Monday, November 10

ആണ്‍ വര്‍ഗത്തിന്റെ ആവശ്യം എന്തിന്?

രിണാമം വഴിയാണ് ഇന്നു നാം കാണുന്ന സകല ജീവജാലങ്ങളും ഉണ്ടായതെന്നു പരിണാമ സിദ്ധാന്തം പറയുന്നു.അതല്ല മറിച്ച് ദൈവമാണ് സകല ജീവ ജാ‍ലങ്ങളെയും സൃഷ്ടിച്ചതെന്നു വിശ്വാസികളും പറയുന്നു.രണ്ടും പൂര്‍ണ്ണമായി തെളിയിക്കാന്‍ പറ്റില്ല.അപ്പോള്‍ ഈ പ്രപഞ്ചവും അതിലെ ജീവ ജാലങ്ങളും സ്വയം ഉണ്ടായതാണോ അതോ ആരെങ്കിലും ഉണ്ടാക്കിയതാ‍ണോ എന്നു നാം സ്വന്തം യുക്തി അനുസരിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു.ശാസ്ത്രപരമായ അറിവിനേക്കാള്‍ യുക്തിപൂര്‍വമായാണ് ഈ പോസ്റ്റിലെ കാര്യങ്ങള്‍ പറയുന്നത്

ഇതിനു മുന്‍പ്പിട്ടിട്ടുള്ള പോസ്റ്റുകളുടെ തുടര്‍ച്ചതന്നെയാണിത്.

ഡാര്‍വിന്‍ തെറ്റിദ്ധരിപ്പിക്കുന്നു;വര്‍ഗങ്ങള്‍ പരിണമിച്ചിട്ടേയില്ല

മനുഷ്യന്റെ പരിണാമം

നമ്മുടെ പൂര്‍വികര്‍ അപരിഷ്ക്യതരാണോ?

മനുഷ്യ പരിണാമം-2

പരിണാമ സിദ്ധാന്തം-മ്യൂട്ടേഷന്‍ ചില തെറ്റുധാരണകള്‍!

ആദ്യം ഏകകോശ ജീവികളാണ് ഉണ്ടായതെന്നും അവ കോടാനു കോടി വര്‍ഷങ്ങളിലൂടെ പലവിധ പരിണാമങ്ങള്‍ക്കു വിധേയമായാണ് ഇന്നു നാം കാണുന്ന വ്യത്യസ്ഥ തരത്തിലും വര്‍ണങ്ങളിലുമുള്ള ജീവ ജാലങ്ങള്‍ ഉണ്ടായതെന്നു ശാസ്ത്രം പറയുന്നു.കാലാ‍കാലങ്ങളിലെ മാറ്റങ്ങള്‍ക്കു വിധേയമായി കാലഘട്ടങ്ങളെ അതി ജീവിച്ചിച്ച ജീവികളാണ് ഇന്നു നാം കാണുന്നതെന്നു പരിണാ‍മ സിദ്ധാന്തം പറയുന്നു.ഒരു ഏക കോശ ജീവിയില്‍ നിന്നു തുടങ്ങി എന്നു പറയപ്പെടുന്ന പരിണാമം ബുദ്ധിമാനായ മനുഷ്യനില്‍ എത്തി നില്‍ക്കുന്നു.

പരിണാമം അവസാനിച്ചോ അതോ അതിപ്പോഴും തുടരുന്നുണ്ടോ?മനുഷ്യന്‍ പരിണമിച്ച് മറ്റു വല്ല ജീവികളും ആയി തീരുമോ?മനുഷ്യന്‍ ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം തൊട്ട് പരിണാ‍മത്തിനു വിധേയമാ‍യ വല്ല ജീവിയും പറ്റി ചരിത്രപരമായ അറിവുകള്‍ ഉണ്ടോ?പരിണാമസിദ്ധാന്തത്തില്‍ പറയുന്ന ഇടനിലക്കാരായ ജീവികളുടെ ഫോസിലുകള്‍ വല്ലതും കണ്ടെത്തിയിട്ടുണ്ടോ?പരിണാമം വഴി രൂപപ്പെട്ട ജീവികളില്‍ മനുഷ്യനു മാത്രം ബുദ്ധി,സംസ്കാരം,സങ്കീര്‍ണമായ ഭാഷ,നാണം,ജിജ്ഞാസ തുടങ്ങി അനേകം കഴിവുകള്‍/വികാരങ്ങള്‍ ലഭിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വ്യക്തികള്‍ പരിണാമവാദികളെ സംബന്ധിച്ച് മന്ദബുദ്ധികളും വീവരദോഷികളുമാണ്.അവരുടെ കാഴ്ച്ചപാടില്‍ ശാസ്ത്രത്തിന്റെ പേരില്‍ പറയുന്നതിനെയൊന്നും എതിര്‍ക്കാന്‍ പാടില്ല!


ഇപ്രാവശ്യം പ്രത്യുത്പാദനത്തിന്റെ കാ‍ര്യം എടുക്കാം.നമുക്കറിയാം ആണിന്റെയും പെണിന്റെയും പ്രത്യുത്പാദന രീതി തികച്ചും വ്യത്യസ്തമാണ്.പ്രത്യുത്പാദനം നടത്താന്‍ പൂര്‍ണ്ണം പ്രവര്‍ത്തനസജ്ജമായ അവയവങ്ങളും ചുറ്റുപാടുകളും സ്ത്രീയില്‍ തന്നെയിരിക്കെ ബീജം നിക്ഷേപിക്കാന്‍ മാത്രമായി എന്തിനാണ് പ്രകൃതി ആണ്‍ വര്‍ഗ്ഗത്തെ സൃഷ്ടിച്ചത് സോറി പരിണമിപ്പിച്ചത്.ഈ ചെറിയ കാര്യം കൂടി പെണ്‍ വര്‍ഗ്ഗത്തിനുണ്ടായിരുന്നെങ്കില്‍ പിന്നെ ഭൂലോകത്ത് ആണ്‍ വര്‍ഗ്ഗത്തിന്റെ തന്നെ ആവശ്യം ഉണ്ടാവുമായിരുന്നില്ലല്ലോ?[പെണ്‍ വര്‍ഗ്ഗത്തിനു എങ്ങനെ ഇത്രയും കോമ്പ്ലെക്സ് ആയ പ്രത്യുത്പാദന രീതി ലഭിച്ചു എന്നു ചോദിക്കരുത്.പരിണാമത്തില്‍ ചോദ്യം ഇല്ല]

38 comments:

 1. ആണ്‍ വര്‍ഗത്തിന്റെ ആവശ്യം ഉണ്ടോ?

  ReplyDelete
 2. ഉണ്ടേ. പ്രവാചകനാവാന്‍, പുരോഹിതനാവാന്‍, ദൈവപുത്രനാവാന്‍. അല്ലേല്‍ സ്ത്രീകളെ ആരു സംരക്ഷിച്ചേനെ? ദൈവം ഉണ്ടെന്നു തന്നെ നമ്മളെങ്ങനറിഞ്ഞേനെ? എല്ലാത്തിനും ആണുങ്ങള്‍ വേണ്ടേ? ഇത്രമാത്രം കളിമണ്ണുള്ളപ്പോള്‍ പ്രത്യുല്‍പ്പാദനം ഇത്ര സങ്കീര്‍ണമാക്കണ്ടായിരിരുന്നു എന്നു തോന്നുന്നു. [ചോദ്യങ്ങളോടും എതിര്‍വാദങ്ങളോടുമുള്ള ശാസ്ത്രത്തിന്റെ സമീപനം പണ്ടേ ബാലിശമാണല്ലോ, അവരൊക്കെ നമ്മളെക്കണ്ടുപഠിക്കണം.]

  ReplyDelete
 3. ഭാവിയില്‍ ആണിന്റെയും പെണ്‍നിന്റെയും ആവശ്യം ഉണ്ടാവില്ല.ഏതാനും കോശങ്ങളില്‍ നിന്ന് പുതിയ തലമുറ പരീക്ഷണ ശാലകളില്‍ വെച്ചു ഉണ്ടാകുമെങ്കില്‍ എന്തിനു ആണും പെണ്ണും ?

  ReplyDelete
 4. കാന്താരി,

  പക്ഷേ കോശങ്ങള്‍ എവിടെ നിന്നെടുക്കും?അതെടുക്കാന്‍ ആണും പെണും തന്നെ വേണ്ടെ?

  ReplyDelete
 5. അജ്ഞാതാ,
  പരിണാമ സീരീസില്‍ തന്നെയാണോ, അതോ സ്ത്രീപുരുഷ സമത്വമാണോ വിഷയം?

  തീര്‍ച്ചയായും പരിണാമമല്ല വിഷയം എന്നു തോന്നുന്നു.

