Saturday, August 9

തീവ്രവാദികള്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ?

ണ്ടാം ലോകമഹാ യുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ബോംബുകള്‍ സെപ്റ്റംബര്‍ 11നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ലോകത്തു ഉപയോഗിച്ചിട്ടുണ്ടന്നാ‍ണ് കണക്കുകള്‍ പറയുന്നത്.നമ്മുടെ രാജ്യത്ത് അവസാനം ബോംബാക്രമണം നടന്ന ബാഗ്ളൂരും അഹമദാബാദും ആ ഞെട്ടലില്‍ നിന്നും മോചിതമായി വീണ്ടും പഴയ സ്ഥിതിയിലേക്കു വന്നിരിക്കുന്നു.എന്നിരുന്നാലും അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലേയും ജനങ്ങള്‍ ഭയപ്പെട്ടിരുന്ന പോലെ രാവിലെ പുറത്തു പോവുമ്പോള്‍ വൈകീട്ടു തിരിച്ചു വരാന്‍ പറ്റുമോ എന്നു നാമും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു


മതത്തിന്റെ പേരിലാ‍യാലും മറ്റെന്തിന്റെ പേരിലായാലും തീവ്രവാദിയാക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല.അക്രമണത്തെ ഒരു മതവും അംഗീകരിക്കുന്നില്ല.ഇസ്ലാമിന്റെ കാഴ്ച്ചപാടില്‍ ഒരു നിരപരാധിയെ കൊല്ലുന്നത് ഒരു സമൂഹത്തെ തന്നെ ഹനിക്കുന്നതിനു തുല്യമാണത്രെ..എന്നിട്ടും ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നടക്കുന്നതും ആരോപിക്കപ്പെടുന്നതും ഇസ്ലാമിന്റെ പേരില്‍ തന്നെ.

ഒരു തീവ്രവാദി ആക്രമണമുണ്ടായാല്‍ ഉടനെ ഒരിസ്ലാമിക നാമം മാത്രമുള്ള ഏതെങ്കിലും സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും അല്ലെങ്കില്‍ പോലീസിനു തോന്നുന്ന സംഘടനയാണു ഇതിനു പിന്നിലെന്ന് അവര്‍ ആരോപിക്കും.ചിലപ്പോള്‍ ആ ആരോപണങ്ങള്‍ ശരിയായിരിക്കാം ചിലപ്പോള്‍ തെറ്റായിരിക്കാം.ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായി മണിക്കുറിനുള്ളില്‍ ആയിരിക്കും അത്തരം ആരോപണങ്ങള്‍ ഒരു തെളിവുമിലാതെ വെളിപ്പെടുത്തുന്നത്...അതു വാര്‍ത്താ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു.പിന്നെ ആ ആക്രമണത്തിനു പിന്നില്‍ ഇസ്ലാം ഭീകരര്‍ ആണെന്നു ചാനലുകള്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നു...

ഒരു ഭീകരാക്രമണം ഉണ്ടായാല്‍ ഏറ്റവും എളുപ്പം ചെയ്യാന്‍ പറ്റുന്ന പണി അതു ഇസ്ലാമിന്റെ പേരില്‍ ആരോപിക്കുക എന്നതാ‍ണ്. മാധ്യമങ്ങള്‍ ആ ആരോപണങ്ങള്‍ ഏറ്റെടുക്കുന്നു .അവര്‍ അത് ഫ്ലാഷ് ന്യൂസ്സ് ആയി കാണിക്കും.പിന്നെയാവും താടിയും തൊപ്പിയും ഉള്ള ചിലരെ പോലീസ്സ് പിടിച്ചു പീഡിപ്പിക്കുക.അവരുടെ കൈയില്‍ ഇന്‍ഡ്യയുടെ മാപ്പോ മറ്റോ ഉണ്ടെങ്കില്‍ അവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തി അപ്പോള്‍ തന്നെ വെടി വച്ചു കൊല്ലും അല്ലെങ്കില്‍ വര്‍ഷങ്ങളോളം ജയിലില്‍ .ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും അവര്‍ കുറ്റക്കാരല്ല എന്നു കോടതിക്കു ബോധ്യപ്പെടുന്നത്.അപ്പോഴേക്കും അവരുടെ ജീവിതത്തിന്റെ നല്ല കാലം അവസാനിച്ചിരിക്കും.ജയില്‍ മോചിതനാവുന്ന ആരോപണവിദേയനായ വ്യക്തി അപ്പോഴേക്കും സമൂഹത്തിന്റെ മുന്നില്‍ രാജ്യ ദ്രോഹിയായി മാറിയിരിക്കും.


