Sunday, October 12

മനുഷ്യ പരിണാമം-2

കടുത്ത വിശ്വാസികള്‍ ,അത് മതത്തിലായാലും പരിണാമത്തിലായാലും ആ വിശ്വാസം മാറ്റി വച്ചു തുറന്ന മനസോടെ ഇതു വായിക്കുക.കമന്റുകള്‍ ഇടുന്നുണ്ടെങ്കില്‍ മുഴുവന്‍ വായിച്ച ശേഷം ഇടുക.

ഇന്നു ഭൂമുഖത്തു കാണപ്പെടുന്ന മനുഷ്യന്‍ അടക്കം സകല ജീ‍വികളും പരിണാമം വഴി രൂപം കൊണ്ടതാണെന്നു പരിണാമ സിദ്ധാന്തം പറയുന്നു.താനടക്കമുള്ള ജീവികള്‍ എങ്ങനെ ഉണ്ടായി എന്നു ചിന്തിക്കുന്ന ആര്‍ക്കും രണ്ട് തരം വിശദീകരണങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.

[1]എല്ലാ ജീവ ജാലങ്ങളും ദൈവത്തിന്റെ സൃഷ്ടിയാണ്

[2]പരിണാമം വന്നു ഉണ്ടായതാണ്

കഴിഞ്ഞ ഒന്നര നൂറ്റാണ്ട് കാലം പരിണാമ സിദ്ധാന്തത്തിനു ശാസ്ത്ര സമൂഹത്തിന്റെ വ്യാപക പിന്തുണ ആര്‍ജ്ജിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ജീവ ശാ‍സ്ത്രം പരിണാമ ആശയത്തില്‍ നിര്‍വചിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.അത് കാരണം ഭൂരിപക്ഷം ആളുകളും പരിണാമത്തിന്റെയും സ്യഷ്ടിയുടേയും ഇടയില്‍ വരുന്ന പരിണാമ സിദ്ധാന്തം വിശകലനമാണ് കൂടുതല്‍ ശാസ്ത്രീയമെന്നു കരുതുന്നു.ദൈവ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറ നല്‍കല്‍ സാധ്യമല്ല എന്നു നമ്മുക്കറിയാം.തന്മൂലം പരിണാമ സിദ്ധാന്തം ശാസ്ത്രീയ പിന്തുണയുള്ളണെന്നും സ്യഷ്ടി വെറും ദൈവ വിശ്വാസത്തില്‍ അടിസ്ഥിതമായ ഒന്നാണെന്നും ജനത്തെ വിശ്വസിപ്പിക്കാന്‍ പരിണാമ വാദികള്‍ക്കു കഴിഞ്ഞു.

പ്രകൃതി നിര്‍ധാരണം എന്ന ആശയം ഡാര്‍വിനിസത്തിന്റ അടിസ്ഥാനമാണ്.പ്രകൃതിയില്‍ നിലനില്‍പ്പിനു വേണ്ടി ഒരു സമരം നടക്കുന്നുണ്ടെന്നും ശക്തി കൂടിയവ,പ്രാകൃതിക പരിസ്ഥിതിക്കു അനുയോജ്യമായവ നിലനില്‍ക്കുമെന്നുമുള്ള സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ് പ്രകൃതിനിര്‍ധാരണം. ജീവിക്കുന്ന പ്രകൃതിയിലെ അവസ്ഥയുമായി പൊരുത്തപെട്ടു പോവാന്‍ കഴിയുന്നവ ശേഷിക്കുന്നു അല്ലാത്തവ നശിക്കുന്നു.

ഉദാ:വേഗത്തില്‍ ഓടുന്ന മാനുകളെ നിലനില്‍ക്കുകയുള്ളൂ.മറ്റുള്ളവ വന്യമ്യഗങ്ങള്‍ക്കു ഭക്ഷണമാവുന്നു.ചില പ്രകൃതി ദുരന്തങ്ങള്‍ പോലെയുള്ള സാഹചര്യങ്ങളെ അതി ജീവിക്കാന്‍ പറ്റാത്ത ജീവികളും ഭൂമിയില്‍ നിന്നു അപ്രത്യക്ഷമാവുന്നു.ഈ ഒരര്‍ത്ഥത്തില്‍ ഡാര്‍വിന്‍ സിദ്ധാന്തത്തെ ശരിയാണെന്നു പറയാം.മേല്‍ പറഞ്ഞ സാഹച്യങ്ങളില്‍ അതായത് പ്രതികൂല സാഹചര്യങ്ങളില്‍ മാനുകള്‍ നശിക്കുകയാണ് ചെയ്യുന്നത്.അവയ്ക്ക് രൂപമാറ്റം സംഭവിക്കുന്നില്ല.ഇതു പോലെ തന്നെയാണ് ഭൂമിയിലെ മറ്റു ജീവികളും,പ്രതികൂല സാഹച്യങ്ങളെ അതി ജീവിക്കാന്‍ പറ്റാത്ത ജീവികള്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാവുന്നു.ഉദാ:ഡയനോസറുകള്‍

മനുഷ്യരാരും ഇതുവരെ ജീവനോടെ കണ്ടിട്ടില്ലാത്ത ഡയനോസറുകളെ പറ്റി നാം അറിഞ്ഞത് അവയുടെ ഫോസിലുകളിലൂടെയാണ്.പരിണാമ സിദ്ധാന്ത പ്രകാരം ഒരു ജീവിക്കു മാറ്റങ്ങള്‍ സംഭവിക്കുന്നത് അനേകം വര്‍ഷങ്ങള്‍ എടുത്താണ്.ഉദാഹരണത്തിനു മനുഷ്യന്റെ കാര്യം തന്നെയെടുക്കാം.മനുഷ്യനോട് ഏറ്റവും രൂപ സാദ്യശം ഉള്ളത് ചിമ്പാന്‍സിയോടാണ്.

