Friday, July 18

ദൈവത്തിനെന്തിനാ കൈക്കൂലി ?

ഞാൻ ഒരു ഈശ്വര വിശ്വാസിയാണ്. എന്നു വച്ചു ഇന്നു മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ അംഗീകരിക്കുകയോ അതിൽ വിശ്വസിക്കുകയോ ചെയുന്നില്ല.

ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും ഒരു സ്രഷ്ടാവ് ഇല്ലാതെ സ്വയം ഉണ്ടായതാണെന്നു വിശ്വസിക്കാൻ എന്റെ യുക്തിബോധം സമ്മതിക്കുന്നില്ല.കോടാനു കോടി വർഷങ്ങൾ എടുത്തിട്ടാണെങ്കിൽ കൂടി ഈ പ്രപഞ്ചവും ഇതിലെ ജീവ ജാലങ്ങളും ചില പ്രതേക സാഹചര്യത്തിൽ ഉണ്ടായാതാണ് എന്നു വിശ്വസിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ടപെടുന്നത് മനുഷ്യന്റെ പഞ്ചേന്ത്രിയങ്ങൾക്കു അധീതമായ ഒരു ശക്തി ഈ പ്രപഞ്ചത്തിന്റെയും ജീവികളുടെയും ഉത്ഭവത്തിനു പിന്നിൽ ഉണ്ടെന്നു വിശ്വാസിക്കാനാണ്.എല്ലാ മത വിശ്വാസികളെ പോലെ ഞാനും ആ സ്രഷ്ടാവിനെ/ദൈവത്തിനെ ആരാധിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയുന്നു.എന്നാൽ ഈ പ്രാർത്ഥനക്കു ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിൽ ഒരു ഇടനിലക്കാരന്റെ ആവശ്യം ഉണ്ടന്നു ഞാൻ വിശ്വസിക്കുന്നില്ല.

ഈ ആധുനിക കാലഘട്ടത്തിൽ മറ്റെന്തിന്റെ ഇടയിലും ഒരു ഇടനിലക്കാരൻ ഉള്ളതു പോലെ ദൈവത്തിന്റെയും വിശ്വാസിയുടേയും നടുവിൽ ചിലർ വന്നിരിക്കുന്നു.അവരിൽ ചിലർ സ്വയം ദൈവമായി പ്രഖ്യാപിക്കുബോൾ മറ്റു ചിലർ ദൈവത്തിലേക്കുള്ള എളുപ്പ വഴികൾ അവരുടെ പക്കൽ ഉണ്ടന്നു അവകാശപ്പെടുന്നു.വിശ്വാസികളെ ചൂഷണം ചെയുന്ന ഈ വർഗം മത ഗ്രനഥങ്ങളിൽ പറഞ്ഞിരിക്കുന്ന വാക്യങ്ങളെ അവരുടെ ആവശ്യാനുസരണം വളച്ചൊടിച്ചു പുതിയ പുതിയ വ്യാക്യാനങ്ങൾ നൽകുന്നു.മത പുരോഹിതന്മാർ അവരുടെ പേരിനും പ്രശസ്തിക്കും വേണ്ടി ഇതു ചെയുബോൾ യുക്തിവാദികൾ ദൈവം ഇല്ലാ എന്നു സ്ഥാപിക്കാനാണ് ഇത്തരം കാര്യങ്ങൾ ചെയുന്നത്.

ഞാൻ വിശ്വസിക്കുന്ന ദൈവം സർവ ശക്തനാണ്. അവനു മനുഷ്യന്റെ പണമോ മറ്റു വസ്തുക്കളൊ ആവശ്യം ഇല്ല.എന്നിട്ടും മനുഷ്യൻ ദൈവത്തിന്റ് പേരിൽ ലക്ഷങ്ങൾ ചിലവഴിക്കുന്നു.യഥാർത്ഥത്തിൽ ഈ പണം ആർക്കാണ് ലഭിക്കുന്നത്.ദൈവത്തിനോ അതൊ മനുഷ്യർക്കോ ?എല്ലാ മതങ്ങളിലെയും അടിസ്ഥാനം മനുഷ്യ നന്മയാണ്.നമ്മുക്ക് ചുറ്റും കഷ്ടപെടുന്ന ധാരാളം മനുഷ്യർ ഉള്ളപ്പോൾ ദൈവത്തിന്റെ പേരിൽ പണം ചിലവാക്കുന്നത് ന്യായീകരിക്കാൻ ആവുമോ?

എനിക്ക് ചുറ്റും ദിവസേന കാണുന്ന ചില കാര്യങ്ങൾ......


#എല്ലാ ചൊവാഴ്ചയും കാലത്ത് എറണാകുളത്ത് കലൂരിനടുത്തുള്ള st.Antony ചർച്ചിൽ നൂറു കണക്കിനു ആളുകൾ പ്രാർത്ഥിക്കുന്നത് കാണാം.ഒരു ദൈവവും ദൈവ പുത്രൻ എന്നു അവർ വിശ്വസിക്കുകയും ചെയുന്ന യേശുവും ഉള്ളപ്പോൾ മറ്റൊരാളെ വിളിച്ചു രക്ഷിക്കാൻ പ്രാർത്ഥിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.പ്രാർത്ഥനയ്ക്കു ശേഷം അവർ ഒരോ പേക്കറ്റ് മെഴുകുതിരികൾ അവിടെ കത്തിച്ചു വയ്ക്കുകയും നേർച്ച പെട്ടിയിൽ കാശിടുകയും ചെയുന്നു.അതിന്റെ മുന്നിൽ ഇരുന്നു ഭിക്ഷ യാജിക്കുന്ന കുഷ്ട രോഗികളെയും യാജകന്മാരെയും ആരും ശ്രദിക്കാറില്ല.ദൈവത്തിനുള്ള കൈക്കൂലിയാണോ ആ മെഴുകുതിരികൾ?