ഇന്നത്തെ കാ‍ലത്ത് ഒരു മതത്തിനു വേണ്ടി മാത്രം ഒരാള്‍ തീവ്രവാദിയാകും എന്നു കരുതാന്‍ വയ്യ.മതത്തിലുപരി ഏതൊരു തീവ്രവാദി സംഘടയ്ക്കും രാഷ്ട്രീയം ഉണ്ട്.മതത്തിന്റെ ആശയങ്ങള്‍ക്കുപരി ആ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കാണ് അവര്‍ വിലകല്‍പ്പിക്കുന്നത്.അത്തരം ലക്ഷ്യങ്ങള്‍ നേടാന്‍ മതത്തിന്റെ പഴുതുകളെ അവര്‍ ഉപയോഗിക്കുന്നു.മതവും രാഷ്ട്രീയവും കൂട്ടികുഴക്കുന്നത് വെടി മരുന്നു ശാലയ്ക്കടുത്ത് തീ കൊണ്ട് പോകുന്നതിനു തുല്യമാണ്.

ഒരു വിശ്വാസിയുടെ കാഴ്ച്ചപാടില്‍ നന്മ ചെയുന്നവന്‍ സ്വര്‍ഗ്ഗത്തിലും തിന്മ ചെയുന്നവന്‍ നരഗത്തിലും ആയിരിക്കും.നരഗത്തിലെ കഠിന ശിക്ഷകളെ പേടിച്ചാണ് വിശ്വാസികള്‍ തെറ്റു കുറ്റങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നത്.ചുരുക്കി പറഞ്ഞാല്‍ ഈ ഭൂമിയില്‍ കുറച്ചു കഷ്ടപ്പെട്ടു ജീവിച്ചാലും പരലോകത്തു അവര്‍ക്കു സ്വര്‍ഗ്ഗം കിട്ടിമെന്നു അവര്‍ സ്വപ്നം കാണുന്നു.ഇന്നു മതത്തിന്റെ പേരില്‍ പൊട്ടി തെറിക്കുന്ന ചാവേറുകള്‍ സ്വപ്നം കാണുന്നതും ഇതേ സ്വര്‍ഗ്ഗമാണ്.ഭൌതികമോ രാഷ്ട്രീയമോ ആയ വേറെയും കാരണങ്ങള്‍ ഉണ്ടാകാം പക്ഷെ തന്റെ ക്യത്യം നിര്‍വഹിക്കുന്നതിലൂടെ പൊട്ടി തെറിക്കുന്ന ചാവേറുകള്‍ക്ക് എന്തായാലും ഭൌതികമോ രാഷ്ട്രീയമോ ആയ കാരണങ്ങള്‍ ഉണ്ടാവും എന്നു തോന്നുന്നില്ല.അപ്പോള്‍ അത്തരം നേട്ടങ്ങള്‍ ഉണ്ടാവുന്നത് ചാവേറുകള്‍/തീവ്രവാദിക ള്‍ ‍ക്കല്ല മറിച്ചു അവരെ ഉപയോഗിക്കുന്ന സംഘടനകള്‍ക്കോ സംഘടന നേതാക്കള്‍ക്കോ ആണ്.മതത്തിനു വേണ്ടി ജീവന്‍ ബലി കഴിപ്പിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്നു അവര്‍ ചാവേറുകളെ വിശ്വസ്സിപ്പിക്കുന്നു.

സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളും അവരുടെ ലക്ഷ്യം നിറവേറുമ്പോള്‍ ഒന്നുമറിയാതെ പിടഞ്ഞു മറിക്കുന്ന ആയിരങ്ങളും സ്വര്‍ഗ്ഗത്തില്‍ പോയാല്‍ വിശ്വാസിക്കള്‍ക്കു എങ്ങനെ സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉണ്ടാകും?ഇരു കൂട്ടരും സ്വര്‍ഗ്ഗത്തില്‍ പോയാല്‍ പിന്നെ നരഗത്തിന്റെ കാര്യം ഉണ്ടോ?ലക്ഷ്യം എന്തുമായികൊള്ളട്ടെ, അതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി ഒന്നുമറിയാ‍ത്ത പാവം ജനങ്ങളെ കൊല്ലുന്നവര്‍ ജിഹാദികള്‍ അല്ല-വെറും കൊലയാളികള്‍ മാത്രം.