“റോബി“ എന്ന ബ്ലോഗര്‍ പറഞ്ഞിരുന്നു

“മനുഷ്യരിലുള്ള പല പ്രോട്ടീനുകളും ചിമ്പിനുള്ളതുമായി താരത‌മ്യപ്പെടുത്തിയാല്‍ 98% ഓളം സാദൃശ്യം കാണാം. (ചിമ്പിനോടാണ് മനൂഷ്യന് ഏറ്റവും സാമ്യം)“

സംഭവം ശരി തന്നെ.സാദ്യശ്യം ഉണ്ടെന്നുള്ളത് സത്യം തന്നെ.പക്ഷേ ഇതു നോക്കുക

Goodman’s genetic “comparisons” are questionable. The results he seeks are guaranteed by the method he employs. Goodman finds a high degree of genetic similarity because he compares regions of the human and chimpanzee genome already known to be identical. This technique also focuses on a single type of genetic difference: substitutions. A better tactic would be one that compares the entire genome of humans and chimpanzees and considers all types of genetic differences, not just substitutions.

മുകളില്‍ പറയുന്നത് ഈ കംബാരിസണ്‍ സാദ്യശ്യം തോന്നുന്ന ചില ഭാഗങ്ങേളെ മാത്രം അടിസ്ഥാനമാക്കിയാണ്.അതു കൊണ്ട് തന്നെ മനുഷ്യന്‍ ചിമ്പാന്‍സി പരിണമിച്ചു ഉണ്ടായതാണ് എന്നു പറയാന്‍ പറ്റില്ല.ഇനി പരിണാമ സിദ്ധാന്ത പ്രകാരം ആണ് മനുഷ്യന്‍ ഉണ്ടായത് എന്നു വാദിക്കണമെങ്കില്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും ഇടയില്‍ ജീവിച്ച ഇന്നു കാണാത്ത ആ ഇടനിലകാരന്‍ ജീവി(ചിമ്പാന്‍സിലുമല്ല മനുഷ്യനുമല്ലാത്ത ജീവി)യുടെ അവശിഷ്ടങ്ങള്‍ വല്ലതും കണ്ടെത്തണം.പരിണാമ സിദ്ധാന്തം നിലവില്‍ വന്നു ഇത്ര കാലമായിട്ടും അത്തരം ഒരു ഫോസില്‍ കണ്ടെടുക്കപെട്ടിട്ടില്ല എന്നാണ് അറിവ്.ചിലപ്പോള്‍ ചിലര്‍ കാഴ്ച്ചബംഗ്ലാവിലും മറ്റും ഇത്തരം ഫോസിലുകളോ ചിത്രങ്ങളോ കണ്ടിരിക്കാം.അത് മനുഷ്യന്റെ ഭാവനയാണ്,തന്റെ പൂര്‍വികന്‍ ഇങ്ങനെയായിരിക്കാം എന്ന ഭാവന.

ഫോസിലുകള്‍ക്കു പരിണാമ സിദ്ധാന്തത്തില്‍ പ്രാധാന്യം ഇല്ല എന്നു പറയുന്നത് അംഗീകരിക്കാനാവില്ല.ശാസ്ത്ര പരീക്ഷണങ്ങള്‍ ചിലപ്പോള്‍ തെറ്റായേക്കം.പക്ഷെ മനുഷ്യന്റെ ഇടപെടല്‍ ഇല്ലെങ്കില്‍ ചരിത്രം കള്ളം പറയില്ല.ഡയനോസറുകള്‍ ജീവിച്ചിരുന്ന കാലത്ത മനുഷ്യവാസം ഇല്ലെന്നാണ് എന്റെ അറിവ്.ഡയനോസറുകളുടെ ഫോസിലുകള്‍ വരെ നാം കണ്ടെടുത്ത സ്ഥിതിക്ക് മനുഷ്യന്റെയും ചിമ്പിന്റെ ഇടയിലും അത്തരം ഒരു ഇടനിലക്കാരന്‍ ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും കണ്ടെടുക്കപെടേണ്ടതാണ്.ഇന്നു വരെ കണ്ടെത്തിയിട്ടുള്ള ഫോസില്‍കളില്‍ മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണ്.

 ജീവനുള്ള വസ്തുകളില്‍ പൊതുവായ ചില കാര്യങ്ങള്‍ ഉണ്ടാകും.പക്ഷെ അതു പരിണാമത്തെ എങ്ങനെയാണ് ന്യായീകരിക്കുക?യഥാര്‍ത്ഥത്തില്‍ ജീവന്‍,മരണം ആത്മാവ് എന്നതൊന്നും നമുക്ക് കൃത്യമായി നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല.ജീവനുള്ള വസ്തുകളില്‍ പൊതുവായ ചില ഫീച്ചറുകള്‍ അതു പരിണാമം വഴിയാണ് എല്ലാ മ്യഗങ്ങള്‍ക്കും ലഭിച്ചതെന്നു പറയുന്നത് അംഗീകരിക്കാനാവില്ല.മനുഷ്യനിലും ചിമ്പിലും മറ്റു എല്ലാ ജീവജാലങ്ങളിലും പൊതുവായ ചില സാമ്യതകള്‍ ഉണ്ടായേക്കാം.പക്ഷെ ചില സാമ്യത്യകള്‍ ഉണ്ടെന്ന കാര്യം അംഗീകരിക്കുമ്പോള്‍ തന്നെ അതിന്റെ എത്രയോ ഇരട്ടി വ്യത്യാസങ്ങള്‍ ഒരോ ജീവ ജാലങ്ങള്‍ക്കിടയിലും ഉണ്ട്.ഏച്ചു കൂട്ടിയാല്‍ മുഴച്ചു നില്‍ക്കും എന്ന പഴഞ്ചൊല്ലു പോലെ കണ്ടെത്തിയ ഈ സാമ്യതകള്‍ ഒന്നിപ്പിക്കാന്‍ നോക്കൂമ്പോള്‍ വ്യത്യാസങ്ങള്‍ മുഴച്ചു നില്‍ക്കും.

