Tuesday, October 7

ഡാര്‍വിന്‍ തെറ്റിദ്ധരിപ്പിക്കുന്നു;വര്‍ഗങ്ങള്‍ പരിണമിച്ചിട്ടേയില്ല

രു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന,ചുറ്റുപാടുകളോട് പൊരുത്തപെട്ടു പോവാനുള്ള ജീവികളുടെ സ്വഭാവ വിശേഷങ്ങളാണ് ഡാര്‍വിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നം.ഫോസിലുകളുടെ ആധികാരികത സ്പഷ്ടമാക്കാന്‍ ഡാര്‍വിനു കഴിഞ്ഞില്ലെന്നുള്ളതാണ് രണ്ടാമത്തെ പ്രശ്നം.സ്വന്തമായി സ്യഷ്ടിച്ചെടുത്ത സാങ്കല്പിക സിദ്ധാന്തത്തിനു അദ്ദേഹം പരിണാമ സിദ്ധാന്തം എന്നു പേരിട്ടു എന്നു പറയുന്നതാവും കൂടുതല്‍ ശരി.

ഒരു ജീവിയുടെ ശരീരഘടനയിലുണ്ടാവുന്ന മാറ്റങ്ങള്‍ ഭാവി തലമുറയിലേക്കു കൈമാറ്റം ചെയ്തു പുതിയ വര്‍ഗങ്ങള്‍ക്കു രൂപം നല്കുമെന്നു അവകാശപെടാന്‍ ഡാര്‍വിനു എളുപ്പം കഴിഞ്ഞു.അദ്ദേഹത്തിന്റെ അവകാശവാദം "ഇടനില അവശിഷ്ടങ്ങള്‍ (inter mediate form fossils) ഭൂഗര്‍ഭത്തിലെ അടുക്കുകള്‍ക്കിടയില്‍ എവിടയോ നിലനില്‍ക്കുന്നുണ്ടെന്നും അവ കുഴിച്ചെടുക്കപ്പെട്ടു കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു".ഭാവിയില്‍ ഒരു നാള്‍ ഭാവനാസ്യഷ്ടിയായ് ഈ അറ്റുപോയ കണ്ണികള്‍ കണ്ടെത്താനാവുമെന്നും മതിയായ സമയവും വിശദമായ പഠനവും വേണ്ടി വരുമെന്നു അദ്ദേഹം പ്രതീക്ഷിച്ചു.

ഡാര്‍വിന്റെ കാലശേഷം ഒന്നര നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ പരിണാമ സിദ്ധാന്തത്തിന്റെ അസ്വീകാര്യത വിളിച്ചറിയിക്കുന്ന എണ്ണമറ്റ ശാസ്ത്രത്തെളിവുകള്‍ പുറത്തു വന്നു.ചെറിയ മാറ്റങ്ങളോടെ ഒന്നില്‍ നിന്നും മറ്റൊരു വര്‍ഗം ഉരുത്തിരിഞ്ഞു വന്നുവെന്ന ആശയം,ജൈവശാസ്ത്രം പുറത്തു വിട്ട യാഥാര്‍ത്ഥ്യങ്ങള്‍ തകര്‍ത്തു കളഞ്ഞു.ഡാര്‍വിന്‍ സ്വപനം കണ്ടിരുന്ന ഇടനില അവശിഷ്ടങ്ങള്‍ വിശ്വസിനീയമായ രീതിയില്‍ ഇതുവരെ കണ്ടെടുക്കപെട്ടിട്ടില്ല.100 മില്യന്‍ കൊല്ലങ്ങള്‍ക്കു മുന്‍പ്പു ജീവിച്ചിരുന്ന ജീവികള്‍ ഈ നീണ്ട കാലത്തിനിടയില്‍ ഒരു മാറ്റത്തിനും വിധേയമായി കണ്ടില്ല.

വര്‍ഗങ്ങളില്‍ ജൈവപരമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്നു മാത്രമല്ല ,വരാനിരിക്കുന്ന തലമുറകളിലേക്കു പകര്‍ന്നു നല്‍ക്കുകയുമില്ല.അവശിഷ്ടങ്ങള്‍ അത്തരത്തിലുള്ള ഒരു പ്രവണതയും പ്രകടിപ്പിക്കുന്നില്ല.100 കണക്കിനു മില്യന്‍ കൊല്ലങ്ങള്‍ക്കിടയില്‍ സിദ്ധാന്തത്തില്‍ നിലനിന്നിരുന്ന സങ്കല്പിക്കപ്പെട്ട ഒരിടക്കാല അവശിഷടത്തിന്റെ പൊടി പോലും കാണാനുമില്ല.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വുഡ്റോഡ് സയന്‍സ് മാസികയിലെഴുത് ”ഫോസില്‍ വര്‍ഗങ്ങള്‍ അവയുടെ ചരിത്രകാലം മുഴുവന്‍ മാറ്റമില്ലാതെ നിലകൊള്ളുന്നു.പരിവര്‍ത്തനത്തിന്റെ പറയത്തക്ക ഒരുദാഹരണവും ഫോസില്‍ രേഖയില്‍ ഉള്‍കൊള്ളുന്നുമില്ല”

കാര്യം ഇതൊക്കെയായിട്ടും പരിണാമ സിദ്ധാന്തം ഇന്നും നിലനില്‍ക്കുന്നതിന്റെ രഹസ്യമെന്താണ്?

ഡാര്‍വിനിസത്തെ പിന്താങ്ങുന്ന കാരണങ്ങള്‍ ശാസ്ത്രീയമെന്നതിനേക്കാള്‍ ആശയപരമാണ് എന്നതാണ്.ശാസ്ത്രത്തിനു വേണ്ട പെരുമാറ്റ ചട്ടം ആദ്യം ഒരു സിദ്ധാന്തമവതരിപ്പിക്കുക;പിന്നെ തെളിവുകള്‍ അണിനിരത്തി അതിനെ ഒരു നിയമമാക്കി മാറ്റുക എന്നതാണ്.ഇതൊന്നും പരിണാമസിദ്ധാന്തത്തിനു ബാധകമാക്കാനാവില്ല.കാരണം അതിനെ പിന്താങ്ങുന്ന ശാസ്ത്രീയ തെളിവുകള്‍ ഇല്ല എന്നതു തന്നെ.എന്നിട്ടും അത് പാഠപുസ്തങ്ങളിലും മാധ്യമങ്ങളിലും തെറ്റിധരിപ്പിക്കാന്‍ പോന്ന വാര്‍ത്തയാവുന്നു.അതിന്റെ കാരണമെന്താവും?
പരിണാമവാദം തകര്‍ന്നാല്‍ തലസ്ഥാനത്ത് വരിക ദൈവസ്യഷ്ടി വാദമാണ്.എന്നു വച്ചാല്‍ ഈ ഭൂമിയും അതിലെ ജീവജാലങ്ങളും ഒരു സ്യഷ്ടാവിനാല്‍ സ്യഷ്ടിക്കപെട്ടതാണെന്ന വാദം.അതിനെ ചിലര്‍ ഭയപെടുന്നു.

തുടരും....

കടപ്പാട് :Atlas of creation

63 comments:

  1. ഡാര്‍വിനിസത്തെ പിന്താങ്ങുന്ന കാരണങ്ങള്‍ ശാസ്ത്രീയമെന്നതിനേക്കാള്‍ ആശയപരമാണ് എന്നതാണ്.ശാസ്ത്രത്തിനു വേണ്ട പെരുമാറ്റ ചട്ടം ആദ്യം ഒരു സിദ്ധാന്തമവതരിപ്പിക്കുക;പിന്നെ തെളിവുകള്‍ അണിനിരത്തി അതിനെ ഒരു നിയമമാക്കി മാറ്റുക എന്നതാണ്.ഇതൊന്നും പരിണാമസിദ്ധാന്തത്തിനു ബാധകമാക്കാനാവില്ല.കാരണം അതിനെ പിന്താങ്ങുന്ന ശാസ്ത്രീയ തെളിവുകള്‍ ഇല്ല എന്നതു തന്നെ.എന്നിട്ടും അത് പാഠപുസ്തങ്ങളിലും മാധ്യമങ്ങളിലും തെറ്റിധരിപ്പിക്കാന്‍ പോന്ന വാര്‍ത്തയാവുന്നു.അതിന്റെ കാരണമെന്താവും?പരിണാമവാദം തകര്‍ന്നാല്‍ തലസ്ഥാനത്ത് വരിക ദൈവസ്യഷ്ടി വാദമാണ്.എന്നു വച്ചാല്‍ ഈ ഭൂമിയും അതിലെ ജീവജാലങ്ങളും ഒരു സ്യഷ്ടാവിനാല്‍ സ്യഷ്ടിക്കപെട്ടതാണെന്ന വാദം.അതിനെ ചിലര്‍ ഭയപെടുന്നു.

    ReplyDelete
  2. അജ്ഞാതന്‍ പറഞ്ഞത് ശരിയാൺ. ഡാര്വിനിസത്തെ സ്ഥിരീകരിക്കാനുള്ള ഒരു തെളിവും ഇന്നു വരെ ലഭിച്ചിട്ടില്ല. സ്രൃഷ്ടിയുടെ കര്ത്താവായ ബ്രഹ്മാവ് സ്രൃഷ്ടിച്ചതാൺ ഈ ഭൂമിയും അതിലുള്ള ജീവജാലങ്ങളുമെല്ലാം. എല്ലാം എന്നു പറഞ്ഞാൽ എല്ലാമല്ല. വവ്വാലൊഴിച്ച് ബാക്കിയെല്ലാം. ബ്രഹ്മാവിനെ പിടിച്ചു പൂട്ടിയിട്ട് സുബ്രഹ്മണ്യന്‍ സ്രൃഷ്ടി നടത്താന്‍ ശ്രമിച്ചതാൺ വവ്വാലുണ്ടാവാന്‍ കാരണം. തലതിരിഞ്ഞു പോയി. അദ്ദേഹം അധികം സ്രൃഷ്ടി നടത്തുന്നതിനു മുമ്പ് ബ്രഹ്മാവ് ചാര്ജ്ജ് ഏറ്റെടുത്തത് നമ്മുടെ ഭാഗ്യം. ഇല്ലെന്കിൽ മനുഷ്യനൊക്കെ എങ്ങ്നനെയിരുന്നേനെ. അദിതിയുടെ മക്കളായി ദേവന്മാരും ദിതിയുടെ മക്കളായി അസുരന്മാരും. ദിനോസറുകളെ ബ്രഹ്മാവ് സ്രൃഷ്ടിച്ചതായി പുരാണങ്ങളിലൊരിടത്തും പറഞ്ഞിട്ടില്ല. ചിലപ്പോൾ അദ്ദേഹം ഭൂമി സ്രൃഷ്ടിച്ച കൂട്ടത്തിൽ ഫോസിലുകളും സ്രൃഷ്ടിച്ചതാവാം. അജ്ഞാതന്‍ പറഞ്ഞ ഒരു വാദം മാത്രം അംഗീകരിക്കാന്‍ പറ്റില്ല. "ഈ ഭൂമിയും അതിലെ ജീവജാലങ്ങളും ഒരു സ്യഷ്ടാവിനാല്‍ സ്യഷ്ടിക്കപെട്ടതാണെന്ന വാദം" വവ്വാലുകളെ സ്രൃഷ്ടിച്ചതിനാൽ സുബ്രഹ്മണ്യനും ഒരു സ്രൃഷ്ടാവല്ലേ? അതായത് യഥാര്ത്ഥത്തിൽ രണ്ടു സ്രൃഷ്ടാക്കളുണ്ട്. സ്രൃഷ്ടാവ് ഒന്നേയുള്ളൂ എന്ന് അജ്ഞാതന്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാൺ അവകാശപ്പെടുന്നത്? രണ്ടൂ പേരുണ്ട് എന്നുള്ള എന്റെ വാദത്തിനു തെളിവ് ഞാന്‍ പറഞ്ഞു കഴിഞ്ഞു.

