Saturday, July 26

യുക്തി”വാതം”

ബാബു മാഷിന്റെ പോസ്റ്റിൽ നിന്നും

' ശാസ്ത്രത്തിനെ കൊച്ചാക്കാന്‍' ഇക്കൂട്ടര്‍ ഉന്നയിക്കുന്ന 'അതിഫയങ്കര' ചോദ്യങ്ങള്‍ ഇന്നത്തെ ലോകത്തില്‍ വെളിവുള്ള ഏതെങ്കിലും മനുഷ്യന്‍ ചോദിക്കുന്നതല്ല. എന്നോ കാലഹരണപ്പെട്ട അത്തരം 'കിന്റര്‍ ഗാര്‍ട്ടന്‍' ചോദ്യങ്ങള്‍ക്കു് ഇന്നു് ഒരു പ്രസക്തിയുമില്ല. അതിലെല്ലാമുപരി, ഈ ചോദ്യങ്ങള്‍ തന്നെ എത്രയോ വട്ടം ബ്ലോഗില്‍ത്തന്നെ പല പോസ്റ്റുകളിലായി‍ ചോദിക്കപ്പെട്ടവയാണു്. ഏതെങ്കിലും ഒരു വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നുള്ളവര്‍ അതിനു് അനുയോജ്യമായ പുസ്തകങ്ങള്‍ വായിക്കുകയാണു് സാധാരണ ചെയ്യുന്നതു്. പക്ഷേ, തന്റെ ഒരേയൊരു 'കിത്താവില്‍' സകലമാന സത്യങ്ങളും ഉള്‍ക്കൊള്ളുന്നു എന്നു് കരുതുന്നവര്‍ മറ്റൊന്നും വായിക്കുകയില്ലല്ലോ. ഇനി വായിച്ചാല്‍ തന്നെ അതില്‍ തനിക്കു് അനുകൂലമായതു് എന്തെങ്കിലും ഉണ്ടോ എന്നു് അരിച്ചുപെറുക്കുക മാത്രമാവും ഇക്കൂട്ടര്‍ ചെയ്യുന്നതു്. വിശുദ്ധഗ്രന്ഥങ്ങള്‍ വായിക്കുന്ന കാര്യവും ഏറെ വ്യത്യസ്തമല്ല. ദൈവത്തിന്റെ പടയാളികള്‍ അധികപങ്കും സ്വന്തമതഗ്രന്ഥങ്ങള്‍ പോലും വായിച്ചിട്ടുള്ളവരല്ല എന്നതു് ഒരു യാഥാര്‍ത്ഥ്യമാണു്. ഏതു് മതഗ്രന്ഥവും പരസ്പരവൈരുദ്ധ്യങ്ങളുടെ ഒരു കലവറയാണു്. അവ വിശദമായി വായിച്ചിട്ടുള്ളവര്‍ക്കു് അതറിയാം. വേണ്ടതു് എന്തെന്നറിഞ്ഞാല്‍ അതു് അവയില്‍നിന്നും തപ്പിയെടുക്കാന്‍ വിശ്വാസിക്കും നിരീശ്വരവാദിക്കും ഒരുപോലെ ഒരു പ്രയാസവുമില്ലാതെ സാധിക്കും. ഇവിടെയാണു് വേദഗ്രന്ഥവ്യാഖ്യാതാക്കളുടെ പ്രവര്‍ത്തനമേഖല. അതുവഴി സൂത്രത്തില്‍ അപ്പം നേടാനും വീടുവയ്ക്കാനും‍ അവര്‍ക്കു് കഴിയുന്നു! അവരുടെ ഭാഗ്യം! വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാനും ആളുണ്ടാവും. അതാണു് ലോകഗതി. എന്നെ പിടിച്ചേല്‍പ്പിക്കാത്തിടത്തോളം എനിക്കതിനു് ഒരു എതിരുമില്ല. അതിനു് മാത്രമല്ല, ആരെങ്കിലും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതിനോ വിശ്വസിക്കാതിരിക്കുന്നതിനോ എനിക്കു് യാതൊരുവിധ എതിര്‍പ്പുമില്ല."തുടർന്നു വായിക്കാൻ