  ദൈവം സൃഷ്ടിച്ചതായിരുന്നെങ്കില്‍ മനുഷ്യനിലെന്നല്ല ഒരു ജീവികളിലും കാണപ്പെടുന്ന ഇത്ര സങ്കീര്‍ണ്ണമായ ജൈവ പ്രക്രിയകളുടെ അവശ്യം ഉണ്ടാവുമായിരുന്നില്ലല്ലോ, പുരുഷന്‍ ബീജം ഒഴിച്ചു കൊടുക്കണം, അതു സമയം ശരിയാണെങ്കില്‍ ബീജ സങ്കലനം നടക്കും ,(ഫെര്‍ട്ടിലൈസേഷന്‍ എന്ന കലാപരിപാടികളുടെ സങ്കീര്‍ണ്ണത പരാമര്‍ശിക്കുന്നില്ല)പിന്നെ കോശ വിഭജനം, സ്റ്റെം സെല്ലുകള്‍, വിവിധ കലകള്‍ , എന്തൊരു ഏടാകൂടങ്ങളാ !!

  നേരെ മറിച്ചു ഒരു പൂര്‍ണ്ണ രൂപത്തിലുള്ള ജീവി, ബഡ്ഡിംഗ് പോലെ, ശരീര ഭാഗത്തുനിന്നും വളര്‍ന്നു വന്നു , വലുപ്പം വെച്ചാല്‍ എത്ര എളുപ്പമായിരുന്നു !!

  ഒരു ജീവി വര്‍ഗ്ഗത്തിലെ ഓരോ വ്യക്തിയും അവനവനായി നില്‍ക്കുന്നത് ഈ ക്രോസ്സിംഗ് കൊണ്ടാണ്. കപ്പത്തണ്ടു മുറിച്ച് നട്ടു കപ്പയുണ്ടാക്കുന്നപോലെ ആയിരുന്നെങ്കില്‍ , ലോകം മുഴുവന്‍ അജ്ഞാതനോ, അനില്‍@ബ്ലൊഗോ ആയിരുന്നേനെ.

  ഒരുപാട് എഴുതാം. പക്ഷെ ഒരു വിയോജനം എന്ന നിലയില്‍ ഇത്രയും എഴുതിയെന്നേ ഉള്ളൂ.

  ഏതായാലും ചര്‍ച്ച നടക്കട്ടെ.

  ആശംസകള്‍.

  ReplyDelete
 6. അനില്‍ ഭായി ..

  പോസ്റ്റ് പരിണാമ സീരിയസില്‍ തന്നെയാണ്.

  പൂര്‍ണ്ണ സജ്ജമായ പ്രത്യുത്പാദന രീതി സ്ത്രീയിലുള്ളപ്പോള്‍ എന്തിനു ബീജ സങ്കലനത്തിനായി മാത്രം പുരുഷന്‍?അതാണ് പോസ്റ്റിന്റെ വിഷയം

  ReplyDelete
 7. ദൈവം സൃഷ്ടിച്ചതായിരുന്നെങ്കില്‍ മനുഷ്യനിലെന്നല്ല ഒരു ജീവികളിലും കാണപ്പെടുന്ന ഇത്ര സങ്കീര്‍ണ്ണമായ ജൈവ പ്രക്രിയകളുടെ അവശ്യം ഉണ്ടാവുമായിരുന്നില്ലല്ലോ, പുരുഷന്‍ ബീജം ഒഴിച്ചു കൊടുക്കണം, അതു സമയം ശരിയാണെങ്കില്‍ ബീജ സങ്കലനം നടക്കും ,(ഫെര്‍ട്ടിലൈസേഷന്‍ എന്ന കലാപരിപാടികളുടെ സങ്കീര്‍ണ്ണത പരാമര്‍ശിക്കുന്നില്ല)പിന്നെ കോശ വിഭജനം, സ്റ്റെം സെല്ലുകള്‍, വിവിധ കലകള്‍ , എന്തൊരു ഏടാകൂടങ്ങളാ !!

  അനില്‍ ഭായി,ഇത്രയും കോമ്പ്ലസിറ്റി ഉള്ളതു കൊണ്ടുതന്നെയാണ് അതിന്റെ പിന്നില്‍ ഒരു സൃഷ്ടാവ് ഉണ്ടെന്നു ആളുകള്‍ ന്യായമായും സംശയിക്കുന്നത്.

  ReplyDelete
 8. എന്തായാ‍ലും കലക്കുന്നുണ്ട്.

  മത്തായിച്ചന്‍ പറഞ്ഞതു് 100% ശരി....

  അനില്‍... ദൈവം നേരേ ചൊവ്വേ ചിന്തിക്കുന്ന ആളല്ല എന്നു ഭൂലോകം കണ്ടാല്‍ മനസ്സിലാവുന്നില്ലേ?.. എന്തിനു ഭൂലോകം?? .. ബൂലോകം തന്നെ പോരേ?

  അങ്ങനെ വക്രബുദ്ധിയായ ആ ‘ഗഡി‘ അല്ലേ ജൈവപ്രക്രിയകള്‍ ഉണ്ടാക്കിയതു്... അപ്പോ ഇത്തിരി സങ്കീര്‍ണ്ണതയൊക്കെ കാണും....

  പിന്നെ.. എല്ലാം സിം‌പിള്‍ ആയിരുന്നെങ്കില്‍... ബയോളജിയോ, ഫിസിക്സോ ഒന്നും തന്നെ ഇല്ലാതെ ആരും ജോലിയൊന്നും കിട്ടാതെ ബുദ്ധിമുട്ടിയേനേ ഇല്ലേ?

  അപ്പൊ പുള്ളി ഇതൊക്കെ ചെയ്തത് ആ ദീര്‍ഘദര്‍ശിത്വം കൂടി ഉള്ളതു കൊണ്ടല്ലേ?

  എന്റ്റെ കാര്യത്തില്‍ അദ്ദേഹം വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെന്നു തോന്നുന്നു.. അതല്ലേ ഞാന്‍ ഇതൊക്കെ മനസ്സിലാക്കാന്‍ വൈകിയതു്... എന്നാല്‍ മറ്റു പലര്‍ക്കും ശരിക്കും സങ്കീര്‍ണ്ണമായ ബുദ്ധിയും, മുകളിലെ പോസ്റ്റിലുള്ള പോലത്തെ വിവരവും മറ്റും കൊടുത്തു, എന്നെ (എന്നേപ്പോലെയുള്ളവരെ) നല്ല വഴി കാണിക്കാനും അദ്ദേഹം ശ്രദ്ധകാണിച്ചു..

  പുള്ളിക്കു സ്തോത്രം ... സ്തുതി.

  എല്ലാം അദ്ദേഹത്തിന്റെ മായ... ഡാര്‍വ്വിന്റെ കാര്യത്തില്‍ ഒരു ചെറിയ പിരി ടൈറ്റോ ലൂസോ ആക്കി.. ഇല്ലാത്ത കാര്യങ്ങള്‍ ഡാര്‍വിനേക്കൊണ്ട് പറയിപ്പിച്ചതും ദൈവം...
  ഡാര്‍വിന്റെ മണ്ടത്തരത്തെ ശരിയെന്നു പറയുന്ന എന്നേപ്പോലുള്ള മണ്ടന്മാരെ ഉണ്ടാക്കിയതും ദൈവം..
  എല്ലാം പറഞ്ഞു മനസ്സിലാക്കിത്തരാന്‍... അജ്ഞത മാറ്റാന്‍ അജ്ഞാതനെ തയ്യാറാക്കിയതും ദൈവം ...

  നമിക്കുന്നു ഞാന്‍. നമിക്കുന്നു....!

  ഇനി അജ്ഞാതനുള്ള മറുപടി:

  ലിങ്കോ പുസ്തകങ്ങളോ ഒന്നും വായിച്ചില്ലാ അല്ലേ? അന്നു പറഞ്ഞ കാര്യങ്ങളോ.. ലിങ്കുകളോ ഒന്നും ഇനിയും തരേണ്ടകാര്യമില്ലല്ലോ... സമയം കിട്ടുമ്പോള്‍ അതിലെ എന്തെങ്കിലും ഒക്കെ വായിച്ചു തെറ്റുകള്‍ പറഞ്ഞു തരണേ... എനിക്കിപ്പൊ ശാസ്ത്രത്തേയും തെളിവുകളേയും ഒന്നും അത്ര വിശ്വാ‍സം പോര... അജ്ഞാതന്‍ പറയുന്നതാണു് വേദവാക്യം.

  എന്തായാലും പോസ്റ്റു കലക്കി...
  നന്നായി പുഞ്ചിരി തൂകി... :)

  സസ്നേഹം,
  സന്ദീപ്.

  ReplyDelete
 9. പ്രിയ സന്ദീപ്പ്,

  കളിയാക്കല്‍ ആരുടേയും കുത്തുകയല്ല.സന്ദിപ് പറയുന്ന ഭാഷയില്‍ തന്നെ വേണമെങ്കില്‍ എനിക്കും മറുപടി പറയാം.പക്ഷെ അതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഇല്ല.

