Thursday, October 2

ജീവിച്ചിരിക്കുന്നവര്‍ക്കുള്ള മോര്‍ച്ചറി

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്പ് വീട്ടില്‍ നടന്ന ഒരു വിരുന്നിടയില്‍ വല്ലിപ്പാക്ക്[Grand Father] ഒരു ചെറിയ നെഞ്ച് വേദനയുണ്ടായി.ഞാനും എന്റെ കസിന്‍സും കൂടി ഉടനെ തൊട്ടടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ കൊണ്ട് പോയി.ആ സമയത്ത് ഡ്യൂട്ടി ഡോക്ടര്‍ റൂമിലുണ്ടായിരുന്നില്ല.നഴ്സിനോട് അന്വേഷിച്ചപ്പോള്‍ വാര്‍ഡില്‍ പോയതാകും എന്നു പറഞ്ഞു.ഞാനും എന്റെ കസിന്‍സും കൂടി ആ ഹോസ്പിറ്റല്‍ മുഴുവന്‍ഡോക്ടറെയും വിളിച്ചു ഓടി നടന്നു.ഡോക്ടറെ കണ്ടില്ല.ഏകദേശം ഒരു 20 മിനിറ്റ് കഴിഞ്ഞപോള്‍ ഡോക്ടര്‍ വന്നു.ഡ്യൂട്ടി സമയത്ത് തൊട്ടടുത്തുള്ള വീട്ടില്‍ കമ്പനി അടിക്കാന്‍ പോയതാണ് ഡോക്ടര്‍.മനസിലുണ്ടായ ദേഷ്യം അടക്കി പിടിച്ചു ഡോക്ടറോട് കാര്യം പറഞ്ഞു.ഡോക്ടര്‍ വന്നു പരിശോധിച്ചു പറഞ്ഞു ഇനി പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഇല്ലാന്നും എവിടേയും കൊണ്ടു പോയിട്ടു കാര്യം ഇല്ലാന്നും പറഞ്ഞു.ഡോക്ടര്‍ ഇതു പറഞ്ഞ് 10 മിനിറ്റിലതികം കഴിഞ്ഞാണ് വല്ലിപ്പ മരിച്ചത്.അത്രയും നേരം ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന വല്ലിപ്പാക്ക് ഓക്സിജന്‍ പോലും നല്‍കിയിരുന്നില്ല[സിലിന്‍ഡറിനു എന്തോ പ്രശനമുള്ളത് കൊണ്ടാണ് നല്‍കാതിരുന്നതെന്നു പിന്നീടാണ് അറിഞ്ഞത്].വല്ലിപ്പാനെ ആ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ പോയ ആ നിമിഷത്തെ ശരിക്കും മനസില്‍ ശപിച്ചു.10 കിലോമീറ്റര്‍ ദൂരെ നല്ല ആശുപത്രി വേറെ ഉണ്ടായിരുന്നു.അവിടെ കൊണ്ട് പോയിരുന്നെങ്കില്‍ ചിലപോള്‍ ഇന്നും അദ്ദേഹം ഞങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.അല്ലെങ്കില്‍ ആ ഡോകടര്‍ കൃത്യ സമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കിലും മതിയായിരുന്നു.

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു.ഹോസ്പിറ്റലിനടുത്തു വച്ചു ഒരു ചെറിയ അസ്വസ്ഥത തോന്നിയപ്പോള്‍ ഡോക്ടറെ കാണാന്‍ ഒറ്റക്കു കാറോടിച്ചു പോയ ഒരു നാട്ടുകാരന്റെ മരണവാര്‍ത്തയാണ് ഡോക്ടര്‍ വീട്ടില്‍ വിളിച്ചറിയിച്ചത്.നല്ല സാമ്പത്തിക ഭദ്രതയുള്ള വീട്ടിലെ അംഗമായിരുന്ന അദ്ദേഹത്തിന്റെ ഒരു ബന്ധുവെങ്കിലും കൂ‍ടെയുണ്ടായിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹത്തെ അവിടെ കൊണ്ട് പോകില്ലായിരുന്നു.