പ്രിയ ബാബു മാഷെ..എനിക്കു താങ്കളേയോ സൂരജിനെയോ നേരിട്ടറിയില്ല..ബൂലോകത്തുള്ളവർ മറ്റുള്ളവരുടെ വ്യക്തിത്വം മനസില്ലാക്കുന്നത് അവരുടെ പോസ്റ്റും കമ്മന്റുകളും കണ്ടിട്ടാണ്.നാം നമ്മുടെ ആശയങ്ങൾ പറയുമ്പോൾ മറ്റുള്ളവർ അതു മുഴുവൻ അംഗീകരിക്കണം എന്നു പറയാനാവില്ല.ഒരു പോസ്റ്റിടുമ്പോൾ താങ്കളെ അംഗീകരിക്കുന്നവർക്കു മറുപടി പറയും പോലെ എതിർക്കുന്നവർക്കും മറുപടി പറയാൻ സാധിക്കണം..അല്ലാതെ എതിർക്കുന്നവരെ പരിഹസിക്കുക അല്ല വേണ്ടത്.
താങ്കളുടെ പോസ്റ്റിൽ അഭിപ്രായം എന്ന ബ്ലോഗർ ചോദിച്ച ആ “അതിഫയങ്കര ചോദ്യങ്ങള്‍“മറ്റുള്ളവർക്കു കൂടി കാണാൻ ഞാൻ താഴെ കൊടുക്കുന്നു....

അഭിപ്രായം said...
നവീന ഉപകരണങ്ങള്‍ രൂപമെടുക്കുന്നതിനനുസരിച്ചു് പുതിയ പുതിയ 'പ്രപഞ്ചസത്യങ്ങള്‍' പുറത്തുവരും. തെളിയിക്കപ്പെട്ട 'പഴയ സത്യങ്ങള്‍' അംഗീകരിച്ചുകൊണ്ടുള്ളതായിരിക്കും
അവ

ഇതു നിങ്ങൾക്കു എങ്ങനെ ഉറപ്പിച്ചു പറയാൻ ആവും...നവീന ഉപകരണങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ പുറത്തു വരുന്ന പ്രപഞ്ച രഹസ്യങ്ങൾ പഴയവയുമായി ബന്ധം ഉണ്ടാവണം എന്നു നിർബന്ധമുണ്ടോ?ഒരു കാലത്തു ശരി എന്നു കരുതിയിരുന്ന പല കാര്യങ്ങളും പിന്നിട് തെറ്റായിരുന്നു എന്നു ശാസ്ത്രം പറഞ്ഞിട്ടില്ലെ?

“പില്‍ക്കാലത്തു്, പ്രപഞ്ചത്തില്‍ അവശേഷിച്ച ദ്രവ്യാംശങ്ങളായ അണുകേന്ദ്രകണികകളും എലക്ട്രോണുകളും യോജിച്ചു് ദ്രവ്യമായി, നക്ഷത്രങ്ങളായി, കരയായി, കടലായി, ഏകകോശജീവികളായി, മനുഷ്യരായി...“

ഇതു മത ഗ്രനഥങ്ങളിൽ ദൈവം പ്രപഞ്ചത്തെ സ്ഷ്ടിച്ചതിനേക്കാൾ എളുപ്പമായി പോയല്ലോ മാഷെ..

