Thursday, July 3

ചര്‍ച്ച ഇവിടെ തുടരുന്നു ....

"പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?" . കമന്റുകള്‍ എഴുതുനതിനു മുന്‍പ് ആദ്യത്തെ പോസ്റ്റും കമന്റുകളും വായിക്കുക .... അവിടെ കമന്റുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക ... ...വെറുതെ സമയം കളയാന്‍ വേണ്ടി ബ്ലോഗ് വായിക്കുന്നവര്‍ ആണെങ്കില്‍ കമന്റ് എഴുതാതിരിക്കുക. ഇതൊരു അപേക്ഷ ആണ്....

32 comments:

 1. ചര്‍ച്ച ഇവിടെ തുടരുന്നു ....

  ReplyDelete
 2. വിചാരം said

  "പാവം പാമരുടെ തലയില്‍ ഇത്തിരി ഓളമുണ്ടാവട്ടെ എന്നു കരുതിയാണ് ജാബ്ബാര്‍ മാഷിനെ പോലെയുള്ളവര്‍ ശ്രമിയ്ക്കുന്നത്"
  പാവം പാമരുടെ തലയില്‍ ഇത്തിരി ഓളമുണ്ടാവട്ടെ എന്നു കരുതിയാണ് ജാബ്ബാര്‍ മാഷ് ശ്രമിക്കുന്നത് എന്ന് താങ്കള്‍ എന്ന് കരുതുന്നു എങ്കില്‍ തെറ്റി .... സ്വന്തം പോക്കറ്റിനു ഒരു താളം ഉണ്ടാകട്ടെ എന്ന് കരുതി ജബാര്‍ മാഷ് ചെയുന്ന നല്ല കാര്യങ്ങള്‍ താങ്കളുടെ യുക്തി കൊണ്ടു ചിന്തിച്ചാല്‍ മനസിലാക്കവുനത്തെ ഉള്ളു .സാധിക്കുമെങ്ങില്‍ താങ്കളും ഇത്തരത്തില്‍ 'പാവം പാമരുടെ തലയില്‍ ഇത്തിരി ഓളമുണ്ടാവാന്‍' വേണ്ടി മാഷേ പോലെ ബുക്കുകള്‍ എഴുതി വില :500 രൂപ ...എന്ന് കൊടുത്തു മാഷേ പോലെ ബ്ലോഗിന്റെ എല്ലാ കൊണില്ലും പരസ്യം കൊടുക്കുക ...ഇതു വായിച്ചു "ബുദ്ധിയുള്ള" ഏതെങ്കിലും പാമരന് യുക്തി ഉണ്ടായെങ്കില്‍ താങ്കളുടെ ജീവിതവും ധന്യമാവുംആ ധന്യ മുഹൂര്‍ത്തങ്ങള്‍ ആസ്വതിക്കാന്‍ ഞങ്ങളെ പോലെ മരണം വരെ കാത്തിരിക്കുകയും വേണ്ട ...'പാവം പാമരുടെ തലയില്‍ ഇത്തിരി ഓളമുണ്ടാവാന്‍ വേണ്ടി വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പ്രയാസപെട്ടു മത വാദികളുടെ എതിര്‍പ്പും സഹിച്ചു ബുക്കുകള്‍ എഴുതി വളരെ കുറഞ്ഞ വിലയില്‍ വില്പന നടത്തുന്ന ജബ്ബാര്‍ മാഷിന് വിശുദ്ധ ഖുര്‍ ആന്‍ കേവലം ഒരു സാഹിത്യ ഗ്രന്ഥം മാത്രം ആണ് . ഒരിക്കല്‍ അത് എന്നോട് പറഞ്ഞതും ആണ് ...

  ReplyDelete
 3. "മതവാദികളാല്‍ ആക്രമിയ്ക്കപ്പെടുന്നവരാണ് നിരീശ്വരവാദികള്‍, എതെങ്കിലും മതവാദികള്‍ നിരീശ്വവാദികളാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടോ ? ഉണ്ടെങ്കിലതൊന്ന് പറ."

  ആദ്യം നിരീശ്വരവാദികള്‍ എന്ന പ്രയോഗം കൊണ്ടു താങ്കള്‍ ആരെയാണ് ഉദേശിച്ചത് എന്ന് വ്യക്തമാക്കുക .


  "ജബ്ബാര്‍ മാഷിന്റെ അവസാനത്തെ പോസ്റ്റിലും കാണാം ഒരു അനോണിയുടെ വിളയാട്ടം"

  എന്ത് വിളയാടി എന്നാണ് പറഞ്ഞു വരുനത് ..മാഷ് ഇട്ട പോസ്റ്റിനെ ചോദ്യം ചെയ്തിരിക്കുന്നു ...താങ്കള്‍ ചോദിക്കുന്ന ചോധ്യങ്ങള്‍ക്ക് ഞാന്‍ എന്നാല്‍ ആവും വിധം മറുപടി പറയുനില്ലേ ..ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലെ അവസാനത്തെ കുറച്ചു പോസ്റ്റുകള്‍ എടുത്തു നോക്കുക ..എന്തിനെക്കിലും മാഷ് മറുപടി കൊടുത്തിട്ടുണ്ടോ എന്ന് നോക്കുക..[വെറുതെ മാഷിനെ പൊക്കി സ്വന്തം നിലയും വിലയും കളയല്ലേ വിചാരമേ ]

  പിന്നെ ഏതെങ്കിലും ഒരു തെമ്മാടിക്ക്‌ ഒരു മുസ്ലിം നാമം ഉണ്ടെങ്കില്‍ അയാള്‍ വിശ്വാസി ആവണമെന്നില്ല ...ഖുര്‍ ആന്‍ പറഞ്ഞതനുസരിച്ച് ജീവിക്കുന്ന ആളുകളെ ആണ് വിശ്വാസികള്‍ എന്ന് വിളിക്കുക .അല്ലാതെ മുസ്ലിം പേരുള്ള ഒരുവന്‍ കാട്ടുന്ന ചെട്ടത്തരങ്ങളെ ഇസ്ലാമിന്റെ പേരില്‍ പറയുന്നതിന്റെ യുക്തി എന്താണ് ?


  ഓ ടോ :താങ്കളുടെ പേരും ഒരു ഇസ്ലാം മത വിശ്വാസിയുടെതാണ് .അത് കൊണ്ടു താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇസ്ലാം മതത്തില്‍ പെടുന്നതെങ്ങനെ ?

  ReplyDelete
 4. പ്രിയ അനില്‍ ഭായ്

  "ശാസ്ത്രത്തിനു എല്ലം തെളിക്കാനായിട്ടില്ല,കുറയൊക്കെ നിഗമനങ്ങളാണു.അവയുടെ പഴുതുകളെ മതം വ്യക്തമായി ഉപയൊഗിക്കുകയും ചെയ്യുന്നുണ്ടു.
  E=MC2, തെറ്റാണെന്നണു ഇപ്പൊള്‍ പറയപ്പെടുന്നതു.
  അപ്പൊള്‍?
  എറ്റവും എളുപ്പം എല്ലാം ദൈവത്തിനു വിടുക,
  വെറൊന്നും ആലൊചിച്ചു തലപുണ്ണക്കണ്ടല്ലൊ, സുഖം."

  ശാസ്ത്രത്തിന്റെ പഴുതകളെ മതം ഉപയോഗപ്പെടുത്തുകയല്ല. അതിന്റെ ആവശ്യവുമില്ല. ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം അത് ശാസ്ത്രത്തെ പ്രോത്സാഹിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രത്തിനും അപ്പുറത്ത് കാര്യങ്ങള്ഉണ്ട് അതാണ് വിശ്വാസം.

  ശാസ്ത്രം ജീവിത വ്യവസ്ഥയല്ല. ശാസ്ത്രം ഒരു വിജ്ഞാന ശാഖ മത്രമാണ്. അതിന് തീര്‍ച്ചയായും പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. പ്രശ്നം നമ്മള്‍ എന്തിന് വേണ്ടി അതിനെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ്.

  ശാസ്ത്രം കാണിച്ച് മതങ്ങളെ വിരട്ടാ‍ന്‍ വരുന്നവര്‍ തന്റെ അല്പം ജ്ഞാനത്തില്‍ അഹങ്കരിക്കുന്നവര്‍ മാത്രമാണ്.

  അറിവ് വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്. അത് എവിടെ നിന്നായാലും തിരഞ്ഞ് പിടിച്ചെടുക്കണം.
  ഇതാണ് മതം പഠിപ്പിക്കുന്നത്.

  ReplyDelete
 5. ഇതു വിചാരത്തിന്റെ ചോദ്യം

  ആരെങ്കിലും അനാവശ്യമായ ചീത്ത പറഞ്ഞിട്ടുണ്ടോ ഒരു കമന്റ് കാണിക്കാമോ ? എന്നാല്‍ എത്ര കമന്റുകള്‍ ഞങ്ങള്‍ക്കെതിരെ അനാവശ്യമായ ചീത്ത പദങ്ങള്‍ ഉപയോഗിച്ച് എന്റെ അവസാനത്തെ പോസ്റ്റില്‍ പോലും ഒരു ഏക്കെ വന്ന് പുലമ്പുന്നു..

  എന്നിട്ട് സഹിഷ്ണതയോടല്ല ഞങ്ങളുടെ പെരുമാറ്റമെന്ന കുറ്റം മതവാദികള്‍ ഉന്നയിക്കുന്നത് ?


  ഇതു വിചാരം ഈ bloggil തന്നെ മറ്റൊരു ബ്ലോഗ്ഗെര്‍ക്ക് നല്കിയ മറുപടി

  വിചാരം said...
  അനോണി
  മുഖമില്ലാത്ത മാനുഷ്യാ എവിടെ ഞാന്‍ കുംബസരിച്ചു ഇവിടെ താന്‍ നോക്ക് എത്ര ചോദ്യങ്ങള്‍ ചോദിച്ചു .അതിനെല്ലാം മുട്ടാപോക്ക് ഉത്തരങ്ങളല്ലാതെ മറ്റെന്താണ് ഈ മതവാദികളില്‍ നിന്നുണ്ടാവുക ? എന്തുകൊണ്ട് ഞങ്ങളിവിടെ ഇങ്ങനെയുള്ള പോസ്റ്റുകളില്‍ സമയം മിനക്കെടുത്തുന്നു എന്നു വെച്ചാല്‍ ഈ ബ്ലോഗുലകത്തെ മതവത്കരിക്കാന്‍ അനുവധിയ്ക്കില്ല ഇവിടെ മതപ്രചരണം അനുവധിക്കില്ല എവിടെയെല്ലാം മതം ആണ് സത്യം എന്നു പറയുന്നുവോ അവിടെയെല്ലാം ഞങ്ങള്‍ വന്ന് അതല്ല സത്യമെന്ന് കാര്യ കാരണ സഹിതം പറയും ചുമ്മാ സലാഹുദ്ദീന്‍ സാഹബ് പറയുന്ന യുക്തിരഹിതമായ ചോദ്യങ്ങളൊന്നും ചോദിയ്ക്കില്ല (അദ്ദേഹത്തിന് പോലും അദ്ദേഹം ചോദീച്ചതിന്റെ ഉത്തരം കണ്ടെത്താനായിട്ടില്ല എന്നത് അനോണി കണ്ടുവോ ആവോ ) . ഇനി അഞ്ജാതനല്ല അതിനേക്കാള്‍ കേമന്മാര്‍ വന്നാലും ഇവിടെ പ്രതിരോധിയ്ക്കും മതം മനുഷ്യന്റെ മസ്തിഷ്ക്കതെ ക്രൂരന്മാരാക്കി വരും തലമുറയെ എങ്കിലും അതില്‍ നിന്ന് രക്ഷിക്കണം അതിനുള്ള എളിയ ശ്രമമാണ് ഞങ്ങളാല്‍ കഴിയുന്ന വിധത്തിലുള്ള ഈ പ്രതിരോധം.
  വടകരയില്‍ 9 വയസ്സുക്കാരിയെ 45 വയസ്സുക്കാരന്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് ഏതൊരു മനുഷ്യന്റേയും ദു:ഖമെന്ന പോലെ തന്നെ അത്ര ക്രൂരമാണ് ഒരു 55 വയസ്സുക്കാരന്‍ 6 വയസ്സുക്കാരിറ്റെ വിവാഹം ചെയ്തത് ഈയൊരു തെറ്റു മാത്രം മതി ഇസ്ലാം എന്നത് കേവലം ഒരു വ്യക്തിയുടെ സ്വാര്‍ത്ഥതയുടെ അടയാളമാണന്ന് . ഒട്ടും തീര്‍ത്തും യുക്തിയ്കിണങ്ങാത്ത ഒത്തിരി മന്ദബുദ്ധികളെ മാതം സൃഷ്ടിയ്ക്കുന്ന സംഹിതകളാണ് എല്ലാ മത സംഹിതകളും. ജബ്ബാര്‍ മാഷ് അദ്ദേഹത്തെ പുലഭ്യം പറയുന്ന കമന്റുകള്‍ ഡിലീറ്റും അദ്ദേഹത്തിന്റെ സ്വാതന്ത്രം അനോണി മറുമൊഴികളില്‍ നിന്ന് തപ്പി കൊണ്ടു വരൂ അദ്ദേഹം ആരെങ്കിലേയും ഭീഷണിപ്പെടുത്തിയതോ തെറു പറയുകയോ ചെയ്ത കമന്റുകള്‍ . അനോണി ഒരാഴ്ച്ചയല്ല നാളെ ആരെങ്കിലും മതമാണ് വലുതെന്ന് പറഞ്ഞു വന്നാല്‍ ആണത്തത്തോടെ വന്നെതിര്‍ക്കും അതിനൊരു അനോണീ മുഖമൂടി ഇടില്ല കോപ്പേ.