ബുഷിനോടുള്ള പക തീര്‍ക്കുന്നത് പാവം അമേരിക്കക്കാരന്റെ കഴുത്തറത്തല്ല,അതു പോലെ തന്നെ അധിനിവേശത്തിനോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ സ്വന്തം രാജ്യത്തെ തിരക്കേറിയ വീഥികളിലും വ്യാപാര കേന്ദ്രങ്ങളിലും ബോംബു സ്ഫോടനങ്ങള്‍ നടത്തുന്നവര്‍ കൊല്ലുന്നത് സ്വന്തം സഹോദരങ്ങളെ തന്നെയാണെന്നു മനസില്ലാക്കാനുള്ള വിവേകം പോലും ചാവേറുകള്‍ക്കില്ലാതെ പോവുന്നു.



ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലീം സഹോദരങ്ങള്‍ക്കുള്ള പിന്തുണയുമായി ഇന്ത്യ മുഴുവന്‍ ഓടി നടന്നു ബോംബു വയ്ക്കുന്ന “ സഹോദര സ്നേഹികള്‍“ കൊല്ലുന്നത് മോഡിയെയോ അന്നു ജനങ്ങളെ കൊന്നു തള്ളിയ വര്‍ഗീയ വാദികളെയോ അല്ല,മറിച്ചു ഒന്നുമറിയാത്ത പാവം ഇന്‍ഡ്യക്കാരനെയാണ്.


അധിനിവേശത്തിന്റെ രാജാവായ ബുഷ് ഭീകരാക്രമണത്തിന്റെ പേരും പറഞ്ഞ് കൊന്നു തള്ളുന്നത് പാവം നിരപരാധികളെയാ‍ണ് .ഹിറ്റ്ലറും സ്റ്റാലിനും കൊന്നു തള്ളിയതും നിരപരാധികളെ തന്നെ.ബാഗ്ലൂരും അഹമദാബാദിലും കൊല്ലപ്പെട്ടവര്‍ നിരപരാധികള്‍.ഇന്‍ഡ്യന്‍ മുജാഹീനും ലക്ഷ്വറൈ ത്വയ്ബയും VHP ബജ്റംള്‍ പ്രവര്‍ത്തകരും കൊല്ലുന്നതും നിരപരാധികളെ തന്നെ.അങ്ങനെ നോക്കുമ്പോള്‍ ബുഷിനെയും ഹിറ്റ്ലറേയും സ്റ്റാലിനെയും നരഗത്തില്‍ ഇടുന്ന അല്ലാഹു സിമി പ്രവര്‍ത്തകരെയും ഇന്‍ഡ്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെയും ലക്ഷ്വറൈ ത്വയ്ബ പ്രവര്‍ത്തകരെയും സ്വര്‍ഗ്ഗത്തിലിടുമോ?



ഞാന്‍ വിശ്വസ്സിക്കുന്ന അല്ലാഹു നീതിമാനാണ്.അവന്‍ ഒരിക്കലും അങ്ങനെ പക്ഷഭേദം കാണിക്കുകയില്ല.

18 comments:

  1. സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളും അവരുടെ ലക്ഷ്യം നിറവേറുമ്പോള്‍ ഒന്നുമറിയാതെ പിടഞ്ഞു മറിക്കുന്ന ആയിരങ്ങളും സ്വര്‍ഗ്ഗത്തില്‍ പോയാല്‍ വിശ്വാസിക്കള്‍ക്കു എങ്ങനെ സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉണ്ടാകും?ഇരു കൂട്ടരും സ്വര്‍ഗ്ഗത്തില്‍ പോയാല്‍ പിന്നെ നരഗത്തിന്റെ കാര്യം ഉണ്ടോ?ലക്ഷ്യം എന്തുമായികൊള്ളട്ടെ, അതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി ഒന്നുമറിയാ‍ത്ത പാവം ജനങ്ങളെ കൊല്ലുന്നവര്‍ ജിഹാദികള്‍ അല്ല-വെറും കൊലയാളികള്‍ മാത്രം.

    ReplyDelete
  2. ഓടിച്ചു വായിച്ചു,വീണ്ടും വരാം.