  താങ്കള്‍ ബാബു മാഷിന്റെ പരിണാമ സിദ്ധാന്തം സംബന്ധമായ പോസ്റ്റുകള്‍ വായിച്ചു കാണുമല്ലോ.ഞാനും വായിച്ചിരുന്നു.അങ്ങനെ അതുണ്ടായി ഇങ്ങനെ ഇതുണ്ടായി ഭൂമി മുഴുവന്‍ അതായിരുന്നു പിന്നെ അത് ഇങ്ങനെയായതാണ് എന്നൊക്കെ എഴുതിയതു വായിച്ച് താങ്കള്‍ “കലക്കി മാഷെ” എന്നു പറഞ്ഞു മറുപടിയും ഇട്ടിരുന്നല്ലോ.അവിടെ താങ്കള്‍ക്കു സംശയങ്ങള്‍ ഒന്നും ഇല്ലല്ലോ അല്ലേ?

  വേണേല്‍ ബാബു മാഷിന്റെ പോസ്റ്റില്‍ കുറേ സംശയങ്ങള്‍ എനിക്കും ചോദിക്കാം ഉത്തരങ്ങള്‍ ബാബുവിനു പറയാന്‍ പറ്റില്ല എന്നു 100 % ഉറപ്പോടെ തന്നെ.അതു കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല.ഞാന്‍ എന്തെങ്കിലും ചോദിച്ചാന്‍ ബാബുവും സൂരജ്ജും ദൈവത്തെ കളിയാക്കും.എന്തിനാ വെറുതേ....ചിലപ്പോള്‍ ജോതിര്‍ഗമയ എന്ന അപരനും പ്രത്യക്ഷപെടാന്‍ സാധ്യതയുണ്ട് ;)

  മാഷ് എഴുതിയ പോസ്റ്റില്‍ ഒന്നും എന്റെ പോസ്റ്റിലെ വാദങ്ങളെ ഖണ്ഡിച്ചു കണ്ടില്ല.ഒരു കാര്യം ചെയൂ.സന്ദീപ്പ് ആ ലിങ്കുകളും പുസ്തകങ്ങളും ബാബുവിനു കൊടുക്കൂ.അദ്ദേഹം റഫര്‍ ചെയ്തു പോസ്റ്റിടട്ടെ.ഞാന്‍ ആ ലിങ്കുകളും പുസ്തങ്ങളും വായിച്ചാല്‍ എന്റെ അറിവു മാത്രമല്ലേ വര്‍ദ്ധിക്കു.നേരെ മറിച്ച് ബാബുവോ സൂരജ്ജോ ആ ലിങ്കുകളും പുസ്തകങ്ങളും വായിച്ചു പോസ്റ്റിയാല്‍ കഥയറിയാതെ ആട്ടം കാണുന്ന ചില അല്പന്മാരുടെ വിജ്ഞാനമെങ്കിലും വര്‍ദ്ധിക്കും!

  പിന്നെ ലിങ്കുകള്‍ വായിക്കുന്നുണ്ട്.ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഞാനും ഒരു വിദ്ധ്യാര്‍ത്ഥിയാണ്. സമയത്തിന്റെ പ്രശ്നനങ്ങള്‍ ഉണ്ട്.

  സന്ദീപ്പിനു ഒരു തെറ്റിധാരണയുണ്ടെന്നു തോന്നുന്നു.ഞാന്‍ ഈ പോസ്റ്റുകള്‍ ഇടുന്നത് ഈ ലോകം സൃഷ്ടിച്ചത് അല്ലാഹുവാണെനു സ്ഥാപ്പിക്കാനല്ല.നേരെ മറിച്ച് പരിണാമ സിദ്ധാന്തം പൂര്‍ണ്ണമല്ല എന്നു ചൂണ്ടി കാണിക്കാനാണ്.ശാസ്ത്ര സംബ്ധമായ അറിവിനേക്കാള്‍ യുക്തിക്കു അടിസ്ഥാനമാക്കിയാണ് ഞാന്‍ ഈ പോസ്റ്റുകള്‍ മൊത്തം എഴുതിയിട്ടുള്ളത്.വായിച്ചിട്ടാണ് താങ്കള്‍ കമന്റുകള്‍ എഴുതുന്നതെങ്കില്‍ മനസിലാവും!

  മനുഷ്യനു ഉണ്ടാക്കാന്‍ പറ്റാത്ത സാധനങ്ങള്‍ എല്ലാം വെറുതെ ഉണ്ടായതാണ് എന്നു പറയുന്ന യുക്തിയുണ്ടല്ലോ അതിലേക്കു ഉയരാന്‍ /താഴാന്‍ സാധിക്കുന്നില്ല.എന്നു വച്ചു ദൈവ വചനങ്ങള്‍ വാ‍യിച്ചു ദൈവം ഉണ്ടാക്കിയതാണ് പ്രപഞ്ചം എന്നു എനിക്കു പൂര്‍ണ്ണമായി മനസിലായി എന്നും അര്‍ത്ഥമില്ല.

  ഞാന്‍ എന്റെ പോസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നത് ഇത്രയേയുള്ളൂ.പരിണാമ സിദ്ധാന്തം അപൂര്‍ണമാണ്.പരിണാമ സിദ്ധാന്തം ശരി വയ്കുന്ന നൂറു തെളിവുകള്‍ നിങ്ങള്‍ക്കു തരാന്‍ സാധിക്കുമെങ്കില്‍ അവ തെറ്റാണെന്നു വാദിക്കാന്‍ ആയിരം കാര്യങ്ങള്‍ പറയാന്‍ സാധിക്കും.നിങ്ങള്‍ അവ കാണാതെ/പറയാതെ പോവുന്നു.ഞാന്‍ അതു ചൂണ്ടി കാണിക്കുന്നു.

  ReplyDelete
 10. ഞാന്‍ എന്റെ പോസ്റ്റുകളിലൂടെ പറയാന്‍ ശ്രമിച്ചത് യുക്തിക്കു നിലക്കാത്തതാണെന്നോ അവ സന്ദീപ്പിനു മനസിലായിട്ടില്ലന്നോ ഞാന്‍ കരുതുന്നില്ല.പരിണാമ സിദ്ധാന്തം എത്ര ആവര്‍ത്തി വായിച്ചാലും ഇവയ്കൊന്നും ഉത്തരം കിട്ടാനും പോവുന്നില്ല.എന്നിട്ടും സന്ദീപ്പ് പോസ്റ്റിനെ കളിയാക്കുന്നതിന്റെ കാരണം വളരെ ലളിതമാണ്.

  പരിണാമ സിദ്ധാന്തം തെറ്റാണ് അല്ലെങ്കില്‍ അപ്പൂര്‍ണമാണ് എന്നു തുറന്നു സമ്മതിച്ചാല്‍ അതിനു പകരം വരിക ദൈവസ്യഷ്ടി വാദമാണ്.എന്നു വച്ചാല്‍ ഈ ഭൂമിയും അതിലെ ജീവജാലങ്ങളും ഒരു സ്യഷ്ടാവിനാല്‍ സ്യഷ്ടിക്കപെട്ടതാണെന്ന വാദം.അതു അംഗീകരിക്കാന്‍ സന്ദീപ്പിനു കഴിയുന്നില്ല.അപ്പോള്‍ ഒരു വഴിയേയുള്ളൂ. ഞാന്‍ എഴുതുന്നതു മുഴുവന്‍ തെറ്റാണെന്നും എനിക്കു പരിണാ‍മ സിദ്ധാന്തം അറിഞ്ഞു കൂടാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നും സ്വയം സമാധാനിക്കുക/വിശ്വസിക്കുക

  ദൈവത്തെ അംഗീകരിക്കേണ്ടി വന്നാല്‍ അവന്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കേണ്ടി വരും.അവന്‍ പറഞ്ഞ ജീവിത നിയമങ്ങള്‍ അംഗീകരിക്കേണ്ടി വരും.പലതില്‍ നിന്നും നാം സ്വയം നിയന്ത്രിക്കേണ്ടി വരും.അവയൊന്നും ആര്‍ക്കും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ അല്ല.അതു കൊണ്ട് എതിര്‍ക്കുക.കാര്യമായ ഒരു പ്രസക്തിയും ഇല്ലാത്ത ശാസ്ത്രം എന്ന ലേബലില്‍ അങ്ങനെ അവസാനം ഭൂമിയുണ്ടായി എന്നു പറയുന്നവരുടെ കൂടെ ചേര്‍ന്നു സ്വയം ആശ്വസിക്കുക,പരിണാമ സിദ്ധാന്തം ശരിയാണെന്നു.ആയികൊള്ളൂ.