#എല്ലാ ആഴ്ചകളിലും വീട്ടിൽ പള്ളിപിരിവിനു വരാറുണ്ട്.തൊട്ടടുത്തുള്ള പള്ളികളിൽ നിന്നു തുടങ്ങി ദൂരെ ഇതു വരെ കേൾക്കാത്ത സ്ഥലങ്ങളിലെ പള്ളിയിൽ നിന്നു വരെ..ഈ പിരിക്കുന്ന കാശിന്റെ 30-50 ശതമാനം വരെ പിരിക്കുന്നവർക്കാണ്.തനിക്കു പാതി ദൈവത്തിനു പാതി!

#ദൈവത്തിന്റെ ആലയങ്ങളാണ് ദേവാലയങ്ങൾ.പ്രാർത്ഥനയ്ക്കു വേണ്ടിയാണ് അവ ഉപയോഗിക്കുന്നത്. എന്നാൽ ഇന്നു ഈ പള്ളികൾ ആഡംഭരത്തിന്റെ ഉദാഹരണങ്ങളായി മാറിയിരിക്കുന്നു.വില പിടിച്ച വിളക്കുകളും കോടിമരങ്ങളും കൊത്തു പണികളും പരവദാനികളും കൊണ്ട് നിറഞ്ഞിരിക്കുന്നു പള്ളികൾ.അവിഹിത മാർഗത്തിൽ സംഭാതിച്ച പണം കൊണ്ട് പള്ളികൾ നിർമ്മിച്ചു മോക്ഷത്തിനു പ്രാർത്ഥികുകയും ചെയ്യാറുണ്ടത്രെ ചിലർ!!

#വളരെ അടുത്തു തുടങ്ങിയ ഒരു പരുവാടിയാണ് ജു:മുഅ നമസ്കാരത്തിനു മുൻപും ശേഷവും ഉള്ള ബക്കറ്റ് പിരിവ്.കൊച്ചു കുട്ടികൾ മുതൽ ഉസ്താതുമാർ വരെ ബക്കറ്റുമായി നമസ്കരിക്കാൻ ഇരിക്കുന്ന ആളുകളുടെ മുൻപിൽ വരുന്നു.ഒരോ ആളുകളും അവരുടെ സ്റ്റാറ്റസ്സിനു അനുസരിച്ചു ചിലറ മുതൽ 100ന്റെ നോട്ടുകൾ വരെ സംഭാവന കൊടുക്കുന്നു.ഇതെ ആളുകൾ നമസ്കാരത്തിനു ശേഷം പുറത്തിരിക്കുന്ന പാവം ഭിക്ഷകാരെ ശ്രദ്ധികാറേ ഇല്ല!

#എല്ലാ ആരാധനാലയങ്ങളുടെ മുൻപിലും കാണാം നേർച്ച പെട്ടികളും ഭണ്ഡാരങ്ങളും .ദൈവത്തിനു കൈക്കൂലി നല്കാനുള്ള മറ്റൊരിടം.

#ഒരിക്കൽ ട്രെയിനിൽ നിന്നും പരിചയപ്പെട്ട ഒരു പൂജാരി പറഞ്ഞത് അയാൾക്കു കിട്ടുന്ന വരുമാനവും ദക്ഷിണയും കൂടി ഒരു മാസം 30,000 രൂപയോളം വരുമത്രെ!

#അബലത്തിലെ ഉത്സവങ്ങൾക്കും പള്ളിയിലെ നേർച്ചക്കും വേണ്ടി വീടു വീടാന്തരം പിരിച്ചു ലക്ഷങ്ങൾ ഉണ്ടാക്കി വെറും നാലോ അഞ്ചോ മിനിറ്റ് കൊണ്ട് അവ പൊട്ടിച്ചു തീർക്കുന്ന ദേവസം ബോർഡ്ക്കാരും മത പുരോഹിതന്മാരും അതെ മൈദാനത്തു ഭിക്ഷ യാജിക്കുന്ന ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്ത പാവങ്ങളെ പറ്റി ആലോചിരുന്നെങ്കിൽ......

#ചില സംഘടനകൾ അവരുടെ ആൾ ബലം കാണിക്കാൻ വേണ്ടി കൊല്ലം തോറും ലക്ഷങ്ങൾ മുടക്കി ടെൻഡുകൾ നിർമ്മിച്ചു വരുന്നവർക്കെല്ലാം ബിരിയാണി കൊടുത്തു പരുവാടികൾ സംഘടിപ്പിക്കുന്നു.ഈ പരുവാടിയിൽ പങ്കെടുത്തതു കൊണ്ടു ഞാൻ നന്നായി എന്നു പറയുന്ന ഒരുവനെയും ഇതു വരെ കണ്ടിട്ടില്ല.ഇതെ പരുവാടികൾക്കു ചുറ്റുമുള്ള സ്റ്റാളുകളിൽ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ബുക്കുകളും വീഡിയോ സിഡികളും വിൽക്കുന്നതും കാണാം....മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതും ഒരു കച്ചവടം തന്നെ....


മതത്തിന്റെ പേരിൽ വിശ്വാസികളെ ചൂഷണം ചെയുന്ന ഇത്തരം ആളുകൾ കാരണമാണ് ഇന്നു മതങ്ങൾ ഇത്രയും അവഹേളിക്കപ്പെടുന്നത്..ദൈവത്തിന്റെ പേരിൽ ചിലവാക്കുന്ന ഈ പണം ഉണ്ടായിരുന്നെങ്കിൽ എത്ര പാവങ്ങളുടെ വിശപ്പകറ്റാമായിരുന്നു.....