#Big-Bang ഉണ്ടായതിനു ശേഷം എത്ര കാലം കഴിഞ്ഞാണ് ആ ഏക കോശ ജീവി ഉണ്ടാ‍യത് എന്നതിനു ക്യത്യമായ കണക്കുകൾ ഉണ്ടോ?
#ഏക കോശ ജീവിയാണോ അതോ ജീവികളാണോ ഉണ്ടായത്?
#നക്ഷത്രങ്ങളും,കരയും,കടലും വെവേറെയാണോ അതൊ ഒരുമിച്ചാണോ ഉണ്ടായത്.വെവ്വേറെയാണെങ്കിൽ ആദ്യം ഉണ്ടായത് ഏതാണ്?
#ആ ഏക കോശ ജീവി ഉണ്ടായത് കരയിൽ ആണോ അതൊ കടലിൽ ആണോ?
#ആ ഏക കോശ ജീവിയിൽ നിന്നാണോ ഇന്നു നാം കാണുന്ന ഈ സകല ജീവികളും മരങ്ങളും ഇഴ ജന്തുക്കളും ഉണ്ടായത്?
#രൂപ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യൻ ഉണ്ടായതെങ്കിൽ ഭാവിയിൽ ഇതേ മനുഷ്യൻ രൂപ പരിണാമം വന്നു വേറെ വല്ല ജീ‍വിയും ആയി മാറുമോ?
#എന്തിൽ നിന്നും രൂപ പരിണാമം വന്നാണ് മനുഷ്യൻ ഉണ്ടായിരികുന്നത്?
#ആദ്യം ഉണ്ടായത് ആണാണോ അതൊ പെണ്ണാണോ?
#ഒരേ ജീവിയിൽ നിന്നു തന്നെ ആണോ ആണും പെണും ഉണ്ടായത്?

ഇത്രയും എഫേരട്ട് എടുത്ത് big bang theoryമലയാളത്തിൽ വിശദീകരിച്ച നിങ്ങൾക്കു ഇതൊക്കെ അറിയുമായിരിക്കും എന്നു വിചാരിചാണ് ചോദിച്ചത്...മുഴുവൻ കാര്യങ്ങൾക്കും ഉത്തരം പറഞ്ഞില്ലെങ്കിലും അറിയുന്ന കാര്യങ്ങൾക്കു ഉത്തരം നലകിയാൽ കൊള്ളാമായിരുന്നു...ശാസ്ത്രം തന്നെ പറഞ്ഞിട്ടുള്ള ന്യൂനതകൾ വിഴുങ്ങന്നത് എന്തിന് ?സത്യം തുറന്നു പറയാതെ ആളൂകളെ തെറ്റിധരിപ്പിക്കുന്നതിനോടു യോജിക്കുന്നില്ല

ഇതിൽ എതു ചോദ്യമാണ് മനുഷ്യ യുക്തിക്കു നിലക്കാത്തത്...ബാബു മാഷിനു അറിയാ‍ത്ത കാര്യങ്ങൾ മൊത്തം മനുഷ്യ യുക്തിക്കു നിലക്കാത്തതാണോ?പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പലതും ബ്ലോഗിൽ പല വട്ടം ആവർത്തിച്ചതാണന്നു പറയുന്നു.പല വട്ടം ചോദിച്ചിട്ടും ഉത്തരം ഇല്ല എന്നാണെങ്കിൽ പിന്നെ ആ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്നു അർത്ഥമുണ്ടോ?

മതപരമായ കാര്യങ്ങൾ എഴുതാനല്ല ഞാൻ ബ്ലോഗ് തുടങ്ങിയത്.ഇതു വരെ എന്റെ ഒരു പോസ്റ്റിലോ കമ്മന്റിലോ ‘മതത്തിൽ അതു പറഞ്ഞിട്ടുണ്ട് ഇതു പറഞ്ഞിട്ടുണ്ട്“ എന്നൊന്നും പറഞ്ഞിട്ടില്ല. എന്തിനെ എതിർക്കണമെങ്കിലും അതിനെ ആശയപരമായി എതിർക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.ഞാൻ വിശ്വസിക്കുന്ന മതത്തെയും വിശുദ്ധ ഗ്രന്ഥത്തെയും പലരും അവഹേളിക്കുകയും ശാസ്ത്രം കാട്ടി ഖുർ ആനിൽ പറഞ്ഞത് തെറ്റാണന്നും പറയുകയും ചെയ്തപ്പോൾ “പ്രപഞ്ചവും മനുഷ്യരും എങ്ങനെ ഉണ്ടായി “ എന്ന ഒരു പോസ്റ്റിട്ടു.ബിഗ് ബാംഗ് തിയറിയും ഡാർവിൻ സിദ്ധാന്തവും അല്പം നർമ്മത്തോടെ അവതരിപ്പിച്ചത് ഒരു നല്ല ചർച്ച ഉരുത്തിരിഞ്ഞു വരണം എന്ന ഉദ്ദേശത്തോടു കൂടി ആയിരുന്നു...