    ReplyDelete
  3. ഓഫിനു മാപ്പ്.
    അഞ്ജാതാ, ഈ ബ്ലോഗ് http://paamb.blogspot.com/2008/09/blog-post_13.html താന്കളുടേതാണോ? അല്ലെന്കിൽ താന്കളുടെ ചിത്രങ്ങൾ അടിച്ചു മാറ്റപ്പെട്ടിരിക്കുന്നു.

    qw_er_ty

    ReplyDelete
  4. പ്രിയ കുതിരവട്ടന്‍, എനിക്കു മൈലായി കിട്ടിയതാണ് ആ ഫോട്ടോകള്‍.ചിലപ്പോള്‍ ‘പാമ്പിനും‘ അതുപോലെ തന്നെ കിട്ടിയതാവാം....പിന്നെ സ്യഷ്ടിയെ കുറിച്ചു ഒരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ ഇല്ല.കാരണം പോസ്റ്റ് അതുമായി ബന്ധപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

    ReplyDelete
  5. എന്നാൽ സ്രൃഷ്ടിയുടെ കാര്യത്തിലുള്ള ചര്ച്ച നമുക്ക് പിന്നീടാക്കാം. അല്ലെന്കിൽ തന്നെ നമ്മൾ തമ്മിൽ ഒരേയൊരു കാര്യത്തിൽ മാത്രമേ തര്ക്കമുള്ളൂ. താന്കൾ പറയുന്നു ഒരേയൊരു സ്രൃഷ്ടാവേയുള്ളൂ എന്ന്. ഞാന്‍ പറയുന്നു രണ്ടു പേരുണ്ടെന്ന്. ബ്രഹ്മാവും സുബ്രഹ്മണ്യ്നും. പരിണാമവാദം തെറ്റാണെന്ന് സ്ഥാപിച്ച് കഴിഞ്ഞിട്ടല്ലേ സ്രൃഷ്ടാവിനെക്കുറിച്ച് തര്ക്കിക്കേണ്ടൂ. അതുകൊണ്ട് നമുക്ക് പരിണാമസിദ്ധാന്തത്തിന്റെ വക്താക്കളാരെന്കിലും വരുന്നുണ്ടോ എന്നു നോക്കാം. ആരും വന്നില്ലെന്കിൽ നമുക്ക് സ്രൃഷ്ടിയെക്കുറിച്ചാവാം ചര്ച്ച.

    ഒരു കാര്യം കൂടി, താന്കൾ പറഞ്ഞു, ഭൂമിയും അതിലെ ജീവജാലങ്ങളും ഒരു (ഞാന്‍ പറയുന്നു രണ്ട്) സ്രൃഷ്ടാവിനാൽ സ്രൃഷ്ടിക്കപ്പെട്ടതാണെന്ന വാദത്തെ ചിലർ ഭയപ്പെടുന്നു എന്ന്. ആരാൺ ഭയപ്പെടുന്നത്? എന്തു കൊണ്ട്?

    ഓടോ:
    ആ ചിത്രങ്ങളുടെ താഴെ താന്കളുടെ ബ്ലോഗിന്റെ പേരും എംബഡ് ചെയ്തപ്പോൾ ഞാന്‍ കരുതി താന്കൾ സ്വയം എടുത്ത ചിത്രങ്ങളായിരിക്കുമെന്ന്. എന്നാൽ പാവം പാമ്പ് കൊണ്ടോക്കോട്ടെ :-) ഇനി യഥാര്ത്ഥത്തിൽ ചിത്രമെടുത്ത ആൾ അജ്ഞാതന്റെ അടുത്ത് വന്ന് അടിയുണ്ടാക്കുമോ? അജ്ഞാതനാണെന്കിൽ ബ്ളോഗിന്റെ പേരു വരെ ചിത്രത്തിനോട് കൂട്ടിച്ചേര്ത്തിരിക്കുന്നു. ആളു വരട്ടെ, അപ്പൊ നോക്കാമല്ലേ. :-)

    ReplyDelete
  6. പ്രിയ അജ്ഞാതന്‍,
    ഈ പോസ്റ്റ് എന്താ വരാത്തത് എന്ന് അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു ഞാന്‍ , ഇതുവരെ.

    പരിണാമസിദ്ധാന്തം തെറ്റാണ് എന്നു തെളിയിക്കാന്‍ ഏറ്റവും ആവേശത്തില്‍ നടക്കുന്നത് ഇസ്ലാം മതമാണെന്ന് പറഞ്ഞാല്‍, താങ്കള്‍ തെറ്റിദ്ധരിക്കരുത്. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്. മണിക്കൂറുകള്‍ നീണ്ട ക്ലാസ്സുകള്‍ , സിഡി പ്രദര്‍ശനങ്ങള്‍ ഇവയൊക്കെ കണ്ടവനാണ് ഞാന്‍.

    കൃസ്തുമതത്തെ നോക്ക്,
    വേദപഠന ക്ലാസ്സില്‍ ഉല്‍പ്പത്തി പഠിപ്പിക്കുന്ന അച്ചന്‍ തന്നെ ശാസ്ത്ര ക്ലാസ്സില്‍ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നു.പരിണാമ സിദ്ധന്തം പഠിപ്പിക്കപ്പെടുന്നത് കൊണ്ടു മാത്രം ചോദ്യം ചെയ്യപ്പെടുന്നതല്ല തങ്ങളുടെ അസ്ഥിത്വം എന്ന് അവര്‍ കരുതുന്നുണ്ടാവും.

    മത ഗ്രന്ധങ്ങള്‍ “മിത്തുകള്‍ ” ആയി അതിന്റെ പാട്ടിനു വിടാന്‍ തയ്യാറാകണം.

    താങ്കള്‍ പറയുമായിരിക്കും, ഇതും അതും തമ്മില്‍ ബന്ധമില്ല, ഡാര്‍വിന്റെ സിദ്ധാന്തം ചോദ്യം ചെയ്യുക മാത്രമാണ് ഈ പോസ്റ്റ് ഉദ്ദേശിക്കുന്നതെന്ന്. അങ്ങിനെ പറയുകയാണെങ്കില്‍ എന്റെ പരാമര്‍ശം ഞാന്‍ പിന്‍വലിക്കാം.

    കുതിരവട്ടന്‍ പറഞ്ഞത് ശരിയാണ് , ജീവികളെ സൃസ്ഷ്ടിച്ചത് ബ്രഹ്മാവാണ് എന്നാണ് എന്റെ അമ്മൂമ്മ പറഞ്ഞിട്ടുള്ളത്.നീണ്ട് സൃഷ്ടികൊണ്ട് പുള്ളിക്കാരന്‍ തളര്‍ന്നു പോയി എന്നും പറഞ്ഞുതന്നിരുന്നു. അമ്മൂമ്മ വളരെ അറിവുള്ള ആളായിരിക്കണം, കാരണം എല്ലാ പുരാണ ഗ്രന്ധങ്ങളും അവര്‍ക്കു മനഃപാഠമാണ്.

    ReplyDelete
  7. കുതിരവട്ടന്റെ ഉത്തരം ഇഷ്ടപ്പെട്ടു. പാവം സുപ്രമണീനെ അങ്ങനെ ലിസ്റ്റില്‍ നിന്ന് തള്ളാവോ...

    ReplyDelete
  8. പരിണാമത്തെ കുറിച്ചാണ് പോസ്റ്റ്..അതു വായിച്ചിട്ടു ദൈവത്തിനെ കളിയാക്കുന്നു..പരിണാമം ശരിയോ തെറ്റോ..അതിനെ കുറിച്ചാര്‍ക്കും ഒരു മറുപടിയുമില്ലേ?ദൈവത്തെ മാത്രം കീറി മുറിച്ച് വിശകലനം ചെയ്താല്‍ മതിയോ?ഖുര്‍ ആന്‍ മുഹമ്മദിന്റെ സങ്കല്‍പ്പം എന്നു പറഞ്ഞു തള്ളി കളയുന്നു,അതേ ആളുകള്‍ ഡാര്‍വിന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ പരിണാമ സിദ്ധാന്തം തൊണ്ട തൊടാതെ വിഴുങ്ങുന്നു..ഇതൊരു വല്ലാത്ത യുക്തിബോധം തന്നെ...ആവശ്യത്തിനനുസരിച്ച് വളക്കാനും ഒടിക്കാനും കഴിയുന്ന യുക്തി!!

    ReplyDelete

  9. പരിണാമസിദ്ധാന്തം തെറ്റാണ് എന്നു തെളിയിക്കാന്‍ ഏറ്റവും ആവേശത്തില്‍ നടക്കുന്നത് ഇസ്ലാം മതമാണെന്ന് പറഞ്ഞാല്‍, താങ്കള്‍ തെറ്റിദ്ധരിക്കരുത്.


    പ്രിയ അനിൽഭായ്

    ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ തെറ്റാണെന്ന് തെളിയിക്കേണ്ട കാര്യമില്ല. കാരണം തെളിവില്ലാത്ത ഓന്നിനെ പിന്നെ തെറ്റാണെന്ന് തെളിയിക്കേണ്ട കാര്യമെന്ത്. പിന്നെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ തെളിവില്ലാത്ത ഒരു സംഗതിയെ സത്യമാണെന്ന തരത്തിൽ പഠിപ്പിക്കാൻ പാടുള്ളതല്ല എന്നാണ്. അതൊരു നിരീക്ഷണം എന്ന നിലക്ക് പഠിപ്പിക്കുന്നതിൽ തെറ്റുമില്ല.

    പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ച് ഇസ് ലാമിന് ഒരു കാഴ്ചപാടുണ്ട്. അത് എന്തെങ്കിലും ശാസ്ത്രീയ പരീക്ഷണങ്ങളുടെയോ നിരീക്ഷണങ്ങളുടെയോ അടിസ്ഥാനത്തിലുള്ളതല്ല. ഇസ് ലാം ഒരു പരീക്ഷണം നടത്തി കണ്ടു പിടിച്ചതുമല്ല. അങ്ങിനെ ആരും അവകാശപ്പെടുന്നുമില്ല.

    നാം ആദ്യം വേണ്ടത് ശാസ്ത്രമെന്തെന്നും ജിവിത ദർശനമെന്തെന്നും പഠിക്കുകയാണ്. ഇസ് ലാം ഒരു ജീവിത ദർശനാമാണ് ശാസ്ത്രമല്ല.

    ReplyDelete
  10. തിന്ക് ഡിഫറന്റ്, ദൈവത്തെ കളിയാക്കുന്നു എന്നു പറഞ്ഞത് ഗുപ്തനെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായി. സത്യത്തിൽ ദേവസേനാപതിയായ സുബ്രഹ്മണ്യനെ സുപ്രമണിയെന്നു സംബോധന ചെയ്തതു കണ്ടപ്പോൾ ചെറുതല്ലാത്ത ദേഷ്യം എനിക്കും തോന്നി. എന്നാലൊരു പുനരവലോകനത്തിൽ വരമൊഴി ഉപ്യോഗിച്ചെഴുതുന്ന ആര്ക്കും വരാവുന്ന ഒരു അബദ്ധമാവാനേ വഴിയുള്ളു എന്നും തോന്നുന്നു. ഇനി ഗുപ്തന് തെറ്റിച്ചെഴുതിയാൽ നമുക്ക് ചോദിക്കാം.

    ReplyDelete
  11. പാലക്കാട്ടെ പട്ടന്മാരെക്കൊണ്ടോ ഗുപ്തന്മാരെക്കൊണ്ടോ സുബ്രമണ്യനെന്ന പേര്‍ സുപ്രമണിയെന്നല്ലാതെ പറയിക്കാങ്കില്‍ ഞാന്‍ ഗുപ്തവര്‍ഗത്തില്‍ നിന്ന് രാജിവയ്ക്കാം..