  ഈ 105 കമന്റ്ഇല്‍ ഒരിക്കല്‍ എങ്കിലും ഞാനോ സലാഹുദ്ദിനൊ താങ്കളോട് ഇങ്ങനെ പെരുമാറിയിട്ടുണ്ടോ ?പല തവണ താങ്കള്‍ ഖുര്‍ ആനെ പരിഹസിച്ചു.പ്രവാചകനെ കളിയാക്കി സംസാരിച്ചു ..എന്നിട്ടും പ്രകോപനപരമായി എന്തെങ്കിലും ഞങ്ങളുടെ അടുക്കല്‍ നിന്നും ഉണ്ടായോ ?

  വിചാരം said

  "താന്‍ നോക്ക് എത്ര ചോദ്യങ്ങള്‍ ചോദിച്ചു അതിനെല്ലാം മുട്ടാപോക്ക് ഉത്തരങ്ങളല്ലാതെ മറ്റെന്താണ് ഈ മതവാദികളില്‍ നിന്നുണ്ടാവുക ?"

  മാന്യ വായനക്കാരെ ..നിങള്‍ക്ക് ഇവിടെ എഴുതിയ കമന്റ് മുഴുവന്‍ പരിശോധിക്കാം ... [അഭിപ്രായം എന്ന ബ്ലോഗ്ഗര്‍ ചോദിച്ച "ഉമ്മയോ ഭാര്യയോ മരിച്ചാല്‍ മയത്ത് നമസ്ക്കരിക്കുമോ ?എന്ന ഒരു ചോദ്യത്തിനു "ഇല്ല " എന്ന ഉത്തരം അല്ലാതെ വേറെ ഏതെങ്കിലും ചോദ്യത്തിനു വിചാരം ഉത്തരം പറഞ്ഞിട്ടുണ്ടോ എന്ന് നോക്ക് ].എന്നിട്ട് നിങ്ങള്‍ തന്നെ തന്നെ പറയു ആര് പറയുന്നതാണ് ശരി എന്ന് ..

  ReplyDelete
 6. I more or less totally agreed with most of VICHARAM's arguments.

  All the same, the reaction towards that anonymous comment was a little too much.

  Some kind of over reation.
  Even though I don't agree with the ideas of Ajnjathan, Salahuddeen or even Anonymous; I do think they need to be respected!

  Sandeep.

  PS1: Chaadikkadikkan varalle. Enikku theere thalpparyam. Thonniyathu paranju athre ulloo...

  PS2: Sorry for the english/manglish comment. Some tech-issues.

  ReplyDelete
 7. പ്രിയ സന്ദീപ്

  "Even though I don't agree with the ideas of Ajnjathan, Salahuddeen or even Anonymous; I do think they need to be respected!"

  ഞാന്‍ താങ്കളെ ഇക്കാര്യത്തില്‍ നൂറ് ശതമാനം സപ്പോര്‍ട്ട് ചെയ്യുന്നു.

  നാമെല്ലാം മനുഷ്യരാണ്. ആത്യന്തികമായി. ആശയ വൈവിദ്യമുണ്ട് എന്നത് ശരി തന്നെ. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ ഒരു പ്രതിപക്ഷ ബഹുമാനം എപ്പോഴും ഉണ്ടവേണ്ടതുണ്ട്. ഒരാളെ നാം വിമര്‍ശിക്കുമ്പോള്‍‍ അയാള്‍‍ ബഹുമാനിക്കുന്ന വ്യക്തിയെയോ ആരധാന വസ്തുക്കളെയോ ആക്ഷേപിക്കാതിരിക്കാന്‍ ശ്രമിക്കുന്നത് എപ്പോഴു നല്ലതാണ്.

  താങ്കള്‍ പോയി എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ താങ്കളുടെ ജര്‍മ്മന്‍ കഥകളൊക്കെ വായിച്ചു നന്നായിരിക്കുന്നു.

  താങ്കള്‍ വിചാരത്തോട് യോജിക്കുന്ന മേഖലകള്‍ ഏതൊക്കെയാണെന്ന് പറയാമോ? താങ്കള്‍ക്ക് താല്പര്യമില്ലെങ്കില്‍ വേണ്ടാ ട്ടോ.

  ReplyDelete
 8. ഞാന്‍ സലാഹുദ്ദീന്റെ ചോദ്യങള്‍ക്ക് മറുപടി എഴുതിവെച്ചു പോസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ സൂരജ് already മറുപടി പറഞുകഴിഞു. എന്റെ മറുപടിയോട്‌ യോജിക്കുന്നവ തന്നെയാണവ. എങ്കിലും എഴുതിയത് ഡിലീറ്റ്‌ ചെയ്യുന്നില്ല. പോസ്റ്റുന്നു. അസൗകര്യമായെങ്കില്‍ റിമൂവ്‌ ചെയ്തേക്കുക:

  സലാഹുദ്ദീന്റെ ചോദ്യങ്ങള്‍ക്ക്‌ എന്റേതായ രീതിയില്‍ മറുപടി പറയട്ടെ (ഞാനൊരു ഈശ്വരവിശ്വാസിയല്ല, നിരീശ്വരവാദിയുമല്ല):

  1)മനുഷ്യ ജന്മത്തിന്റെ നിയോഗം എന്താണ്?
  പക്ഷിജന്മത്തിന്റെയും പശുജന്മത്തിന്റെയും നിയോഗം എന്താണ്‌ എന്നതിനെക്കുറിച്ച്ചാണ്‌ ഇപ്പോള്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. അതിനുത്തരം കിട്ടിയതിനുശേഷം മനുഷ്യജന്മത്തിന്റെ നിയോഗത്തിനെക്കുറിച്ച്‌ ഞാന്‍ ചിന്തിക്കും. (ആദ്യം പറഞ്ഞ നിയോഗത്തെക്കുറിച്ച്‌ വല്ല വിവരവുമുണ്ടെങ്കില്‍ പറഞ്ഞുതന്നാല്‍ ആ ദിശയിലുള്ള എന്റെ അന്വേഷണം നിര്‍ത്തി മനുഷ്യനിയോഗത്തെക്കുറിച്ച്‌ എനിക്ക്‌ അന്വേഷിച്ചുതുടങ്ങാമായിരുന്നു)

  2)ഞാന്‍ എന്തിനാണ് മറ്റുള്ളവരെ സ്നേഹിക്കുന്നത്?
  നിങ്ങള്‍ക്ക്‌ സ്നേഹിക്കണമെന്ന് തോന്നിയിട്ട്‌.

  3)സ്നേഹം, കാരുണ്യം‍, യുക്തി , ബുദ്ധി കോപം ഇതിനൊക്കെ നിങ്ങള്‍ വാദിക്കുന്ന പരിണാമ സിദ്ധാന്തത്തിലെ നിര്‍വ്വചനമെന്താണ്?
  ഞാന്‍ പരിണാമസിദ്ധാന്തത്തിനുവേണ്ടി വാദിക്കുന്നില്ല. പരിണാമസിദ്ധാന്തത്തെക്കുറിച്ച്‌ ഒരുചുക്കും എനിക്കറിയില്ല. അതുകൊണ്ട്‌ അതില്‍ അടിസ്ത്ഥാനപ്പെടുത്തി ഒന്നിനെയും ഞാന്‍ നിര്‍വചിക്കാറില്ല.

  4)സ്വയം രൂ‍പപ്പെട്ടു എന്ന് നിങ്ങള്‍ വാദിക്കുന്നു എന്നാല്‍ അതിന്റെ ആ രൂപപ്പെടുന്ന സംവിധാനം ആ‍രാണ് നിശ്ചയിച്ചത്?
  സ്വയം രൂപപ്പെട്ടതാണോ അതോ ആരെങ്കിലും രൂപപ്പെടുത്തിയതാണോ എന്ന്‌ എനിക്ക്‌ നിശ്ചയമില്ല. എങ്കിലും ചോദ്യത്തില്‍ ചോദിച്ചിരിക്കുന്നതുപോലെ സ്വയം രൂപപ്പെട്ടതാണെങ്കില്‍, പിന്നെ അതിന്‌ ഒരു സംവിധായകന്റെ ആവശ്യമെന്താണ്‌?

  5) ആദി എന്താണ്? അവസാനമുണ്ടോ?
  ആദി എന്നാല്‍ തുടക്കം അല്ലേ ഉദ്ദേശിച്ചത്‌? ഞാനിവിടെ വന്നപ്പോള്‍ എല്ലാം തുടങ്ങിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ എപ്പോള്‍ തുടങ്ങി എന്നതിനെക്കുറിച്ച്‌ ഒരു പിടിയുമില്ല. പിന്നെ അവസാനത്തിന്റെ കാര്യം: എപ്പോഴെങ്കിലും അവസാനിച്ചാല്‍ അവസാനമുണ്ടെന്ന്‌ പറയാന്‍ കഴിയും. അവസാനിക്കാതിരിക്കുന്നിടത്തോളം കാലം അതുണ്ടോ ഇല്ലേ എന്ന് പറയാന്‍ കഴിയില്ല.

  6) ഞാന്‍ എന്തിന് മറ്റുള്ളവരെ സഹായിക്കണം
  അതുതന്നെയാണ്‌ ഞാനും ചോദിക്കുന്നത്‌: നിങ്ങളെന്തിന്‌ മറ്റുള്ളവരെ സഹായിക്കണം? നിങ്ങള്‍ക്ക്‌ സഹായിക്കണമെന്ന് തോന്നിയാല്‍ സഹായിക്കുക. അല്ലെങ്കില്‍ സഹായിക്കാതിരിക്കുക.

  7) ഈ ലോക നീതി എന്തേ ഇങ്ങനെയായത്?
  എങ്ങനെയായത്‌?