ഡോ:സൂരജ് ചർച്ചയിൽ പങ്കെടുത്തപ്പോൾ പല അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിക്കും എന്നു കരുതി.എന്നാൽ പറയാൻ ഉള്ള കാര്യങ്ങൾ പറഞ്ഞു സ്വയം വിജയിയായി പ്രഖ്യാപിച്ചു സൂരജ് സ്വന്തം ബ്ലോഗിൽ ഒരു പോസ്റ്റിട്ടു വിജയം ആഘോഷിച്ചു..സൂരജ് പറഞ്ഞത് വേദവാക്യം എന്നു കരുതുന്ന ചില ബ്ലോഗറുമാർ സൂരജിനെ പൊക്കി കമ്മ്ന്റുകളും ഇട്ടു.സൂരജ് പറഞ്ഞ കാര്യങ്ങളിൽ ചിലതു ഒന്നു വ്യക്തമാക്കാമ്മോ എന്നു തിരിച്ചു ചോദിച്ചപ്പോൾ സൂരജ് എന്റെ ബ്ലോഗിൽ കമ്മന്റിങ്ങ് നിറുത്തി..എന്റെ ബ്ലോഗിൽ നിറുത്തിയ ചർച്ച സൂരജിന്റെ ബ്ലോഗിൽ തുടർന്നു.ശാസ്ത്രത്തെ കുറിച്ചു മാത്രമാണ് സൂരജിന്റെ ബ്ലോഗിൽ സംസാരിച്ചത്.വൈദ്യ വിദ്യാർത്ഥിയായ സൂരജിനു ശാസ്ത്രത്തിലെ ചില “അപ്രിയ സത്യങ്ങൾ” പറഞ്ഞപ്പോൾ തീരെ പിടിച്ചില്ല.സൂരജിനു മറുപടി ഇല്ലാതായ സമയത്താണ് ജോതിർഗമയ എന്ന അവതാര പുരുഷന്റെ രംഗ പ്രവേശം.പിന്നെ അവിടന്നങ്ങോട്ട് തെറിയുടെ പ്രവാഹമായിരുന്നു...ചോദിക്കുന്നതിനെല്ലാം തെറി.സലാഹുദ്ദിന്റെ പോസ്റ്റിലും തെറിയോടു തെറി...അതോടെ ആ ചർച്ച അവിടെ തീർന്നു...തിർന്നതല്ല തീർത്തു..അങ്ങനെ പറയുന്നതാവും കൂടുതൽ ശരി.....

അതിനു ശേഷം ആണ് ck ബാബുവിന്റെ “ബിഗ് ബാംഗിനെ” കുറിച്ചുള്ള പോസ്റ്റുകൾ വരുന്നത്.മൂന്നു ഘട്ടങ്ങളിലായി പ്രസദ്ധീകരിച്ച ആ പോസ്തിന്റെ പിന്നിലെ പ്രയത്നം അഭിനന്താർഹം തന്നെ..പക്ഷെ ബിഗ് ബാംഗിലെ പോരായ്മകൾ ബാബു മാഷ് വിഴുങ്ങി.അതിനെ ചോദ്യം ചെയ്തതു മാഷിനു പിടിച്ചില്ല...അതിന്റെ രോഷം തീർക്കാനാണ് “ചില 'അതിഫയങ്കര' ചോദ്യങ്ങളെപ്പറ്റി “ എന്ന പോസ്റ്റ്.