    മൊത്തം പറയാന്‍ മടിച്ചിട്ട് ലവന്മാര്‍ മണിച്ചാമി എന്നൊക്കെയാ പഴനിമലയാണ്ടവനെ വിളിക്കുന്നത് :)

    കളിയാക്കി എന്നൊക്കെ സീരിയസായിപറയാണെങ്കില്‍ കൊളോക്ക്യല്‍ ഉപയോഗിച്ചതാണ് എന്ന വിശദീകരണം സീരിയസായി എടുക്കണം എന്ന് അപേക്ഷ..

    കുതിരവട്ടാ.. ന്റെ കയ്യീക്കിട്ടും !

    ReplyDelete
  12. പോസ്റ്റുമായി ബന്ധപ്പെട്ടു സംസാരിച്ചാല്‍ കൊള്ളാമായിരുന്നു...ദൈവത്തെ പറ്റി പിന്നെ സംസാരിച്ചാല്‍ പോരെ!

    ReplyDelete
  13. അനില്‍ ഭായി,

    വിശ്വാസികള്‍ വിശ്വസിക്കുന്നത് ജീവന്‍ സ്യഷ്ടിച്ചത് ദൈവമാണെന്നാണ്.ഡാര്‍വിന്‍ പറയുന്നു പരിണാമം വഴിയാണ് ഇക്കണ്ട ജീവികള്‍ മുഴുവന്‍ ഉണ്ടായതെന്ന്.അതു പലരും ഏറ്റു പിടിച്ചു വിശ്വാസികളെ പരിഹസിക്കുന്നു.പലര്‍ക്കും സ്ക്കൂളില്‍ പഠിച്ച വീവരം മാത്രമാണ് ഡാര്‍വിന്‍ സിദ്ധാന്തത്തെ കുറിച്ചുള്ളത്.സ്ക്കൂളില്‍ നിന്നും പഠിച്ചതാണ് ശരി എന്നു വിശ്വസിക്കുന്നവര്‍ക്ക് അതാവാം.പരിണാമ സിദ്ധാന്തത്തിലെ പൊരുത്തക്കേടുകള്‍ അറിയാന്‍ താതപര്യമുള്ളവര്‍ ഉണ്ടാകും.അവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്

    ദൈവത്തെ എതിര്‍ക്കാനും കളിയാക്കാനും ധാരാളം ആളുകള്‍ ഉണ്ട്..ഈ ബൂലോകത്ത് തന്നെ ഇഷ്ടം പോലെയുണ്ട്.അതുകൊണ്ട് ഒന്നു മാറി ചിന്തിച്ചു കളയാം എന്നു തോന്നി.ദൈവത്തെ എതിര്‍ക്കാന്‍ എന്തായാലും ധൈര്യം ഇല്ല.ചിലപ്പോള്‍ പണി കിട്ടും.അതു കൊണ്ട്ഡാര്‍വിനെ തന്നെ എതിര്‍ക്കാം.ഏതായാലും അങ്ങേര്‍ ഇപ്പോ ഇല്ലാത്തതു കൊണ്ട് തല്ലു കിട്ടില്ലല്ലോ!

    ReplyDelete
  14. പൊന്നു അജ്ഞാതാ...

    അറിവില്ലായ്മയുടെ പരമകോടിയില്‍ കയറി നില്‍ക്കുകയാണെന്നു ... ഇങ്ങനെ വിളിച്ചു കൂവണോ?

    കഷ്ടം ...!! Simply pathetic.

    ഭൂമി ഉരുണ്ടതാണെന്നോ, ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവെന്നോ ഒന്നും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ആള്‍ക്കാരും .. അങ്ങനെയൊരു കാലവും ഉണ്ടായിരുന്നു. (കേട്ടിട്ടുണ്ടോ എന്തോ?)

    ഇപ്പൊ പരിണാമപ്രക്രിയയാണെന്നു മാത്രം ....

    ചെറി-പിക്കിങ്ങ് നടത്താതെ, തുറന്ന മനസ്സോടെ വല്ല നല്ല പുസ്തകങ്ങളും വായിക്കുന്നതു നല്ലതായിരിക്കും ....

    സന്ദീപ്.

    PS: Thought for a while before this comment here. (whether to do it or not) No, No, I don't have any arguments. But couldn't help leaving... without telling this much.

    ReplyDelete
  15. ചെറി-പിക്കിങ്ങ് നടത്താതെ, തുറന്ന മനസ്സോടെ വല്ല നല്ല പുസ്തകങ്ങളും വായിക്കുന്നതു നല്ലതായിരിക്കും ....


    പ്രിയ സന്ദീപ്
    തുറന്ന മനസ്സോടെ വായിക്കാൻ പറ്റുന്ന ആ നല്ല പുസ്തകം ഏതാണെന്ന് പറയാമോ. അത് നല്ല പുസ്തകമാണെന്നതിന് താങ്കൾ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്.

    മറ്റൊരാളെ അറിവില്ലാത്തവൻ എന്ന് വിളിക്കാൻ മാത്രം താങ്കൾക്ക് അറിവ് പകർന്ന ആ പുസ്തകത്തെ കുറിച്ച് അറിയാൻ വേണ്ടിയുള്ള ആഗ്രഹം കൊണ്ടാണ്.

    ReplyDelete
  16. @ചിന്തകൻ

    ഒരൊറ്റ പുസ്തകത്തില്‍ നിന്നു എല്ലാം കിട്ടില്ല.. [ചിലര്‍ അങ്ങനെ പറയുന്നതു കേട്ടിട്ടുണ്ടെങ്കിലും ;)]

    എന്നാലും തുടങ്ങാന്‍ ഒരെണ്ണം വേണമല്ലോ.. അല്ലേ?
    ഇതായിക്കോട്ടെ...
    Climbing Mount Improbable --
    by Richard Dawkins (Author), Lalla Ward (Illustrator)

    പിന്നെ... ഇതാ ഒരു ഡോക്യുമെന്ററിയും ...
    http://de.youtube.com/view_play_list?p=AF15EDFC6265A082

    Well.. I really didn't have high hopes or anything. Hence I didn't provide the pointers earlier.

    Anyway, since you asked, I ought to give you. Right?

    - Sandeep.

    ReplyDelete
  17. പ്രിയ സന്ദീപ്

    ഒരു മനദണ്ഡവുമില്ലാതെ തന്നെ താങ്കൾക്ക് നല്ലതാണെന്ന് തോന്നിയ
    തുടങ്ങാനുള്ള ഒന്നാമത്തെ പുസ്തകത്തെ പറ്റി അറിയിച്ചു തന്നതിൻ നന്ദി.

    ReplyDelete
  18. അയ്യോ.. അയ്യോ.. പരിണാമവാദം തകരാന്‍ പോണേ..തലസ്ഥാനത്ത് ദൈവസൃഷ്ടി വാദം വരുന്നേ... ഒരു മനദണ്ഡവുമില്ലാതെ തന്നെ എനിക്കു പേടിയാവണേ..

    ReplyDelete
  19. ഒരിക്കലും ഉണ്ടാവാത്തത് തകര്‍ന്നു വീഴുമോ എന്റെ പേടിതൊണ്ടനെ? പേടി തൊണ്ടന്‍ മാത്രമല്ല ഒരു മണ്ടച്ചാര് കൂടിയാണെന്നു തോന്നുന്നു ആള്. :)

    ReplyDelete
  20. എന്റെ കാഴ്ചപ്പാടില്‍ ചുരുങ്ങിയത് ബൂലോകത്തെങ്കിലും പരിണാമസിത്താന്തം ശരിയല്ല, അങ്ങ് ഏശുന്നില്ല!
    ഈ ഡാര്‍വിന്റൊരു കാര്യം ആ നേരം കൊണ്ട് കപീഷോ,മായാവിയോ,മാജിക് മാലുവോ ഒക്കെ എഴുതി നാലു കാശുണ്ടാക്കാമായിരുന്നു. ഇനിയിപ്പൊ എന്തു ചെയ്യാന്‍ കഷ്ടം!!! ഒരു ജന്മം പാഴായിപ്പോയി.

    പിന്നെ കതിരവനോട് ഒരെതിരുണ്ട് മറ്റേ കക്ഷി ഉറങ്ങാന്‍ പോയപ്പോ സുബ്രു മാത്രമല്ല തഞ്ചത്തില്‍ വാസൂം സൃഷ്ടി നടത്തീട്ട്ണ്ടത്രേ.

    ReplyDelete
  21. വര്‍ഗങ്ങളില്‍ ജൈവപരമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്നു മാത്രമല്ല ,വരാനിരിക്കുന്ന തലമുറകളിലേക്കു പകര്‍ന്നു നല്‍ക്കുകയുമില്ല.

    ReplyDelete
  22. ചിന്തകോ...
    പരിണാമവാദംന്നു ഒന്നു ഉണ്ടായിട്ടില്ലല്ലേ... അറിഞ്ഞില്ല ..ചിന്തകന്റെ അത്രേം പുത്തി ഇല്ലാണ്ടു പോയി.. :(

    ReplyDelete
  23. ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്ത, ഒരിക്കലും ഉണ്ടാവാത്ത,പരിണാമവാദത്തിനു പകരം തലസ്ഥാനത്ത് വരാന്‍പോകുന്ന ദൈവസ്യഷ്ടി വാദത്തിനുആരും തെളിവു ചോദിക്കരുത്‌ . കാരണം അതു ഒരു ദര്‍ശനം ആണ്. ആദ്യം വേണ്ടത്ദര്‍ശനമെന്തെന്നു പഠിക്കുകയാണ്. അതൊന്നും ചെയ്യാതെ തൊണ്ടനും മണ്ടനുമെല്ലാംചുമ്മാ ഇങ്ങിറങ്ങിക്കോളും. പോയിനെടെ

    ReplyDelete
  24. വാദം ആര്‍ക്കും എന്തിനെക്കുറിച്ചു മാവല്ലോ പേടിത്തൊണ്ടനെ. അതിലെന്ത് തകരാനിരിക്കുന്നു? :)
    ഞാനുദ്ദേശിച്ചത് ഡാര്‍വിന്‍ പറഞ്ഞത് പോലുള്ള ഒരു പരിണാമ പ്രക്രിയയെകുറിച്ചാണ്. :(:(.

    ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടു പരിണമിച്ചു എന്നല്ലാതെ ആരെങ്കിലും അത് പരീക്ഷിച്ചറിഞ്ഞതായി വല്ല വിവരോം ഉണ്ടോ പേടിത്തൊണ്ടനെ? എന്തിനീ മനുഷ്യ യുക്തിക്കുള്‍ക്കൊള്ളാനാവാത്ത , ഒരുപകാരവുമില്ലാത്ത വാദങ്ങള്‍ പറഞ്ഞ് മനുഷ്യന്മാരുടെ സമയം നഷ്ടപ്പെടുത്തുന്നത്?

    ReplyDelete
  25. ദൈവസ്യഷ്ടി വാദത്തിനു തെളിവില്ലാത്തതല്ല അഭിലാഷേ; ഈ ശാസ്ത്രജ്ഞരൊന്നും അത് തെളിയിക്കാത്തതല്ലേ പ്രശ്നം? നമ്മൾ പോയി തെളിയിക്കാമെന്നു വച്ചാൽ തന്നെ അതിനു തക്ക സമയവുമില്ല; അല്ലെങ്കിൽ കാണാമായിരുന്നു...
    (ഇത് ഓൺ ടോപ്പിക്കാണോ എന്തോ)

    ReplyDelete
  26. അതെന്തിനാ ജയരാജനെ ഇനി ശാസ്ത്രജ്ഞര് തെളിയിക്കുന്നത്. ജയരാജന്മാരും പേടിത്തോണ്ടന്മാരും ചിന്തകന്മാരുന്‍ ഹരീഷുമാരും എല്ലാം തന്നെ ഇതിലെ നടക്കുന്നത് കണ്ടാലറിഞ്ഞുകൂടെ. സൃഷ്ടി നടത്തിയാതാരോ ആ ശക്തിയാണ് ദൈവം.

