനുഷ്യന്റെ ആദിചരിത്രം അതിന്നനുകൂലമായി വളച്ചൊടിക്കപെട്ടു.പരിണാമവാദികളുടെ ഒരു തെളിവുമില്ലാത്ത അവകാശവാദമനുസരിച്ച് മനുഷ്യചരിത്രം ഇപ്രകാരമാവുന്നു.”ഒരു പുരാതന ജീവിയില്‍ നിന്നു മനുഷ്യനായി പരിണമിച്ച്,അപരിഷ്കൃത സമൂഹത്തില്‍ നിന്നു ഏറ്റവും പരിഷ്കരിച്ച നഗരസമൂഹത്തിലേക്കുള്ള മാറ്റം“.ഇതിനു തെളിവുകളുടെ പിന്‍ബലം ഇല്ല.മാനവചരിത്രം ഭൌതികവാദത്തിന് അനുകൂലമായി രൂപപെടുത്തി എടുത്തതാണെന്നു വ്യക്തം.


പുരാവസ്തു ഗവേഷണത്തില്‍ കണ്ടെടുത്ത ഓരോ ശിലയും,അമ്പും പാത്രവും അവര്‍ പരിണാമ വാദത്തിന്റെ വെളിച്ചത്തില്‍ വ്യാക്യാനിക്കുന്നു.രോമ വസ്ത്രം ധരിച്ച് സംസാരശേഷിയില്ലാത്ത ഗുഹയില്‍ കുത്തിയിരിക്കുന്ന ആള്‍ക്കുരങ്ങിന്റെ ചിത്രവും മറ്റും വെറും ഭാവനാ സൃഷ്ടിയാണ്.മനുഷ്യന്‍ ഉത്ഭവിച്ച കാലം തൊട്ടേ മനുഷ്യനാണ്

പരിണാമവാദം മനുഷ്യചരിത്രത്തെ സമഗ്രമായി പഠനവിധേയമാക്കുന്നത് അതിനെ പല കാലങ്ങളായി തിരിച്ചാണ്.കാല്പനികമാ‍യ ശിലായുഗം.ഓട് യുഗം,ഇരുമ്പ് യുഗം എന്നിവ പരിണാമവാദ കാലാനുകൃമത്തിന്റെ പ്രധാന ഭാഗങ്ങളാണ്.ഈ ഭാവനാ ചിത്രം സ്ക്കൂളുകളിലും ടെലിവിഷനുകളിലും പത്രങ്ങളിലും കഥകളായി അവതരിപ്പിക്കപ്പെടുമ്പോള്‍ മിക്കവാറം ആളുകള്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും സാങ്കേതിക വിദ്യ അറിയാതിരുന്ന കാലത്ത് അപരിഷ്കൃത ആയുധങ്ങള്‍ ഉപയോഗിച്ചു ജീവിച്ചിരുന്നെന്നു ഭാവനയില്‍ കാണുകയും ചെയ്യും.
പരിണാമവാദികളുടെ മാനവചരിത്രം പരിശോധിച്ചാല്‍ മനുഷ്യരുടെ സങ്കല്പിത പൂര്‍വ്വപിതാക്കള്‍ അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോയിരുന്നുവെന്നു വിശദ ചിത്രീകരണങ്ങള്‍ വഴി നിങ്ങള്‍ക്കു കണ്ടെത്താനാവും.’വിശ്വസ്തവും ആധികാരികവുമായ ‘ ഇവരുടെ ശൈലിയില്‍ ഭ്രമിച്ച് വിഷയത്തില്‍ കാര്യമായ ഒരു വീവരവുമില്ലാത്തവര്‍ കലാമേന്മയുള്ള ഈ പുനര്‍നിര്‍മിതികള്‍ ശാസ്ത്രസത്യങ്ങളെന്നു ഒരു വേള നിനച്ചിരിക്കാം.


പരിണാമവാദികള്‍ ആയിരം കൊല്ലം മുന്‍പ്പ് ഭൂമിയില്‍ ജീവിച്ച് നേരിട്ടു നിരീക്ഷണം നടത്തി കണ്ടെത്തിയതാണ് തോന്നും അവരുടെ വീവരണങ്ങള്‍ കേട്ടാല്‍!!


ഇതിനൊന്നും ശാസ്ത്രീയ അടിസ്ഥാനമില്ല.കുരങ്ങന്‍ മനുഷ്യനിലേക്കു രൂപം മാറുന്നത് ഭാവനയില്‍ കണ്ട് അത് ചിത്രരൂപത്തില്‍ അച്ചടിച്ചു ആളുകളുടെ കണ്ണില്‍ പൊടിയിടുകയാണ് ഇവര്‍.
മനുഷ്യന്റെ പരിണാമം ശാസ്ത്ര പ്രമാണങ്ങളേക്കാള്‍ വാങ്മയപ്രമാണത്തെ അടിസ്ഥാനപെടുത്തിയുള്ളതാണ്.


പരിണാമസിദ്ധാന്തത്തില്‍ മുറുക്കി പിടിക്കുന്ന ആളുകള്‍ ഇതു മനസിലാക്കി കൊള്ളണമെന്നില്ല.പരിണാമവാദികള്‍ ശിലായുഗത്തെ കുറിച്ച പറയുന്നു.ശിലവെട്ടിയെടുത്ത് ആയുധങ്ങള്‍ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല.ആകാര ഭംഗിയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഒരു കല്ലു കൊണ്ടോ മറ്റോ ഉരസിയുണ്ടാക്കുക എന്നത് സാധ്യമല്ല.വീട്ടില്‍ വച്ച നിങ്ങള്‍ക്കും ഇതു പരീക്ഷിക്കാം.കടുപ്പമേറിയ ഒരു കല്ലെടുക്കുക,എന്നിട്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പ്പു നമ്മുടെ പൂര്‍വികര്‍ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്നെന്നു കരുതുന്ന ഒരു കുന്തമുണ്ടാക്കി നോക്കുക.എന്നാല്‍ ഒരു നിബന്ധന.കല്ലല്ലാതെ മറ്റൊരായുധവും ഉപയോഗിക്കാന്‍ പാടില്ല.നിങ്ങള്‍ക്കു എത്രത്തോളം വിജയിക്കാന്‍ ആവും?കൂര്‍ത്തമുനയുള്ള മിനുസമുള്ള ഒരായുധം വെറും കല്ലുകൊണ്ട് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്കാവുമോ?
നമുക്ക് കുറച്ചു കൂടി മുന്നോട്ട് പോവാം.ഒരു മീറ്റര്‍ ചതുരത്തിലുള്ള ഒരു കരിങ്കല്‍ കട്ടയെടുക്കുക.എന്നിട്ട് അതിന്മേല്‍ ഒരു മൃഗത്തിന്റെ രൂപം ആഴത്തില്‍ കൊത്തിയുണ്ടാക്കാന്‍ ശ്രമിക്കുക.എന്ത് ഫലമാണ് ഒരു കഷ്ണം കല്ലുകൊണ്ട് മറ്റൊരു കല്ലില്‍ ഉരച്ചാല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?ഇരുമ്പ് കൊണ്ടോ ഉരുക്കു കൊണ്ടോ ഉള്ള ആയുധങ്ങള്‍ ഉപയോഗിക്കാതെ ഒരു കുന്തം പോയിട്ട് ഒരു കൊത്തുവേലയും നിങ്ങള്‍ക്കു ചെയ്യാനാവില്ല.അവ നിര്‍മ്മിച്ച ആയുധങ്ങള്‍ കാലപഴക്കം കൊണ്ട് ദ്രവിച്ചു പോയിരിക്കാം.അതുകൊണ്ടാവണം പുരാവസ്തു ഗവേഷണത്തിനിടെ അത്തരം ആയുധങ്ങള്‍ കണ്ടെടുക്കാത്തത്.ഇത്തരം സത്യങ്ങള്‍ പരിണാമ വാദികള്‍ മറച്ചുവെച്ചു ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു.
തുടരും......

81 comments:

 1. പോസ്റ്റ് വായിച്ച അതിനെ പറ്റി എഴുതുക.ഇതൊരപേക്ഷയാണ്

  ReplyDelete
 2. അജ്ഞാതന്‍,
  പരിണാമവാദം ശരിയല്ല എന്നിരിക്കട്ടെ,
  ഈ പ്രപഞ്ചത്തില്‍കാണുന്ന എല്ലാറ്റിനേയും സൃഷ്ടിച്ചത് ഒരു ‘ദൈവ’മാണെങ്കില്‍ ,
  അതിന് ഒരു നിയത രൂപമുണ്ടായിരുന്നോ?
  സൃഷ്ടികര്‍മ്മം നിര്‍വഹിച്ച ശേഷം ദൈവമെന്തിനാ മുങ്ങി കളഞ്ഞത്...പിന്നീ‍ട് കാണാന്‍ കഴിഞ്ഞിട്ടില്ലല്ലോ?
  ദൈവം ഈ കാണുന്നതൊക്കെ ഒറ്റയിരുപ്പിന് ഉണ്ടാക്കിയതാണോ?

  ReplyDelete
 3. താങ്കളെഴുതിയതിൽ നിന്നും മനസ്സിലാകുന്നത് ഉപരിപ്ലവമായി മാത്രമേ താങ്കൾ പരിണാമത്തെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളൂ എന്നാണ്.

  ഒരു കാര്യം മാത്രം പറയാം.

  പ്രത്യക്ഷത്തിൽ വിദൂരബന്ധം പോലുമില്ലാത്ത ജീവികളുടെ സമാനപ്രവൃത്തികൾ നിർ‌വഹിക്കുന്ന പ്രോട്ടീനുകൾക്ക് സമാനഘടനയുണ്ടാവുന്നതെന്താണ്? പ്രോട്ടിനിന്റെ ഫം‌ഗ്ഷനുമായി നേരിട്ടു ബന്ധമില്ലാത്ത പല residueകളും മാറ്റമില്ലാതെ സംരക്ഷിപ്പെട്ടിരിക്കുന്നതായി കാണാം.
  മനുഷ്യരിലുള്ള പല പ്രോട്ടീനുകളും ചിമ്പിനുള്ളതുമായി താരത‌മ്യപ്പെടുത്തിയാൽ 98% ഓളം സാദൃശ്യം കാണാം. (ചിമ്പിനോടാണ് മനൂഷ്യന് ഏറ്റവും സാമ്യം). ഇതൊക്കെ നിങ്ങൾക്ക് തന്നെ പരിശോധിക്കാവുന്നതേയുള്ളൂ. 50,000-ഓളം പ്രോട്ടീനുകളുടെ ഘടനയും അത് അനലൈസ് ചെയ്യാനുള്ള പ്രോഗ്രാമുകളുമൊക്കെ ഇന്റർ‌നെറ്റിൽ സൌജന്യമായി ലഭ്യമാണെന്ന് അറിയാമായിരിക്കുമല്ലോ.

  മനുഷ്യന്റ്റെയും ചിമ്പിന്റെയുമൊക്കെ മുഴുവൻ ജീനോം സീക്വൻസ് മാപ് ചെയ്തു കഴിഞ്ഞു. നിയാണ്ടർത്താൽ മനുഷ്യന്റ്റെ മുഴുവൻ സീക്വൻസും 2008-ഓടെ മാപ്പ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. (ലേറ്റസ്റ്റ് ന്യൂസ് ശ്രദ്ധിച്ചിട്ടില്ല.)

  പരിണാമത്തിലേക്കു വിരൽ ചൂണ്ടുന്ന ഫോസിലുകൾ ഒരുപാട് കണ്ടെടുത്തിട്ടുണ്ട്. നേച്ചർ ലഭ്യമാ‍ണെങ്കിൽ റെഫറെൻസ് പറയാം.

  താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് പരിണാമം ശാസ്ത്രീയാടിസ്ഥാനമില്ലാത്തതാണെന്നു പറയുന്നതെന്നു വിശദമാക്കാമോ?

  പറഞ്ഞു വരുന്നത് പരിണാമം വെറും വാചകമടിയല്ല. വ്യക്തമായി, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

  ശാസ്ത്രത്തെപറ്റി കൃത്യമായ ധാരണയില്ലാത്ത പലരും ഇത്തരം പോസ്റ്റുകൾ വായിക്കും എന്നതിനാൽ ഒരുപാട് തെറ്റിദ്ധാരണകൾക്ക് കാരണമായ ഒരു ശാസ്ത്രാ‍ശാഖയെ വിമർശിക്കാനുള്ള നിങ്ങളുടെ ക്രെഡിബിലിറ്റി എന്താണെന്നു കൂടി പറയാമോ?
  (please don't get offended)സയൻസ് പറയുമ്പോൾ നമുക്ക് ഭാവനയും ആശയങ്ങളുമൊക്കെ മാറ്റി നിർത്തി വസ്തുതകളെ പറ്റി നേർക്കുനേരെ സംസാരിക്കാം. ആരോടാണു സംസാരിക്കുന്നതെന്നറിഞ്ഞാൽ കാര്യങ്ങൾ അല്പം കൂടി എളുപ്പമാകും...അതുകൊണ്ടാണ്.

  ReplyDelete
 4. പ്രിയ ചാണക്യന്‍,

  പരിണാമത്തെ പറ്റൂയുള്ള വായിച്ചറിവാണ് ഞാന്‍ എഴുതിയത്..ദൈവം ഒറ്റ ഇരിപ്പിനാണോ അല്ലാണ്ടാണോ എന്നൊക്കെ താങ്കള്‍ സ്വയം അന്വേഷിക്കുന്നതാവും നല്ലതെന്നു തോന്നുന്നു...

  ...................................
  പ്രിയ റോബി,

  പരിണാമത്തെ കുറിച്ച എന്റെ അറിവ് അത്ര അധികമൊന്നുമില്ല.ഇതിന്റെ തൊട്ടു മുന്‍പ് ഒരു പോസ്റ്റ് കൂടെ എഴുതിയിട്ടുണ്ടായിരുന്നു.അതു കൂടി നോക്കുക.പരിണാമത്തെ കുറിച്ചു എഴുതാനുള്ള എന്റെ ക്രെഡിബിളിറ്റി എന്താണന്നു ചോദിച്ചാല്‍,വായിച്ചറിവു മാത്രമേയുള്ളൂ...

  പിന്നെ താങ്കള്‍ പറഞ്ഞ “(ചിമ്പിനോടാണ് മനൂഷ്യന് ഏറ്റവും സാമ്യം)“ ചിമ്പാന്‍സിയെയാണോ ഉദ്ദേശിച്ചത്?പരിണാമത്തിലേക്കു വിരല്‍ ചൂണ്ടുന്ന ഫോസിലുകളെ പറ്റിയും അറിഞ്ഞാന്‍ കൊള്ളമെന്നുണ്ട്.മനുഷ്യന്‍ ചിമ്പും തമ്മിലുള്ള ബന്ധം കാണിക്കുന്ന ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ടോ?

  ReplyDelete
 5. റോബി,

  മനുഷ്യന്‍ ചിമ്പിനോട് രൂപത്തില്‍ സാദ്യശ്യപ്പെട്ടിരിക്കുന്നു എന്നതു ശരിതന്നെ,എന്നു വച്ച മനുഷ്യന്‍ ചിമ്പില്‍ നിന്നു പരിണമിച്ചതാണെന്നു പറയുന്നതെങ്ങനെ?ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ ചിമ്പില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ കാരണം വിശദീകരിക്കുന്നുണ്ടോ?

  ഇനി താങ്കളുടെ വാദം ശരിയാണന്നു സമ്മതിക്കുന്നു.എങ്കില്‍ ഈ ചിമ്പ്/കുരങ്ങു വര്‍ഗം എന്തില്‍ നിന്നു പരിണമിച്ചാണ് ഉണ്ടായത്?

  എല്ലാ ജീവികളുടേയും പൂര്‍വ്വഗാമി,ആദ്യത്തെ ജീവി നിലവില്‍ വന്നതെങ്ങനെ?പ്രക്യതിക്ക് ജീവനില്ലാത്ത ഒന്നിന് ജീവന്‍ നല്‍കാനാവില്ലെന്നു വ്യക്തമായിരിക്കേ,ഡാര്‍വിന്‍ എങ്ങനെ പൂര്‍വ്വഗാമിയുടെ ആവിര്‍ഭാവം വിശദീകരിക്കും?

  ReplyDelete
 6. അജ്ഞാതാ,
  ഇതല്‍പ്പം കടന്ന കയ്യായിപ്പോയി.

  പരിണാമസിദ്ധാന്തം പരീക്ഷണശാലയില്‍ ഒറ്റയടിക്ക് തെളിയിക്കാന്‍ സാധിക്കുന്ന ഒന്നല്ല. അതുകൊണ്ടു മാത്രം അതിനെ തള്ളിപ്പറയാനാകുമോ?

  ഓരോ ഒരോ അനുമാനങ്ങളേയും സാധൂകരിക്കുന്ന മറ്റനേകം തെളിവുകള്‍ നമുക്കുമുന്നിലുണ്ട്. റോബി പറഞ്ഞപോലെ പ്രോട്ടീന്‍ ഘടനകള്‍, റൈസിഡ്യൂകള്‍,വിവിധ ജീവിവിഭാഗങ്ങളുടെ വളര്‍ച്ചാഘട്ടത്തിലെ സാദൃശ്യങ്ങള്‍,കൃതൃമമായി മ്യൂട്ടേഷന്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചത്, പിന്നേയും ധാരാളം. കൂടുതല്‍ വായിച്ചിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ പറയട്ടെ.

  “സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് ” എന്ന പ്രയോഗവും , ഒന്നില്‍ നിന്നും മാറ്റങ്ങള്‍ ഉണ്ടായി മറ്റോന്നായി എന്നു പറയുന്ന സിദ്ധാന്തവും താങ്കള്‍ വല്ലാതെ തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. ഏകകോശ ജീവി പരിണമിച്ചു അടുത്ത ഘട്ടത്തിലേക്കു കടന്നു എന്നു പറഞ്ഞാല്‍, അന്നു ഉണ്ടായിരുന്ന സര്‍വ്വ ഏക കോശ ജീവികളും ഒന്നിച്ച് (കൂട്ട മതം മാറ്റം, പാര്‍ട്ടി മാറ്റം പോലെ)ബഹുകോശ ജീവികളായി മാറുകയല്ല ചെയ്തത്.

  ഒരു ഏക കോശ ജീവിയില്‍ മ്യൂട്ടേഷനോ അങ്ങിനെ മറ്റെന്തെങ്കിലും ജനിത മാറ്റം ഉണ്ടായി എന്നു വക്കുക്ക. അതു സ്ഥായി ആയതോ, പ്രകൃതിയില്‍ നിലനില്‍ക്കാന്‍ സാധിക്കുന്നതോ ആയ സ്വഭാവ വിശേഷമാണ് ആര്‍ജ്ജിക്കുന്നതെങ്കില്‍ , അതു നിലനില്‍ക്കും. മറിച്ചു ,ഉണ്ടായ വ്യതിയാനം, അതിനെ അതിന്റെ ചുറ്റുപാടുകളില്‍ ജീവിക്കാന്‍ അനുവദിക്കുന്നതല്ലെങ്കില്‍ അതിനു ജീവന്‍ നഷ്ടപ്പെടും. ഇതാണ് “സര്‍വൈവല്‍”.

  രണ്ടും ചേര്‍ത്തു വായിച്ചാല്‍ , പൂര്‍ണ്ണ ജൈവ പ്രകൃയകളോടെ ജീവിക്കാന്‍ സാധ്യമാകുന്ന രീതിയില്‍ ഒരു ജീവിക്കു ജനിതമാറ്റം സംഭവിക്കുകയും, അതു അതിന്റെ അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യാന്‍ സാധിക്കുകയും ചെയ്താല്‍ ഒരു പുതിയ ജീവി വിഭാഗം ഉരുത്തിരിഞ്ഞുവന്നു എന്ന് കരുതാം.
  അതുകോണ്ടാണ് പരിണാമത്തിനു വിധേയമായ ജീവിയും പരിണമിച്ചുണ്ടായി എന്ന് പറയപ്പെടുന്ന ജീവിയും ഒരേ സമയം പ്രകൃതിയില്‍ കാണാനാവുന്നത്.

  അല്ലാതെ ചക്ക ഉണ്ടാവുമ്പോള്‍ , ഇടിച്ചക്ക(കുഞ്ഞു ചക്ക), അല്‍പ്പം വലിയ ചക്ക, മൂത്ത ചക്ക, ചക്കപ്പഴം എന്ന മാതിരി ഒരു ജീവിവിഭാഗം കൂട്ടത്തോടെ വേഷം മാറുകയല്ല എന്നര്‍ഥം.

  പണ്ടെന്നോ വായിച്ച ഒരു കാര്യം കൂടി.

  കീ ബോഡില്‍ വെറുതെ “കട കട” എന്ന് വൈകുന്നേരം വരെ വെറിത ഞെക്കിക്കൊണ്ടിരുന്നാല്‍ “അജ്ഞാതന്‍” എന്നോ “അനില്‍” എന്നോ മാത്രം ചില വാക്കുകള്‍ കിട്ടാന്‍ സാദ്ധ്യത കുറവാണ്. പക്ഷെ ഒരു പ്രോഗ്രാമുണ്ടാവുകയും , കീ സ്ട്രോക്കുകളില്‍ “അജ്ഞാതന്‍”,അല്ലെങ്കില്‍ “അനില്‍” എന്നീ വാക്കുകളിലെ അക്ഷരങ്ങളോഴികെ മറ്റൊന്നും സ്റ്റോര്‍ ചെയ്യുകയുമില്ല എന്നാണെങ്കില്‍,
  ഈ വാക്കുകള്‍ കിട്ടിയേക്കാം. ഈ പ്രോഗ്രാം എഴുതിയത് ആര് എന്നു പറയുകയാണ് പ്രശ്നം

  പ്രിയ റോബി,
  ബ്ലോഗ്ഗ് എഴുതുന്ന ആളുടെ ക്രെഡിബിലിറ്റി പരിശോധിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്.ശാസ്തജ്ഞര്‍ മാത്രമേ ശാസ്ത്ര കാര്യങ്ങള്‍ പറയാവൂ, എന്നു വാശിപിടിക്കാനാവുമോ. അവനവന്റെ മുന്നില്‍ കാണുന്നതിനെ പറ്റി, ഏതു വിഷയമായാലും, പറയണമെന്നു തോന്നിയാല്‍ പറയാനുള്ള സ്ഥലമാണ് ബോഗ്ഗ്.

  ക്രെഡിബിലിറ്റിയെപറ്റി താങ്കള്‍ ചോദിച്ച ചോദ്യം വല്ല സിമ്പോസിയവും നടക്കുമ്പോള്‍ ചോദിക്കുക.ഇനി അവനവനോടു പോന്നവരോടു മാത്രമേ സംസാരികൂ, എന്നാണെങ്കില്‍ രക്ഷയില്ല.
  നമ്മുടെ പല മന്ത്രിമാരോടും താങ്കള്‍ക്കു സംസാരികാനാവില്ല, പള്ളീലച്ചന്മാരോടൂ സംസാരിക്കാനാവില്ല.ഭ്രൂണഹത്യ ശരിയല്ല എന്നു പറയാന്‍ മാര്‍പ്പാപ്പക്കെന്തതിധികാരം?

  ReplyDelete
 7. പോസ്റ്റ്‌ വായിച്ചു. ഒരു കല്ലുകൊണ്ട്‌ മറ്റൊരു കല്ലായുധം ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള കാര്യങ്ങള്‍ ചിന്തനീയം തന്നെ. റോബി പറഞ്ഞതുപോലെ ശാസ്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എഴുതുമ്പോള്‍ ആ വാദഗതികളെ സപ്പോര്‍ട്ട്‌ ചെയ്യുന്ന അല്ലെങ്കില്‍ എതിര്‍ക്കുന്ന മറ്റു സൈറ്റുകളോ ലിങ്കുകളോ നല്‍കുന്നത്‌ നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട്‌.

  സിദ്ധാന്തങ്ങള്‍ എന്തുതന്നെയായാലും ഒരു കാര്യം ഉറപ്പാണ്‌. ഈ പ്രപഞ്ചത്തിലുള്ള എല്ലാ പദാര്‍ത്ഥങ്ങളുടെയും അടിസ്ഥാനം വിവിധ മൂലകങ്ങളും, മൂലകങ്ങളുടെ അടിസ്ഥാനം അറ്റോമിക കണങ്ങളുമാണ്‌. അവയുടെയൊക്കെയും ഉറവിടം ഒന്നുതന്നെയാണ്‌. ഇതിന്റെ പൂര്‍ണ്ണമായ ഒരു ഉത്തരം ശാസ്ത്രം എന്നെങ്കിലും കൊണ്ടുവന്നേക്കും എന്നുതന്നെ വിശ്വസിക്കാം.

  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 8. വീട്ടില്‍ വച്ച നിങ്ങള്‍ക്കും ഇതു പരീക്ഷിക്കാം.കടുപ്പമേറിയ ഒരു കല്ലെടുക്കുക,എന്നിട്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പ്പു നമ്മുടെ പൂര്‍വികര്‍ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്നെന്നു കരുതുന്ന ഒരു കുന്തമുണ്ടാക്കി നോക്കുക.എന്നാല്‍ ഒരു നിബന്ധന.കല്ലല്ലാതെ മറ്റൊരായുധവും ഉപയോഗിക്കാന്‍ പാടില്ല.നിങ്ങള്‍ക്കു എത്രത്തോളം വിജയിക്കാന്‍ ആവും?കൂര്‍ത്തമുനയുള്ള മിനുസമുള്ള ഒരായുധം വെറും കല്ലുകൊണ്ട് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്കാവുമോ?

  ഇതു കുറച്ചു അക്രമമായി...

  ഞാന്‍ പരീക്ഷിക്കാന്‍ തയ്യാറാണ്... പക്ഷേ.. ആദിമ മനുഷ്യനുണ്ടായിരുന്ന പോലെ ശാരീരിക ക്ഷമത എനിക്കു തരുമോ? അവര്‍ക്കുണ്ടായിരുന്ന പോലെയുള്ള ക്ഷമ എനിക്കു തരുമോ? വേട്ടയാടാന്‍ മൃഗങ്ങളുള്ള ഒരു വനം തരുമോ? വേട്ടയാടിയല്ലാതെ വിശപ്പുമാറ്റാന്‍ മറ്റൊരു സാഹചര്യവും എനിക്കില്ല എന്നു ബോധ്യപ്പെടുത്താമോ? ഈ ആയുധം ഉണ്ടാക്കുന്നത് എന്റെ സ്വയരക്ഷയ്ക്കു കൂടിയാണെന്ന് ബോധ്യം എനിക്കു വരുത്താമോ?

  necessity is the mother of invention. ഊട്ടിയിലെ വളരെ തണുത്ത കാലാവസ്ഥയില്‍ തീപ്പട്ടിയില്ലാത്ത അവസ്ഥയില്‍ താങ്കള്‍ തീര്‍ച്ചയായും കല്ലുകള്‍ കൂട്ടിയുരച്ച് തന്നെ തീയുണ്ടാക്കും

  Tom hanks ന്റെ 'cast away' കണുന്നതു നല്ല ഒരു പരീക്ഷണമായിരിക്കും.

  പരിണാമത്തെ കുറിച്ചു എനിക്കു പൂര്‍ണ്ണ ബോധ്യം വന്നിട്ടില്ല എങ്കിലും അങ്ങിനെ ഒരു സാധ്യത തള്ളി കളയാന്‍ പറ്റില്ല... എങ്കിലും I believe God അചേതനമായ വസ്തുവില്‍ നിന്ന് ചേതനയുള്ള ഒരു ജീവിയെ സൃഷ്ടിക്കാന്‍ കഴിവുള്ളവന്‍... അതിലും അധികമായി ആ അചേതന വസ്തുവിനെ തന്നെ സൃഷ്ടിക്കാന്‍ കഴിവുള്ളവന്‍ !

  ReplyDelete
 9. അനില്‍ ഭായി,

  ഒന്നും കണ്ണടച്ചു വിശ്വസിക്കരുതെന്നാണ് എന്റെ അഭിപ്രായം,അതു ദൈവ വിശ്വാസമായാലും ശരി ശാസ്ത്ര സിദ്ധാന്തങ്ങളായാലും ശരി.നമുക്ക് ചിന്താ ശേഷിയുണ്ടല്ലോ പിന്നെയെന്തിന് ഒരാള്‍ പറയുന്നത് കണ്ണടച്ചു വിശ്വസിക്കണം.മുഹമ്മദായാലും ഡാര്‍വിനായാലും സംശയമുണ്ടെങ്കില്‍ ചോദ്യം ചെയ്യുക തന്നെ വേണം.എല്ലാ ചോദ്യങ്ങള്‍ക്കും ഈ ചെറിയ ജീ‍വിതത്തിനുള്ളില്‍ ഉത്തരം കിട്ടി കൊള്ളണമെന്നില്ല.അത്തരം കാര്യങ്ങളില്‍ ചിലപ്പോള്‍ സ്വയം തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.

  താങ്കള്‍ പറഞ്ഞ ജീവന്റെ അടിസ്ഥാന ഘടകങ്ങള്‍ വേറെയാണെന്നും അതു ജീവികളില്‍ വ്യത്യാസപ്പെട്ടിരിക്കും എന്ന അഭിപ്രായമൊന്നും എനിക്കില്ല.എന്നാല്‍ അതൊക്കെ പരിണാമം വഴിയാണ് എല്ലാ ജീവ ജാ‍ലങ്ങള്‍ക്കും ഉണ്ടാതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.എല്ലാ ജീവജാലങ്ങളും ശ്വസിക്കുന്നു ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുന്നു സമയമാവുമ്പോള്‍ മരിക്കുന്നു.ഒട്ടു മിക്ക ജീവജാലങ്ങളുടേയും ജീവചക്രം ഇതു തന്നെയാണ്.എന്നു വച്ചു ഇതൊക്കെ പരിണാമം വഴിയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല.

  ഏകകോശ ജീവികള്‍ കുട്ടത്തോടെ ബഹുകോശ ജീവികള്‍ ആവണമെന്നില്ല എന്ന വാദം ഞാന്‍ അംഗീകരിച്ചു തരുന്നു.അതുപോലെ പരിണാമം നടക്കുമ്പോള്‍ എല്ലാ ജീവി വര്‍ഗങ്ങളും അവയുടെ കുറേ സഹോദരങ്ങളെ മാറ്റങ്ങള്‍ക്കു വിധേയമാവാതെ നില നിറുത്തി ചിലവ മാത്രം മാറുന്നത് അത്ഭുതം തന്നെ![ഇതൊന്നും ആരും കണ്ടിട്ടുമില്ല,തെളിയിക്കുന്ന രീതിയിലുള്ള ഫോസിലുകളും കണ്ടെത്തിയിട്ടുമില്ല].

  ഒരു ജീവിയില്‍ നിന്നു പരിണാമം വഴി മറ്റൊരു ജീ‍വിയാവുന്നത് ഒരു സുപ്രഭാത്തത്തില്‍ ഒന്നുമല്ലല്ലോ.വര്‍ഷങ്ങള്‍ കൊണ്ടാണ്.അങ്ങനെയാണെങ്കില്‍ മാറ്റങ്ങള്‍ക്കു വിധേയമാവുന്ന ജീവികളുടെ ഇടനിലക്കാരാ‍യ ജീവികളുടെ[അതായത് മാറ്റങ്ങള്‍ പൂര്‍ത്തിയാവാതെ ജീവിച്ചു മരിച്ച ജീവികള്‍] ഫോസിലുകള്‍ കണ്ടെത്തണമല്ലോ..ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ അത്തരം ഇടനിലക്കാരായ ജീവികളുടെ ഫോസിലുകള്‍ കൃത്യമായ തെളിവുകള്‍ സഹിതം കണ്ടെടുക്കപെട്ടിട്ടില്ല എന്നാണ് എന്റെ അറിവ്[ശരിയായി കൊള്ളണമെന്നില്ല].