ബൂലോകത്തെ യുക്തിവാദികളുടെ അഭിപ്രായത്തിൽ അവർക്കു ഉത്തരം അറിയാത്ത
ചോദ്യങ്ങൾ മുഴുവൻ യുക്തിരഹിതവും ബാലിശവുമാണ്.അതു ചോദിക്കുന്നവർ മൊത്തം മന്ദബുദ്ധികളും.

സൂരജും ബാബുമാഷും ശാസ്തം പഠിച്ച അതേ സ്കൂളുകളിൽ നിന്നാണ് ഞങ്ങളും ശാസ്തം പഠിച്ചത് എന്നു അവർ മറക്കുന്നു.ശാസ്തത്തെ ഒരിക്കലും ഞാനോ സലാഹുദ്ദിനോ എതിർക്കുന്നില്ല.ഞാനും സലാഹുദ്ദിനും ഇന്നും ശാസ്ത മേഖലകളിൽ ആണ് ഉള്ളതും.

ഈ ലോകത്തു ജീവിക്കാൻ ദൈവ വിശ്വാസം മാത്രം പോരാ എന്നു ഏതു യുക്തിവാദിയെ പോലെ മത വിശ്വാസികൾക്കും അറിയാം.ശാസ്തം ഇല്ലാതെ മനുഷ്യ പുരോഗതി ഇല്ല.ശാസ്തമായാലും ഖുർ ആനായാലും അതിലുള്ള സത്യങ്ങൾ മറച്ചു വയ്കാതെ അവതരിപ്പിക്കണം.

ബിഗ് ബാംഗായാലും ഡാർവിൻ സിദ്ധാന്തമായാലും അവതരിപ്പിക്കുമ്പോൾ അതിലെ പോരായ്മകൾ കൂടെ പറയണം.ആ സിദ്ധാന്തങ്ങൾ കൊണ്ട് വന്ന ശാസ്ത്രജ്ഞന്മാർക്കു അതു പറയാമെങ്കിൽ സൂരജും ബാബു മാഷും അതു വിഴുങ്ങുന്നത് എന്തിന് ?

“ദൈവത്തിന്റെ പടയാളികള്‍ അധികപങ്കും സ്വന്തമതഗ്രന്ഥങ്ങള്‍ പോലും വായിച്ചിട്ടുള്ളവരല്ല എന്നതു് ഒരു യാഥാര്‍ത്ഥ്യമാണു്“ എന്ന ഈ വാക്കുകൾ സത്യമാണ്..അതു കൊണ്ട് തന്നെ ആണ് ഇന്നു മനുഷ്യൻ മതത്തിന്റെ പേരിൽ വർഗീയത ഉണ്ടാക്കുന്നതും ആളുകളെ കൊല്ലുന്നതും.

ബാബു മാഷിനോടോ സൂരജിനോടോ എനിക്കു യാതൊരു പ്രശ്നവുമില്ല.ആർക്കും എന്തിനേയും എതിർക്കാം...ആശയപരമായി..ആശയപരമായ എതിർപ്പുകൾ ഉള്ളവരോടാണെങ്കിൽ കൂടി വ്യക്തിപരമായി അതോന്നും മനസിൽ സൂക്ഷിക്കരുതെന്നാണ് ഞാൻ വിശ്വസിക്കുന്നത്...

8 comments:

 1. “ദൈവത്തിന്റെ പടയാളികള്‍ അധികപങ്കും സ്വന്തമതഗ്രന്ഥങ്ങള്‍ പോലും വായിച്ചിട്ടുള്ളവരല്ല എന്നതു് ഒരു യാഥാര്‍ത്ഥ്യമാണു്“ എന്ന ഈ വാക്കുകൾ സത്യമാണ്..അതു കൊണ്ട് തന്നെ ആണ് ഇന്നു മനുഷ്യൻ മതത്തിന്റെ പേരിൽ വർഗീയത ഉണ്ടാക്കുന്നതും ആളുകളെ കൊല്ലുന്നതും.