വാദത്തിനല്ല.ഇങ്ങനെ ഒന്നു ആലോചിച്ചു നോക്കൂ...ഈ പ്രപഞ്ചത്തിനു ഒരു സ്യഷ്ടാവുണ്ടെങ്കില്‍ ജീവജാലങ്ങളില്‍ തീര്‍ച്ചയായും ഒരു പൊതുവായ അവസ്ഥയുണ്ടാവില്ലേ?ചില കാര്യങ്ങളില്‍ പൊതുവായ എന്തൊക്കെയോ ഫീച്ചറുകള്‍ എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ എല്ലാം വ്യത്യസ്തം.എന്നു വച്ച സൃഷ്ടാവു ഉണ്ട് എന്നതിനു തെളിവുണ്ടോ എന്നു ചോദിച്ചാല്‍ അതു ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയില്ല.

പരിണാമ സിദ്ധാന്തത്തില്‍ ആദ്യ ജിവന്‍ എങ്ങനെ ഉണ്ടായി എന്നു റ്റ്വിശദീകരിക്കുന്നില്ല.ഏതൊക്കെ സാഹച്യത്തിലാണ് ജീവികള്‍ പരിണാമെന്ന അവസ്ഥയ്ക്ക് വിധേയമാവുന്നത് എന്നും പരിണാമ സിദ്ധാന്തത്തില്‍ പറയുന്നില്ല.ചില കാരണങ്ങള്‍ കൊണ്ടാണ് പരിണാമം ഉണ്ടാകുന്നു എന്നു പറയുന്നത്.അവ ഏതൊക്കെയാണെന്നു പരിണാമ സിദ്ധാന്തത്തില്‍ വിശദീകരിക്കുന്നില്ല.

പ്രതികൂല സാഹച്യങ്ങളിലാണ് പരിണാമം നടക്കുന്നത്.പരിണാമ സിദ്ധാന്തം പ്രകാരം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് മാറ്റങ്ങള്‍ക്കു വിധേയമാവുന്നത്.നമുക്കറിയാം ഇന്നത്തെ ജീവികള്‍ പല വര്‍ണ്ണങ്ങളില്‍ പല രൂപങ്ങളില്‍ ആണുള്ളത്.മാറ്റങ്ങള്‍ക്കു വിധേയമാവുമ്പോള്‍ ഇത്തരം വര്‍ണ്ണങ്ങള്‍ എന്തു കൊണ്ടാണ് ജീവികള്‍ക്കു ലഭിക്കുന്നത്?ഉദാ:പല വര്‍ണ്ണത്തിലുള്ള ചിത്ര ശലഭങ്ങള്‍,മയിലിന്റെ പീലികള്‍.പുള്ളിമാന്റെ പുള്ളികള്‍.ഒരു ക്രിയേറ്റര്‍ ഇല്ലാതെ നടക്കുന്ന പരിണാമത്തിനു ഇത്ര വ്യത്യസ്ഥമായ വര്‍ണ്ണങ്ങള്‍ ജീവികള്‍ക്കു കൊടുക്കാനാവുമെന്നത് അത്ഭുതം തന്നെ[ജീവനില്ലാത്ത ഒരു വസ്തുവില്‍ നിന്നു ജീവനുണ്ടായി ആ ജീവി പരിണമിച്ചാണ് ഇക്കാണുന്ന സകല ജീവികളും ഉണ്ടായതെന്ന് ഓര്‍ക്കണം].

ഇനി മനുഷ്യന്റെ കാര്യത്തിലേക്കു മടങ്ങി വരാം.മനുഷ്യന്‍ ഇന്നു കാണുന്ന സകല ജീവികളില്‍ നിന്നും വ്യത്യസ്ഥനാണ്.അവനു മാത്രമായി പല കഴിവുകളും ഉണ്ട്.പരിണാമം വഴിയാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ആ കഴിവുകള്‍ മനുഷ്യനു എങ്ങനെ കിട്ടി എന്നു പറയേണ്ട ഉത്തരവാദിത്വം പരിണാമ വാദികള്‍ക്കുണ്ട്..മനുഷ്യനു മാ‍ത്രമായ ചില കാര്യങ്ങള്‍ നോക്കാം.

#മനുഷ്യനു മാത്രമായി ലഭിച്ചതാണ് വിശേഷ ബുദ്ധി.അതുപയോഗിച്ചു അവന്‍ പക്ഷിയെ പോലെ പറക്കുന്നു മീനിനെ പോലെ നീന്തുന്നു.ഇന്നു നമുക്കുള്ളതെല്ലാം മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.ഞാന്‍ ഈ ടൈപ്പ് ചെയുന്ന കമ്പ്യൂട്ടര്‍ അടക്കം സകലതും.ചില ജീവജാലങ്ങള്‍ക്കു പ്രത്യേകമായ ജന്മസിദ്ധമായ കഴിവുകള്‍ ഉള്ളപ്പോള്‍ മനുഷ്യന്‍ അത്തരം കഴിവുകള്‍ ബുദ്ധി ഉപയോഗിച്ചു നേടുന്നു.സകല ജീവികളെ പോലെ പരിണാമം വഴിയുണ്ടായതാണെങ്കില്‍ മനുഷ്യനു മാത്രം ഈ ബുദ്ധി എങ്ങനെ കിട്ടി?