    ReplyDelete
  27. ഉവ്വ യഹോവേം, ഡാർവിനും അങ്ങനെ ലോകം ഉണ്ടാക്കുമ്പം മറ്റേ ദൈവങ്ങള് മാങ്ങാ പറിക്കാൻ പൊയിരിക്ക്യാരുന്നോ?

    അസുരന്മാരായ മധു കൈടഭാതികളുടെ നാശത്തിനു ശേഷം അവരുടെ മേദസ്സ്(കൊഴുപ്പ്) ഉരുണ്ട് മേദിനി എന്നപേരില്‍ ഭൂമിയുടേ ആദ്യരൂപം ഉണ്ടാകുന്നു. അതുറച്ച് ഒരു കരയും കടലും മാത്രം ഉണ്ടാകുന്നു അപ്പോള്‍ കരയില്‍ പകല്‍ കുറവും രാത്രി കൂടുതലും ആയതിനാല്‍ മഹാവിഷ്ണു പൃഥു‍ ആയി അവതരിക്കുന്നതും പ്രകാശത്തേ വെല്ലുന്ന വേഗതയില്‍ തേരൊടിച്ച് കരയെ 7 ആയി മുറിക്കുന്നു , അങ്ങിനെ മേദിനിയെ “പൃഥ്വി“ ആയി മാറ്റുന്നു. അങ്ങനേയാണ് പാഞ്ചിയയിൽ നിന്ന് പാന്തലാസ്സയിൽ നിന്ന് ഇക്കാണുന്ന പരുവത്തിൽ ഭൂമിയും,ജീവജാലങ്ങളും ഉണ്ടായത്

    ഡാർവ്വിൻ മാത്രമല്ല “ആൽഫ്രഡ് വാഗ്നറു”ടെ വൻ‌കരാ വിസ്ഥാപന വാദവും തെറ്റാണ് :)

    ആ ഗലീലിയോ വരെ സഭയ്ക്ക് മുന്നിൽ താൻ തെറ്റാണെന്ന് ഒരിക്കൽ സമ്മതിച്ചില്ലേ

    എന്റെ ദൈവമേ അവിശ്വാസികളുടെ തലയിൽ നരകത്തീവീഴണേ

    ReplyDelete
  28. ഡിങ്കനെയ് ആരെന്ത് പറഞ്ഞാലും സംഭവം നടന്നിട്ടുണ്ട്. ആ സംഭവിപ്പിച്ച ശക്തിയെ നമുക്ക് ദൈവം എന്ന് വിളിക്കാം.

    ReplyDelete
  29. 1.“ചെറിയ മാറ്റങ്ങളോടെ ഒന്നില്‍ നിന്നും മറ്റൊരു വര്‍ഗം ഉരുത്തിരിഞ്ഞു വന്നുവെന്ന ആശയം,ജൈവശാസ്ത്രം പുറത്തു വിട്ട യാഥാര്‍ത്ഥ്യങ്ങള്‍ തകര്‍ത്തു കളഞ്ഞു”- ഈ വാചകത്തിൽ ആശയം എന്നതിനു പകരം ആശയത്തെ എന്നു എഴുതിയാൽ ഒന്നുകൂടി നന്നാവും.
    2. പരിണാമ വാദത്തെ പരിണാമസിദ്ധാന്തമായി അവതരിപ്പിച്ച്തു പാഠപുസ്തകക്കാരാണു. ശാസ്ത്രസാഹിത്യക്കാരും.
    3.ദൈവസൃഷ്ടിവാദം വീണ്ടും വലിഞ്ഞുകയറി വരുമോ എന്നു ആമുഖക്കുറിപ്പിൽ ഭയപ്പെടുന്നുണ്ടെങ്കിലും ജീവന്റെ ഉത്പത്തി-വികാസ-പരിണാമങ്ങളെക്കുറിച്ചു ഏറ്റവും നൂതനമായ കണ്ടെത്തലുകളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു നല്ല പുസ്തകമുണ്ട്- താല്പര്യമുള്ളവറ്ക്കുവേണ്ടി സൂചിപ്പിക്കട്ടെ. "The Fifth Miracle" by Paul Davies, published by Penguin

    ReplyDelete
  30. Darwin, C. R. and A. R. Wallace. 1858. On the tendency of species to form varieties; and on the perpetuation of varieties and species by natural means of selection. [Read 1 July] Journal of the Proceedings of the Linnean Society of London. Zoology 3 (20 August): 46-50.

    "MY DEAR SIR,—The accompanying papers, which we have the honour of communicating to the Linnean Society, and which all relate to the same subject, viz. the Laws which affect the Production of Varieties, Races, and Species, contain the results of the investigations of two indefatigable naturalists, Mr. Charles Darwin and Mr. Alfred Wallace.

    These gentlemen having, independently and unknown to one another, conceived the same very ingenious theory to account for the appearance and perpetuation of varieties and of specific forms on our planet, may both fairly claim the merit of being original thinkers in this important line of inquiry; but neither of them having published his views, though Mr. Darwin has for many years past been repeatedly urged by us to do so, and both authors having now unreservedly placed their papers in our hands, we think it would best promote the interests of science that a selection from them should be laid before the Linnean Society."

    പാവം ഡാര്‍വിനെ മാത്രം കുറ്റപ്പെടുത്തരുത്. കൂട്ടത്തില്‍ വല്ലേസിനിട്ടും കൊടുക്ക് കീറ്....

    തുടര്‍ന്ന് വായിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ദാ ഈ ലിങ്കില്‍ ക്ലിക്കൂ: http://darwin-online.org.uk/content/frameset?viewtype=side&itemID=F350&pageseq=1

    പിന്നെ ചിലര്‍ക്ക് വായിച്ച് തുടങ്ങാന്‍ ചിലപ്പോള്‍ നല്ല പുത്തകം http://darwin-online.org.uk നോക്കിയാല്‍ കിട്ടുമായിരിക്കും :)

    “സൃഷ്ടിയൊക്കെ കഴിഞ്ഞ് ഏഴാം ദിവസം പുള്ളി വിശ്രമിച്ചത്” നന്നായി ഇല്ലെങ്കില്‍ ഞായറാഴ്ച ഹോളിഡേ കിട്ടാതെ നമ്മ കഷ്ടപ്പെട്ടു പോയാനെ...

    ReplyDelete
  31. അല്ല പരിണാമ വാദികളെ ,നിങ്ങളുടെ പരിണാമ സിദ്ധാ‍ന്തത്തിന്റെ അറിവില്‍ ശരിക്കും അത്ഭുതപെട്ടു പോവുന്നു..

    പ്രിയ സന്ദീപ് ,കാവലാ‍ന്‍ ,പേടിതൊണ്ടന്‍ മാഷുകളെ,നിങ്ങളുടെ സംസാരത്തില്‍ നിന്നും മനസിലായത് ഞാന്‍ എഴുതിയ പോസ്റ്റ് മുഴുവന്‍ തെറ്റും ശരി മൊത്തം നിങ്ങള്‍ക്കു അറിയാമെന്നുമാണ്..ദയവുചെയ്ത് കളിയാക്കാതെ അതിനെ പറ്റി ഒന്നു ചര്‍ച്ച ചെയ്യാവോ?ഒരു അപേക്ഷയാണ്.പരിണാമ സിദ്ധാന്തം തെറ്റാണന്നു വായിക്കാന്‍ സന്ദീപിനു എനിക്കും കുറേ ലിങ്കുകള്‍ വേണേല്‍ തരാം!പക്ഷെ അതു കൊണ്ട് കാര്യം ഇല്ലല്ലോ.ഒരു തുറന്ന സംവാദം നടത്തു.താങ്കളുടെ അറിവുകള്‍ ഞങ്ങളുമായി പങ്കുവയ്ക്കൂ...


    ചര്‍ച്ചയ്ക്ക് ഞാന്‍ തന്നെ തുടക്കമിടാം.
    പരിണാമ സിദ്ധാന്തം പ്രകാരം ഉണ്ടായി എന്നു വിശ്വസിക്കപെടുന്ന ഒരു ജീവിയുടെ പേരു പറയുക?ഏതില്‍ നിന്നു ഏതു ജീവിയുണ്ടായി.തെളിവു സഹിതം പറയുക

    ഒ ടോ..വലയിടത്തും നിന്നും കൂറേ കോപ്പി പേസ്റ്റ് ചെയ്തു പോകരുത്

    ReplyDelete
  32. ദയവു ചെയ്ത് ദൈവത്തെ ഈ ചര്‍ച്ചയിലേക്കു വലിച്ചിഴക്കരുത്.പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുക

    ReplyDelete
  33. പരിണാമ സിദ്ധന്തത്തെപ്പറ്റി പാഠപുസ്തക വിവരം പോലും കഷ്ടിയായിട്ടുള്ള ഒരു വ്യക്തി എന്ന നിലക്ക് ആരെങ്കിലും ജീവശാസ്ത്ര വിദഗ്ദര്‍ തരുന്ന വിവരങ്ങള്‍ വായിക്കാന്‍ മാത്രം ഒരു കമന്റിടുന്നു.

    ReplyDelete
  34. അജ്ഞാതാ, പോസ്റ്റിൽ ബോള്ഡ് ആയിട്ടു എഴുതി വച്ചിട്ടുണ്ടല്ലോ ഇത്.

    "പരിണാമവാദം തകര്‍ന്നാല്‍ തലസ്ഥാനത്ത് വരിക ദൈവസ്യഷ്ടി വാദമാണ്.എന്നു വച്ചാല്‍ ഈ ഭൂമിയും അതിലെ ജീവജാലങ്ങളും ഒരു സ്യഷ്ടാവിനാല്‍ സ്യഷ്ടിക്കപെട്ടതാണെന്ന വാദം.അതിനെ ചിലര്‍ ഭയപെടുന്നു."

    എന്നിട്ട് ദൈവസ്രൃഷ്ടിവാദത്തെ അനുകൂലിച്ച് ആരെന്കിലും കമന്റിട്ടാൽ അതുടനെ ഓഫ്ടോപ്പിക്ക്. ഇതെന്തൊരിടപാട്? ദൈവസ്രൃഷ്ടിവാദം ശരിയാണെന്ന് തെളിയിച്ചു കഴിഞ്ഞാൽ പരിണാമവാദം തെറ്റാണെന്ന് അപ്പോൾ തന്നെ തെളിഞ്ഞില്ലേ. അതിനു വേറെ തെളിവുവേണോ? ശാസ്ത്രീയമായി പറഞ്ഞാൽ, എന്നു വച്ചാൽ പുരാണങ്ങളിലും വേദങ്ങളിലും പറഞ്ഞതാൺ സഖാവ് ഡിന്കന്‍ പറഞ്ഞിട്ടു പോയത്. അതിനെ യുക്തികൊണ്ടാരും ഖണ്ഡിച്ചു കണ്ടില്ല. ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ട്. ആദിയിൽ പ്രളയമായിരുന്നെന്നും മഹാവിഷ്ണുവിന്റെ ചെവിയിലെ കായത്തിൽ നിന്നും ഉദ്ഭവിച്ച മധുവും കൈഭടനും മഹാവിഷ്ണുവുമായി യുദ്ധം നടത്തിയതും എല്ലാം. ഫലകചലന സിദ്ധാന്തം വരെ അതിൽ വിവരിച്ചിട്ടുണ്ട്. പരിണാമവാദികള്ക്ക് ഇതിനെക്കുറിച്ച് എന്താൺ പറയാനുള്ളതെന്നറിയാന്‍ എനിക്കും താല്പര്യമുണ്ട്.

    മാത്രമല്ല വവ്വാലിനു മറ്റു ജീവജാലങ്ങളിൽ നിന്നുള്ള വ്യത്യാസം (തലകീഴായി തൂങ്ങിക്കിടക്കൽ, ചെവികൊണ്ടു കാണൽ തുടങ്ങിയവ) ഒന്നിൽ കൂടുതൽ സ്രൃഷ്ടാക്കളുണ്ടെന്നുള്ളതിനു പ്രത്യക്ഷമായുള്ള തെളിവുമാൺ.