  ReplyDelete
 2. ഒരാള്‍ മത വിശ്വാസിയാണണ് എന്നു പറഞ്ഞാല്‍ അയാള്‍ പുഴുത്തപട്ടിയേക്കാള്‍ വെറുക്കുന്ന ഒരു കൂട്ടം മുറി ശാസ്ത്രകാരന്മാരാണ് ബ്ലൊഗില്‍ അധികവും. അവരെ പിന്താങ്ങുത് ഒരൂ ഫാഷനും. ഇല്ലെങ്കില്‍ പിന്തിരിപ്പന്‍ ആയിപ്പോകില്ലേ?

  പിന്നെ ബാബറി മസ്ജിദ്, ഗലീലിയോ, വന്നു വന്നു കെ പി യോഹന്നാന്‍, പോപ്പിന്റെ ക്ഷമാപണം..പറയാന്‍ ഒത്തിരി കഥകളും..

  അപ്പനു വട്ടുപിടിച്ചാല്‍ അപ്പനെ കൊല്ലുക. അതാണ് പ്രമാണം!

  വിദ്യാഭാസ കച്ചവടത്തെ വെറുക്കുന്ന, പൌരോഹിത്യ അതിക്രമങ്ങളെ വിമര്‍ശിക്കുന്ന,സഹജീവിക്കു ഒരു ദ്രോഹവും ചെയ്യരുത് എന്ന് ആഗ്രഹിക്കുന്ന വലിയ ഒരു കൂട്ടം ഭക്തര്‍ ഉണ്ട്. സ്രുഷ്ടിതാവിന്റെ മുന്‍പില്‍ ഒരു ദിവസം തനിയെ നില്‍ക്കേണ്ടി വരും എന്നും, അന്നു സകല പ്രവര്‍ത്തിക്കും കണക്കു കൊടുക്കേണ്ടി വരും എന്നും ഞാനടക്കം ഈ വിഡ്ഡികള്‍ വിശ്വ്വസിക്കുന്നു.

  അവരുടെ മുന്‍പില്‍ ഈ ഫങ്കര ജ്ഞാനത്തിനും ജ്ഞാനികള്‍ക്കും വലിയ വിലയൊന്നും ഇല്ല.

  എന്റെ നിരീക്ഷണത്തില്‍ ഏറ്റവും മോശമായി കമ്മന്റ് ഇടുന്നതും പ്രതിപക്ഷബഹുമാനം ഇല്ലതെ പ്രതികരിക്കുന്നതും ഈ ഫയകര ജ്നാനികള്‍ ആണ്.അപവാദങ്ങള്‍ ഇല്ലെന്നല്ല.

  ReplyDelete
 3. അപ്പോ ഈ സൂരജും ജ്യോതിര്‍ഗമയയും എപ്പോഴും ഒന്നിച്ചാണോ???

  പണ്ടെന്റെ ആത്മീയത്തിലും ഇങ്ങനെ താന്നെ ആയിരുന്നു...സൂരജ് പുള്ളീടെ കുറേ ചോദ്യങ്ങള്‍ ചോദിക്കും...വിശദീകരണമോ മറുചോദ്ദ്യമോ നമ്മള്‍ ചോദിക്കാന്‍ പാടില്ല!!!(ഒരിക്കല്‍ പുള്ളി എന്നോട് ചോദിച്ചാതാ മൊബൈല്‍ റേഡിയേഷന്‍ മനുഷ്യനെന്തു കുഴപ്പമാ ഉണ്ടാക്ക്കുന്നതെന്ന്????ഒരു മുട്ടാ പകുതി വേവിക്കാന്‍ കഴിവുള്ള മൊബൈല്‍ റേഡിയേഷനെപറ്റി ലോകമെന്മ്പാടും ഗവേഷണമ്ം നടക്കുംപ്പോഴേ സൂരജ് പറഞ്ഞു കഴിഞ്ഞു ആ റേഡിയേഷനു പ്രശ്നമില്ല!!!) ചോദിച്ചാല്‍ പിന്നെ പുള്ളി കമന്റിടില്ല!!!