#മനുഷ്യന്‍ ഒഴികേ മറ്റു ജീവികളുടെ ജീവ ചക്രം വളരെ ലളിതമാണ്.ഒരു ജീവി ജനിച്ചുകഴിഞ്ഞാല്‍ വളര്‍ച്ചയെത്തുന്നത് വരെ അതിന്റെ അമ്മയ്ക്കൊപ്പം ജീവിക്കുന്നു.വളര്‍ച്ചെയെത്തിയ ശേഷം സ്വയം ഇരതേടി,ഇണയെ കണ്ടെത്തുന്നു.അതു കഴിഞ്ഞു മരിക്കുന്നു.മനുഷ്യന്‍ ഒഴികെ മറ്റെല്ലാ ജീവികളും ഇങ്ങനെയാണ്.പരിണാമം വന്ന ജീവികളില്‍ തന്റെ അസ്ഥിത്വം തേടുന്നത് മനുഷ്യന്‍ മാത്രമാണ്.അവന്‍ ഒരിക്കലും തന്റെ സാഹച്യങ്ങളുമായി ത്യപ്തനല്ല.അവന്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു.ബുദ്ധി പോലെ തന്നെ മനുഷ്യന്റെ പ്രത്യേകതയാണ് ജിജ്ഞാസ അല്ലെങ്കില്‍ അറിയാത്ത കാര്യങ്ങള്‍ അറിയാനുള്ള ആകാംഷ.മറ്റു ജീവികള്‍ സ്വന്തം ചുറ്റുപാടുമായി ഒതുങ്ങി കൂടുമ്പോള്‍ മനുഷ്യന്‍ മാത്രം ഇങ്ങനെയാതെങ്ങനെ?ഇതിനുത്തരം പരിണാമ സിദ്ധാന്തത്തിനു പറയാന്‍ കഴിയുമോ?

#മനുഷ്യന്റെ ഭാഷ അവനെ മറ്റു ജീ‍വികളില്‍ നിന്ന് അവനെ വ്യത്യസ്ഥനാക്കുന്നു.മറ്റു ജീവികളെ അപേക്ഷിച്ചു അവന്റെ ഭാഷ സങ്കീര്‍ണമാണ്.സംസാര ശേഷിയാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.നമ്മുടെ വിചാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഭാഷക്കാവുന്നു.മറ്റുള്ളവര്‍ക്കു നാമെന്താണ് പറയുന്നതെന്ന് ഗ്രഹിക്കാനും ഭാഷ ഉപകരിക്കുന്നു.ചുണ്ടുകളുടെ പ്രത്യേക രീതിയിലുള്ള ചലനവും തൊണ്ടയും നാവും ഇതിനാവശ്യമാണ്.വ്യത്യസ്ഥ പേശികളുടെ ഏകരൂപത്തിലുള്ള സങ്കോചവും വികാസവും കാരണമായി ശബ്ദം പുറത്തു വരുന്നു.

നാം സംസാരിക്കാന്‍ ആഗ്രഹിക്കുന്നേയുള്ളൂ.ശാരീരിക അവയവങ്ങളില്‍ നിന്നു വരുന്ന കഴിവ് മാത്രമല്ല സംസാരമെന്നു നമുക്കറിയാം.മനുഷ്യന്റെ സംസാര ശേഷി സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്.അത് പരിണാ‍മ സിദ്ധാന്തത്തിന്റെ ഭാഗമായി കരുതി കൂടാ.

മനുഷ്യര്‍ക്കു മുന്‍പുള്ള ജീവികളുടെ സവിശേഷതയില്‍ നേരിട്ടുണ്ടായതാണോ ഭാഷ?മൃഗങ്ങളുടെ ആശയ വിനിമയ രീതികളോട് അതിനു സാദ്യശ്യമുണ്ടോ?ആള്‍കുരങ്ങ് നിരന്തരമായി പരിശീലിപ്പിച്ചിട്ടു പോലും പദവിന്യാസത്തിന്റെ ആദ്യപാഠം പോലും മനസിലാക്കിയെടുക്കുന്നില്ല.എങ്ങനെ പദങ്ങള്‍ നിലവില്‍ വന്നു?എങ്ങനെ പദവിന്യാസം നിലവില്‍ വന്നു?ഇതൊക്കെ പരിണാമം പ്രകാരം മനുഷ്യനു ലഭിച്ചതാണെന്നു ആധികാരികമായി പറയാന്‍ കഴിയുമോ?


പദാര്‍ത്ഥങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതും അസ്പഷടമാണ്.ഭാഷ പോലെ തന്നെ എഴുത്തും.അവന്‍ സംസാരിച്ച ഭാഷ എങ്ങനെ അവന്‍ എഴുതി,ആരാണ് സംസാരിക്കാനും വായിക്കുവാനും എഴുതുവാനും ഉള്ള കഴിവുകള്‍ കൊടുത്തത്.ഇന്നത്തെ കാലത്തു പോലും അറബി അറിയാത്തവനു അറബി കണ്ടാല്‍ ഒന്നും മനസിലാകുകയില്ല,അതുപോലെ തന്നെ മലയാളം അറിയാത്തവനു മലയാളം കണ്ടാലും ഒന്നും മനസിലാവില്ല. പ്രാക്യത മനുഷ്യന്‍ എങ്ങനെ ഭാഷയും എഴുത്തും വികസിപ്പിച്ചെടുത്തു.ഇതൊക്കെ പരിണാ‍മം വഴി കിട്ടിയതാവുമോ?