  ശാസ്ത്രത്തില്‍ പുരോഗതി വരുമ്പോള്‍ പല സിദ്ധാന്തങ്ങളും തിരുത്തി എഴുതപെട്ടേക്കാം.എന്നാല്‍ മനുഷ്യന്റെ ഇടപെടലുകള്‍ ഇല്ലെങ്കില്‍ ചരിത്രം കള്ളം പറയില്ല.അതു കൊണ്ട് ശാസ്ത്രത്തില്‍ ഊന്നി പരിണാമസിദ്ധാന്തം പറയാതെ ചരിത്രപരമായി കാര്യങ്ങള്‍ അവതരിപ്പികാ‍നാണു ഞാന്‍ ഇവിടെ ശ്രമിച്ചത്.അതിനു എന്റെ ക്രെഡിബിളിട്ടി ഒക്കെ ചോദ്യം ചെയ്യതാല്‍ ഞാന്‍ ബ്ലോഗിങ്ങ് നിറുത്തേണ്ടി വരും!

  എന്റെ ഈ പോസ്റ്റുകള്‍ വായിക്കുന്നത് വരെ ചിലരെങ്കിലും പരിണാമ സിദ്ധാന്തത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നവരാവാം.സ്ക്കുളില്‍ ടീച്ചര്‍ പഠിപ്പിച്ചതു കേട്ട,ആര്‍ക്കെങ്ങിലും ഇതുവായിച്ച പരിണാമ സിദ്ധാന്തത്തില്‍ സംശയം വന്നാല്‍ അവര്‍ കൂടൂതല്‍ പഠിക്കാനും അറിയാനും ശ്രമിക്കും.അവര്‍ വായിച്ചു മനസിലാക്കട്ടെ.എന്തിനും ഒരു എതിര്‍പ്പുണ്ടെങ്കിലേ വാശിയുണ്ടാവൂ....

  “കീ ബോഡില്‍ വെറുതെ “കട കട” എന്ന് വൈകുന്നേരം വരെ വെറുതെ ഞെക്കിക്കൊണ്ടിരുന്നാല്‍ “അജ്ഞാതന്‍” എന്നോ “അനില്‍” എന്നോ മാത്രം ചില വാക്കുകള്‍ കിട്ടാന്‍ സാദ്ധ്യത കുറവാണ്. പക്ഷെ ഒരു പ്രോഗ്രാമുണ്ടാവുകയും , കീ സ്ട്രോക്കുകളില്‍ “അജ്ഞാതന്‍”,അല്ലെങ്കില്‍ “അനില്‍” എന്നീ വാക്കുകളിലെ അക്ഷരങ്ങളോഴികെ മറ്റൊന്നും സ്റ്റോര്‍ ചെയ്യുകയുമില്ല എന്നാണെങ്കില്‍,
  ഈ വാക്കുകള്‍ കിട്ടിയേക്കാം. ഈ പ്രോഗ്രാം എഴുതിയത് ആര് എന്നു പറയുകയാണ് പ്രശ്നം“  ഇതുതന്നെയാണ് എനിക്കും പറയാന്‍ ഉള്ളത്.

  #വെള്ളത്തില്‍ ഉത്ഭവിച്ച ജീവി കരയില്‍ കയറി [എന്തുകൊണ്ട്?ഏതു സാഹചര്യത്തില്‍]

  #നമുക്കറിയാം മീനിനെ പിടിച്ചു കരയിലിട്ടാല്‍ ഇട്ടാല്‍ അതു ചത്തു പോവും,അതായത് വെള്ളത്തില്‍ മാത്രം കഴിയുന്ന ജീവികള്‍ക്ക് കരയില്‍ ജീ‍വിക്കാന്‍ സാധിക്കില്ല.പിന്നെങ്ങനെ ആദ്യമായി കരയില്‍ കയറിയ ജീവി വായുവില്‍ നിന്നും ഓക്സിജന്‍ ശ്വസിച്ചു?

  #വെള്ളത്തില്‍ തുഴയാന്‍ ഉപയോഗിച്ച അവയവങ്ങള്‍ കാലുകളായി മാറിയെന്നു പറയുന്നു.അപ്പോള്‍ ഉരഗങ്ങള്‍ എങ്ങനെ ഉണ്ടായതാണ്?

  #പക്ഷികള്‍ക്കു ചിറകുകള്‍ മുളച്ചത് ഏതു സാഹച്യത്തില്‍ ആവും?

  #തിമീഗലം ഏതു ജീവിയില്‍ നിന്നാവും പരിണാമപെട്ടത്,ഒട്ടക പക്ഷി ഏതു ജീവിയില്‍ നിന്നാവും പരിണാമപെട്ടത്,ഷട്പദങ്ങള്‍ക്കു കുറേ കാലുകളും ചിറകുകളും ഉണ്ട്,എന്നാല്‍ വലിയവയ്ക്ക് അവയൊന്നുമില്ല,ഏതു സാഹചര്യത്തിലാവും ആ കാലുകള്‍ ഉണ്ടാ‍യത്,അല്ലെങ്കില്‍ നശിച്ചു പോയത്?

  എല്ലാത്തിനെയും കുറിച്ചറിയണം എന്നില്ല,എന്നാല്‍ ചിലതിനെ പറ്റിയെങ്കിലും വിശദീകരിക്കാന്‍ പറ്റെണ്ടെ?

  ദൈവം ഉണ്ടോ,ദൈവം എവിടെയാ ഇരിക്കുന്നേ ഭൂമിയുടെ അകത്തോ പുറത്തോ,ദൈവം ആണോ പെണോ എന്നു ചോദിക്കുന്ന അതേ ആളുകളോട് തിരിച്ച് ഏതു സാഹചര്യത്തിലാ ആദ്യത്തെ ജീവിയുണ്ടായെ,കുരങ്ങന്‍ ഏതു സാഹചര്യത്തിലാ മനുഷ്യനായെ എന്നൊക്കെ ചോദിച്ചാ പോയി പരിണാമ സിദ്ധാന്തം പഠിച്ചു വരാന്‍ പറയുന്നു.അവര്‍ക്ക് ഈ വക കാര്യങ്ങളുടെ സത്യവും കളളത്തരവും ഒന്നും അന്വേഷിക്കേണ്ട കാര്യം ഇല്ല.ഡാര്‍വിന്‍ എന്തു പറഞ്ഞാലും സത്യം,മുഹമ്മദ് എന്തു പറഞ്ഞാലും പൊട്ടത്തരം...എന്തായാലും ചര്‍ച്ച നടക്കുന്നെങ്കില്‍ നടക്കട്ടെ,അല്ലാത്തവര്‍ വായിച്ചിട്ടു പോകട്ടെ....

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. ദൈവം ഉണ്ടോ,ദൈവം എവിടെയാ ഇരിക്കുന്നേ ഭൂമിയുടെ അകത്തോ പുറത്തോ,ദൈവം ആണോ പെണോ എന്നു ചോദിക്കുന്ന അതേ ആളുകളോട് തിരിച്ച് ഏതു സാഹചര്യത്തിലാ ആദ്യത്തെ ജീവിയുണ്ടായെ,കുരങ്ങന്‍ ഏതു സാഹചര്യത്തിലാ മനുഷ്യനായെ എന്നൊക്കെ ചോദിച്ചാ മതിയോ ?

  ഏതു സാഹചര്യത്തിലാ ആദ്യത്തെ ജീവിയുണ്ടായെ,കുരങ്ങന്‍ ഏതു സാഹചര്യത്തിലാ മനുഷ്യനായെ എന്നൊക്കെ തിരിച്ചു ചോദിക്കുമ്പോള്‍ വീണ്ടും തിരിച്ചു ചോദിക്കട്ടെ .

  ഏത് സാഹചര്യത്തിലാ ദൈവം ജീവിയെ ഉണ്ടാക്കിയെ ? എല്ലാറ്റിനെയും ഒരുമിച്ച് ഉണ്ടാക്കിയോ അല്ല കാലതാമസമെടുത്ത് പ്രത്യേകം പ്രത്യേകം ഉണ്ടാക്കിയോ ? ആദ്യം തന്നെ മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം മനുഷ്യനെയും ഉണ്ടാക്കിയിരുന്നോ ? അതല്ല കുറെ ജീവികളെ ഉണ്ടാക്കി പിന്നെയും കുറെ ലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണോ മനുഷ്യനെ ഉണ്ടാക്കിയത് ? ചോദിക്കാന്‍ കാരണമുണ്ട് , മനുഷ്യര്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടം ഭുമിയിലുണ്ടായിരുന്നു എന്ന് ശാസ്ത്രം പറയുന്നു . അത് തെറ്റാണോ ? ശരിയാണെങ്കില്‍ എന്ത് കൊണ്ട് ദൈവം ആദ്യം തന്നെ മനുഷ്യനെ സൃഷ്ടിച്ചില്ല ? ദൈവം പ്രപഞ്ചത്തെയും സര്‍വ്വചരാചരങ്ങളെയും ഒറ്റയടിക്ക് സൃഷ്ടിച്ചതാണോ ? അതോ കുറേശ്ശെ കുറേശ്ശെയായോ ? ഭൂമിയിലല്ലാതെ പ്രപഞ്ചത്തില്‍ മറ്റെവിടെയും ജീവികളെ സൃഷ്ടിച്ചിട്ടില്ലെ ?

  ദൈവമാണല്ല്ലൊ ഇക്കാണുന്ന പ്രപഞ്ചത്തെ സൃഷ്ടിച്ചത് . അപ്പോള്‍ പ്രപഞ്ചസൃഷ്ടിക്ക് മുന്‍പ് അതായത് പ്രപഞ്ചം നിലവിലില്ലാത്ത ഒരവസ്ഥയില്‍ ദൈവം എവിടെ എങ്ങനെ കഴിഞ്ഞ് കൂടി ? പ്രപഞ്ചമില്ല ഒന്നുമില്ല , ദൈവം മാത്രം ! ആ ഒരവസ്ഥ സങ്കല്‍പ്പിക്കാമോ ? ഒന്നുമില്ലായ്മയില്‍ കഴിയുന്ന ദൈവം ഒരു പ്രപഞ്ചം സൃഷ്ടിച്ചാല്‍ കൊള്ളാമെന്ന് കരുതുകയും അങ്ങനെ സൃഷ്ടി നടത്തുകയും ചെയ്യുകയായിരുന്നോ ? അപ്പോള്‍ മനുഷ്യനെ പോലെ ചിന്തിക്കുന്ന തലച്ചോറുള്ള ശക്തിയാണോ ദൈവം ? ആ ദൈവം ആരാലും ഉണ്ടാക്കപ്പെടാതെ പ്രപഞ്ചസൃഷ്ടിക്ക് മുന്‍പ് തനിയെ ഒരു ശക്തി മാത്രമായി അങ്ങനെ നിലക്കൊള്ളുകയായിരുന്നോ ?

  ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഞാന്‍ തന്നെയങ്ങ് അന്വേഷിച്ച് കണ്ടെത്തിയാല്‍ മതിയോ ? താങ്കള്‍ക്ക് ഒന്നും പറയാന്‍ കഴിയില്ലെ ? പരിണമിച്ച് ഉണ്ടായ ഒരു ജീവിയുടെ പേരും താങ്കള്‍ക്ക് മറ്റുള്ളവര്‍ പറഞ്ഞ് തരണോ ? താങ്കളുടെ റോള്‍ എന്താണ് ? മറ്റുള്ളവരെ ഉത്തരം കണ്ടെത്താന്‍ പ്രേരിപിക്കല്‍ മാത്രമോ ? താങ്കള്‍ക്ക് ആ ബാധ്യതയില്ലെ ?

  ജീവികളെ സൃഷ്ടിച്ചത് ദൈവമാണെന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ അതേത് ദൈവം , ഏത് ജീവിയെ ? ബ്രഹ്മാവ് സൃഷ്ടിച്ച ജീവികളെ അംഗീകരിക്കുമോ ? ഇനി കലിയുഗത്തിന്റെ ഒടുവില്‍ അവതരിക്കാന്‍ പോകുന്ന സംഹാരത്തിന്റെ പ്രവാചകനായ കലിഭഗവാനെ അംഗീകരിക്കുമോ ? അതോ ഇനി പ്രവാചകന്മാര്‍ അവതരിക്കില്ല എന്ന ശാഠ്യത്തില്‍ ഉറച്ചു നില്‍ക്കുന്നോ ? അപ്പോള്‍ കലിയുടെ വരവില്‍ ചെറുത്ത് നിന്ന് കലിയെ തോല്‍പ്പിക്കുമോ ?

  ദൈവവിശ്വാസികള്‍ തന്നെ ദൈവത്തെക്കുറിച്ച് പറയുന്നത് കുരുടന്‍ ആനയെ കണ്ടത് പോലെയാണ് . ഹിന്ദുക്കള്‍ക്ക് മുക്കിന് മുക്കിന് ദൈവങ്ങളാണ് . മുസ്ലിമിങ്ങള്‍ക്ക് ആ ദൈവങ്ങള്‍ ഹറാമാണ് . കൃസ്താനികളുടെ ദൈവം വേറെ . ദൈവം എന്നൊന്നുണ്ടെങ്കില്‍ ദൈവവിശ്വാസികളുടെ ഇടയില്‍ അഭിപ്രായയൈക്യം ഉണ്ടാവേണ്ടതല്ലെ ? അതല്ല ഞാന്‍ വിശ്വസിക്കുന്ന കിത്താബില്‍ പറയുന്നത് എനിക്ക് സത്യം , മറ്റവന്റെ കിത്താബില്‍ പറയുന്നത് അവന് സത്യം എനിക്കത് ബാധകമല്ല എന്നാണെങ്കില്‍ എന്തിനാണ് ദൈവം എന്ന വാക്ക് എല്ലാവരും ഉപയോഗിക്കുന്നത് ? രാമന്‍ , ബാബര്‍ എന്നൊക്കെ പോലെ വ്യത്യസ്ഥ പേരുകള്‍ നല്‍കിയിട്ട് പോരേ തമ്മിലടികള്‍ . അതോ എല്ലാം ദൈവത്തിന്റെ ലീലാവിലാസങ്ങളോ ?

  ദൈവത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നത് കേവലം പരിണാമവാദത്തിന്റെ പിന്‍‌ബലത്തില്‍ മാത്രമല്ല . ഭൂമി ഉരുണ്ടതാണെന്ന വാദത്തില്‍ പോലും ആ ചോദ്യം ചെയ്യലുണ്ട് . ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുപിടിക്കപെട്ട മുഴുവന്‍ കണ്ടുപിടുത്തങ്ങളിലും ദൈവവിശ്വാസങ്ങളെയും അനുബന്ധവിസ്വാസങ്ങളെയും വിചാരണ ചെയ്യുന്നുണ്ട് . എന്ത് കൊണ്ട് പരിണാമവാദത്തെ പറ്റി മാത്രം വേവലാതി കൊള്ളുന്നു . സ്കൂള്‍ സിലബസ്സിലുള്ള മുഴുവന്‍ ശാസ്ത്രപാഠങ്ങളെയും എതിര്‍ക്കുക . അത് പഠിക്കുന്നതില്‍ നിന്ന് വിശ്വാസികളുടെ മക്കളെ വിലക്കുക .

  കൃസ്ത്യാനികളുടെ മക്കള്‍ ബൈബിള്‍ മാത്രം പഠിക്കട്ടെ . അവര്‍ക്ക് വേണ്ട എല്ലാ അറിവുകളും അതിലുണ്ട് . ഹിന്ദുക്കളുടെ മക്കള്‍ ഭഗവദ്‌ഗീതയും ചതുര്‍വേദങ്ങളും മാത്രം പഠിക്കട്ടെ . അവര്‍ക്ക് ആവശ്യമായ അറിവുകള്‍ മുഴുവനും മുഹമ്മദ് നബി ജനിക്കുന്നതിന് മുന്‍പേ മഹര്‍ഷിമാര്‍ താളിയോലകളില്‍ എഴുതി വെച്ചിട്ടുണ്ട് . മുസ്ലീമിങ്ങളുടെ മക്കള്‍ ഖുര്‍‌ആന്‍ മാത്രം പഠിക്കട്ടെ . ലോകാവസാനം വരെ ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചാലും തീരാത്തത്ര ശാസ്ത്രസുചനകള്‍ ഖുര്‍‌ആനിലുണ്ട് . അപ്പോള്‍ ഖുര്‍‌ആന്‍ പഠിച്ചാല്‍ അതിലെ ശാസ്ത്രസൂചനകള്‍ മനനം ചെയ്താല്‍ മുഴുവന്‍ പ്രപഞ്ചരഹസ്യങ്ങളും വെളിവാകും . അത് കൊണ്ട് ബയോളജി , കെമിസ്ട്രി, ഫിസിക്സ് തുടങ്ങി മുഴുവന്‍ സയന്‍സിനെതിരെയും പ്രതികരിക്കുക സുഹൃത്തെ . അതാണ് വേണ്ടത് !

  ReplyDelete
 12. അജ്ഞാതൻ എന്ന 23 കാരനോട് ഞാൻ ചോദിക്കാൻ കരുതിയ ചോദ്യങ്ങൾ ആയിരുന്നു ഇതൊക്കെ, ശ്രീ ചോദിച്ചതിൽ നന്ദി, (സമയക്കുറവ് ആണ് കാരണം) ഈ ചോദ്യം കേൾക്കാൻ അതിന് ഉത്തരം നൽകാൻ അർഹരായവർ ആണ് ഇദ്ദേഹത്തിന്റെ കൂട്ടുകാർ.....അജ്ഞാതർക്ക വേണ്ടി മാത്രമാണ് ഞാൻ ഈ ബ്ലോഗ് തുടങ്ങിയത്... ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ഇവരുടെ ശൈലി, ഉത്തരമില്ല. ഇനി അധവാ ഉത്തരം എഴുതിയാൽ അതും ഒരു ചോദ്യമായിരിക്കും. പ്രിയ മിത്രം അജ്ഞാതൻ ഇതിന് മറുപടിക്കും എന്ന് കരുതുന്നു.

  ReplyDelete

 13. എന്ത് കൊണ്ട് പരിണാമവാദത്തെ പറ്റി മാത്രം വേവലാതി കൊള്ളുന്നു . സ്കൂള്‍ സിലബസ്സിലുള്ള മുഴുവന്‍ ശാസ്ത്രപാഠങ്ങളെയും എതിര്‍ക്കുക . അത് പഠിക്കുന്നതില്‍ നിന്ന് വിശ്വാസികളുടെ മക്കളെ വിലക്കുക .


  പരിണാമ വാദത്തെ എതിർക്കുന്നു എന്നത് കൊണ്ട് മുഴുവൻ ശാസ്ത്രവും പഠിക്കരുത് എന്ന് പറയുന്നതിന്റെ യുക്തിയെന്താണ് പ്രിയ ശ്രീ ശ്രീ. പരിണാമ വാദത്തെ ശാസ്ത്രമായി അവതരിപ്പിക്കാനുള്ള നിരീശ്വരവാദികളുടെയും യുക്തിവാദികളുടെയും ശ്രമത്തെയാണ് എതിർക്കുന്നത്. പിന്നെ ദൈവ വിശ്വാസം ശാസ്ത്രത്തിനെതിരാണ് എന്ന് വരുത്തി ത്തീർക്കനുള്ള ശ്രമത്തെയും.

  പിന്നെ താങ്കൾ മുകളിൽ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഞാൻ മുമ്പ് ഇവിടെ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്.

  ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഇക്കാണുന്ന പ്രപഞ്ചവും അതിലെ ചേതന അചേതന വസ്തുക്കളും ഒരു യാഥാർഥ്യമാണെന്നതിൽ സംശയിമില്ല. അപ്പോൾ അതിനു പിന്നിലും ഒരു യാഥാർഥ്യമുണ്ടാവണം. അതല്ലേ യുക്തി?

  ReplyDelete
 14. എന്റെ കവിത കൂടെ ഒന്നു വായിക്കു.

  ReplyDelete
 15. ശ്രീ ശ്രീ മാഷെ,

  ഇതെഴുതി ചോദിക്കാനാണോ പുതിയ പ്രൊഫൈല്‍ ഉണ്ടാക്കിയത്.കൊള്ളാം:)
  ദൈവം എവിടെയാ ഇരിക്കുന്നേ,ഏതു ജീവിയെയാ ആദ്യം ഉണ്ടാക്കിയത് എന്നൊന്നും എനിക്കറിയില്ല.പരിണാമ സിദ്ധാന്തം പ്രകാരം മാഷിനും അറിയില്ല.ആരു ഉണ്ടാക്കിയതാണ് എന്നറിയില്ലെങ്കിലും ഈ ലോകവും അതിലെ ജീവജാലങ്ങളും സത്യമല്ലേ?

  ഒരു സാ‍ധനം അതെന്തുമായികൊള്ളട്ടെ,വെറുതെ ഉണ്ടായി എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ,മാഷിന്റെ നാട്ടില്‍ തരിശായി കിടന്ന പറമ്പില്‍ ഒരു സുപ്രഭാതത്തില്‍ ഒരു വെറുതെ ഒരു വീടുണ്ടായി എന്നു പറഞ്ഞാല്‍ മാഷ് വിശ്വസിക്കുമോ?അല്ലെങ്കില്‍ കുറേ കാലം കൂടി ആരും ഉണ്ടാക്കാതെ വെറുതെ കല്ലും മണ്ണും സ്വയം ചേര്‍ന്ന് ഒരു വീടുണ്ടായി എന്നു പറഞ്ഞാല്‍ മാഷ് വിശ്വസിക്കുമോ?
  ഇല്ലല്ലോ..അപ്പോ ആരും ഉണ്ടാക്കാതെ ഒന്നും ഉണ്ടാവുന്നില്ല എന്നു ചുരുക്കം.മാഷിനു സ്വാഭാവികമായും സംശയം വരാം.ദൈവത്തെ ആരാ ഉണ്ടാക്കിയതെന്നു.സോറി എനിക്കു അതിന്റെ ഉത്തരം അറിയില്ല.പഞ്ചേന്ത്രിയങ്ങള്‍ക്കധീതമായ ഏതോ ഒരു ശക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.അതാണ് എന്റെ കാഴ്ച്ചപാടില്‍ ദൈവം.എനിക്കോ മാഷിനോ കാണാന്‍ പറ്റാത്ത തൊടാന്‍ പറ്റാത്ത ഒരു സംഭവം ഇല്ല എന്നു പറയാന്‍ സാധിക്കുമോ?

  ഒരു ചെറിയ ഉദാഹരണം:കറന്റ് [electric current] ഞാനോ മാഷോ കണ്ടിട്ടില്ല.അതുണ്ടെന്നു നമുക്കറിയാം.അതു ഉപയോഗിച്ച് ലൈറ്റ് കത്തിക്കാം,ടിവി കാണാം അങ്ങനെ പല തരത്തില്‍ അതിന്റെ പ്രയോജനം നമുക്ക് കിട്ടുന്നുണ്ട്.തൊട്ടാല്‍ ഷോക്ക് അടിക്കുകയും ചെയ്യും കണ്ടിട്ടില്ലെങ്കിലും അതിന്റെ പ്രസന്‍സ് നമുക്ക് ഫീല്‍ ചെയ്യും.എന്നാല്‍ കറന്റ് എങ്ങനെയിരിക്കും എന്നു ചോദിച്ചാല്‍ നാം എന്തു ചെയ്യും?അതു കാണണം എന്നു വാശി പിടിച്ചു ഒരു കുഞ്ഞു കരഞ്ഞാല്‍ എന്തു ചെയ്യും..ലൈറ്റ് കത്തുന്നത് കാണിച്ചു കൊടുത്താ കുട്ടി പറയും അതു ബല്‍ബല്ലെ,ആ കാണുന്നത് പ്രകാശമല്ലേ,എനിക്കു കാണണ്ടത് കറന്റാണ്.അപ്പോ ടിവി കാണിച്ചു കൊടുത്താലോ അതും പ്രശ്നം കുട്ടി പറയും അതു ടിവിയല്ലേ,കറന്റല്ലല്ലോ എന്നു.ഇനി അമ്ലീറ്റര്‍ റീഡിങ്ങ് കാണിച്ചു കൊടുത്താലും ചോദിക്കും ഇതാണൊ കറന്റെന്നു...ചുരുക്കി പറഞ്ഞാല്‍ കുഴയും നാം കാണിച്ചു കൊടുത്തിലെങ്കിലും കറന്റുണ്ടെന്നു മാഷിനും എനിക്കും അറിയാം.പക്ഷെ ആ കുഞ്ഞു ചിലപ്പോള്‍ സമ്മതിച്ചു തരില്ല.മാഷ് ദൈവത്തെ ചോദിച്ചപ്പോള്‍ ആ കുഞ്ഞു കുട്ടി കറന്റ് കാണണം എന്നു പറയുന്നത് പോലെയാണ് തോന്നിയത്.എനിക്കു കാണിച്ചു തരാന്‍ ആവില്ല മാഷെ......

  പരിണാമ സിദ്ധാന്തം പൂര്‍ണ്ണമല്ല എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ,പുതിയ സിദ്ധാന്തങ്ങള്‍ വരട്ടെ ദൈവത്തിന്റെ സഹായം ഇല്ലാതെ തന്നെ ചിലപ്പോള്‍ ശാസ്ത്രം തെളിയിക്കുമായിരിക്കും.പിന്നെ ഖുര്‍ ആന്‍ മാത്രം പഠിച്ചതു കൊണ്ട് ജീവിക്കാന്‍ പറ്റില്ല മാഷെ.പരിണാമ സിദ്ധാ‍ന്തത്തെ തള്ളി പറഞ്ഞു എന്നു വച്ചാല്‍ ശാസ്ത്രത്തെ തള്ളി പറഞ്ഞു എന്നൊന്നും അര്‍ത്ഥമില്ല.ശാസ്ത്രം = പരിണാമ സിദ്ധാന്തം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?ഇല്ലല്ലോ...

  പിന്നെ എല്ലാതും എല്ലാവരും പഠിക്കണം,ഖുര്‍ ആനും ശാസ്ത്രവും പറ്റുമെങ്കില്‍ മറ്റു മതഗ്രന്ഥങ്ങള്‍ കൂടി പഠിക്കണം...എല്ലാം വിശദമായി പഠിച്ച് കുട്ടികള്‍ തീരുമാനിക്കട്ടെ ,ഭൂമി വെറുതെ ഉണ്ടായതാണോ അതോ ആരെങ്കിലും ഉണ്ടാക്കിയതാണോ എന്നു.അതല്ലെ മാഷെ അതിന്റെ ഒരു ശരി.

  ReplyDelete
 16. പ്രിയ പരാതികാരന്‍,

  കവിത കൊള്ളാം ട്ടോ..ആദ്യത്തെ കമന്റ് എന്റെ വക തന്നെയിട്ടിട്ടുണ്ട്.പരാതിക്കാരന്റെ പരാതികേട്ടാ‍ല്‍ തോന്നും ഞാന്‍ മാത്രമാണ് ഉത്തരങ്ങള്‍ തരാത്തതെന്നു.പരിണാമവാദം സപ്പോര്‍ട്ട് ചെയ്യുന്നവര്‍ കൊട്ടയില്ല്ലേ ഉത്തരങ്ങള്‍ കൊടുന്നു കൊട്ടുന്നത്!!

  ദൈവം ഉണ്ടോ ഇല്ലയ്യോ എന്നുള്ള ചോദ്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റാത്തതാണ് .എന്നാല്‍ പരിണാമ സിദ്ധാന്തം സത്യമോ മിഥ്യയോ എന്നു വേണേല്‍ ശാസ്ത്രീയമായി തെളിയിക്കാം...അപ്പോ അതു ചെയ്യാത്തന്തേ എന്നുള്ള ചോദ്യം സ്വാഭാവികം.അതിനു ഒറ്റ ഉത്തരമേയുള്ളൂ.ഇരിക്കുന്ന കൊമ്പ് ആരെങ്കിലും മുറിക്കുമോ...

  ReplyDelete
 17. സലാഹുദ്ദീന്‍ ഉത്തരം ഒന്നും പറഞ്ഞില്ല , അജ്ഞാതന്‍ പറയുമായിരിക്കും.

  പരിണമിച്ചുണ്ടായ ഒരു ജീവിയുടെ പേര് പറയാനാണ് അജ്ഞാതന്‍ ആവശ്യപ്പെടുന്നത്.
  ഒരു ജീവി ഒരു സുപ്രഭാതത്തില്‍ പരിണമിച്ച് മറ്റൊരു ജീവിയാവുകയായിരുന്നു എന്ന് ആരും പറഞ്ഞിട്ടില്ല . ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെയുള്ള ജൈവപ്രക്രിയ ആണത്. മതം ശാസ്ത്രത്തിനെതിരാണ് , ശാസ്ത്രം മതസിദ്ധാന്തങ്ങള്‍ക്കുമെതിരാണ് . ഭൂമി ഉരുണ്ടതാണെന്ന് പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്നതിന് ആയിരത്തിലധികം വര്‍ഷങ്ങളോളം വിലക്കുണ്ടായിരുന്നു. ഇന്നും മതബോധനങ്ങള്‍ ശാസ്ത്രസത്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്. പുറത്ത് പറയുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി സയന്‍സ് കണ്ടുപിടിക്കുന്നത് ഞങ്ങളുടെ കിത്താബില്‍ പണ്ടേ സൂചിപ്പിച്ചിട്ടുണ്ടെന്ന് പ്രസംഗിക്കുകയാണ് ചെയ്യുന്നത്. പരിണാമവാദത്തെ നിങ്ങള്‍ ഒരു മതവിഭാഗം എതിര്‍ത്താല്‍ മതിയോ? ഹിന്ദുമതത്തിലെ ആത്മീയപ്രഭാഷകര്‍ പറയുന്നത് പരിണാമവാദം ശരിയാണെന്നും അത് വേദഗ്രന്ഥങ്ങളില്‍ മുന്‍പേ സൂചിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ തെളിവാണ് ദശാവതാരകഥയെന്നുമാണ്. മത്സ്യം , കൂര്‍മ്മം ,വരാഹം തുടര്‍ന്ന് രാമനിലേക്കെത്തുന്നത് വെള്ളത്തില്‍ ജീവന്‍ ഉത്ഭവിച്ച് കരയിലേക്കെത്തുന്നത് ആ ശാസ്ത്രസത്യത്തിലേക്കാണത്രെ വിരല്‍ ചൂണ്ടുന്നത്. അപ്പോള്‍ നിങ്ങളുടെ ഗ്രന്ഥത്തില്‍ അത്തരം സൂചനകള്‍ ഇല്ലാത്തതിനാലാണോ പരിണാമവാദത്തെ എതിര്‍ക്കുന്നത് ?

  ഏകകോശജീവിയില്‍ നിന്നാണ് പരിണമിച്ച് ബഹുകോശജീവികള്‍ ഉണ്ടായതെന്ന് ശാസ്ത്രം അസന്ദിഗ്ദമായി തെളിയിച്ചിട്ടുണ്ട്. ജീവികള്‍ക്കും വസ്തുക്കള്‍ക്കും പേര്‍ നല്‍കാന്‍ തുടങ്ങിയത് മനുഷ്യന്‍ ആംഗ്യഭാഷയില്‍ നിന്നും ശബ്ദത്തിലൂടെ ആശയവിനിമയം സാധ്യമാക്കുന്ന ഭാഷ കണ്ടുപിടിച്ചതിന് ശേഷമാണ്. അത് കൊണ്ട് ഒരു ജീവിയുടെ പ്രത്യുല്‍പ്പാദനകോശങ്ങളില്‍ ഉല്പരിവര്‍ത്തനം സംഭവിച്ച് അത് തലമുറകളിലേക്ക് കൈമാറി ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെയുള്ള നിശബ്ദപരിണാ‍മത്തെ അനുധാവനം ചെയ്ത് പേര്‍ വിളിക്കാന്‍ പ്രാചീനജീവികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്നും പ്രപഞ്ചത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഗ്രഹങ്ങളില്‍ ഈ പ്രക്രിയ നടക്കുന്നുണ്ടാവും . സയന്‍സ് അതിനെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണത്തിലാണ്.

  ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് നിങ്ങള്‍ നിഗമനത്തില്‍ എത്തുന്നതും നിങ്ങള്‍ നിങ്ങളുടെ യുക്തി ഉപയോഗിച്ച് തന്നെയാണ്. അല്ലാതെ ഞാന്‍ ആണ് സൃഷ്ടി നടത്തിയത് എന്ന് ദൈവം പറഞ്ഞത് കൊണ്ടല്ലല്ലൊ. ആ നിഗമനത്തില്‍ നിങ്ങളെ എത്തിച്ച യുക്തി എന്താണ് ? ഒരു സൃഷ്ടികര്‍ത്താവ് ഇല്ലാതെ സൃഷ്ടി നടക്കുകയില്ല എന്നതല്ലെ. അപ്പോള്‍ ദൈവമോ? പ്രപഞ്ചസൃഷ്ടിക്ക് മുന്‍പ് ഒന്നും ഉണ്ടാവാന്‍ സാധ്യതയില്ലല്ലൊ. ആ ഒരവസ്ഥയെ നിങ്ങളും വിശകലനം ചെയ്യണ്ടെ? സലാഹുദ്ദീന്റെ ലിങ്കില്‍ അതൊന്നും കാണുന്നില്ലല്ലൊ.

  മാത്രമല്ല പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിന് മുന്‍പ് വസ്തു ഒന്നും ഇല്ലല്ലൊ. ദൈവം എന്ന ആ ശക്തി മാത്രമല്ലെ ഉള്ളൂ . ആദ്യം വസ്തുവിനെയാണോ ഉണ്ടാക്കിയത് ? പിന്നെ നക്ഷത്രങ്ങളെ, പിന്നെപ്പിന്നെ ഗ്രഹങ്ങളെ അങ്ങനെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ തണുക്കാന്‍ കാത്ത് ജീവികളെ ഒന്നൊന്നായി അങ്ങനെയൊക്കെയാണോ ? ഇതൊക്കെ നിങ്ങളും ചിന്തിക്കണം. നിങ്ങളും ചിന്തിച്ച് ഓരോന്ന് പറയുന്നത് നിങ്ങളുടെ യുക്തി ഉപയോഗിച്ച് തന്നെയാണ് . അത് കൊണ്ട് അന്തിമതീരുമാനത്തിലെത്താതിരിക്കുക. ദൈവം സൃഷ്ടിച്ചു എന്ന വാദം സത്യാന്വേഷകരെ തൃപ്തിപ്പെടുത്തുകയില്ല. ആ വാദം പിന്നെയും പിന്നെയും ആയിരമായിരം ചോദ്യങ്ങളെ ഉന്നയിക്കും. നിങ്ങള്‍ക്കതിന്റെ ഉത്തരങ്ങള്‍ ആവശ്യമില്ല്ലേ ? അതോ എല്ലാം മനസ്സിലായോ? ചോദ്യങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ലേ ? ഉണ്ടെങ്കില്‍ അത് കണ്ടെത്താന്‍ നിങ്ങള്‍ അവലംബിക്കുന്ന മാര്‍ഗ്ഗം എന്താണ് ?

  ReplyDelete
 18. "വിജ്ഞാനം വരുന്ന വഴി പ്രധാനമായും മൂന്നെണ്ണമാണ്. പരീക്ഷണം, യുക്തി ചിന്ത, ദിവ്യ വെളിപാട്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ശാസ്ത്രം, തത്ത്വ ശാസ്ത്രം, മതം. ഈ മൂന്ന് മാര്‍ഗ്ഗങ്ങളിലൂടെ ലഭിക്കുന്ന അറിവുകള്‍ പരസ്പര വിരുദ്ധങ്ങളല്ല; പൂരകങ്ങളാണ്. കൂട്ടത്തില്‍ ശരിയെന്ന് നൂറ് ശതമാനം ഉറപ്പുള്ളത് മൂന്നാമത്തെ മാര്‍ഗ്ഗത്തിലൂടെ ലഭിച്ച അറിവുകളാണ്. ശാസ്ത്രത്തിനും തത്ത്വ ശാസ്ത്രത്തിനും തെറ്റാം. ഒരിക്കലും തെറ്റാനിടയില്ലാത്ത ദിവ്യ വെളുപാടുകളിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വേണം ശാസ്ത്രവും തത്ത്വ ശാസ്ത്രവും വഴി ലഭിച്ച അറിവിന്റെ ആധികാരികത ഉറപ്പിക്കുന്നത്. മറിച്ചായാല്‍ അഥവാ, ശാസ്ത്രത്തിന്റെയും തത്വ ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍, വെളിപ്പെട്ട ജ്ഞാനത്തെ വിലയിരുത്തിയാല്‍ അറിവിന്റെ ആധികാരികത ചോര്‍ന്നു പോകും."

  ReplyDelete
 19. ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് നിങ്ങള്‍ നിഗമനത്തില്‍ എത്തുന്നതും നിങ്ങള്‍ നിങ്ങളുടെ യുക്തി ഉപയോഗിച്ച് തന്നെയാണ്. അല്ലാതെ ഞാന്‍ ആണ് സൃഷ്ടി നടത്തിയത് എന്ന് ദൈവം പറഞ്ഞത് കൊണ്ടല്ലല്ലൊ. ആ നിഗമനത്തില്‍ നിങ്ങളെ എത്തിച്ച യുക്തി എന്താണ് ? ഒരു സൃഷ്ടികര്‍ത്താവ് ഇല്ലാതെ സൃഷ്ടി നടക്കുകയില്ല എന്നതല്ലെ. അപ്പോള്‍ ദൈവമോ?


  പ്രിയ പരാതിക്കാരൻ

  എന്റെ ഉത്തരം ഞാൻ പറഞ്ഞുകഴുഞ്ഞു. പോസ്റ്റിന്റെ ഹെഡ്ഡിംഗ് തന്നെ അതിനുള്ള ഉത്തരമാണ്. മനുഷ്യന്റെ യുക്തിക്കും ബുദ്ധിക്കും അപ്പുറത്തുള്ള കാര്യങ്ങളെയാണ് വിശ്വാസം എന്ന് പറയുന്നത്. വിശ്വാസം എന്തിന്റെ അടിസ്ഥാനത്തിൽ എന്ന ചോദ്യത്തിന്ന് പ്രവാചകന്മാ‍ർക്ക് കിട്ടിയ ദിവ്യ ബോധനത്തിന്റെ അടിസ്ഥാനത്തിൽ. ദിവ്യ ബോധനം കിട്ടിയതിന് തെളിവെവിടെ എന്ന് ചോദിച്ചാൽ ചരിത്രവും വേദഗ്രന്ഥങ്ങളുമാണ് തെളിവ്.

  താങ്കൾ ചോദിച്ച ചോദ്യങ്ങൾ പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ താങ്കളോട് തന്നെ ചോദിച്ച് അതിരൊരുത്തരമുള്ളതാണെങ്കിൽ എനിക്ക് കൂടി പറഞ്ഞ് തരിക.

  പരിണാമം തുടങ്ങിയ ആദിപദാർത്ഥം എങ്ങിനെ ഉണ്ടായി എന്നത് പോലെ അപ്രസക്തമാണ് ദൈവ എങ്ങനെ ഉണ്ടായി എന്നതും.

  ഞാൻ ഒരു ഒരു കമ്പ്യൂട്ടറും അത് പ്രവർത്തിക്കാനാവശ്യമായ സംവിധാനങ്ങളും ഉണ്ടാക്കിയാൽ പിന്നെ കമ്പ്യൂട്ടറിൻ ഞാൻ പ്രോഗ്രാം ചെയ്തതിനപ്പുറം പ്രവർത്തിക്കാൻ പറ്റുമോ?


  ഏകകോശജീവിയില്‍ നിന്നാണ് പരിണമിച്ച് ബഹുകോശജീവികള്‍ ഉണ്ടായതെന്ന് ശാസ്ത്രം അസന്ദിഗ്ദമായി തെളിയിച്ചിട്ടുണ്ട്.


  എന്താണീ തെളിവിന്റെ ഒരടിസ്ഥാനം എന്ന് വ്യക്തമാക്കാമോ?

  ReplyDelete
 20. ഇതെഴുതി ചോദിക്കാനാണോ പുതിയ പ്രൊഫൈല്‍ ഉണ്ടാക്കിയത്.കൊള്ളാം:)

  എന്ത് ചെയ്യാം അജ്ഞാതന്‍ സുഹൃത്തെ , ബൂ‍ലോഗത്ത് പിടിച്ച് നില്‍ക്കാന്‍ ഇത്തരം ചില വേലകള്‍ അനിവാര്യമാണ്. സ്വന്തം പോസ്റ്റില്‍ പലപല പ്രൊഫൈലുകള്‍ ഉണ്ടാക്കി കമന്റുന്ന കാലമല്ലേ :)

  ചര്‍ച്ച ആരോഗ്യകരമായി നടക്കട്ടെ എന്ന് ആശംസിക്കുന്നു !

  ReplyDelete
 21. സലാഹുദ്ദീന്‍ കുറച്ച് കാര്യങ്ങളെങ്കിലും വ്യക്തമാക്ക്. അതിന് ശേഷം ആലോചിക്കാം. അവനവനും കുറച്ച് പണി എടുക്കണമല്ലൊ. തന്റെ കാര്യം വരുമ്പോള്‍ അത് വിശ്വാസം ആണെന്നും വിശ്വാസം തെളിയിക്കാന്‍ സാധ്യമല്ലെന്നും, എന്നാല്‍ പരിണാമസിദ്ധാന്തം തെളിയിക്കണമെന്നും ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യും ? ഡാര്‍വിന്‍ നടത്തിയ യാത്ര ഞാനും നടത്തണോ അതോ അദ്ദേഹത്തിന്റെ കൃതികള്‍ മുഴുവന്‍ ഇവിടെ പുന:പ്രകാശനം ചെയ്യണോ ?

  ReplyDelete
 22. “പരിണമിച്ചുണ്ടായ ഒരു ജീവിയുടെ പേര് പറയാനാണ് അജ്ഞാതന്‍ ആവശ്യപ്പെടുന്നത്.
  ഒരു ജീവി ഒരു സുപ്രഭാതത്തില്‍ പരിണമിച്ച് മറ്റൊരു ജീവിയാവുകയായിരുന്നു എന്ന് ആരും പറഞ്ഞിട്ടില്ല .


  ശ്രീ ശ്രീ മാഷെ,കമന്റുമ്പോള്‍ മുകളില്‍ കിടക്കുന്ന കമന്റുകള്‍ കൂടി വായിക്കുക,പരിണമിച്ചുണ്ടായ ജീവിയുടെ പേരു പറയാന്‍ പറഞ്ഞതിന്റെ കാരണം ഞാന്‍ അനിലിനു എഴുതിയ കമന്റില്‍ ഉണ്ട്.‍ പരിണാമം ഒരു സുപ്രഭാത്തില്‍ ഉണ്ടായതാണെന്നു ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ?

  ദയവു ചെയ്ത് എഴുതിയ പോസ്റ്റ് മുഴുവന്‍ വായിക്കുക.അതു പോലെ താങ്കളുടെ മുകളില്‍ കിടക്കുന്ന കമന്റുകളും.

  മതം ശാസ്ത്രത്തിനെതിരാണ് , ശാസ്ത്രം മതസിദ്ധാന്തങ്ങള്‍ക്കുമെതിരാണ് . ഭൂമി ഉരുണ്ടതാണെന്ന് പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്നതിന് ആയിരത്തിലധികം വര്‍ഷങ്ങളോളം വിലക്കുണ്ടായിരുന്നു. ഇന്നും മതബോധനങ്ങള്‍ ശാസ്ത്രസത്യങ്ങള്‍ക്ക് കടകവിരുദ്ധമാണ്.
  വെറുതെ പറഞ്ഞാല്‍ പോരാ,തെളിയിക്കപെട്ട ഏതു ശാസ്ത്രത്തിനാണ് ഇസ്ലാം മതം എതിരു നിന്നിട്ടുള്ളത്?പരിണാമ സിദ്ധാന്തം ഇന്നും സിദ്ധാന്തമാണ് അതിലും നല്ലത് അനുമാനം എന്നു പറയുന്നതാവും.ഇസ്ലാം മതം ശാസ്ത്രത്തിനെതിരാണെന്നു എവിടെയാ മാഷെ താങ്കള്‍ വായിച്ചത്?മതം ശാസ്ത്രത്തിനു എതിരാണു പോലും.താങ്കളുടെ ഏതു മതമാണ് മാഷെ.ഇസ്ലാം ശാ‍സ്ത്രത്തിനു എതിരല്ല.

  പരിണാമവാദത്തെ നിങ്ങള്‍ ഒരു മതവിഭാഗം എതിര്‍ത്താല്‍ മതിയോ?

  മാഷെ ഇസ്ലാം മതവിശ്വസപ്രകാരം മനുഷ്യന്‍ ദൈവത്തിന്റെ പ്രത്യേക സൃഷ്ടി തന്നെയാണ്.അതു കൊണ്ട് തന്നെയാണ് അവനു മാത്രം ബുദ്ധിയുള്ളതും.മറ്റു ജീവജാലങ്ങള്‍ക്കു അവരുടെ ജീവിത ചുറ്റുപാടിനുള്ള സകലതും ഈ പ്രപഞ്ചത്തിലുണ്ട്,അവയ്ക്ക് പുതിയതായി ഒന്നും ഉണ്ടാക്കേണ്ടി വരുന്നില്ല,എന്നാ‍ല്‍ മനുഷ്യന്‍ അങ്ങനെയല്ല,അവനു ദൈവം ബുദ്ധി നല്‍കിയിട്ടുണ്ട് അവനു വേണ്ട സാധനങ്ങള്‍ അതുപയോഗിച്ചു അവന്‍ നിര്‍മ്മിക്കുന്നു.പരിണാമം വഴിയുണ്ടായ ജീവികളില്‍ എന്തു കൊണ്ട് മനുഷ്യനു മാത്രം ബുദ്ധി ലഭിച്ചു?മനുഷ്യന്‍ പരിണാമത്തിന്റെ അവസാന വാക്കാണോ?അതോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മനുഷ്യനില്‍ നിന്നു പരിണമിച്ച് മനുഷ്യനേക്കാള്‍ ബുദ്ധിയും കഴിവുമുള്ള വേറേ ജീവികള്‍ ഉണ്ടാകുമോ?ആലോച്ചിട്ടുണ്ടോ മാഷെ?

  മാഷെ ശാസ്ത്രീയമായ തെളിവുകളേക്കാള്‍ പരിണാമത്തെ കുറിച്ചു പഠിക്കാന്‍ എന്തു കൊണ്ടും നല്ലത് ചരിത്രപരമായ തെളിവുകള്‍ തന്നെയാണ്.ഡാര്‍വിന്‍ പറയുന്ന ഏതെങ്കിലും ജീവികളുടെ ഇടനിലക്കാ‍രനായ ജീവിയുടെ ഫോസില്‍ കണ്ടെത്തിയിട്ടുണ്ടോ?ഉണ്ടെങ്കില്‍ തെളിവു സഹിതം മാഷ് ഇവിടെ ഒന്നു വ്യക്തമാക്കൂ..

  ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് നിങ്ങള്‍ നിഗമനത്തില്‍ എത്തുന്നതും നിങ്ങള്‍ നിങ്ങളുടെ യുക്തി ഉപയോഗിച്ച് തന്നെയാണ്. അല്ലാതെ ഞാന്‍ ആണ് സൃഷ്ടി നടത്തിയത് എന്ന് ദൈവം പറഞ്ഞത് കൊണ്ടല്ലല്ലൊ. ആ നിഗമനത്തില്‍ നിങ്ങളെ എത്തിച്ച യുക്തി എന്താണ് ? ഒരു സൃഷ്ടികര്‍ത്താവ് ഇല്ലാതെ സൃഷ്ടി നടക്കുകയില്ല എന്നതല്ലെ. അപ്പോള്‍ ദൈവമോ? പ്രപഞ്ചസൃഷ്ടിക്ക് മുന്‍പ് ഒന്നും ഉണ്ടാവാന്‍ സാധ്യതയില്ലല്ലൊ. ആ ഒരവസ്ഥയെ നിങ്ങളും വിശകലനം ചെയ്യണ്ടെ? സലാഹുദ്ദീന്റെ ലിങ്കില്‍ അതൊന്നും കാണുന്നില്ലല്ലൊ.

  ഇതിനുള്ള മറുപടി ഞാന്‍ മുന്‍ കമന്റില്‍ നല്‍കിയിരുന്നു.അറ്റ്ലീസ്റ്റ് കമന്റ് ചെയ്യുന്നതിനു മുന്‍പ്പ് മുകളിലെ കമന്റുകള്‍ വായിക്കുക.ആയിരമായിരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനു മുന്‍പ്പ് ഒരു കാര്യം ഓര്‍മ്മിപ്പിച്ചോട്ടെ,

  പ്രാപഞ്ചിക സത്യങ്ങളില്‍ തന്നെയും മഹാ ഭുരിഭാഗവും അല്പഞനായ മനുഷ്യനു അഞാതമായി തന്നെ തുടരവേ ,പ്രക്യത്യാതീത രഹസ്യങ്ങള്‍ കൂടി തനിക്കു അറിയണം ,എന്നാലെ ഞാന്‍ വിശ്വാസിക്കു എന്നു പറഞ്ഞാല്‍ ,അതു നടക്കുവോ മാഷെ..വിശ്വസിക്കുന്നതും അല്ലാത്തതും മാഷിന്റെ ഇഷ്ടം.

  ReplyDelete
 23. പ്രവാചകന്മാര്‍ക്ക് ദിവ്യബോധനം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെട്ടതെന്ന് സലാഹുദ്ദീന്‍ പറയുമ്പോള്‍ ഇനി പ്രവാചകന്മാര്‍ അവതരിക്കില്ല എന്നും അന്ത്യപ്രവാചകന്‍ അവതരിച്ചു കഴിഞ്ഞു എന്ന വെളിപാടും ദിവ്യബോധനമാണോ സലാഹുദ്ദീന്‍ ? ഇല്ല ഇനിയും പ്രവാചകന്മാര്‍ അവതരിക്കും എന്ന് പറയുന്നവരുമുണ്ട് . ഏതാണ് ശരിയായ ദിവ്യബോധനം സലാഹുദ്ദീനേ ? അവസാനിക്കാത്ത ഈ പ്രപഞ്ചത്തിന് ഇനി പ്രവാചകന്മാര്‍ വേണ്ടേ ? എന്ത് കൊണ്ട് വിശ്വാസങ്ങളില്‍ ഇത്രമാത്രം വൈരുദ്ധ്യങ്ങള്‍ ? സാന്ദര്‍ഭീകമായി ഒരു വിശ്വാസം മനസ്സില്‍ കയറിയാല്‍ ആ വിശ്വാസം മാത്രം ശരി, മറ്റ് വിശ്വാസങ്ങള്‍ തെറ്റ് എന്നതല്ലെ വിശ്വാസികളുടെ തര്‍ക്കശാസ്ത്രം ?

  ReplyDelete
 24. ശ്രീ ശ്രീ,

  വെറുതെ അതും ഇതും പറഞ്ഞിട്ടു കാര്യം ഇല്ല,പരിണാമത്തെ കുറിച്ചു ഞാന്‍ എഴുതിയ [ഈ പോസ്റ്റിലും മുന്‍പത്തെ പോസ്റ്റിലും]ഏത് കാര്യത്തോടാണ് മാഷിനു എതിര്‍പ്പ്,അതി ചൂണ്ടി കാണിച്ചു അതിനെ പറ്റി സംസാരിക്കുക..എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചോദ്യം ചോദിച്ചു കളിക്കാം

  ReplyDelete
 25. വിശ്വസങ്ങളിലേക്ക് ചര്‍ച്ച വെറുതെ വലിച്ചു കൊണ്ട് പോകണോ...യുക്തിവാദവും വിശ്വാസവും എവിടെയും കൂട്ടി മുട്ടാന്‍ പോകുന്നില്ല.ഈ പോസ്റ്റിനാധാരം ഡാര്‍വിന്‍ സിദ്ധാന്തമാണ്.അതു മനസിലാക്കി കമന്റുകള്‍ ഇടുക

  ReplyDelete
 26. മനുഷ്യന് ദൈവം ബുദ്ധി നല്‍കി എന്നാല്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ മറ്റ് ജീവികളെ സൃഷ്ടിച്ച് കോടിക്കണക്കിന് വര്‍ഷങ്ങള്‍ എന്തിന് ദൈവം കാത്തിരുന്നു ? മനുഷ്യന്‍ ഭൂമിയില്‍ ജനിക്കുന്നതിന് മുന്‍പേ ഡിനോസറുകള്‍ ഭൂമിയെ അടക്കി ഭരിച്ചല്ലോ ? ഇതൊക്കെ എന്താ ദൈവത്തിന്റെ വിനോദങ്ങളോ പരീക്ഷണങ്ങളോ ?

  ReplyDelete
 27. സുഹൃത്തേ ... (പ്രധാനമായും അജ്ഞാതനും സലാഹുദ്ദീനും )

  നമുക്കു തല്ക്കാലം പരിണാമസിദ്ധാന്തം പൂര്‍ണ്ണമല്ല എന്നു തന്നെ വെക്കാം ...
  എന്നാല്‍ .. അതു പറയാന്‍ അവകാശം ആര്‍ക്കാണുള്ളതു്‌?

  പരിണാമസിദ്ധാന്തത്തെക്കുറിച്ചു അറിയാവുന്നവര്‍ക്കു്‌ .. .. .. .അല്ലേ?

  ഉദാഹരണത്തിന്നു്‌: ഞാന്‍ ഗവേഷണം ചെയ്യുന്ന വിഷയത്തില്‍ (ആള്‍ജിബ്ര), താങ്കളേക്കാളും വിവരം എനിക്കുണ്ടാവുക ......... അത്ഭുതമല്ല....

  അതു പോലെ, താങ്കള്‍ക്ക് എന്നെക്കാളും നന്നായി പലകാര്യങ്ങളും അറിയാം..

  എന്നാല്‍ അറിവു അപ്രാപ്യമല്ല.. വായിച്ചോ, വിവരമുള്ളവരോടു ചോദിച്ചോ അറിയാവുന്നതേ ഉള്ളൂ.. ശരിയല്ലേ?

  ഒരു കാര്യത്തെ കുറിച്ചു നല്ലവണ്ണം അറിയാതെ അതിനെ വിമര്‍ശിക്കുന്നതു തെറ്റല്ലേ?

  ഞാന്‍ വെറുമൊരു പ്രോഗ്രാമര്‍ / ഗണിതജ്ഞന്‍ ആണു്‌. എന്നിരുന്നാലും മറ്റു കുറച്ചു പുസ്തകങ്ങളും മറ്റും വായിച്ചിട്ടുണ്ട്..

  ഇതു വരെ കണ്ടത്/വായിച്ചതു വെച്ചു, താങ്കളുടെ അറിവു വളരെ പരിമിതമാണു്‌ (പരിണാമസിദ്ധാന്ത-സംബന്ധിയായ അറിവു്‌)... ചുരുങ്ങിയ പക്ഷം ഞാന്‍ വായിച്ചറിഞ്ഞതിനേക്കാളും കുറവാണു്‌...

  ഞാന്‍ സമ്മതിക്കുന്നു... പരിണാമ സിദ്ധാന്തം വിവരിക്കാനോ, താങ്കളുടെ ചോദ്യങ്ങള്‍ക്കു വ്യക്തമായി ഉത്തരം നല്കാനോ ഉള്ള കഴിവു എനിക്കില്ല. എന്റെ കഴിവു കേടു്‌.

  നമ്മുടെ ചുറ്റുമുള്ള വര്‍ണ്ണപ്രപഞ്ചം ... സങ്കീര്‍ണ്ണമായ ജീവജാലസഞ്ചയം ... ഇതൊക്കെ ഈ വെറും പരിണാമം കൊണ്ടുണ്ടായതാണോ എന്നു സംശയം ഇല്ലതിരുന്നാലേ അല്ഭുതമുള്ളൂ..

  എന്നാല്‍ ആ ചോദ്യങ്ങളിലുള്ള ചില അപാകതകള്‍ എന്തുകൊണ്ടെന്നു എനിക്കു മനസ്സിലാവുന്നു..
  മുറിവൈദ്യം ആളെകൊല്ലും എന്നു കേട്ടിട്ടില്ലേ? അതു പോലെയാണിതു്‌....

  താങ്കളുടെ അറിവില്‍ കുറച്ചു ഗ്യാപ്പുകള്‍ ഉണ്ട്. അതു വൃത്തിയായി മനസ്സിലാക്കിത്തരാന്‍ ഉള്ള കഴിവു്‌ എനിക്കില്ല എന്നു വീണ്ടും സമ്മതിക്കുന്നു. എന്നെപ്പോലെയാണിവിടെ മറ്റു പലരും ...
  അതാണു്‌ പലചോദ്യങ്ങള്‍ക്കും ഉത്തരം സാറ്റിസ്‌ഫാക്ടറി അല്ലാത്തതു്‌.

  എന്നാല്‍ ഒരു കാര്യം എനിക്കറിയാം : ഒരു കാലത്തു്‌ എനിക്കും പരിണാമത്തെ വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ എന്തു ചെയ്തു? കിട്ടാവുന്ന വിവരം മുഴുവന്‍ ശേഖരിക്കാന്‍ തുടങ്ങി - ആവുന്നതും വസ്തുതകള്‍ മാത്രം ശേഖരിക്കാന്‍ തുടങ്ങി. ആള്‍ക്കാരുടെ അഭിപ്രായങ്ങളെ ഒഴിവാക്കാനും ... വസ്തുതകള്‍ അറിഞ്ഞാല്‍ അഭിപ്രായം രൂപികരിക്കാന്‍ എനിക്കു സാധിക്കുമല്ലോ ..

  അങ്ങനെ വായിച്ചും (പ്രധാനമായും ശാസ്ത്രജ്ഞന്മാര്‍ എഴുതിയവ - വസ്തുതകള്‍ ; ഇന്റര്‍നെറ്റിലെ പല അര്‍ട്ടിക്കിളുകളെയും വിശ്വസിക്കാന്‍ വയ്യ) സംസാരിച്ചും .... രൂപീകരിക്കപ്പെട്ട എന്റെ അഭിപ്രായം പരിണാമസിദ്ധാന്തത്തെ അനുകൂലിക്കുന്ന രീതിയില്‍ ഉള്ളതാണു്‌.

  എന്റെ ഒരു അപേക്ഷയാണു്‌: നിങ്ങള്‍ പരിണാമ സിദ്ധാന്തത്തെ ചോദ്യം ചെയ്തോളൂ.. പക്ഷേ അതിനെ കുറിച്ചു കൂടുതല്‍ പഠിച്ചിട്ടാവട്ടെ ...

  ഒരുതരത്തില്‍ പറഞ്ഞാല്‍ ... എന്റെ കഴിവുകേടിനെ അംഗീകരിക്കലാണീ കമന്റ്. എന്നെക്കൊണ്ടു കഴിയാത്തതു,... ചെയ്യാന്‍ കഴിവുള്ളവരുടെ അടുത്തേക്കു വിടുന്നതു്‌. പക്ഷേ സത്യം അതാണു്‌ -- എനിക്കു സാധിക്കുന്നില്ല എന്നതു്‌.

  അപ്പൊ ഇനി ചൂണ്ടുപലകകള്‍ : (തൃശ്ശൂര്‍ കോസ്മോ ബുക്സില്‍ - റൌണ്ട് വെസ്റ്റ് - കിട്ടും ഈ രണ്ടു പുസ്തകങ്ങളും )

  A. Richard Dawkins
  1. The Blind Watchmaker
  2. Climbing Mount Improbable

  B. Daniel C DEnnett (കേരളത്തില്‍ കിട്ടുമായിരിക്കും എന്നു കരുതുന്നു)
  1. Darwin's Dangerous Idea

  ഉള്ളതു പറയണമല്ലോ... ഈ രണ്ടു പേരുടെയും ഭാഷ ഇത്തിരി കടുപ്പമാണു്‌. എന്നാല്‍ ഡോക്കിന്‍സിന്റെ ഇംഗ്ളീഷ് എനിക്കു ഇഷ്ടവും ആണു്‌ -- തനി ബ്രിട്ടീഷ് ഇംഗ്ളീഷ്.

  മലയാളത്തില്‍ ഇതിനു പറ്റിയ പുസ്തകങ്ങള്‍ ഉള്ളതായി അറിയില്ല..

  പിന്നെ, ... കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഒരു ഡോക്യുമെന്ററി ലിങ്ക് തന്നിരുന്നു - തുടങ്ങാന്‍ അതു നല്ലതാണു്‌. (നാഷണല്‍ ജ്യോഗ്രഫിക്)

  സത്യം .. ഒരൊറ്റ ചോദ്യത്തിനു പോലും ഞാന്‍ ഉത്തരം തന്നില്ല... ശരിയാണു്‌. {വലിയൊരു പുരാണം പറയുകയും ചെയ്തു. :( }

  കുട്ടിക്കു വൈദ്യുതി കാണിച്ചുകൊടുക്കാന്‍ കഴിയാത്ത പോലെയാണതു്‌. കുട്ടിയെ സ്കൂളില്‍ വിടുക... അവന്‍ / അവള്‍ ഊര്ജ്ജതന്ത്രം പഠിക്കുമ്പോല്‍ മനസ്സിലാവും വൈദ്യുതി എന്താണെന്നു.. ഇല്ലേ?

  അതാണു്‌ ഞാന്‍ ഉത്തരങ്ങള്‍ക്കു പകരം ചൂണ്ടുപലകകള്‍ തരുന്നതു്‌. അതിഷ്ടപ്പെടുന്നില്ലെങ്കില്‍ ... സദയം ക്ഷമിക്കുക. സ്കൂളില്‍ പോകാന്‍ (വിവരം വെക്കാന്‍‌ ) മടിയുള്ള കുട്ടിക്കു്‌ കാര്യം മനസ്സിലാവില്ലല്ലോ!

  അറിയാതെ എവിടെയെങ്കിലും ഞാന്‍ .. ഈ കമന്റില്‍ താങ്കളെ കളിയാക്കുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. തീര്‍ത്തും അറിയാതെ പറ്റിപ്പോയതാണു്‌

  സസ്നേഹം ...
  സന്ദീപ്. :)

  PS: Sorry for the comment being too long! :(

  ReplyDelete
 28. സ്മാരകശിലകളില്‍ (പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവല്‍)ആണെന്ന് തോന്നുന്നു, മാപ്പിള സ്കൂളില്‍ മതം പഠിപ്പിക്കുന്ന അതേ മൊല്ലാക്ക തന്നെ സയന്‍സ് പഠിപ്പിക്കുന്ന ഒരു രംഗം വായിച്ചതോര്‍ക്കുന്നു. ഭൂമി ഉരുണ്ടിട്ടോ അതോ പരന്നിട്ടോ എന്നാണ് മൊല്ലാക്കയുടെ ചോദ്യം. പരന്നിട്ട് എന്ന് ഉത്തരം പറഞ്ഞ കുട്ടിയുടെ, മൊട്ടതലയില്‍ ദേഷ്യം വന്ന മൊല്ലാക്കയുടെ മേട്. പിന്നെയും സംശയാലുവായ കുട്ടിയോട് മൊല്ലാക്ക പറഞ്ഞത്. “ഞമ്മടെ ദീന്‍ പ്രകാരം ഭൂമി പരന്നിട്ട്, എന്നാല്‍ സയന്‍സില്‍ ഭൂമി ഉരുണ്ടിട്ട്” (ഓര്‍മ്മയില്‍ നിന്ന് എഴുതിയത്.)