  ഒരു മതവും പറയുന്ന ദൈവത്തെ അംഗീകരിക്കേണ്ട.മതത്തില്‍ പറയുന്ന പോലെ ദൈവം കളിമണു കുഴച്ചാണ് ജീവജാലങ്ങളെ ഉണ്ടാക്കിയതെന്നും വിശ്വസിക്കേണ്ട.ദൈവത്തിനു രൂപമുണ്ടെന്നോ ദൈവം പ്രവാചകനെ ഭൂമിയിലേക്കു അയച്ചെന്നും വിശ്വസിക്കേണ്ട.മനുഷ്യനു കാണാന്‍ പറ്റാത്ത ജിന്നുകളും പിശാചും മാലാഖമാരും ഉണ്ടെന്നു വിശ്വസിക്കേണ്ട

  എന്നിട്ടു സ്വയം ചോദിക്കുക ഈ കാണുന്ന പ്രപഞ്ചവും അതിലെ നാനാ ജാതി ജീവ ജാലങ്ങളും സ്വയം ഉണ്ടായതാണോ?സ്വന്തമായി ഒരു ചെറിയ ചോക്കു കഷണം പോലും ഉണ്ടാവില്ല എന്നു പൂര്‍ണ്ണ ബോധ്യമുള്ളപ്പോള്‍ ഈ പ്രപഞ്ചവും നക്ഷത്രങ്ങളും ജീവ ജാലങ്ങളും സ്വയം ഉണ്ടാവുമോ?

  ReplyDelete
 11. പരിണാമ സിദ്ധാന്തം തെറ്റാണ് അല്ലെങ്കില്‍ അപ്പൂര്‍ണമാണ് എന്നു തുറന്നു സമ്മതിച്ചാല്‍ അതിനു പകരം വരിക ശുദ്ധമണ്ടത്തരങ്ങള്‍ മാത്രം നിറഞ്ഞ ദൈവസ്യഷ്ടി വാദമാണ്. അതു അംഗീകരിക്കാന്‍ സന്ദീപ്പിനു കഴിയുന്നില്ല ..

  ഇനി ഒരു വഴിയേ ഒള്ളു സന്ദീപേ.. അജ്ഞാതന്‍ പറയുന്നതു വിശ്വസിക്കുക.അംഗീകരിക്കുക.
  ആ ഗതി വന്നാല്‍ ആത്മഹത്യ ചെയ്യുക.

  ReplyDelete

 12. ഇനി ഒരു വഴിയേ ഒള്ളു സന്ദീപേ.. അജ്ഞാതന്‍ പറയുന്നതു വിശ്വസിക്കുക.അംഗീകരിക്കുക.
  ആ ഗതി വന്നാല്‍ ആത്മഹത്യ ചെയ്യുക.


  അതെയതെ. ഇനിയും ജീവിച്ചാൽ പരിണമിച്ച് വല്ല കുരങ്ങുകളും ആയിത്തീർന്നാലോ ല്ലേ? പേടിതൊണ്ടന്മാർക്ക് പറഞ്ഞത് തന്ന്യാ ആത്മഹത്യ :)

  ReplyDelete
 13. എലിവിഷം, കയര്‍, സൈയനൈഡ്, തോക്ക്, ബോംബ്, കല്യാണം!!!

  ഇതിലേതു വേണമെന്നു നിങ്ങ തന്നെ തീരുമാനിച്ചൊ!

  പരിണമിച്ചു അവസാനം ആത്മഹത്യയില്‍ എത്തി നില്‍ക്കേല്ലെ..;)

  ReplyDelete
 14. പരിണാമം അവസാനിച്ചോ അതോ അതിപ്പോഴും തുടരുന്നുണ്ടോ?മനുഷ്യന്‍ പരിണമിച്ച് മറ്റു വല്ല ജീവികളും ആയി തീരുമോ?മനുഷ്യന്‍ ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം തൊട്ട് പരിണാ‍മത്തിനു വിധേയമാ‍യ വല്ല ജീവിയും പറ്റി ചരിത്രപരമായ അറിവുകള്‍ ഉണ്ടോ?പരിണാമസിദ്ധാന്തത്തില്‍ പറയുന്ന ഇടനിലക്കാരായ ജീവികളുടെ ഫോസിലുകള്‍ വല്ലതും കണ്ടെത്തിയിട്ടുണ്ടോ?

  ഈ സംശയത്തിന് ഉത്തരം എന്റെ കയ്യിലുണ്ട്.. പക്ഷെ ലിങ്ക് ആണ്.. mutation ന്റെ ഇടനിലയിലുള്ള ഒരു ജീവിയുടെ ചിത്രം....ഈ ബ്ലോഗ് വായിക്കുന്നവര്‍ ആ ജീവിയുടെ പരിണാമം ആവാനേ വഴിയുള്ളൂ..

  ദാണ്ടെ... അപ്പൂപ്പനെ കാണണമെങ്കില്‍ ഇവിടെ ഞെക്കൂ...

  ReplyDelete
 15. പരിണാമ പ്രക്രിയിലെ ഒരു വഴിത്തിരിവായിരുന്നു ലൈംഗികപ്രത്യുല്പാദനത്തിന്റെ ആവിര്‍ഭാവം. ഒരു ജീവി തന്നെ രണ്ടായി പിളര്‍ന്നു നടക്കുന്ന അലൈംഗിക പ്രത്യുല്‍പാദനത്തില്‍ ജീനുകളുടെ കൈമാറ്റം സാധ്യമല്ലാത്തതിനാല്‍ ജീവ വൈവിധ്യത്തിനുള്ള അവസരം വളരെ കുറവായിരുന്നു. മ്യുട്ടെഷനുകള്‍ ഒഴിചാല്‍. ലൈംഗിക പ്രത്യുല്പാദനം ​വന്നതോടു കൂടി (ചാടിക്കേറി വരിക ആയിരുന്നില്ല. രണ്ടായി പിളരുന്ന ഡി എന്‍ എ വീണ്ടും കൂടി ചേര്‍ന്ന് ജീന്‍ കൊടുക്കല്‍ വാങ്ങലുകള്‍ സാധ്യമാകുമെന്നായപ്പോള്‍ തുടങ്ങി അതിന്റെ ആദ്യ ഘട്ടം. പിന്നെയും കോടിക്കണക്കിനു കൊല്ലങ്ങള്‍..) ജീവികള്‍ തമ്മിലുള്ള വൈവിധ്യങ്ങള്‍ക്കു അവസരം ഉണ്ടായി.. പരിണാമത്തിനു ആക്കം കൂട്ടിയ ഒരു മാറ്റമായിരുന്നു അത്‌.

  രണ്ടു ജീവികള്‍ ലൈംഗിക പ്രത്യുല്‍പാദനം നടത്തുമ്പോള്‍ അവക്കു തങ്ങളുടെ ജീനുകള്‍ കൈമാറാന്‍ സാധിക്കുന്നു. ഒരു ജീവി തന്നെ ഒരേ സമയം ആണും പെണ്ണുമായാല്‍ ഇതു സാധിക്കില്ലെന്നു വ്യക്തം.

  (എന്റെ ഒരു സന്തോഷത്തിനു വേണ്ടി എഴുതിയതു്‌)
  ഒരുപാട് എഴുതാം. പക്ഷെ ഒരു വിയോജനം എന്ന നിലയില്‍ ഇത്രയും എഴുതിയെന്നേ ഉള്ളൂ. - അനില്‍@ബ്ലോഗ്

  പരിണാമത്തില്‍ ഒന്നിനും ഉത്തരം ഇല്ല എന്നു വിളിച്ചു കൂവുന്നതിനു മുന്പു ഒന്നു ഉറപ്പു വരുത്തുന്നതും കൊള്ളാം .

  "ശാസ്ത്രപരമായ അറിവിനേക്കാള്‍ യുക്തിപൂര്‍വമായാണ് ഈ പോസ്റ്റിലെ കാര്യങ്ങള്‍ പറയുന്നത്" എന്ന അവകാശവാദമാണു കഷ്ടം.

  പഴുതുകള്‍ എല്ലാം അടച്ചു ഉണ്ടാക്കിയ ദൈവസൃഷ്ടിവാദം പറയുന്നതെന്താണാവോ? ആണിന്റെ വിഷമം കണ്ടു അവനെ സന്തോഷിപ്പിക്കാന്‍ ഒരു കൂട്ടായി ഉണ്ടാക്കിയതാണു സ്ത്രീയേ എന്നോ.. അതാണോ യുഖ്ത്തി??

  ReplyDelete
 16. പരിണാമം അവസാനിച്ചോ അതോ അതിപ്പോഴും തുടരുന്നുണ്ടോ?മനുഷ്യന്‍ പരിണമിച്ച് മറ്റു വല്ല ജീവികളും ആയി തീരുമോ?മനുഷ്യന്‍ ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം തൊട്ട് പരിണാ‍മത്തിനു വിധേയമാ‍യ വല്ല ജീവിയും പറ്റി ചരിത്രപരമായ അറിവുകള്‍ ഉണ്ടോ?പരിണാമസിദ്ധാന്തത്തില്‍ പറയുന്ന ഇടനിലക്കാരായ ജീവികളുടെ ഫോസിലുകള്‍ വല്ലതും കണ്ടെത്തിയിട്ടുണ്ടോ?

  പല പ്രാവിശ്യം പലരും ഉത്തരം പറഞ്ഞിട്ടുള്ള ചോദ്യങ്ങള്‍. വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേ ഇരിക്കുന്നു.. ഇനി പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം..

