Sunday, August 3

സജിയോട് ക്ഷമിച്ചുക്കൂടെ

ഈ ബൂലോകത്തേക്കു പുതിയതായി വരുന്ന ഒരു ബ്ലോഗര്‍ക്കു ഇവിടെ സ്വന്തമായി ഒരു മേല്‍ വിലാസം ഉണ്ടാക്കിയെടുക്കാന്‍ വളരെയേറെ ശ്രമിക്കേണ്ടതുണ്ട്...ബ്ലോഗിങ്ങ് എന്നാല്‍ സാഹിത്യം എഴുതല്‍ അല്ല എന്ന അഞ്ചല്‍ക്കാരന്റെ അഭിപ്രായത്തിനോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു...ബ്ലോഗിങ്ങ് എന്നാല്‍ ഞാന്‍ മനസ്സില്ലാക്കിയിട്ടുള്ളത് നമ്മുടെ ആശയങ്ങള്‍ പങ്കു വയ്ക്കാന്‍ ഒരിടമായിട്ടാണ്.അത് സാഹിത്യം തന്നെയാവണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല...ഈ ലോകത്തുള്ള സകലതിനെ കുറിച്ചും നമ്മള്‍ക്കു എഴുതാം...അത് ഇന്നു നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിനോടുള്ള നമ്മുടെ യോജിപ്പാവാം വിയോജിപ്പാവാം....

ഒരു തുടക്കക്കാരനു ചിലപ്പോള്‍ ബ്ലോഗിലെ ഇപ്പോഴുള്ള പുലികളെ പോലെ എഴുതാന്‍ പറ്റി എന്നു വരില്ല.[ജിമ്മില്‍ ചേര്‍ന്ന പിറ്റേന്നു തന്നെ Hrithikനിനെ പോലെയാവണം എന്നു വിചാരിച്ചാല്‍ നടക്കുന്ന കാര്യം അല്ല]പക്ഷെ ശ്രമിച്ചാല്‍ എന്തും നടക്കും എന്നു ഞാന്‍ വിശ്വസ്സിക്കുന്നു...ബൂലോകത്തെക്കു കടന്നു വരുന്നവനു പെട്ടെന്നു ശ്രദ്ധ നേടാനുള്ള ചില വഴികളാണ് സാഹിത്യവും മോഷണവും മതത്തെ പരിഹസിക്കലും....വല്ലയിടത്തും നിന്നും അടിച്ചെടുത്ത നാലു വരികള്‍ പോസ്റ്റുമ്പോള്‍ അവനെ എല്ലാവരും അഭിനന്ദിക്കുന്നു....[അഭിനന്ദിക്കുന്നത് അത് അവന്റെ സ്വന്തം സ്രഷ്ടിയാണന്നു വിചാരിച്ചാണ്]

ഒരു ബ്ലോഗരുടെ പോസ്റ്റുകള്‍ വായനക്കാര്‍ക്കു ഇഷ്ട്പ്പെട്ടാല്‍ അവര്‍ ആ ബ്ലോഗിനെ ബുക്കമാര്‍ക്കു ചെയുന്നു.പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ടോ എന്നു ഇടക്കിടെ ചെക്ക് ചെയുന്നു.ചിലപ്പോള്‍ സ്വന്തം ബ്ലോഗ് റോളിലും ഇടുന്നു...ബൂലോകത്ത് അത്ര പരിച്ചയം ഇല്ലെങ്കിലും സജിയുടെ ബ്ലോഗുകള്‍ അത്തരത്തില്‍ ഉള്ള ഒന്നായിരുന്നെന്നു ഞാന്‍ കരുതുന്നു...ഒന്നുരണ്ടു വട്ടം ഞാന്‍ സജിയുടെ പോസ്റ്റുകള്‍ വായിച്ചു കമന്റ്റുകളും ഇട്ടിരുന്നു...