  അതു പോലെ സയന്‍സ് പ്രകാരം മനുഷ്യനും, മറ്റ് ജീവികളും പരിണമിച്ചുണ്ടായത് എന്നും, ദീന്‍ പ്രകാരം അല്ലാഹു സൃഷ്ടിച്ചതെന്നും കരുതിയാല്‍ പോരേ, തര്‍ക്കം ഒഴിവാക്കാം. പിന്നെ ഇപ്പോഴത്തെ പ്രബല ചിന്താഗതിയായ പോസ്റ്റ് മോഡേണിസം പറയുന്നതും “സത്യം ഒന്നല്ല, സത്യങള്‍ പലതാണ്” എന്നാണല്ലോ. അപ്പോ ദീന്‍ പ്രകാരം ഒരു സത്യം, സയന്‍സില്‍ മറ്റൊരു സത്യം..

  ReplyDelete
 29. ശ്രീ ശ്രീ ,

  ഒരു കാര്യം ചെയ്യ്.സ്വന്തം ബ്ലോഗില്‍ ദൈവത്തെ പറ്റു താങ്കളുടെ സംശയങ്ങള്‍ പോസ്റ്റാക്കിയിടൂ....ദൈവ ചര്‍ച്ച നമ്മുക്ക് അവിടെ തുടരാം...ഇതു ദൈവത്തെ പറ്റുയുള്ള പോസ്റ്റല്ല മാഷെ

  ReplyDelete
 30. അജ്ഞാതാ,
  ശ്രീശ്രീ ആരുമായിക്കോള്ളട്ടെ.
  പരിചിതമായ ഒരു “ഇസ്മയിലിയെ” കാണുന്നുണ്ട്.

  പക്ഷെ അദ്ദേഹം കൃത്യമായ പോയന്റില്‍ ചര്‍ച്ചനടത്തുകയാണെങ്കില്‍ താങ്കള്‍ക്കു അദ്ധ്വാനിക്കേണ്ടി വരും. ഇതു വരെ നിങ്ങള്‍ നടത്തിയിട്ടുള്ളതിനേക്കാള്‍ കടുപ്പമാവാം ബ്ലോഗ്ഗിലെ ഈ സംവാദം. പക്ഷെ നിര്‍ഭാഗ്യവശാല്‍ ക്ഷമയും സഹിഷ്ണുതയും പലപ്പോഴും നഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ ചര്‍ച്ച “അടിച്ചു പിരിഞ്ചു” തീരും. സലാഹുദ്ദീന്‍ ഭായി തന്നെ എന്റെ ഈ പോസ്റ്റ് വായിക്ക് എന്ന് പറഞ്ഞു ലിങ്ക് ഇടൂന്നു. മറ്റുള്ളവരെപറ്റി നിങ്ങള്‍ ഇതിനു മുമ്പ് ഉന്നയിച്ച ആരോപണവും ഇതുതന്നെ.

  പറയാനുള്ളതിന്റെ ഉത്തരം ഇവിടെ പറയുക. ശ്രീശ്രീ ചര്‍ച്ച തുടരുന്നത് കാത്തിരിക്കയാ‍ണ്.

  ReplyDelete
 31. ഡാര്‍വിന്‍ തീയറിയെക്കുറിച്ച് ചോദിക്കുന്നതിന് മാത്രം ഉത്തരം പറയുക തിരിച്ച് ഇങ്ങോട്ട് ഒന്നും ചോദിക്കരുത് എന്ന സമീപനമാണെങ്കില്‍ ചര്‍ച്ചയില്‍ ഇനി പങ്കെടുക്കുന്നില്ല. ശാസ്ത്രത്തെ ഇസ്ലാം മതം എന്ന് തൊട്ടാണ് അംഗീകരിക്കാന്‍ തുടങ്ങിയത് . മനുഷ്യന്‍ ചന്ദ്രനില്‍ കാല് കുത്തിയത് സത്യമാണെന്ന് ഇപ്പോഴും അംഗീകരിക്കാത്ത വിഭാഗങ്ങളുണ്ടല്ലൊ. ഏത് മതവും ഇന്ന് ഏകശിലാരൂപത്തിലല്ല. മതങ്ങളില്‍ തന്നെ വിശ്വാസങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ പുലര്‍ത്തുന്നവരും പരസ്പരം പോരടിക്കുന്ന അവാന്തരവിഭാഗങ്ങളുമുണ്ട് . ഒരു മതത്തിനേ ഇന്ന് ആശയങ്ങളിലും അഭിപ്രായങ്ങളിലും യോജിക്കാന്‍ കഴിയുന്നില്ല . എന്നിട്ടല്ലെ ശാസ്ത്രത്തെ അംഗീകരിക്കല്‍ ?

  ReplyDelete
 32. പ്രിയ സന്ദീപ്,

  എന്നാല്‍ ഒരു കാര്യം എനിക്കറിയാം : ഒരു കാലത്തു്‌ എനിക്കും പരിണാമത്തെ വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ എന്തു ചെയ്തു? കിട്ടാവുന്ന വിവരം മുഴുവന്‍ ശേഖരിക്കാന്‍ തുടങ്ങി - ആവുന്നതും വസ്തുതകള്‍ മാത്രം ശേഖരിക്കാന്‍ തുടങ്ങി. ആള്‍ക്കാരുടെ അഭിപ്രായങ്ങളെ ഒഴിവാക്കാനും ... വസ്തുതകള്‍ അറിഞ്ഞാല്‍ അഭിപ്രായം രൂപികരിക്കാന്‍ എനിക്കു സാധിക്കുമല്ലോ ..

  ഇതിനു നേരെ തിരിച്ചാണ് എന്റെ അവസ്ഥ,ആദ്യം വിശ്വസിച്ചു കൂടുതല്‍ വായിച്ചപ്പോള്‍ അറിഞ്ഞപ്പോള്‍ തെറ്റാണന്നു തോന്നി.പിന്നെ മുഴുവന്‍ അറിയുന്ന വിഷയത്തെ കുറിച്ചെ സംസാരിക്കൂ എന്നു വിചാരിച്ചാല്‍ നമ്മള്‍ പല വിഷയത്തിലും മിണ്ടാതായി പോവും.

  താങ്കള്‍ വായിച്ചിട്ടുള്ള പുസ്തങ്ങള്‍ ശാസ്ത്രഞ്മാരുടെ ഗ്രന്ഥങ്ങള്‍ മുഴുവന്‍ പരിണാമ സിദ്ധാന്തട്ടെ സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലുള്ളതായിരിക്കും.ഡാര്‍വില്‍ സിദ്ധാന്തത്തിന്റെ ന്യൂനതകളെ പറ്റിയുള്ള പുസ്തങ്ങള്‍ വല്ലതും വായിച്ചിട്ടുണ്ടോ?അതോ ഇനി ഡാര്‍വിന്‍ സിദ്ധാത്തില്‍ തെറ്റുകള്‍ ഒന്നും ഇല്ലെന്നാണോ?ഒരു കാര്യത്തെ പറ്റി വായിക്കുമ്പോള്‍ രണ്ട് വശവും വായിക്കണം; കുറച്ചു മുന്‍പ്പ് “ബൂലോകത്തെ യുക്തിവാദി നേതാവ് എന്ന ഒരു പോസ്റ്റില്‍ ചിന്തകന്‍ എന്ന ഒരു ബ്ലോഗ്ഗര്‍ ഡാര്‍വിന്‍ സിദ്ധാത്തെ പറ്റി ഒരു കമന്റിട്ടുണ്ടായിരുന്നു.സമയം കിട്ടുമ്പോള്‍ അതൊന്നു വായിക്കുക...

  ഡാര്‍വിന്‍ സിദ്ധാന്തെ പറ്റു കുറേ വായിച്ചു എന്നു പറയുന്നത് കൊണ്ട് ചോദിക്കുകയാണ്.ഡാര്‍വിന്‍ സിദ്ധാന്തം സാധൂകരിക്കുന്ന ഫോസിലുകള്‍ കണ്ടെടുത്തിട്ടുണ്ടോ?ഉണ്ടെങ്കില്‍ അവ ഒന്നു പറഞ്ഞു തരിക.

  ReplyDelete
 33. മനുഷ്യന്‍ ഭൂമിയില്‍ ജനിക്കുന്നതിന് മുന്‍പേ ഡിനോസറുകള്‍ ഭൂമിയെ അടക്കി ഭരിച്ചല്ലോ ? ഇതൊക്കെ എന്താ ദൈവത്തിന്റെ വിനോദങ്ങളോ പരീക്ഷണങ്ങളോ?

  ഇതിനുത്തരം കുതിരവട്ടന്‍ നേരത്തേ പറഞ്ഞതണല്ലോ?
  അതായതു ഒന്നല്ല.. ഒന്നിലധികം ദൈവങ്ങള്‍ ഉണ്ട്. (തെളിവുണ്ടു, ചരിത്രവും വേദ ഗ്രന്‌ഥങ്ങളും)

  അതില്‍ ഏതേലും ദൈവം ആകും ദിനോസൊറുകളെ ഉണ്ടാക്കിയതു. പിന്നീടു വന്ന ദൈവങ്ങള്‍ ആ ദൈവത്തേ ഒതുക്കിയതാകും . എന്നിട്ടു ആ ദൈവത്തിന്റെ സൃഷ്ടികളെ പ്രളയം ഉണ്ടാക്കി നശിപ്പിചു . (തെളിവുണ്ടു, ചരിത്രവും വേദ ഗ്രന്‌ഥങ്ങളും).

  ReplyDelete
 34. പ്രിയ ശ്രീ ശ്രീ,അനില്‍ ഭായി

  ചര്‍ച്ച ദൈവത്തിലേക്കു പോകുന്നതിലുള്ള എതിര്‍പ്പല്ല, മറിച്ച് ഒരു 100 കമന്റുകള്‍ കഴിഞ്ഞാലും എവിടെയും എത്തില്ല.അതുമാത്രമല്ല വിശദമായി സംസാരിക്കാന്‍ മാത്രം ഉള്ള അറിവോ പ്രായമോ ഇല്ല.ഒട്ടു മിക്ക ചോദ്യങ്ങള്‍ക്കും എന്റെ യുക്തിക്കനുസരിച്ചാണ് ഞാന്‍ മറുപടി പറയുന്നത്.താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല.കഴിവതും ഇത്തരം ചര്‍ച്ചയില്‍ ഞാന്‍ ഖുര്‍ ആനെ സംബന്ധിച്ചു സംസാരിക്കാറില്ല.കാ‍രണം ഖുര്‍ ആന്‍ ആസ്പതമാക്കി ഒരു ചര്‍ച്ച നടത്താന്‍ ഉള്ള അറിവ് എനിക്കില്ല എന്നു ഞാന്‍ തുറന്നു സമ്മതിക്കുന്നു.ദൈവത്തെ പറ്റി ഒരു ചര്‍ച്ച തുടങ്ങി വച്ച ശേഷം അതില്‍ നിന്നും പിന്മാറിയാല്‍ അതു എന്റെ കഴിവുക്കേടിനു പകരം യുക്തിവാദികള്‍ വിശ്വസിയുടെ മേല്‍ ഉള്ള വിജയമായി ആഘോഷിക്കും.അതില്‍ താത്പര്യം ഇല്ല.അല്ലെങ്കില്‍ പിന്നെ ജബ്ബാര്‍ മാഷിനെ പോലെ എനിക്കു തോന്നിയത് ഞാന്‍ എഴുതും,നിങ്ങള്‍ക്കു തോന്നിയ കമന്റു നിങ്ങളും എഴുതിക്കോ എന്ന ലൈനില്‍ പോകേണ്ടി വരും...പരിണാമ സിദ്ധാന്തം കുറിച്ച് ഇട്ട രണ്ടു പോസ്റ്റിലേയും നൂറില്‍ പരം കമന്റില്‍ ഒന്നില്‍ പോലും ആരും ഡാര്‍വിന്‍ സിദ്ധാത്തെ പറ്റി പറഞ്ഞിട്ടില്ല.ഡാര്‍വിന്‍ സിദ്ധാന്തം എത്ര പേര്‍ മനസിലാക്കിയിട്ടുണ്ടെന്നു ഒരു idea കിട്ടി.എല്ലാവര്‍ക്കും താത്പര്യം ദൈവത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യാന്‍ മാത്രമാണ്

  ReplyDelete
 35. പ്രിയ ശ്രീ ശ്രീ

  “മനുഷ്യന്‍ ചന്ദ്രനില്‍ കാല് കുത്തിയത് സത്യമാണെന്ന് ഇപ്പോഴും അംഗീകരിക്കാത്ത വിഭാഗങ്ങളുണ്ടല്ലൊ“

  അങ്ങനെ ഒരു പ്രത്യേക വിഭാഗം ഉണ്ടോ എന്നറില്ല.യൂടൂബില്‍ സെര്‍ച്ച ചെയ്താല്‍ ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തി എന്നത് കളവാണ് എന്നു സ്ഥാപിക്കുന്ന വീഡിയോ കാണാം.അവര്‍ തെളിവു സഹിതം വീവരിക്കുന്നുണ്ട്.അതു ഒരു ഇസ്ലാം മതവിശ്വാസിയുടേതല്ല എന്നാണ് എന്റെ ഓര്‍മ്മ

  ReplyDelete
 36. കുട്ടിക്കു വൈദ്യുതി കാണിച്ചുകൊടുക്കാന്‍ കഴിയാത്ത പോലെയാണതു്‌. കുട്ടിയെ സ്കൂളില്‍ വിടുക... അവന്‍ / അവള്‍ ഊര്ജ്ജതന്ത്രം പഠിക്കുമ്പോല്‍ മനസ്സിലാവും വൈദ്യുതി എന്താണെന്നു.. ഇല്ലേ?

  തീർച്ചയായും.

  നാമെല്ലാവരും ഒരു പാട് പഠിക്കാനിരിക്കുന്നു. ദൈവത്തെകുറിച്ചും പഠിക്കാതെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്. അത് എല്ലാത്തിനെ കുറിച്ചും പഠിക്കുക.

  മറ്റൊരാളുടെ അറിവ് കുറവാണെന്ന് പറയാൻ മാത്രം അറിവ് നമ്മൾക്കുണ്ടെന്ന് ധരിക്കുന്നത് അഹങ്കാരമാണ്.

  ReplyDelete
 37. എനിക്കു വിശദീകരിക്കാനറിയില്ലാ ... ഇതൊക്കെ ഒന്നു വായിച്ചു നോക്കൂ... എന്നു പറഞ്ഞാലും പിന്നെയും ചോദ്യം തന്നെ.

  എന്നാല്‍ ജീവന്‍ പോയാലും അതൊന്നും വായിക്കാന്‍ മെനക്കെടുകയും ഇല്ല.. വായിച്ചു വല്ല വിവരവും വെച്ചാല്‍ അറിയാതെയെങ്ങാന്‍ ദൈവത്തെ തള്ളിപ്പറഞ്ഞാലോ അല്ലേ?

  സാരല്ല്യ... പോട്ടെ.. ഇതൊന്നും ഒരു തെറ്റോ കുറ്റമോ അല്ല!!

  ഞങ്ങള്‍ പരിണാമക്കാര്‍ക്കു ദൈവമില്ലല്ലോ... എന്തും ചെയ്യാം - ചോദിക്കാനും പറയാനും ആരുമില്ല... ഞങ്ങ്ളുടെ തെറ്റുകളും കുറവുകളും പരിഹരിക്കാനും വഴിയില്ല... :(

  ദൈവമുണ്ടായിരുന്നെങ്കില്‍ എന്നു ആശിച്ചു പോകുന്നു.. പലര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനുണ്ടായിരുന്നു. :) -- കണകുണാ ചോദ്യങ്ങള്‍ ഒഴിവാക്കി അങ്ങനെയെങ്കിലും എന്തെങ്കിലും വായിച്ചു മനസ്സിലാക്കാന്‍ ഉള്ള ബുദ്ധി വെക്കാന്‍ ...

  പിന്നെ പരിണാമത്തില്‍ വിശ്വസിക്കാത്തവര്‍ ഭഗ്യവാന്മാര്‍ ... ദൈവമുണ്ടല്ലോ അവര്‍ക്കു.. ഇല്ലേ? എങ്ങനെയെങ്കിലും പുള്ളിയോടു പറഞ്ഞു ഞങ്ങള്‍ക്കതൊന്നു മനസ്സിലാക്കിച്ചു തരൂ.. നിങ്ങളെക്കൊണ്ടു സാധിക്കും എന്നു തോന്നുന്നില്ല. ദൈവമാകുമ്പോള്‍ .. പുള്ളിക്കു സാധിക്കാതിരിക്കില്ല.. (ഇല്ലേ..? പുള്ളിക്കു സാധിക്കില്ലേ? )

  ReplyDelete

 38. സലാഹുദ്ദീന്‍ ഭായി തന്നെ എന്റെ ഈ പോസ്റ്റ് വായിക്ക് എന്ന് പറഞ്ഞു ലിങ്ക് ഇടൂന്നു. മറ്റുള്ളവരെപറ്റി നിങ്ങള്‍ ഇതിനു മുമ്പ് ഉന്നയിച്ച ആരോപണവും ഇതുതന്നെ.


  പ്രിയ അനിൽ ഭായ്

  ഞാനാ ലിങ്കിട്ടത് ഈ ചർച്ച പരിണാമ വാദത്തെ കുറിച്ചായത് കൊണ്ടാണ്. സൃഷ്ടി വാദത്തെ കുറിച്ച്ചാണ് പ്രിയ ശ്രീ ശ്രീ യുടെ ചോദ്യങ്ങളെല്ലാം തന്നെ. എന്റെ പോസ്റ്റും അതുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ എന്റെ പോസ്റ്റ് വായിപ്പിക്കാൻ വേണ്ടീ ഇട്ടതല്ല.

  സൃഷ്ടിവാദത്തെ കുറിച്ചുള്ള ചർച്ച നമുക്ക് അവിടെ തുടരാം താല്പര്യമുണ്ടെങ്കിൽ.എനിക്കറിയാവുന്നതിൽ നിന്ന് ഞാൻ മറുപടിയും തരാം.

  പരസ്പരൻ ചളിവാരിയെറിയാനും പരിഹസിക്കാനുമാണങ്കിൽ അത് കൊണ്ട് ആർക്കും ഒരുപ്രയോജനവുമുണ്ടാവില്ല. അതിനാൽ വിഷയാധിഷ്ഠിതമായി തന്നെ ചർച്ച മുന്നോട്ട് പൊകണമെന്ന അജ്ഞാതന്റെ അഭിപ്രായം തന്നെയാണെനിക്കും. അല്ലെങ്കിൽ ചർച്ച പിന്നെ എവിടെയും എത്തില്ല.

  ReplyDelete
 39. “ദൈവത്തെ പറ്റി ഒരു ചര്‍ച്ച തുടങ്ങി വച്ച ശേഷം അതില്‍ നിന്നും പിന്മാറിയാല്‍ അതു എന്റെ കഴിവുക്കേടിനു പകരം യുക്തിവാദികള്‍ വിശ്വസിയുടെ മേല്‍ ഉള്ള വിജയമായി ആഘോഷിക്കും.അതില്‍ താത്പര്യം ഇല്ല.”

  ശരിക്കും ഇതാണ് അതിന്റെ സത്യം, കൈകൊട് അജ്ഞാതാ,… പിന്നെ എനിക്ക് തോന്നിയകാര്യം, ( ഞാനൊരു പരാതിക്കാരനാണേ ) താങ്കൾ കള്ള പൂച്ച എന്ന ഈ ബ്ലോഗിൽ “ ഡാർവ്വിന്റെ ചിന്തയും, നിരീക്ഷണവും കണ്ടെത്തലുകളും തെറ്റാണ് എന്ന് സമർദ്ധിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കുന്നില്ല. എന്തിനുവേണ്ടി ? ഈ പോസ്റ്റ് വായിക്കുന്ന ഏതൊരാൾക്കും അറിയാം താങ്കൾ എന്തിനുവേണ്ടി വാദിക്കുന്നു എന്ന്. പിന്നെ ഇടയ്ക്ക് ഇങ്ങനെ പറയേണ്ട കാര്യമുണ്ടോ “ ഇത് ദൈവത്തെ കുറിച്ച് സംവാദിക്കനുള്ള പോസ്റ്റ് അല്ല” പിന്നെ ഇലട്രിക്ക് പോസ്റ്റാണോ ?.............. 

  എല്ലാ മതങ്ങളും പരിണാമ സിദ്ധാന്തത്തെ ( ഇസ്ലാം, കൃസ്ത്യൻ) എതിർക്കുന്നതിന്റെ കാര്യവും എല്ലാവർക്കും അറിയാം മതം സൃഷ്ടിക്കപ്പെട്ടത് ദൈവം എന്ന മഹാസങ്കൽപ്പത്തിൽ നിന്നും ആണല്ലോ അപ്പോൾ ആ സങ്കല്പം വെറും സങ്കല്പം ആണ് എന്ന് വന്നാൽ പിന്നെ പള്ളികൾക്കും അമ്പലങ്ങൾക്കും എന്ത് സ്ഥാനം ? ഇതിൽ വ്യാകുലരാവുന്ന ഒരു വിഭാഗം ഉണ്ട് അവർ ഇതിനെതിരെ ശക്തിയായി പ്രതികരിക്കും അത് സ്വാഭാവികം. പിന്നെ ഇവിടെ ഉയർന്ന മറ്റൊരു ചോദ്യം മറ്റ് ശാസ്ത്രങ്ങളെ എന്തുകൊണ്ട് അംഗീകരിക്കുന്നു ? ഉത്തരം സിമ്പിൾ അല്ലെ അത് കൊണ്ട് പ്രത്യക്ഷത്തിൽ മതത്തിന് അല്ലങ്കിൽ ദൈവത്തിന് കാര്യമായ ദോഷങ്ങൾ ഒന്നും ഉണ്ടാവില്ല. പിന്നെ വിമാനത്തെപറ്റി രാമായണത്തിൽ പറയുന്നു അതുകൊണ്ട് വിമനത്തിന്റെ പേറ്റന്റിന് താഴെ “മെയ്ഡ് ബൈ രാമയണം ടെക്ക് “ എന്ന് കാച്ചുകൊട്ക്കുമ്പോൾ രാമായണം ഒരു ശാസ്ത്ര ഗ്രന്ഥവുമാകും, അതുപോലെ മഹാഭാരത യുദ്ധത്തിൽ ബ്രഹ്മാസ്ത്രത്തെ കുറിച്ച് പറയുന്നുണ്ട്, ഇതാണ് ഇന്നത്തെ ആറ്റം ബോംബ്, ന്യൂക്ലിയർ ബോംബ് തുടങ്ങിയ പടക്കങ്ങൾ അങ്ങനെ വരുമ്പോൾ ഇവറ്റകളും “മെയ്ഡ് ബൈ മഹാഭരത ടെക്ക് “ എന്ന ഒരു അടിക്കുറുപ്പും ആവാം….അങ്ങനെ ഇന്ന് നിലനിൽക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ എല്ലാം തന്നെ ശാസ്ത്ര പുസ്തകങ്ങൾ കൂടെ ആയി തീരുന്നു ഈ മഹാ സംഭാവന ആധുനിക വിശ്വാസ സമൂഹത്തിന്റെയാണ്, ഇതിൽ വ്യാസമുനിക്കോ, വാൽമീകിക്കോ, മുഹമ്മദ് നബിക്കൊ ഒന്നും ഒരു പങ്കുമില്ല….,

  ചന്ദ്രനിൽ ഇറങ്ങിയ കാര്യം, അത് അമേരിക്കയുടെ അവകാശവാദം ആയതിനാൽ 100% ശരി ആകാൻ സാധ്യതയില്ല ശരി ആവാം, ലോകത്തിൽ ഒരീച്ച അനങ്ങിയാൽ അത് ഞങ്ങൾ അറിയും എന്ന് വീമ്പിളക്കിയ അമേരിക്കയുടെ പെന്റ്ഗണിൽ വിമാനം ഇടിച്ചിറക്കിയിട്ട് എന്തുകൊണ്ട് ഇവർ തടഞ്ഞില്ല. (ഈ അവകശ വാദം അങ്ങനെ തന്നെ നിൽക്കട്ടെ തൽക്കലം പ്രശ്നം ഒന്നുമില്ലല്ലോ, നമ്മുടെ പാർട്ടികൾ പോകാൻ തയ്യാറെടുക്കുന്നു, അതുകൊണ്ട് ചന്തകന്റെ ലിങ്കിനെ കുറിച്ച് ആവലാതി വേണ്ട


  പിന്നെ അജ്ഞാത കറന്റ് കൊണ്ടുള്ള കളി അത് ശകലം കൂടിപ്പോയില്ലെ, കറന്റ് ശാസ്ത്രത്തിന്റെ സംഭാവനയല്ലെ, ദൈവത്തിന്റെ (പ്രകൃതിയുടെ) സംഭാവന ഉള്ളപ്പോൾ ഇങ്ങനെ ഉദാഹരിക്കാമായിരുന്നല്ലോ “ പ്രാണവായു,…. ശ്രീശ്രീയുടെ മൂക്ക് ഒന്നു പൊത്തിപിടിച്ചാൽ പോരെ, പ്രാണവായു എവിടാണന്ന് താനെ പറഞ്ഞേനെ “ സംഭവം കാണാനും പറ്റില്ലല്ലോ, കറന്റിനൊക്കെ ഇപ്പോൾ പൊള്ളുന്ന വിലയല്ലയോ…? ഏത്, കമ്മ്യൂണിസ്റ്റ്കരണ്ടല്ലെ ……

  ഈ ചർച്ച എവിടെയും എത്താൻ പോകുന്നില്ല, കാരണം പൂർണ്ണവളർച്ച എത്താത്ത ശസ്ത്രമാണ് പരിണമവുമായി ബന്ധപ്പെട്ടത് ( ഇത് എന്റെ അഭിപ്രായമാണേ) അത് അതിന്റെ വളർച്ചയുടെ പാതയിൽ ആണ്. അതുകൊണ്ട് ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പറ്റാതെ വരുന്നു .എന്നാൽ ദൈവത്തിന്റെ വക്താക്കൾ ( അങ്ങനെ വിളിക്കുന്നതിൽ ക്ഷമിക്കുക) സ്വയം വിശദീകരിക്കാനാവാത്ത സന്ദർഭത്തിൽ ദൈവത്തിന്റെ കൈയ്യിൽ കര്യങ്ങൾ ഏൽപ്പിക്കുന്നു കൂടെ ബ്രാക്കറ്റിൽ ഇതുപോലെ ( വി.ഖു. 30:20) അല്ലങ്കിൽ (മത്തായി 12:30) ഇവിടം കൊണ്ട് സംഗതികൾ അവസാനിപ്പിക്കും, പണ്ട് കുറുനരിയുടെ പിറകേ പോയ സിംഹണിയുടെ അവസ്ഥ വരുന്നു യുക്തിവാദികൾക്ക്.

  ഇനീ ഈ ചോദ്യങ്ങൾ വളരെ പ്രസക്തമാണ്
  ദൈവം ഉണ്ടോ, ? ദൈവം എവിടെയാ ഇരിക്കുന്നേ ഭൂമിയുടെ അകത്തോ പുറത്തോ ?
  ഇതിന്റെ ഉത്തരം നൽകപെട്ടു പക്ഷെ അത് മതവിശ്വാസ്പ്രകരം അല്ലങ്കിൽ വിശുദ്ധ ഗ്രന്ഥപ്രകാരം “ ആകാശങ്ങളിൽ ഇരിക്കുന്നവൻ “ അങ്ങനെ കുറെ വിവക്ഷകൾ ഉണ്ട് അത് പറയുന്നതിന് പകരം കറന്റാണ്, കാറ്റാണ് എന്നൊക്കെ പറഞ്ഞ് ശ്രിശ്രീയെ കറക്കിക്കളഞ്ഞു. അജ്ഞാതാ ഇനീ ഇതേകുറിച്ച് അറിയില്ലങ്കിൽ (ഖുറാനോ, ബൈബിളോ അല്ലങ്കിൽ മറ്റ് മതഗ്രന്ഥങ്ങളോ വായിച്ച് മനസ്സിലാക്കുക) ജബ്ബാർ അങ്കിളിന്റെ സൈറ്റിൽ ഒന്ന് തപ്പ് വിമർശിക്കാനാണെങ്കിലും അങ്ങേര് സംങ്ങതികൾ വായിക്കുന്നുണ്ട് അതിൽ നിന്നും (തെറി ഒഴിവാക്കി കോരി എടുക്ക്) തെറി എന്നത് അജ്ഞാതനോ, ചിന്തകനോ മറ്റോ (കൃത്യമായി ഓർക്കുന്നില്ല) വിശേഷിപ്പിച്ചതാണെ, പരാതിക്കാരന്റെ സൃഷ്ടിഅല്ല……
  (തുടരും..)

  പരാതിക്കാരന് ഇനിയും പരാതികൾ ഉണ്ട് ഇന്ന് സമയമില്ലാത്തതിനാൽ പിന്നെ വരാം

  ReplyDelete
 40. For heaven's sake (njan angane parayamo?) ... well... for heaven's sake ... read at least Evolution as theory and fact -- this is a Wikipedia link.

  It has enough evidence and details attached there. So, there is no need to worry about proofs.

  I know, nothing is going to convince you.

  Still for my satisfaction that we are not leaving you in dark!

  - Sandeep.
  PS: English is much easier to type. Hence so.! :)

  ReplyDelete
 41. അജ്ഞാതന്‍ എന്നെ കറന്റ് എന്ന് പറഞ്ഞ് കറക്കിയിട്ടൊന്നുമില്ല പരാതിക്കാരന്‍ സുഹൃത്തേ. അജ്ഞാതന് ഖുര്‍‌ആനും അറിയില്ല പരിണാമസിദ്ധാന്തവും അറിയില്ല . ദൈവം ഉണ്ടെന്ന് സ്ഥാപിക്കണം . പരിണാമസിദ്ധാന്തത്തെ കുറിച്ച് ഒരു സ്റ്റഡിക്ലാസ്സ് എടുത്താലും അജ്ഞാതന് മനസ്സിലാവില്ല. കറന്റ് കാണാന്‍ കഴിയുമോ പോലുള്ള വട്ടം കറക്കുന്ന ആയിരം ചോദ്യങ്ങള്‍ എനിക്ക് അജ്ഞാതനോട് ചോദിക്കാന്‍ കഴിയും. അപ്പോള്‍ അജ്ഞാതന്‍ ഒഴിഞ്ഞു മാറും. അജ്ഞാതന് ഒറ്റ ഉത്തരമേ വേണ്ടൂ, ഒരു ജീവി പരിണമിച്ച് ഉണ്ടായ മറ്റൊരു ജീവിയുടെ പേര് . ഒരു കോടി വര്‍ഷം മുന്‍പ് XYZ എന്ന ജീവി ZYX എന്ന ജീവിയായി പരിണമിച്ചിരുന്നു എന്ന മട്ടില്‍ പറഞ്ഞാല്‍ മതി . അല്ലാതെ വെറുതെ എന്തിനാ ടൈപ്പ് ചെയ്ത് സമയം കളയുന്നത് . പരിണാമസിദ്ധാന്തം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഇക്കൂട്ടര്‍ ആഞ്ഞ് പരിശ്രമിക്കുന്നുണ്ട് . നെറ്റില്‍ ആയിരക്കണക്കിന് സൈറ്റുകള്‍ കാണാം. ബ്ലോഗിലും ഈ വിഷയം പുതിയതല്ല. മുന്‍പ് ഒരു ബ്ലോഗര്‍ എഴുതി പരിണാമസിദ്ധാന്തത്തിന്റെ വക്താക്കള്‍ രണ്ട് നൂറ്റാണ്ടിനിടയില്‍ ലക്ഷക്കണക്കിന് മനുഷ്യരെ കൂട്ടക്കുരുതി ചെയ്തു എന്ന് . ഇതിനൊക്കെ എന്ത് ഉത്തരം പറയും ?