    ReplyDelete
  35. ദൈവ വാദത്തെ താങ്കള്‍ അംഗീകരിച്ചോള്ളൂ.ഞാനും അംഗീകരിക്കുന്നു.ഞാനും താങ്കളും ചിന്തകനും ഒഴികേ എല്ലാവരും എതിര്‍ത്തല്ലെ കമന്റിടുന്നത്.അവര്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കട്ടെ..പിന്നെ താങ്കളുടെ വിശ്വസപ്രകാരം പ്രപഞ്ചത്തിനു [രണ്ടോ മൂന്നോ ആവട്ടെ] സ്യഷ്ടാവുണ്ടല്ലോ.അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത്.ഈ പ്രപഞ്ചവും ജീവികളും അങ്ങനെ വെറുതെ ഉണ്ടായതല്ല എന്നു ചുരുക്കം.ഞാന്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു താങ്കള്‍ കൂടുതല്‍ ഉണ്ടെന്നു പറയുന്നു.അത് താങ്കളുടെ വിശ്വാസം.അതിനെ പറ്റി കൂടുതല്‍ സംസാരിക്കാന്‍ മാത്രം താങ്കളുടെ മതവിശ്വാസത്തില്‍ അറിവില്ല.കൂടുതല്‍ ഒന്നും ഇതിനെ പറ്റി പറയാന്‍ ഇല്ല.

    ReplyDelete
  36. ഡാര്‍വിന്റെ കാലശേഷം ഒന്നര നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ പരിണാമ സിദ്ധാന്തത്തിന്റെ അസ്വീകാര്യത വിളിച്ചറിയിക്കുന്ന എണ്ണമറ്റ ശാസ്ത്രത്തെളിവുകള്‍ പുറത്തു വന്നു.
    -------------------------------------
    കുറച്ച് ശാസ്ത്രീയ തെളിവുകള്‍ എങ്കിലും അവതരിപ്പിക്കൂ
    പ്രിയ അജ്ഞാതാ..

    ReplyDelete
  37. അമ്പടാ അപ്പോ പരിണാമം വെറും സാങ്കല്‍പ്പിക സിദ്ധാന്തം ആയിരുന്നല്ലേ ?
    വെറുതേ കുറേ പഴയീച്ചകള്‍ക്ക് റേഡിയേഷന്‍ ഏറ്റത് മിച്ചം !!

    ReplyDelete
  38. പ്രിയ റഫീക്ക് മാഷെ,

    ഡാര്‍വിന്‍ പറഞ്ഞ പ്രകാരം ഇടനിലക്കാരാ‍യ ജീവികളുടെ അവശിഷ്ടങ്ങള്‍ കൃത്യമായ തെളിവുകളോടെ കണ്ടെടുത്തിട്ടുണ്ടോ?

    വിവിധ ജീവികള്‍ നൂണ്ടാണ്ടുകളോളം മാറ്റത്തിനു വിധേയമാവാതെ നിലനില്‍ക്കുന്നു.സാഹചര്യങ്ങള്‍ക്കനുസരിച്ച മാറ്റങ്ങളെ പരിണാമമെന്നു അര്‍ത്ഥമാക്കേണ്ടതില്ല.മില്യന്‍ കണക്കിനു കൊല്ലങ്ങള്‍ മാറ്റം കൂടാതെ നിലനിന്ന ജീവി വര്‍ഗങ്ങളെ പറ്റിയുള്ള തെളിവുകള്‍ ഇന്ന് ലഭ്യമാണ്.

    ഫോസിലുകള്‍ നല്‍ക്കുന്ന തെളിവുകള്‍

    [1]ജീവന്‍ ഘട്ടങ്ങളാ‍യി ഉരുതിരിഞ്ഞു വന്നതല്ല.ആദ്യം ഉണ്ടായെന്നു പറയപ്പെടുന്ന ഏക കോശ ജീവികള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്.ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സകല ജീവികളുടേയും ഇതുവരെ കണ്ടെത്തിയ ഫോസിലുകള്‍ അന്നും ഇന്നും ഒന്നുതന്നെയാണ്.പരിണാമ സിദ്ധാന്തം പൂ‍ര്‍ണമായും ശരി വയ്ക്കുന്ന രീതിയലുള്ള ഫോസിലുകള്‍ [രണ്ട് ജീവികളുടെ ഇടയില്‍ നില്‍ക്കുന്നു എന്നവകാശപെടത്തക്ക രീതിയില്‍] കണ്ടെത്തിയിട്ടില്ല എന്നാണ് എന്റെ അറിവ്.

    [2]ഭൂമിയില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ജീവികള്‍ ഒരിക്കലും മാറ്റത്തിനു വിധേയമായിട്ടില്ല.അന്നും ഇന്നും അതു ഒരു പോലെ തുടരുന്നുണ്ട്.

    കര ജീവികളുടെ ഫോസിലുകള്‍

    [1]കടലാമ :
    300 വര്‍ഷം പ്രായമുള്ള കടലാമകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.അവശിഷ്ടങ്ങളില്‍ നിന്നും മനസിലാവുന്നത് ഇക്കാലമത്രയും യാതൊരു മാറ്റവും കൂടാതെ നിലനിന്നിരുന്നുവെന്നാ‍ണ്.

    [2]:മുയല്‍
    പ്രായം :33 മില്യണ്‍ വര്‍ഷം
    എട്ടുകാലി എട്ടുകാലിക്കും.തേനീച്ച തേനീച്ചയ്ക്കും,മനുഷ്യന്‍ മനുഷ്യനും ജന്മം നല്‍ക്കുന്നത് പോലെ മുയല്‍ മുയലിനു ജന്മം നല്‍ക്കുന്നു.ആരംഭം മുതല്‍ മുയല്‍ മുയലായി തന്നെ നിലകൊണ്ടിരുന്നെന്നു ഫോസിലുകള്‍ ചൂണ്ടിക്കാട്ടുന്നു.

    [3]:പാമ്പുകള്‍:
    പ്രായം :50 മില്യണ്‍
    ഉരഗങ്ങളുടെ ആവിര്‍ഭാവത്തെ കുറിച്ച് പരിണാമവാദികള്‍ക്ക് വ്യക്തമായ തെളിവുകളോടെ വിശദീകരണം നല്‍കാന്‍ ആയിട്ടില്ല.പാമ്പുകള്‍ .മുതലകള്‍,കടലാമകള്‍,പലികള്‍ എന്നീ വിവിധതരം ഉരഗങ്ങള്‍ക്കിടയില്‍ കണിശമായ അതിര്‍ വരമ്പുകളുണ്ട്.ഇവ തമ്മില്‍ ബന്ധമില്ലെന്നു ഇതു വരെ ലഭിച്ച ഫോസിലുകളുടെ വെളിച്ചത്തില്‍ പറയാം.

    കടല്‍ ജീവികളുടെ അവശിഷ്ടങ്ങള്‍
    [1].പറക്കും മത്സ്യം
    100 മില്യണ്‍ കൊല്ലങ്ങള്‍ക്കു മുമ്പ് ജീവിച്ച പറക്കും മത്സ്യങ്ങള്‍ക്ക് ഇന്നുള്ളതിനേക്കാള്‍ വലിയ വ്യത്യാസം ഒന്നും ഇല്ല.

    [2].കക്ക
    തോടുള്ള ജീവി.പഴക്കം ചെന്ന അവശിഷ്ടങ്ങള്‍ക്കു 490 മില്യണ്‍ പഴക്കമുണ്ടത്രെ.കാര്യമായ മാറ്റമില്ലാതെ അവ ഇന്നും ജീവിച്ചിരിക്കുന്നു.

    [3].ചെമ്മീന്‍
    പ്രായം:150 മില്യണ്‍ വര്‍ഷം
    കാര്യമായ മാറ്റമില്ലാതെ ഇന്നും തുടരുന്നു.

    ഇതുപോലെ തന്നെ ധാരാളം മരങ്ങളും പക്ഷികളും ഉണ്ട്.കണ്ടെത്തിയ അന്നുമുതല്‍ ഇന്നുവരെ മാറ്റങ്ങള്‍ ഇല്ലാതെ തുടരുന്നത്.

    റഫീക്ക് മാഷ് എന്നോട് ചോദിച്ച പോലെ ഞാന്‍ തിരിച്ചും ചോദിക്കുന്നു.പരിണാമം വഴിയുണ്ടായ എത്ര ജീവികളെ മാഷിനറിയാം.ഏതില്‍ നിന്നു ഏതുണ്ടായി എന്നു കൃത്യമായി പറഞ്ഞു തരാന്‍ പറ്റുമോ മാഷെ?മനുഷ്യന്‍ ഏതു ജീവിയില്‍ നിന്നാണ് മാഷെ പരിണാമ പെട്ടു വന്നത്?

    ReplyDelete
  39. ചിന്തകനും അജ്ഞാതനും അറിയാന്‍ :)

    മാനദണ്ഡമില്ലാതെ അല്ല ആ പുസ്തകം നിര്‍ദ്ദേശിച്ചതു്‌. ഇവിടെ അതു വിശദീകരിച്ചില്ലെന്നു മാത്രം .. അതു മാത്രമല്ല, 2-3 പുസ്തകങ്ങള്‍ ഉണ്ട് തുടങ്ങാന്‍ പറ്റിയവ... അതില്‍ ഏറ്റവും നല്ലതു ഏതെന്നു പറയാന്‍ ബുദ്ധിമുട്ടു്‌. അത്രേയുള്ളൂ..

    പിന്നെ.. തുറന്ന സംവാദം ഒന്നും പ്രാക്ടിക്കല്‍ അല്ല മാഷേ.. ഇന്റര്‍നെറ്റിന്റെ പരിമിതി ആണതു്‌.

    മാത്രവും അല്ല... ദൈവവിശ്വാസം പോലെ അത്ര എളുപ്പം അല്ല പരിണാമപ്രക്രിയ മനസ്സിലാക്കല്‍ .. അതിനു ഇത്തിരി ബുദ്ധിമുട്ടുണ്ട്.

    ദൈവവിശ്വാസം വിശദീകരിക്കാന്‍ വളരേ എളുപ്പമാണു... കാര്യകാരണങ്ങളോ, തെളിവുകളോ നിരത്തണ്ട കാര്യമില്ലല്ലോ...

    പരിണാമവാദം അങ്ങനെയല്ല... [7 ദിവസം കൊണ്ടുണ്ടായ കഥയും 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ കഥയും തമ്മില്‍ അജഗജാന്തരം ഉണ്ടാവണമല്ലോ ഇല്ലേ?]
    അതു കൊണ്ടാണു ലിങ്കുകളും പുസ്തകങ്ങളും നിര്‍ദ്ദേശിക്കുന്നതു്‌.

    മുമ്പു്‌ ഞാന്‍ പറഞ്ഞ പോലെ "തുറന്ന മനസ്സോടെ", "ചെറി-പിക്കിങ്ങ്" നടത്താതെ വായിച്ചാല്‍ , ഇത്തിരി മെനക്കെട്ടാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ...

    അതേ സമയം .. ഇതൊന്നും അത്ര സാരമുള്ള കാര്യങ്ങളല്ല.... പരിണാമസിദ്ധാന്തം മനസ്സിലായില്ല, വിശ്വസിച്ചില്ല എന്നു വെച്ചു ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല..

    കാല്ക്കുലസ് അല്ലെങ്കില്‍ ആള്‍ജിബ്ര മനസ്സിലാക്കത്തവന്റെ അത്ര കുറ്റം മാത്രമേ പരിണാമ സിദ്ധാന്തം മനസ്സിലാക്കാത്തവനും ചെയ്യുന്നുള്ളൂ.. അതൊരു കുറ്റമാണെന്നു ആരെങ്കിലും പറയോ? ചുരുങ്ങിയതു ഞാനെങ്കിലും അങ്ങനെ പറയില്ല.