20 comments:

  1. മതത്തിന്റെ പേരിൽ വിശ്വാസികളെ ചൂഷണം ചെയുന്ന ഇത്തരം ആളുകൾ കാരണമാണ് ഇന്നു മതങ്ങൾ ഇത്രയും അവഹേളിക്കപ്പെടുന്നത്..ദൈവത്തിന്റെ പേരിൽ ചിലവാക്കുന്ന ഈ പണം ഉണ്ടായിരുന്നെങ്കിൽ എത്ര പാവങ്ങളുടെ വിശപ്പകറ്റാമായിരുന്നു.....

    ReplyDelete
  2. ഒരു കൂട്ടം ആളുകള്‍ക്ക് ജോലിചെയ്യാതെ ജീവിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയ ഒരു സങ്കല്‍‌പമാണ് ദൈവം. ദൈവത്തിന്റെ പേരില്‍ പിരിച്ചെടുത്ത് പുട്ടടിക്കുമ്പോള്‍ ദൈവം നിസഹായനാണ് മാഷെ...

    ReplyDelete
  3. മതം കച്ചവടം നടത്തുന്നത് എല്ലാരും തിരിച്ചറിയുന്നുണ്ട്.
    പക്ഷേ ആരും പ്രതികരിക്കുന്നില്ല. കാരണം മതം ഇപ്പോള്‍ ജനാധിപത്യത്തിനും മുകളിലാണ്.
    കിഴക്കുനോക്കിയന്ത്രത്തില്‍ കുറച്ചുതവണ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു

    1. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന പ്രാര്‍ത്ഥനകള്‍

    2. മതമല്ല വോട്ട് ബാങ്ക്.

    3. മതമില്ലാത്ത ജീവന്‍റെ ജീവനെടുത്ത ജീവനില്ലാത്ത മതങ്ങള്‍

    ReplyDelete
  4. സര്‍‌വശക്‌തനായ ദൈവം നിരീശ്വരവാദികളെയും സൃഷ്ടിച്ചു..

    ReplyDelete
  5. പ്രിയ ചാണക്യൻ,

    “ഒരു കൂട്ടം ആളുകള്‍ക്ക് ജോലിചെയ്യാതെ ജീവിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയ ഒരു സങ്കല്‍‌പമാണ് ദൈവം. “

    താങ്കളുടെ അഭിപ്രായത്തിനോട് യോജിക്കാൻ വയ്യ.ഇതു വരെ ദൈവം ഇല്ല എന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.ജോലി ചെയാതെ ജീവിക്കാൻ ദൈവത്തെ കൂട്ടു പിടിക്കുന്നവർ ഉണ്ട്.എന്നാൽ അവരാണ് ദൈവത്തെ ഉണ്ടാക്കിയത് എന്ന വാദം അടിസ്ഥാനരഹിതമാണ്.മറിച്ചാണെങ്കിൽ താങ്കൾക്കു തെളിയിക്കാം...

    **********************************************
    പ്രിയ ടോട്ടോച്ചാന്‍,

    മതമില്ലാത്ത ജീവനെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ ഞാൻ ഇവിടെ
    എഴുതിയിട്ടുണ്ട്.ഒരു വിഷയത്തെ ഒരേ ആങ്കിളിൽ നിന്നു തന്നെ നോക്കാതെ വ്യത്യസ്തമായി ചിന്തിച്ചാൽ മനസിലാക്കാവുന്നതെ ഉള്ളു മതമില്ലാത്ത ജീവൻ എന്താണ് ഉദ്ദേഷിക്കുന്നതെന്ന്...അതു കൊണ്ട് തന്നെയാണ് അതിൻ മാറ്റം വരുത്തണം എന്നു സമിതി തീ‍രുമാനിച്ചതും...

    ********************************************

    പ്രിയ രാജേഷ് ,

    എല്ലാ‍വരെയും ദൈവം സ്രഷ്ടിച്ചു എന്നു തന്നെയാണ് ഞാൻ വിശ്വസിക്കന്നത്.അതല്ല രൂപ പരിണാമം വന്നാണ് തങ്ങൾ ഉണ്ടായത് എന്നു നിരീശ്വരവാദികൾ വിശ്വസിക്കുന്നതെങ്കിൽ ഞാൻ എന്തു പറയാൻ ;)

    ReplyDelete
  6. കൈക്കൂലി ഒരിക്കലും ദൈവത്തിനു അല്ല.. അതു പാവങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുമ്പോള്‍ പാവങ്ങളുടെ കണ്ണീരൊപ്പുമ്പോള്‍ അതില്‍ നന്മ ഉണ്ടാകുന്നു.. ഈ ആരാധനാലയങ്ങളില്‍ എല്ലാം വീഴുന്ന നാണയത്തുട്ടുകള്‍ നന്മ ചെയ്യാന്‍ ഉപയോഗിക്ക്കട്ടെ..

    ReplyDelete
  7. കാന്താരിക്കുട്ടിയുടെ വാക്കുകൾ സത്യമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു...

    ReplyDelete
  8. പ്രിയ അജ്ഞാതാ ,
    സൂരജിന്റെ കമന്റ്സില്‍ വ്യക്തമായ ഉത്തരം ഉണ്ട് .
    അതിനെ ഉള്‍കൊള്ളാന്‍ കഴിയാത്തതാണ് താങ്കള്‍ ഉള്‍പെടുന്ന ദൈവ വിശ്വാസികളുടെ കുഴപ്പം .