    ReplyDelete
  3. തീവ്രവാദികള്‍ ജനിക്കുന്നില്ല അവരെ ഉണ്ടാക്കുകയാണു ചെയ്യുന്നത്‌. നിരപരാധികളെ കൊല്ലുന്നവന്‍ മത വിശ്വാസിയോ മനുഷ്യനോ അല്ല അവര്‍ സ്വര്‍ഗത്തിലായിരിക്കില്ല ഏറ്റവും ഭീകരമായ നരകത്തില്‍ തന്നെ.

    പ്ക്ഷെ ഇവിടെ യഥാര്‍ത്ഥ ഭീകരവാദികള്‍ മറഞ്ഞിരുന്നു ചിരിക്കുന്നത്‌ കാണാന്‍ ആര്‍ക്കും കഴിയുന്നില്ല എന്ന് മാത്രം

    മുസ്ലിംങ്ങള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടേണ്ടത്‌ പലരുടെയും ആവശ്യമാണ

    ഈ പോസ്റ്റ്‌ നോക്കുക

    http://concealed-truths.blogspot.com/2008/03/why-blame-muslims-alone-for-terrorism.html

    ReplyDelete
  4. also this post

    http://concealed-truths.blogspot.com/2008/03/terrorism-islamic-ro-un-islamic-article.html

    ReplyDelete
  5. യഥാര്‍ത്ഥത്തില്‍ ആരാണ്‍ തീവ്ര വാദികള്‍? ആര്‍ക്ക് വേണ്ടി ഈ അക്രമങ്ങള്‍ അവര്‍ ചെയ്യുന്നു? ഒരു വലിയ ക്യാന്‍വാസാണിത്, ശാസ്ത്രീയമായ ഇക്കാര്യത്തില്‍ ഒരു പ്രശ്ന നിവാരണത്തിനുള്ള ഒരു പഠനമെങ്കിലും ഏറ്റവും കൂടുതല്‍ തീവ്രവാദി ആക്രമണത്തിനു വിധേയമാകുന്ന ഇന്ത്യ പോലൊരു രാജ്യത്ത് നടന്നിട്ടില്ല എന്നത് ലജ്ജാകരമാണ്. സിമിയെ എന്തിന്‍ നിരോധിക്കണം എന്ന് കോടതി ചോദിച്ചപ്പോള്‍, സിമിയെ നിരോധിക്കാനുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന്‍ പകരം, സിമിയെ നിരോധിക്കാതിരിക്കണമെങ്കില്‍ കാരണം കോടതിയില്‍ ഹാജരക്കേണ്ട ഉത്തരവാദിത്തം സിമിയുടെ മേല്‍ കെട്ടി വെച്ച് രക്ഷപ്പെടാനാണ്‍ കേന്ദ്ര ഗവണ്മെന്‍റെ ശ്രമിച്ചത് എന്നതിന്‍റെ തെളിവാണ്‍ കോടതിയുടെ സിമിയോടുള്ള ആവശ്യത്തിന്‍റെ കാമ്പ്.....

    മുസ്ലീം നാമങ്ങളായ ചില കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ക്കൊണ്ടുണ്ടാക്കിയ സംഘടനകള്‍ നമ്മുടെ രഹസ്യാന്വാഷണ വിഭാഗത്തിന്‍റെ ഹിറ്റ്ലിസ്റ്റില്‍ ഉണ്ട്, എവിടെ എന്ത് പടക്കം പൊട്ടിയാലും ആരോപിക്കാന്‍ വിധത്തില്‍ അവരുടെ ഭീകര പ്രവര്‍ത്തനങ്ങളുടെ ചരിത്രം നമ്മള്‍ മുന്‍കൂട്ടി സൃഷ്ടിച്ച് വെച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ അവരുടെ സംഘടന, അവരുടെ പ്രവര്‍ത്തകര്‍ ഇന്നും ആ വിധം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പോലും നമുക്ക് നിശ്ചയമില്ലെങ്കിലും യഥര്‍ത്ത കുറ്റവാളികള്‍ ആരാണ്‍ എന്ന് കണ്ട് പിടിക്കാന്‍ നമുക്കില്ലാത്ത കഴിവ് മറച്ചു വെക്കാന്‍ നമുക്ക് ഇങ്ങനേയും ചില ഉപായങ്ങള്‍...