    എന്തെങ്കിലും ആവട്ടെ... നമുക്കതൊക്കെ വിട്ടിട്ടു കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ അന്വേഷിക്കാം ...

    കരിങ്കല്ല്.

    1: "തുറന്ന മനസ്സോടെ" {This is very important. If we are not open enough to think that the other idea *might* be right, then there is no point in trying to know more}

    2: "ചെറി-പിക്കിങ്ങ്" {This is very important as well}

    ReplyDelete
  40. ഡാര്‍വിനിസം പൊട്ടത്തെറ്റാണ്... അപ്രത്യക്ഷവും സാധാരണ മനുഷ്യര്‍ക്കോ നവീന ശാസ്ത്രോപകരണങ്ങള്‍ക്കോ അറിയുവാന്‍ സാധിക്കാത്തതുമായ Flying Spaghetti Monster, വയര്‍ നിറയെ കള്ള് കുടിച്ച ശേഷമാണ് ഈ പ്രപഞ്ചത്തെയാകെ സൃഷ്ടിച്ചത്. വെള്ളമടിച്ച് കിറുങ്ങിയിരുന്ന് സൃഷ്ടിച്ചതിനാലാണ് ഭൂമിയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. വിശ്വാസികളെ പരീക്ഷിക്കുവാന്‍ Flying Spaghetti Monster തന്നെയാണ് പരിണാമത്തെളിവുകളെല്ലാം തന്നെ കുഴിച്ചിട്ടത്. റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്ങ് മുതലായ ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഒക്കെ നടത്തുമ്പോള്‍ Flying Spaghetti Monster വന്ന് ഇടപേടാറുണ്ട്. അവിശ്വാസികളെ നിങ്ങള്‍ക്ക് നരകം...

    ഞങ്ങളെ പറ്റി കൂടുതല്‍ അറിയുവാനും സ്വര്‍ഗ്ഗത്തില്‍ സ്ഥാനം ഉറപ്പിക്കുവാനും (ഇവിടെ ബിയര്‍ വമിപ്പിക്കുന്ന അഗ്നിപര്‍വ്വതങ്ങളും, സ്ട്രിപ്പര്‍മ്മാരും ഉണ്ടാകും) ഇവിടെ ഞെക്കുക. അഥവാ നരകത്തിലേക്കാണെങ്കില്‍ (ഇവിടെ ബിയര്‍ കിട്ടും പക്ഷെ പുളിച്ചതായിരിക്കും, സ്ട്രിപ്പര്‍മാരാണെങ്കില്‍ ചൊറി പിടിച്ചതും) ഒന്നും ചെയ്യാതെ ഡാര്‍വിനിസത്തില്‍ വിശ്വസിക്കുക.

    ReplyDelete
  41. പ്രിയ സന്ദീപ്പ്,

    ബ്ലോഗിന്റെ പരിമിതികള്‍ എനിക്കും അറിയാം.അതില്‍ നിന്നും കൊണ്ട് ഒരു ചര്‍ച്ച നടത്താന്‍ ആണ് ഞാന്‍ പറഞ്ഞത്.നേരിട്ടു സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എനിക്കും വളരെ എളുപ്പം താങ്കളെ മന്‍സിലാക്കി തരാന്‍ സാധിക്കുമായിരുന്നു.അതു പോലെ തന്നെ ചോദ്യങ്ങളില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു മാറാനും സാധിക്കില്ല.

    ഞാ‍ന്‍ ഒരു കാര്യം വ്യക്തമായി ശ്രദ്ധിക്കുന്നു.ഇതിനു മുന്‍പത്തെ ചര്‍ച്ചയില്‍ [പ്രപഞ്ചത്തിന്റെ ഉത്പത്തിയെ പറ്റി]താങ്കള്‍ മൂന്നോ അതിലതികമോ കമന്റുകള്‍ ഇട്ടു അതിനൊന്നിലും ആ പോസ്റ്റിലെ വിഷയം ഉണ്ടായിരുന്നില്ല,അതു പോലെ തന്നെ ഇവിടെയും കമന്റുകള്‍ ഇടുന്നുണ്ട്,എന്നെ ഉപദേശിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്.പക്ഷെ പോസ്റ്റിലെ വിഷയം ചര്‍ച്ച ചെയ്യാനോ അതിനെ പറ്റി സംസാരിക്കാനോ വരുന്നില്ല.

    എന്നു കമന്റാന്‍ വരുമ്പോഴും കൈ നിറയെ ലിങ്കുകളും ഉപദേശങ്ങളും ഉണ്ടാവും.എന്നാല്‍ പോസ്റ്റിലെ തെറ്റുകള്‍ അക്കമിട്ടു ചൂണ്ടി കാട്ടി തരുക,അതില്ല...

    സന്ദീപേ,പരിണാമ സിദ്ധാത്തെ പറ്റി താങ്കള്‍ക്ക് എന്താണ് അറിയുക.ആദ്യം അതു പറ..അതിനുപറ്റില്ലെങ്കില്‍ എന്റെ പോസ്റ്റിലെയും കമന്റിലെയും തെറ്റുകള്‍ കാണിച്ചു,അതിന്റെ ശരികള്‍ എന്താണന്നു പറ...

    ഞാന്‍ ജീവന്‍ ദൈവം ഉണ്ടാക്കിയതാണന്നു വിശ്വസിക്കുന്നു.സന്ദീപ് പറയുന്നു അല്ല പരിണാമം വഴിയാണ് ജീവന്‍ ഉണ്ടായതെന്നു.ശരി ഞാന്‍ എന്റെ തോല്‍വി സമ്മതിക്കാം...പരിണാമം വഴിയുണ്ടായ ഒരു ജീവിയുടെ പേര് സന്ദീപ് പറ.ഏതു ജീവി പരിണമിച്ച് ഏത് ജീവി ഉണ്ടായി....അതുപോലെ തന്നെ മനുഷ്യന്‍ ഏതു ജീവി പരിണമിച്ചാണ് ഉണ്ടായത്?

    സന്ദീപിന്റെ അടുത്ത കമന്റില്‍ മുകളിലെ രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു....

    ReplyDelete
  42. പ്രിയ ഞാനേ,

    വീണ്ടും കണ്ടതില്‍ സന്തോഷം,മുന്‍പത്തെ പോസ്റ്റില്‍ ഡാര്‍വിന്‍ സിദ്ധാന്തം ശരിയാണെന്നു തെളിയിച്ചു വിശ്വാസികളെ മലര്‍ത്തി അടിച്ച് ജഗതീഷിന്റെ ബ്ലോഗില്‍ പോയി എനിക്കു ശാസ്ത്രബോധം എന്നു നേരാവണം എഴുതാന്‍ അറിയില്ല എന്നു പറഞ്ഞ് പാര്‍ട്ടി നടത്തിയതൊക്കെ കണ്ടിരുന്നു.

    ഇപ്പോഴും ദൈവം സൃഷ്ച്ച ആ വ്യത്തിക്കെട്ട കണ്ണുകള്‍ സോറി തന്റെ ഭാഷയില്‍ പരിണാമം വന്ന കണ്ണുകള്‍ തന്നെയാണോ ഉപയോഗിക്കുന്നത്.അതോ കൂടുതല്‍ പവര്‍ഫുള്ളായ കണ്ണുകള്‍ ഫിറ്റ് ചെയ്തോ?

    എന്റെ ഈ പോസ്റ്റ് ഡാര്‍വിന്‍ തിയറിയെ സാധൂകരിക്കുന്ന ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും കാര്യമായി ലഭിച്ചിട്ടില്ല എന്ന വിഷയത്തെ ആസ്പതമാക്കിയാണ്.അതിനെ പറ്റി പരിണാമ സിദ്ധാന്തം കലക്കി കുടിച്ച ‘ഞാന്‍’ എന്താണ് പറയാന്‍ ഉള്ളത്?സന്ദീപിനോട് പറഞ്ഞത തന്നെയാണ് ‘ഞാന്‍’ നിനോടും പറയാന്‍ ഉള്ളത്.ആ ചോദ്യങ്ങള്‍ക്കു ഉത്തരം ഉണ്ടെങ്കില്‍ പറയുക

    ഒ ടോ:അവസാനം സമയമില്ലാത്തതു കൊണ്ട് ഞാന്‍ കമന്റുന്നില്ല,സത്യം മുഴുവന്‍ എനിക്കറിയാം എന്നു പറഞ്ഞു മുന്‍ പോസ്റ്റിലെ പോലെ പോയി കളയരുത്.

    അക്ഷര തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക..മലയാളം ടൈപ്പ് ചെയ്യുന്നതിലെ അക്ഷരതെറ്റുകള്‍ നോക്കിയാണ് താങ്കള്‍ ശാസ്ത്രബോധം അളക്കുന്നതെന്ന സത്യം ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്

    ReplyDelete
  43. കുതിരവട്ടന്‍ ജീ,

    ഇതിപ്പൊഴാണു കണ്ടത്‌. ബ്രഹ്മാവ്‌ ലീവെടുത്ത ഒരു ദിവസം സരസ്വതി സൃഷ്ടിച്ചതല്ലേ നമ്മുടെ പറങ്കിമാങ്ങ - കശുമാങ്ങയേ അത്‌. അതിനകത്ത്‌ കുരു വയ്ക്കാന്‍ മറന്നു പോയതുകോണ്ടല്ലിയോ പിന്നെ വന്ന ബ്രഹ്മാവ്‌ കുരു ഉണ്ടാക്കി അതിനടിയില്‍ ഒട്ടിച്ചു വച്ചത്‌?
    ഛെ മോശം ഇതൊന്നും അറിയാതെ.

    ഓടോ എനിക്കു കിട്ടിയ ഒരു കമന്റിലെ ഒരു വരിയാണിത്‌.

    "ഒരു വിഭാഗം ശാസ്ത്രജ്ഞന്‍മാര്‍ ഇന്നും നിരന്തരമായ അധ്വാനത്തിലാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന് തെളിവു ശേഖരിക്കാന്‍.

    മനസ്സിലായല്ലൊ തെളിവു പിന്നീടാരെങ്കിലും ഉണ്ടാക്കിക്കോളും നമുക്കാദ്യം സിദ്ധാന്തം ഉണ്ടാക്കണം, പ്രചരിപ്പിക്കാന്‍ പിന്നാലെ ആളും വന്നോളും

    ReplyDelete
  44. അയ്യോ അല്ല... ഇപ്പോ‌ള്‍ Flying Spaghetti Monster--ന്റെ മുഴുവന്‍ സമയ ആരാധകനാണ്. കണ്ണും മണ്ണുമെല്ലാം സൃഷ്ടിച്ചത് Flying spaghetti Monster ആണെന്ന സത്യം ഞാന്‍ ഇന്ന് രാവിലെയാണ് മനസ്സിലാക്കിയത്. ഡാര്‍വിനിസത്തിനെതിരെയുള്ള യുദ്ധത്തിന് ഇനി ഞാനുമുണ്ട്... ഷിബു വിഷമിക്കാതെ...

    ReplyDelete
  45. ഒരു ജീവിയുടെ കാര്യം മാത്രമല്ല..
    നമ്മള്‍ കാണുന്ന എല്ലാ ജീവജാലങ്ങളും പരിണാമത്തിന്റെ products ആണ്.

    ഇനി ചോദിച്ച ഉദാഹരണത്തിനു: മനുഷ്യന്‍ ..
    പരിണമിച്ചതു്‌ : humans evolved from ape-like ancestors

    ഇനി ape-like എന്നു പറയുമ്പോള്‍ .. ആ ജീവിക്കു പേരില്ലേ എന്നു ചോദിച്ചോളൂ ... :)
    പേരില്ലാത്ത സാധനത്തിനു exist ചെയ്യാന്‍ സാധിക്കല്ല്ല്ലൊ!