എന്നാല്‍ ഒരു സുപ്രഭതത്തില്‍ അരൂപിയുടെ കണ്ടെത്തെലുകള്‍ ബൂലോകത്തെആകെ ഞെട്ടിച്ചു..പലരും അതുള്‍കൊള്ളാന്‍ തയാറായില്ല.പക്ഷെ അരൂപിയുടെ കണ്ടെത്തലുകള്‍ വെറും തോന്നലുകള്‍ ആയിരുന്നില്ല,വ്യകതമായ തെളിവുകളും ഉണ്ടായിരുന്നു...എന്നിട്ടും സജി അങ്ങനെ ചെയുമെന്നു പലരും വിശ്വസിച്ചില്ല...സജി മാപ്പ് പറയുന്ന പോലെ ഒരു പോസ്റ്റിട്ടപ്പോള്‍ പലരും സജിയെ സപ്പോര്‍ട്ടു ചെയ്തെഴുതി.ഞാനും സജിയോട് കഴിഞ്ഞതെല്ലാം മറക്കാനും വീണ്ടും എഴുതാനും ആവശ്യപ്പെട്ടു കൊണ്ട് കമന്റ് എഴുതി..

എല്ലാവരും സജിയോട് ക്ഷമിച്ച കാണും എന്നു കരുതി വീണ്ടും സജിയുടെ ബ്ലോഗ എടുത്തു നോക്കിയപ്പോള്‍ ആകെ ഞെട്ടി.എന്റെ കമന്റിന്റെ തൊട്ടു താഴെ നൊമാദ് എന്ന ബ്ലോഗറുടെ കമന്റ്..വീണ്ടും കോപ്പിയടി വിവാദം..അതിനു തൊട്ടു പിന്നാലെ മറ്റു പലരും തൊണ്ടി മുതലുമായി രംഗത്തു വന്നു.

ചുരുക്കി പറഞ്ഞാല്‍ അരൂപി പോസ്റ്റ്മോര്‍ട്ടം നടത്തി കുഴിച്ചിട്ട സജിയുടെ ബ്ലോഗ് സജി തന്നെ കുഴിച്ചെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിനു വിട്ടു കൊടുത്തു..ചെളി കുഴിയില്‍ മുങ്ങി താഴുമ്പോള്‍ രക്ഷപ്പെടാന്‍ നടത്തിയ ശ്രമം ബൂമറാങ്ങ് പോലെ തിരിച്ചടിച്ചു...ഇങ്ങനെ ഒരു മാപ്പ് പറച്ചില്‍ നടത്തി സംഭവം വഷളാക്കിയിരുന്നില്ലെങ്കില്‍ എല്ലാം കലങ്ങി തെളിഞ്ഞേനെ!!ഇനി പറഞ്ഞിട്ടു കാര്യം ഇല്ല....അരൂപിയുടെ അവസാന പോസ്റ്റും സജിക്കിട്ടു തന്നെ....ഏറു സഹിക്കാന്‍ വയ്യാ‍തെ സജി ബ്ലോഗ് പൂട്ടി.എന്തൊക്കെ പറഞ്ഞാലും അരൂപി ആളോരു പുലി തന്നെ!!

പ്രിയ സജി,

ചെയ്ത തെറ്റിനു ക്ഷമ പറയുമ്പോള്‍ അതു ആത്മാര്‍ത്ഥമായി പറയണം.സജി അങ്ങനെ പറഞ്ഞതായി സജിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയില്ല.....ഇത്രയും കാലം കൊണ്ട് സജി ഉണ്ടാക്കിയെടുത്ത ഇമേജ് നഷ്ടപ്പെടുമ്പോള്‍ ഉള്ള വേദന മനസിലാവുന്നു..കഴിഞ്ഞതൊക്കെ മറക്കുക.വീണ്ടും ബൂലോകത്തു സജീവമാക്കുക ..ശിശിരം പറഞ്ഞ പോലെ മാപ്പ് പറയുക

പ്രിയ ബൂലോകരെ,

തെറ്റു ചെയാത്തവരായി ആരും ഇല്ല.ഈ പോസ്റ്റ് എഴുതുന്നത് തന്നെ ബില്‍ ഗേറ്റ്സിനെ പറ്റിച്ചു കൊണ്ടാണ്[വിന്‍ഡോസിനു കാശു കൊടുത്തിട്ടില്ലാ‍ന്നു ചുരുക്കം].നെറ്റില്‍ നിന്നും പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും അങ്ങനെ തന്നെ... സജിക്കൊരു തെറ്റു പറ്റി...അദ്ദേഹം മാപ്പ് പറയുകയാണെങ്കില്‍ നമുക്ക് ക്ഷമിക്കാം..