  ദൈവം ഉണ്ടെന്ന് സ്ഥാപിക്കാന്‍ ഇക്കൂട്ടര്‍ കാണിക്കുന്ന വെപ്രാളം , ദൈവം ഉണ്ടായിരുന്നെങ്കില്‍ ആ ദൈവത്തിന് തന്നെ അപമാനമാണ്. ദൈവം ഉണ്ടായിരുന്നെങ്കില്‍ അത് സ്ഥാപിക്കാന്‍ ഇവര്‍ക്ക് എന്താ പ്രത്യേക ചുമതല ? ഇവരാരാ ദൈവത്തിന്റെ സ്പെഷല്‍ സൃഷ്ടികളോ ? ദൈവം സര്‍വ്വശക്തനാണെങ്കില്‍ ആ ദൈവം , ദൈവം ഇല്ലെന്ന് പറയുന്നവര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കുമെന്ന് കരുതിക്കൂടെ. അല്ലെങ്കില്‍ അതും ദൈവത്തിന്റെ ഒരു കളി എന്ന് കരുതിക്കൂടെ ? ദൈവത്തിന്റെ സംരക്ഷണം ഇക്കൂട്ടര്‍ ഏറ്റെടുക്കുന്നു എന്നത് തന്നെയാണ് ദൈവം ഇല്ല എന്നതിന്റെ തെളിവ്.

  പരിണാമ സിദ്ധാന്തത്തെ എതിര്‍ത്ത് ആശയപ്രചരണം നടത്തുക എന്നത് മതപരമായ ഒരു അജണ്ടയാണ് . തന്നാലാവും വിധം അജ്ഞാതനും അത് ചെയ്യുന്നു എന്നേയുള്ളൂ . ഭൂമി ഉരുണ്ടതാണെന്ന സിദ്ധാന്തത്തെ എതിര്‍ത്തും പണ്ട് ഇമ്മട്ടിലുള്ള പ്രചരണങ്ങള്‍ നടന്നിട്ടുണ്ട്. എന്നിട്ടും ഭൂമി പരന്നാതാകാത്തത് പോലെ ജൈവപരിണാമങ്ങളും ഇപ്പോഴും പ്രകൃതിയില്‍ അനുസ്യൂതം നടക്കുന്നുണ്ട് . അതൊന്നും ഇവിടെ വിശദീകരിച്ചത് കൊണ്ട് കാര്യമില്ല.

  ReplyDelete
 42. irഎല്ലാ മതങ്ങളും പരിണാമ വാദത്തെ എതിര്‍ക്കുന്നു എന്ന് ഒരു കമന്റില്‍ കണ്ടു. എല്ലാ മതങ്ങളും എതിര്‍ത്തിരുന്നു എന്നു പറയുന്നതാണ് ശരി. (അത് തന്നെ ഉറപ്പില്ല. ഹൈന്ദവ പാര്‍മ്പര്യമോ അത്രതന്നെ അനുയായികള്‍ ഉള്ള ബുദ്ധമതമോ പരിണാമവാദത്തെ ഒരിക്കലും എതിര്‍ത്തതായി കേട്ടിട്ടില്ല. പരിണാമത്തെ അനുകൂലിക്കുന്നത് എന്നതരത്തില്‍ വ്യാഖ്യാനിക്കാവുന്ന അനേകം ഹിന്ദുമത സങ്കല്പങ്ങള്‍ ഉണ്ട്.)

  പടിഞ്ഞാറന്‍ നാടുകളില്‍ പരിണാ‍മവാദത്തെ എതിര്‍ത്തിരുന്ന മേജര്‍ ക്രിസ്ത്യന്‍ സെക്റ്റുകള്‍ എല്ലാം അഭിപ്രായം മാറ്റിയിട്ടുണ്ട്. ആംഗ്ലിക്കന്‍സും ലൂതറന്‍സും ആദ്യം. സമീപകാലത്ത് റോമന്‍ കത്തോലിക്കരും ഔദ്യോഗികമായി നിലപാട് മാറ്റിയിട്ടുണ്ട്. http://en.wikipedia.org/wiki/Evolution_and_the_Roman_Catholic_Church ഈ ലിങ്കും അതിന്റെ അനുബന്ധ ലിങ്കുകളും നോക്കുക.

  അമേരിക്കയിലെ റബിനിക് കൌണ്‍സില്‍ പരിണാമസിദ്ധാന്തം സ്രഷ്ടാവായ ദൈവത്തില്‍ ഉള്ള വിശ്വാസത്തിന് വിരുദ്ധമല്ല എന്ന് പൊതുപ്രസ്താവന നടത്തിയിട്ടുണ്ട്. തുടക്കത്തില്‍ അവരും ഡാര്‍വിനെ എതിര്‍ത്തവരാണ്. പാശ്ചാത്യരുടെ ഇടയില്‍ ക്രൈസ്തവ ജൂത പണ്ഡിതന്മാര്‍ പലരും തേയിസ്റ്റിക് ഇവൊല്യൂഷന്‍ (ദൈവവിശ്വാസബദ്ധമായ പരിണാമവാദം) എന്ന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നുണ്ട്. ലിങ്ക് ഇവിടെ http://en.wikipedia.org/wiki/Theistic_evolution


  ജൈനമതം ഇതെക്കുറിച്ച് ശാസ്ത്രീയം എന്നുപോലും തോന്നാവുന്ന കാഴ്ചപ്പാടാണ് ആദ്യം മുതല്‍ പുലര്‍ത്തിയിരുന്നത്. ദ്രവ്യം സൃഷ്ടിക്കുകയോ നശിക്കുകയോ ഇല്ലെന്നും ദ്രവ്യരൂപങ്ങള്‍ ജീവകോശങ്ങള്‍ ഉള്‍പടെയുള്ള വിവിധരൂപങ്ങളില്‍ രൂപം മാറി നിലനില്‍ക്കുന്നു എന്നുമാണ് ജൈനമത വിശ്വാസം. അവര്‍ക്ക് സ്രഷ്ടാവായ ഈശ്വരനില്‍ വിശ്വാസമില്ല.

  അതുകൊണ്ട് എല്ലാമതവും പരിണാമവാദത്തിനോ ശാസ്ത്രത്തിനോ എതിരാണെന്ന് എളുപ്പത്തില്‍ പ്രഖ്യാപിക്കരുത്.

  ReplyDelete
 43. ഈ മതത്തിനേയും ശാസ്ത്രത്തിനേയും എന്തിനു കൂട്ടിക്കുഴക്കുന്നു എന്നതാണ് മനസ്സിലാവാത്ത കാര്യം.

  ശാസ്ത്രതത്വങ്ങള്‍ കണ്ടെത്തുന്നത് മതത്തെ ഇല്ലാതാക്കാനാണ് എന്ന ധാരണയാണ് ആദ്യം മാറേണ്ടത്. എത്ര വലിയ ഹൈഡ്രോണ്‍ കോളീഷന്‍ നടന്നാലും ലോകത്തെ മതവിശ്വാസം കുറയാന്‍ പോകുന്നില്ല.മതം എത്ര അലമുറയിട്ടാലും, തെളിയിക്കാനാവുന്ന ശാസ്ത്ര സത്യങ്ങള്‍ തെളിയുക തന്നെ ചെയ്യും. പിന്നെന്തിനു ഈ കടിപിടി.രണ്ടിന്റേയും ലക്ഷ്യം രണ്ടാണ്.

  പിന്നെ ദൈവം, ആകാശത്താണോ ഭൂമിയിലാണോ, ശൂന്യതയിലാണോ, അതെന്താ സാധനം , ഈ വക ചോദ്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കാമെന്നല്ലാതെ “നോണ്‍ സെന്‍സ്“ ചോദ്യങ്ങളാണെന്ന് ഇരു കൂട്ടര്‍ക്കും അറിയാം.

  അജ്ഞാതന്‍ തന്റെ പോയന്റുകള്‍ മുന്നോട്ടു വക്കുക, നെറ്റ് എങ്കില്‍ നെറ്റ് ആസ്പദമാക്കി, എന്നു വച്ചാല്‍ പല സംഘടനകളും ഇറക്കിയിട്ടുള്ള “പരിണാമ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു” എന്ന കൈപ്പുസ്തകം മാറ്റി വക്കുക എന്നര്‍ഥം.

  താങ്കള്‍ മതപ്രചരണത്തിനല്ല ബ്ലോഗ്ഗ് തുടങ്ങിയതെന്നു പറയുന്നു, നല്ലത്. അങ്ങിനെ ആരെങ്കിലും തുടങ്ങിയിട്ടുണ്ടെങ്കില്‍ ദയവായി “ശാസ്ത്രം“ എന്ന പദം തര്‍ക്ക വിഷയമായി ഇടാതിരിക്കുക.പകരം തങ്ങളുടെ മത തത്വങ്ങളുടെ മേന്മ ബൂലോകത്തെ ബോദ്ധ്യപ്പെടുത്തുക.

  ReplyDelete
 44. എന്റെ അറിവ് പരിമിതമാണെന്നു തുറന്നു പറയാന്‍ ഉള്ള ഗട്സ് എങ്കിലും എനിക്കുണ്ട്..അതിനു തയ്യാറാവാതെ ചിലര്‍ ഇപ്പോഴും എല്ലാം എനിക്കറിയാം പക്ഷെ പറഞ്ഞാന്‍ അജ്ഞാതനു മനസിലാവില്ല എന്നു പറഞ്ഞു വീമ്പു പറയുന്നത് കാണുമ്പോള്‍ ആണ് ചിരി വരുന്നത്.

  ബൂലോകത്ത് ദൈവം ഉണ്ട് എന്നു സ്ഥാപിച്ചു ശേഷം അങ്ങു പരലോത്തു പോവുമ്പോള്‍ അവിടെ സ്വര്‍ഗമൊന്നും ദൈവം വാഗ്ദാനം ചെയ്യ്തിട്ടില്ല സുഹൃത്തുക്കളെ.അല്ല ഇനി ദൈവം ഇല്ല എന്നു സ്ഥാപ്പിച്ചാല്‍ യുക്തിവാദി പ്രസ്ഥാനം നിങ്ങള്‍ക്കു വല്ല അവാര്‍ഡും സ്പോണ്‍സര്‍ ചെയ്തിട്ടുണ്ടോ?എന്റെ കാഴ്ച്ചപാടുകള്‍ ആണ് അതിനെ നിങ്ങള്‍ക്കു അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാം.പ്രതികൂലിക്കുന്നതിന്റെ കാരണങ്ങള്‍ പറയാതെ അജ്ഞാതന്‍ പറയുന്നത് മുഴുവന്‍ തെറ്റാണ്.ശരി ഞാന്‍ വായിച്ച പുസ്തകത്തിലും തന്ന ലിങ്കുലും ഉണ്ട്,അതു വായിച്ചാല്‍ വീവരം വയ്ക്കും എന്നു പറഞ്ഞു മുങ്ങുന്നവരോട് സഹതാപമേയുള്ളൂ...

  പരിണാമം കലക്കി കുടിച്ച വായിച്ചിട്ടുണ്ടെന്നു പറയുന്നവര്‍ക്കു അതൊന്നു മനസിലാക്കുന്ന ഭാഷയില്‍ പറഞ്ഞു തന്നു,ഇവിടെ എഴുതിയ കാര്യങ്ങള്‍ തെറ്റാണെന്നു ചൂണ്ടി കാണിക്കാന്‍ വയ്യ...ആകെ അറിയുന്നത് ഞാന്‍ വായിച്ചതും പഠിച്ചതും മാത്രം ശരിയെന്നു പറയാനും വല്ലവനും വല്ലതും പറഞ്ഞാന്‍ അവന്റെ യുക്തി തന്നെ എന്റെയും യുക്തി എന്നു പറഞ്ഞു ‘ഹാറ്റ്സ് ഓഫ് പറയാനും “

  പരിണാമ സിദ്ധാന്തത്തെ കുറിച്ച് അറിയില്ല എന്നു പറഞ്ഞാന്‍ ഒന്നും അറിയില്ല എന്നും അറിയാം എന്നു പറഞ്ഞാന്‍ മുഴുവന്‍ ആയി അറിയാമെന്നും വിചാരിക്കുന്ന വീവരദോഷികളോട് പ്രത്യേകിച്ചൊന്നും പറയാ‍ന്‍ ഇല്ല.ഞാന്‍ എഴുതിയത് തെറ്റാണന്നും ശരി നിങ്ങള്‍ക്കു അറിയാമെന്നു പൂര്‍ണ്ണ ബോധ്യം ഉണ്ടെങ്കില്‍ അങ്ങനെതന്നെയാവട്ടെ....

  ReplyDelete
 45. ഇത് അജ്ഞാതന്‍ നേരെത്തെ ഇട്ട ഒരു പോസ്റ്റില്‍ ഞാനിട്ട കമന്റാണ് ഇവിടെ ഒന്ന് കൂടി പോസ്റ്റാക്കുന്നു.

  ഇവിടെ ഒരു വ്യക്തമാക്കലിന്റെ ആവശ്യകതയുണ്ടെന്ന് തോന്നുന്നു.
  പരിണാമം രണ്ടിനമാണെന്ന്‌ ജീവശാസ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു
  നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ്‌ സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്‌. മനുഷ്യരില്‍ നീണ്ടവരും കുറിയവരും
  വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തില്‍
  ഒരേ മാതാപിതാക്കളുടെ മക്കളില്‍പോലും ഈ വൈവിധ്യം ദൃശ്യമാണ്‌. ഇത്തരം മാറ്റങ്ങളെക്കുറിക്കുന്ന
  സൂക്ഷ്മപരിണാമത്തെ ഇസ്ലാം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ്‌ മറ്റൊന്നായി മാറുന്നുവേന്ന്‌ അവകാശപ്പെടുന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ്‌ വ്യത്യസ്തമായ വീക്ഷണമുള്ളത്‌.
  അതിലൊട്ടും അസാംഗത്യവുമില്ല. കാരണം സ്ഥൂലപരിണാമത്തിന്‌ ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല.

  കേരളത്തിലെ പരിണാമവാദികളുടെ മുന്നണിപ്പോരാളിയായ ഡോ. കുഞ്ഞുണ്ണി വര്‍മതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്‌. "പരീക്ഷണാത്മകമായ തെളിവുകളില്ലെന്ന്‌ പറഞ്ഞത്‌ സ്ഥൂലപരിണാമത്തെക്കുറിച്ചു മാത്രമാണ്‌.

  അതേസമയം, പരീക്ഷണവാദത്തിലടങ്ങിയിട്ടുള്ള മിക്ക തത്ത്വങ്ങളെക്കുറിച്ചും സൂക്ഷ്മമായ പരിണാമമാറ്റങ്ങളെക്കുറിച്ചും
  പരീക്ഷണങ്ങള്‍ നടത്തി ആശിച്ച ഫലങ്ങള്‍ സമ്പാദിക്കുവാന്‍ ശാസ്ത്രജ്ഞന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌"(ഉദ്ധരണം: സൃഷ്ടിവാദവും
  പരിണാമവാദികളും, പുറം 33).

  പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്ന ചാള്‍സ്‌ ഡാര്‍വിന്‍ പോലും അതിനെ അനിഷേധ്യമായ ഒരു
  സിദ്ധാന്തമായി തറപ്പിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹം എഴുതുന്നു: "വിശേഷരൂപങ്ങളുടെ വ്യതിരിക്തത്തയും അവ അനേകം

  പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്‌..."

  "എന്റെ സിദ്ധാന്തപ്രകാരം സിലൂറിയന്‍ ഘട്ടത്തിനു മുമ്പ്‌ തീര്‍ച്ചയായും എവിടെയെങ്കിലും അടിഞ്ഞുകൂടിയിരിക്കാവുന്ന
  വിപുലമായ ഫോസില്‍പാളികളുടെ അഭാവം ഉള്‍ക്കൊള്ളുന്നതിലുള്ള പ്രയാസം വളരെ വലുതാണ്‌. ഇതു വിശദീകരിക്കാനാവാതെ തുടരും. ഞാനിവിടെ അവതരിപ്പിച്ച വീക്ഷണങ്ങളോടുള്ള, സാധുതയുള്ള എതിര്‍വാദമായി
  ന്യായമായും ഇതുന്നയിക്കപ്പെട്ടേക്കാം."(ഒറിജിന്‍ ഓഫ്‌ സ്പീഷ്യസ്‌, പേജ്‌ 314. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും
  പ്രതിസന്ധിയും, പുറം 23).

  "ഡാര്‍വിന്‍ കൃതിയിലെ ഒമ്പതാം അധ്യായത്തിന്റെ തലക്കെട്ട്‌ 'ഭൂശാസ്ത്ര രേഖയുടെ അപൂര്‍ണതയെപ്പറ്റി' എന്നാണ്‌. ഫോസില്‍
  ശൃംഖലയിലെ വിടവുകളെപ്പറ്റി ഡാര്‍വിന്‍ നല്‍കുന്ന വിശദീകരണങ്ങളാണ്‌ അതിന്റെ ഉള്ളടക്കം. അദ്ദേഹം എഴുതി:
  'വിശേഷരൂപങ്ങളുടെ വ്യതിരിക്തത്തയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്‌" (ഒറിജിന്‍ ഓഫ്‌ സ്പീഷ്യസ്‌, പേജ്‌ 291. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും,
  പുറം 30).

  "ഒരേ ഗ്രൂപ്പിലെ വിവിധ സ്പീഷ്യസുകള്‍ പഴക്കമേറിയ പാലിയോ സോയിക്‌ കല്‍പത്തിന്റെ ആദ്യഘട്ടമായ സിലൂറിയന്‍ പാളികളില്‍ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുന്നതായി അക്കാലത്തെ ഉത്ഖനനങ്ങള്‍ തെളിയിച്ചിരുന്നു. സിലൂറിയന്‌ തൊട്ടുമുമ്പുള്ള
  ക്രസ്റ്റേഷ്യന്‍ പാളിയില്‍ ഇവയുടെ മുന്‍ഗാമികളെ കാണേണ്ടിയിരുന്നു. പക്ഷേ, ലഭ്യമായില്ല. ഇതു ഗുരുതരമായ പ്രശ്നമാണെന്ന്‌ സമ്മതിച്ചുകൊണ്ട്‌ ഡാര്‍വിന്‍ എഴുതുന്നു: 'ഈ വിസ്തൃതമായ പ്രാഗ്ഘട്ടങ്ങളുടെ രേഖകള്‍ എന്തുകൊണ്ടു

  കാണുന്നില്ലെന്ന ചോദ്യത്തിന്‌ സംതൃപ്തമായ ഉത്തരം നല്‍കാന്‍ എനിക്കു കഴിയില്ല"(ഒറിജിന്‍ ഓഫ്‌ സ്പീഷ്യസ്‌, പേജ്‌, 313.
  ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).

  ചാള്‍സ്‌ ഡാര്‍വിനു ശേഷം പരിണാമവാദത്തിന്‌ ഉപോദ്ബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. ചിക്കാഗോ സര്‍വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രവകുപ്പിന്റെ ചെയര്‍മാന്‍ ഡേവിഡ്‌ എം. റൂപ്പ്‌
  എഴുതുന്നു: "തന്റെ സിദ്ധാന്തവും ഫോസില്‍ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടിന്‌ സാമാന്യ പരിഹാരമായി ഫോസില്‍ രേഖ വളരെ അപൂര്‍വമാണെന്നാണ്‌ ഡാര്‍വിന്‍ പറഞ്ഞത്‌. ഡാര്‍വിനുശേഷം നൂറ്റിരുപത്‌ വര്‍ഷം കഴിഞ്ഞിരിക്കുന്നു.
  ഫോസില്‍ രേഖയെപ്പറ്റിയുള്ള വിജ്ഞാനം വളരെയേറെ വികസിച്ചിട്ടുണ്ട്‌. നമുക്കിപ്പോള്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം
  ഫോസില്‍ സ്പീഷ്യസുകളുണെ​‍്ടങ്കിലും സ്ഥിതി അത്രയൊന്നും മാറിയിട്ടില്ല. പരിണാമരേഖ ഇപ്പോഴും
  വിസ്മയിപ്പിക്കുംവിധം ഭംഗമുള്ളതാണ്‌. വിരോധാഭാസമെന്നോണം ഡാര്‍വിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ
  പരിണാമ ഉദാഹരണങ്ങളേ നമുക്കുള്ളൂ"

  പ്രമുഖ ഫോസില്‍ ശാസ്ത്രജ്ഞരായ സ്റ്റീഫന്‍ ഗൗള്‍ഡും നീല്‍സ്‌ എല്‍ഡ്രൈഡ്ജും ഡാര്‍വിനിസത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍
  പുതിയ സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. വിശ്വവിഖ്യാതരായ പരിണാമവാദികള്‍ക്കുപോലും തങ്ങള്‍ മുമ്പോട്ടുവച്ച
  സിദ്ധാന്തത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച്‌ നന്നായറിയാം. സത്യസന്ധരായ ചിലരെങ്കിലും അത്‌ തുറന്നുപറയാറുണ്ട്‌.

  പ്രശസ്ത പുരാജീവിശാസ്ത്രജ്ഞനും പരിണാമ വിശ്വാസിയുമായ ഡോ. കോളിന്‍ പാറ്റേഴ്സൺ എഴുതിയ കത്തിലിങ്ങനെ
  കാണാം: "പക്ഷികളുടെയെല്ലാം മുന്‍ഗാമിയായിരുന്നുവോ ആര്‍ക്കിയോപ്ടെറിക്സ്‌? ഒരുപക്ഷേ, ആയിരിക്കാം. ഒരുപക്ഷേ
  അല്ലായിരിക്കാം. ഈ ചോദ്യത്തിനു ഉത്തരം കണെ​‍്ടത്താന്‍ യാതൊരു മാര്‍ഗവുമില്ല. ഒരു രൂപത്തില്‍നിന്നും മറ്റൊരു
  രൂപമുണ്ടായതെങ്ങനെയെന്നതിനെപ്പറ്റി കഥകള്‍ മെനയാന്‍ എളുപ്പമാണ്‌; പ്രകൃതിനിര്‍ധാരണം ഓരോ ഘട്ടത്തെയും
  എങ്ങനെയാണ്‌ പൈന്തുണച്ചതെന്നു പറയാനും. പക്ഷേ, അത്തരം കഥകള്‍ ശാസ്ത്രത്തിന്റെ ഭാഗമല്ല. കാരണം അവയെ
  പരീക്ഷണ വിധേയമാക്കാനാവില്ല"

  പ്രമുഖ സൃഷ്ടിവാദ എഴുത്തുകാരനായ സുന്റര്‍ലാന്റിന്റെ കത്തിനുള്ള മറുപടിക്കത്തായിരുന്നു കോളിന്‍
  പാറ്റേഴ്സന്റേത്‌. അതിലദ്ദേഹം ഇത്രകൂടി കുറിച്ചിടുകയുണ്ടായി: "പരിണാമപരമായ പരിവര്‍ത്തനങ്ങളുടെ നേരിട്ടുള്ള
  ഉദാഹരണങ്ങള്‍ എന്റെ പുസ്തകത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോട്‌ ഞാന്‍ പൂര്‍ണമായി
  യോജിക്കുന്നു. ജീവിച്ചിരിക്കുന്നതോ ഫോസില്‍ രൂപത്തിലുള്ളതോ ആയ അത്തരം ഏതെങ്കിലും ഒന്നിനെക്കുറിച്ച്‌
  എനിക്കറിയാമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനത്‌ ഉള്‍പ്പെടുത്തുമായിരുന്നു. അത്തരം പരിവര്‍ത്തനങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന്‍ക്കൊണ്ട്‌ ഭാവനയില്‍ വരപ്പിച്ചുകൂടേയെന്ന്‌ താങ്കള്‍ നിര്‍ദേശിക്കുന്നു. പക്ഷേ, അതേപ്പറ്റിയുള്ള വിവരങ്ങള്‍ അയാള്‍ക്ക്‌
  എവിടെനിന്ന്‌ ലഭിക്കും? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക്‌ നല്‍കാനാവില്ല."


  ശാസ്ത്രസത്യങ്ങളുടെ നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക്‌ തൃപ്തികരമായ മറുപടികളുണ്ടായിരിക്കും. എന്നാല്‍
  പരിണാമവാദത്തിനു നേരെ ധൈഷണിക തലത്തില്‍നിന്ന്‌ ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ഇതേവരെ മറുപടി ലഭിച്ചിട്ടില്ല.


  ഉദാഹരണത്തിന്‌ ഒന്നുമാത്രമിവിടെ ഉദ്ധരിക്കാം."ജീവികളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
  അനുകൂല വ്യതിയാനങ്ങളെ പ്രകൃതിനിര്‍ധാരണം വഴി അതിജീവിപ്പിക്കുന്നതിനാല്‍ അവ പാരമ്പര്യമായി കൈമാറപ്പെടുന്നു.
  അനുകൂലഗുണങ്ങള്‍ സ്വരൂപിക്കപ്പെട്ട്‌ പുതിയ ജീവിവര്‍ഗങ്ങളുണ്ടാവുന്നു" എന്നാണ്‌ ഡാര്‍വിനിസത്തിന്റെ വാദം. ഇതു
  ശരിയാണെങ്കില്‍ ഏകദേശം മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ (ഇന്നും നിലനില്‍ക്കുന്ന) ഏകകോശ

  ലളിതജീവികളായ അമീബകള്‍ എന്തുകൊണ്ടവശേഷിച്ചു? ഇന്നു കാണപ്പെടുന്ന അമീബകളുടെ മുന്‍തലമുറകളില്‍
  നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌? അവ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കാതെ
  പ്രതികൂല പരിതഃസ്ഥിതികളെ എങ്ങനെ അതിജീവിച്ചു? മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം നിലനിന്ന ഏകകോശങ്ങളുടെ
  ഒരു ശ്രേണി അതേപടി തുടരുകയും മറ്റൊരു ശ്രേണി അസംഖ്യം പുതിയ സ്പീഷ്യസുകളിലൂടെ സസ്തനികളിലെത്തുകയും
  ചെയ്തതെന്തുകൊണ്ട്‌? ഇത്തരം ചോദ്യങ്ങള്‍ ഡാര്‍വിനിസത്തിന്റെ സൈദ്ധാന്തിക ശേഷിയെ പരീക്ഷിക്കുന്നവയാണ്‌. ഈ
  വസ്തുത തന്നെ കുഴക്കുന്നതായി ഡാര്‍വിന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്‌. 1860 മെയ്‌ 22-ന്‌ ഡാര്‍വിന്‍ അദ്ദേഹത്തിന്റെ
  പൈന്തുണക്കാരനും ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയിലെ സസ്യശാസ്ത്രജ്ഞനുമായിരുന്ന അസാഗ്രേക്ക്‌ എഴുതി: "കത്തുകളി
  ല്‍നിന്നും അഭിപ്രായ പ്രകടനങ്ങളില്‍നിന്നും മനസ്സിലാകുന്നതിനനുസരിച്ച്‌ എന്റെ കൃതിയുടെ ഏറ്റവും വലിയ പോരായ്മ
  എല്ലാ ജൈവരൂപങ്ങളും പുരോഗമിക്കുന്നുവേങ്കില്‍ പിന്നെ ലളിതമായ ജൈവരൂപങ്ങള്‍ എന്തിനു നിലനില്‍ക്കുന്നു എന്നു
  വിശദീകരിക്കാന്‍ കഴിയാതെ പോയതാണ്‌."

  ചുരുക്കത്തില്‍, പരിണാമവാദത്തിന്‌ എന്തെങ്കിലും ശാസ്ത്രീയ അടിത്തറയോ പ്രമാണത്തിന്റെ പിന്‍ബലമോ ഇല്ല. കേവലം
  വികള ഭാവനയും അനുമാനങ്ങളും നിഗമനങ്ങളും മാത്രമാണത്‌. അതിന്റെ വിശ്വാസ്യത അടിക്കടി
  നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.


  ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ക്ക്‌ വിരുദ്ധമായതൊന്നും ഇസ്ലാമിലില്ലെന്നത്‌ തീര്‍ത്തും ശരിയാണ്‌. എന്നാല്‍, ശാസ്ത്രനിഗമനങ്ങള്‍ക്കോ ചരിത്രപരമായ അനുമാനങ്ങള്‍ക്കോ ഇതു ബാധകമല്ല. പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്‌.

  ReplyDelete
 46. അനില്‍ ഭായി,

  പരിണാമ സിദ്ധാന്തത്തെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ മതത്തെ സപ്പോര്‍ട്ട് ചെയ്യനല്ലെ എന്നു പറഞ്ഞു വന്നത് മറ്റുള്ളവരാണ്.പരിണാമ വാദത്തെ കുറിച്ച ഞാന്‍ എഴുതിയ കാര്യങ്ങള്‍ പൊട്ടതെറ്റാണങ്കില്‍ അതു ചൂണ്ടി കാണിക്കട്ടെ,അല്ലാതെ ദൈവത്തെ തെറി പറഞ്ഞിട്ടെന്തു കാര്യം.

  പരിണാമ സിദ്ധാന്തം പൂര്‍ണ്ണമായും ശരി എന്നു തെളിയിക്കാന്‍ ചുരുങ്ങിയ പക്ഷം ഇന്നത്തെ കാലത്തെങ്ങിലും സാധ്യമല്ല.അതിനു മാത്രമുള്ള തെളിവുകള്‍ കണ്ടെടുത്തിട്ടില്ല,മാത്രമല്ല കണ്ടെടുത്ത ജീവികളുടെ ഫോസിലുകള്‍ മിക്കതും പരിണാമ സിദ്ധാന്തതിനു എതിരാണാണ് എന്നു വച്ചാ‍ല്‍ രണ്ട് ജീവികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്രപരമായ തെളിവുകള്‍ കുറവാണ് എന്നു ചുരുക്കം.ആ സത്യം അംഗീകരിച്ചു തരാതെ എവിടെടാ ദൈവം,കാണിച്ചു താ എന്നിട്ടു ഞങ്ങള്‍ വിശ്വസിക്കാം എന്നൊക്കെ പറഞ്ഞു വന്നാല്‍ എന്തു ചെയ്യും,എന്റെ പോയിന്‍സ് അതായത് ഞാന്‍ മനസിലാക്കിയ കാര്യം രണ്ട് പോസ്റ്റാക്കിയിട്ടിട്ടുണ്ട്.അതിനെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം.അവര്‍ എതിര്‍ക്കുന്നുവെന്നു വച്ചു സത്യങ്ങള്‍ സത്യം അല്ലാതാവില്ലല്ലോ...കൃത്യമായി തെളിയിക്കപെടാത്തോള്ളം കാലം എന്തായാലും എന്റെ പോസ്റ്റിനു പ്രസ്ക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു...