    പിന്നെ ഈ evolution is continuous process. മറ്റു തിയറികളില്‍ [ഉദാ: ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടി] പറയുന്ന പോലെ discrete അല്ല. അതാണു്‌ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം....

    അതു മനസ്സിലാക്കിയിരുന്നെങ്കില്‍ മാഷുടെ ചില ചോദ്യങ്ങളെങ്കിലും ഒഴിവാകുമായിരുന്നു...

    പിന്നെ കൈ നിറയെ ലിങ്കുകളും ഉപദേശങ്ങളും ...
    വായിച്ചു വേണെങ്കില്‍ വിവരം വെച്ചോട്ടെ എന്നു കരുതീട്ടാണു്‌ ലിങ്കുകള്‍ ..
    പിന്നെ ഉപദേശം .. അതും ഇത്തിരി സ്നേഹം കൊണ്ടു്‌ പറഞ്ഞു പോകുന്നതല്ലേ.. ക്ഷമി! :)

    [ലിങ്കുകള്‍ തരുന്നെന്നു പറഞ്ഞു ... ഏതൊക്കെ ഇതു വരെ വായിച്ചു നോക്കി? ... എന്നിട്ടാണോ ഇതൊക്കെ പറയുന്നതു്‌? അല്ല അറിയാനായിട്ടാ]

    കമഴ്ത്തി വെച്ചിരിക്കുന്ന കുടത്തിനു മുകളിലേക്കു്‌ വെള്ളം ഒഴിക്കുന്ന വിഡ്ഡിത്തമാണു്‌ ഞാന്‍ കാണിക്കുന്നതു...

    എന്നെയൊക്കെ ചുട്ട പെട പെടക്കണം! :) വെറും ചുട്ട പെടയല്ല...
    മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കണം ...
    സാരല്ല്യ... ദൈവവിരോധം വളര്‍‌‌ത്തുന്നതു കാരണം .. നരകത്തില്‍ എത്തുമ്പോള്‍ കിട്ടുമായിരിക്കും... അല്ലേ? :‌)

    കരിങ്കല്ലു്‌.

    PS: My dear fellow, let me leave with this. I had many times decided .. not to comment on these kind of topics. But I get tempted on seeing these baseless arguments. I am not trying to make fun of you or anything. I wouldn't have any problems if you were well-informed about things.

    To make sure that you don't feel bad/insulted, I shall give a story and explain.

    Richard dawkins is a well known atheist and evolution supporter. He argues with most theists/creationists and does good performance.

    But for example, as in the following link (yet another?), you can see someone arguing pretty well against Dawkins.

    Alister McGrath is a creationist and he does his part amazingly well.
    There are some points in his arguments too - which I cannot accept. But I don't call his arguments baseless.

    I said this thing just to tell that I don't call everything baseless. :)
    I just feel that you could get a little more educated on these topics; then your arguments would be more authoritative and non-baseless.

    http://video.google.com/videoplay?docid=6474278760369344626&ei=uazsSOHjBoKw2gKtvLCqCw&q=richard+dawkins

    Regards,
    Sandeep.

    Sorry for the Englishfication! Typing in English is way faster.. in comparison with Malayalam.

    ReplyDelete

  46. പരിണാമവാദം അങ്ങനെയല്ല... [7 ദിവസം കൊണ്ടുണ്ടായ കഥയും 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ കഥയും തമ്മില്‍ അജഗജാന്തരം ഉണ്ടാവണമല്ലോ ഇല്ലേ?]
    അതു കൊണ്ടാണു ലിങ്കുകളും പുസ്തകങ്ങളും നിര്‍ദ്ദേശിക്കുന്നതു്‌.


    പ്രിയ സന്ദീപ്

    അപ്പോ ഈ 3.7 ബില്യൺ വർഷങ്ങൾ കൊണ്ട് പരിണമിച്ച് എന്ന് പറയുന്നത് മനസ്സിലാക്കിയെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ് അല്ലേ? എന്ന് വെച്ചാൽ പരിണാമവാദം തെളിയിക്കുക അത്ര എളുപ്പമല്ല എന്നർത്ഥം.

    ഈ പൊസ്തകം ഒക്കെ വായിപ്പിക്കുന്നതിനേക്കാൾ നല്ലത് അജ്ഞാതൻ പറഞ്ഞ പോലെ താങ്കൾ മനസ്സിലാക്കിയ കാര്യങ്ങൾ വ്യക്തമാക്കി പറയുകയല്ലേ? ഈ പുസ്തകം വാ‍യിക്കാൻ പറയുകയല്ലാതെ മറ്റൊന്നും പറയാനില്ലേ. ഒരു സംവാദം തുടങ്ങിയാൽ ആ പുസ്തകം വായിക്ക് ഈ പുസ്തകം വായിക്ക് എന്ന് പറയലല്ല. ഒരാൾക്ക് മനസ്സിലായത് അയാളുടെ യുക്തിയുടെ അടിസ്ഥാനത്തിൽ പറയാലാണ്. (അതിന് പറ്റില്ലെങ്കിൽ പിന്നെ മൌനം പാലിക്കുക.)

    അതായത് പരിണാമ പ്രക്രിയയുടെ ഒരു ഹയറാർകിക്കൽ സ്ട്രക്ച്ചർ. എന്തിൽ നിന്ന് എന്ത് പരിണമിച്ചുണ്ടായി. എന്ത് കൊണ്ട്? ഇതൊക്കെ അറിയാവുന്ന ഏതെങ്കിലും പരിണാമ വാദികളുണ്ടെങ്കിൽ ഒന്ന് പറഞ്ഞ തന്നാൽ നന്നായിരുന്നു.

    ReplyDelete
  47. ‘ഞാന്‍’ പരിണാമ സിദ്ധാന്തത്തിന്റെ സകല മേഖലകളും മനസിലാക്കിയിട്ടാണ് സംസാരിക്കുന്നതെന്നു തോന്നുന്നു.എന്റെ അറിവ് വളരെ കുറവാണ്.പരിണാമ സിദ്ധാന്തം പൂര്‍ണമാണോ.അല്ലെങ്കില്‍ അതിന്റെ ന്യൂനതകളെ പറ്റി പറയാമോ?

    ReplyDelete
  48. അജ്ഞാതാന്‍,

    ഖുര്‍ ആന്‍ മുഹമ്മദിന്റെ സങ്കല്‍പ്പം എന്നു പറഞ്ഞു തള്ളി കളയുന്നു,അതേ ആളുകള്‍ ഡാര്‍വിന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ പരിണാമ സിദ്ധാന്തം തൊണ്ട തൊടാതെ വിഴുങ്ങുന്നു..ഇതൊരു വല്ലാത്ത യുക്തിബോധം തന്നെ

    think different എന്ന ചങ്ങാതി ഇട്ട കമന്റാണിത്. ഇതു തന്നെയാണ് ഈ ചര്‍ച്ചയുടെ വിഷ്യയവും.

    ഉല്‍പ്പത്തി സിദ്ധാന്തം ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടിയാണ് പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കുന്നത് എന്ന് താങ്കള്‍ക്കറിയാം, എനിക്കുമറിയാം, ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ചിലര്‍ക്കെങ്കിലും അറിയാം. എന്തിനു ഒളിച്ചു കളി?

    അങ്ങിനെ തന്നെ ആവട്ടെ ചര്‍ച്ച.

    കരിങ്കല്ലിനെ പോലെയുള്ള സുഹൃത്തുക്കള്‍ താങ്കളെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് ലിങ്കുകള്‍ ഇടുന്നത്. ഇവിടെ അതുകൊണ്ട് കാര്യമില്ല. താങ്കള്‍ റഫീക്കിനോട് ചോദിച്ചമാതിരി പോയന്റ് പോയന്റായി പറയുക, അതിന് മറുപടി , അക്ഷരങ്ങളായി തന്നെ കിട്ടിയാല്‍ ഒരു സംവാദം ആയി എന്ന് പറയാം.(പ്രയോജനം എന്ത് എന്ന ചോദ്യമില്ല).

    പൊതു വേദികളില്‍ ഇതേ ചര്‍ച്ചകള്‍ നിരവധി കണ്ടതാണ് ഞാന്‍. അതില്‍ നിന്നും ഇതു വ്യത്യസ്ഥമാവുന്നത് കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാമിവിടെ എന്നതാണ്. കഴിയുമെങ്കില്‍ എല്ലാവരും തന്നെ ഓരോ പോയന്റായി ചര്‍ച്ച ചെയ്യട്ടെ.അല്ലാതെ ഇതു താങ്കള്‍ക്ക് പരിണാമം പഠിക്കാനുള്ള പോസ്റ്റാണെന്ന മട്ടില്‍ ആള്‍ക്കാരെ വഴിതിരിക്കാതെ.
    ആശംസകള്‍.

    ReplyDelete
  49. കമന്റ് മോഡറേഷനായോ?

    ReplyDelete
  50. sands,

    u said "humans evolved from ape-like ancestors"

    can u say from which animal ape is orginated?

    ReplyDelete
  51. സന്ദീപേ,

    മൊത്തത്തില്‍ പറയാന്‍ ഏതു കുട്ടിക്കും സാധിക്കും,ഒരു ജീവിയുടെ കാര്യം തെളിവു സഹിതം പറയാനാണ് ഞാന്‍ പറഞ്ഞത്,

    മനുഷ്യന്മാര്‍ ape-like ancestors ഇല്‍ നിന്നാണെല്ലെ ഉണ്ടായത്...എന്നു വച്ചാല്‍ മനുഷ്യനും കുരങ്ങനും സഹോദരങ്ങളാണെന്നു!ഒരു ചെറിയ സംശയം കൂടി എന്തുകൊണ്ടാവും ഈ പരിണാമം വന്ന ജീവികളില്‍ മനുഷ്യനു മാത്രം ഇത്രേം ബുദ്ധിയുണ്ടായത്?അതും കുരങ്ങന്റെ ബുദ്ധി പരിണമിച്ച് ഉണ്ടായതാവും അല്ലേ? ഇപ്പോ സംഗതികളുടെ കിടപ്പ് ഏകദ്ദേശം പിടി കിട്ടി.ഇനിയൊന്നും പറയാന്‍ ഇല്ല,ഞാന്‍ തോറ്റു

    ReplyDelete
  52. അനില്‍ ഭായി ,

    തെറി വിളികള്‍ മാത്രമേ മോഡറേറ്റ് ചെയുന്നുള്ളൂ.അല്ലാത്തതൊക്കെ ഇവിടെ തന്നെയുണ്ട്.

    ദൈവം ഉണ്ടെന്നു സ്ഥാപിച്ചിട്ട് എനിക്കൊന്നും കിട്ടാന്‍ ഇല്ല,പരിണാമ സിദ്ധാന്തത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.അതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ്.റഫീക്ക് ചോദിച്ചതിന് എനിക്കറിയാവുന്ന രീതിയില്‍ ഞാന്‍ മറുപടി പറഞ്ഞു.അതുപോലെ ഏതെങ്കിലും ഒരു പരിണാമവാദി സപ്പോര്‍ട്ടര്‍ എങ്ങിലും മറുപടി പറഞ്ഞൊട്ടുണ്ടോ എന്നു നോക്കൂ.

    സംവാദങ്ങള്‍ എനിക്കോ ഇവിടെ കമന്റുന്നവര്‍ക്കോ അല്ല,ഇവിടെ കമന്റാതെ ബ്ലോഗുകള്‍ വായിക്കുന്ന ചിലരെങ്കിലും ഉണ്ടാകുമല്ലോ,അവര്‍ മനസിലാക്കട്ടെ പരിണാമവാദികളുടെ പരിണാമസിദ്ധാന്തത്തില്‍ ഉള്ള അറിവ്.ഒരു ജീവിയുടെയെങ്കിലും പേരു പറയാന്‍ പറഞ്ഞാന്‍ മൊത്തം പരിണമിച്ചുണ്ടായതാണെന്നു:)

    പിന്നെ ചിലര്‍ പരിണാമം പഠിപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്.അവരുടെ വിചാരം ഞാന്‍ പഠിച്ച സയന്‍സ് ക്ലാസില്‍ പരിണാമ സിദ്ധാന്തം പഠിപ്പിച്ചിട്ടില്ലാന്നാ,അതിനിപ്പോ ഞാന്‍ എന്താ ചെയ്യാ!