  8) യഥാര്‍ത്തത്തില്‍ എല്ലാവരും ഒരേ പോലെയാവേണ്ടതല്ലേ? ഇവര്‍ ക്കൊക്കെ നീതി ആരു നല്‍കും?
  ഇവർക്കൊക്കെ നീതി ആരുനല്‍കുമെന്ന്‌ ഒരുപിടിയുമില്ല. പിന്നെ ഒരു സമാധാനത്തിന്‌ വേണമെങ്കില്‍ ഇങ്ങനെ ഒരു സിദ്ധാന്തത്തില്‍ വിശ്വസിക്കുക: ആര്‍ക്കെങ്കിലും ഈ ജന്മത്തില്‍ എന്തെങ്കിലും നീതി ലഭിക്കാന്‍ ബാക്കിയുണ്ടെങ്കില്‍, എന്തെങ്കിലും ആഗ്രഹങ്ങള്‍ നടക്കാതെപോയിട്ടുണ്ടെങ്കില്‍, എന്തെങ്കിലും കാര്യങ്ങള്‍ pending ആയി നില്‍പ്പുണ്ടെങ്കില്‍ അടുത്ത ജന്മത്തില്‍ വീണ്ടും ജനിക്കും. (ഉദാഹരണത്തിന്‌, 'കൊണ്ടു' എന്നുപേരുള്ളയാളെ 'കൊടുത്തു' എന്നുപേരുള്ള ആള്‍ അടിക്കുന്നു. 'കൊണ്ടു' തിരിച്ചടിക്കുന്നില്ല. കാരണം അവന്‌ ശക്തിയില്ല. 'കൊടുത്തു' ആകട്ടെ വലിയ ശക്തിമാനും. അപ്പോള്‍ അടുത്ത ജന്മത്തില്‍ 'കൊണ്ടു' 'കൊടുത്തു'വിനേക്കാളും കൂടുതല്‍ ശക്തിമാനായി ജനിക്കുന്നു. എന്നിട്ട്‌ അവനെ തിരിച്ചടിക്കുന്നു. അങ്ങനെ നീതി ലഭിക്കുന്നു). അവിടെയും എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ വീണ്ടും ജനിക്കും. അങ്ങനെ ബാക്കിനില്‍ക്കുന്ന എല്ലാ കാര്യങ്ങളും തീരുന്നതുവരെ, എല്ലാ സംതൃപ്തിയും ലഭിക്കുന്നതുവരെ പൂർണ്ണമായും ചാരിതാര്‍ത്ഥ്യമടയുന്നതുവരെ പുനര്‍ജ്ജനിച്ചുകൊണ്ടേയിരിക്കും. അതിനുശേഷം പിന്നെ ജനിക്കില്ല. ശൂന്യതയില്‍ അലിഞ്ഞില്ലാതാകും. ഇപ്പോഴുള്ള ജന്മം തന്നെ മുന്‍പുണ്ടായ ഏതോ ജന്മത്തിന്റെ തുടര്‍ച്ചയാകാന്‍ സാദ്ധ്യതയുണ്ട്‌. (ഞാന്‍ ഈ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു എന്നര്‍ത്ഥമില്ല. പക്ഷേ ഇതില്‍ വിശ്വസിക്കുന്ന പലരുമുണ്ട്‌).

  9) മരണത്തിന് നിങ്ങള്‍ നല്‍കുന്ന നിര്‍വ്വചനം എന്ത്?
  ജീവനില്ലാതെയാകുന്ന അവസ്ഥയെ മരണമെന്ന്‌ പറയുന്നു.

  10) മരണം ശേഷം എന്ത്??
  അത്‌ മരണശേഷമല്ലേ പറയാന്‍ കഴിയൂ. ഒമാര്‍ഖയ്യാം എത്ര മനോഹരാമായി എഴുതിയിരിക്കുന്നു:
  "Strange, is it not? that of the myriads who
  Before us pass'd the door of Darkness through,
  Not one returns to tell us of the Road,
  Which to discover we must travel too."


  11) മരണം ശേഷം നമ്മുടെ ആത്മാവ് ജീവനും യഥാര്‍ത്തത്തില്‍ എങ്ങോട്ട് പോകുന്നു??
  ജനിക്കുന്നതിനുമുന്‍പ്‌ നമ്മുടെ ആത്മാവ്‌ എവിടെയായിരുന്നു എന്നതാണ്‌ ആദ്യമേ കണ്ടെത്തേണ്ടതെന്ന്‌ തോന്നുന്നു.(നടന്നുകഴിഞ്ഞ കാര്യങ്ങളെക്കുറിച്ചല്ലേ നടക്കാനിരിക്കുന്ന കാര്യങ്ങളേക്കാളും കൂടുതല്‍ ഉറപ്പിച്ചുപറയാന്‍ കഴിയുക). ജനിക്കുന്നതിനുമുന്‍പ്‌ ഞാന്‍ എവിടെയായിരുന്നു എന്നത്‌ എനിക്കുതന്നെ അറിയില്ല. അതുപോലെ, മരിച്ചുകഴിയുമ്പോഴും ഞാന്‍ എവിടെയാണ്‌ എന്ന് എനിക്കുപോലും അറിയാന്‍ കഴിയാത്ത ഒരവസ്ഥയില്‍ എത്തുമായിരിക്കും. പക്ഷെ ഉറപ്പില്ല. (ജനിക്കുന്നതിനുമുന്‍പ്‌ അങ്ങനെയായിരുന്നതുകൊണ്ട്‌ മരിച്ചുകഴിഞ്ഞാലും അങ്ങനെയായിരിക്കണമെന്ന്‌ വാശിപിടിക്കുന്നത്‌ ശരിയല്ലല്ലോ.)

  12) മരണാന്തരം ഒരു ജീവിതമില്ലെന്ന് നിങ്ങള്‍ക്കെന്താ ഉറപ്പ്? രക്ഷാ ശിഷകളുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞതനുസരിച്ച് ജീവിച്ചാല്‍ നിങ്ങളില്‍ ആര്‍ക്കെന്നെ രക്ഷിക്കാനാവും??
  മരണാനന്തരം ഒരു ജീവിതമുണ്ടാകാം ഇല്ലായിരിക്കാം. ഒരുറപ്പുമില്ല. രക്ഷാശിക്ഷകളുണ്ടെങ്കില്‍ നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടിവരും. അതുകൊണ്ട്‌ ആരും പറഞ്ഞതനുസരിച്ച്‌ ജീവിക്കാതിരിക്കുക. നിങ്ങള്‍ക്ക്‌ തോന്നുന്നതുപോലെ മാത്രം നിങ്ങള്‍ ജീവിക്കുക. പിന്നെ, "രക്ഷാശിക്ഷകളുണ്ടെങ്കില്‍..." എന്ന് നിങ്ങള്‍ ചോദിച്ചതില്‍നിന്ന് മനസ്സിലാകുന്നത്‌ രക്ഷാശിക്ഷകളുണ്ടോ എന്ന് നിങ്ങള്‍ക്കുതന്നെ ഉറപ്പില്ല എന്നാണ്‌. അതായത്‌ നിങ്ങള്‍ ഏതെങ്കിലും മതനിയമത്തിലും ദൈവത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അതെല്ലാം ശരിയാണെന്ന്‌ നിങ്ങള്‍ക്ക്‌ യാതൊരു ഉറപ്പും ഇല്ല എന്നർത്ഥം. അങ്ങനെവരുമ്പോള്‍ മരണാനന്തരം 'സാക്ഷാല്‍ ദൈവം' "നിങ്ങള്‍ വിശ്വസിച്ചതെല്ലാം തെറ്റായിരുന്നു, അങ്ങനെ ഒരു ദൈവമോ നിയമങ്ങളോ ഇല്ല, ഞാനാണ്‌ യഥാർത്ഥ ദൈവം, നിങ്ങള്‍ എന്റെ നിയമങ്ങളനുസരിച്ച്‌ ജീവിക്കാത്തതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ശിക്ഷയുണ്ട്‌" എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിച്ച 'ഇല്ലാത്ത ദൈവം' നിങ്ങളെ രക്ഷിക്കുമോ?

  13) നിങ്ങള്‍ ആഗ്രഹിച്ചിട്ടാണോ നിങ്ങളെല്ലാം ഇങ്ങോട്ട് വന്നത്?
  എന്റെ ആഗ്രഹപ്രകാരമല്ല ഞാനിങ്ങോട്ട്‌ വന്നത്‌. എങ്കിലും വന്നുകഴിഞ്ഞപ്പോള്‍ എനിക്കീ സ്ഥലം വലിയ ഇഷ്ടമായി. ഇഷ്ടപ്പെടാത്ത കാര്യങ്ങളുമുണ്ടുകേട്ടോ ഇവിടെ.

  14) ആത്മാവുണ്ടോ? എവിടുന്നാണ് അതിന്റെ ഉല്‍ഭവം?
  11-ആം ചോദ്യത്തിന്റെ മറുപടി ശ്രദ്ധിക്കുക.

  15) ഒരു നിയമത്തെയും പേടിക്കാനില്ലെങ്കില്‍ പിന്നെ എനിക്ക് ഏറ്റവും സുഖം എന്ന് തോന്നുന്ന വിധത്തില്‍ ജീവിക്കുന്നതല്ലെ ഏറ്റവും യുക്തിക്ക് നിരക്കുന്നത്?
  തീച്ചയായും നിങ്ങള്‍ക്ക്‌ ഏറ്റവും സുഖമെന്ന്‌ തോന്നുന്ന രീതിയില്‍ത്തന്നെയാണ്‌ നിങ്ങള്‍ ജീവിക്കേണ്ടത്‌. അതുതന്നെയാണ്‌ യുക്തിക്കു നിരക്കുന്നതും. പിന്നെ, ഒരു നിയമവും മാനിക്കേണ്ട എന്ന്‌ പറയുന്നതില്‍ അർത്ഥമില്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന്‌ തടസ്സം നില്‍ക്കാതിരിക്കുക എന്ന നിയമം തുടങ്ങിയവ മാനിക്കുക.

  16) എന്റെ സുഖത്തില്‍ ഞാന്‍ മറ്റുള്ളവരുടെ അസുഖങ്ങളെ മാനിച്ചാലെന്ത്? ഇല്ലെങ്കിലെന്ത്?
  മറ്റുള്ളവരുടെ സുഖം മാനിച്ചാലും ഇല്ലെങ്കിലും ഒന്നുമില്ല. നിങ്ങള്‍ മറ്റുള്ളവരോട്‌ ഏത്‌ രീതിയില്‍ പെരുമാറുന്നുവോ അതേപോലെതന്നെ അവർക്കു നിങ്ങളോടും പെരുമാറാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുക മാത്രം ചെയ്യുക.

  ചോദ്യങ്ങള്‍ക്ക്‌ ശേഷം നിങ്ങള്‍ പറഞ്ഞിരിക്കുന്നു: "ഉത്തരമില്ലെന്ന്‌ മാത്രം പറയരുത്‌" . ഇതെങ്ങനെ ശരിയാകും? ഉത്തരമില്ലാത്ത കാര്യങ്ങള്‍ക്ക്‌ ഉത്തരമുണ്ടെന്ന്‌ പറഞ്ഞാല്‍ അതു കള്ളമല്ലേ?

  (അജ്ഞാതന്‍, ഈ കമന്റിന്‌ പോസ്റ്റുമായി ബന്ധമില്ല എന്ന് തോന്നുന്നുവെങ്കില്‍ ഡിലീറ്റ്‌ ചെയ്യുക. എന്റെ ബ്ലോഗില്‍ പോസ്റ്റായി ഇട്ടോളാം.)

  ReplyDelete
 9. സുപ്പർ... ഇതിലും “യുക്തിപൂർവമായ” മറുപടി വേറെ ഉണ്ടാകും എന്നു തോന്നുന്നില്ല...