  ReplyDelete
 47. പ്രിയ സുഹൃത്തുക്കളെ
  (ശ്രീ ശ്രീ, സന്ദീപ്, പരാതിക്കാരന്‍, അനില്‍ഭായ്)
  എല്ലാ മതങ്ങളെകുറിച്ചും പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഇസ് ലാമിനെ കുറിച്ച് എനിക്കറിയാവുന്നത് ഞാന്‍ വ്യക്തമാക്കാം.

  ഇസ്ലാമിന്റെ വിശ്വാസ പ്രകാരം ആദം അതായത് ഒന്നാമത്തെ മനുഷ്യന്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്. അതില്‍ ഇന്ന് വരെ മാറ്റമില്ല. ഇനിയൊരുമാറ്റം ഉണ്ടാവാനും പോകുന്നില്ല. അതായത് ആദം ഒന്നാമത്തെ മനുഷ്യനും ഒന്നാമത്തെ മുസ് ലീമുമാണ്. ഒരു യഥാര്‍ത്ഥ മുസ് ലീം അത് അങ്ങനെ തന്നെയാണെന്ന് ഇന്നു എന്നും ഉറച്ച് വിശ്വസിക്കുന്നത്

  എന്നാല്‍ പരിണാമ വദികള്‍, പ്രധാനമായും നിരീശ്വരവാദികള്‍ മനുഷ്യന്‍ അങ്ങനെ ഒരു സുപ്രഭാതത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല എന്നും യുഗാന്തരങ്ങളായുള്ള രൂപ പരിണാമത്തിന്റെ ഫലമാണെന്നും വിശ്വസിക്കുന്നു.

  ഇത് രണ്ടും യഥാര്‍ത്ഥത്തില്‍ വിശ്വാസമാണ്. എന്നാല്‍ നിരീശ്വരവാദികള്‍ അതിനെ ഒരു ശാസ്ത്രമായി അവതരിപ്പിക്കാന്‍ പാട്പെടുന്നു. ചില മതങ്ങളൊക്കെ അങ്ങിനെ തന്നെ ധരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ് ലാം പരിണാമ വാദത്തെ ഒരു ശാസ്ത്രമായി അംഗീകരിക്കുന്നില്ല. എന്നാല്‍ സൃഷ്ടി എങ്ങനെ നടന്നു എന്ന ശാസ്ത്രീയമായ അന്വേഷണത്തെ അതെതിര്‍ക്കുന്നുമില്ല. മാത്രമല്ല അതിനായുള്ള ആഹ്വാനം ധാരാളം ഖുര്‍ ആനില്‍ നിന്ന് തന്നെ നമുക്ക് കാണാവുന്നതാണ്. ഇസ് ലാമിക ചരിത്രവും ഖുര്‍ ആനും പഠിച്ചവര്‍ക്ക് ഒരു പക്ഷേ ഇതെളുപ്പം മനസ്സിലാവുകയും ചെയ്യും.

  ദയവായി മുന്‍ വിധികളും, സ്വന്തം സങ്കല്പങ്ങളും അനുസരിച്ച് അന്യന്റെ വിശ്വാസത്തെ പരിഹസിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഒരു പക്ഷേ അവസാനം നാം സ്വയം പരിഹാസ്യരായേക്കാം.

  ReplyDelete
 48. ഇനി സലാഹുദ്ദീന്‍ ഭായി പറഞ്ഞ പോലെ പരിണാമം വിശ്വാസമല്ല യഥാര്‍ത്ഥമാണ് എന്നുണ്ടെങ്കില്‍ ദയവു ചെയ്ത് അതു വിശദീകരിക്കുക...ഡാര്‍വിന്‍ പറഞ്ഞതില്‍ നിന്നു നിങ്ങള്‍ക്ക് മനസിലായ പോലെ വിശദീകരിക്കുക,അല്ലാതെ ലിങ്കുകളും മറ്റും തന്നു പോവരുത്.ഡാ‍ര്‍വിന്‍ മാത്രമല്ല പലരും പലതും പറഞ്ഞിട്ടുണ്ട്..മഹാന്മാര്‍ എന്തു പറഞ്ഞു എന്നതിലല്ല നാം അത് എങ്ങനെ മനസിലാക്കി എന്നതിലാണു കാര്യം.ഞാന്‍ എനിക്കു മനസിലായത് പോസ്റ്റാക്കിയിട്ടു.വെറുതെ ലിങ്കുകള്‍ തന്നു പോവാനാണെങ്കില്‍ ഇത്രയും നീട്ടി പിടിച്ചു പോസ്റ്റണ്ട കാര്യം ഇല്ലല്ലോ...ഒരു ഹെഡിന്നും കുറച്ചു ലിങ്കുകളും പോരേ....അതു കൊണ്ട് നിങ്ങളും നിങ്ങള്‍ക്കു മനസിലായത് എഴുതുക

  ReplyDelete
 49. എത്രകൊല്ലം മുമ്പ്‌ ആണ് ദൈവം ആദത്തെ സൃഷ്ടിച്ചത് ?

  ReplyDelete
 50. ഈ ലിങ്ക് അജ്ഞാതന് വേണ്ടിയല്ല. അദ്ദേഹത്തിന് ലിങ്ക് സ്വീകാര്യമല്ല. ആര്‍ക്കെങ്കിലുമുപകരിക്കട്ടെ.ഇത്രയും കാര്യങ്ങള്‍ പരിഭാഷ ചെയ്ത് ഇവിടെ എഴുതിയാലും ഒന്നാമത്തെ മനുഷ്യന്‍ ആദം ആണെന്ന വിശ്വാസം മാറാന്‍ പോകുന്നില്ല. പ്രപഞ്ചത്തില്‍ ഒന്നാമത്തെ മനുഷ്യന്‍ ആദം ആണെന്നും ആദം മുസ്ലീം ആണെന്നുമുള്ള അവകാശവാദം വായിക്കുന്നവര്‍ വിലയിരുത്തട്ടെ.

  ശാസ്ത്രവും മതവും എങ്ങനെയാണ് വിരുദ്ധ ചേരിയില്‍ നിന്ന് ഏറ്റുമുട്ടല്‍ വരുന്നത് എന്ന അര്‍ത്ഥത്തില്‍ ഇവിടെ ഒരു കമന്റ് കണ്ടു. രണ്ടിന്റെയും ലക്ഷ്യം ഒന്നല്ലെ എന്ന് ചോദിക്കുന്നതും കണ്ടു. മതത്തിന് വിശ്വാസങ്ങള്‍ മതി . ശാസ്ത്രത്തിന് വിശ്വാസങ്ങള്‍ പോര തെളിയിക്കപ്പെടണം. ശാസ്ത്രം ഒന്ന് തെളിയിക്കുമ്പോള്‍ അത് മതം വിശ്വസിക്കുന്നതിന് വിരുദ്ധമാവുന്നു. അങ്ങനെയാണ് മതവും ശാസ്ത്രവും ഏറ്റുമുട്ടലില്‍ എത്തുന്നത് . ഈ ഏറ്റുമുട്ടല്‍ നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്നു. മതവിശ്വാസങ്ങള്‍ക്കും ശാസ്ത്രനിഗമനങ്ങള്‍ക്കും ഒരിക്കലും സമരസപ്പെടാന്‍ കഴിയില്ല. അനിഷേധ്യമായ തെളിവുകള്‍ ശാസ്ത്രം മുന്നോട്ട് വെക്കുമ്പോള്‍ അത് ഞങ്ങളുടെ കിത്താബില്‍ പണ്ടേ സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് മതം പറഞ്ഞുവരിക.

  ഒന്നാമത്തെ മനുഷ്യന്‍ ആദമാണെന്നും ആദം ആദ്യത്തെ മുസ്ലീം ആണെന്നുമുള്ള അവകാശവാദം ശാസ്ത്രത്തിന് പോയിട്ട് അല്പമെങ്കിലും കോമണ്‍ സെന്‍സുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. പരിണാമവാദം പ്രചരിച്ചതോടെയാണ് ഈ കോമണ്‍ സെന്‍സ് കോമണ്‍ ജനങ്ങള്‍ക്ക് ഉണ്ടായത് . അതാണ് പരിണാമവാദത്തെ മതം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ ശ്രമിക്കുന്നത് . പരിണാമവാദം തെറ്റാണന്ന് വരുത്തിത്തീര്‍ത്താല്‍ ഒന്നാം മനുഷ്യന്‍ ആദം മാപ്പിള ആണെന്ന് സ്ഥാപിക്കാമല്ലൊ. ഈ ഗൂഢോദ്ദേശ്യം മതവും ശാസ്ത്രവും ഒന്നല്ലേ എന്ന് ചോദിച്ച സഹോദരന്‍ മനസ്സിലാക്കണം.

  പരിണാവാദം എന്താണെന്ന് അജ്ഞാതന്‍ ആവശ്യപ്പെടുന്ന പോലെ വിശദീകരിക്കാന്‍ ഈ കമന്റ് പേജില്‍ കഴിയില്ല എന്ന് അജ്ഞാതന് അറിയാം. ഞാന്‍ ഒരു ഉദാഹരണം പറയാം. ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ എങ്ങനെയാണ് മറ്റെ ആള്‍ അത് തന്റെ മൊബൈലില്‍ ഫോണില്‍ കേള്‍ക്കുന്നത് എന്ന് ഇവിടെ വിശദീകരിക്കാമോ? സിം കര്‍ഡ് ഇട്ടിട്ട് എന്ന് പറഞ്ഞാല്‍ പോര. എങ്ങനെ തന്റെ അനുപമമായ ശബ്ദതരംഗം കേള്‍ക്കുന്നവന്റെ കാതുകളില്‍ എത്തിക്കുന്നത് എന്ന് വിശദീകരിക്കണം.

  ഒന്നാം മനുഷ്യന്‍ ആദത്തെ സൃഷ്ടിച്ച ശേഷം ആ ആദത്തിന് ദൈവം മറ്റെന്തൊക്കെ നല്‍കി എന്ന് അജ്ഞാതന് പറയാമോ ? എന്തായാലും ഇന്ന് കാണുന്ന ഈ സൌകര്യങ്ങളൊന്നും കൊടുത്തില്ലല്ലൊ. പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ ഒരു ഉച്ചഭാഷിണി പോലും കൊടുത്തില്ലൊ. അപ്പോള്‍ പറയും മനുഷ്യന് ബുദ്ധി കൊടുത്തില്ലേ എന്ന് . ബുദ്ധി എപ്പോഴാണ് കൊടുത്തത് ? രണ്ട് നൂറ്റാണ്ടേ ആയിട്ടുള്ളൂ ഇക്കാണുന്ന ഉപകരണങ്ങളൊക്കെ കണ്ടുപിടിക്കാനുള്ള ബുദ്ധി മനുഷ്യനുണ്ടായിട്ട് . എത്രയോ ലക്ഷം വര്‍ഷങ്ങള്‍ ഒന്നാം മുസ്ലീമായ ആദമിന്റെ സന്തതിപരമ്പരകള്‍ പ്രാകൃതരായി ജീവിച്ചു വന്നു. അപ്പോള്‍ ദൈവം മനുഷ്യന് ബുദ്ധി ഇന്‍സ്റ്റാള്‍‌മെന്റ് ആയിട്ടാണോ നല്‍കുക ? എന്തിന് നബിക്ക് ദിവ്യ ബോധനം നല്‍കാന്‍ ഒന്നാം മുസ്ലീമിന് ശേഷം ഏ.ഡി. ആയിരത്തിനാനൂറ് വരെ ദൈവം കത്തിരുന്നു ?

  അപ്പോള്‍ മനസ്സിലായോ , മതം പറയുന്നത് അപ്പാടെ വിഴുങ്ങാന്‍ എല്ലാവര്‍ക്കും കഴില്ല. ചിലര്‍ ചോദ്യം ചെയ്യും. അങ്ങനെയാണ് ശാസ്ത്രവും ശാസ്ത്രജ്ഞന്മാരും ഉണ്ടാവുന്നത്. അഥവാ മതം പറയുന്നത് ചോദ്യം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല എന്ന് സങ്കല്‍പ്പിച്ചാല്‍ ഇന്നും അജ്ഞാതനടക്കം മനുഷ്യരാശി ഒന്നടങ്കം ആ ഒന്നാം മുസ്ലീമിനെ പോലെ വനാന്തരങ്ങളില്‍ അലയുന്നുണ്ടാവും !

  ReplyDelete
 51. ശ്രീശ്രീ,

  last link kidu.. valare interesting aayi paranjirikkunnu.. :)

  ReplyDelete
 52. പേടിത്തൊണ്ടന്‍ ഒരാളെങ്കിലും ആ ലിങ്ക് വായിച്ചെങ്കില്‍ ഈ പോസ്റ്റിന്റെ നേട്ടവും അത് തന്നെ. പൊതുവെ ഇന്നത്തെക്കാലത്ത് അവനവന് ലഭ്യമായ പരിമിതമായ അറിവുകള്‍ വെച്ച് കണ്‍‌ക്ലൂഷനില്‍ എത്താനും തര്‍ക്കിക്കാനും ആണ് താല്പര്യം . ഒരു വ്യക്തി ആയുഷ്ക്കാലം മുഴുവനും പഠിച്ചാല്‍ തീരാത്തത്രയും കാര്യങ്ങള്‍ ശാസ്ത്രം കണ്ടെത്തി മാനവരാശിക്ക് സമര്‍പ്പിച്ചിട്ടുണ്ട്, അനേകം ഉപകരണങ്ങളും. എല്ലാം വില കൊടുത്ത് വാങ്ങാന്‍ കിട്ടുന്നത് കൊണ്ട് അതിന്റെ തീയറിയും ഒന്നും ആര്‍ക്കും മനസ്സിലാക്കാന്‍ താല്പര്യമില്ല.

  ആ ലിങ്ക് ഏതായലും അജ്ഞാതന്‍ വായിക്കുകയില്ല . അത് വായിച്ച് നമുക്ക് മനസ്സിലായ കാര്യങ്ങള്‍ ഇവിടെ റ്റൈപ്പ് ചെയ്താല്‍ ഒരു പക്ഷെ വായിച്ചേക്കാം. എന്നാലും ദൈവം ആദ്യം ഒന്നാം ആദം മാപ്പിളയെ സൃഷ്ടിച്ചു എന്ന ധാരണ മാറ്റാന്‍ അജ്ഞാതന്‍ തയ്യാറാവുകയില്ല. അതാണ് വിശ്വാസത്തിന്റെ കടുപ്പം. കുട്ടിക്കാലത്ത് രക്ഷിതാക്കളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും വിശ്വാസം ബോധമനസ്സില്‍ ഫീഡ് ചെയ്യപ്പെടുന്നു. പിന്നീട് ആ വിശ്വാസം സാധൂകരിക്കാന്‍ ഉതകുന്ന വിവരങ്ങളാണ് പൊതുവെ സാധാരണ മനുഷര്‍ തേടുന്നത് . അങ്ങനെയാണ് വിശ്വാസികള്‍ ലോകത്ത് പെരുകുന്നത് . ചുരുക്കം ചിലരില്‍ ജിജ്ഞാസ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അവര്‍ വിശ്വാസങ്ങളെ ത്യജിച്ച് യുക്തിസഹമായ തെളിവുകളും നിരീക്ഷണങ്ങളും അന്വേഷിക്കുന്നു. ഇതിന് അല്പം ബൌദ്ധികമായ പരിശ്രമവും വേണം. അക്കൂട്ടര്‍ യുക്തിവാദികളാവുന്നു. യുക്തിവാദികള്‍ എല്ലാം തികഞ്ഞവരല്ല. അവര്‍ക്ക് മുന്‍‌വിധികളില്ല എന്ന് മാത്രം.

  പ്രപഞ്ചത്തിലെ ഒന്നാം ജീവി ആദം ആണെന്നും ആ ഒന്നാം മനുഷ്യന്‍ മുസ്ലീം ആണെന്നും ആരെങ്കിലും ഇക്കാലത്തും വിശ്വസിക്കുന്നെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാര്യം. എന്നാല്‍ അത് പ്രചരിപ്പിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചിന്താശൂന്യത അപാരം തന്നെ. വിശ്വാസികള്‍ ഈ ലോകത്തെ നോക്കിക്കാണുന്ന വിധം അത്യന്തം തമാശ നിറഞ്ഞതാണ് . എന്നാല്‍ യുക്തിവാദികള്‍ ഈ ലോകം എങ്ങനെയാണോ ഉള്ളത് അത് പോലെയേ കാണുന്നുള്ളൂ . മനുഷ്യന്‍ മനുഷ്യന്‍ മാത്രം! ഒരു വ്യത്യാസവും മനുഷ്യരില്‍ കാണാന്‍ കഴിയുന്നില്ല. ഒരു അത്ഭുതവും പ്രകൃതിയില്‍ നടക്കുന്നില്ല.

  ബാക്കി പിന്നെയും എഴുതാം. ആ ലിങ്ക് ആരെങ്കിലും വായിച്ച് അതൊക്കെ പച്ചക്കള്ളമാണ്, ഒന്നാം ആദം മപ്പിളയുടെ സന്തതി പരമ്പരകളാണ് ഇക്കണ്ട ജനം എന്ന് പറയുമോ എന്ന് നോക്കട്ടെ .

  ReplyDelete
 53. പിന്നേ അപ്പൊ മറ്റു മതവിഭാഗങ്ങളിലെ ദൈവങ്ങള്‍ ഉണ്ടാക്കിയ മനുഷ്യരും അവരുടെ സന്തതി പരമ്പരകളും മാങ്ങാ പറിക്കുവാന്‍ പോയോ ?

  ReplyDelete
 54. റിംപോച്ചേ,

  അതാണു survival of the fittest.

  കൂടുതല്‍ ഫിറ്റ് ആയ ദൈവം (കൂടെ ആ ദൈവത്തിന്റെ സൃഷ്ടികളും ) survive ചെയ്യുമ്.

  എതോ അലമ്പു ദൈവം ഉണ്ടാക്കിയ ദിനൊസോറുകളുടെ സ്ഥിതി കണ്ടില്ലേ

  ReplyDelete
 55. എന്താ റിം‌പോച്ചേ ഇത് ? ആദിയില്‍ ദൈവം ഒരു മനുഷ്യനെ ഉണ്ടാക്കി, (എന്തിന് ,എന്ത് കൊണ്ട് എന്നൊന്നും ചോദിക്കരുത്. ഇത് തന്നെ പ്രവാചകന് ദിവ്യബോധനം കിട്ടിയത് കൊണ്ട് മനസ്സിലായതാണ് അല്ലാതെ ദൃക്‌സാക്ഷിയൊന്നുമില്ല) ആ മനുഷ്യനാണ് ആദം. ആ ആദം മുസ്ലീം ആണെന്നാണ് ഇവിടെ പറയുന്നത് . അതായത് മനുഷ്യന്‍ എന്നാല്‍ മുസ്ലീം ആണെന്ന് . ഒരു പേരിലെന്തിരിക്കുന്നു . അല്ലാതെ വേറെയും ദൈവങ്ങള്‍ വേറെയും മനുഷ്യരെ ഉണ്ടാക്കിയെന്നൊന്നും ഇവര്‍ അവകാശപ്പെടുന്നില്ല.

  ReplyDelete
 56. ശാസ്ത്രം പഠിപ്പിക്കലല്ല മതഗ്രന്ഥങ്ങളുടെ ലക്ഷ്യം. ദൈവം മനുഷ്യരുമായി എങ്ങിനെ കാലാകാലങ്ങളില്‍ ഇടപ്പെട്ടു എന്നതാണ് ഒട്ടു മിക്ക എല്ല മതഗ്രന്ഥങ്ങളുടേയും സംഗ്രഹം... ദൈവം മനുഷ്യനെ സ്രഷ്ടിച്ചു എന്നു മാത്രമേ മതഗ്രന്ഥങ്ങള്‍ പറയുന്നുള്ളൂ... (അതൊരു പക്ഷേ പരിണാമത്തിലൂടെയാകാം; അല്ലായിരിക്കാം).

  പരിണാമ സിന്താന്തം നൂറു ശതമാനം തെറ്റില്ലാത്തതാണെന്ന് പറയാന്‍ പറ്റുമോ? അതൊരു ശാസ്ത്ര നിഗമനം അല്ലേ? അത് തെളിയിക്കാന്‍ ഉതകുന്ന ഇഷ്ടം പോലെ തെളിവുകള്‍ ഉണ്ട്... പക്ഷേ പൂര്‍ണ്ണമായും ഇതു തന്നെയാണ് ശരി എന്നു പറയാന്‍ ആ തെളിവുകള്‍ക്ക് ആയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതു ശരിയാണൊ ?

  ഏകകോശ ജീവികള്‍ പരിണമിച്ചു തന്നെയാണ് മനുഷ്യന്‍ വരെ എത്തിയിരിക്കുന്ന ചെയിന്‍/ട്രീ എന്നു തന്നെ വിചാരിക്കൂ... എങ്ങിനെയാണ് ഏക കോശജീവികള്‍ ഉണ്ടായത്? അതിനുത്തരം ഒരു ശാസ്ത്രവും ഇതു വരെ തന്നിട്ടില്ലല്ലോ? 2012ല്‍ കൊളൈഡര്‍ പരീക്ഷണങ്ങളില്‍ നിന്നും എന്തേങ്കിലും വിവരം കിട്ടുമോ എന്നു കാത്തിരിക്കാം.

  ReplyDelete
 57. അതേതായാലും പ്രോട്ടോണിനെ കൂട്ടി ഇടിപ്പിച്ചു ഏകകോശ ജീവി ഉണ്ടാകാന്‍ സര്‍വ ശക്തരായ നമ്മുടെ ദൈവങ്ങള്‍ എല്ലാരും കൂടി വരേണ്ടി വരും !

  ReplyDelete
 58. പ്രിയ ശ്രീ ശ്രീ
  താങ്കള്‍ തന്ന ലിങ്കു വായിച്ചു. ഈ കെട്ടുകഥ തന്നെയാണ് ആറാം ക്ലാസ് മുതല്‍ സ്കൂളില്‍ പഠിക്കുന്നത്. ഞാനും അജ്ഞാതനും സലാഹുദ്ദീനും എല്ലാം ഒരു പട് പഠിച്ചിട്ടും ഞങ്ങളുടെ യുക്തിയിലോട്ട് കേറാത്തത്.

  മുകളില്‍ ഞാന്‍ ഒരു കമന്റിട്ടിട്ടുണ്ട്. അത് വായിച്ചിരുന്നോ ആവോ. താങ്കള്‍ പറഞ്ഞ തരത്തിലുള്ള സങ്കല്പ പരിണമാത്തെ കുറിച്ചായിരുന്നു അത്.
  താങ്കള്‍ മറുപക്ഷം തീരെ പഠിച്ചിട്ടില്ല. അത് കൊണ്ടാണ് വളരെ ബാലിശമായ കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്.

  അജ്ഞാതന്റെ പോസ്റ്റുമ് തഥടിസ്ഥാനത്തില്‍ തന്നെ. പറഞ്ഞത് വീണ്ടും വീണ്ടും പറയാതിരുന്നാല്‍ ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ സഹായിക്കും

  ReplyDelete
 59. ശ്രീ ശ്രീ ഇട്ട ലിങ്ക് ഒരല്പം ഓവര്‍ സിമ്പ്ലിഫൈഡ് ആണെന്ന് തോന്നുന്നു.

  പരിണാമ വാദത്തിന് അനുകൂലമായ ധാരാളം തെളിവുകള്‍ ഉണ്ടെന്നത് ശരിയാണ്. പക്ഷെ ക്രിട്ടിക്കല്‍ എന്നുപറയാവുന്ന മിസ്സിംഗ് ലിങ്ക്സ് (പ്രധാനമായും പ്രാചീനസ്പീഷിസുകളെ പുതിയവുമായി ബന്ധിപ്പിക്കുന്ന കണ്ണികള്‍ പലപ്പോഴും ലഭ്യമല്ലാത്തത്.) ധാരാളമുണ്ട്.


  പക്ഷെ അതുകൊണ്ടൊന്നും അത് ഒരു മതവിശ്വാസത്തിനോട് താരതമ്യപ്പെടുത്താവുന്ന തരം വിശ്വാസമല്ല. നിരീക്ഷിക്കപ്പെട്ട ആയിരക്കണക്കിന് പ്രതിഭാസങ്ങളുടെ ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച വിശദീകരണത്തെയാണ് തിയറി എന്നുപറയുക. അല്ലാതെ ഒരു ശാസ്ത്രീയ വസ്തുതയുടെ പൂര്‍ണവും വ്യക്തവുമായ വിശദീകരണമല്ല. പരിണാമവാദത്തിന്റെ സ്റ്റേറ്റസ് ഒരു തിയറിയുടേതാണ്. ഇനിയും ഒരുപക്ഷെ നൂറ്റാണ്ടുകള്‍ നീളാവുന്ന നിരീക്ഷണങ്ങളിലൂടെ പരിണാമവാദം പുനഃപരിശോധന ചെയ്യപ്പെടുകയും പുതിയ വിശദീകരണങ്ങള്‍ ഉണ്ടാവുകയും ചെയ്യും. അടിസ്ഥാന സങ്കല്പം എന്നാലും മാറാതിരിക്കാനാണ് സാധ്യത.

  നാച്ചുറല്‍ സെലക്ഷനെന്ന ഡാര്‍വീനിയന്‍ സ്പെസിഫിക്കേഷന്‍ പരിണാമവാദത്തിനുള്ളിലെ ഒരു ഹൈപ്പോതീസിസ് മാത്രമാണ്. ഒരുപക്ഷേ പരിണാമവാദം എന്ന പേരില്‍ ഈ പോസ്റ്റില്‍ വിമര്‍ശിക്കപ്പെടുനന്‍ തിയറിയിലെ തന്നെ ഏറ്റവും വീക്ക് ലിങ്ക്. ആ ആശയവും ഇപ്പോള്‍ ലഭ്യമായതില്‍ മികച്ചത് ആയതുകൊണ്ടാണ് നിലനില്‍ക്കുന്നത്. ഒരുപക്ഷേ മാറ്റിയെഴുതപ്പെട്ടേക്കാം.

  ഫോസിലുകളില്‍ പരിണാമം ഇല്ലാതെ നിലനിന്ന ജീവികള്‍ ഉണ്ടെന്നതോ സീലക്കാന്ത് പോലെ ജീവിച്ചിരിക്കുന്ന അതിപുരാതന സ്പീഷീസുകള്‍ ഉണ്ടെന്നുള്ളതോ പരിണാമവാദത്തെ ചോദ്യം ചെയ്യുന്ന തെളിവുകളും അല്ല. എല്ലാ ജീവികളും പരിണമിച്ചിരിക്കണം എന്ന നിബന്ധന പരിണാമ വാദത്തിന്റെ ഭാഗമേയല്ല. ഒരിക്കലും ആയിരുന്നിട്ടുമില്ല.

  പക്ഷെ ലബോറട്ടറിയില്‍ തെളിയിക്കപ്പെടുന്ന ശാസ്ത്രീയ പ്രതിഭാസങ്ങളുമായി അതിനെ അനുകൂലമായൊ പ്രതികൂലമായോ താരതമ്യപ്പെടുത്തുന്നത് തെറ്റാണ്. അനുകൂലമായി ഉദാ: മൊബൈല്‍ ഫോണ്‍ വര്‍ക്ക് ചെയ്യുന്നത് എങ്ങനെ എന്ന ചോദ്യം. അതുമായി ഒരുതരത്തിലും പരിണാമത്തെയോ പ്രകൃതിനിര്‍ദ്ധാരണത്തെയോ താരതമ്യപ്പെടുത്താനാവില്ല. പരിണാമവുമായി ബന്ധപ്പെട്ടപഠനങ്ങള്‍ ലബോറട്ടറിയില്‍ നടക്കാന്‍ സാധ്യതയുള്ളത് ഡി എന്‍ എ പോലെയുള്ള അടിസ്ഥാന ജൈവദ്രവ്യങ്ങളുമായി ബന്ധപ്പെട്ടവിഷയങ്ങളാണ്. അവതന്നെയും പരോക്ഷതെളിവുകളായേ നിലനില്‍ക്കുകയുള്ളൂ. പ്രതികൂലമായി ഉദാ: പരിണമിച്ചുണ്ടായതിന് തെളിവ് തരൂ... തികഞ്ഞ വിഡ്ഢിത്തമാണ് പലപ്പോള്‍ ആവര്‍ത്തിക്കപ്പെട്ട ഈ ചോദ്യം. ശാസ്ത്രീയ നിഗമനങ്ങള്‍ എല്ലാം കുപ്പിയിലൊതുങ്ങാവുന്ന സാമ്പിള്‍ തെളിവുകളുടെ അടിസ്ഥാനത്തിലല്ല രൂപപ്പെടുന്നത്. ബ്ലാക്ക് ഹോള്‍ എന്ന പ്രതിഭാസം ശാസ്ത്രീയമായി ഒരിക്കലും ഒബ്സെര്‍വ് ചെയ്യപ്പെട്ടിട്ടില്ല: ചെയ്യപ്പെടുകയും ഇല്ല. അതിന്റെ സ്വഭാവം അതാണ്. അതുകൊണ്ട് അതിന്റെ നിലനില്പിന് ശാസ്ത്രീയമായി തെളിവില്ല എന്ന് പറയാനോ കാണാത്ത ബ്ലാക്ക് ഹോളില്‍ വിശ്വസിക്കുന്നില്ലേ അതുകൊണ്ട് കാണാത്ത ദൈവത്തില്‍ വിശ്വസിച്ചോളൂ എന്നൊക്കെ പറയുന്നത് നിക്കര്‍ പ്രായംകഴിഞ്ഞിട്ടില്ലാത്ത പിള്ളേരുടെ ശാസ്ത്രബോധം ആണ്. ദയവുചെയ്ത് സ്വയം അപഹാസ്യരാകാതിരിക്കുക.

  ReplyDelete
 60. ശ്രീശ്രീ തന്ന ലിങ്ക് അത്ര ചെറിയ ഇന്‍ഫര്‍മേഷന്‍ അല്ല ചിന്തകന്‍ മാഷേ കുറച്ചു അധികം പേജ് ഉണ്ട് .

  നന്ദി ശ്രീശ്രീ.

  ReplyDelete
 61. "നിക്കര്‍ പ്രായംകഴിഞ്ഞിട്ടില്ലാത്ത പിള്ളേരുടെ ശാസ്ത്രബോധം ആണ്"

  ഗുപ്തന്‍ ജി.
  ഇതാണ് ചര്‍ച്ചയുടെ മൊത്തം നിലവാരം.

  ദൈവം ആദ്യം മനുഷ്യനെ, ആദം എന്ന ഇസ്ലാമിനെ, സൃഷ്ടിച്ചു എന്നതാണ് ലോകസത്യം എന്നു പറയുന്ന സ്ഥലങ്ങളില്‍ പരിഹാസം വന്നുപോകും. പക്ഷെ മതത്തെ മതത്തിന്റെ പാട്ടിനു വിടുക.

  നോക്കാം , ചര്‍ച്ച എങ്ങോട്ടാണ് പോവുക എന്ന്.

  ReplyDelete
 62. “മതത്തിന് വിശ്വാസങ്ങള്‍ മതി . ശാസ്ത്രത്തിന് വിശ്വാസങ്ങള്‍ പോര തെളിയിക്കപ്പെടണം.അനിഷേധ്യമായ തെളിവുകള്‍ ശാസ്ത്രം മുന്നോട്ട് വെക്കുമ്പോള്‍ അത് ഞങ്ങളുടെ കിത്താബില്‍ പണ്ടേ സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് മതം പറഞ്ഞുവരിക.ശാസ്ത്രത്തിന് പോയിട്ട് അല്പമെങ്കിലും കോമണ്‍ സെന്‍സുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. പരിണാവാദം എന്താണെന്ന് അജ്ഞാതന്‍ ആവശ്യപ്പെടുന്ന പോലെ വിശദീകരിക്കാന്‍ ഈ കമന്റ് പേജില്‍ കഴിയില്ല എന്ന് അജ്ഞാതന് അറിയാം“

  പറയുന്ന വാ‍ക്കുകള്‍ ക്വോട്ട് ചെയ്തുള്ള ചര്‍ച്ച വേണ്ടാ എന്നു വച്ചതാണ്.രക്ഷയില്ല.....

