Saturday, September 20

കണ്ണൂര്‍ ഭാഷാ സഹായി

ഓന്‍ = അവന്‍

ഓള്‍ = അവള്‍

ആടെ = അവിടെ

ഈടെ = ഇവിടെ

കീഞ്ഞു= ഇറങ്ങി

മാച്ചില്‍ = ചൂല്‍

മോന്തി = സന്ധ്യ

ചങ്ങായി = ചങ്ങാതി

ഏന്തുണ്ട് =എന്തൊക്കെയുണ്ട്

എന്തിന്‍ഡ്രോ = എന്തൊക്കെ ഉണ്ടഡോ?

ബിഷയം = വിഷയം

മംഗളം= കല്യാണം

കയിച്ചാ‍ = കഴിച്ചോ

കണ്ടിനി= കണ്ടിരുന്നു

കണ്ടിനാ = കണ്ടിരുന്നുവോ?

പാഞ്ഞ്= ഓടി

പാഞ്ഞിനാ = ഓടിയിരുന്നുവോ?

ബേണാ = വേണോ?

ശീതം = തണുപ്പ്

ബെയില്‍= വെയില്‍

ഓര്‍ = അയാള്‍

ചാടുക = കളയുക

പൈക്കുന്നു = വിശക്കുന്നു

പൈ= പശു

പോയിനി = പോയിരുന്നു

പോയിനാ? = പോയിരുന്നുവോ

പരങ്കി = മുളക്

പച്ച പരങ്കി =പച്ച മുളക്

12 comments:

  1. കണ്ണൂര്‍ ഭാഷാ സഹായി

    ReplyDelete
  2. ഭാഷാ സഹായി നന്നായിരിക്കുന്നു. ഏതായാലും ഇങ്ങനെ ഒരുപാട് ഇറക്കേണ്ടി വരുമല്ലോ..

    ReplyDelete
  3. കൊള്ളാല്ലോ കണ്ണൂര്‍ ഭാഷാ സഹായി.ഇനി കണ്ണൂരില്‍ വരുമ്പോള്‍ പ്രയോജന പ്രദമാകും .

    ReplyDelete
  4. “ഇലയെടുത്തു ചാടുക“ എന്നു ഹോട്ടലില്‍ എഴുതി വക്കും എന്നു തമാശ പറയുന്നതു കേറ്റിട്ടുണ്ട്.

    “ഈച്ചിക്കടാ” എന്ന് മലപ്പുറത്തു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം ?
    പറഞ്ഞാന്‍ ഒരു സമ്മാനം...

    ReplyDelete
  5. അനില്‍

    ഏണീട്ടു നില്‍ക്കെടാ എന്നാണോ?

    ReplyDelete
  6. കാര്യമായതൊന്ന് വിട്ടു.

    ഓഡ്ത്തു = എവിടെയാണ് ഉള്ളത്

    ReplyDelete
  7. അജ്ഞാതന്‍,
    സമ്മാനം മണിയോഡറായി അയക്കാം.

    ഒരേവാക്കിന്റെ അര്‍ഥവ്യത്യാസങ്ങള്‍ കാട്ടി ഒരു പോസ്റ്റ് ഇട്ടാല്‍ രസമായിരിക്കും.

    ReplyDelete
  8. ചാത്തനേറ്: മച്ചി യല്ല ---മാച്ചില്‍

    ഏന്തുണ്ട് !!!--- ഒന്നു പോ മാഷേ...
    ഇങ്ങനെയൊന്നു 29 വര്‍ഷമായി ഞാന്‍ കേട്ടിട്ടില്ല

    ഏന്തിന്‍ഡ്രോ !!!--- അതിലും തല്‍ക്കാലം ‘ഏ’ന്തണ്ട ‘എ‘ മതി. അതു ഉച്ചാരണം ഇങ്ങനല്ല എഴുതുമ്പോള്‍..

    പാഞ്ഞി അല്ല്ല പാഞ്ഞ് ....

    മങ്കളം അല്ല മംഗലം -- ല ന്ന് പറയാനൊക്കെ ഞങ്ങള്‍ക്ക് നാവുണ്ട്...

    എനിക്ക് മതിയായി ...ശരിക്കും അറിയാന്‍ പാടില്ലേല്‍ ചുമ്മാ എഴുതാന്‍ പോവരുത്...

    ReplyDelete
  9. എന്റെ ചാത്താ,

    ഇങ്ങനെ ചൂടാവാതെ,ഞാന്‍ കണ്ണൂര്‍ കാരനൊന്നുമല്ല.എന്റെ ഒരു കൂട്ടുകാരന്‍ അയച്ച് തന്നെ മൈല്‍ പോസ്റ്റാക്കിയതാ...എന്തായാലും തെറ്റുകള്‍ ചൂണ്ടി കാണിച്ചു തന്നതിനു നന്ദി..:)

    ReplyDelete
  10. യെടുതു‌? = എവിടെ ?
    എന്ന് ഒന്നു ഇല്ലേ?
    ഒക്കെ മറന്നു.എങ്കിലും ഇടയ്ക്ക് ഒക്കെ പൊടി തട്ടി എടുക്കാറുണ്ട് ഈ ഭാഷ ...

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.