  ഞാൻ ഡിലീറ്റ് ചെയില്ല മാഷെ...താങ്കളുടെ യുക്തി“ബോധം” മറ്റുള്ളവർ കൂടി അറിയട്ടെ...

  ReplyDelete
 10. പ്രിയ അജ്ഞാതന്‍ ഭായ്,


  ചില ക്ലാരിഫിക്കേഷന്‍സ്:

  1. "ശാസ്ത്രം ഉപയോഗിച്ചു മതത്തെ എതിര്‍കുന്നതില്‍ താങ്കള്‍ക്കും എതിര്പുണ്ടന്നരിഞ്ഞതില്‍ സന്തോഷം ..."

  മതം എന്നത് വിശ്വാസസംഹിതകളുടെ ഒരു ക്രോഡീകൃത രൂപമാണെന്നേ എനിക്കഭിപ്രായമുള്ളൂ കേട്ടോ. തീര്‍ച്ചയായും ലോജിക്കിന്റെ തലത്തില്‍ അതു ശാസ്ത്രത്തിന്റെ വാലില്‍ക്കെട്ടാന്‍ പോലും യോഗ്യതയില്ലാത്ത ചരക്കാണ്. കാരണം വെറുതേ അങ്ങു 'വിശ്വസിക്കാന്‍' പത്തു പൈസയുടെ ഗവേഷണമോ നിരീക്ഷണ പാടവമോ ആവശ്യമില്ല. എല്ലാം ദിവ്യസൃഷ്ടി എന്നോ ദൈവീകനിയോഗമെന്നോ പറഞ്ഞാല്‍ മതത്തിന്റെ അന്വേഷണം കഴിഞ്ഞു. ശാസ്ത്രം അങ്ങനെയല്ല. അതിനു അതിന്റെ സിദ്ധാന്തങ്ങളെയും തത്വങ്ങളെയും വസ്തുതാപരമായി തെളിയിക്കേണ്ടതുണ്ട്. മതത്തിനോ 'വിശ്വാസ'ത്തിനോ ആ ബാധ്യതയില്ലല്ലോ.

  ഞാന്‍ മതത്തെ വെറുതേ വിടുക എന്ന് പറയുന്നത് അതിനു സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുണ്ടെന്നു കരുതുന്നതുകൊണ്ടാണ്.മതം ആക്രമിക്കപ്പെടുമ്പോള്‍ അതു പ്രതിനിധാനം ചെയ്യുന്ന സംസ്കാരം കൂടിയാണ് ആക്രമിക്കപ്പെടുന്നത്. അതിലൊരു ജനാധിപത്യവിരുദ്ധതയുണ്ടല്ലോ. അതിന്റെ വിശദീകരണം മുന്‍പെപ്പോഴോ കമന്റായി ഇട്ടത് ഇവിടെയുണ്ട്. അതേപ്പറ്റിയല്ല ഇവിടുത്തെ ചര്‍ച്ച എന്നതിനാല്‍ അതിനി സ്പര്‍ശിക്കുന്നില്ല.

  2. "പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള big bang theory വെറും അനുമാനം ആണെന്ന് പറഞ്ഞാലും അതില്‍ വിശ്വസിക്കുന്നു[കാരണം പറഞ്ഞു തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല ]"

  ഇഷ്ടമില്ലാതെയാണെങ്കിലും താങ്കള്‍ ബിഗ് ബാംഗ് തിയറിയില്‍ വിശ്വസിക്കുന്നു എന്ന തോന്നലാണ് ഈ വാക്കുകള്‍ ഉണ്ടാക്കിയത്. സത്യമാണോ ?
  അതോ തര്‍ക്കിക്കാനിഷ്ടമില്ലാത്തതുകൊണ്ട് വിശ്വസിക്കുന്നു എന്നു സമ്മതിക്കുന്നതോ ? ;)

  ബിഗ് ബാംഗ് എന്ന തെറ്റിദ്ധാരണാജനകമായ ആ പേര് മാറ്റിയിട്ട് കുറച്ചുകൂടി കൃത്യമായ "സ്റ്റാന്‍ഡേഡ് കോസ്മോളജിക്കല്‍ മോഡല്‍" എന്ന് ഉപയോഗിക്കണം.

  മറ്റൊന്ന്,
  പ്രപഞ്ചോത്ഭവസിദ്ധാന്തം ചുമ്മാ അനുമാനമൊന്നുമല്ല. അതിനു കൃത്യമായ കണക്കുകളും ഇക്വേഷനുകളുമൊക്കെയുണ്ട്. ചിന്തിച്ചുണ്ടാക്കിയിട്ട് പിന്നെ സൌകര്യം പ്ലെ തെളിവുകൊണ്ട് ഓട്ടയടച്ച സിദ്ധാന്തവുമല്ല അത്. കോസ്മിക് മൈക്രോ വേവ് ബാക് ഗ്രൌണ്ട് റേഡിയേഷനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ പ്രപഞ്ചത്തിന്റെ ആദിമാവസ്ഥയിലെ അതിദ്രുതവികാസത്തെ സാധൂകരിക്കുന്ന ശക്തമായ പഠനമാണ്. (ജോര്‍ജ് സ്മൂട്ടിന്റെ റിങ്കിള്‍സ് ഇന്‍ ടൈം - കാലത്തിലെ ചുളിവുകള്‍ വായിക്കാന്‍ പറഞ്ഞത് അതു വ്യക്തമാകുമെന്ന് കരുതിയാണ്)

  3. "..ഡാര്‍വിന്‍ സിദ്ധാന്തം ശരിയാണെന്ന് താങ്കള്‍ വിശ്വസിക്കുന്ന്ടോ ?അതിനെ പറ്റി ഒന്നു വിശദീകരിക്കുമോ [ബുദ്ധിമുട്ടാവില്ലെന്നു കരുതുന്നു ].ആദ്യ ജീവന്‍ ഉണ്ടായത് ജലത്തില്‍ ആണോ അതോ കരയില്‍ ആണോ ?.."

  ഇതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് - താങ്കള്‍ ഡാര്‍വീനിയന്‍ സിദ്ധാന്തത്തെ തെറ്റായാണ് മനസിലാക്കിയിരിക്കുന്നാത്.
  ജീവന്റെ ഉത്ഭവത്തെക്കുറിച്ചൊന്നും ഡാര്‍വീനിയന്‍ സിദ്ധാന്തത്തില്‍ പരാമര്‍ശങ്ങളില്ല. പ്രകൃതിയുടെ തെരഞ്ഞെടുപ്പിലൂടെ ജന്തു ജാതികളുടെ പരിണാമത്തെയും പുതിയ ജാതികളും വര്‍ഗ്ഗങ്ങളും ഉണ്ടാകുന്നതിനെയുമാണ് ഡാര്‍വിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്.
  അദ്ദേഹത്തിന്റെ ആദ്യതിയറിയുടെ കാതലായ അംശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ ആധുനിക ജനിതകശാസ്ത്രവുമായി ചേര്‍ത്ത് അടിമുടി പരിഷ്കരിച്ചതാണ് നിയോ ഡാര്‍വിനിസം എന്നു വിളിക്കുന്ന പരിണാമ നിയമ സംഹിത.

  (സ്കൂള്‍തലം മുതല്‍ യൂണിവേഴ്സിറ്റിതലം വരെ നീണ്ടു കിടക്കുന്ന ഈ മഹാസിദ്ധാന്തത്തെ വിവരിക്കാനൊന്നും പറയല്ലേ. അതിനുള്ള പാങ്ങൊന്നും എനിക്കില്ല;)

  ആദ്യ ജീവന്‍ എന്നതു കൊണ്ട് എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത് ? 'ജീവന്‍' എന്നതിനു പല തലങ്ങളുണ്ട് - സ്വയം റെപ്ലിക്കേറ്റ് ചെയ്യുന്ന ഒരു പ്രോട്ടീന്‍ തന്മാത്രയെ സാങ്കേതികാര്‍ത്ഥത്തില്‍ വേണമെങ്കില്‍ ജീവനുള്ളത് എന്നു വിളിക്കാം. സ്വയം റെപ്ലിക്കേറ്റ് ചെയ്യുന്ന ക്രിസ്റ്റല്‍ കണികകളെ വരെ വേണേല്‍ 'ജീവനുള്ളത്' എന്നു വിളിക്കാം. അവിടെ നിന്നും മുകളിലേക്ക് ന്യൂക്ലിയോടൈഡുകള്‍ മുതല്‍ ജനിതക വസ്തുവരെയും ലൈപ്പോപ്രോട്ടീന്‍ കണിക മുതല്‍ കോസര്‍വേറ്റുകളും ലളിത കോശങ്ങളും വരെ പലതലങ്ങളില്‍ ജീവന്‍ എന്ന പ്രതിഭാസം കാണാറുണ്ട്. പിന്നെ സങ്കീര്‍ണകോശങ്ങളിലും ബഹുകോശ ജീവികളിലും അവിടുന്നു മേലോട്ടും. ഇവയിലെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജീവന്‍ എന്ന പ്രതിഭാസം കാണപ്പെടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇവയെല്ലാം ജീവന്റെ പല ഗുണങ്ങളും ഏറിയും കുറഞ്ഞും പ്രകടിപ്പിക്കുന്നവയാണ്.


  4. "മതത്തിലെ വിശ്വാസങ്ങള്‍ /അനുഷ്ട്ടനങ്ങള്‍ യുക്തിക്കു നിലക്കുനതല്ല എന്ന് പറഞ്ഞല്ലേ യുക്തി വാദികള്‍ മതത്തെ എതിര്‍ക്കുന്നത് ..അപ്പോള്‍ യുക്തി ഒന്നാണെന്ന് പറയാന്‍ പറ്റുമോ ?"

  മതത്തിലെ ഏതെങ്കിലും അനുഷ്ഠാനത്തിനു പ്രാചീനമോ ആധുനികമോ ആയ എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ അതു ശാസ്ത്രീയമായി തെളിയിക്കപ്പെടണം. അതല്ലാത്തിടത്തോളം അതു തിരസ്കരിക്കപ്പെടും. അതു യുക്തിവാദികള്‍ മാത്രമല്ല ശാസ്ത്രാഭ്യാസമുള്ള ആരും ചെയ്യുന്നതാണ്.

  ഉദാ: ലിംഗാഗ്രചര്‍മ്മം മുറിച്ചുകളയുന്നാതിനു മതങ്ങളില്‍ ഒരു കാരണമുണ്ടായേക്കാം. എന്നാല്‍ ആധുനിക കാലത്ത് എയിഡ്സ് വൈറസ്, പാപ്പിലോമാ വൈറസ് എന്നിവ ലിംഗം വഴി പടരാതിരിക്കാന്‍ ഇതൊരു നല്ല രീതിയായി തെളിയിച്ചിട്ടുണ്ട്. അത് ശാസ്ത്രീയവശം.
  എന്നുവച്ച് ഭാവിയിലെപ്പോഴോ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഒരു മഹാമാരിയില്‍ നിന്നും രക്ഷനേടാന്‍ ആണ് പ്രാചീനകാലത്ത് മതത്തില്‍ 'സര്‍ക്കംസിഷന്‍' എന്ന ഈ ആചാരമുണ്ടായത് എന്നാരെങ്കിലും പറഞ്ഞാല്‍ അതു ശാസ്ത്രീയമായി തെളിവോടെ വേണം പറയാന്‍. അവിടെയാണ് മതവിശ്വാസവും ശാസ്ത്രവും വഴിപിരിയുക. മതത്തിനു 'വിശ്വസിക്കുക' എന്ന സമര്‍പ്പണം മാത്രമേ വേണ്ടൂ. വിമര്‍ശനപരമായി സമീപിക്കലാണ് ശാസ്ത്രം.