    ReplyDelete
  9. @ shyam

    ആ കമറ്ന്റു ഒന്നു ക്വോട്ട് ചെയ്തു കാണിക്കാമോ ?[ഇതൊരു വെല്ലു വിളിയായിട്ടു തന്നെ എടുത്തോള്ളൂ...]ഇവിടെ വേണ്ട.സൂരജിന്റെ ബ്ലോഗിൽ തന്നെ മതി.അവിടെ അഭിപ്രായം ,സലാഹുദ്ദിൻ,ബഷീർ,എ ക്കെ ,എന്റെ സംശങ്ങൾ തുടങ്ങിയവർ ചോദിച്ച ചോദ്യങ്ങൾളെ കളിയാക്കി എന്നല്ലാതെ എന്തിനാണ് സൂരജ്ജ് മറുപടി പറഞ്ഞിട്ടുള്ളത്.

    ഡാർവിൻ സിദ്ധാന്തവും ബിഗ് ബാംഗും പൂർണ്ണമല്ല എന്നു ശാസ്ത്രം തന്നെ പറയുന്നു.ആ സിദ്ധാന്തങ്ങളുടെ പോരായ്മകൾ അതിൽ തന്നെ പറയുന്നുമുണ്ട്..ആ സിദ്ധാന്തങ്ങൾ പൂർണ്ണമായും ശരി എന്ന അർഥത്തിലാണ് സൂരജ്ജ് സംസാരിക്കുന്നത്...ചോദ്യങ്ങൾക്കു മറുപടി പറയാതെ അതു ചോദിക്കുന്നവരെ കളിയാക്കിയാൽ പിന്നെ എന്താണ് ചെയ്യുക.

    ഞാൻ ഒരു അന്ധ വിശ്വാസിയല്ല.സൂരജിന്റെ ശാഖയിൽ അല്ലെങ്കിലും ഞാനും ഒരു ശാസ്ത്ര വിദ്യാർത്ഥി തന്നെയാണ് സുഹ്രത്തേ..അനുമാനങ്ങളും സിദ്ധാന്തങ്ങളും എന്താണന്നു എനിക്കും അറിയാം.ശാസ്ത്രത്തെ പറ്റിയും മതത്തെ പറ്റിയും വലിയ പിടിപ്പാടില്ലാത്തവർക്കു സൂരജിന്റെ കമന്റുകൾ വേദ വാക്യം ആയിരിക്കാം.....അതു അപടി ഉൾക്കൊള്ളാൻ എനിക്കു കുറച്ചു ബുദ്ധിമുട്ടുണ്ട്.

    എന്നു വച്ചു ഞാൻ പറയുന്നത് മനസില്ലാക്കിയതും മാത്രം ശരി എന്ന വിശ്വാസം ഒന്നും ഇല്ലാട്ടോ....തെറ്റായ കാര്യങ്ങൾ കണ്ടാൽ എതിപ്പ് പ്രകടിപ്പിക്കാറുണ്ട്.അതു ബ്ലോഗ്ഗിലായാലും ജീവിതത്തിലായാലും മതത്തിൽ ആയാലും....അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നു പറയാൻ ഒരു മടിയും ഇല്ല്ല....

    ReplyDelete
  10. ആഴിക്കിത്ര ആഴമില്ലെങ്കില്‍
    വാനത്തിനിത്ര വ്യാപ്തിയില്ലെങ്കില്‍
    മലകള്‍ക്കിത്ര കാഠിന്യമില്ലെങ്കില്‍
    ജനനം മരണത്താല്‍ തിരുത്തിയില്ലെങ്കില്‍
    തമ്പുരാനെങ്ങനെ സ്വയം അടയാളപ്പെടും...?

    ReplyDelete
  11. അജ്ഞാതന്‍,

    ജീവന് മതമില്ല എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
    താങ്കളുടെ അഭിപ്രായം ഞാന്‍ വായിച്ചു. പക്ഷേ വിദ്യാഭ്യാസത്തിലോ പൊതു ജീവിതത്തിലോ മതം ഇടപെടരുത് എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.
    മതം മറ്റുള്ളവര്‍ക്ക് ശല്യമാകാതെ പോകണമെങ്കില്‍ അതു തന്നെ വേണം.
    മറിച്ച് മതം മറ്റുളളവരില്‍ ഇടപെടുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രശനങ്ങള്‍ ആരംഭിക്കും. മതവിശ്വാസികളായി വളരുന്നവരോട് എനിക്ക് എതിര്‍പ്പില്ല. പക്ഷേ മതമില്ലാതെ വളരുന്ന ലക്ഷങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാന്‍ സമ്മതിക്കാതിരിക്കുമ്പോള്‍, മിശ്രവിവാഹം അപകടമാണ് എന്ന് വാദിക്കുമ്പോള്‍, മതമില്ലാതെ ആരും ജീവിക്കരുത് എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ ഞാന്‍ പ്രതികരിച്ചത് അതിനെതിരെ മാത്രമാണ്.
    മതങ്ങളെ പരിചയപ്പെടുത്തുന്ന എത്രയോ പാഠങ്ങള്‍ ഉണ്ട്. അതിനെ മതമില്ലാത്തവര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല.
    പക്ഷേ ഇവിടെ മതമില്ലാത്തവരെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മതമുളള മേധാവികള്‍ എതിര്‍ക്കുന്നു. (സാധാരണ മതവിശ്വാസികള്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്)
    ഈ അസഹിഷ്ണുതയാണ് പ്രശ്നം.

