“രണ്ട് നൂറ്റാണ്ടേ ആയിട്ടുള്ളൂ ഇക്കാണുന്ന ഉപകരണങ്ങളൊക്കെ കണ്ടുപിടിക്കാനുള്ള ബുദ്ധി മനുഷ്യനുണ്ടായിട്ട് .“
അല്ലെന്നാണ് ചരിത്രം പറയുന്നത്

ഇംഗ്ലണ്ടില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോണ്‍ ഹെഞ്ച് വന്‍ കല്ലുകള്‍ വ്യത്താകൃതിയില്‍ ക്രമീകരിച്ചുവെച്ചതാണ്.ഒരോ കല്ലിനും ഏകദേശം 4.5 മീറ്റര്‍ പൊക്കവും 25ടണില്‍ പരം തൂക്കവും ഉണ്ട്.എങ്ങനെ എന്തിനു വേണ്ടിയാണ് ഇതു നിര്മ്മിച്ചെതെന്നു ഇന്നുംഅജ്ഞാതമാണ്.ഏകദേശം 5000 വര്‍ഷങ്ങള്‍ ഇതിനു പഴക്കമുണ്ട്.ആദ്യ ഘട്ടത്തില്‍ ഒരു കുഴിയുണ്ടാക്കി ചുറ്റും വ്യത്താകൃതിയിലുള്ള കുഴികളും.രണ്ടാം ഘട്ടത്തില്‍ ശുക്ല ശിലയില്‍ പെട്ട 80 നീല നിറത്തിലുള്ള കല്ലുകള്‍ രണ്ട് വളയങ്ങളായി സ്ഥാപിച്ചു.നിര്മാണസ്ഥത്തിന്റെ നടുവില്‍ പിന്നീട് വന്‍ കല്ലുകള്‍ ഉപയോഗിച്ച് ഒരു വ്യത്തമുണ്ടാക്കി.
നീല കല്ലുകളുടെ ഉപയോഗമാണ് ഇതിന്റെ പ്രത്യേകത.അടുത്ത പ്രദേശങ്ങിലൊന്നും ഇത്തരം കല്ലുകളുണ്ടായിരുന്നില്ല.380 കി.മി ദൂരെ മലമുകളില്‍ നിന്നാണ് ഇവ കൊണ്ട് വന്നത്. അപരിഷ്കൃതരായിരുന്ന ഇവരെങ്കില്‍ ഇത്രയും ഭാരം കൂടിയ കല്ലുകള്‍ എങ്ങനെ ഇത്രയും ദൂരം കൊണ്ട് വന്നു.ഈ വന്ശിലകള് വഹിച്ചു കൊണ്ട് വന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ പ്രയാസമാണ്.അപരിഷ്കൃത രീതി ഉപയോഗിച്ച് കല്ലുകള്‍ വഹിച്ചു കൊണ്ട് വരല് എളുപ്പമല്ല.
ആധുനികരെന്നു അനുമാനിക്കുന്ന നമുക്ക് ഇത്തരം നിര്‍മ്മിതികളുടെ രഹസ്യത്തെ കുറിച്ച് ഊഹിക്കാന്‍ പോലും പ്രയാസമാണ്
നമ്മുടെ പൂര്‍വികര്‍ അപരിഷ്ക്യതരാണോ?
ReplyDeleteസ്റ്റോണ്‍ ഹെഞ്ച്!
ReplyDeleteകുറിപ്പിനു നന്ദി.
reply to "Think Different" for his last comments.
ReplyDeleteമൃഗങ്ങള്‍ക്കും ബ്ലെഡ് ഗ്രൂപ്പ് ഉണ്ട്.
റോബി said
ReplyDeleteമനുഷ്യരിലുള്ള പല പ്രോട്ടീനുകളും ചിമ്പിനുള്ളതുമായി താരതമ്യപ്പെടുത്തിയാൽ 98% ഓളം സാദൃശ്യം കാണാം. (ചിമ്പിനോടാണ് മനൂഷ്യന് ഏറ്റവും സാമ്യം).
see this links
Humans and Chimps Differ
Do Humans and Chimps Belong In The Same Genus?
മനുഷ്യനും ചിമ്പും തമ്മിലുള്ള സാദ്യശം ഒരിക്കലും പരിണാമ സിദ്ധാത്തിനു മതിയായ കാരണമാവുന്നില്ല.
ReplyDelete(ലിങ്കുകള്‍ നോക്കുക)
പരിഷ്കാരം എന്നത് വളരെ ആപേക്ഷികമായ ഒരു കാര്യമല്ലേ. കുറച്ചു നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ നമ്മളൊക്കെ അപരിഷ്കൃതരായിരുന്നു എന്നു പറഞ്ഞേക്കാം.
ReplyDeleteസ്റ്റോണ്‍ ഹെഞ്ചിനെപ്പറ്റി അടുത്തിടെ നാഷണല്‍ ജ്യോഗ്രഫിക്കില്‍ ഒരു ഫീച്ചര്‍ ഉണ്ടായിരുന്നു. കണ്ടോ?
പിരമിഡുകള്‍, ഈസ്റ്റര്‍ ദ്വീപിലെ പ്രതിമകള്‍, പെറുവിലും മറ്റുമുള്ള ഭൂചിത്രങ്ങള്‍ അങ്ങിനെ വേറെയും എന്തൊക്കെ!