  മാഷെ,തെളിവുണ്ട് തെളിവുണ്ട് എന്നു കിടന്നു കാറാന്‍ തുടങ്ങിയിട്ടു നേരം കുറേ ആയല്ലോ,രണ്ടു പോസ്റ്റില്‍ പറഞ്ഞ കമന്റിറ്റില്‍ നിന്നു ഒരു കമന്റ് വേണ്ട ഒരു വരി തെളിവു ആരെങ്കിലും എഴുതിയോ?ഉണ്ടെങ്കില്‍ അതൊന്നു കാണിച്ചു താ..ഡാര്‍വിന്‍ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്,വേണേല്‍ പോയി വായിച്ചോ,ഇതെവിടുത്തെ ന്യായമാ.ഇതൊരുമാതിരി സ്ക്കൂളില്‍ പരീക്ഷ നടത്തുമ്പോള്‍ ചോദ്യപേപ്പര്‍ കണ്ട ശേഷം ഉത്തരക്കടലാസില്‍ ഇതിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇന്ന ടെക്സ്റ്റ് ബുക്കിലുണ്ട്,മാഷ് പോയി വായിച്ചു എനിക്കു മാര്‍ക്കിട്ടാല്‍ മതി എന്നു പറയുന്ന
  പോലെയാ‍യല്ലോ!!
  ഡാര്‍വിന്‍ സിദ്ധാന്തം വായിച്ചു മാഷിനു മനസിലായതുമായി ചര്‍ച്ചക്കു വാ...വെറുതെ അതുമിതും പറഞ്ഞ് സമയം കളയാതെ...

  തന്ന ലിങ്കുകള്‍ നോക്കി വളരെ നല്ല സൈറ്റ് കാണാന്‍ നല്ല രസം ഉണ്ട്.കുറേ ചിത്രങ്ങളും ഗ്രാഫുകളും കൊടുത്തിട്ടുണ്ട്.അതിന്‍ മാഷിനു പരിണാമ സിദ്ധാന്തം ശരി എന്നു തോന്നിയ ഭാഗം ഒന്നു ക്വോട്ട് ചെയ്തു കാണിക്കാമോ,അല്ല മാഷ് അതൊരിക്കലെങ്കിലും വായിച്ചോ?വെറുതെ സംസാരിച്ചു സംഭവമാകാന്‍ നോക്കല്ലേ സുഹൃത്തെ?താങ്കള്‍ക്കു പരിണാമം എന്നത് സ്ക്കൂളില്‍ പഠിപ്പിച്ചതിനേക്കാള്‍ എന്തെങ്കിലും അറിയുമോ?അറിയുമെങ്കില്‍ അതിനെ കുറിച്ച് സംസാരിക്കു...ഞാന്‍ പരിണാമം സ്ക്കൂളില്‍ നിന്നു തന്നെയാ പഠിച്ചത്,അതിനെ പറ്റി കൂടുതന്‍ വായിച്ചതു കൊണ്ട് തോന്നിയതാണ് ഈ സംശയങ്ങള്‍

  പരിണാമം ഈ പോസ്റ്റു വഴി വിശദിക്കരിക്കാന്‍ പറ്റില്ലല്ലേ,ദൈവം ഇല്ലാ എന്നു തെളിയിക്കാന്‍ ഈ പോസ്റ്റ് മതിയാവുമോ മാഷെ...പരിണാമം മൊത്തം ഒന്നും ഇവിടെ വിളമ്പാന്‍ ആരും ആവശ്യപെട്ടില്ല.പരിണാമത്തിനു അനുകൂലമായി ലഭിച്ച ചരിത്രപരമായ തെളിവുകള്‍ അതു മാത്രം മതി മാഷെ,കുറച്ചുണ്ടാവുമോ എടുക്കാന്‍. മുകളില്‍ ചിന്തകന്‍ ഒരു കമന്റിട്ടിട്ടുണ്ട്.അതു വായുചുവോ..അതിനെതിരെ എന്തെങ്കിലും പറയാന്‍ ഉണ്ടോ..ഡാര്‍വിന്‍ സമ്മതിക്കുന്നു അതിലെ പിഴവുകള്‍,എന്നിട്ടും ശ്രീശ്രീ സമ്മതിക്കുന്നില്ല!!!

  കിത്താബില്‍ ഉണ്ടെന്നു പറഞ്ഞിട്ടു ശാ‍സ്ത്രം തെറ്റാണന്നു പറഞ്ഞ ഏതൊക്കെ കാര്യങ്ങള്‍ മാഷിനറിയാം.വെറുതെ വാചകമടിച്ചാല്‍ പോരാ.കൃത്യമായി പറ.

  ഡാര്‍വിന്‍ സിദ്ധാന്തം മുഴുവന്‍ ശരിയാണെന്നു തന്നെ വച്ചോ,എങ്കില്‍ ആ ആദ്യത്തെ ഏകകോശ ജീ‍വി എങ്ങനെ ഉണ്ടായി,ആകാശത്തു നിന്നു പൊട്ടി വീണോ,അതോ ഡാര്‍വിന്‍ ഉണ്ടാക്കിയതാണോ.അതിനെ പറ്റി പറയുന്ന ലിങ്കുകള്‍ വല്ലതും ഉണ്ടോ മാഷെ ...അതോ മാഷ് പഠിച്ച ശാസ്ത്ര പുസ്തകത്തില്‍ ഏതു സാഹചര്യത്തിലാണ് ആ ജീവി ഉണ്ടായതെന്നു പറയുന്നുണ്ടോ...ഏതു സാഹചര്യത്തിലാ മാഷെ കുരങ്ങന്‍ മനുഷ്യനായത്?അറിയാവോ......കടലിലെ ജിവി കരയില്‍ കയറിയത് ഏതു സാഹചര്യത്തിലാണോവോ.എങ്ങനെയാണാവോ ആ ജീവി കരയില്‍ കിടന്നു ശ്വസിച്ചേ.അറിയുമോ?പിന്നെ അവ എപ്പഴാ പറന്നേ..ഇതൊക്കെ മാഷെ പഠിച്ച പുസ്തകത്തിലും തന്ന ലിങ്കുകളിലും ഉണ്ടാവുമായിരിക്കും.അല്ലേ....ഇതിനൊക്കെ ശാസ്ത്രം തന്ന തെളിവുകള്‍മാഷിന്റെ കൈയില്‍ ഉണ്ടാവുമായിരിക്കും.അല്ലേ,ആ മഹത് അറിവുകള്‍ ഉള്ള ലിങ്കുകളോ പുസ്തകങ്ങളോ ഉണ്ടെങ്കില്‍ പറഞ്ഞു തരിക,,അജ്ഞാതന്‍ വായിച്ച സായൂജ്യമടഞ്ഞു കൊള്ളാം!

  മറ്റുള്ളവരെ കളിയാക്കുമ്പോള്‍ സ്വയം അതിനെ കുറിച്ച് എന്തൊക്കെ അറിയാം എന്നു ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും

  ReplyDelete
 63. പ്രിയ ഗുപ്താ,

  താങ്കള്‍ തെറ്റിധരിച്ചതാണ്..ഞാന്‍ ഒരു ജീവിയുടെ പേര് എന്നതു കൊണ്ട് ഉദ്ദേശിച്ചത് പരിണാമ സിദ്ധാന്തത്തെ സാധൂകരിക്കുന്ന ഫോസിലുകള്‍ ആണ്.അങ്ങനെ വല്ല ജീവിയുടെയും ഫോസിലുകള്‍ ഉണ്ടോ എന്നാണ്...സീല്‍കാന്തിനെ കുറിച്ച് വായിച്ചിരുന്നു.അതിനെ പറ്റിയും രണ്ട് വാദങ്ങള്‍ ഉണ്ട്.പറ്റുമെങ്കില്‍ ഒരു പോസ്റ്റാക്കി അല്ലെങ്കില്‍ ചുരുക്കി ഒരു കമന്റായിടാം...

  ----------------------------------
  അനില്‍ ഭായി,

  ശാസ്ത്രം ദൈവ വിശ്വാസമായി കൂട്ടി കുഴച്ചാല്‍ ഇതു തന്നെയാണ് അവസ്ഥ.അതറിയുന്നത് കൊണ്ടാണ് ദൈവത്തെ ഇതിലേക്ക് വലിചിഴക്കല്ലേ എന്നു ഒരായിരം വട്ടം പറഞ്ഞത്..അതൊഴിവാക്കാനാ കമന്റ് മോഡറേഷന്‍ വച്ചത്..എന്നിട്ടെന്തു കാര്യം..മുഴുവന്‍ കൊട്ടും ദൈവത്തിനു തന്നെ...ഇക്കണക്കിനു പോയാ ദൈവം ഗൂഗിളിനെ നരഗത്തിലിടും മലയാളീസിനു ബ്ലോഗാന്‍ സ്ഥലം കൊടുത്തതിനു

  ReplyDelete
 64. പ്രിയ ഗുപ്തന്‍


  പരിണാമ വാദത്തിന് അനുകൂലമായ ധാരാളം തെളിവുകള്‍ ഉണ്ടെന്നത് ശരിയാണ്. പക്ഷെ ക്രിട്ടിക്കല്‍ എന്നുപറയാവുന്ന മിസ്സിംഗ് ലിങ്ക്സ് (പ്രധാനമായും പ്രാചീനസ്പീഷിസുകളെ പുതിയവുമായി ബന്ധിപ്പിക്കുന്ന കണ്ണികള്‍ പലപ്പോഴും ലഭ്യമല്ലാത്തത്.) ധാരാളമുണ്ട്.


  ഇവിടെ പ്രധാനമായും ചര്‍ച്ച മനുഷ്യന്റെ പരിണാമത്തെ കുറിച്ചാണ്. എങ്കിലും പ്രചീന സ്പീഷീസുകളുടെ പുതിയവയുമായി ബന്ധിപ്പിക്കുന്ന ലഭ്യമായ കണ്ണികള്‍ ഏതൊക്കെയാ‍ണെന് വ്യക്തമാക്കാമോ?

  പക്ഷെ അതുകൊണ്ടൊന്നും അത് ഒരു മതവിശ്വാസത്തിനോട് താരതമ്യപ്പെടുത്താവുന്ന തരം വിശ്വാസമല്ല. നിരീക്ഷിക്കപ്പെട്ട ആയിരക്കണക്കിന് പ്രതിഭാസങ്ങളുടെ ഇപ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച വിശദീകരണത്തെയാണ് തിയറി എന്നുപറയുക.


  മത വിശ്വാസത്തെ മാറ്റിനിര്‍ത്തിയാല്‍ തന്നെയും പരിണാമ വാദത്തേക്കാള്‍ ശക്തവും വ്യക്തവും മനുഷ്യ യുക്തിക്കൊള്ളാവുന്നതുമായ തെളിവുകള്‍ ക്രിയേഷനിസത്തിനാണുള്ളത്. ഒരു പാട് പ്രചീന കാലത്തേക്കൊന്നും പോകാതെ തന്നെ വളരെ ലളിതമായി ചിന്തിച്ചാല്‍ കിട്ടുന്ന ഉത്തരം. പഠനങ്ങളും ഗവേഷണങ്ങളും ഇക്കാര്യത്തിലും ഒരു പാട് നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്. ഒരേയൊരു കാര്യം താങ്കള്‍ മനസ്സിലാക്കുക .. പരിണമ വാ‍ദത്തെ ഒരു വാദം എന്ന നിലയില്‍ ആരും എതിര്‍ക്കുന്നില്ല. അത് ഒരു തെളിയിക്കപ്പെട്ട ശാസ്ത്രമായോ സത്യമായോ അവതരിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. പരീക്ഷണങ്ങളും നിരീക്ഷണങ്ങള്‍ നടക്കട്ടെ. സത്യം തെളിയിക്കപ്പെടട്ടെ.

  എന്ത് തന്നെയായാലും മനുഷ്യയ്ക്തിക്കുള്‍ക്കൊള്ളാനാവാത്ത ഒരു പാട് കാര്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. മനുഷ്യ യ്ക്തിയുടെ പരിമിതികള്‍ സര്‍വാംഗീകൃതമാണ്. മനുഷ്യന്റെ യുക്തിയിലും ബുദ്ധിയിലും വരുന്നതാണ് ശാസ്ത്രം. അതിനാല്‍ തന്നെ അതിനും പരിമിതികളുണ്ട്. ഇന്നത്തെ മനുഷ്യന്‍ അയുക്തികമായി കരുതുന്നത് നാളത്തെ മനുഷ്യന്‍ യാഥാര്‍ഥ്യമാക്കിയേക്കാം. കുട്ടുന്ന അറിവുകള്‍ക്കനുസരിച്ച് മനുഷ്യന്റെ യുക്തി വികസിച്ച് കൊണ്ടെയിരിക്കും. ഒരു കമ്പ്യൂട്ടറിലേക്ക് നാം കടത്തിവിടുന്ന ഡാറ്റകള്‍ക്കനുസരിച്ച് അത് നമുക്ക് നല്‍കുന്ന വിവരങ്ങള്‍ വിത്യാസപ്പെട്ടു കൊണ്ടിരിക്കും. അതായത് നമുക്ക് ലഭ്യമായ അറിവുകളാണ് ഡാറ്റകള്‍. അത് നമ്മുടെ ചിന്തയിലിട്ട് പ്രൊസ്സസ് ചെയ്യുമ്പോഴാണ് ഓരോരുത്തരുടെയും യുക്തി ഉരുത്തിയിരുന്നത്. ഈ യുക്തി ഓരോരുത്തരിലും വിത്യാസപ്പെട്ടിരിക്കും. മറ്റുള്ളവരുടെ യുക്തിയില്‍ ഉരുത്തിരിയുന്ന കാര്യങ്ങളെ നമ്മുടെ യുക്തി ഉള്‍ക്കൊള്ളുന്നത് അവര്‍ നമുക്കുള്‍ക്കൊള്ളാന്‍ പറ്റുന്ന് വിധത്തില്‍ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.

  അത്തരത്തില്‍ യുക്തിക്കുള്‍കൊള്ളാന്‍ പറ്റുന്ന ഒരു തെളിവ് പരിണാമ വാദത്തിനിതു വരെ സമര്‍പ്പിക്കാന്‍ പറ്റിയിട്ടില്ല.

  ReplyDelete
 65. @ അജ്ഞാതന്‍
  അത്തരം ചോദ്യത്തിന് പ്രസക്തി ഇല്ല എന്നുകൂടിയാണ് ഉദ്ധേശിച്ചത്. പരിണാമദശയിലുള്ള ഏത് സ്പീഷീസ് തന്നെ ആയാലും അതിന്റെ ഫോസില്‍ മാര്‍ക്കുകള്‍ അവശേഷിപ്പിക്കാനുള്ള സാധ്യത വളരെ താഴെയാണ് എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ റീസണ്‍ മാത്രം മതി ആ വാദം തള്ളിക്കളയാന്‍. അത്തരം കണ്‍ഫര്‍മേഷന്റെ ആവശ്യമില്ല ശാസ്ത്രത്തിന്. ജിനോം മാപ്പിംഗ് പോലെ ആധുനിക ശാസ്ത്രവിദ്യകള്‍ പരിണാമത്തിലെ ലിങ്കുകള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടിരിക്കുകയാണ്.

  ആവര്‍ത്തിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള റ്റെക്നോളജി വച്ചും നൂറ്റാണ്ടുകളിലൂടെ ഉറപ്പിക്കപ്പെട്ട ശാസ്ത്രീയ തത്വങ്ങള്‍ വച്ചും ദശലക്ഷക്കണക്കിന് ജൈവപ്രതിഭാസങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങളുടെ നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച വിശദീകരണം പരിണാമവാദം തന്നെയാണ്. അതിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ധാരണയില്‍ കാലക്രമത്തില്‍ പുരോഗതി വന്നേക്കും. വരണം. പക്ഷെ ഇക്കാര്യത്തില്‍ പൊതുവെ അംഗീകരിക്കപ്പെട്ട പ്രകൃതിനിര്‍ദ്ധാരണ തത്വം ഉള്‍പടെയുള്ള കാഴ്ചപ്പാടുകളെ നിഷേധിക്കാനാവുന്ന ദര്‍ശനമോ ശാസ്ത്രീയ നിരീക്ഷങ്ങളോ ഇന്ന് നിലവിലില്ല.

  ശാസ്ത്രത്തില്‍ തിയറിയെ കൈകാര്യം ചെയ്യുന്ന രീതി അതാണ്. ഒരു തിയറി വസ്തുതകളോട് പൊതുവെ പൊരുത്തപ്പെടുന്നുണ്ടന്കില്‍ എതിരെ തെളിവ് ഇല്ലാത്തിടത്തോളം അതിനെ അധികരിച്ചാണ് പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുന്നത്.- അതുകൊണ്ട് മതമല്ല ശാസ്ത്രമാണ് വിഷയം എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ പരിണാമത്തിന് തെളിവ് ചോദിക്കുകയല്ല പരിണാമം നടന്നിട്ടില്ല നടക്കുന്നില്ല എന്ന് തെളിയിക്കുകയാണ് വേണ്ടത്.

  (പരിണാമ വാദം വസ്തുതകളോട് പൊരുത്തപ്പെടുന്നതെങ്ങനെയെന്നറിയാന്‍ മുകളില്‍ പലരും തന്ന ലിങ്കുകള്‍ വായിക്കേണ്ടിവരിക തന്നെ വേണം. ഇത്തരത്തില്‍ ശാസ്ത്രത്തിലെ അടിസ്ഥാനപരമായ ഒരു വിഷയത്തില്‍ പോസ്റ്റ് ഇട്ടിട്ട് കമന്റില്‍ നിങ്ങള്‍ എല്ലാം വായിച്ച് ചുരുക്കി എഴുതിത്തരൂ എന്ന ആവശ്യപ്പെടുന്നത് ഞാനിതാ നീയൊരു കാളയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അല്ലെങ്കില്‍ സെര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നു തരൂ എന്ന് ആവശ്യപ്പെടുന്നതുപോലെ ബാലിശമാണ്. നിങ്ങള്‍ പഠിക്കാന്‍ മറന്നുപോയ വിഷയങ്ങള്‍ ഒരുട്ടി വാരിത്തരേണ്ടത് നിങ്ങളുടെ വായനക്കാരുടെ ബാധ്യത അല്ല. മറിച്ച് ശാസ്ത്രത്തെയും വിദ്യാഭ്യാസത്തെയും പിന്നോട്ടടിക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരെ പ്രതികരിക്കേണ്ടത് അവരുടെ ബാധ്യതയായിവരും.)

  എനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു എന്നാണ് ധാരണ. നന്ദി.

  ReplyDelete
 66. സത്യം പറഞ്ഞാല്‍ നല്ല പോലെ സമയക്കുറവുണ്ട്...

  എന്നാല്‍ ആര്‍ഗ്യൂ ചെയ്യാനാണെങ്കില്‍ എനിക്കേറെ ഇഷ്ടവും...


  ഈ കമന്റു ഞാന്‍ അനില്‍ , ഡബിള്‍‌ശ്രീ, ഗുപ്തന്‍‌ജി... മുതലായ ആള്‍ക്കാര്‍ക്കു ഡെഡിക്കേറ്റ് ചെയ്യുന്നു. (കാരണം അവസാനം പറയാം ;) )


  [ഈ കമന്റിനു വേണ്ടി, ഞാന്‍ ഒരുപാടു്‌ വായിച്ചു.. സമയം ചെലവഴിച്ചു... എന്നാല്‍ നഷ്ടബോധം ഇല്ല. അത്രയും വിവരം വെച്ചില്ലേ? ]


  [മതഗ്രന്ഥങ്ങള്‍ മാത്രമേ വായിക്കൂ.. എന്നോ മറ്റോ നിര്‍ബന്ധമുള്ളവര്‍ ഈ കമന്റ് വായിച്ചിട്ടു യാതൊരു കാര്യവുമില്ല.]


  ആദ്യം തന്നെ ഒരു കാര്യം പറയട്ടെ.. "meme" എന്നൊരു സംഭവം ഉണ്ട്. (ഇപ്പോഴും വിവാദത്തിലാണു്‌ ... അതിന്റെ പല ഡീറ്റെയില്‍സും... എന്നാലും വിവാദത്തിനു പുറത്തുള്ള കുറച്ചു സം‌ഭവങ്ങളും ഉണ്ട്) 
  [ആദ്യം ഞാന്‍ ഒരു അര്‍ഗ്യൂ ചെയ്യാവുന്ന സെറ്റപ്പ് ഉണ്ടാക്കട്ടെ... എന്നിട്ട് പരിണാമത്തിലേക്കു്‌]


  ഈ meme എന്ന സംഭവം ഒരു തരം meta-evolutionist-entity എന്നൊക്കെ ആണു്‌ വിളിക്കപ്പെടേണ്ടതു്‌.. Or I kind of think it that way. {well, what I think is not important}


  "A meme consists of any idea or behaviour that can pass from one person to another by learning or imitation. Examples include thoughts, ideas, theories, gestures, practices, fashions, habits, songs, and dances. Memes propagate themselves and can move through the cultural sociosphere in a manner similar to the contagious behaviour of a virus." [http://en.wikipedia.org/wiki/Meme]

  അപ്പൊ അതിനിവിടെ എന്തു കാര്യം ...


  ഒന്നാമതു്‌ മനുഷ്യന്‍ മറ്റുള്ള ജീവികളേക്കാള്‍ പ്രത്യേകത ഉള്ളവനാണെന്നുള്ള തോന്നല്‍ -- അതു മാറ്റാന്‍ ഒരു മാതിരി ആര്‍‌ക്കും സാധിക്കുന്നില്ല്.. മനുഷ്യനാണു്‌ സൃഷ്ടിയുടെ പരമകോടിയിലെ സം‌ഭവം എന്നുള്ള തോന്നല്‍ ... (അതില്‍ നിന്നു ഡിറ്റാച്ച്ഡ് ആയി ചിന്തിക്കാന്‍ അധികം പേര്‍ക്കും സാധിക്കുന്നില്ല്) ...


  ചുരുങ്ങിയതു ഹൈപ്പോത്തറ്റിക്കലായി എങ്കിലും അങ്ങനെ ചിന്തിച്ചു നോക്കാന്‍ സാധിക്കണം ... മനുഷ്യനല്ല എല്ലാത്തിലും വലുതു എന്നു വരുമോ? എന്നു..


  അതു പോലെ ഉള്ള മറ്റൊരു കാര്യമാണു്‌ .. *എന്റെ മതം* (പരിണാമം ആയാലും) അതു പറയുന്നതാണു്‌ ശരി എന്നതും. എന്നാലും ... ലോകത്തിലെ ഏതു മതം എടുത്താലും മറ്റു മതങ്ങള്‍ എല്ലാം കൂടി ചേര്‍‌ത്താല്‍ പ്രതിപക്ഷം വളരേ വലുതായിരിക്കും ...


  പ്രതിപക്ഷം വലുതാണു്‌ എന്നു കരുതി എല്ലാ മതങ്ങളും തെറ്റായിരിക്കണം എന്നൊന്നും ഇല്ല. പക്ഷേ ചുരുങ്ങിയ പക്ഷം ... *മറ്റുള്ളവരുടെ വാദങ്ങളിലും കുറച്ചു സത്യം ഉണ്ടായിരിക്കാം* എന്നൊരു ചിന്താഗതി...


  അപ്പൊ  പോയിന്റുകള്‍


  1. മനുഷ്യന്‍ ആയിരിക്കാം ഏറ്റവും പ്രധാനപെട്ട സൃഷ്ടി .. എന്നാലും നമുക്കതു ഉറപ്പിക്കും വരെ എല്ലാ ജീവജാലങ്ങളേയും തുല്യരായി കരുതാം ..


  2. എന്റെ മതം  പറയുന്നത് ആയിരിക്കാം മുഴുവന്‍ ശരി... എന്നാലും തല്‍ക്കാലം .. മറ്റുള്ളവര്‍ മുഴുവന്‍ തെറ്റാണെന്നു പറയാന്‍ വരട്ടെ.


  --- ഇത്രയും അം‌ഗീകരിക്കാന്‍ സാധിച്ചാല്‍ മാത്രം തുടര്‍‌ന്ന് വായിക്കുക ---

  ഇവിടെ വരെ വായിച്ചെത്തിയവരെ സംബന്ധിച്ചിടത്തോളം ഡാര്‍‌വ്വിനെ കണ്ണടച്ചു വിശ്വസിക്കാന്‍ വയ്യ. അയാളും കൂട്ടരും നമ്മളെ ഒരു തിയറി വെച്ചു പറ്റിക്കുകയായിരിക്കാം.  Origin of Species - പറയുന്നതു കണ്ണടച്ചു വിശ്വസിക്കാന്‍ പറ്റില്ല. മതങ്ങളുടെ പ്രപഞ്ചസൃഷ്ടി ആയിരിക്കാം ഒരു പക്ഷേ ശരി.


  എന്നാല്‍ അതു പോലെ തന്നെ ഗീതയേയും/ബൈബിളിനേയും/നബിയേയും കണ്ണടച്ചു വിശ്വസിക്കാന്‍ വയ്യ. ഒരു പക്ഷേ മറ്റു പലതും ആയിരിക്കാം സത്യം...


  ...........

  ആദ്യം ഉണ്ടായ തിയറി എന്ന പരിഗണന വെച്ചു, നമുക്കു മതങ്ങളുടെ സൃഷ്ടിയെ നോക്കാം..


  വളരെ വ്യക്തമായി പറയുന്നുണ്ട് മതഗ്രന്ഥങ്ങളില്‍ .. സൃഷ്ടിയെക്കുറിച്ച്. തല്‍ക്കാലം വിശ്വസിക്കാം ... ദൈവം സര്‍‌വ്വശക്തനാണു്‌, അദ്ദേഹം വിചാരിച്ചാല്‍ എന്തും നടക്കും .. അപ്പൊ പിന്നെ തെളിവിന്റെ ആവശ്യമില്ല..


  ഒരേ ഒരു ചോദ്യം മാത്രം അവശേഷിക്കും ... "ഇത്രയും സങ്കീര്‍ണ്ണമായ ജീവജാല സഞ്ചയം സൃഷ്ടിച്ച ഈശ്വരന്‍ എത്രയോ സങ്കീര്‍ണ്ണനായിരിക്കും" ... അദ്ദേഹത്തോടുപമിച്ചാല്‍ ഈ ജീവജാലങ്ങള്‍ ഒക്കെ എത്രയോ നിസ്സാരം ... ഈ നിസ്സാരമായ സം‌ഭവം തന്നെ ഉണ്ടായി എന്നു വിശ്വസിക്കാന്‍ സാധിക്കാത്ത നമ്മള്‍ .. അതിനേക്കാളൊക്കെ സങ്കീര്‍‌ണ്ണനായ ഈശ്വരന്‍ തന്നെത്താനെ ഉണ്ടായി എന്നു വിശ്വസിക്കാം അല്ലേ?


  ആദ്യമായി ആകാശത്തേക്കു പോയ ആള്‍ .. അവിടുന്നു തൂങ്ങിക്കിടന്ന ഒരു കയറില്‍ പിടിച്ചു പോയി എന്നു പറയുന്ന പോലെ.


  [This is called skyhook approach]


  (ആ കയര്‍ അവിടെ ആദ്യം തന്നെ എങ്ങനെ വന്നു? അതിനൊരാള്‍ അവിടെ ആദ്യം തന്നെ പോണ്ടേ?)  -- പക്ഷേ ഇതു വിശ്വാസമാണു്‌... ചോദ്യം ചെയ്യരുതു്‌.


  എന്നാലും സംഭവം തീര്‍‌ത്തും ലളിതമാണു്‌ ... ആ ഒരൊറ്റ ചോദ്യം ... അതു മാത്രം ചോദിക്കാതിരുന്നാല്‍ ... ഒരു കുഞ്ഞുകുട്ടിക്കു പോലും മനസ്സിലാക്കാവുന്ന അത്ര ലളിതം.


  ഇനി പരിണാമം ....

  തീരെ ലളിതം അല്ല...


  ഇവിടുത്തെ അടിസ്ഥാന തത്വം എന്തെന്നാല്‍ .. ആദ്യമായി ആകാശത്തു പോയ ആള്‍ ആദ്യം ഒരു കുഞ്ഞു തൂണു ഉണ്ടാക്കി.. അതിന്റെ സഹായത്തോടെ .. ഇത്തിരി കൂടെ വലിയതു ഉണ്ടാക്കി.. പിന്നെ അതിന്റെ മുകളില്‍ കയറി നിന്നു കുറച്ചു കൂടി വലിയതു... അങ്ങനെയങ്ങനെ... മുകളിലെത്തി...


  [This is crane approach]


  എന്നാലും ചോദ്യം അവശേഷിക്കുന്നു... - ആദ്യത്തെ ആള്‍ എങ്ങനെ ഉണ്ടായി? (അല്ല... ആ ചോദ്യമല്ലെ .. നമ്മള്‍ മതങ്ങളുടെ അടുത്ത് ചോദിക്കാതെ അവരെ ബുദ്ധിമുട്ടിക്കാതെ വിട്ടതു്‌? എന്താ അത് ഇവിടെ മാത്രം) ....


  NOTE: [Biological evolution does not address the origin of life; for that, see abiogenesis. The two are commonly and mistakenly conflated. Evolution describes the changes in gene frequencies that occur in populations of living organisms over time, and thus, presupposes that life already exists. Evolution likewise says nothing about cosmology, the Big Bang, or the origins of the universe, galaxy, solar system, or Earth.] [From:  List_of_misconceptions#Evolution]


  പക്ഷേ തൂണ്‍ നിര്‍‌മ്മാണമാണല്ലോ പരിണാമം .. അതാണല്ലോ നമ്മുടെ ടോപിക് : അതു കണ്ണടച്ചു വിശ്വസിക്കണ്ട, തെളിവു തരാം ..


  ഇതു വരെ എഴുതിയതു വെച്ചു തൂണ്‍ നിര്‍‌മ്മാണം തന്നെയാണു്‌ കയറില്‍ തൂങ്ങുന്നതിനേക്കാള്‍ യുക്തിപരം ... അപ്പൊ അടിസ്ഥാനപരമായി പരിണാമം പരിപൂര്‍ണ്ണ വിഡ്ഡിത്തം ആയിക്കൊള്ളണം എന്നില്ല് ഉവ്വോ?


  --- വാണിംഗ് ---

  ഇനി തെളിവുകള്‍ ... വേണമെങ്കില്‍ കോപി പേസ്റ്റ് ചെയ്യാം... അല്ലെങ്കില്‍ ലിങ്കു്‌ തരാം ...


  ലിങ്കില്‍ ഞെക്കാന്‍ അലര്‍ജ്ജി ഉള്ളവരാണു ഇവിടെ ചിലര്‍ എന്നു കാണുന്നു... കോപ്പി പേസ്റ്റ് ചെയ്തു ഇവിടം വൃത്തികേടാക്കണോ?


  മാത്രവുമല്ല... ഒരു മലയാളം ബ്ലോഗല്ലേ ... അവിടെ വിക്കിയില്‍ നിന്നൊക്കെ വെറുതേ കണ്ടമാനം english കോപ്പി പേസ്റ്റ് ചെയ്യണോ?