    ഒന്നു കൂടി ചോദിച്ചോട്ടെ, പാഠപുസ്തകത്തില്‍ കൃസ്തവിനെക്കുറിച്ച് പഠിപ്പിച്ചാല്‍ എല്ലാവരും കൃസ്ത്യാനികളായി മാറുമോ? അല്ലാഹുവിനെക്കുറിച്ച് പഠിപ്പിച്ചാല്‍ എല്ലാവരും ഇസ്ലാമുകളാവുമോ? ശ്രീകൃഷ്ണനെക്കുറിച്ച് പഠിപ്പിച്ചാല്‍ എല്ലാവരും ഹിന്ദുക്കളാവുമോ?
    അങ്ങിനെ ആവുമെങ്കില്‍ ഞാനും സമ്മതിക്കാം മതമില്ലാത്ത ജീവന്‍ പഠിച്ചാല്‍ എല്ലാവരും മിശ്രവിവാഹിതരാകും.



    താങ്കളുടെ മേല്‍പറഞ്ഞ ബ്ളോഗിലെ ഒരു വാചകം...

    ..മിത്ര വിവാഹത്തെ[മതം ഇല്ലാത്ത ജീവനെ] വാനോല്ലാം പുകഴ്ത്തുന്ന 'മതത്തിന്റെ വേലിക്കെട്ടില്ലാത്ത' വിശാല മനസ്ക്കാരെ സ്വന്തം മകനോ /മകളോ ആന്യ ജാതിയില്‍[മതത്തില്‍ ] പെട്ട ഒരു ഒരുവനെ/ഒരുത്തിയെ കെട്ടി കൊണ്ടു വന്നാല്‍ നിങ്ങള്‍ അങ്ങീകരിക്കുമോ ?[ആദര്‍ശം പ്രസംഗിക്കാന്‍ എളുപ്പമാണ് ...ഇനി ഇതിന് സമതിക്കും എന്നുള്ളവര്‍ കമന്റ് എഴുതുമ്പോള്‍ അത് കൂടി ഒന്നു എഴുതുക.ആ വിശാല മനസിന്റെ മുന്‍പില്‍ ഒന്നു നമിക്കാനാണ് ..

    തീര്‍ച്ചയായും അംഗീകരിക്കും സുഹൃത്തേ. അതിന് മനുഷ്യത്വം മാത്രം മതി.

    ReplyDelete
  12. പ്രിയ ടോട്ടോച്ചാന്‍,

    ആ പോസ്ടും കമന്റുകളും വായിച്ചിട്ടു താങ്കൾക്കു ഒന്നും മനസില്ലായില്ല എന്നു വേണം കരുതാൻ...

    ഞാൻ പറഞ്ഞത് ‘മതമില്ലാത്ത ജീവനിൽ’ മതം ഇല്ലാതെ ജീവിക്കുന്നതാവും നല്ലത് എന്ന ആശയത്തിനു ഊന്നൽ നൽകിയിരിക്കുന്നത് പോലെ തോന്നി എന്നാണ്.അതു ഞാൻ വ്യക്തമായി കമന്റിൽ ഇട്ടിട്ടുണ്ട്.പറയുബോൾ കാര്യങ്ങൾ നിഷ്പക്ഷമായി പറയണം..ഈശ്വര വിശ്വാസികളും വിശ്വാസമില്ലാത്തവരും ഈ രാജ്യത്തില്‍ തുല്യ അവകാശമുള്ള പൌരന്‍മാരെണെന്നാണ് ഞാൻ വിശ്വസിക്കുന്നത് .മതത്തിലായാലും രാഷട്രിയത്തിലായാലും സത്യം മറച്ചു വച്ചുകൊണ്ടു
    കാര്യങ്ങൾ അവതരിപ്പിക്കുന്നതിനോടു ഞാൻ യോജിക്കുന്നില്ല.

    സ്വന്തം മതത്തിൽ നിന്നു വിവാഹം കഴിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള പൂർണ അവകാശം വിവാഹം കഴിക്കുന്ന ചെക്കനോ/പെണ്ണിനോ ആണ്.മിശ്ര വിവാഹത്തിനോട് എതിർപ്പുണ്ടന്നു ഞാൻ എവിടെയും പറഞ്ഞിട്ടില്ല.സ്വന്തം മക്കൾ അന്യ മതത്തിൽ പെട്ട ഒരാളെ വിവാഹം കഴിച്ചാൽ അംഗീകരിക്കുമോ എന്നാണ് ഞാൻ ചോദിച്ചത്.താങ്കൾ അംഗീകരിക്കും എന്നറിഞ്ഞതിൽ സന്തോഷം...ആദ്യമായി അതിനു മറുപടി പറഞ്ഞത് ടോട്ടോച്ചായനാണ് :)

    മതമായാലും രാഷ്ട്രീയമായാലും മനുഷ്യത്വം എന്ന വികാരം ഇല്ലെങ്കിൽ പിന്നെ എന്തു കാ‍ര്യം....

    അവിടെ കൊടുത്തിരിക്കുന്ന കമന്റുകൾ കൂടി വായിച്ചാ‍ൽ ഞാൻ ഉദ്ദേശിച്ചത് കുറെ കൂടി വ്യക്തമാവും എന്നു വിശ്വസിക്കുന്നു..

    ReplyDelete
  13. താനും ദൈവവും തമ്മിലുള്ള തികച്ചും വ്യക്തിപരമായ ഒരു സ്വകാര്യ ഇടപാടായിട്ടാണ് പൊതുവെ ദൈവ വിശ്വാസത്തെ ആളുകള്‍ കണക്കാക്കിപോരുന്നത്. ഇത്തരത്തിലുള്ള വെറും വ്യയക്തിപരമായ ഒരു ഇടപാടായി മാത്രം ദൈവ വിശ്വാസത്തെ കണക്കാക്കുന്നതിനോട് ഞാന്‍ ഏതായാലും യോജിക്കുന്നില്ല.