ശരിയാണ് മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ മനുഷ്യര്‍ കാണിച്ചു കൂട്ടുന്ന വിക്രിയകള്‍ കാണുമ്പോള്‍ നമ്മള് ഇപ്പോളും അപരിഷ്ക്രിതര്‍ അല്ലേ എന്ന് ത്നോന്നുന്നുണ്ട്
ReplyDeleteആധുനികരെന്നു അനുമാനിക്കുന്ന നമുക്ക് ഇത്തരം നിര്‍മ്മിതികളുടെ രഹസ്യത്തെ കുറിച്ച് ഊഹിക്കാന്‍ പോലും പ്രയാസമാണ്
ReplyDeleteഏയ്..നമ്മുടെ പൂര്‍വികര്‍ അപരിഷ്ക്യതരല്ല എന്നു അജ്ഞാതന്‍ തന്നെ പറയുന്ന സ്ഥിതിക്കു അവരു ക്രെയിന്‍ ഉപയോഗിച്ചിരുന്നു എന്നു ഊഹിക്കാവുന്നതേ ഒള്ളു.
നന്ദി........
ReplyDeleteഇന്നത്തെ പരിഷ്കൃതം എന്ന് നമ്മൾ ഞെളിയുന്ന ഈ കാഴ്ച്ച ഒക്കെ അടുത്ത ഭാവിയിലെ അപരിഷ്കൃതങ്ങൾ ആയിരിക്കും....,
ReplyDeleteപരാതികാരന് പറഞ്ഞത് തീര്‍ച്ചയാണ് ,ഭാവിയില്‍ നാമും അപരിഷ്കൃതരാവും.ഒരു മൂന്നോ നാലോ നൂറ്റാണ്ട് കഴിയുമ്പോള്‍ ശക്തമായ ഭൂചലനങ്ങളിലോ കൊടുക്കാറ്റിലോ പെട്ടു ചിലപ്പോള്‍ ഇന്നത്തെ നമ്മുടെ അംബര ചുംബികളായ ബില്‍ഡിങ്ങുകളും മറ്റും ഒരു അവശിഷ്ടവും ബാക്കി വയ്ക്കാതെ തകര്‍ന്നു തരിപ്പണമായേക്കാം!
ReplyDeleteഒരു 10 നൂറ്റാണ്ട് കഴിഞ്ഞു വരുന്ന അന്നത്തെ ചരിത്ര ഗവേഷകള്‍ കണ്ടെത്തുന്നത് ചിലപ്പോള്‍ നമ്മള് കണ്ടെത്തിയ പോലെ ചില ഗുഹകളും പിരിമിഡുകളും സ്റ്റോണ്‍ ഹെഞ്ചുമായിരിക്കും..ആ ജനത നമ്മളെ അപരിഷ്കൃതര്‍ എന്നു വിളിക്കും....പക്ഷെ ഇന്നത്തെ അവസ്ഥയില്‍ നാം അതാണോ?
ഡാര്‍വിനെ ശരിവെയ്ക്കുന്ന പുതിയ ഫോസിലികളെ കുറിച്ച് നേച്ചര്‍ വാരികയില്‍ വന്നിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ വായിക്കുക. അതിന്റെ ചെറിയ ഒരു വിവരണം ഇവിടെ (http://shaastram.blogspot.com/2008/10/blog-post_16.html#--thanimalayalam) ഞാന്‍ പോസ്റ്റിയിട്ടുണ്ട്.
ReplyDeleteവിശദ വിവരം ഇവിടെ കിട്ടും http://www.ansp.org/press/index.php
നേച്ചര്‍ വാരികയില്‍ വന്ന ലേഖനങ്ങളുടെ പി.ഡി.എഫ്. വേണമെങ്കില്‍ പറഞ്ഞാല്‍ അയച്ച് തരാം.
മനുഷ്യപരിണാമം പോലുള്ള സങ്കീര്‍ണ സമസ്യകള്‍ക്ക് ജീനിന്റെ ദിവ്യവത്കരണവും പരിഹാരമായില്ലഎന്ന് മനസ്സിലാക്കിയ ഡാക്കിന്‍സ് ആവിഷ്കരിച്ച മറ്റൊരു സങ്കല്പനമാണ് മീമുകള്‍. (meme) മതവും ഭാഷയും കലയും സംസ്കാരവും ജനിതക സങ്കല്പങ്ങള്ക്ക് മാത്രം വിശദീകരിക്കാന്‍ കഴിയാതെ വരുന്നതിന് പരിഹാരമെന്നോണമാണ് `മീമു'കളുടെ രംഗപ്രവേശം. ജീനുകളുടെ `സാംസ്കാരിക അപരന്'മാരാണത്രെ മീമുകള്‍. അവ `ജീനിനേക്കാള്‍ ഇത്തിരി കടുപ്പമായിരിക്കുമല്ലോ' എന്നാണ് മറ്റൊരു പരിണാമ വാദിയായ ഹാമില്ട്ടന് `മീമി'നെ പരിഹസിച്ചത്. ഇങ്ങനെ പാദാര്‍ഥിക അസ്തിത്വം പോലുമില്ലാത്ത സങ്കല്പങ്ങളിലേക്കും സൈദ്ധാന്തിക വാശിയിലേക്കുമാണ് പരിണാമവാദം എത്തിനില്‍ക്കുന്നത് അഥവാ പരിണാമവാദം ശാസ്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞുവരുന്നഒരു മതാന്ധതയാണോ?
ReplyDeleteനൂറ്റമ്പതാം വാര്‍ഷികത്തിലും പിടിച്ചുനില്‍ക്കാനാകാതെ ഡാര്‍വിനിസം എന്ന കെട്ടുകഥ