ലോകത്ത് പരിണമിച്ചുണ്ടായ മറ്റു ജീവികള്‍ക്കു ഈ വക കഴിവുകള്‍ വല്ലതുമുണ്ടോ?ഡാര്‍വിന്‍ സിദ്ധാന്തത്തിനു ഇതിനുത്തരം കണ്ടെത്താന്‍ ആവുമോ?

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിണാമം വഴിയല്ല ജീവികള്‍ ഉണ്ടാതെന്നു ചൂണ്ടി കാണിച്ചു ദൈവമാണ് ഉണ്ടാക്കിയതെന്നു വരുത്തി തീര്‍ക്കാനൊന്നുമല്ല.പരിണാമ സിദ്ധാന്തത്തെ കുറിച്ച് വായിച്ചും ആലോചിച്ചും ഉണ്ടാ‍യതാണ് ഈ സംശയങ്ങള്‍.ഈ ഒരു പോസ്റ്റിന്റെ ഉദേശം ദൈവമുണ്ടെന്നു സ്ഥാപിക്കല്ലല്ല മറിച്ച് എന്റെ മനസില്‍ തോന്നിയ സംശയങ്ങള്‍ നിങ്ങളുടെ മുന്നിന്‍ അവതരിപ്പിക്കലാണ്.നിങ്ങളും ചിന്തിക്കുക,പരിണാമ സിദ്ധാന്തം നിങ്ങള്‍ക്കു ഈ സംശയങ്ങള്‍ക്കു മറുപടി തരുന്നുണ്ടെങ്കില്‍ അവ എനിക്കും പറഞ്ഞു തരാന്‍ അപേക്ഷ.

25 comments:

  1. കടുത്ത വിശ്വാസികള്‍ ,അത് മതത്തിലായാലും പരിണാമത്തിലായാലും ആ വിശ്വാസം മാറ്റി വച്ചു തുറന്ന മനസോടെ ഇതു വായിക്കുക.കമന്റുകള്‍ ഇടുന്നുണ്ടെങ്കില്‍ മുഴുവന്‍ വായിച്ച ശേഷം ഇടുക.

    ReplyDelete
  2. പരിണാമ സിദ്ധാന്ത പ്രകാരം ആണ് മനുഷ്യന്‍ ഉണ്ടായത് എന്നു വാദിക്കണമെങ്കില്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും ഇടയില്‍ ജീവിച്ച ഇന്നു കാണാത്ത ആ ഇടനിലകാരന്‍ ജീവി(ചിമ്പാന്‍സിലുമല്ല മനുഷ്യനുമല്ലാത്ത ജീവി)യുടെ അവശിഷ്ടങ്ങള്‍ വല്ലതും കണ്ടെത്തണം.


    പരിണാമ സിദ്ധാന്തത്തെ കുറിച്ച് വായിച്ചും ആലോചിച്ചും ഉണ്ടാ‍യതാണ് ഈ സംശയങ്ങള്‍.


    ചിമ്പാൻസി പരിണമിച്ചാണു മനുഷ്യൻ ഉണ്ടായതു എന്നു എവിടെ വായിച്ചു? മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും ഇടയിൽ‌ ഒരു തേങ്ങയുമില്ല. ഇതൊന്നും അറിയാതെയാണോ പരിണാമസിദ്ധാന്തന്തേ പറ്റി ഇത്രേം പോസ്റ്റിട്ടെ?? :-/

    കഷ്ടമാണു അജ്ഞാതാ...

    ReplyDelete
  3. അതു ഞാന്‍ പറഞ്ഞതല്ല മാഷെ,

    മനുഷ്യനുമായി അടുത്തു നില്‍ക്കുന്നത് ചിമ്പാണന്ന് ഒരു ബ്ലോഗര്‍ പറഞ്ഞത് പോസ്റ്റില്‍ ക്വോട്ടിയിട്ടുണ്ടല്ലോ,അതു കണ്ടില്ലേ,അതാ ചിമ്പിനെ പറ്റി പറഞ്ഞത്.

    ഞാന്‍ ബാലരമയില്‍ പരിണാമ സിദ്ധാന്തത്തെ കുറിച്ചു ഒരു ചിത്രകഥ വന്നിരുന്നു.അതില്‍ നിന്നാ പഠിച്ചത്.തെറ്റുണ്ടെങ്കില്‍ അങ്ങു തിരുത്തിയാട്ടെ!

    ചിമ്പിനില്ലെങ്കില്‍ പിന്നെയാരുമായാ പേടി തൊണ്ടാ മന്‍ഷ്യനു സാമ്യം?മനുഷ്യന്‍ എന്തില്‍ നിന്നാണാവോ പരിണമിച്ചത്എനിക്കു അറിവു കുറവാ.പേടി തൊണ്ടന്‍ ഒന്നു പറഞ്ഞു തര്വോ?

    അറിവുള്ള പലരും ഒന്നും മിണ്ടുന്നില്ല.ചിലര്‍ മുഖം മറച്ചു അനോണികളായി വന്നു കളിയാക്കുന്നു.ചിലര്‍ നമ്മളെ കളിയാക്കി പോസ്റ്റുകള്‍ ഇടുന്നു....