    ആത്മീയ ലക്ഷ്യങ്ങളുടെ ഭാഗമായി തന്നെ ഭൌതികമായ വ്യവഹാരങ്ങളെയും നാം കാണേണ്ടതുണ്ട്.

    അപ്പോള്‍ മാത്രമാണ് മൂല്യബോധമുള്ള ഒരു ജനത ഉണ്ടാകുന്നത്. അല്ലാത്ത പക്ഷം രാഷ്ട്രീയത്തിലോ അല്ലെങ്കില്‍ മറ്റു തരത്തിലുള്ള ഭൌതികമായ വ്യവഹാരങ്ങളിലും തനിക്ക് എന്ത് തോന്നിവാസവും പ്രവര്‍ത്തിക്കാം. ആത്മീയതക്ക് അതില്‍ യാതൊരും പങ്കുമില്ല , എന്റെ സാമ്പത്തിക ഇടപാടുകളില്‍ എനിക്ക് എന്തുമാകാം, ഭരണത്തിലിരിക്കുമ്പോള്‍ ജനങ്ങളെ പറ്റിക്കാം ചൂഷണം ചെയ്യാം, കൊള്ള പലിശ നടത്തി ആളുകളെ ആത്മഹത്യയിലേക്ക് നയിക്കാം, മദ്യത്തിന്റെ മൊത്ത കച്ചവടക്കാരനാകാം, ജനങ്ങളെ അകാരണമായി പീഡിപ്പിക്കാം. ഇതെല്ലാം ചെയ്യുന്നവന്‍ തന്നെ അഞ്ചു നേരം നമസ്കരിച്ചത് കൊണ്ടോ, അല്ലെങ്കില്‍ ചര്‍ച്ചില്‍ പോയി മെഴുകുതിരി കത്തിച്ചത് കൊണ്ടോ, അമ്പലത്തില്‍ പോയി തൊഴുന്നത് കൊണ്ടോ ഒരു പ്രയോജനവുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

    അയല്‍ വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറച്ച് ഉണ്ണുന്നവന്‍ വിശ്വാസിയേ അല്ല, അദ്ധ്വാനിക്കുന്നവന് അവന്റെ വിയര്‍പ്പ് മാറും മുമ്പ് പ്രതിഫലം നല്‍കണം, പൂച്ചയെ കെട്ടിയിട്ട് പീഡിപ്പിച്ച സ്ത്രീ നരകത്തിലാണ്. ഇതെല്ലാം പ്രവാചകന്‍ പഠിപ്പിച്ചതും ആത്മീയതയുടെ ഭാഗമായി തന്നെയാണ്.

    കേവലം അമ്പലത്തിലോ പള്ളിയിലോ ചര്‍ച്ചിലോ മാത്രം പോയാല്‍ നമ്മള്‍ പറയുന്നതെന്തും ദൈവം അങ്ങ് കേട്ടുകളയും എന്നാരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ അത് ഒരു വൃഥാ വ്യായാമം മാത്രമായിരിക്കും. ദൈവം നമ്മളുടെ ഹൃദയങ്ങളിലുള്ളത് അറിയാന്‍ കഴിവുള്ളവന്‍ തന്നെയാണ് എന്നാണെന്റെ ഉറച്ച വിശ്വാസം.

    ReplyDelete
  14. പണം ദൈവത്തിനാവശ്യമില്ല പക്ഷെ അവിടെ ഇരിക്കുന്ന മനുഷ്യര്‍ക്ക് ആവശ്യമുണ്ട്.ദൈവങ്ങളൊക്കെ എന്നെ ആരാധാനാലയങ്ങള്‍ വിട്ടു കഴിഞ്ഞിരിക്കുന്നു മാഷെ

    ReplyDelete
  15. "ഞാന്‍ പറഞ്ഞത് ‘മതമില്ലാത്ത ജീവനില്‍’ മതം ഇല്ലാതെ ജീവിക്കുന്നതാവും നല്ലത് എന്ന ആശയത്തിനു ഊന്നല്‍ നല്‍കിയിരിക്കുന്നത് പോലെ തോന്നി എന്നാണ്"

    താങ്കളുടെ അഭിപ്രായത്തോടു തന്നെയാണ് മറുപടി പറയുന്നത്.

    ശ്രീനാരയണഗുരു പറഞ്ഞിട്ടുണ്ട് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് അത് എത്രയോ കുട്ടികള്‍ പഠിച്ചിട്ടുണ്ട്.
    അതു കൊണ്ട് എല്ലാവരും മതമില്ലാതെ ജീവിക്കാന്‍ പാടില്ല എന്ന സന്ദേശമായിരിക്കുമോ പഠിക്കുക?
    ഇതു പഠിപ്പിക്കുന്നതിലൂടെ മതമില്ലാതെ വളരുന്നത് തെറ്റാണ് എന്ന ആശയത്തിന് ഊന്നല്‍ നല്‍കി എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ?

    ഇത്തരത്തിലുള്ള സംശയം തന്നെയാണ് മതമില്ലാത്ത ജീവനില്‍ മതമില്ലാതെ വളരുന്നത് ശരിയാണ് എന്ന ആശയത്തിന് ഊന്നല്‍ ഉണ്ട് എന്ന് താങ്കള്‍ക്ക് തോന്നുന്നത്.