  5. "താങ്കളുടെ ലോജിക് വച്ച് "കറന്റ് " എന്താണെന്ന് ഒന്നു വിശദീകരിക്കാമോ ?[ഫിസിക്സിലെ വിശദീകരണം അല്ല..താങ്കളുടെ ലോജിക് വച്ചുള്ള വിശദീകരണം ആണ് ചോദിച്ചത്]"

  ഇതു പഴയ 'നീന്തല്‍' സംഗതിയിലേക്ക് തന്നെ കറങ്ങിത്തിരിഞ്ഞ് എത്തിയല്ലോ.

  ഫിസിക്സ് പഠിക്കാത്ത ഒരാള്‍ക്ക് കറന്റ് എന്നാല്‍ എന്തെന്ന് എങ്ങനെ മനസിലാവും ?
  മനുഷ്യലോജിക്കിന്റെ പരമമായ അവസ്ഥയിലാണ് ശാസ്ത്രം. കറന്റിനു ശാസ്ത്രത്തിലുള്ള ഡെഫിനിഷന്‍ അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പഴയ ധാരണകള്‍ക്ക് പ്രസക്തിയില്ലല്ലോ.

  6. "ഇങ്ങനെ ഒരിക്കല്‍ ശാസ്ത്രം ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്ന ശാസ്ത്ര സൂചനകളുമായി യോജിക്കും എന്നു ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ അത് നിഷേടിക്കുമോ?"

  ഏതു മതഗ്രന്ഥത്തിലെയും പ്രാചീന ഭാഷയിലെ വാക്യങ്ങളെ അങ്ങനെ വ്യാഖ്യാനിക്കാവുന്നതാണ് എന്നാണ് എന്റെ അനുഭവം. ഉദാഹരണത്തിനു ഖുര്‍ ആനിലെ ഭ്രൂണശാസ്ത്രത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തന്നെ. അതേക്കുറിച്ച് ഞാനൊരു കമന്റ് ശരീഖ് വെള്ളറക്കാടിന്റെ ഒരു പോസ്റ്റിലിട്ടിരുന്നത് ഇവിടെയുണ്ട്.

  താങ്കള്‍ ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, മറ്റു ചിലര്‍ ഉപനിഷത്തും വേദങ്ങളും ഉയര്‍ത്തും പിന്നെ ബൈബിള്‍ സെന്‍ഡ് അവെസ്റ്റ അങ്ങനെയങ്ങനെ....
  മതഗ്രന്ഥം ശാസ്ത്ര പുസ്തകമല്ല എന്ന് താങ്കള്‍ ഈ ചര്‍ച്ച തുടങ്ങിയൊരിടത്ത് തന്നെ പറഞ്ഞു. പിന്നെ അതില്‍ ശാസ്ത്രമുണ്ട് അതുണ്ട് ഇതുണ്ട് എന്ന് അവകാശപ്പെട്ട് വന്നാല്‍ അതിനു കൃത്യമായും വസ്തുനിഷ്ഠമായും ന്യായങ്ങള്‍ നിരത്തേണ്ടി വരും. അതിനു കഴിയാതാകുമ്പോള്‍ അപഹാസ്യമാകുന്നത് ആ അവകാശമുന്നയിച്ച് വന്നവരല്ല മറിച്ച് ആ ഗ്രന്ഥവും അതു പ്രതിനിധാനം ചെയ്യുന്ന മതവും അതിന്റെ സംസ്കാരവും തന്നെയാവും എന്നോര്‍ക്കുക. അത്തരം ഒരു ചെളിവാരിയെറിയല്‍ ഒരു മതവും ആഗ്രഹിക്കില്ല, അതു ഒരു സംസ്കാരത്തെ തന്നെ അപഹസിക്കലാണ്. അതുകൊണ്ടാണ് ഞാന്‍ ‘മതത്തെ വെറുതേ വിടുക’ എന്ന് ആദ്യമേ പറഞ്ഞത്. ആ അപേക്ഷ യുക്തിവാദികളോട് മാത്രമല്ല മത വിശ്വാസികളോടും കൂടിയാണ്. നിങ്ങളുടെ ദൈവത്തിന് - അങ്ങനെയൊരു ശക്തിയുണ്ടെങ്കില് - നിങ്ങളുടെ സപ്പോര്‍ട്ടും കൂറുപ്രഖ്യാപിക്കലും ഗ്രന്ഥ വ്യാഖ്യാനവുമൊന്നും വേണ്ടല്ലോ. ആ ശക്തി വിചാരിച്ചാല്‍ നിമിഷാര്‍ധം കൊണ്ട് അവിശ്വാസിയെ വിശ്വാസിയും തിരിച്ചും ആക്കാമല്ലൊ. പിന്നെ എന്തിനീ വ്യാഖ്യാനങ്ങള്‍.? ദൈവത്തെ വെറുതേ വിടുക.  7. “ഒരു കുഞ്ഞു ചോക്ക് കഷ്ണം പോലും സ്വയം ഉണ്ടായി അല്ലെങ്ങില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായി എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?ഇതിനൊക്കെ ഒരു സൃഷ്ട്ടാവ് [ദൈവം ]ഇല്ലെന്നു താങ്കള്‍ വിശ്വസിക്കുനുവോ ?ദൈവത്തെ പറ്റി താങ്കളുടെ കാഴ്ച്ചപ്പാട് ഒന്നു വ്യക്തമാക്കാമോ ?“


  സാധാരണ ദൈവവിശ്വാസികളുടെ ഏറ്റവും വലിയ കുഴപ്പമെന്താണെന്നോ; അവര്‍ അവരുടെ പൊട്ട ബുദ്ധിയുപയോഗിച്ച് ദൈവം എന്ന സങ്കല്‍പ്പത്തെ കേറിയങ്ങ് നിര്‍വചിക്കും ചെയ്യും. മിക്ക മതങ്ങളും ആ സങ്കല്പത്തിലാണ് ദൈവത്തെ ഉണ്ടാക്കി വച്ചിട്ടുള്ളത്. ദൈവം കോപിക്കും, ദൈവം സ്നേഹിക്കും ദൈവം ചിരിക്കും ദൈവം ശപിക്കും എന്നിങ്ങനെ മനുഷ്യന്റെ എല്ലാ വികാരങ്ങളെയും മതങ്ങള്‍ അവരുടെ ലോജിക്കനുസരിച്ച് ദൈവത്തിലാരോപിക്കും.

  പ്രപഞ്ചം സ്വയംഭൂ ആണ്, അല്ലെങ്കില്‍ പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം സ്വയം ഭൂവായി വന്നതാണ് എന്നു പറയാന്‍ ശാസ്ത്രത്തിനു ഒരു മോഡലുണ്ട്. ആ മോഡലില്‍ നിര്‍ധാരണം ചെയ്യപ്പെടുന്ന ഗണിത സമീകരണങ്ങള്‍ പ്രകൃതിയില്‍ ഇന്നയിന്ന പ്രതിഭാസങ്ങള്‍ ഉണ്ട്/ഉണ്ടാകാം എന്നൊക്കെ പ്രവചിക്കുന്നു. അതു കണ്ടെത്തുന്നതോടെ ആ മോഡലിനു സാധൂകരണമാകുന്നു. അതോടൊപ്പം നിലവില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള സംഗതികളെ ഇന്നയിന്ന കാരണങ്ങള്‍ കാണിച്ചു വിശദീകരിക്കാനും ആ മോഡലിനു കഴിയും. ഉദാഹരണത്തിനു ബിഗ്ബാംഗ് ന്യൂക്ലിയോസിന്തെസിസും കോസ്മിക് മൈക്രോവേവ് ബാക് ഗ്രൌണ്ട് റേഡിയേഷനും സ്ഥലത്തിന്റെ വികാസവും, ഗ്യാലക്സികള്‍ അകന്നകന്ന് പോകുന്നതും സ്പേസ് ടൈമിന്റെ ജ്യാമിതീയ രൂപവും ഒക്കെ ഇത്തരത്തില്‍ വിശദീകരണങ്ങളുള്ളവയാണ്.

  പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേഡ് മോഡലിനു പകരം അവിടെ ദൈവത്തെ ഒരു സൃഷ്ടാവായി വയ്ക്കുന്നു എന്നിരിക്കട്ടെ, പ്രശ്നങ്ങളുണ്ട്:

  -- ഈ സൃഷ്ടാവിന്റെ ഉത്ഭവം എവിടെ നിന്ന് ?
  -- ഈ സൃഷ്ടാവു പ്രപഞ്ചത്തിനകത്തോ പുറത്തോ ?
  -- ഈ സൃഷ്ടാവ് പ്രപഞ്ചത്തിനകത്താണെങ്കില്‍ അദ്ദേഹവും ഫിസിക്സിലെ നിയമങ്ങള്‍ക്കു വിധേയനാണെന്ന് വരും. അപ്പോള്‍ ആ നിയമങ്ങളുടെ പരിമിതികള്‍ അദ്ദേഹത്തിനും ഉണ്ടാകും എന്നു സമ്മതിക്കേണ്ടിവരും.
  -- ഈ സൃഷ്ടാവ് പ്രപഞ്ചബാഹ്യമാണെങ്കില്‍ പ്രപഞ്ചത്തിലെ ഒന്നിനെയും അതിനു സ്വാധീനിക്കാനാവില്ല. പിന്നെ അങ്ങനൊരു സൃഷ്ടാവിനെപറ്റി ആ‍ശങ്കയും വേണ്ടല്ലോ.
  -- പ്രപഞ്ചത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും സ്റ്റാന്‍ഡേഡ് മോഡല്‍ വിശദീകരിക്കുന്നതുമായ എല്ലാ പ്രതിഭാസങ്ങള്‍ക്കും ഈ സൃഷ്ടാവിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കേണ്ടിവരും.
  -- മതങ്ങള്‍ പറയുമ്പോലെ/ മതഗ്രന്ഥങ്ങള്‍ പറയുമ്പോലെ ഒരു സൃഷ്ടാവും മാലാഖമാരും സ്വര്‍ഗ്ഗവും നരകവുമൊക്കെ ഉണ്ടെങ്കില്‍ അത് പ്രപഞ്ചത്തില്‍ എവിടെയാണ്? മരണശേഷം അവിടെ എങ്ങനെ എത്തും ? ആത്മാവുണ്ടോ ? ആത്മാവ് എങ്ങനെയിരിക്കും ? എനര്‍ജിയാണോ അത് ?
  -- ഗ്യാലക്സികള്‍ എന്തേ അകന്നു പോകുന്നു - അഥവാ അവയ്ക്കിടയിലെ സ്പെയിസ് എന്തേ വികസിക്കുന്നു ?
  -- മൈക്രോ വേവ് ബാക് ഗ്രൌണ്ട് റേഡിയേഷന്‍ എവിടെനിന്നു വരുന്നു ?
  -- ന്യൂക്ലിയോ സിന്തസിസില്‍ എന്തുകൊണ്ട് പദാര്‍ത്ഥത്തിന് ഇന്നു കാണുന്ന രീതിയിലുള്ള ആനുപാതിക അളവും നിലവാരവുമുണ്ടായി ?
  -- മനുഷ്യനെയും ചരാചരങ്ങളെയും ഒരുമിച്ചാണോ സൃഷ്ടിച്ചത് ?
  ഒരുമിച്ചാണെങ്കില്‍ ഡൈനസോറുകളുടെ കാലത്ത് എന്തേ മനുഷ്യനില്ലാതെ പോയത്
  -- എന്തേ ജീവി വര്‍ഗ്ഗങ്ങള്‍ ക്രമമായി മാത്രം ഭൂമിയില്‍ ആവിര്‍ഭവിച്ചത് ?
  -- എന്തുകൊണ്ട് ആദ്യ ജീവികള്‍ ലളിത കോശജീവികളും പില്‍കാല ജീവികള്‍ സങ്കീര്‍ണ്ണ കോശജീവികളും ആയത് ?