  ആരെങ്കിലും സ്വിച്ചിട്ടു തുടങ്ങിയതാണെങ്കില്‍ അല്ലേ ഈ പരിണാമം പെട്ടെന്നൊരു ദിവസം അവസാനിക്കെണ്ടതൊള്ളു. അതു തുടര്‍ന്നു കൊണ്ടേ ഇരിക്കും. ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും. മനുഷ്യന്‍ ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയ കാലത്തു പരിണമിക്കാന്‍ ഇടയുള്ള ജീവികളുടെ ഫോട്ടോ എടുത്തു വെക്കാഞ്ഞതു കാരണം ചരിത്ര രേഖകള്‍ കിട്ടാന്‍ പ്രയാസമാരിക്കും. പകരം ഫോസിലുകള്‍ വ്യക്തമായ തെളിവുകള്‍ തരുന്നുണ്ടു.
  (മനുഷ്യപൂര്‍വ്വികരുടെ ഉള്‍പ്പെടെ അനേകമനേകം ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ടു. പല നിലയില്‍ ഉള്ളതു തന്നെ. വിക്കിപീഡിയയില്‍ തന്നെ ലിസ്റ്റ് എത്ര വേണമെങ്കിലും കിട്ടും. ലിങ്ക് അല്ലാതെ നേരിട്ടെടുത്തു കാണിച്ചു തരാന്‍ എന്റെ കയ്യില്‍ ഇല്ലാതെ പോയി.)

  .. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വ്യക്തികള്‍ പരിണാമവാദികളെ സംബന്ധിച്ച് മന്ദബുദ്ധികളും വീവരദോഷികളുമാണ്
  ചോദ്യങ്ങള്‍ ഉന്നയിക്കുന്നതു ശാസ്ത്രത്തിന്റെ രീതിയാണു. അല്ലാതെ ലോകാവസാനം വരെ ഉള്ളതു ഒരുമിച്ചു എഴുതി വെക്കുന്നതല്ല ശാസ്ത്രം.

  ReplyDelete
 17. പേടിതൊണ്ടാ,

  പരിണമിച്ച ജീവികളുടെ ഫോട്ടോയല്ല ഫോസിലുകള്‍ തന്നെ കാര്യമായില്ല എന്നാണ് ഞാന്‍ പറഞ്ഞത്.ഫോട്ടോഷോപ്പില്‍ നായ പോലെയുള്ള ജീവി കുതിരയാവുന്നത് കാണിച്ചാല്‍ പരിണാമമാവില്ലല്ലോ.മുകളില്‍ പറഞ്ഞ പോലെ പേടിതോണ്ടന്‍ പരിണമത്തിനു തെളിവു പറയുമ്പോള്‍ അത് തെറ്റാണെന്നുള്ളതിനു വേറേ നൂറു തെളിവുകളുണ്ട്.പേടിതൊണ്ടനു ആ തെളിവുകള്‍ കാണാന്‍ കണ്ണില്ലായിരിക്കാം.എന്നു വച്ചു മറ്റുള്ളവര്‍ അങ്ങനെ തന്നെയാവണം എന്നുണ്ടോ?

  എനിക്ക് ജീവന്‍ സ്ഷ്ടിച്ചതിന്റെ ക്രെടിറ്റ് അല്ലാഹുവിനു വാങ്ങി കൊടുക്കണം എന്നു ഒരു നിര്‍ബ്ധവുമില്ല.മുകളില്‍ സന്ദീപ്പിനുള്ള മറുപടിയില്‍ ഞാന്‍ വ്യക്തമാ‍ക്കിയിട്ടുണ്ട്.

  ചോദ്യങ്ങള്‍ ചോദിക്കുന്ന രീ‍തി ശാസ്ത്രത്തിന്റെ കുത്തുകയൊന്നുമല്ല.ചിന്തിക്കുന്ന മനുഷ്യര്‍ക്കാണ് സാധാരണ സംശയങ്ങള്‍ ഉണ്ടാവുക.അല്ലാതെ ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഞാന്‍ വിശ്വസിച്ചു എന്നു പറയുന്ന മതവിശ്വാസിയും ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട് അതു കൊണ്ട് പരിണാമം മുഴുവന്‍ ശരിയാ‍ണ് എന്നു വിശ്വസിക്കുന്നവരും തമ്മില്‍ വല്ലിയ വ്യത്യാസമൊന്നുമില്ല.

  ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നു വിക്കിപീഡിയില്‍ മാഷ് വായിച്ചിട്ടുണ്ടാവും.അത്തരം അവകാശവാദങ്ങള്‍ ഏറെ കുറേ കെട്ടി ചമച്ചതാണ് എന്നു തെളിഞ്ഞിട്ടുമുണ്ട്,അല്ലെങ്കിലും കണ്ടെത്തിയെന്നു വിളിച്ചു പറയാനാണല്ലോ മാധ്യമങ്ങള്‍ക്കു താത്പര്യം.അതിന്റെ ശേഷം അവയുടെ പിന്നാലെ പോയി സത്യാവസ്ഥ അന്വേഷിക്കേണ്ട കാര്യം അവയ്ക്കില്ലല്ലോ

  "ആരെങ്കിലും സ്വിച്ചിട്ടു തുടങ്ങിയതാണെങ്കില്‍ അല്ലേ ഈ പരിണാമം പെട്ടെന്നൊരു ദിവസം അവസാനിക്കെണ്ടതൊള്ളു. അതു തുടര്‍ന്നു കൊണ്ടേ ഇരിക്കും. ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും."

  ഹ ഹ ഹ...ആരും തുടങ്ങിയതുമല്ല അതുകൊണ്ട് അവസാനിക്കുകയുമില്ല.പരിണാമം തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നതിനു തെളിവു തന്നെയാണ് പരിണാമം എന്ന ടോപ്പിക്ക് ഇട്ടപ്പോള്‍ ഉണ്ടായ പേടിതൊണ്ടന്‍ എന്ന ഐടി തന്നെ.പറയുന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നെങ്കില്‍ താങ്കള്‍ക്കു പുതിയതായി ഇങ്ങനെ ഒരു ഐടിയുണ്ടാക്കേണ്ടി വരില്ലായിരുന്നു

  ReplyDelete
 18. പേടിതൊണ്ടാ,

  “പരിണാമ പ്രക്രിയിലെ ഒരു വഴിത്തിരിവായിരുന്നു ലൈംഗികപ്രത്യുല്പാദനത്തിന്റെ ആവിര്‍ഭാവം. ഒരു ജീവി തന്നെ രണ്ടായി പിളര്‍ന്നു നടക്കുന്ന അലൈംഗിക പ്രത്യുല്‍പാദനത്തില്‍ ജീനുകളുടെ കൈമാറ്റം സാധ്യമല്ലാത്തതിനാല്‍ ജീവ വൈവിധ്യത്തിനുള്ള അവസരം വളരെ കുറവായിരുന്നു“

  ഒരു സംശയം ആദ്യം ഉണ്ടായത് അപ്പോള്‍ ഏക കോശ ജീവികളുടെ ഇണകള്‍ ആയിരുന്നോ?ആണും പെണും?

  ReplyDelete
 19. തെളിവുകല്‍ കെട്ടിച്ചമച്ചതാണു എന്നു താങ്കള്‍ തന്നെ പറഞ്ഞു താങ്കള്‍ തന്നെ വിശ്വസിച്ചാല്‍ മതിയോ? ആ '100 തെളിവുകള്' ഞാന്‍ കണ്ടിട്ടില്ല. ഈ ബ്ലോഗില്‍ പറഞ്ഞിരിക്കുന്നതാണു തെളിവുകള്‍ എങ്കില്‍ അതു വിശ്വസിക്കാന്‍ തീരേ നിര്‍വാഹമില്ല. ഇതൊന്നും തെളിവുകള്‍ അല്ല.. കുറെ വാദങ്ങള്‍ മാത്രമാണു. തെളിവുകള്‍ താങ്കള്ക്കു തരാവുന്നതേ ഒള്ളു.

  പുതിയ ഐഡി ഉണ്ടാക്കിയതു പരിണാമത്തിനെതിരെ ഉള്ള ഒരു തെളിവു കൂടി ആയി അല്ലേ.
  കൊള്ളാം . ഉറപ്പുള്ള കാര്യം ഇവിടെ പറയാന്‍ ഐഡി വേണം എന്ന നിബന്ധന വെച്ചതു നിങ്ങള്‍ തന്നെയല്ലെ . ഐഡി ഉണ്ടാക്കിയതു പരിണാമത്തിനെതിരാരുന്നെന്നു അപ്പൊ അറിയില്ലാരുന്നു.


  ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഞാന്‍ വിശ്വസിച്ചു എന്നു പറയുന്ന മതവിശ്വാസിയും ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട് അതു കൊണ്ട് പരിണാമം മുഴുവന്‍ ശരിയാ‍ണ് എന്നു വിശ്വസിക്കുന്നവരും തമ്മില്‍ വല്ലിയ വ്യത്യാസമൊന്നുമില്ല.