    പിന്നെ എല്ലാ ആശയങ്ങളും കുട്ടികള്‍ അറിയട്ടെ. മതമില്ലാത്ത ജീവന്‍ പഠിച്ച ശേഷം കുട്ടിക്ക് മതില്ലാതെ ജീവിക്കാനാണ് തോന്നുന്നതെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല.

    മതത്തെ വാഴ്ത്തുന്ന എത്രയോ പാഠങ്ങള്‍ പുസ്തകങ്ങളില്‍ ഉണ്ടാകാം. അതൊന്നും ആരും കാണുന്നില്ലേ.

    നിഷ്പക്ഷത എന്നാല്‍ ഇതു രണ്ടും കാണുന്നതാണ്.
    എന്നാല്‍ പാഠപുസ്തകം മതപക്ഷമാണ് മതമില്ലാത്തവരുടെ പക്ഷം പിടിക്കുന്നില്ല. മതമില്ലാത്തവരും ലോകത്തുണ്ട് എന്ന് കുട്ടികള്‍ അറിയട്ടെ എന്ന ഒരാശയം പാഠപുസ്തകത്തില്‍ വന്നതിനെ എതിര്‍ക്കുമ്പോള്‍ നിഷ്പക്ഷനിലപാടാണ് എടുക്കുന്നത് എന്ന് പറയാന്‍ കഴിയില്ല.

    ReplyDelete
  16. ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രധാനം ..
    അയല്‍ക്കാരന്‍ പട്ടിണി
    കിടക്കുന്നുണ്ടോ എന്നതിനാണ് പ്രധാനം...





    ബലിയും,മുട്ടുകുത്തലും പ്രാര്‍ഥനയും ഒക്കെ നല്ലതിന്
    പക്ഷേ അത് നമ്മെ മഹത്തായ പ്രവര്‍ത്തനങ്ങളിലേക്കും
    ധീരമായ കൃത്യങ്ങള്‍ ചെയ്യാനും മറ്റുമുള്ള
    ശക്തി നല്‍കുകയാണെങ്കില്‍ മാത്രം
    ..............................
    അല്ലെങ്കില്‍ എല്ലാം
    വെറുതേ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    (സ്വാമി വിവേകാനന്ദന്‍)

    ReplyDelete
  17. നാനാ രീതിയിലും വഴിതിരിയാവുന്ന ഒരു പോസ്റ്റാണിതു.

    രണ്ടഭിപ്രായങ്ങള്‍ മാത്രം.

    ** ദൈവ/നിരീശ്വര വാദങ്ങള്‍ ലോകചരിത്രത്തില്‍ ഇന്നു വരെ അഭിപ്രായൈക്യത്തിലെത്തിട്ടില്ല.ഒരു പക്ഷെ ഒരു ചെറു ശതമാനം ആളുകള്‍ അങ്ങോട്ടോ ഇങ്ങോട്ടൊ പക്ഷം മാറിയെന്നു വരാം.
    ഏതു യുക്തിവാദം എടുത്തു നിരത്തിയാലും, പ്രകൃതിയിലെ എല്ലാ ചലനങ്ങളും ഒരു പ്രത്യേക താളത്തില്‍ നിജപ്പെടുത്തിയിരിക്കുന്നു എന്നു കാണാം.ഈ താളം എവിടെ നിന്നു എന്നുള്ളതിനു വ്യക്തമായ തെളിവുകള്‍ നിരത്താന്‍ ആര്‍ക്കും ആയിട്ടുമില്ല.

    ** ദൈവത്തിനു കൈക്കൂലി ആവശ്യമില്ല.കൈക്കൂലി നല്‍കേണം എന്നു ഒരു മതത്തിലും എഴുതി വച്ചിട്ടുണ്ടാവുകയുമില്ല.ക്ഷേത്ര ഭണ്ടാരങ്ങള്‍ ക്ഷേത്രങ്ങള്‍ക്കു വരുമാനം നല്‍കുന്നു. തന്തിക്കു നല്‍കുന്ന ദക്ഷിണ തന്ത്രിക്ക് വരുമാനം നല്‍കുന്നു.അവരവരുടെ സന്തോഷത്താലോ അതിമോഹത്താലോ നാം അങ്ങേരെ കൈക്കൂലിക്കാരനാക്കുന്നു. ഒരു ഓഫ്ഫീസിലിരുന്നു ജോലിചെയ്യുന്ന ഞാന്‍ , എന്റെ കടമയുടെ ഭാഗമായി ഒരു ബില്ല് ഒരു തടസ്സം കൂടാതെ പാസ്സാക്കിവിട്ടാല്‍ അന്നു കോണ്ട്രക്റ്ററ് വീട്ടിലെത്തും, ഒരു സന്തോഷത്തിനു ഒരു സമ്മാനംനല്‍കാന്‍.(ചോദിച്ചു വാങ്ങുന്നവരെ കണ്ടില്ലെന്നു നടിക്കയല്ല, ദൈവം ആ കൂട്ടത്തിലാവില്ലായിരിക്കാം.)

    ReplyDelete
  18. ദൈവത്തെ അനുഭവത്തിലൂടെ കാണുക -അറിയുക! തര്‍ക്കിച്ചു സ്ഥാപിക്കേണ്ടതോ, ചര്‍ച്ച ചെയ്തൂ തീരുമാനിക്കേണ്ടതോ ആണോ ഈ പ്രപഞ്ചത്തിന്റെ അധിപത്യം?