  ചോദ്യങ്ങള്‍ ഇങ്ങനെ മലവെള്ളം പോലെ ഒഴുകിവരും.

  പരിണാമസിദ്ധാന്തം മുന്നോട്ട് വയ്ക്കുന്ന പരിണാമ നിയമങ്ങളോ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിന്‍ബലമോ ഇല്ലാതെ സൃഷ്ടാവിനെ മാത്രം വച്ച് ഇതൊക്കെ ന്യായീകരിക്കാന്‍ പോയാല്‍ കുഴയും. സൃഷ്ടാവ് എന്നത് ഒരു വിശ്വാസം മാത്രമാണ്. അതിനു ശാസ്ത്രീയ തെളിവ് പോട്ടെ, ഗണിത പിന്‍ബലമുള്ള ഒരു തിയറട്ടിക്കല്‍ അടിസ്ഥാനമെങ്കിലും ഉണ്ടോ എന്ന ചോദ്യം വരും.


  ഏറ്റവും പ്രധാനമായ് ഒരു പ്രശ്നം മനുഷ്യ ലോജിക്കിനുള്ളില്‍ ദൈവം എന്ന സര്‍വ്വശക്തനെ ഒതുക്കാനുള്ള പരിഹാസ്യമായ ശ്രമമാണ്.

  ഒരു സിമ്പിള്‍ ചോദ്യത്തിലൂടെ അതു ഉദാഹരിക്കാം:

  ദൈവത്തേക്കാള്‍ ശക്തിയുള്ള ഒരു ദൈവത്തെ ദൈവത്തിനു സൃഷ്ടിക്കാനാകുമോ ?

  -അതേ എന്നാണുത്തരമെങ്കില്‍, ദൈവം സര്‍വ്വശക്തനല്ല, അതിനേക്കാള്‍ പവര്‍ പുതിയ ദൈവത്തിനാണ്.

  -പറ്റില്ല എന്നാണുത്തരം,എങ്കിലോ, അപ്പോഴും ദൈവം സര്‍വ്വശക്തനല്ല എന്നു വരും- ദൈവത്തിനു ചെയ്യാന്‍ പറ്റാത്തതായി ഒരു കാര്യമുണ്ടല്ലോ.

  ഈ പ്രശ്നം മറിച്ചും തിരിച്ചും ചിന്തിച്ചു നോക്കുക. അവിടെ മനുഷ്യന്റെ യുക്തി എന്നത് മനുഷ്യന്റെ മസ്തിഷകത്തിന്റെ ലിമിറ്റേഷനാണെന്നും അവന്റെ ഭാവന ഭാഷയാല്‍ പരിമിതപ്പെട്ടിരിക്കുന്നുവെന്നും മനസിലാക്കാം.

  ആ ‘പൊട്ട’ ബുദ്ധി കൊണ്ട് ദൈവം അങ്ങനെയാണ് ഇങ്ങനെയാണ് ദൈവം അതു തരും ഇതു തരും സ്വര്‍ഗ്ഗത്തില്‍ പാലും പഴവുമുണ്ട് പെണ്ണും പിടക്കോഴിയുമുണ്ട് എന്നൊക്കെവാദിക്കാന്‍ പോകുന്നത് പരിഹാസ്യമായിരിക്കും - യുക്തിവാദിയായാലും വിശ്വാസിയായാലും.

  ശാസ്ത്രം ഉപയോഗിച്ച് ദൈവമുണ്ടെന്ന് തെളിയിക്കാനാവില്ല. ദൈവമുണ്ടെന്നോ മതഗ്രന്ഥത്തില്‍ ശാസ്ത്രീയ വസ്തുതകള്‍ നിരത്തിയിരിക്കുന്നെന്നോ വാദിക്കുന്നെങ്കില്‍ ആദ്യം വസ്തുനിഷ്ടമായി തെളിയിക്കണം. വ്യാഖ്യാന സര്‍ക്കസ് കൊണ്ട് ഈ പരിപാടി പലയിടത്തും കാണുന്നതുകൊണ്ട് പറയുന്നതാണിത്.

  നിലവില്‍ മതങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഒരു ദൈവസങ്കല്പവും ശാസ്ത്രവുമായി ഒത്തു പോകുന്നില്ല. ശാസ്ത്രത്തെയും ദൈവസങ്കല്പത്തെയും വിളക്കി ചേര്‍ക്കണമെങ്കില്‍ (ഈ കമന്റില്‍ ) മുകളില്‍ പോയിന്റ് 7-ലായി കൊടുത്തിട്ടുള്ളതടക്കം ഒട്ടേറെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായി ഉത്തരം കൊടുക്കേണ്ടതുണ്ട്.


  "ഓ ടോ :സുരജ് ഇപ്പോള്‍ വിദ്യാര്‍ഥിയാണോ അതോ പഠനം കഴിഞ്ഞോ ?"

  എം.ബി.ബി.എസ് കഴിഞ്ഞു. പി.ജി പഠനം ഏതാണ്ട് തുടങ്ങാറായി.


  ഈ വിഷയത്തില്‍ കൂടുതല്‍ കമന്റെഴുതിയും ചര്‍ച്ച ചെയ്തും സമയം കളയണോ ? വ്യക്തിപരമായ തിരക്കുകളുണ്ട്. വീണ്ടും ബൂലോഗ വഴിയില്‍ കാണാം.
  ആശംസകള് ‍!

  ReplyDelete
 11. യോഗം പിരിച്ചു വിട്ടിരിക്കുന്നു. എല്ലാവരും അവനവന്റെ കട്ടേം പടവും മടക്കി തെക്ക് ഭാഗത്ത് വടക്കു വശമായി പടിഞ്ഞാറോട്ട് മുഖവും കിഴക്കോട്ട് പിന്‍‌ഭാഗവുമായി നില്‍ക്കുന്ന ആനബസ്സില്‍ കയറി സ്ഥലം വിടേണ്ടതാണ് .. ഇന്നൊരു മിസൈല്‍ വരാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ഞാന്‍ ബങ്കറില്‍ ഒളിയ്ക്കുകയാണ് .:)

  ഡോ:സൂരജിന് ഏറ്റവും വലിയ രണ്ടാമത്തെ അഭിനനദനം (ആദ്യം ശെരീഖ് വെള്ളറക്കാടനെ കുളിപ്പിച്ചു കിടത്തിയതിന്)

  ReplyDelete
 12. വിചാരം ഇവിടെ ഉണ്ടായിരുന്നൊ...മുകളിൽ ചോദ്യവും അതിന്റെ ഉത്തരവും ഒരുമിച്ചു കണ്ടപ്പോൾ പോയി എന്നു കരുതി.

  വായിൽ തോന്നിയതു വിളീച്ചു പറയുക.അതിൽ നിന്നു വല്ലതും തിരിച്ചു ചോദിച്ചാൽ മുങ്ങുക.പിന്നിട് വല്ലവനും വല്ലതും പറയുന്നത് കേട്ടു ഓടിവന്നു ഞങ്ങൾ ജയിച്ചേ എന്നു വിളിച്ചു പറയാൻ ഏതു “യുകതിവാദിക്കും” പറ്റും. മൊത്തത്തിൽ ഉള്ള സെറ്റപ്പ് കണ്ടാൽ സൂരജ് യുക്തിവാദിയാതു കൊണ്ട് ഞാനും യുക്തിവാദിയായി..ഇതാണ് വിചാരത്തിന്റെ ലൈൻ.....സ്വന്തമായി ഒരു ഉത്തരവും ഇല്ല.വിചാരത്തിനു മറുപടി ഇല്ലാത്ത ചോദ്യങ്ങൾ മുഴുവൻ യുക്തിരഹിതവും ബാലിശവും...

  ReplyDelete
 13. സൂരജ് , നിങ്ങൾ ഒരു ശാസ്ത്ര വിദ്യാർത്ഥിയാണ്. എന്നാൽ ഇവിടെ ഈ ബ്ലോഗ് വായിക്കുന്നവർ എല്ലാം അങ്ങനെ അല്ല.നിങ്ങളൂടെ ശാസ്ത്രപരമായുള്ള ഉത്തരത്തേക്കാൾ “യുക്തിപൂർവമായുള്ള” മറുപടിയാണ് പ്രതീക്ഷിക്കുന്നത്.ശാസ്ത്രത്തെ ചുറ്റിപറ്റി മറുപടി പറഞ്ഞാൽ നിങ്ങളെ ആരും എതിർത്തിലെന്നു വരും.അതു കണ്ട് മറ്റൂ ചില “യുക്തിവാദികൾ” നിങ്ങൾ പറയുന്നത് മാത്രം ആണ് ശരി എന്നു കരുതുകയും ചെയും..[ഡോകടറായ നിങ്ങളെ ശാസ്ത്രപരമായി എതിർക്കാൻ മാത്രം ആ വിഷയങ്ങളുമായി ബന്ധം ഇല്ലാത്തതു കൊണ്ടാണ് എതിർക്കാത്ത് എന്നു മനസ്സിലാക്കാൻ മാത്രം ബുദ്ധി ചില “യുക്തിവാദികൾക്കു ഇല്ല]അവർ നിങ്ങളുടെ മറുപടി കണ്ട് “ദൈവം ഇല്ലാന്നു കണ്ടൂ പിടിച്ചു“ എന്നു കൊട്ടിഘൊഷിക്കുകയും ചെയും..

  ReplyDelete
 14. “എല്ലാം ദിവ്യസൃഷ്ടി എന്നോ ദൈവീകനിയോഗമെന്നോ പറഞ്ഞാല് മതത്തിന്റെ അന്വേഷണം കഴിഞ്ഞു. ശാസ്ത്രം അങ്ങനെയല്ല. അതിനു അതിന്റെ സിദ്ധാന്തങ്ങളെയും തത്വങ്ങളെയും വസ്തുതാപരമായി തെളിയിക്കേണ്ടതുണ്ട്. മതത്തിനോ 'വിശ്വാസ'ത്തിനോ ആ ബാധ്യതയില്ലല്ലോ.

  പ്രപഞ്ചോത്ഭവസിദ്ധാന്തം ചുമ്മാ അനുമാനമൊന്നുമല്ല. അതിനു കൃത്യമായ കണക്കുകളും ഇക്വേഷനുകളുമൊക്കെയുണ്ട്. ചിന്തിച്ചുണ്ടാക്കിയിട്ട് പിന്നെ സൌകര്യം പ്ലെ തെളിവുകൊണ്ട് ഓട്ടയടച്ച സിദ്ധാന്തവുമല്ല അത്.  സൂരജ് ഇവിടെ പറഞ്ഞ ഡാർവിന്റെയും ബിഗ്ഗ് ബാഗ്ങ്ങും ഇപ്പോഴും സിദ്ധാന്തങ്ങൾ മാത്രമാണ്.അതു ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ല.കൃത്യമായ കണക്കുകളും ഇക്വേഷനുകളുമൊക്കെയുണ്ടങ്കിൽ അവ “സിദ്ധാന്തങ്ങൾ“ ആവുന്നതെങ്ങനെ?എത്ര ഒക്കെ തെളിവുകൾ ഉണ്ടെങ്കിലും അതു പൂർണമായും തെളിയിക്കപ്പെടാത്ത കാലത്തോളം അതു “സിദ്ധാന്തം” മാത്രമാണ്.