    സെപ്തംബര്‍ പതിനൊന്നിനു ശേഷം ഒരു വിഷുപ്പടക്കം പോലും അമേരിക്കയില്‍ പൊട്ടിയിട്ടില്ല, എന്നാല്‍ ഹൈദരാബാദ് സ്ഫോടത്തിനു ദിവസങ്ങള്‍ ശേഷം ഇന്ത്യയുടെ മറ്റു സ്ഥലങ്ങളിലും സ്ഫോടനം നമ്മുടെ പിഴവുകളുടെ മറയോ ഈ ഈര്‍ക്കിലി സംഘടനകള്‍? അതുമല്ലങ്കില്‍ ഈ ലോകത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിവുള്ള ദൈവതുല്യമോ ഈ സംഘടനകള്‍?

    മുജാഹിദീനുകള്‍ പോലെയുള്ള സംഘടനകള്‍നിലവിലുണ്ടാകണമേ എന്നാണ്‍ പ്രാര്‍ഥന, അല്ലെങ്കില്‍ മറ്റു പല ജാതിയില്‍ പെട്ട പല ആശയക്കാരായ ഭീകരവാദികളുടെ മനസ്സില്‍ ഈ നൂറ്റിപുപ്പത് കോടി വരുന്ന ജനത്തിന്‍ എന്ത് വിലയുണ്ടാകും?

    എം വിജയകുമാറിന്‍ ചൈനയില്‍ കറങ്ങാന്‍ പോകാന്‍ അവസരം കിട്ടാത്തതില്‍ മനം നൊന്ത് കഴിയുന്ന നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യം കഴിഞ്ഞ ദിവസം ടി വിയില്‍ കാണുകയുണ്ടായി.. ഒരു മംഗള കര്‍മ്മത്തിന്‍ കൂട്ടുനിന്നതിന്‍റെ പേരില്‍ യുവാക്കള്‍ മര്‍ദ്ദിക്കപ്പെട്ടതും അതിലൊരാള്‍ കെട്ടിത്തൂങ്ങി മരിച്ചതും.....നാം എങ്ങിനെ ഭീകരവാദികള്‍ ആവാതിരിക്കും?

    ReplyDelete
  6. പ്രിയ “അജ്ഞാതന്‍”,
    താങ്കളുടെ പൊസ്റ്റ് ഒറ്റനോട്ടത്തില്‍ സ്വീകാര്യമായ ഒന്നു തന്നെയാണു.
    [
    ഒരു ഭീകരാക്രമണം ഉണ്ടായാല്‍ ഏറ്റവും എളുപ്പം ചെയ്യാന്‍ പറ്റുന്ന പണി അതു ഇസ്ലാമിന്റെ പേരില്‍ ആരോപിക്കുക എന്നതാ‍ണ്
    ]
    എളുപ്പമുള്ള പണി എന്നതിനാല്‍ മാത്രമാണൊ ഇത്തരം ആരോപണങ്ങള്‍ ഇസ്ലാം ഏറ്റുവാങ്ങേണ്ടി വരുന്നതു?ഇന്ത്യയില്‍ കഴിഞ്ഞ എതാണ്ടെല്ലാ തീവ്രവാദി ആക്രമണങ്ങളിലും ഉള്ള സമാനസ്വഭാവങ്ങളും, തെളിയിക്കപ്പെട്ട പല കേസുകളുടേയും വെളിച്ചത്തിലല്ലേ സര്‍ക്കാര്‍ ഇത്തരം നിഗമനങ്ങളിലെത്തിച്ചേരുന്നതു?അപ്പൊള്‍ താങ്കള്‍ പറയുന്ന ഇസ്ലാം നാമധാരികളായ സംഘടനകളല്ലെ യഥാര്‍ത്ഥത്തില്‍ ഇതിനുത്തരവാദികള്‍?