    ReplyDelete
  19. ആദ്യമേ ചോദിക്കട്ടെ, നിങ്ങള്‍ ഓരോരുത്തരും ദൈവം എന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നത്? കുട്ടിക്കാലത്ത്‌ അച്ഛനും അമ്മയും മറ്റുള്ളവരും അവരുടെ അറിവിന്‍റെ, ചിന്തയുടെ തലങ്ങളില്‍ നിന്നുകൊണ്ട്‌ എന്തൊക്കെയോ പറഞ്ഞു പേടിപ്പിച്ച, വിശ്വസിപ്പിച്ച ഒരു സംഭവം അല്ലെ? താങ്കള്‍ സ്വതന്ത്രബുദ്ധിയോടെ ചിന്തിക്കാന്‍ തുടങ്ങിയ ശേഷം ദൈവം എന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുനോക്കിയോ? അറിവുള്ളവരുമായി ചര്‍ച്ചചെയ്തു നോക്കിയോ? മൗലികമായ ഏതെങ്കിലും ചെറിയ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ ശ്രമിച്ചോ? താങ്കളുടെ പിതൃക്കളില്‍നിന്നും കിട്ടിയ അന്ധവിശ്വാസജഡിലമായ വളച്ചൊടിച്ച കോണ്‍സെപ്റ്റ് വച്ച് ദൈവം എന്തെന്ന് മനസ്സിലാകാന്‍ ശ്രമിച്ചാല്‍ ഇതൊക്കെത്തന്നെയായിരിക്കും ഫലം! അറിവുകേടും അന്ധവിശ്വാസങ്ങളും തലമുറകള്‍തോറും പകര്‍ന്നുപോകും, അത്ര തന്നെ.

    അന്ധവിശ്വാസങ്ങളാണ് മതം അഥവാ ദൈവം എന്ന് അന്ധമായി വിശ്വസിക്കുന്നതും അന്ധവിശ്വാസം തന്നെയല്ലേ?

    ദൈവം അമ്പലത്തിലോ പള്ളിയിലോ മാത്രമാണെന്ന് ആരാ പറഞ്ഞു വിശ്വസിപ്പിച്ചത്‌? സര്‍വ്വവ്യാപി എന്നുപറയപ്പെടുന്ന, അതായത് നിങ്ങളുടെയുള്ളിലും ഉള്ള ദൈവത്തെ അറിയാന്‍ ശ്രമിക്കൂ, അപ്പോള്‍ ആരാധനാലയങ്ങളിലെയും ദൈവത്തെ കാണാം. സ്വന്തമായിത്തന്നെ ഒരു ആള്‍ദൈവം ആവരുതോ?! അങ്ങനെയാവുമ്പോള്‍ ദയവായി ആരെയും പറ്റിക്കരുതേ!

    'കൈക്കൂലി' എന്ന വാക്കുതന്നെ നോക്കുക. നാം എപ്പോഴാ കൈക്കൂലി കൊടുക്കുന്നത്? ഏതെങ്കിലും ഒരു വഴിവിട്ട കാര്യം ചെയ്തു കിട്ടാന്‍, അല്ലെങ്കില്‍ പെട്ടെന്ന് ചെയ്തു കിട്ടാന്‍, അല്ലേ? എന്തിനാ ആ വഴിക്ക് പോകുന്നത്? പിന്നെ, ക്ഷേത്രത്തിലോ പള്ളിയിലോ മറ്റോ കുറച്ചുരൂപ സമര്‍പ്പിക്കുന്നത് നല്ലത് തന്നെയല്ലേ. അങ്ങനെ ഒരു മതസ്ഥാപനം നടത്താന്‍ കുറച്ചു ചിലവില്ലേ. പാവപ്പെട്ടവനും അത് ഉപകരിക്കട്ടെ.

    ചില ചെറിയ ക്ഷേത്രങ്ങളില്‍ പോറ്റിയ്ക്ക് രൂപ കൊടുക്കുന്നതായിരിക്കും നല്ലത്, കാരണം ദേവസ്വംബോര്‍ഡിന്‍റെ ശമ്പളം ഒന്നിനും തികയില്ല. പാവം, പോറ്റിയ്ക്കും അയാളുടെ കുടുംബം പോറ്റണ്ടെ?. വലിയ ക്ഷേത്രങ്ങളില്‍ വേണമെങ്കില്‍ രസീതോടുകൂടി ചെറിയ സംഭാവന നല്‍കാം. നമ്മള്‍ ഒരു പബ്ലിക് സംവിധാനം ഉപയോഗിക്കുമ്പോള്‍ (സാമ്പത്തികമായി കഴിവുള്ളവര്‍) അതിന് യൂസേജ് ഫീ നല്‍കണ്ടേ? (ഒരു വൃത്തിയുമില്ലാത്ത പബ്ലിക് കംഫര്‍ട്ട് സ്റേഷന്‍ പോലും രണ്ടുരൂപ വാങ്ങുന്നു!) പിന്നെയെന്തിന് ഈ ആരാധനാലയങ്ങളെ കുറ്റപ്പെടുത്തുന്നു?

    ശബരിമലയില്‍ ഇക്കൊല്ലം നൂറുകോടി രൂപ കവിയും വരുമാനം. അവിടെ ആരെങ്കിലും നിര്‍ബന്ധിച്ചു പണം ആവശ്യപ്പെടുന്നുണ്ടോ? ഇല്ലല്ലോ. ഭക്തന്മാര്‍ക്ക് പണം അര്‍പ്പിക്കാന്‍ തോന്നുന്നു, അത്രമാത്രം. പിന്നെ അരവണയും ഉണ്ണിയപ്പവും ഒക്കെ വാങ്ങണം എന്ന് തോന്നിയാല്‍ പണം കൊടുത്തേ തീരൂ, കാരണം അയ്യപ്പനല്ല അവിടെ അതുണ്ടാക്കുന്നത്‌, തൊഴിലാളികളാണ്.

    ReplyDelete
  20. സത്യം...

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.