  ലിങ്കാണെങ്കില്‍: ദാ 4-5 എണ്ണമേ ഉള്ളൂ...  [keep half a day free for all these]

  1. ചെറിയ തോതിലുള്ള തെളിവുകള്‍


  2. പരിണാമം തെറ്റായിരിക്കാമോ? .. പരിണാമത്തിനെതിരെയുള്ള ആര്‍‌ഗ്യുമെന്റ്സ്


  3. ഇത്തിരി കൂടുതല്‍ ഡീറ്റെയില്‍ഡ്


  4. വെറും തിയറിയോ ... അതോ വസ്തുതയോ?


  5. ഇതു സ്പെഷ്യല്‍ -- പരിണാമം.. ചില തെറ്റിദ്ധാരണകള്‍   കൂടെ ദാ  രണ്ടു കുഞ്ഞി കോപ്പി പേസ്റ്റുകളും ഉണ്ട് -- അതില്‍ പറഞ്ഞിരിക്കുന്നതിനെ ന്യായീകരിക്കാനുള്ള citations/research-paper links കൂടെ തന്നെ ഉണ്ട്.


  Excerpt 1 [SOURCE] : Although some groups raise objections to the theory of evolution, the evidence of observation and experiments over a hundred years by thousands of scientists supports evolution.[8] The result of four billion years of evolution is the diversity of life around us, with an estimated 1.75 million different species in existence today.[2][55]


  Excerpt 2 [SOURCE]: The implication that all life on earth has a common ancestor has met with objections from some religious groups who believe even today that the different types of life are due to special creation.[8] Their objections are in contrast to the level of support for the theory by more than 99 percent of those within the scientific community today.[9]


  ഇത്രക്കൊക്കെയേ പറയാനുള്ളൂ... I REST MY CASE.


  PS: Only the ones to whom I dedicated this comment would have benefited from this comment. The ones who are religiously against evolution wouldn't be able to come out of the clutch of MEMEs even if we try for hours! :) .. But the ones who really read this with an open mind would have been able to gain something, I believe! :)

  ReplyDelete
 67. തെളിവുണ്ട് തെളിവുണ്ട് എന്നു കിടന്നു കാറാന്‍ തുടങ്ങിയിട്ടു നേരം കുറേ ആയല്ലോ.. അജ്ഞാതന്‍ വിഷം തുപ്പാന്‍ തുടങ്ങി . ഇതിന് മുന്‍പ് പണ്ഡിതനായ ഒരു ബ്ലോഗര്‍ എതിര്‍ത്തവരുടെ നേര്‍ക്ക് കൊലവിളി നടത്തുകയും പിന്നീട് ബൂലോഗത്തോട് മാപ്പ് പറയുകയും ചെയ്ത സംഭവം ചില വായനക്കാരെങ്കിലും ഓര്‍ക്കുന്നുണ്ടാവും . ഇതും ഇതിലപ്പുറവുമുള്ള വാക്കുകള്‍ ആര്‍ക്കും ടൈപ്പ് ചെയാം. അതൊരു കഴിവല്ല . സംയമനത്തോടെ സംവദിക്കുക എന്നതാണ് കഴിവും ആര്‍ജ്ജവവും . അത്തരം കഴിവ് മതവിശ്വാസികള്‍ക്കുണ്ടായിരുന്നെങ്കില്‍ ലോകം ഇത്ര മാത്രം സംഘര്‍ഷനിര്‍ഭരമാകുമായിരുന്നില്ലല്ലൊ. നിങ്ങള്‍ ഓര്‍ക്കുക! ലോകത്ത് പല തരം വിശ്വാസങ്ങളുണ്ട്, വിശ്വാസരാഹിത്യവുമുണ്ട് . അത്കൊണ്ട് വിനയം ശീലിച്ചേ പറ്റൂ . തങ്ങളുടെ വിശ്വാസം ആരിലും അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. ജഗ്രത ! ഓരോ വിശ്വാസത്തിനും വിശ്വാസികളേക്കാളും കൂടുതല്‍ എതിര്‍പ്പുകാരാണ് . ഇസ്ലാം വിശ്വാസത്തിനും ഇതാണ് ഗതി. ഇത്രയും കാറാതിരിക്കാന്‍ പറ്റാത്തത് കൊണ്ട് കാറിയതാ ...

  ReplyDelete
 68. ഗുപ്തന്‍ വളരെ വ്യക്തമായി കാര്യം ചുരുക്കി അവതരിപ്പിച്ചത് കൊണ്ട് ഇനി എന്തെങ്കിലും പറഞ്ഞാല്‍ അനുചിതമായിപ്പോകും . അത് കൊണ്ട് നിര്‍ത്തുന്നു . ബാക്കി വായനക്കാര്‍ തീരുമാനിക്കട്ടെ . ഇങ്ങനെയൊരു പരിസമാപ്തിയിലെത്തിച്ച ഗുപ്തന് നന്ദി !

  ReplyDelete
 69. ഗുപ്തന്‍, ശ്രീശ്രീ ...

  Clap clap! :)

  ReplyDelete

 70. അത്തരം ചോദ്യത്തിന് പ്രസക്തി ഇല്ല എന്നുകൂടിയാണ് ഉദ്ധേശിച്ചത്.എന്നുകൂടിയാണ് ഉദ്ധേശിച്ചത്. പരിണാമദശയിലുള്ള ഏത് സ്പീഷീസ് തന്നെ ആയാലും അതിന്റെ ഫോസില്‍ മാര്‍ക്കുകള്‍ അവശേഷിപ്പിക്കാനുള്ള സാധ്യത വളരെ താഴെയാണ് എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ റീസണ്‍ മാത്രം മതി ആ വാദം തള്ളിക്കളയാന്‍. അത്തരം കണ്‍ഫര്‍മേഷന്റെ ആവശ്യമില്ല ശാസ്ത്രത്തിന്. ജിനോം മാപ്പിംഗ് പോലെ ആധുനിക ശാസ്ത്രവിദ്യകള്‍ പരിണാമത്തിലെ ലിങ്കുകള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടിരിക്കുകയാണ്


  പ്രിയ ഗുപ്തന്‍
  നിരീശ്വരവാദികള്‍ക്ക് അവരുടെ വാദം സ്ഥാപിച്ചെടുക്കാനുള്ള കുറേ പാഴ്വാദങ്ങളല്ലാതെ അതിനപ്പുറം ഒരു ശാസ്ത്രീയത ഇതിനില്ല എന്നതിന്റെ തെളിവാണ് താങ്കള്‍ മുകളിലുദ്ധരിച്ചത്.

  ഇവിടെ വിഷയം മനുഷ്യന്റെ പരിണാമാ‍ണ്.

  ReplyDelete
 71. സലാഹുദ്ദീന്‍ , ചിന്തകന്‍ , അജ്ഞാതന്‍ :

  അറിയാന്‍ വേണ്ടി ചോദിക്ക്യാണു്‌..

  മതഗ്രന്ഥങ്ങളും, “പരിണാമ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു” ... തുടങ്ങിയ തീം ഉള്ള കൈപ്പുസ്തകങ്ങളും/ബൂക്ലെറ്റുകളും അല്ലെങ്കില്‍ പാഠപുസ്തകങ്ങളും അല്ലാതെ ഏതെങ്കിലും പുസ്തകങ്ങള്‍ .. അല്ലെങ്കില്‍ ശാസ്ത്രറിപ്പോര്‍‌ട്ടുകള്‍ വായിച്ചിട്ടുണ്ടോ?

  ഉണ്ടെങ്കില്‍ അതൊന്നു പറഞ്ഞു തരാമോ? എനിക്കും ഒന്നു വായിച്ചു നോക്കാനാണു്‌.

  മതഗ്രന്ഥമാണെങ്കില്‍ വേണ്ട: എന്റെ കയ്യില്‍ തന്നെ ഒരു ഖുറാനും, ഒരു ബൈബിളും ഉണ്ട്.

  മറ്റു കൈപ്പുസ്തകങ്ങളുടെ പേരുകളും പറഞ്ഞോളൂ... അറിഞ്ഞിരിക്കുന്നതില്‍ തെറ്റില്ലല്ലോ..

  നിങ്ങള്‍ ഇത്രയും ശക്തമായി വാദിക്കുമ്പോള്‍ ... നിങ്ങള്‍ വായിച്ചറിഞ്ഞ ആ കാര്യങ്ങള്‍ ഒന്നു കാണാനും വായിക്കാനും എനിക്കൊരാഗ്രഹം ... അത്രയേ ഉള്ളൂ... :)

  ലിങ്കുകള്‍ ഉണ്ടെങ്കില്‍ അത്രയും നല്ലതു്‌. I love links! :)

  ------

  പണ്ടൊരിക്കല്‍ പറഞ്ഞ കാര്യമാണ്‌. Russel's Teapot. ഗുപ്തന്റെ കമന്റ്‌ കണ്ടപ്പോഴാണു അതു വീണ്ടും ഓര്‍‌മ്മ വന്നതു്‌. :)

  ReplyDelete
 72. ദൈവമെ എന്നെ തല്ലല്ലെ ഇവിടേ ഈ കുഞ്ഞാടുകളെ കാത്തൊണെ

  ReplyDelete
 73. പ്രിയ ശ്രീ ശ്രീ,

  “തെളിവുണ്ട് തെളിവുണ്ട് എന്നു കിടന്നു കാറാന്‍ തുടങ്ങിയിട്ടു നേരം കുറേ ആയല്ലോ.. അജ്ഞാതന്‍ വിഷം തുപ്പാന്‍ തുടങ്ങി ....”

  എന്റെ മുകളിലെ നീട്ടി വലിചെഴുതിയ കമന്റില്‍ നിന്നു താങ്കള്‍ക്ക് ഇഷ്ടപ്പെട്ടത് മാത്രം എടുത്തു അല്ലെ....ഞാന്‍ എന്തു വിഷമാ പ്രിയ സുഹൃത്തെ തുപ്പിയെ?കാറുക എന്നു പറഞ്ഞാല്‍ ബഹളം വയ്ക്കുക എന്നു അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്..പറഞ്ഞതു ഞാനാണെങ്കിലും അതു താങ്കളുടെ ഇഷ്ടത്തിന് വ്യാക്യാനിച്ച് വിഷം തുപ്പുക എന്നാക്കി....കൊള്ളാം..

  എഴുതിയത് മൊത്തം വായിച്ചു അതു മാത്രമേ കണ്ടുള്ളൂ അല്ലെ..ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല...മാഷിന്റെ നാട്ടില്‍ കാറുക എന്നാല്‍ വിഷം തുപ്പുക എന്നര്‍ത്ഥം അല്ലെങ്കില്‍ മറ്റെങ്കിലും തെറിയാണെങ്കില്‍ എന്നോട് ക്ഷമിക്കുക...എല്ലാം മറന്നേക്കൂ..അറ്റ്ലീസ്റ്റ് ചിന്തക്ന്റെ ആ കമന്റിനെ പറ്റിയെങ്കിലും ഒരു വാക്ക് ശ്രീശ്രീക്കു പറയാമായിരുന്നു....

  ReplyDelete
 74. കരിങ്കല്ലിനോട്,
  എത്രയും പ്രിയപ്പെട്ട കരിങ്കല്ല് വായിച്ചറിയുവാന്‍, എന്തെന്നാല്‍ കരിങ്കല്ലുകൊണ്ട് റബര്‍ കട്ടയിലിടിച്ചാല്‍ റബര്‍ പൊടിയുമോ കല്ല് പൊടിയുമോ? ലിങ്കുകളില്ലാതെ ഒറ്റവാക്കില്‍ മറുപടി പറയുമെന്ന വിശ്വാസത്തോടെ സ്നേഹ പൂര്‍വ്വം
  കാവലാന്‍
  ഒപ്പ്.

  ReplyDelete
 75. പ്രിയ സന്ദീപ്പ്,

  ആദ്യം ഒരു ഹാറ്റ്സ് ഓഫ്,മതി ഞാന്‍ നിറുത്തി...
  മുകളില്‍ ചിന്തകന്‍ എന്ന ഒരു ബ്ലോഗര്‍ ഒരു കമന്റ് എഴുതിയിരുന്നു..അതൊന്നു വായിച്ചു അതിനെ പറ്റി ഒരു വാക്ക് പറയുക.

  പിന്നെ ഇത്രയും വായിച്ചറിവുള്ള സന്ദീപ്പിനു ഒരു ചര്‍ച്ചയില്‍ ആ അറിവു പങ്കുവയ്ക്കാന്‍ കഴിയാതെ പോയത് എന്തു കൊണ്ടെന്നു മനസിലാവുന്നില്ല.മുകളിലത്തെ കമന്റില്‍ താങ്കള്‍ എഴുതിയ കാര്യങ്ങള്‍ അറ്റ്ലീസ്റ്റ് താങ്കള്‍ മനസിലാക്കിയിരുന്നെങ്കില്‍

  “അറിവില്ലായ്മയുടെ പരമകോടിയില്‍ കയറി നില്‍ക്കുകയാണെന്നു ... ഇങ്ങനെ വിളിച്ചു കൂവണോ?

  കഷ്ടം ...!! Simply pathetic.


  ഒരു ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ
  ഇത്തരത്തില്‍ ഒരു സമീപനം താങ്കളുടെ ഭാഗത്ത് നിന്നു ഉണ്ടാവില്ലായിരുന്നു..ഞാന്‍ രണ്ട് പോസ്റ്റിലായി പറഞ്ഞ ഒരു കാര്യത്തെയും താങ്കള്‍ കൃത്യമായ തെളിവുകളോടെ ഖണ്ഡിച്ചിട്ടില്ല,ഞാന്‍ എഴുതിയ രണ്ട് പോസ്റ്റും ഒരിക്കലെങ്കിലും താങ്കള്‍ വായിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല..കാരണം അതിലെ ഒരു കാര്യം പോലും താങ്കള്‍ ചൂണ്ടി കാണിച്ചു ഒരഭിപ്രായവും പറഞ്ഞില്ല...

  ഡാര്‍വിനിസം തെറ്റാണന്നു തലകെട്ട് കണ്ടു.ഉടനെ ചാടി വീണു ആദ്യം അറിവില്ലായ്മയുടെ പരകോടിയിലാണ് ഞാന്‍ നില്‍ക്കുന്നതെന്നു പറഞ്ഞു.പിന്നെ കുറേ ലിങ്കുകളും തന്നു....ഇവിടെ തന്നെ ലിങ്കുകളിലെ അറിവു വച്ചാണോ സന്ദീപ് എന്ന താങ്കളുടെ പരിണാമത്തിലുള്ള അറിവു വിലയിരുത്തേണ്ടത്?

  ഒരു സംവാദത്തില്‍ പങ്കെടുക്കുമ്പോള്‍ ആ വിഷയത്തെ പറ്റി സംസാരിക്കാന്‍ അറിയണം.അതു മുഴുവന്‍ കേട്ടു മനസിലാക്കി ചോദ്യങ്ങള്‍ക്കു മറുപടി പറയണം.അല്ലാതെ ഒരു ഭാ‍ഗം വാദം ഉന്നയിക്കുമ്പോള്‍ ഓടി പോയി കുറേ പുസ്തങ്ങള്‍ തന്നു,ദാ ഇതിലുണ്ട് എന്നു പറയുന്നതല്ല സംവാദം.

  സ്ക്കൂളില്‍ പരീക്ഷ നടത്തുമ്പോള്‍ ചോദ്യപേപ്പര്‍ കണ്ട ശേഷം ഉത്തരക്കടലാസില്‍ ഇതിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇന്ന ടെക്സ്റ്റ് ബുക്കിലുണ്ട് കൂടാതെ ഗൂഗിളില്‍ തപ്പിയാലും കിട്ടും ,മാഷ് പോയി വായിച്ചു എനിക്കു മാര്‍ക്കിട്ടാല്‍ മതി എന്നു പറയുന്ന കുട്ടിയെ പോലെയാ‍ണ് സന്ദീപ്പ് ഓടി വന്നു ലിങ്കുകള്‍ തരുന്നത്.

  വളരെയധികം ലിങ്കുകള്‍ സന്ദീപ് തന്നിട്ടുണ്ട്.അതൊക്കെ താങ്കള്‍ വായിച്ചാതെണെങ്കില്‍ ഈ ചര്‍ച്ച ഒരു 10 കമന്റിനുള്ളില്‍ തീര്‍ന്നേന്നെ..

  കാരണം ഇത്രയും പരന്ന വാ‍യനയുള്ള താങ്കള്‍ക്കു എന്റെ ചോദ്യങ്ങളെ നിഷ്പ്രയാസം ഖണ്ഡിക്കാന്‍ കഴിഞ്ഞേനെ,ഇത്രയും വായിച്ച സന്ദീപ്പിനു അതിനു കഴിഞ്ഞിലെങ്കില്‍ അതു സന്ദീപിന്റെ പ്രശ്നം ആണോ അതോ സന്ദീപ് വായിച്ച പുസ്തകത്തിന്റെ കുഴപ്പമാണോ?

  താങ്കളുടെ മുകളിലെ കമന്റ് ഇഷ്ടപെട്ടു..ലിങ്കുകള്‍ വായിച്ചു നോക്കാം..പറയുന്ന കാര്യങ്ങള്‍ സ്വന്തം പ്രവര്‍ത്തിയിലും ഉള്‍പെടുത്താന്‍ ശ്രമിക്കുക.തന്നെ പോലെ ചിന്തിക്കാത്തവന്‍ അറിവില്ലാത്തവനാണ് എന്നു മുദ്രകുത്താതെ അവന്‍ പറയുന്നത് ചിന്തിച്ചു നോക്കുക.താങ്കളെ പോലെ പഠിപ്പും സ്വന്തം വിഷയത്തില്‍ ഉന്നത വിദ്യഭ്യാസം നേടിയവരാണ് മറ്റുള്ളവരും എന്നു മനസിലാക്കുക

  ReplyDelete
 76. പ്രിയ കാവലാനെ ,


  താങ്കളുടെ എന്റെ ബ്ലോഗിലെ ആദ്യ കമന്റ് പ്രപഞ്ചത്തിന്റെ പരിണാമം എന്ന പോസ്റ്റിലായിരുന്നു.അതു വിഷയത്തെ കുറിച്ചൊന്നും ആയിരുന്നില്ല,ബൂലോകത്ത് കുറേ യുക്തിവാദി പുലികള്‍ ഉണ്ടെന്നും അവരുമായി ചര്‍ച്ച ചെയ്ത് നാണക്കേടുണ്ടാക്കണ്ട എന്നു മായിരുന്നു.വിഷയത്തെ പറ്റി താങ്കള്‍ ഒന്നും പറഞ്ഞില്ല,പിന്നെ ആ വിഷയത്ത കുറിച്ച് കമന്റ് കാണുന്നത് സൂരജ്ജിന്റെ ബ്ലോഗില്‍ എന്നെയും സലാഹുദ്ദീനെയും കളിയാക്കിയായിരുന്നു.

  ഇതുവരെ നടന്ന ഒരു ചര്‍ച്ചയിലും താങ്കള്‍ പങ്കെടുത്തിട്ടില്ല,അതു താങ്കളുടെ ഇഷ്ടം പോസ്റ്റിനു കമന്റ് ഒപ്ഷന്‍ വച്ചിരിക്കുന്നത് അതിനെ കുറിച്ച സംസാരിക്കാനാണ് ,പോസ്റ്റിനെ കുറിച്ച് എന്തും താങ്കള്‍ക്കു സംസാരിക്കാം.അതിനെ പറ്റി താങ്കളുടെ നിലപാടും വ്യക്തമാക്കാം.അല്ലാതെ ഇടയ്ക്കു കയറി വന്നു വല്ലതും വിളിച്ചു പറഞ്ഞു പോവാതെ..ഇതൊരു അപേക്ഷയാണ്.

  ReplyDelete
 77. ഗുപ്തന്‍,

  പരിണാ‍മ സിദ്ധാന്ത പ്രകാരം ഇട നിലക്കാരായ ജീ‍വികളുടെ ഫോസിലുകള്‍ക്കു പ്രസ്ക്തി ഇല്ല എന്നാണെങ്കില്‍ എങ്ങനെയാവും ഈ പരിണാമ സിദ്ധാന്തം തെളിയിക്കാന്‍ പോവുന്നത്?പണ്ട് കാലത്തു ജീവിച്ചിരുന്ന ജീവികളെ പറ്റി അറിയാനുള്ള മാര്‍ഗമാണ് ഫോസിലുകള്‍.അവയ്ക്ക് പ്രാധാന്യം നല്‍കാതെ പരിണാമസിദ്ധാന്തം തെളിയിക്കാനാവും എന്നു പറയുന്നത് സത്യത്തില്‍ മനസിലായില്ല. മനുഷ്യനും കുരങ്ങനനും അല്ലെങ്കില്‍ ജീവനുള്ള എല്ലാ ജീവജാലങ്ങള്‍ക്കും അറിസ്ഥാനമായ ചില സ്വഭാവ സവിശേഷതകള്‍ ഉണ്ടെന്നു വച്ച് അവയെല്ലാം ഒരു ജീവി പരിണമിച്ചു ഉണ്ടായതാണെന്നു പറയുന്നതെങ്ങനെ.അങ്ങനെയാണെങ്കില്‍ തന്നെ ആ ആദ്യ ജീ‍വി എങ്ങനെ ഏതു സാഹചര്യത്തില്‍ ഉണ്ടായി,അതിനുള്ള കാരണങ്ങള്‍ അവയൊക്കെ തന്നെ വ്യക്തമാക്കേണ്ടതില്ലേ?എല്ലാത്തിനും കാരണക്കാരനായാ ആ ആദ്യ ജിവി എങ്ങനെയുണ്ടായി എന്നുള്ളത് ദൈവം ഉണ്ടോ എന്നു ചോദിക്കുന്നത് പോലെ തന്നെ ഉത്തരം കിട്ടാത്ത ചോദ്യം അല്ലേ?ജീവനില്ലാത്ത എന്തില്‍ നിന്നോ അല്ലേ ആ ഏകകോശ ജീവിയുണ്ടാ‍യത്.ജീവനില്ലാത്ത ഒരു വസ്തുവില്‍ നിന്നു ജീവിയുണ്ടാകും എന്നു തത്വം ശാസ്ത്രം അംഗീകരിക്കുന്നുണ്ടോ?

  ReplyDelete
 78. സുഹൃത്തേ..

  ആദ്യം അങ്ങനെ പറയാനുണ്ടായ കാരണം ഇതാണു്‌... താങ്കള്‍ വെറുതെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ആണു ശ്രമിക്കുന്നതു എന്നു തോന്നി... അതാണു്‌ അങ്ങനെ പറഞ്ഞതു.
  പിന്നീടാണെനിക്കു തോന്നിയതു... അതല്ല... അജ്ഞാതസുഹൃത്ത്.. എന്തൊക്കെയൊ ശാസ്ത്രവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഒക്കെ വായിച്ചുകൂട്ടിയിട്ടുണ്ട്.....

  അതാണു പിന്നെ ഞാന്‍ ആ പരിഹാസഭാവം മാറ്റി, മറ്റു ശ്രോതസ്സിലേക്കു ചൂണ്ടാന്‍ തുടങ്ങിയതു..

  പിന്നെ ഞാനതൊക്കെ വായിച്ചിട്ടുണ്ടെങ്കില്‍ താങ്കളെ ഖണ്ഡിക്കാന്‍ എളുപ്പമായിരുന്നേനേ എന്നു. തീര്‍ത്തും വാലിഡ്. പക്ഷേ....

  അതില്‍ ഒരു ചെറിയ കുഴപ്പം ഉണ്ട്. ഞാന്‍ ഒരു കഥ പറയാം ......

  3-4 നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഫെര്‍മാറ്റ് എന്നൊരു ഗണിതജ്ഞന്‍ ഉണ്ടായിരിന്നു. അദ്ദേഹം .. മരിക്കുന്നതിനു മുമ്പൊരു കാര്യം പറഞ്ഞു.. എന്നിട്ടു അതു തെളിയിക്കാതെ ഗഡി മരിച്ചു...

  350-ഓളം വര്‍ഷങ്ങള്‍ കുറെ ഗണിതജ്ഞന്മാര്‍ കഷ്ടപെട്ടു അതിന്റെ പ്രൂഫ് കണ്ടുപിടിച്ചു...

  ( ആ പ്രൂഫ് പഠിക്കുക, മനസ്സിലാക്കുക എന്നതെന്റെ ഒരു സ്വപ്നമാണു, അതു പോട്ടെ )

  ഇന്നിപ്പൊ ഞാന്‍ പോയി അതു തെറ്റാണു്‌ എന്നു പറഞ്ഞാല്‍ ... ഒന്നല്ല അതിലെ 10 ഗണിതജ്ഞന്മാര്‍ വിചാരിച്ചാലും എനിക്കതു പറഞ്ഞു മനസ്സിലാക്കി തരാനാവില്ല - എന്താണെന്നു വെച്ചാല്‍ ... അവരുടെ ആര്‍ഗ്യുമെന്റ്സ് എനിക്കു മനസ്സിലാവില്ല. കാരണം.. ഞാന്‍ അതിനെ, അതിന്റെ തിയറിയെ മുഴുവനാക്കി മനസ്സിലാക്കിയിട്ടില്ല...

  അപ്പോള്‍ അവര്‍ എന്നോടു പറയും ... നീ പോയി ഇത്തിരി എലിപ്റ്റിക് മൊഡുലാര്‍ കുന്ത്രാണ്ടം പഠിച്ചിട്ടു വാ.. എന്നാലേ നിനക്കു മനസ്സിലാവൂ എന്നു..

  ഞാന്‍ ശാഠ്യം പിടിക്കില്ല... : ഒന്നും വായിക്കാന്‍ എനിക്കു പറ്റില്ല.. എന്നാല്‍ നിങ്ങള്‍ അതു തെളിയിക്കണം എന്നു. അതു ദുശ്ശാഠ്യമാവില്ലേ?

  അതാണിവിടെയും സം‌ഭവിക്കുന്നതു്‌. ഇതൊരു കുഞ്ഞുകാര്യമല്ല... 3 + 5 = 8 .. എന്നു പ്രൂവ് ചെയ്യുന്ന പോലെ ചെയ്യാന്‍ ...

  അതാണു്‌ ഞാന്‍ പറഞ്ഞതു ... എളുപ്പത്തില്‍ മനസ്സിലാവാനുള്ള കുറേ pre-requisites ഉണ്ട്. അതില്ലാതെ ഞാന്‍ എന്തു പറഞ്ഞിട്ടും കാര്യമില്ല. (തറ കെട്ടാതെ മേല്‍ക്കൂര കെട്ടാന്‍ അറിയില്ല... അതു കൊണ്ടാ)

  അതു മാത്രവും അല്ല... അറിവുണ്ട് എന്നു വെച്ചു പറഞ്ഞു തരാന്‍ അറിഞ്ഞോളണമെന്നില്ല ഉവ്വോ? എത്രയോ മാഷന്മാരും ടീച്ചര്‍മാരും ഉണ്ട്... നന്നായി അറിയാം ... എന്നാല്‍ പഠിപ്പിക്കാന്‍ അറിയില്ല.. അപ്പൊ നമ്മള്‍ എന്തു ചെയ്യും... പുസ്തകം/സിലബസ് നോക്കി പഠിക്കും.. അല്ലേ?

  അതാണു്‌ ഞാന്‍ ഇന്നലെ മുട്ടുമടക്കി സമ്മതിച്ചതു്‌ ... പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവില്ല എനിക്കു്‌. എന്നാല്‍ അങ്ങനത്തെ ആള്‍ക്കരെ അറിയാം ... എന്നിട്ടാണു്‌ ചൂണ്ടുപലകകള്‍ തന്നതു്‌! :)

  ഇനി താങ്കള്‍ പറയുന്ന പോലെ പരീക്ഷയോടാണുപമിക്കുന്നതെങ്കില്‍ ക്ഷമിക്കണം. ഞാന്‍ കരുതിയിരുന്നതു ... താങ്കള്‍ക്കാണു്‌ പരിണാമത്തെക്കുറിച്ച്‌ ജ്ഞാനം/വിശ്വാസം കുറവു...എന്നിട്ടു ഞങ്ങളോടു ചോദിക്കായിരുന്നു എന്നാണു്‌. അതല്ലേ .. ഇതു വായിച്ചോളൂ... മനസ്സിലാവും എന്നൊക്കെ പറയുന്നതു്‌.

  ഇതു..... ഞങ്ങള്‍ക്കറിയാമോ..., എല്ലം പരിണാമതത്വങ്ങളും ഞങ്ങള്‍ മനഃപാഠം പഠിച്ചിട്ടുണ്ടോ എന്ന രീതിയിലുള്ള ഒരു പരീക്ഷയാണെന്നൊരിക്കലും തോന്നിയില്ല. (അങ്ങനെയാണെങ്കില്‍ എനിക്കു മാര്‍ക്കൊന്നും തരണ്ട... കാണാപാഠം പഠിച്ചിട്ടൊന്നും ഇല്ല ഞാന്‍ )

  എന്നാലിനി അടുത്ത ആഴ്ച കാണാം... രണ്ടു ദിവസത്തേക്കു സ്ഥലത്തില്ല ഞാന്‍ ! :(

  ReplyDelete
 79. Off Topic.
  Thanks Sands. Great effort, man. I had time to check some of the links you had given above only just now. Really enlightening. Cheers!

  ReplyDelete
 80. മനുഷ്യന്റെ രക്തം മനുഷ്യന്റെ മാത്രം പ്രത്യേകതയാണോ..മറ്റു ജീവികള്‍ക്കു രക്ത ഗ്രൂപ്പുകള്‍ ഉണ്ടോ...ചിമ്പാന്‍സികള്‍ക്കു രക്ത ഗ്രൂപ്പുകള്‍ ഉണ്ടോ.?ചിലപ്പോള്‍ വ്യത്യസ്ഥ രീതിയിലുള്ള കുരങ്ങുകള്‍ പരിണമിച്ചാവും വിവിധ രക്ത ഗ്രൂപ്പുള്ള മനുഷ്യര്‍ ഉണ്ടായത്..ഇതൊക്കെ വെറുതെ സംഭവിക്കുന്നതാണല്ലോ എന്നാലോചിക്കുമ്പോഴാ അത്ഭുതം!!മനുഷ്യരുടെ വിരലടയാളം പോലെ കുരങ്ങിന്റെ വിരലടയാളവും വ്യത്യസ്ഥമാണോ?മനുഷ്യനു നാണം എന്ന വികാരം വന്നത് പരിണാമത്തിലൂടെയാവും അല്ലേ?[മനുഷ്യനു മാത്രം ഉള്ളൂ എന്നാണ് അറിവ്] സഹോരന്മാരായ കുരങ്ങന്മാര്‍ക്കു ഇല്ലാതെ പോയ വിശേഷ ബുദ്ധി എന്തുകൊണ്ടാണാവോ മനുഷ്യനു മാത്രം ലഭിച്ചത്....കൂടുതല്‍ ആലോചിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ് ..പരിണാമം വന്ന ജീ‍വികളില്‍ ഏറ്റവും കൂടുതല്‍ സൌഭാഗ്യങ്ങള്‍ കിട്ടിയിരിക്കുന്നത് മനുഷ്യനാണ്..പക്ഷികളെ പോലെ പറക്കാം മീനുകളെ പോലെ നീന്താം അങ്ങനെ എന്തെല്ലാം...ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നാം പരിണാമത്തോട് കടപ്പെട്ടിരിക്കുന്നു..അല്ലേ സുഹൃത്തുകളെ..അതോ ഇനി ഇതിനും എതിരഭിപ്രായം ഉണ്ടോ...

  ReplyDelete