  അതിന്റെ പിന്നാലെ പുള്ളിയുടെ സ്വന്തം ബ്ലോഗേഴ്സ് നമ്മളെ പറ്റി പോസ്റ്റിടലും ചര്‍ച്ചയും തുടങ്ങയായി!!!അവസാനം ഒരു പ്രമേയവും പാസാക്കപ്പെടും...

  പിന്നെയായിരിക്കും ജ്യോതിര്‍ഗമയയുടെ അരങ്ങേറ്റം!!!പുള്ളിക്ക് തെറിയല്ലാണ്ടെ ഒന്നുമരിയില്ല തന്നെ....നമ്മുടെ സംസ്കാരമോര്‍ത്ത് നാം മിണ്ടാണ്ടേ ഇരിക്കുന്നുവെന്നു മാത്രം!!!

  ഇതേ പാറ്റേണിലായിരുന്നു എനിക്കെതിരെയും ആക്രമണാം...താന്‍ പഠിച്ചതും തനിക്കറിയാവുന്നതും മാത്രം സത്യം എന്ന സൂരജിന്റെ നിലപാട് അഹന്തയായിമാറിയിരിക്കുന്നു എന്ന് പറയാതെ വയ്യ!!!മറ്റുള്ളാവര്‍ പറയുന്നത് സത്യമാകാന്‍ സാധ്യത പോലുമില്ല എന്ന മുന്‍‌വിധീയോടെയാണയാള്‍ ചര്‍ച്ചകളേ സമീപിക്കുന്നതു തന്നെ....

  ReplyDelete
 4. ചങ്ങാതി ശാസ്ത്രം തെറ്റോ, കള്ളത്തരമോ ആകട്ടേ. എന്നാല്‍ മതം അങ്ങനെ ആകാമോ? അധികാരവും പണവും ആഗ്രഹിക്കാത്ത ഒരു മതമെങ്കിലും കാണിച്ചു തരാമോ? നബി പോലും അധികാരം നേടാനാണ് മതത്തേയും ദൈവത്തേയും ഉപയോഗിച്ചത്.

  ReplyDelete
 5. പ്രിയ ജഗതീഷ്,

  മതങ്ങൾ ഒന്നും അധികാരമോ പണമോ ആഗ്രഹിക്കുന്നില്ല...മതത്തെ ഒരു ഉപജീവന മാർഗമാക്കി കാണുന്ന ചില മതപുരോഹിതന്മാരാണ് അധികാരവും പണവും ആഗ്രഹിക്കുന്നത്.....

  ReplyDelete
 6. മതങ്ങളെപ്പറ്റി ശരിയാം വിധം പടിക്കാതെ
  വിമര്‍ശിക്കാന്‍ ഇറങ്ങരുത്.
  യുക്തിവാദം ഒരു മതമാവുകയും
  യുക്തിയെന്നത് കാഴ്ച എന്ന മാധ്യമത്തെ മാത്രം ആശ്രയിച്ചിരിക്കുന്നതുമാണു പ്രശ്നം.
  ശാസ്ത്ര സത്യങ്ങള്‍ പലതും തിരുത്തപ്പെടുമ്പോള്‍
  തിരുത്തപ്പെടാത്തത് മതഗ്രന്ഥങ്ങള്‍ മാത്രമാണെന്ന സത്യം വിസ്മരിക്കരുത്.
  യുക്തിവാദിയായ്തുകൊണ്ടുമാത്രം മനുഷ്യസ്നേഹവും സാമൂഹ്യ ബോധവും ഉണ്ടാവും എന്ന ധാരണ വലിയ തെറ്റാണു.
  ചരിത്രം തന്നെ അതു തെളിയിച്ചിട്ടുണ്ട്.
  ഏറ്റവും ചെറിയ ഉദാഹരണം സ്റ്റാലിന്‍ തന്നെ

  ReplyDelete
 7. ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo

  ReplyDelete
 8. ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
  അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

  എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

  മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).


  ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.