    [
    ഇന്നത്തെ കാ‍ലത്ത് ഒരു മതത്തിനു വേണ്ടി മാത്രം ഒരാള്‍ തീവ്രവാദിയാകും എന്നു കരുതാന്‍ വയ്യ.മതത്തിലുപരി ഏതൊരു തീവ്രവാദി സംഘടയ്ക്കും രാഷ്ട്രീയം ഉണ്ട്
    ]
    വളരെ പ്രസകതമായ പ്രസ്ഥാവം.
    നമ്മൂടെ ഈ കൊച്ചു കേരളത്തില്‍ തന്നെ എത്ര വിഭാഗം മുസ്ലീം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു?
    (ഓ.ടോ ആയോ?).അപ്പോള്‍ ആഗോളാടിസ്ഥാനത്തിലും സംഘടനകളില്‍ ഇത്തരം ചേരിതിരുവുണ്ടു.അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ കാര്യകാരണങ്ങള്‍ ഒരുപാടു നമ്മള്‍ ചര്‍ച്ച ചെയ്തതതാണു.കണ്ഠഹാര്‍ വിമാന റാഞ്ചലും തൂടര്‍ന്നു നടന്ന കാര്യങ്ങളും നമ്മള്‍ ഓര്‍ക്കുന്നു.അപ്പോള്‍ ഇന്ത്യക്കു പുറത്തുള്ള ശക്തികള്‍ ഇത്തരം വിഷയങ്ങളില്‍ പങ്കാളികളാവുന്നു എന്നതാണു ശരി.

    ഞാന്‍ പറഞ്ഞുവരുന്നതു ഇതു മാത്രമേയുള്ളൂ, താങ്കളുടെ വാദങ്ങള്‍ എല്ലാം തന്നെ ശരിയാണു, പക്ഷെ ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നുണ്ടെന്നു മാത്രം.

    എന്നും വളരെ താല്‍പ്പര്യത്തോടെ വീക്ഷിച്ചിരുന്ന ഒരു ചിന്താഗതിയായിരുന്നു ഏകദൈവവിശ്വാസം, രൂപവും ഭാവവുമില്ലാത്ത പ്രപഞ്ച ശക്തി.അവയെല്ലാം ഇന്നു വെറും വാക്കുകളാവുന്നു, പല കാരണങ്ങളാല്‍. അപ്രകാരം തന്നെ അക്രമം പാപമാണെന്ന ദൈവ വചനങ്ങളും വെറുംവാക്കാവുകയാണിന്നു.

    ReplyDelete
  7. പ്രിയ അനില്‍ ,

    ഞാന്‍ ഒരിക്കലും ഇസ്ലാമിക ഭീകര സംഘടനകളെ സപ്പോര്‍ട്ട് ചെയ്തല്ല സംസാ‍രിച്ചത്.ഇസ്ലാമിക നാമം മാത്രം ഉള്ള സംഘടന എന്നതു കൊണ്ട് ഉദ്ദേശിച്ചത് ആ സംഘടനകള്‍ക്കു ഇസ്ലാമുമായി ബന്ധമുള്ള പേരു മാത്രമേ ഉള്ളൂ എന്നാണ്.നിര്‍പരാധികളെ കൊല്ലാന്‍ ഇസ്ലാമില്‍ ഒരിടത്തും പറയുന്നില്ല.അത്തരം പ്രവര്‍ത്തിചെയുന്ന സംഘടനകള്‍ക്കു ഇസ്ലാം മതത്തില്‍ സ്ഥാനനില്ല.പേരുള്ളതു കൊണ്ട് മാത്രം ഇസ്ലാം ആകണമെന്നില്ലല്ലോ....

    ചിലപ്പോള്‍ അഹമദാബാദിലും മറ്റും നടന്ന സ്ഫോടനങ്ങളില്‍ സിമിക്കും ഇന്‍ഡ്യന്‍ മുജാഹിദീനും പങ്കുണ്ടാവാം.പക്ഷെ അതു തെളിയിക്കപ്പെടുന്നതിനു മുന്‍പ് തന്നെ പത്രമാധ്യമങ്ങള്‍ അതു തീര്‍ച്ചപ്പെടുത്തി സംസാരിച്ചു.അതിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്.

    കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാം സംഘടനകളെ പറ്റി പറയാന്‍ മാത്രം അറിവൊന്നും എനിക്കില്ല

    ReplyDelete
  8. ഒരു മംഗള കര്‍മ്മത്തിന്‍ കൂട്ടുനിന്നതിന്‍റെ പേരില്‍ യുവാക്കള്‍ മര്‍ദ്ദിക്കപ്പെട്ടതും അതിലൊരാള്‍ കെട്ടിത്തൂങ്ങി മരിച്ചതും.....നാം എങ്ങിനെ ഭീകരവാദികള്‍ ആവാതിരിക്കും?

    Anilinte choadyam kadattukaran munkootti kandu ennu thoannunnu..