    ReplyDelete
  4. അജ്ഞാതൻ -

    ഈ ഡോക്കുമെന്ററി ഒന്നു കണ്ടു നോക്കൂ!
    ഇവിടെ ക്ലിക്ക്‌ ചെയ്യുക.

    ReplyDelete
  5. Evolutionists must answer two questions to be taken seriously. First, they must explain the origin of life. Secondly, they must explain how all the diversity of life evolved from the original life. They cannot answer either question.

    ReplyDelete
  6. ചിമ്പാൻസിയോടു സാമ്യം ഉണ്ടെന്നു പറഞ്ഞതു ശരി തന്നെ. പക്ഷേ ചിമ്പാൻസി പരിണമിച്ചു മനുഷ്യൻ ഉണ്ടായി എന്നു എവിടെയാണു മാഷെ വായിച്ചതു?

    ReplyDelete
  7. ആ സാമ്യത്തെ പറ്റി തന്നയാ മാഷെ ഞാനും പറഞ്ഞത്.അല്ലാതെ ചിമ്പാന്‍സി കുറേ കാലം വെയിലും മഴയും കൊണ്ട് മനുഷ്യന്‍ ആയി എന്നല്ല...പോസ്റ്റില്‍ നിന്നു മാഷിന് ഇഷ്ടപ്പെട്ട വരികള്‍ ക്വൊട്ടിയെടുത്ത് ഇഷ്ടമുള്ള അര്‍ത്ഥങ്ങള്‍ നല്‍കി അതെങ്ങനെ എന്നു എന്നോട് ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞു പോവുമേ ,അല്ല പേടിതൊണ്ടാ പോസ്റ്റിലെ മറ്റു കാര്യങ്ങളെ പറ്റി ഒന്നും പറയാനില്ലേ,അതോ ഈ കാര്യത്തില്‍ മാത്രമേ പേടിതൊണ്ടനു സംശയം ഉള്ളോ?

    ReplyDelete
  8. അല്ല പേടിതൊണ്ടാ,ഇതിനുത്തരം പറഞ്ഞില്ല,മനുഷ്യന്‍ എങ്ങനെയാണ് അല്ലെങ്കില്‍ ഏതു ജീവിയില്‍ നിന്നാണ് പരിണമിച്ചത്,അതോ മനുഷ്യന്‍ പരിണമിച്ചിട്ടില്ലേ,തുടക്കം തൊട്ടേ ഇങ്ങനെയായിരുന്നോ?

    ReplyDelete
  9. ഒരു ദേശാഭിമാനി,

    വീട്ടിലെ നെറ്റ് കണക്ഷന്‍ വളരെ സ്ലോ ആണ്.കുറേ നേരം ഇരുന്നു,അതു ലോടാവുന്നില്ല,എന്തായാലും ഞാന്‍ അതു കണ്ടു നോക്കാം.ലിങ്കിനു നന്ദി!

    ReplyDelete
  10. മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും ഇടയില്‍‌ ഒരു തേങ്ങയുമില്ല

    പേടിതൊണ്ടാ,പിന്നെ മനുഷ്യന്റെയും ഏതിന്റെയും ഇടയില്ലാ ഒരു ചെറിയ തേങ്ങയെങ്കിലും ഉള്ളതെന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു.അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.ഈ ബ്ലോഗില്‍ എതിര്‍ക്കുന്നവര്‍ക്കു മാത്രമാണല്ലോ പരിണാമ സിദ്ധാന്തത്തെ കുറിച്ചു “അറിവ്”

    ReplyDelete
  11. എല്ലാ ജീവനെയും ദൈവമാണുണ്ടാക്കിയതെങ്കില്‍ ദൈവത്തെ ആരുണ്ടാക്കി എന്ന ചോദ്യം വരും! :-)

    ReplyDelete
  12. മനുഷ്യന്‍ എങ്ങനെയാണ് അല്ലെങ്കില്‍ ഏതു ജീവിയില്‍ നിന്നാണ് പരിണമിച്ചത്

    Australopithecus, Homo erectus എന്നൊന്നും കേട്ടിട്ടു കൂടി ഇല്ലേ?

    മനുഷ്യൻ ജീവിച്ചിരുന്നതിനു മുൻപുള്ള ഒരുപാടു species-കളുടെ (ചിമ്പാൻസിയെക്കാൾ മനുഷ്യനോടു സാമ്യമുള്ള) specimens കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ കണ്ടെത്തിയിട്ടുള്ളതു തന്നെ ആണു,

    പലതും താങ്കൾ ഇല്ല ഇല്ല എന്നു പറയുന്ന ഇടനില species-ഉം ആണു.

    അജ്ഞത നടിച്ചിട്ടു കാര്യമില്ല അജ്ഞാതാ...


    http://en.wikipedia.org/wiki/Human_evolution

    ReplyDelete
  13. മനുഷ്യൻ ഇന്നത്തെ അവസ്തയിൽ നിന്ന് പരിണമിച്ച് ഭാവിയിൽ എന്താവും എന്ന് ആരെങ്കിലും വല്ല പരീക്ഷണവും നടത്തിയിട്ടുണ്ടോ?