  ശാസ്ത്രം ഖുറാന്‍ പോലെ ഒരു പുസ്തകമല്ല, അതില്‍ പറഞ്ഞിരിക്കുന്നു എന്നു പറയാന്‍ . ഒരാള്‍ ഒരു പുതിയ കാര്യവും പറഞ്ഞു കൊണ്ടെത്തിയാല്‍ ആയിരം പേരുണ്ടാവും അതു ശെരിയാണൊ എന്നു പരിശോധിക്കാന്‍ . ഒരാള്ക്കു യുക്തിക്കു നിരക്കുന്നതെന്നു തോന്നുന്ന വെളിപാടുകള്‍ ചുമ്മാ അങ്ങു എല്ലാരും വിശ്വസിക്കുകയുമല്ല. തെളിവുകള്‍ ഇല്ലാത്ത വാദങ്ങള്‍ ഒന്നും നിലനില്ക്കുകയേ ഇല്ല.

  "കാര്യമായ ഒരു പ്രസക്തിയും ഇല്ലാത്ത ശാസ്ത്രം" കണ്ടെത്തിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നു വാദിക്കുന്ന ദൈവസൃഷ്ടിവാദക്കാരു ചമച്ചതോ ചമക്കാത്തതോ ആയ ഒരു തെളിവെങ്കിലും സ്വന്തം വാദം ന്യായീകരിക്കന്‍ കൊണ്ടുവന്നാല്‍ കൊള്ളാമാരുന്നു.

  ReplyDelete
 20. പരിണാമ സിദ്ധാന്തം തെറ്റാണ് അല്ലെങ്കില്‍ അപ്പൂര്‍ണമാണ് എന്നു തുറന്നു സമ്മതിച്ചാല്‍ അതിനു പകരം വരിക ദൈവസ്യഷ്ടി വാദമാണ്.എന്നു വച്ചാല്‍ ഈ ഭൂമിയും അതിലെ ജീവജാലങ്ങളും ഒരു സ്യഷ്ടാവിനാല്‍ സ്യഷ്ടിക്കപെട്ടതാണെന്ന വാദം.

  പരിണാമ വാദം തെറ്റാണെന്നു തെളിയിക്കുക മാത്രമാണു അവതാരോദ്ദേശം എന്നു ഇടക്കിടെ പറയുന്നുണ്ടു. ഈ ബ്ലോഗില്‍ അതങ്ങോട്ടു തെളിയിക്കുന്നതോടെ ലോകം മൊത്തം ദൈവസൃഷ്ടി വാദം പകരം വരുമെന്നും എല്ലാ പോസ്റ്റിലും പറയുന്നുണ്ടു. പരസ്പരവൈരുധ്യമേ ഇല്ല... വളരെ നല്ലത്.

  ദൈവത്തെ അംഗീകരിക്കേണ്ടി വന്നാല്‍ അവന്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കേണ്ടി വരും.അവന്‍ പറഞ്ഞ ജീവിത നിയമങ്ങള്‍ അംഗീകരിക്കേണ്ടി വരും.പലതില്‍ നിന്നും നാം സ്വയം നിയന്ത്രിക്കേണ്ടി വരും.അവയൊന്നും ആര്‍ക്കും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ അല്ല.അതു കൊണ്ട് എതിര്‍ക്കുക.കാര്യമായ ഒരു പ്രസക്തിയും ഇല്ലാത്ത ശാസ്ത്രം എന്ന ലേബലില്‍ അങ്ങനെ അവസാനം ഭൂമിയുണ്ടായി എന്നു പറയുന്നവരുടെ കൂടെ ചേര്‍ന്നു സ്വയം ആശ്വസിക്കുക,

  ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന എല്ലാര്‍ക്കും ബാധകമാണൊ, അതോ ഇതു സന്ദീപിനു മാത്രമുള്ളതോ?

  ReplyDelete
 21. ഒരു സംശയം ആദ്യം ഉണ്ടായത് അപ്പോള്‍ ഏക കോശ ജീവികളുടെ ഇണകള്‍ ആയിരുന്നോ?ആണും പെണും?

  Action engane vannu enno? atho sexual reproduction-te sherikkulla aavirbhavamo? rantinum utharam undu.

  oru cell chummaa randaayi pirannu prethyulpaadanam nadathunnathaanu asexual reproduction. sexual reproductionil onnu randakunnathinu pakaram randu cellukal onnaya sheshamaanu reproduction.

  angane kooti chernna randu cellukal. andavum beejavum polae randu vyethestha cellukal.. sexual reproductionil aadhyam undaakkiyathu (:-D ആദ്യം ഉണ്ടായത് alla) aa cellukal aayirunnirikkum.. athu aananno pennaano inayaano.. yentherayalum.


  (ee ആദ്യം ഉണ്ടായത് "aettavum aadhyam" aano udheshichae? aarikkum.. athinum munpu enthaarunnu ennu chodikkan..athinutharam paranjaal athinum munpu enthaannu chodikkan.. )

  ReplyDelete
 22. "ശാസ്ത്രം ഖുറാന്‍ പോലെ ഒരു പുസ്തകമല്ല, അതില്‍ പറഞ്ഞിരിക്കുന്നു എന്നു പറയാന്‍ . ഒരാള്‍ ഒരു പുതിയ കാര്യവും പറഞ്ഞു കൊണ്ടെത്തിയാല്‍ ആയിരം പേരുണ്ടാവും അതു ശെരിയാണൊ എന്നു പരിശോധിക്കാന്‍ . ഒരാള്ക്കു യുക്തിക്കു നിരക്കുന്നതെന്നു തോന്നുന്ന വെളിപാടുകള്‍ ചുമ്മാ അങ്ങു എല്ലാരും വിശ്വസിക്കുകയുമല്ല. തെളിവുകള്‍ ഇല്ലാത്ത വാദങ്ങള്‍ ഒന്നും നിലനില്ക്കുകയേ ഇല്ല"

  ശരി സമ്മതിക്കുന്നു..അതു തന്നെയല്ലേ ഞാനും ചെയ്യുന്നുള്ളൂ...ഞാന്‍ കുറച്ചു പോസ്റ്റുകളിലായി എഴുതിയത് മുഴുവന്‍ വായിച്ചിട്ടും അവയൊന്നും പരിണാ‍മത്തിനു എതിരായ തെളിവുകളല്ല എന്നു പറഞ്ഞപോഴേ താങ്കളുടെ യുക്തിയുടെ അവസ്ഥ മനസിലായി.അതു കൊണ്ട് ഇനി അതിനെ പറ്റി ഒന്നും പറയുന്നില്ല

  ഇനി താങ്കള്‍ പറഞ്ഞ തെളിവുകളിലേക്കു കടക്കാം
  ഒരോന്നായി ചര്‍ച്ച ചെയ്യാം.വെറുതെ കളിയാക്കി സമയം കളയില്ലെന്നു വിചാരിക്കുന്നു.

  [1] എല്ലാ ജീവികളും പരിണാ‍മം വന്നാണ് ഉണ്ടായത്.അതിന്‍ എന്തുകൊണ്ട് മനുഷ്യനു മാത്രം സവിശേഷ ബുദ്ധി,സങ്കീര്‍ണമായ ഭാഷ,നാണം,അറിവ് നേടാനുള്ള ജിജ്ഞാസ തുടങ്ങിയവ ലഭിച്ചു?

  ReplyDelete
 23. "oru cell chummaa randaayi pirannu prethyulpaadanam nadathunnathaanu asexual reproduction. sexual reproductionil onnu randakunnathinu pakaram randu cellukal onnaya sheshamaanu reproduction.

  മാഷെ ഞാന്‍ രണ്ടാം ക്നാസില്‍ പഠിക്കുന്ന കുട്ടിയൊന്നുമല്ല asexual and sexual Reproduction അറിയാതിരിക്കാന്‍!ആദ്യത്തെ അസെക്ഷ്വല്‍ റീപ്രൊഡക്ഷനില്‍ നിന്നും സെക്ഷ്വല്‍ റീപ്രൊടക്ഷനിലേക്കു മാറാനുള്ള സാഹചര്യം.അതാണ് ചോദിച്ചത്?

  ReplyDelete
 24. aethu sahacharyam???
  enthaNu njan parayendathu?

  ippoL nilavailulla saahacharyathilum 2 cellukal kooTi chaerunnundu. reproduction nadakkunnundu.. athyapoorvamayi naTakkunnathonnum alla.. pala saahacharyathilum ippozhum kooTi cherunnu. annum kooTi chernnu.. annathu natakkathirikkan kaaranamonnumilla.

  (ingnae ippo parayan pattunollu. samayam kittunilla. malayalam manglish ayathu athu kondanu. prayojanmillathae parayukayannullathum ariyaam.)

  [1]-nte utharavum pakuthi vazhikku ethiyatharunnu.save cheythittundu. complete cheyyan nokkum.. post cheyyanum. (pakshae athine patti allallo ee post.)