  “മതത്തിലെ ഏതെങ്കിലും അനുഷ്ഠാനത്തിനു പ്രാചീനമോ ആധുനികമോ ആയ എന്തെങ്കിലും പ്രയോജനമുണ്ടെങ്കില് അതു ശാസ്ത്രീയമായി തെളിയിക്കപ്പെടണം. അതല്ലാത്തിടത്തോളം അതു തിരസ്കരിക്കപ്പെടും. അതു യുക്തിവാദികള് മാത്രമല്ല ശാസ്ത്രാഭ്യാസമുള്ള ആരും ചെയ്യുന്നതാണ്.“

  തെളിയിക്കപ്പെടാത്ത “സിദ്ധാന്തങ്ങൾ“ വച്ചു പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉൽഭവത്തെ കുറിച്ചു സംസാരിച്ച നിങ്ങൾ ഈ വരികൾ എഴുതിയതിന്റെ അർത്ഥം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.


  “ലിംഗാഗ്രചര്മ്മം മുറിച്ചുകളയുന്നാതിനു മതങ്ങളില് ഒരു കാരണമുണ്ടായേക്കാം. എന്നാല് ആധുനിക കാലത്ത് എയിഡ്സ് വൈറസ്, പാപ്പിലോമാ വൈറസ് എന്നിവ ലിംഗം വഴി പടരാതിരിക്കാന് ഇതൊരു നല്ല രീതിയായി തെളിയിച്ചിട്ടുണ്ട്. അത് ശാസ്ത്രീയവശം.
  എന്നുവച്ച് ഭാവിയിലെപ്പോഴോ പടര്ന്നുപിടിക്കാന് സാധ്യതയുള്ള ഒരു മഹാമാരിയില് നിന്നും രക്ഷനേടാന് ആണ് പ്രാചീനകാലത്ത് മതത്തില് 'സര്ക്കംസിഷന്' എന്ന ഈ ആചാരമുണ്ടായത് എന്നാരെങ്കിലും പറഞ്ഞാല് അതു ശാസ്ത്രീയമായി തെളിവോടെ വേണം പറയാന്. അവിടെയാണ് മതവിശ്വാസവും ശാസ്ത്രവും വഴിപിരിയുക“


  ആധുനിക കാലത്ത് എയിഡ്സ് വൈറസ്, പാപ്പിലോമാ വൈറസ് എന്നിവ ലിംഗം വഴി പടരാതിരിക്കാന് ഇതൊരു നല്ല രീതിയായി തെളിയിച്ചിട്ടുണ്ട്. അത് ശാസ്ത്രീയവശം ഉണ്ട് എന്നും പറഞ്ഞുവലോ.

  പണ്ട് കാലത്തു വെറുതെ ഒരു തമാശക്കു ലിംഗത്തിന്റെ അറ്റം മുറിചു കളയുന്ന ഒരു ഏർപ്പാടു തുടങ്ങി എന്നാണോ വിചാരിച്ചത്. കഷ്ടടം...

  ഇന്നത്തെ പോലെ വേദന സംഹാരി കൊടുത്തിട്ടൊന്നുമല്ല പണ്ട് കാലത്ത് ആ കർമ്മം ചെയ്തിരുന്നത്.വെറുതെ ലിഗത്തിന്റെ അറ്റം മുറിക്കാൻ ഇതെന്താ വല്ല സുഖം ഉള്ള ഏർപ്പാടാണന്നു വിചാരിച്ചൊ??ഇതിനും “യുക്തിപൂർവമായ മറുപടി ഉണ്ടെങ്കിൽ പറയുക..അറിയാൻ വേണ്ടിയാണ്.


  [ചിന്തിക്കുന്നവർക്കു ദ്രഷ്ട്ടാന്തം ഉണ്ട് എന്നു ഖുർ ആനിൽ പറഞ്ഞിട്ടുണ്ട് അതു മനസ്സില്ലാക്കണമെങ്കിൽ ചിന്തിക്കുക തന്നെ വേണം]

  ഇതു താങ്ങളുടെ ചോദ്യം.

  “പ്രപഞ്ചത്തിന്റെ സ്റ്റാന്‍ഡേഡ് മോഡലിനു പകരം അവിടെ ദൈവത്തെ ഒരു സൃഷ്ടാവായി വയ്ക്കുന്നു എന്നിരിക്കട്ടെ, പ്രശ്നങ്ങളുണ്ട്:

  കുറേ ചോദ്യങ്ങൾ...

  അതിനു താഴെ..

  ചോദ്യങ്ങള് ഇങ്ങനെ മലവെള്ളം പോലെ ഒഴുകിവരും.


  ഇനി താങ്കൾ തന്നെ അതിന്റെ ഉത്തരവും പറഞ്ഞിട്ടുണ്ട്.

  “ഏറ്റവും പ്രധാനമായ് ഒരു പ്രശ്നം മനുഷ്യ ലോജിക്കിനുള്ളില് ദൈവം എന്ന സര്‍വ്വശക്തനെ ഒതുക്കാനുള്ള പരിഹാസ്യമായ ശ്രമമാണ്.“


  ഇതു തന്നെയലെ ഇന്നു യുക്തിവാദികൾ ചെയ്യുന്നത്.തെളിയിക്കപ്പെടാത്ത സിദ്ധാന്തങ്ങളുടെ വാലിൽ തൂങ്ങി ദൈവം ഇല്ലാ എന്നു പറയുന്നതിലെ ആന മടയത്തരം മനസ്സാക്കുക...മനുഷ്യന്റെ ലൊജിക്കിനുള്ളിൽ ഒതുങ്ങുന്ന ഒന്നല്ല ദൈവം.  “ശാസ്ത്രം ഉപയോഗിച്ച് ദൈവമുണ്ടെന്ന് തെളിയിക്കാനാവില്ല. “

  ദൈവം ഇല്ലെന്നും തെളിയിക്കാൻ ആവില്ല..വേണമെങ്കിൽ ഇതൊരു വെല്ലുവിളിയായി എടുക്കാം....


  “ദൈവത്തേക്കാള് ശക്തിയുള്ള ഒരു ദൈവത്തെ ദൈവത്തിനു സൃഷ്ടിക്കാനാകുമോ ?

  -അതേ എന്നാണുത്തരമെങ്കില്, ദൈവം സര്‍വ്വശക്തനല്ല, അതിനേക്കാള് പവര് പുതിയ ദൈവത്തിനാണ്.

  -പറ്റില്ല എന്നാണുത്തരം,എങ്കിലോ, അപ്പോഴും ദൈവം സര്‍വ്വശക്തനല്ല എന്നു വരും- ദൈവത്തിനു ചെയ്യാന് പറ്റാത്തതായി ഒരു കാര്യമുണ്ടല്ലോ.“  നിത്യവും ഉപയോഗിക്കുന്ന “കറന്റ്” നിങ്ങൾക്കു ഫിസ്സിക്ക്സിന്റെ ഡെഫിനിഷൻ ഇല്ലാതെ പറയാൻ വയ്യ.ആ നിങ്ങളാണോ ദൈവം ഇല്ലെന്നു മനസ്സില്ലാക്കിത്തരാൻ ഈ ലൊജിക്കു ഉപയൊഗിക്കുന്നത്..കഷ്ടം

  “നിലവില് മതങ്ങള് മുന്നോട്ടു വയ്ക്കുന്ന ഒരു ദൈവസങ്കല്പവും ശാസ്ത്രവുമായി ഒത്തു പോകുന്നില്ല“

  ഖുർ ആനിൽ പറഞ്ഞിരിക്കുന്ന ശാസ്ത്ര സൂചനകൾ ഏതെങ്കിലും തെറ്റാണനു ഇതു വരെ ശാസ്ത്രം തെളിയിചിട്ടുണ്ടോ?? ഉണ്ടെങ്കിൽ അതും പറയുക....

  ReplyDelete
 15. പ്രിയ അഭിപ്രായം,

  മതഗ്രന്ഥങ്ങളില്‍ ഉള്ളതെല്ലാം ശാസ്ത്രത്തിനു നിരക്കുന്നതാണെന്നോ ശാസ്ത്രം ഒരുകാലത്ത് അതെല്ലാം ശരിവയ്ക്കുമെന്നൊ അവകാശപ്പെടുന്നവര്‍ ആദ്യം സയന്‍സ് ശരിക്കും പഠിക്കേണ്ടതല്ലേ

  സയന്‍സ് പഠിക്കാതെ സയന്‍സിലെ കാതലായ തിയറികളെയൊക്കെ എതിര്‍ക്കാമെന്ന് കരുതുന്നുണ്ടോ ? ഉണ്ടെങ്കില്‍ ഖുര്‍ ആന്‍ തൊട്ടുപോലും നോക്കാതെ അതുമുഴുവന്‍ തെറ്റാണെന്ന് എനിക്കും പറയേണ്ടിവരും :))

  ReplyDelete
 16. അഭിപ്രായമേ,

  താങ്കളുടെ രണ്ടാമത്തെ കമന്റ് ഇപ്പോള്‍ കണ്ടതേയുള്ളൂ. താങ്കളുടെ ഭാഷയോ ബൌദ്ധിക നിലവാരമോ ഒരു സംവാദത്തിനു പറ്റിയതല്ലെന്നതിനാല്‍ താങ്കളുമായി കൂടുതല്‍ സംസാരിക്കുന്നില്ല.

  ഇത്രമാത്രം എഴുതി നിര്‍ത്തുന്നു:

  സിദ്ധാന്തം(തിയറി) എന്നു വിളിക്കാത്ത ഏതെങ്കിലും കണ്‍സെപ്റ്റ് സയന്‍സിലുണ്ടോ ?

  നിങ്ങളുപയോഗിക്കുന്ന കമ്പ്യൂട്ടറ് അടക്കം സകല ആധുനിക യന്ത്രങ്ങളും ഏതെങ്കിലുമൊക്കെ സിദ്ധാന്തത്തിനനുസൃതമായി നിര്‍മ്മിക്കപ്പെടുന്നതാണ്. സിദ്ധാന്തം എന്നു വിളിക്കുന്നതു കൊണ്ട് അവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ലാ എന്നാണ് താങ്കള്‍ കരുതുന്നതെങ്കില്‍ ആവാം. Just keep on holding on to that. No body is bothered. ശാസ്ത്രം അതിന്റെ വഴിക്കു തന്നെ നീങ്ങും. അതിന്റെ മുക്കും മൂലയുമറിഞ്ഞിട്ട് അതിനെ എതിര്‍ക്കാന്‍ വരുന്നവര്‍ പുറത്ത് നിന്നു ഒച്ചയിട്ടുകൊണ്ടേയിരിക്കും - ഗലെലേയോയുടെ കാലം മുതല്‍ക്ക് തന്നെ അതാണല്ലോ പതിവ്.

  പ്രിയ അജ്ഞാതന്‍ എന്നോട് ക്ഷമിക്കുക. ഈ സംവാദത്തില്‍ ഇനി പങ്കെടുക്കാന്‍ താല്പര്യമില്ല. വേറെ ഒരുപാട് പണിയുണ്ടേ :)
  റ്റാ റ്റാ!

  ReplyDelete
 17. സിദ്ധാന്തം എന്നാൽ പൂർണമായും ശരി എന്നാണോ??? എങ്കിൽ ഞാൻ കമ്മ്ന്റുകൾ ഡിലീറ്റ് ചെയാം..