    ReplyDelete
  14. അജ്ഞാതന്‍,
    വണ്ടര്‍ഫുള്‍, ഈ പരിണാമ വാദികള്‍ എന്ന് പറയുന്ന നിരീശ്വര വാദികളുടെ പൂര്‍വികര്‍ ഇപ്പോഴും കാട്ടിലും, സര്കസ്സിലുമൊക്കെ ഉണ്ടല്ലോ. എന്താണാവോ അവര്കൊന്നും പരിണാമം സന്പവിക്കാത്തത്. അല്ലെങ്കില്‍ പരിണാമം അവര്‍ അവിടെ തന്നെ മരം കേറി നടന്നോട്ടെ എന്ന് വിചാരിച്ച് പരിപാടി നിറുതിയതാണോ. പരിണാമ സഹോദരന്മാര്‍ ഇനിയെന്നാണാവോ പരിണമിച്ചു മറ്റു രൂപതിലാവുന്നത്. അതോ അവര്‍ ഇപ്പൊ തന്നെ മാറിയിട്ടുണ്ടോ. അറിയാനുള്ള ആകാംഷ കൊണ്ടു ചോദിക്കുന്നതാണ്. വാദികളുടെ ഉത്തരം എല്ലാവര്‍ക്കുമായി പ്രതീക്ഷിക്കുന്നു.

    ReplyDelete
  15. I am replying only to a part of Reshma's comment.

    She raises two questions.

    1. Origin of life

    2. Origin of species (variety of living things around us)

    I would like to point her to the following piece of text. This is the answer for Question 1. (From Wikipedia)

    Biological evolution does not address the origin of life; for that, see abiogenesis. The two are commonly and mistakenly conflated. Evolution describes the changes in gene frequencies that occur in populations of living organisms over time, and thus, presupposes that life already exists. Evolution likewise says nothing about cosmology, the Big Bang, or the origins of the universe, galaxy, solar system, or Earth.

    As for the second question, she might want to read up quite a lot of things, before being so sure that evolutionists don't have an answer. Many links could be found at some of my comments [ Mainly This ] to the previous two-three entries in this very blog.

    (Not just my comments. Some other scientific links are there as well.)

    I choose to reply in the same language in which she wrote the comment.

    The rest of the post/comments go totally non-commented. :)

    Sandeep.

    ReplyDelete
  16. മനുഷ്യന്റെ പരിണാമത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്കു്‌ ... താഴെ കാണുന്ന ലിങ്കില്‍ നിന്നും, ഒരു ഡോക്യുമെന്ററി ഡൗണ്‍ലോഡ് ചെയ്യാം...

    1. അവിടെ അക്കൗണ്ട് വേണം
    2. ടൊറന്റ് ആണു്‌ -- അതു ഡൗണ്‍ലോഡ് ചെയ്യാനുള്ള സെറ്റപ്പും വേണം.
    3. ടൊറന്റാണെന്നു കരുതി പേടിക്കണ്ട. ലീഗല്‍ ആണു്‌.

    http://forums.mvgroup.org/index.php?showtopic=26246

    ഇനി ഡിസ്ക്രിപ്ഷന്‍ ...

    It has long been considered the most compelling question in our history: Where do human beings come from? Although life has existed for millions of years, only in the past century-and-a-half have we begun to use science to explore the ancestral roots of our own species. The search for the ultimate answer has taken a number of twists and turns, with careers made and broken along the way. APE TO MAN is the story of the quest to find the origins of the human race - a quest that spanned more than 150 years of obsessive searching.

    The search for the origins of humanity is a story of bones and the tales they tell. It was in 1856 that the first bones of an extinct human ancestor were encountered, unearthed by a crew of unskilled laborers digging for limestone in Western Europe. The find, which would be known as Neanderthal Man, was seeing the light of day for the first time in more than 40,000 years. At the time, the concept of a previous human species was virtually unthinkable. Yet just a few years later, Charles Darwin's work The Origin of Species first broached the subject of evolution, and by the end of the nineteenth century, it had become the hottest topic of the age. Adventurers had embarked on the search for the Missing Link, the single creature that represented the evolutionary leap from apes to humans.

    സന്ദീപ്.

    ReplyDelete
  17. Ape-കളില്‍ നിന്നു മനുഷ്യനിലേക്കുള്ള പരിണാമം ആരം‌ഭിച്ചതു ലൂസി വഴിയാണു്‌. അറിയാത്തവര്‍ക്കു്‌, അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ .. .ലിങ്കില്‍ ക്ലിക്കാം :)

    ReplyDelete
  18. hello sands

    വീണ്ടും കണ്ടതില്‍ സന്തോഷം,എന്റെ സങ്കടം ഇപ്പോഴും താങ്കള്‍ എന്റെ പോസ്റ്റിനെ പറ്റി ഒന്നും പറയുന്നില്ല എന്നതാണ്.

    ReplyDelete
  19. കിഷോര്‍:Kishor said...

    എല്ലാ ജീവനെയും ദൈവമാണുണ്ടാക്കിയതെങ്കില്‍ ദൈവത്തെ ആരുണ്ടാക്കി എന്ന ചോദ്യം വരും! :-)


    ചിലര്‍ ആദ്യ ജീവി എങ്ങനെ ഉണ്ടായി എന്നു ചോദിക്കുമ്പോള്‍ ചിലര്‍ ദൈവമെങ്ങനെ ഉണ്ടായി എന്നു ചോദിക്കുന്നു.രണ്ടിനും കൃത്യമായ ഒരുത്തരം ചുരുങ്ങിയ പക്ഷം ഇന്നത്തെ കാലത്ത് ലഭ്യമല്ല.നാം മരിക്കുന്നതിനു മുന്‍പ്പ് അതു കണ്ടെത്തും എന്നു തോന്നുന്നുമില്ല.അപ്പോള്‍ എന്തു ചെയ്യും?

    സ്വന്തം യുക്തി!അതു തന്നെ ശരണം.