സത്യത്തില്‍ ഇന്നലെ നടന്ന ഒരു സംഭവമാണ് യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.അനിയത്തിയുടെ ജൂനിയര്‍ ആയ ഒരു +2 വിദ്ധാര്‍ത്ഥി ഇന്നലെ മരിച്ചു.ഫുഡ് പോയിസണ്‍ ആയിരുന്നു.ഫ്രൂട്ടു പോലെയുള്ള എന്തോ ഒരു പാക്കറ്റ് ജ്യൂസ് മൂന്നു ദിവസം മുന്‍പ് ആ കുട്ടി കുടിച്ചതിനെ തുടര്‍ന്നുണ്ടായ ചര്‍ദ്ദിയെ തുടര്‍ന്നാണത്രെ ആ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.മൂന്നാം ദിവസം പെട്ടെന്നു അസുഖം കൂടിയപ്പോള്‍ വേറെ ഹോസ്പിറ്റലിലേക്കു കൊണ്ട് പോയെങ്കിലും സീരിയസ് ആയതു കാരണം മെഡിക്കല്‍ കോളേജിലേക്കു റഫര്‍ ചെയ്തു.അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്.

മറ്റു വല്ല ആശുപത്രിയിലേക്കും രോഗികളെ മാറ്റണോ എന്നു ചോദിക്കുമ്പോള്‍ അവിടത്തെ ഡോക്ടറുടെ സ്ഥിരം ഡൈലോക് ഉണ്ട് ’നിങ്ങളൊക്കെ വീവരമുള്ള ആളുകള്‍ അല്ലേ,മറ്റെവിടെ കിട്ടുന്നതോ അതില്‍ നല്ലതോ ആയ ചികിത്സയാണ് ഇവിടെ നല്‍കുന്നത്‘.ഇതു കേള്‍ക്കുന്ന സാധാരണക്കാര്‍ അയാളെ വിശ്വസിക്കും.ഒരിക്കല്‍ ഈ ഡയലോക് കേട്ടവര്‍ പിന്നീട് അവരെ ബന്ധുക്കളെ ഒരിക്കലും അങ്ങോട്ട് കൊണ്ട് പോകും എന്നു തോന്നുന്നില്ല.ഒരു രോഗിയെ ആ ഹോസ്പിറ്റലിലോട്ട് കൊണ്ട് പോകുന്നതും മോര്‍ച്ചറിയിലേക്കു എടുക്കുന്നതും ഒരുപോലെയാണെന്നാണ് ഇതു വരെ കേട്ടറിവില്‍ നിന്നും മനസിലായിട്ടുള്ളത്.

12 comments:

  1. ആ പെണ്‍കുട്ടിയുടെ മരണം എല്ലാവര്‍ക്കും ഒരു ഷോക്ക് ആയി പോയി.അവള്‍ക്കു വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കുക

    ReplyDelete
  2. നിങ്ങള്‍ എന്തേ ആ ഡോക്ടറെയും ആ ഹോസ്പിറ്റലിനെയും ബഹിഷ്കരിക്കുന്നില്ല.....

    ReplyDelete
  3. രണ്ടില്‍ കൂടുതല്‍ അനുഭവമുണ്ടായിട്ടും നിങ്ങള്‍ നാട്ടുകാരിതില്‍ ഇടപെട്ട് എന്തു ചെയ്തു എന്നറിയാനും താത്പര്യമുണ്ട്..

    ReplyDelete
  4. നിര്‍ഭാഗ്യകരമായ ഒരു സംഭവം, ദിവസേനയെന്നോണം ഇതു നടക്കുന്നുമുണ്ട്.

    തങ്ങളുടെ കയ്യില്‍ നില്‍ക്കുകയില്ല എന്നു തോന്നിയാല്‍, അപ്പോള്‍ തന്നെ കൂടുതല്‍ സൊകര്യമുള്ള മറ്റൊരു സ്ഥലത്തെക്ക് റെഫര്‍ ചെയ്യുന്നത്, എന്തിനാണിവര്‍ ഇത്ര ഈഗോ പ്രശ്നമായി കണക്കാക്കുന്നത്. അതോ ബിസിനസ്സ് തന്ത്രമോ?