വാല്‍ കഷ്ണം: മലയാളിയുടെ മോഷ്ടിച്ചാലും മറ്റേതു രാജ്യക്കാരുടെ മോഷ്ടിച്ചാലും അതു മോഷണം തന്നെയാണ്.കാശു കൊടുക്കാതെ പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും സോഫ്റ്റുവയറുകള്‍ download ചെയുന്നതും മോഷണം തന്നെ..അങ്ങനെ നോക്കിയാല്‍ സജിയെ കളിയാക്കാന്‍ നമ്മുക്ക് എന്തധികാരം?

എന്തും തകര്‍ത്തെറിയാന്‍ എളുപ്പമാണ്!!

11 comments:

  1. സജിയോട് ക്ഷമിചൂടെ ബൂലോകരെ..

    ReplyDelete
  2. മാഷെ..

    എന്റെ കാഴ്ചപ്പാടില്‍ പറയുന്നു..ബൂലോകത്ത് ആര്‍ക്കും സജി അല്ലെങ്കില്‍ ഏതൊരു ബ്ലോഗറോടും കോപ്പിയടിച്ചതിനോട് അത്ര കോപമൊന്നുമില്ലെന്ന് തോന്നുന്നു, എന്നാല്‍ എന്തുകൊണ്ട് സജി ഇത്ര പരിഹാസ്യനാകുന്നു എന്നത് കേരള്‍കോം പ്രശ്നം ബൂലോകത്തില്‍ കൊണ്ടുവന്നത് സജിയാണ്. ആ സജി.....എന്തുപറയാന്‍..!!!!

    സജി പ്രതികരിക്കുമ്പോഴും ന്യായീകരണത്തിന്റെ അംശം കാണുന്നു. ഈ ന്യായീകരണമാണ് വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് എനിക്കു തോന്നുന്നത്.

    ക്ഷമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു സഹൃദയന്‍..!

    സജി ഇനിയും പോസ്റ്റിട്ടാല്‍ അതിനെ സ്വാഗതം ചെയ്യും..അത് നേരായതാണെങ്കില്‍..!

    ReplyDelete
  3. കുഞ്ഞന്റെ കാഴ്ച്ചപ്പാടു തന്നെയാണ് ശരി...ഇന്നലെ സജിയുടെ പോസ്റ്റില്‍ സജി മാപ്പ് പറഞ്ഞ രീതി ശരിയായില്ല എന്നു തന്നെയാണ് ഞാനും കരുതുന്നത്...

    ഏതോ ഒരു കമന്റില്‍ വായിച്ചു...ബൂലോകരുടെ ഇടയില്‍ പ്രസിദ്ധി വാങ്ങാന്‍ വേണ്ടിയാണു സജി ഇങ്ങനെയൊക്കെ ചെയ്തതെന്നും ആള്‍ വെറും പാവമാണെന്നും...എനിക്കു സജിയെ അറിയില്ല...പക്ഷെ ചിന്തിച്ചു നോക്കിയപ്പോള്‍ അയാള്‍ മാനസികമായി വളരെയേറേ തകര്‍ന്നിരിക്കും എന്നു തോന്നി...

    എഴുത്തില്‍ കൂടെ വളരെയേറെ സുഹ്രത്തുകളെ സംഭാധിച്ചു പെട്ടെന്നു അവരുടെ ഇടയില്‍ ഒറ്റപ്പെടുന്ന ഒരവസ്ഥ...അതു അസഹഹീയം തന്നെ!തെറ്റുക്കാരന്‍ സജി തന്നെ..

    ഇന്നു സുഹ്രത്തുകളുടെ ദിനം അല്ലെ?നമ്മുടെ സുഹ്രത്തിനോടു നമ്മുക്ക് ക്ഷമിച്ചു കൂടെ..