    നിസാരമായ ഒരു ഏകകോശ ജീവി എങ്ങനെയോ ഏതോ സാഹച്യത്തില്‍ ഉണ്ടായി,അവ പരിണമിച്ച് ലക്ഷണക്കണക്കിനു വ്യത്യസ്ത ജീവി വര്‍ഗങ്ങളായി ലോകത്തിന്റെ മുക്കിലും മൂലയിലും എത്തി,അവയില്‍ മനുഷ്യനെന്ന നമുക്ക് മാത്രം ചില പ്രത്യേകതകള്‍ ലഭിച്ചിരിക്കുന്നു.ഇതിനൊന്നും ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഇല്ല.ഉണ്ടെന്നു ചിലര്‍ അവകാശപെടുന്നുണ്ടെങ്കില്‍ കൂടി,അവര്‍ ചില സാമ്യതകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ അതിന്റെ എത്രയോ മടങ്ങു വ്യത്യാസങ്ങള്‍ ഒരോ ജീവികള്‍കിടയിലും ഉണ്ട്.അവ അവര്‍ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു സാമ്യതകളെ പറ്റി പറയുന്നു.ഇത് താങ്കളുടെ യുക്തിക്കു നിലക്കുന്നത് എന്നു തോന്നുന്നുവെങ്കില്‍ അതു താങ്കള്‍ക്കു സ്വീകരിക്കാം.

    മറ്റൊന്നു സര്‍വ്വ ശക്തനായ ഒരു ശക്തി സൃഷ്ടിച്ചുണ്ടാക്കിയതാണ് ഈ പ്രപഞ്ചവും അതിലെ ജീവ ജാലങ്ങളും എന്നും നിങ്ങള്‍ക്കു വിശ്വസിക്കാം.പൊതുവായ ചില ഫീച്ചറുകള്‍ നിലനിര്‍ത്തി തീര്‍ത്തും വ്യത്യസ്ഥനായി ആ ശക്തി ഒരോ ജീവജാലങ്ങളെയും സൃഷ്ടിച്ചു എന്നു നിങ്ങള്‍ക്കു കരുതാം....

    ആ സൃഷ്യടാവിന്റെ അസ്തിത്വം ചോദ്യം ചെയ്യുമ്പോല്‍ നാം ആലോചിക്കേണ്ടത് അതിനു പകരം വയ്ക്കാന്‍ നിങ്ങളുടെ കൈയില്‍ എന്തുണ്ടെന്നാണ്...

    എല്ലാം മനുഷ്യനു അറിയാമെന്നും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ പറ്റിയും പരിണാമത്തെ പറ്റിയും ശാസ്ത്രത്തിലുണ്ടെന്നും പറഞ്ഞ് ചിലര്‍ സാധാരണക്കാരെ വഞ്ചിക്കുന്നു.പ്രപഞ്ചത്തിന്റെയും പരിണാമത്തിന്റെയും സിദ്ധാന്തം കൊണ്ട് വന്നവര്‍ തന്നെ അതു പൂര്‍ണ്ണമാണെന്നു പറഞ്ഞിട്ടില്ല.ആ സത്യം ഇത്തരം ബുദ്ധി ജീവികള്‍ സാധാരണക്കാരില്‍ നിന്നും മറച്ചു വയ്ക്കുന്നു...

    ReplyDelete

  20. “ആ സൃഷൃടാവിന്റെ അസ്തിത്വം ചോദ്യം ചെയ്യുമ്പോല്‍ നാം ആലോചിക്കേണ്ടത് അതിനു പകരം വയ്ക്കാന്‍ നിങ്ങളുടെ കൈയില്‍ എന്തുണ്ടെന്നാണ്...


    പരിണാവാദം ദൈവ നിരാസത്തിനുള്ള ന്യായീകരണമാക്കാൻ പരിണാമവാദികൾക്ക് ഇത് വരെ സാധിച്ചിട്ടില്ല. സാധിക്കുമെന്ന് തോന്നുന്നുമില്ല. അതിൽ വിശ്വസിച്ചവർ തന്നെ ഒരു തിരിച്ചു പോക്കിലാണ്.

    എല്ലാം ഓട്ടോമാറ്റികാണെന്ന് കരുതുന്ന യുക്തിയെക്കാളും എത്രയോ നല്ലത് ഇതിന്റെയെല്ലാം പിന്നിൽ നമ്മുടെ യുക്തിക്കപ്പുറത്തുള്ള ഒരു മഹാശക്തി ഉണ്ടെന്ന് വിശ്വസിക്കലാണ്.

    ReplyDelete
  21. സമയക്കുറവുണ്ട് അജ്ഞാതാ...

    മാത്രവുമല്ല... ഇപ്പ്രാവശ്യവും കുറേ ചൂണ്ടുപലകകള്‍ ഞാന്‍ തന്നിട്ടുണ്ടല്ലോ. ഒരു കമന്റ് മാത്രമേ ഞാന്‍ രേഷ്മക്കു കൊടുത്തുള്ളൂ...
    ബാക്കിയൊക്കെ പോസ്റ്റുമായി ഡയറക്റ്റ് ബന്ധമുള്ളതു തന്നെ.

    എന്തൊക്കെ ആയാലും താങ്കളുടെ ഈ സ്പിരിറ്റിനെ അഭിനന്ദിച്ചേ തീരൂ. :)

    അപ്പൊ ഗുഡ് നൈറ്റ്.

    Sands. :)

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. നനഞ്ഞാല്‍ കുട്ടിച്ചു കയറുന്നതാ ഇഷ്ടം..എന്തായാലും തുടങ്ങി വച്ചില്ലേ,ഇനി ഇതൊന്നു എവിടെയെങ്കിലും എത്തിച്ചിട്ടെ വിശ്രമമുള്ളൂ :)

    ReplyDelete