ഓന് = അവന്
ഓള് = അവള്
ആടെ = അവിടെ
ഈടെ = ഇവിടെ
കീഞ്ഞു= ഇറങ്ങി
മാച്ചില്‍ = ചൂല്
മോന്തി = സന്ധ്യ
ചങ്ങായി = ചങ്ങാതി
ഏന്തുണ്ട് =എന്തൊക്കെയുണ്ട്
എന്തിന്ഡ്രോ = എന്തൊക്കെ ഉണ്ടഡോ?
ബിഷയം = വിഷയം
മംഗളം= കല്യാണം
കയിച്ചാ = കഴിച്ചോ
കണ്ടിനി= കണ്ടിരുന്നു
കണ്ടിനാ = കണ്ടിരുന്നുവോ?
പാഞ്ഞ്= ഓടി
പാഞ്ഞിനാ = ഓടിയിരുന്നുവോ?
ബേണാ = വേണോ?
ശീതം = തണുപ്പ്
ബെയില്‍= വെയില്
ഓര് = അയാള്‍
ചാടുക = കളയുക
പൈക്കുന്നു = വിശക്കുന്നു
പൈ= പശു
പോയിനി = പോയിരുന്നു
പോയിനാ? = പോയിരുന്നുവോ
പരങ്കി = മുളക്
പച്ച പരങ്കി =പച്ച മുളക്
കണ്ണൂര്‍ ഭാഷാ സഹായി
ReplyDeleteഭാഷാ സഹായി നന്നായിരിക്കുന്നു. ഏതായാലും ഇങ്ങനെ ഒരുപാട് ഇറക്കേണ്ടി വരുമല്ലോ..
ReplyDeleteഉപകാരപ്രദം.
ReplyDeleteകൊള്ളാല്ലോ കണ്ണൂര്‍ ഭാഷാ സഹായി.ഇനി കണ്ണൂരില്‍ വരുമ്പോള്‍ പ്രയോജന പ്രദമാകും .
ReplyDelete“ഇലയെടുത്തു ചാടുക“ എന്നു ഹോട്ടലില്‍ എഴുതി വക്കും എന്നു തമാശ പറയുന്നതു കേറ്റിട്ടുണ്ട്.
ReplyDelete“ഈച്ചിക്കടാ” എന്ന് മലപ്പുറത്തു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം ?
പറഞ്ഞാന്‍ ഒരു സമ്മാനം...
അനില്‍
ReplyDeleteഏണീട്ടു നില്‍ക്കെടാ എന്നാണോ?
യോജിക്കുനനില്ല.....
ReplyDeleteകാര്യമായതൊന്ന് വിട്ടു.
ReplyDeleteഓഡ്ത്തു = എവിടെയാണ് ഉള്ളത്
അജ്ഞാതന്‍,
ReplyDeleteസമ്മാനം മണിയോഡറായി അയക്കാം.
ഒരേവാക്കിന്റെ അര്‍ഥവ്യത്യാസങ്ങള്‍ കാട്ടി ഒരു പോസ്റ്റ് ഇട്ടാല്‍ രസമായിരിക്കും.
ചാത്തനേറ്: മച്ചി യല്ല ---മാച്ചില്‍
ReplyDeleteഏന്തുണ്ട് !!!--- ഒന്നു പോ മാഷേ...
ഇങ്ങനെയൊന്നു 29 വര്‍ഷമായി ഞാന്‍ കേട്ടിട്ടില്ല
ഏന്തിന്ഡ്രോ !!!--- അതിലും തല്ക്കാലം ‘ഏ’ന്തണ്ട ‘എ‘ മതി. അതു ഉച്ചാരണം ഇങ്ങനല്ല എഴുതുമ്പോള്‍..
പാഞ്ഞി അല്ല്ല പാഞ്ഞ് ....
മങ്കളം അല്ല മംഗലം -- ല ന്ന് പറയാനൊക്കെ ഞങ്ങള്‍ക്ക് നാവുണ്ട്...
എനിക്ക് മതിയായി ...ശരിക്കും അറിയാന്‍ പാടില്ലേല്‍ ചുമ്മാ എഴുതാന്‍ പോവരുത്...
എന്റെ ചാത്താ,
ReplyDeleteഇങ്ങനെ ചൂടാവാതെ,ഞാന്‍ കണ്ണൂര്‍ കാരനൊന്നുമല്ല.എന്റെ ഒരു കൂട്ടുകാരന് അയച്ച് തന്നെ മൈല്‍ പോസ്റ്റാക്കിയതാ...എന്തായാലും തെറ്റുകള്‍ ചൂണ്ടി കാണിച്ചു തന്നതിനു നന്ദി..:)
യെടുതു? = എവിടെ ?
ReplyDeleteഎന്ന് ഒന്നു ഇല്ലേ?
ഒക്കെ മറന്നു.എങ്കിലും ഇടയ്ക്ക് ഒക്കെ പൊടി തട്ടി എടുക്കാറുണ്ട് ഈ ഭാഷ ...