    ReplyDelete
  5. ഇന്നത്തെ ആരോഗ്യരംഗം അനാരോഗ്യകരമായ രീതിയില്‍ കച്ചവടവത്ക്കരിക്കപ്പെട്ടതിന്റെയും, മൂല്യ ബോധമില്ലാത്തവര്‍ ചികിത്സാ രംഗത്ത് കൂടിവരുന്നതിന്റെയുമൊക്കെ ഇരകളായിരിക്കാം ഒരു പക്ഷേ ഇവര്‍.

    ReplyDelete
  6. ആ ഹോസ്പിറ്റലില്‍ മെച്ചപ്പെട്ട ചികിത്സ നമുക്ക് കിട്ടില്ലാ എന്നു തോന്നിയാല്‍ അവിടെ നിന്നും മാറുന്നതല്ലേ നല്ലത്.ഇപ്പോള്‍ എല്ലാം കച്ചവടം ആയല്ലോ..ആരോഗ്യവും വിദ്യാഭ്യാസവും എല്ലാം..

    ആ പെണ്‍കുട്ടിക്ക് ആദരാഞ്ജലികള്‍

    ReplyDelete
  7. ഈ സംഭവം നടന്ന ഹോസ്പിറ്റലില്‍ നിന്നും ഇതു വരെ എവിടേക്കും റഫര്‍ ചെയ്തിട്ടില്ലെന്ന് തോന്നുന്നു...എല്ലാം അവരെ കൊണ്ട് സാധിക്കും എന്ന ധാരണയാണവര്‍ക്ക്...കാശിനു വേണ്ടി അവര്‍ കാണിക്കുന്ന ഈ ചെറ്റതരത്തിലൂടെ ഒരു മനുഷ്യ ജീവനാണ് നഷ്ടപെടുന്നതെന്നു അവര്‍ ആലോചിക്കുന്നില്ല.സാധാരണ ബന്ധുക്കള്‍ വാശി പിടിച്ചു അവിടെ നിന്നും ഡിസ്ചാര്‍ജ് വാങ്ങുകയാണ് പതിവ്..നിരാലഭരായ ആളുകളാണ് അവിടെ കൂടുതലും എന്നു തോന്നുന്നു.

    ReplyDelete
  8. വളരെ ദുഃഖകരമായി ഈ മരണം
    പരേതയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു...
    മെഡിയ്ക്കല്‍ എത്തിക്‍സ് ആ ഡോക്ടറ് ഓര്‍മ്മിയ്ക്കണം ..
    ജീവന്‍ വച്ചു കളിച്ചിട്ടാണൊ ബിസിനസ്സ്?

    ReplyDelete
  9. രോഗം ബാധിച്ച ഒരു ശരീരമാണ് ഡോക്ടർക്ക് മുൻപിൽ എത്തുന്നത്, അവിടെ വികാരങ്ങളില്ല, ഒന്നു പണിതു നോക്കാം ഓടുന്നെങ്കിൽ ഓടട്ടെ എന്ന ഒരു ചിന്താഗതി, ആദുര സേവയും വിജ്ഞാന വിതരണവും കച്ചവടവൽക്കരിച്ച കേരളത്തിൽ ഇതൊക്കെ സ്വാഭാവികം, അവനറിയാതെ ഇവിടെ ഒന്നും നടക്കുന്നില്ലല്ലോ???? കേവല മനുഷ്യനായ നാം എന്തുചെയ്യാൻ....!
    വാൽ:- (അടിച്ചു പൊളിക്കണം അവന്റെ ആശുപത്രി)

    ReplyDelete
  10. ഇതിലെ പോകും എന്ന് കരുതുന്നു
    ഒരു വാക്ക്

    ReplyDelete
  11. മനുഷ്യന്‍ ലളിത ജീവിതം നയിക്കാന്‍ തുടങ്ങിയാല്‍
    ഡോക്ടര്‍മാരെല്ലാം വല്ല കൂലിപ്പണിക്കും പോകേണ്ടി വരും.

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.