    ReplyDelete
  9. കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന , ജമാ അട്ടെ ഇസ്ലാമിയുടെ ആദ്യ വിദ്യാര്‍ത്ഥി സംഘടനയായ സിമിക്കും . ,പിന്നെ മ അദ നിയുടെ ഐ.എസ്‌. എസ്‌ ഇനും ഇപ്പോഴുള്ള എന്‍.ഡി.എഫിനും ചെറുതല്ലാത്ത ഒരു പങ്കുണ്ട്‌.. കേരളത്തിലെ പാരമ്പര്യ സുന്നി മുസ്ലിംങ്ങള്‍ ഈ സംഘടനകളെ ആശയ പരമായി തന്നെ ഏതിര്‍ത്തു വരുന്നുണ്ട്‌. അതിനാല്‍ ഇവരുടെ വളര്‍ച്ച ഉണ്ടാവുന്നില്ല എന്നത്‌ ആശ്വാസകരം.. ഇവര്‍ക്ക്‌ ഫണ്ട്‌ കിട്ടുന്നത്‌ ഇന്ത്യാ വിരുദ്ധ രാജ്യങ്ങളില്‍നിന്നാണെന്നതില്‍ സംശയമില്ല. മത മോ ആശയമോ അല്ല ഇന്ത്യയില്‍ സംഘര്‍ഷമുണ്ടാക്കി മുതലെടുക്കുക എന്നതാണീ ശക്തികള്‍ ലക്ഷ്യം വെക്കുന്നത്‌.. എല്ലാവരും അത്‌ മനസ്സിലാക്കുക

    മുസ്ലിമിനു ഒരിക്കലും ഒരു വര്‍ഗീയവാദിയോ തീവ്രവാദിയോ ആവാന്‍ കഴിയില്ല.. അത്‌ പോലെ ശരിയായ രീതിയില്‍ മതം മനസ്സിലാക്കിയ മറ്റു സമുദായത്തിലെ സഹോദരങ്ങള്‍ക്കും മറ്റൊരാളെ കൊന്ന് കൊലവിളി നടത്താന്‍ കഴിയുകയില്ല..

    എല്ലാം രാഷ്ടീയ കച്ചവടം

    നന്ദി

    കള്ളന്‍ കപ്പലില്‍ തന്നെ.. കള്ളനെ പിടിക്കാന്‍ ഓടുന്നതും കള്ളാന്‍ തന്നെ .പിന്നെ എങ്ങി നെ കള്ളന്‍ പിടിക്കപ്പെടും..

    ReplyDelete
  10. A.k,

    ഞാന്‍ ഇവിടെ സുന്നി മുജാഹിദ് ജമാ‍അത്ത് ഇസ്ലാമി തുടങ്ങിയവെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല.ഇസ്ലാമിനെ തരം തിരിച്ചു കാണുന്നതിനോട് വലിയ യോജിപ്പും ഇല്ല.ഈ തരം തിരിവും ഒരു തരത്തില്‍ ഇസ്ലാമിനെ മറ്റു മതസ്ഥരുടെ ഇടയില്‍ വില കുറച്ചു കാണിക്കാന്‍ ഇട നല്‍കുന്നതാണ്.ഒരവസരം കിട്ടിയാല്‍ സ്വന്തം ആദര്‍ശങ്ങളാണ് ശരിയെന്നു കാണിക്കാനുള്ള വ്യക്ഗ്രത നിറുത്തണം.എന്നാലെ ഈ നാട് നന്നാവൂ‍.

    ReplyDelete
  11. ഞാന്‍ തീവ്രവാദം വന്ന വഴികളെ ഉദ്ധേശിച്ചത്‌.

    anil,
    വിശ്വാസ പരമായ കാര്യങ്ങലേക്ക്‌ നീങ്ങുന്നില്ല.

    സോറി

    ReplyDelete
  12. അന്യമതസ്തനെ സ്നേഹിക്കാനും ആദരിക്കാനും പഠിപ്പിക്കുന്ന മതസ്തനെങ്ങനെ വറ്ഗ്ഗീയവാതിയാവാൻ പറ്റും...

    “ജനിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും ഞാനാണു” എന്നു പഠിപ്പിക്കുന്ന അള്ളാഹുവിനെ വിശ്വസിക്കുന്ന ഇസ്ലാമിനെങ്ങനെ ചാവേറാകാൻ പറ്റും.