    ReplyDelete
  4. "മലയാളിയുടെ മോഷ്ടിച്ചാലും മറ്റേതു രാജ്യക്കാരുടെ മോഷ്ടിച്ചാലും അതു മോഷണം തന്നെയാണ്.കാശു കൊടുക്കാതെ പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും സോഫ്റ്റുവയറുകള്‍ download ചെയുന്നതും മോഷണം തന്നെ..അങ്ങനെ നോക്കിയാല്‍ സജിയെ കളിയാക്കാന്‍ നമ്മുക്ക് എന്തധികാരം?"
    അഞ്ജാതാ അതാണ്..
    ചില കാര്യങ്ങളില്‍ സജി കാണിച്ച അതിബുദ്ധി അവനെ ഈ നിലയില്‍ എത്തിച്ചു..
    ബൂലോക സുഹ്ര്യത്തുക്കളോട് എനിക്കൊന്നെ പറയാനുള്ളു
    ക്ഷമിഷ് ബേക്കൂ..
    കുഞ്ഞന്‍ബായ് പറഞ്ഞ പോലെ അവനവന്റേതായി എന്തേലുമെഴുതിയാല്‍ വീണ്ടും വായിക്കും കമന്റും.

    ReplyDelete
  5. സജി തന്റെ പഴയ പോസ്റ്റുകളെല്ലാം മായ്‌ച് കളഞ്ഞ് പുതിയ നല്ല ബ്ലോഗുമായി വരട്ടെ. മാപ്പിനെക്കാളും നല്ല വഴി അതാണ്. പക്ഷെ ഇതൊരു പാഠം എല്ലാപേര്‍ക്കും ആണ്. നിലാവുണ്ടെന്ന് കരുതി വെളുക്കുവോളം മോഷ്ടിക്കരുത്.

    ReplyDelete
  6. “പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും സോഫ്റ്റുവയറുകള്‍ download ചെയുന്നതും മോഷണം തന്നെ..“
    മുകളില്‍ പറഞ്ഞതെല്ലാം സത്യം തന്നെ. പക്ഷെ ഒപ്പമൊരു കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു, മുകളില്‍ പറഞ്ഞ മോഷണങ്ങള്‍ നടക്കുന്നത് ഒന്നുകില്‍ കാശു മുടക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് അല്ലെങ്കില്‍ കാശില്ലാത്തത് കൊണ്ട് അതുമല്ലെങ്കില്‍ ഈ മോഷണങ്ങളുടെ നിയമവശങ്ങളെക്കുറിച്ചുള്ള ബോധമില്ലാത്തതു കൊണ്ട്. (ഇനിയും കാരണങ്ങള്‍ ഉണ്ടാകും)

    സാഹിത്യ മോഷണം എന്തുകൊണ്ടാണാവോ? സജിയോട് യാതൊരു വിരോധവുമില്ല. പക്ഷെ തെറ്റിനെ വെള്ളപൂശാന്‍ ശ്രമിക്കരുത്. സ്വന്തം തെറ്റുകള്‍ മനസ്സിലാക്കി
    സജി നല്ല പോസ്റ്റുകള്‍ എഴുതട്ടെ. നല്ലതെന്തിനെയും അഭിനന്ദിക്കാനുള്ള മനസ്സ് വായനയെ ഇഷ്ടപ്പെടുന്നവര്‍ക്കുണ്ട്.

    ReplyDelete
  7. sarija,

    ഞാന്‍ ഒരിക്കലും സജിയെ ന്യായീകരിച്ചിട്ടില്ല...അയാള്‍ ചെയ്തത് തെറ്റു തന്നെയാണ്.സജിയുടെ ബ്ലോഗുകള്‍ വായിച്ചിട്ടുണ്ടെന്നല്ലാതെ സജിയുമായി ഒരു ബന്ധവും ഇല്ല.പിന്നെ ഞാന്‍ എന്തിനു അയാളെ വെള്ള പൂശണം..തെറ്റു ചെയാത്ത മനുഷ്യരില്ല എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ മുകളില്‍ പറഞ്ഞത്.അല്ലാതെ സജി ചെയ്തതിനെ സപ്പോര്‍ട്ട് ചെയ്തതല്ല

    ReplyDelete
  8. സജി ഉടനെ പുതിയ പോസ്റ്റും ആയി വരുന്നുണ്ട് " കുപ്പ തൊട്ടിയില്‍ കളഞ്ഞ പനിനീര്‍ പുഷ്പം ( കടപ്പാട് സജി ) പ്രതീക്ഷിക്കുക .സജിക്കെല്ലാവരും മാപ്പ് കൊടുത്തുകഴിഞ്ഞു

    ReplyDelete
  9. പണ്ടിതു പോലൊരു പൈങ്കിളിയെ പിടിച്ച് ഭൂലോഗം വര്‍മ്മയാക്കി വിട്ടതോര്‍ക്കുന്നു. നന്ദിതയുടെ കവിതകളാണു സ്ഥിരം മോട്ടിച്ചോണ്ടിരുന്നത്. കൂടെ കുറെ ആരാധകരും.

