Thursday, July 31

വ്യാജ ബോംബ്‌ ഭീഷണികള്‍

ന്നലെ എറണാകുളത്തു നിന്നും വീട്ടിലേക്ക്‌ വരുമ്പോള്‍ ട്രെയിനില്‍ ബോംബ്‌ ഭീഷണി.പോലീസും ഡോക്‌ സ്ക്വാഡും ഇരിഞ്ഞാലകുട സ്റ്റേഷനില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു ബോംബിനായി അരിച്ചു പെറുക്കി..ഒന്നും കിട്ടിയില്ല..11 മണിക്കു ശേഷം എറണാകുളത്തു നിന്നും പുറപ്പെട്ട എല്ലാ ട്രെയിനികളും 2 മണിക്കൂറിലേറെ ലൈറ്റ്‌ ആയി....

ഇന്നു രാവിലെ പത്രം എടുത്തു നോക്കിയപ്പോള്‍ ഒരുത്തന്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ വച്ചു മറന്ന ഡ്രസ്സ്‌ എടുക്കാന്‍ വേണ്ടി വെറുതെ ഉണ്ടാക്കിയ ഒരു നാടകമായിരുന്നു ആ ബോംബ്‌ ഭീഷണി....വെറും സ്വാര്‍ത്ഥ താത്പര്യത്തിനു വേണ്ടി അയാള്‍ ഉണ്ടാക്കിയ ബോംബ്‌ ഭീഷണി ആയിരക്കണക്കിനു ആളുകളുടെ സമയമാണു കളഞ്ഞത്‌..ട്രെയിനില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്ന വാര്‍ത്ത പരന്നതു കാരണം ട്രെയിന്‍ യാത്രക്കാരുടെ വീടുകളില്‍ നിന്നും ഫോണ്‍ കോളുകളുടെ പ്രവാഹം ആയിരുന്നു...തമാശക്കു വേണ്ടിയോ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കു വേണ്ടിയോ ചെയുന്ന ഇത്തരം കാര്യങ്ങള്‍ ഭീതിയുടെ മുള്‍ മുനയില്‍ നിറുത്തുന്നത്‌ ആയിരങ്ങളെയാണു..പോലീസിന്റെയും ബോംബ്‌ സ്ക്വാഡിന്റെയും അധ്വാനം വേറെ.....

എങ്ങനെയാണു ഇത്തരക്കാരെ ശിക്ഷിക്കേണ്ടത്‌ ?

4 comments:

  1. എങ്ങനെയാണു ഇത്തരക്കാരെ ശിക്ഷിക്കേണ്ടത്‌ ?

    ReplyDelete
  2. നല്ലൊരു പിഴ ചുമത്തണം. ശക്തമായ വാണിങ്ങും. അല്ലാതെന്താ ചെയ്യുക?

    ReplyDelete
  3. ഇത്തരക്കാര്‍ ശിക്ഷ അര്‍ഹിക്കുന്നു

    ReplyDelete
  4. ഒരിക്കല്‍ ഒരു യൂണിവേര്സിടി എക്സാം മാറ്റി വക്കാന്‍ ചില വിരുതര്‍ ഇങ്ങനെ ഒരു വ്യാജ ബോംബ് ഭീഷണി പരത്തി..പരീക്ഷ മാറ്റി വച്ചതായി കേട്ടിട്ടുണ്ട്....നമ്മുടെ നാടല്ലെ..ഇതും,ഇതിലപ്പുറവും സംഭവിക്കും..

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.