    ക്ഷമയെ ഇസ്ലാമിന്റെ പകുതിയായിക്കാണുമ്പോൾ , സൌമിയതയും, ദയയും, കരുണയും ഊന്നി പറയുന്ന മുസ്ലിമിനെങ്ങനെ തീവ്രവാതിയാവാൻ പറ്റും...

    ഇല്ല... ഒരു യഥാറ്ത മുസ്ലിമിന്നൊരിക്കലും തീവ്രവാതിയോ, വറ്ഗ്ഗീയ വാതിയോ, ചാവേറോ ആവാൻ കഴിയില്ല.

    ReplyDelete
  13. പ്രിയ അജ്ഞാതന്‍||sib,
    ചര്‍ച്ച വഴിതെറ്റണ്ട, എന്റെ ഒരു കമന്റ് ഡിലീറ്റ് ചെയ്യുന്നു.

    ReplyDelete
  14. ഈ തീവ്രവാദികള്‌ പാവങ്ങളാ.
    ഇന്ത്യയിലാണെങ്കില്‍ "ഇന്ത്യാവിരുദ്ധം"
    മറ്റു രാജ്യത്താണെങ്കില്‍ "സഹോദരസ്നേഹം"
    ആ ഒരു വ്യാത്യാസം മാത്രമെ ഇതില്‍ ഉള്ളൂ.

    “ജനിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും ഞാനാണു” എന്നു പഠിപ്പിക്കുന്ന അള്ളാഹുവിനെ വിശ്വസിക്കുന്ന ഇസ്ലാമിനെങ്ങനെ ചാവേറാകാൻ പറ്റും.

    അപ്പൊ ഉറപ്പായി, ഇസ്ലാമല്ല.

    ReplyDelete
  15. അധിനിവേശത്തിന്റെ രാജാവായ ബുഷ് ഭീകരാക്രമണത്തിന്റെ പേരും പറഞ്ഞ് കൊന്നു തള്ളുന്നത് പാവം നിരപരാധികളെയാ‍ണ് .ഹിറ്റ്ലറും സ്റ്റാലിനും കൊന്നു തള്ളിയതും നിരപരാധികളെ തന്നെ.ബാഗ്ലൂരും അഹമദാബാദിലും കൊല്ലപ്പെട്ടവര്‍ നിരപരാധികള്‍.ഇന്‍ഡ്യന്‍ മുജാഹീനും ലക്ഷ്വറൈ ത്വയ്ബയും VHP ബജ്റംള്‍ പ്രവര്‍ത്തകരും കൊല്ലുന്നതും നിരപരാധികളെ തന്നെ.അങ്ങനെ നോക്കുമ്പോള്‍ ബുഷിനെയും ഹിറ്റ്ലറേയും സ്റ്റാലിനെയും നരഗത്തില്‍ ഇടുന്ന അല്ലാഹു സിമി പ്രവര്‍ത്തകരെയും ഇന്‍ഡ്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെയും ലക്ഷ്വറൈ ത്വയ്ബ പ്രവര്‍ത്തകരെയും സ്വര്‍ഗ്ഗത്തിലിടുമോ?

    ഏതായാലും ഒന്നു തീര്‍ച്ചയാണ്, കൊല്ലുന്നവനും മരിക്കുന്നവനും ഒരുമിച്ച് സ്വര്‍ഗ്ഗത്തില്‍ വരില്ല. അങ്ങനെ വരുമെങ്കില്‍ പിന്നെ നരകം ആര്‍ക്ക് വേണ്ടിയാണ്? നീതിമാനായ ദൈവം ഇതൊന്നും കാണാതിരിക്കില്ല.

    ReplyDelete
  16. I totaly agree with what you said.

    ReplyDelete
  17. ബോംബെ കലാപത്തിന്റെ കുറ്റവാളിയായ ബാല്‍താക്കറെയെ അറസ്റ്റു ചെയ്യുക ( ശ്രീകൃഷണ കമ്മീഷന്‍).. ഗുജ്രാത്ത് കലാപത്തിന്റെ ഉത്തരവാദി മോഡിയെ അരസ്റ്റു ചെയ്യുക.. പിന്നെ ബാബ്‌രി മസ്ജിദ് പൊളിച്ച അദ്വാനിയെയും ടീമിനെയും അറസ്റ്റു ചെയ്യുക..

    എങ്കില്‍ ഇവിടെ ഒരു തീവ്രവാദവും ഉണ്ടാവില്ല..

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.