    ReplyDelete
  10. ഈ പോസ്റ്റും വിവാദവും മുമ്പേയുള്ള ബഹളങ്ങളൊന്നും നേരത്തെ കണ്ടിരുന്നില്ല,
    ഇപ്പോഴാണ് എല്ലാം അറിയുന്നത്.
    “മിന്നാമിനുങ്ങ് "എന്ന പേരിലാണ് ഞാന്‍
    ബ്ലോഗ് ചെയ്യുന്നത്.
    (ഒരു വര്‍ഷത്തിലേറെയായി പോസ്റ്റൊന്നും ഇടാറില്ല,വല്ലപ്പോഴും കമന്റാറുണ്ട്,
    ബ്ലോഗിങ്ങ് ഇത്രമാത്രം..)

    ഇവിടെ ആരോപണ വിധേയനായ വ്യക്തി “മിന്നാമിനുങ്ങുകള്‍/സജി” എന്ന പേരിലാണ് ബ്ലോഗ് ചെയ്യാറുണ്ടായിരുന്നത്."മിന്നാമിനുങ്ങ്” എന്ന ഐ.ഡി.യില്‍ ബ്ലോഗ് ചെയ്യുന്നത് ഞാന്‍ മാത്രമാണെന്നാണ് കരുതുന്നത്.പ്രാഥമിക നോട്ടത്തില്‍ ഇവിടെ പരാമര്‍ശവിധേയമാകുന്നത് ഞാനാണെന്ന് ചുരുക്കം ചിലരെങ്കിലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്.ഈ വിവാദങ്ങള്‍ കണ്ട് നേരില്‍ പരിചയമുള്ള ചിലര്‍ അക്കാര്യം നേരിട്ടും മെയില്‍ /ചാറ്റ് വഴിയുമൊക്കെ ചോദിക്കുകയുണ്ടായി.അതുകൊണ്ടാണ് ഈ വിധം പ്രതികരിക്കുന്നത്.

    ReplyDelete
  11. അജ്ഞാതാ.. ഒരുപാടങ്ങോട്ട്‌ സജിയെ തലോടി സുഖിപ്പിക്കണമെന്ന് തോന്നുന്നില്ല. ആര്‌ തെറ്റ്‌ ചെയ്താലും അത്‌ മനസ്സിലാക്കി തിരുത്തുന്നതിലാണ്‌ കാര്യം. അതിന്‌ ആരുടേയും റെക്കമെന്‍ഡേഷന്‍ വേണ്ട. ഇവിടെ ആര്‍ക്കും സജിയോട്‌ ശത്രുതയൊന്നും ഉണ്ടാകാന്‍ സാദ്ധ്യതയില്ല, പക്ഷേ സജിയുടെ മാപ്പില്‍ പോലും വിശ്വാസമില്ലാത്ത തരത്തിലായിപ്പോയി കാര്യങ്ങള്‍ എന്നുമാത്രം. കോപ്പിയടിച്ച സംഭവങ്ങളൊക്കെ തട്ടിപ്പൊട്ടിച്ച്‌ കളഞ്ഞ്‌ പുതിയ സൃഷ്ടികളുമായി സജി വന്നാല്‍, അത്‌ വായിക്കുന്നവര്‍ക്ക്‌ ഇഷ്ടപ്പെട്ടാല്‍ ആദ്യമൊക്കെ സംശയിക്കുമെങ്കിലും പതുക്കെ പതുക്കെ സജിയ്ക്ക്‌ വായനക്കാരുടെ വിശ്വാസം ആര്‍ജ്ജിക്കാവുന്നതേയുള്ളൂ. ഈ വായനക്കാരുടെ വിശ്വാസം ഇല്ലെങ്കിലും സജിയ്ക്ക്‌ എഴുതാമല്ലോ...

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.