  ReplyDelete
 25. ellam ariyaam.. pakshae onnum vishvasikkathathanallae.. sheri.


  aa 2 vari ezhuthaathae athinu thazhe ullathu ezhuthaan enikku ariyathathu kondu patti poyathaanu.. agnjathante arivine vila kurachu kandathinu kshema chodikkunnu.

  aa 2 vari ozhivaakki vaayichaal mathi.

  ReplyDelete
 26. പരിണാമവാദം തെറ്റാണെങ്കില്‍ പിന്നെ വരുന്നത് ദൈവസൃഷ്ടിയാണെന്ന് പറഞ്ഞിരിക്കുന്നതായി കണ്ടു. ദൈവസൃഷ്ടിയാണെന്നുള്ളതിനു എന്താണ് തെളിവ്?

  ReplyDelete
 27. ഇതാപ്പോ നന്നായേ,

  ഈ ബ്ലോഗില്‍ പറഞ്ഞതൊന്നും പരിണാമത്തിനു എതിരായ തെളിവെല്ലെന്നു മാഷെല്ലേ പറഞ്ഞത്,അല്ല ശരിക്കും പേടിതൊണ്ടന്‍ ഞാന്‍ എഴുതിയ പോസ്റ്റുകള്‍ വായിച്ചിരുന്നോ.ഇല്ലെങ്കില്‍ ആദ്യം അതു ചെയ്യൂ.പരിണാമത്തെ കുറിച്ചെഴുതിയ മൊത്തം പോസ്റ്റിന്റെയും ലിങ്കുകള്‍ ഞാന്‍ ഈ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.ആദ്യം അവയൊന്നു വായിക്കൂ.എന്നിട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങളിലെ തെറ്റുകളും പൊരുത്തകേടുകളും ചൂണ്ടി കാണിക്കൂ,അതു പോലെ പരിണാമം ശരിവയ്ക്കുന്നു എന്നു താങ്കള്‍ പറയുന്ന തെളിവുകളും പറയൂ.നമ്മുക്ക് വിശദമായി ചര്‍ച്ച ചെയ്യാം.അതു കൊണ്ട് തീര്‍ച്ചയായും എനിക്കോ പേടിതൊണ്ടനോ പ്രയോജനമായില്ലെങ്കിലും വായിക്കുന്ന ആര്‍ക്കെങ്കിലും പ്രയോജനപെടാതിരിക്കില്ല

  ദയവു ചെയ്തു മലയാളത്തില്‍ ടൈപ്പ് ചെയൂ[www.aksharangal.com]

  ReplyDelete
 28. പേടിതോണ്ടാ,

  ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞത് താങ്കള്‍ക്കു മനസിലായില്ല എന്നു തോന്നുന്നു.ഞാന്‍ ഒന്നു കൂടെ വിശദമാക്കാം

  ശാസ്ത്രം പറയുന്നത് പ്രകാരം ആദ്യം ഒരു പ്രത്യേക സാഹച്യത്തില്‍ [എങ്ങനെ എന്നു ചോദിക്കരുത്] ആദ്യ ജീവന്‍ ഉണ്ടായെന്നും അവ പിന്നെ മ്യൂട്ടേഷനടക്കം എന്തൊക്കെയോ സംഭവിച്ച് പരിണമിച്ച് ഇക്കണ്ട ജീ‍വികള്‍ ഉണ്ടായെന്നുമാണ്.


  ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞത് ആദ്യം ഉണ്ടായെന്നു പറയപ്പെടുന്ന ആ ഏക കോശ ജീവി സ്വയം വിഭജിച്ചാവണം മറ്റു ജീവികള്‍ ഉണ്ടായത്.എന്നാല്‍ ഇന്നു ചെറിയ ചില ജീവികളുടെ കാര്യമൊഴിച്ചാല്‍ മിക്കവയും sexual reproduction വഴിയാണ് പ്രത്യുത്പാദനം നടത്തുന്നത്.പൂര്‍ണ്ണ സജ്ജമായ പ്രത്യുത്പാദന രീതി സ്ത്രീയിലുള്ളപ്പോള്‍ എന്തിനു ബീജ സങ്കലനത്തിനായി മാത്രം പുരുഷന്‍? ഇതിനു താങ്കള്‍ക്കു ശാസ്ത്രം വച്ചു ഒരു വിശദീകരണം തരാന്‍ സാധിക്കുമോ?അതാണ് പോസ്റ്റിന്റെ വിഷയം

  ReplyDelete
 29. "പരിണാമവാദം തെറ്റാണെങ്കില്‍ പിന്നെ വരുന്നത് ദൈവസൃഷ്ടിയാണെന്ന് പറഞ്ഞിരിക്കുന്നതായി കണ്ടു. ദൈവസൃഷ്ടിയാണെന്നുള്ളതിനു എന്താണ് തെളിവ്?"

  ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ശരി സിജു പറയുന്നതാവും നല്ലത്.അതല്ലേ അതിന്റെ ഒരു ശരി :)

  ReplyDelete
 30. അജ്ഞാതാ...

  വലിയ രണ്ടു മറുപടിക്കമന്റുകളും വായിച്ചു...
  പോസ്റ്റു പോലെ തന്നെ സരസം...

  അതിലേക്കു പോകും മുമ്പ്....

  “മുറിവൈദ്യന്‍ ആളെക്കൊല്ലും” എന്നു കേട്ടിട്ടുണ്ടോ?

  അല്ലെങ്കില്‍...
  “കഥയറിയാതെ ആട്ടം കാണുക” എന്ന സംഭവം കേട്ടിട്ടുണ്ടോ?

  മാഷ്ടെ പോസ്റ്റും മറുപടികളും കാണുമ്പോള്‍ ഇതൊക്കെ പറയാനാണെനിക്കു തോന്നുന്നതു...

  അതാണു് കളിയാക്കുന്നതും....

  ആദ്യം മുതലേ പരിഹാസമല്ലല്ലോ എന്റെ ഭാവം .. ഞാന്‍ എന്നാലാവുന്ന വിധം “അറിവിന്റെ ഉറവിടങ്ങള്‍“ ചൂണ്ടിക്കാണിച്ചു... പല ചൂണ്ടുപലകകള്‍ തന്നു...

  ഈ പോസ്റ്റു കണ്ടപ്പോള്‍ മനസ്സിലായീ.. അതൊന്നും നോക്കിയിട്ടില്ല എന്നു..

  പണ്ടൊരിക്കല്‍ ഫെര്‍മാറ്റിന്റെ കഥ പറഞ്ഞു തന്നില്ലേ ഞാന്‍? അതിനി വീണ്ടും പറയുന്നതില്‍ അര്‍ത്ഥമില്ല...

  അതാണിപ്പൊ കളിയാക്കിയതു്...

  അവനവന്റെ ഹോംവര്‍ക്ക് ചെയ്യാതെ... “ഇതു ശരിയല്ല”... “അതു ശരിയല്ല”... “മറ്റേതു ശരിയാണു” ... എന്നൊക്കെ പറയുന്നതു കാണുമ്പോള്‍ ചിരിയും കളിയാക്കലും അറിയാതെ വന്നു പോകുന്നു.

  എന്നാലും.., ദൈവമല്ലേ എന്നെക്കൊണ്ടിതൊക്കെ ചെയ്യിക്കുന്നതു് എന്നൊരാശ്വാസം നമുക്കു രണ്ടുപേര്‍ക്കും ഉണ്ടല്ലോ.. .അതു മാത്രം മതിയെനിക്കു്.

  സന്ദീപ്.

  ReplyDelete
 31. മൂന്നും നാലും എട്ടല്ല എന്നതു കൊണ്ട് മൂന്നും നാലും ആറാകില്ലല്ലോ.. തെളിവില്ലാത്തതു കൊണ്ട് അതു തെറ്റാണെങ്കില്‍ ഇത് തെളിയിക്കാനും തെളിവു വേണ്ടേ..

  ReplyDelete
 32. സിജു,

  പരിണാമസിദ്ധാന്തം തെറ്റായാല്‍ എതാണ് പകരം വരിക എന്നു എനിക്കും സിജുവിനും അറിയാം,പിന്നെ അവ തെളിയിക്കുവാന്‍ ഉള്ള തെളിവുകള്‍,അതു മറ്റുള്ളവര്‍ പറയുന്നത് കണ്ണടച്ചു വിഴുങ്ങാതെ ആലോചിക്കുന്നവര്‍ക്കു മനസിലാവും

  *********************************
  സന്ദീപ്,

  എനിക്കു പറയാനുള്ളത് ഞാന്‍ മുകളില്‍ പറഞ്ഞിട്ടുണ്ട്.
  മുറി വൈദ്യന്‍ ആളെ കൊല്ലുമെന്നുള്ള പഴഞ്ചൊല്ല് ഞാന്‍ കേട്ടിട്ടുണ്ട്.ഇപ്പോ ബൂലോകത്ത് വന്നപ്പോള്‍ അതിന്റെ ഉദാഹരണവും കണ്ടു.കൂടുതല്‍ ഒന്നും പറയാനില്ല.