    പരിണാമ സിദ്ധാന്തം എന്താണന്നു എല്ലാവര്‍ക്കും അറിയാം,ആ സംഭവം മനസിലിട്ടൊന്നു ചിന്തിച്ചിരുന്നെങ്കില്‍ ഇതിന്റെ ഒന്നും ഒരു പൊല്ലാപ്പുമില്ല!

    മൊത്തം പരിണമിച്ചുണ്ടായതാണത്രെ,ബാക്ടീരിയ തൊട്ടു ഡിനോസര്‍ വരെ!!അകൂട്ടത്തില്‍ മനുഷ്യനു മാത്രം എന്തു കൊണ്ടാണാവോ വിശേഷ ബുദ്ധി ലഭിച്ചത്..ആരെങ്കിലും ആലോച്ചിട്ടുണ്ടോ എന്തോ?

    ReplyDelete
  53. താങ്കള്‍ക്ക് കാല്ക്കുലസ് ( ഉദാഹരണം )അറിയില്ലെങ്കില്‍ ... ഞാന്‍ പഠിച്ചതു ഇവിടെ പഠിപ്പിക്കണോ? അതോ പഠിക്കാന്‍ പറ്റിയ ഒരു പുസ്തകം പറഞ്ഞു തരണോ? [ഞാന്‍ പറഞ്ഞു തരുന്നതിനേക്കാല്‍ നന്നായി പറയാന്‍ അറിയാവുന്നവര്‍ എഴുതിയ പുസ്തകങ്ങള്‍ ?]

    ഒന്നു പറഞ്ഞു തരൂ...

    മാത്രവുമല്ല.. വീണ്ടും കാല്ക്കുലസ് തന്നെ ...അതു വൃത്തിയായി പഠിക്കാന്‍ / മനസ്സിലാക്കാന്‍ മാസങ്ങള്‍ എടുക്കും .. എന്നു വെച്ചു്‌ അതിനെ തെറ്റെന്നോ / അടിസ്ഥാനമില്ലാത്തതെന്നോ പറയാന്‍ പറ്റുമോ?

    ഒന്നാലോചിച്ചു നോക്കൂ...
    ഇനി കാല്കുലസിനെ മാറ്റി പരിണാമം ആക്കാം .. എന്നിട്ടു പറയൂ!!

    പിന്നെ അവസാനത്തെ കമന്റില്ലേ അജ്ഞാതാ... അതിന്റെ ഉത്തരം മനസ്സിലാക്കാന്‍ കുറച്ചു basic-fundamental-info വേണം .. അതാ പറയുന്നതു .. ഞാന്‍ പറയുന്നതിലെ എന്തെങ്കിലുമൊക്കെ വായിക്കു്‌ .... It will help.

    അല്ലാതെ ഉദാഹരണം പറയൂ ഉദാഹരണം പറയൂ എന്നും പറഞ്ഞോണ്ടിരുന്നാല്‍ ... തിയറി ഒരിക്കലും മനസ്സിലാവില്ല...

    ഞാന്‍ മുമ്പു പറഞ്ഞ പോലെ.. ഈ തിയറി അറിയില്ലാന്നു വെച്ചു അത്ര പ്രശ്നമൊന്നും ഇല്ല..

    പോട്ടേന്നേയ്... വിട്ടുകളയൂ :)

    I just compare evolution with the heliocentric system. A lot has to change when the memes would let man to be totally open. Neither you nor I are free from it. :)

    ReplyDelete
  54. @Think Different

    I am so thrilled to see these questions!

    Because.. you cannot learn the whole theory with just examples.

    Whatever I might say, you are going to ask "where did that creature come from?" ..

    then what is the point?

    Atleast if you ask "HOW".. it would have been a little better! :)

    ReplyDelete
  55. @Ajnjaathan

    *Intelligence* is just a character as much as the *large ears* of Elephant .. or *long neck* of Giraffe. Alle?

    Still intelligence is much more important than the rest .. right?

    ReplyDelete
  56. Bye Bye..

    Had a wonderful discussion! :)
    Had lot of fun too...

    :)

    Thanks for all the fish! :)

    ReplyDelete
  57. ഞാന്‍ ,

    താങ്കള്‍ തന്ന ലിങ്കുകള്‍ ഇതിന്റെ മുന്‍പ്പ് മറ്റൊരു ചര്‍ച്ചയില്‍ സന്ദീപ് തന്നതാണ്.തന്റെ വയസ് :24,എന്റെ വയസ് 23.എന്നു വച്ചാ താന്‍ പരിണാമ സിദ്ധാന്തം പഠിച്ച സമയത്ത് തന്നെയാണ് ഞാനും ഇതു പഠിച്ചെതെന്നു.സ്കൂളില്‍ പരിണാമ സിദ്ധാന്തം പഠിച്ച സമയത്ത് എനിക്കും കാര്യമായ സംശയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല,അതിനെ പറ്റി കൂടുതല്‍ വായിച്ചപ്പോള്‍/ചിന്തിച്ചപ്പോള്‍ ഉണ്ടായ സംശയങ്ങളാണ് ഈ പോസ്റ്റിനാധാരം.

    സ്ക്കൂളില്‍ പഠിച്ചതിനു ശേഷം പരിണാമ സിദ്ധാന്തം വിട്ട ഒരാള്‍ക്കു പെട്ടെന്നു എന്റെ പോസ്റ്റ് അംഗീകരിച്ചു തരാന്‍ സാധിക്കില്ല.എന്റെ ഫീല്‍ഡും തന്നെ പോലെ എഞ്ചിനിയറിംഗ് തന്നെ.താന്‍ പഠിച്ച പോലെ തന്നെ പഠിച്ച ഏകദേശം തന്റെ പ്രായം തന്നെയുള്ള ഞാന്‍ ചിന്തിക്കുന്നതിലും ഉണ്ടാവില്ലേ മാഷെ എന്തെങ്കിലും കാര്യം?അതു മുഴുവന്‍ തെറ്റാണന്നു പറഞ്ഞു കളിയാക്കുന്നതിലും നല്ലത് എന്തു കൊണ്ട് ഞാന്‍ അങ്ങനെ ചിന്തിക്കുന്നത് എന്നു ആലോചിക്കുന്നതിലല്ലേ?

    വെറുതെ പറഞ്ഞെന്നു മാത്രം
    സ്നേഹത്തോടെ
    അജ്ഞാതന്‍

    ReplyDelete
  58. സന്ദീപ്പ് പോസ്റ്റുമായി കാര്യമായ ബന്ധമില്ലെങ്കിലും താ‍ങ്കളുടെ വിലപെട്ട സമയം ചിലവഴിച്ചതിനു നന്ദി.

    ഇവിടെയെഴുതിയ കമന്റുകളിലൂടെ താങ്കളുടെ പരിണാമ സിദ്ധാന്തത്തിലെ അറിവ് വായനക്കാര്‍ക്ക് മനസിലായിട്ടുണ്ടാവും എന്നു കരുതുന്നു.

    “*Intelligence* is just a character as much as the *large ears* of Elephant .. or *long neck* of Giraffe. Alle?

    Still intelligence is much more important than the rest .. right?


    ശരി....താങ്കളുടെ കാര്യങ്ങള്‍ Explain ചെയ്യാനുള്ള കഴിവും ഇന്റലിജന്‍സ്സും എന്നേക്കാള്‍ വളരെ മികച്ചതു തന്നെ.വീണ്ടും കാണാം

    അജ്ഞാതന്‍

    ReplyDelete
  59. പ്രിയ അഞാതന്‍,
    താങ്ങള്‍ നല്‍കിയ മറുപടിയും,ചോദ്യങ്ങളും തന്നെ പരിണാമ സിദ്ധാന്തത്തെ കുറിച്ച് താങ്ങള്‍ മനസിലാക്കിയത് ശരിയായ രീതിയിലല്ലന്ന് തെളീക്കുന്നു. അത് ശരിയായി താങ്ങളേ ബോധ്യപെടുത്താന്‍ എനിക്ക് കഴിയുമെന്ന് പ്രതീക്ഷയുമില്ല. കാരണം അക്കാര്യത്തില്‍ എന്‍റെ അറിവ് ഇല്ലായ്മ തന്നെയാണ് കാരണം. (അല്ലെങ്കിലും ഇതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാനാണ് ഈ പോസ്റ്റിട്ടതെന്നുട്ടു കരുതുന്നുമില്ല.)
    ----------------------------------------------------------------------------------------------
    .പരിണാമം വഴിയുണ്ടായ എത്ര ജീവികളെ മാഷിനറിയാം.ഏതില്‍ നിന്നു ഏതുണ്ടായി എന്നു കൃത്യമായി പറഞ്ഞു തരാന്‍ പറ്റുമോ മാഷെ?മനുഷ്യന്‍ ഏതു ജീവിയില്‍ നിന്നാണ് മാഷെ പരിണാമ പെട്ടു വന്നത്?
    ------------------------------------------------------------------------------------------------------
    ഏതില്‍ നിന്നു ഏതുണ്ടായി ?ഏതെങ്കിലും ഒരു ജീവിയുടെ ഉത്ഭവം അന്വേഷിക്കുക.
    എന്നിവ തന്നെ അസംബന്ധമാണ്‌ .എല്ലാ ജീവികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന്‌. അതായത്‌ എല്ലാ ജീവികളും ഏതാനും ചില ജീവതന്‍മാത്രകളുടെ പരിണാമത്തിലൂടെയുണ്ടായതാണ്‌. ഇത്‌ വിസ്മരിച്ചാണ്‌ മനുഷ്യന്റെ ഉത്ഭവം മാത്രം തിരയുന്നത്‌.

    * മുയല്‍
    പ്രായം :33 മില്യണ്‍ വര്‍ഷം
    *പാമ്പുകള്‍:
    പ്രായം :50 മില്യണ്‍
    *കക്ക 490 മില്യണ്‍
    *490 മില്യണ്‍

    ഇതൊക്കെ എവിടെന്ന് കിട്ടി? ഈ പഴക്കമൊക്കെ ആരാ പറഞ്ഞെ?
    ഇവറ്റകളൊന്നും അപ്പോ ആദ്യകാലത്ത് ഉണ്ടായിരുന്നില്ലെ?

    കൂടുതല്‍ പറയാനും മറുപടിയെഴുതാനും സമയകുറവുണ്ട്.
    ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുത്.
    വിടനല്‍കിയാലും.
    മഹസലാമ.

    ReplyDelete
  60. This might be and interesting (and relevant) news :


    "Church of England apologizes to Darwin"
    http://www.telegraph.co.uk/news/newstopics/religion/2958018/Church-to-make-posthumous-apology-to-Charles-Darwin.html

    ReplyDelete
  61. റഫീക്ക് മാഷെ,

    എല്ലാം വായിച്ചറിവാണ്.മാഷിനു പരിണാമത്തെ കുറിച്ചറിയില്ലെങ്കിലും ഞാന്‍ എഴുതിയത് ശരിയല്ല എന്നറിയാം!നല്ലത്.

    ഏതില്‍ നിന്നു ഏതുണ്ടായി എന്നു ചോദിക്കുന്നത് തന്നെ അസംബന്ധമാണ്‌ ,അല്ലേ മാഷെ,ദൈവത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യുന്നത് യുക്തിയും.ചുരുക്കി പറഞ്ഞാല്‍ മാഷിനറിയാത്തത് ചോദിക്കുന്നത് അസംബന്ധവും മാഷ് ചോദിക്കുന്നത് യുക്തിയും.കൊള്ളാം!!!!

    ReplyDelete