  ReplyDelete
 33. മറ്റുള്ളവര്‍ പറയുന്നത് കണ്ണടച്ചു വിഴുങ്ങാതെ ആലോചിക്കുന്നവര്‍ക്ക് മനസ്സിലാകും..
  അതാണ് പോയിന്റ് :-)

  ReplyDelete
 34. എല്ലാവര്‍ക്കും തലയ്ക്ക് ചൂടിത്തിരി കൂടുതലാണല്ലേ......
  എന്നെ തല്ലല്ലേ....അറിയാതെ കേറിപ്പോയതാ....തൃപ്തിയായി.

  ReplyDelete
 35. പ്രിയ സുഹൃത്തേ, ഒരു നാള്‍ ഒരു കുരങ്ങ് എണീച്ചപ്പോള്‍ മനുഷ്യനായതല്ല എന്ന് താങ്കള്‍ക്കറിയാമായിരിക്കും. അതിനിടയിലുള്ള പലകണ്ണികളെയും വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. സന്ദീപ് അതിനെപ്പറ്റി എഴുതിയിരുന്നു എന്നു തോന്നുന്നു. പരിണാമ സിദ്ധാന്തം തീരെ ശരിയല്ലെന്ന് താങ്കള്‍ക്കുറപ്പുണ്ടെങ്കില്‍ അതിവിടെ പറയുന്നതിനുപകരം, ബന്ധപ്പെട്ട അക്കാദമീഷ്യന്‍മാരോടു സംസാരിക്കൂ. ഒരുപക്ഷെ ഭാവിയില്‍ കുട്ടികള്‍ തെറ്റുപഠിക്കാതിരിക്കാനെങ്കിലും ഉപകരിക്കും. മാത്രവുമല്ല, ഇവിടെ വാദിച്ചു തോല്‍പ്പിക്കേണ്ട ആവശ്യവുമുണ്ടാവില്ല. ഒന്നും പൂര്‍ണ്ണമാണെന്ന് ശാസ്ത്രം പറയുന്നില്ല. പ്രത്യേകിച്ചും ബയോളജിയുടെ കാര്യത്തില്‍. അതുകൊണ്ടുതന്നെ, മാറ്റങ്ങള്‍ക്കു സാധ്യതയുമുണ്ട്. സ്കൂള്‍ തലത്തില്‍ ബയോളജി പഠനം നിര്‍ത്തിയവരോട് പരിണാമസിദ്ധാന്തത്തിന്റെ തെളിവ് ഹാജരാക്കാന്‍ പറഞ്ഞാല്‍, തെളിയിക്കാന്‍ പറഞ്ഞാല്‍ വേണ്ടത് കിട്ടിയെന്നു വരില്ല. അതുകൊണ്ട് ഈ സിദ്ധാന്തം തെറ്റല്ലെ എന്നു ചോദിക്കുന്നത്, അത്ര ശരിയാണെന്നു തോന്നുന്നില്ല.

  ReplyDelete
 36. jinsbond007,

  സുഹ്രത്തെ പരിണാമത്തിനിടയ്കുള്ള ജീവികളെ ക്യത്യമായി കണ്ടെത്തിയിട്ടുണ്ടെന്നുള്ളതൊക്കെ വെറും അവകാശ വാദങ്ങളാണ്.കോടികണക്കിനു ജീവജാലങ്ങളില്‍ ചിലതിനു സാമ്യം ഉണ്ടാകും എന്നത് പരിണാമത്തിനു തെളിവാകുന്നത് എങ്ങനെ എന്നു എനിക്കു മനസിലാവുന്നില്ല.എനിക്കു പറയാനുള്ളത് ഞാന്‍ ഈ പോസ്റ്റിലും മുന്‍പത്തെ പോസ്റ്റുകളിലും കമന്റുകളിലായും പറഞ്ഞിട്ടുണ്ട്.ഇതൊക്കെ വായിച്ചിട്ടും പരിണാമം ശരിയാണെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആവാം,ഞാന്‍ പരിണാമത്തോടുള്ള എന്റെ കാഴ്ചപാട് വ്യക്ത്യമാക്കുകയാണ് ചെയ്തത്.വിശ്വസിക്കുന്നവര്‍ക്കു വിശ്വസിക്കാം അല്ലാത്തവര്‍ക്കു അവിശ്വസിക്കാം.

  ReplyDelete
 37. ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലായില്ലെന്നു തോന്നുന്നു. ഒന്ന്, പലകണ്ണികളെയും വ്യക്തമായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. എല്ലാ കണ്ണികളും കണ്ടെത്തിയിട്ടുണ്ടെന്നല്ല. എന്തായാലും, പരിണാമസിദ്ധാന്തം ഒന്നിന്റെയും അവസാനമല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായവും. ഞാന്‍ പറഞ്ഞത്, ഇതിലും നല്ല ഒരു അക്കാദമിക് എക്സ്പ്ലനേഷന്‍ താങ്കളുടെ കയ്യിലുണ്ടെങ്കില്‍(ഇവിടെയെഴുതുകയും, കമെന്റെഴുതുന്നവര്‍ക്ക് ഉത്തരമില്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് അക്കാദമിക് എക്സ്പ്ലനേഷന്‍ ആവില്ല) അതു ഈ വിഷയത്തില്‍ വിദഗ്ദരായവരുടെ അടുത്ത് അവതരിപ്പിക്കുന്നതാവും നല്ലത് എന്നാണ് ഞാന്‍ പറഞ്ഞത്.

  ReplyDelete
 38. പരിണാമ സിദ്ധാന്തം എന്നല്ല ഏത്‌ സിദ്ധാന്തത്തിനും വിശദീകരിക്കാനാവാത്ത ചില പ്രതിഭാസങ്ങൾ ഉണ്ടാകും.അത്‌ അംഗീകരിക്കുന്നത്‌ കൊണ്ടാണ്‌ പരിണാമസിദ്ധാതം കൂടുതൽ തെളിവുകൾ തേടി നടക്കുന്നത്‌.പറിണാമ സിദ്ധാന്തത്തിൽ ഡാർവ്വിനു ശേഷം പല സിദ്ധാന്തങ്ങളും നിഗമനങ്ങളും ഉണ്ടാകുന്നത്‌ തന്നെ ഡാർവ്വിനിസം പൂർണ്ണമല്ല എന്നതിനു തെളിവല്ലേ? ശാസ്ത്രം അങ്ങനെയാണ്‌.പൂർണ്ണസത്യം എന്നൊന്ന് അതിലില്ല.അന്വേഷണം തുടരും.

  ഇന്നോളം പുറത്തു വന്ന ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങൾക്കൊന്നും പ്രപഞ്ച്ചത്തിന്റെ ഉത്പത്തിയെക്കുറിച്ച്‌ പൂർണ്ണ വിശദീകരണം നൽകാനായിട്ടില്ല.പ്രപഞ്ചത്തിലെയും പദാർത്ഥത്തിന്റെയും മുഴുവൻ സ്വഭാവങ്ങളെയും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടാണ്‌ ഗ്രാന്റ്‌ യൂനിഫൈദ്‌ തിയറിക്ക്‌ വേണ്ടി അന്വേഷണം നടക്കുന്നത്‌.അതു കൊണ്ട്‌ ന്യൂട്ടൻ തിയറിയും ആപേക്ഷികസിദ്ധാന്തവും ക്വാണ്ടം തിയറിയുമെല്ലാം അശാസ്ത്രീയമെന്ന് കരുതാൻ പറ്റുമോ? ഓരോന്നിനും ശാസ്ത്രീയമായ സാധുതയുണ്ട്‌. അതേ സമയം പരിമിതിയുമുണ്ട്‌.പരിമിതികളാണ്‌. പിന്നീടുള്ള തിയറികളെ സാധ്യമാക്കിയത്‌.

  അതുപോലെ ഡാർവ്വിനിസത്തിനു പരിണാമത്ത്‌ മുഴുവൻ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നത്‌ കൊണ്ടു മാത്രം അത്‌ ശാസ്ത്രീയ സിദ്ധാന്തം അല്ലാതാകുന്നില്ല.പരിണാമ ശാസ്ത്ര ചരിത്രത്തിൽ ഡാർവ്വിനിസത്തിന്‌, മറ്റു ശാസ്ത്ര ശാഖകളിൽ ന്യൂട്ടൻ തിയറി പോലെയോ,ഫ്രോയിഡിന്റെയും ഗ്രിഗർമ്മെന്റലിന്റെയും തിയറികൾ പോലെയോ പ്രാധാന്യമുണ്ടെന്നർത്ഥം . അതു കൊണ്ടാണ്‌ ഡാർവ്വിനിസം ഇപ്പോഴും പഠിപ്പിക്കപടുന്നത്‌.
  അതുകൊണ്ട്‌ ഡാർവ്വിനിസത്തിന്റെ പോരായ്മകൾ എടുത്തു കാട്ടി പരിണാമത്തെ തന്നെ നിഷേധിക്കുന്നത്‌ ശരിയാണോ.കൂടുതൽ അറിയാവുന്നവർ പ്രതികരിക്കുമല്ലോ

  ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.