  ReplyDelete
 18. “താങ്കളുടെ ഭാഷയോ ബൌദ്ധിക നിലവാരമോ ഒരു സംവാദത്തിനു പറ്റിയതല്ലെന്നതിനാല്‍ താങ്കളുമായി കൂടുതല്‍ സംസാരിക്കുന്നില്ല. “

  ഈ പറഞ്ഞതിന്റെ അർത്ഥം മനസിലായില്ല സൂരജ്..ഞാൻ മത ഭ്രാന്തൻ ഒന്നും അല്ല..നിങ്ങൾ പറയുന്നത് വിശ്വസിക്കണം എന്നണോ?നിങ്ങളുടെ വാക്കുകളിലെ പൊരുത്തക്കെട് ഞാൻ ചൂണ്ടിക്കാട്ടി..അത്രയെ ഉള്ളു...ഞാൻ മാത്രം ശരി എന്ന നിലപാടു മാറ്റു..നിങ്ങൾ ഇന്നു പഠിച്ചു കൊണ്ടിരിക്കുന്ന ഈ ശാസ്ത്രം പഠിച്ചു വിശ്വാസികളായി ജീവിക്കുന്ന /ജീവിച്ചു മരിച്ച ധാരാളം ആളുകൾ നിങ്ങൾക്കു മുൻപേ നടന്നു പോയിട്ടുണ്ടെന്നു ഒർക്കുക.പറ്റുമെങ്ങിൽ ഞാൻ ചോദിച്ച ചോദ്യങ്ങൾക്കു ഉത്തരം നൽകിയിട്ടു പോകുക.

  ReplyDelete
 19. പ്രിയ സൂരജ് . ഇതൊരു സബ് കമന്റാണ്

  താങ്കള്‍ വളരെയധികം തെറ്റിദ്ധരിച്ചിരിക്കുന്നു.

  “ശാസ്ത്രം അതിന്റെ വഴിക്കു തന്നെ നീങ്ങും. “

  തീര്‍ച്ചയായും... എന്നാല്‍ താങ്കള്‍ ചിന്തിക്കുന്ന വഴിയില്‍ മാത്രമാവണമെന്നില്ല.

  “അതിന്റെ മുക്കും മൂലയുമറിഞ്ഞിട്ട് അതിനെ എതിര്‍ക്കാന്‍ വരുന്നവര്‍ പുറത്ത് നിന്നു ഒച്ചയിട്ടുകൊണ്ടേയിരിക്കും“


  മതം കാട്ടി ആരു ശാസ്ത്രത്തെ പേടിപ്പിക്കുകയല്ല. ശാസ്ത്രം കാട്ടി മതത്തോടാണ് താങ്കളെ പോലുള്ളവര്‍ സത്യത്തില്‍ ഒച്ചയിട്ടു കൊണ്ടിരിക്കുന്നത്. താങ്കള്‍ മുന്‍ കൂട്ടി നിശ്ചയിച്ച് വെച്ചതിലൂടെ നടക്കുന്നതല്ല ശാസ്ത്രം എന്ന് കൂടി സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ!

  അഭിപ്രായം അദ്ധേഹത്തിന് ശാസ്ത്രീയമായമായി അറിവ് അല്പം താങ്കളെക്കാള്‍ കുറവുണ്ട് പറഞ്ഞതിനര്‍ത്ഥം താങ്കള്‍ ശാസ്ത്രത്തെ കലക്കി ക്കുടിച്ചവനാണെന്നൊന്നുമല്ല. അങ്ങിനെ ആരും ഉണ്ടാവില്ല. മുക്കും മൂലയും ഒക്കെ പഠിച്ചവര്‍ തന്നെയാ എല്ലാവരും.

  തനിക്കൊന്നും അറിയില്ല എന്ന് മനസ്സിലാക്കുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി. അല്ലാതെ തന്റെ അല്പം ജ്ഞാനത്തില്‍ അഹങ്കരിക്കുന്നവനല്ല എന്ന സത്യം കൂടി താങ്കള്‍ മനസ്സിലാക്കിയാല്‍ നന്ന്.

  ശാസ്ത്രം സത്യത്തില്‍ മനുഷ്യന് പരിഹാരത്തേക്കാള്‍ പ്രശ്നമാണോ ഉണ്ടാക്കിയതെന്നു കൂടി ചരിത്രം പഠിക്കുന്നവര്‍ ചോദിച്ചു പൊകും. മതങ്ങളെ പോലെ തന്നെ ശാസ്ത്രത്തെ കുറിച്ചും ഒരെതിര്‍വായന നല്ലതാണ്.

  ReplyDelete
 20. ലോജിക്കിനേക്കാളും വലുത് വിശ്വാസം തന്നെയാണ്.

  ഉദാ‍ഹരണത്തിനു

  അമ്മയുടെ ഭർത്താവാണ് സ്വന്തം അഛൻ എന്നു കുട്ടിയുടെ വിശ്വാസം ആണ്.അതു വിശ്വസ്സിക്കാതെ DNA ടെസ്സ്റ്റ് നടത്തി തെളിയിച്ചാൽ മാത്രമെ ഞാൻ അഛാന്നു വിളിക്കു എന്നു കുട്ടി പറഞ്ഞാൽ ശരിയാകുമോ?

  ReplyDelete
 21. നിങ്ങളുപയോഗിക്കുന്ന കമ്പ്യൂട്ടറ് അടക്കം സകല ആധുനിക യന്ത്രങ്ങളും ഏതെങ്കിലുമൊക്കെ സിദ്ധാന്തത്തിനനുസൃതമായി നിര്‍മ്മിക്കപ്പെടുന്നതാണ്. സിദ്ധാന്തം എന്നു വിളിക്കുന്നതു കൊണ്ട് അവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ലാ എന്നാണ് താങ്കള്‍ കരുതുന്നതെങ്കില്‍ ആവാം.


  സൂരജ് ഇതും കൂടി മനസില്ലാക്കിയാൽ നന്ന്..

  scientists observe evidentiary data and then formulate their conclusions. Evolutionists have formulated their conclusion, and now look for the missing data

  ReplyDelete
 22. പ്രിയ സൂരജ് ഭായ്....

  “ഇഷ്ടമില്ലാതെയാണെങ്കിലും താങ്കള് ബിഗ് ബാംഗ് തിയറിയില് വിശ്വസിക്കുന്നു എന്ന തോന്നലാണ് ഈ വാക്കുകള് ഉണ്ടാക്കിയത്. സത്യമാണോ ?
  അതോ തർക്കാനിഷ്ടമില്ലാത്തതുകൊണ്ട് വിശ്വസിക്കുന്നു എന്നു സമ്മതിക്കുന്നതോ ? ;)“

  മുഴുവനായും തെറ്റിധരിച്ചിരിക്കുന്നു... ഞാൻ വിശ്വസ്സിക്കുന്ന ഖുർ ആനിലെ പ്രപഞ്ച ഉൽഭവം ബിഗ് ബാങ്ങിനോടു സാമ്യം ഉള്ളതിനാലാണ് അങ്ങനെ പറഞ്ഞത്.

  “ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് - താങ്കൾ ഡാർവിൻ സിദ്ധാന്തത്തെ തെറ്റായാണ് മനസിലാക്കിയിരിക്കുന്നാത്.“

  ജീവന്റെ ഉത്ഭവത്തെക്കുറിച്ചു ഡാര്‍വീനിയന്‍ സിദ്ധാന്തത്തില്‍ പരാമർഷം ഉണ്ടെന്നു ഞാൻ പറഞ്ഞിട്ടില്ല.ഡാർവിൻ സിദ്ധാന്തത്തെ പറ്റിയും ജീവന്റെ ഉൽഭവത്തെ പറ്റിയും ഉള്ള ചോദ്യങ്ങൾ ഒരുമിച്ചു വായിച്ചതിനാലാവും അങ്ങനെ തോന്നിയത്..

  “ഇങ്ങനെ ഒരിക്കല്‍ ശാസ്ത്രം ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്ന ശാസ്ത്ര സൂചനകളുമായി യോജിക്കും എന്നു ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ അത് നിഷേടിക്കുമോ?"

  ഇതിനു ഉത്തരം താങ്കൾ തന്നിട്ടില്ല

  "പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്ഭവം സ്പെഷ്യല്‍ തന്നെയാണ്. സ്പെഷ്യല്‍ ആയ സംഭവങ്ങള്‍ക്ക് പ്രകൃതിയില്‍ പ്രത്യേക സാഹചര്യങ്ങളും വേണം."

  ഈ സ്പെഷ്യല്‍ സാഹചര്യങ്ങൾ വെറുതെ ഉണ്ടായതാണൊ?ഇതിനു പിന്നിൽ ഒരു ക്രിയേറ്റർ ഇല്ല എന്നു താങ്കൾ വിശ്വാസിക്കുന്നത് എന്തു കൊണ്ട്?  അഭിപ്രായത്തിന്റെ ചോദ്യങ്ങൾക്കു മറപടി പറയാത്തതു കൊണ്ടു കൂടുതൽ ഒന്നും ചോദിക്കുന്നില്ല.അദ്ദെഹം ചോദിച്ച കാര്യങ്ങൾ അറിയാൻ എനിക്കും താത്പര്യമുണ്ട്

  ReplyDelete
 23. "വാദിക്കുന്നവരുടെ വിശ്വാസമല്ല, ലോജിക്ക് ആണ് മുഖ്യം "

  ഈ ഒരു ഡയലോഗ് പറഞ്ഞതു കൊണ്ടാണ് ഞാൻ " കറ്ന്റ്" ലോജിക്കു വചു പറയാൻ പറ്റുമോ എന്നു ചോദിച്ചത് എന്നു കൂടി ഒർക്കുക.താങ്കൾക്കു "ലോജിക്ക് വച്ചു പറഞ്ഞു തരാൻ പറ്റില്ല എന്നു വചു "കറന്റ് " ഇല്ല എന്നു പറയാൻ പറ്റുമോ?ഇതു മനസിലാക്കി തരണം എന്നേ വിചാരിച്ചുള്ളു..

  "ഏറ്റവും പ്രധാനമായ ഒരു പ്രശ്നം മനുഷ്യ ലോജിക്കിനുള്ളിൽ ദൈവം എന്ന സർവശക്തനെ ഒതുക്കാനുള്ള പരിഹാസ്യമായ ശ്രമമാണ്."

  ഇതു താങ്കൾ തന്നെ പറയുന്നു...

  പിന്നെ ഈ ചോദ്യങ്ങളുടെ പ്രസക്തി എന്ത് എന്നു കൂടി പറയുക...

  ഈ സൃഷ്ടാവിന്റെ ഉത്ഭവം എവിടെ നിന്ന് ?
  ഈ സൃഷ്ടാവു പ്രപഞ്ചത്തിനകത്തോ പുറത്തോ ?  മതങ്ങളിൽ പറയുമ്പോലെ/മതഗ്രന്ഥങ്ങള് പറയുമ്പോലെ ഒരു സൃഷ്ടാവും മാലാഖമാരും സ്വര്ഗ്ഗവും നരകവുമൊക്കെ ഉണ്ടെങ്കില് അത് പ്രപഞ്ചത്തില് എവിടെയാണ്? മരണശേഷം അവിടെ എങ്ങനെ എത്തും ? ആത്മാവുണ്ടോ ? ആത്മാവ് എങ്ങനെയിരിക്കും ? എനര്ജിയാണോ അത് ?
  -- ഗ്യാലക്സികള് എന്തേ അകന്നു പോകുന്നു - അഥവാ അവയ്ക്കിടയിലെ സ്പെയിസ് എന്തേ വികസിക്കുന്നു ?"  പ്രാപഞ്ചിക സത്യങ്ങളിൽതന്നെയും മഹാ ഭുരിഭാഗവും അല്പഞനായ മനുഷ്യനു അഞാതമായി തന്നെ തുടരവേ ,പ്രക്യത്യാതീത രഹസ്യങ്ങൾ കൂടി തനിക്കു അറിയണം ,എന്നാലെ ഞാൻ വിശ്വാസിക്കു എന്നു പറഞ്ഞാൽ ....[കൊക്കിലൊതുങ്ങുന്നത് കൊത്തിയാ പോരെ എന്നു ഞാൻ തിരിച്ചു ചോദിക്കേണ്ടി വരും...]
  ;)?


  " മനുഷ്യനെയും ചരാചരങ്ങളെയും ഒരുമിച്ചാണോ സൃഷ്ടിച്ചത് ?

  ഒരുമിച്ചാണെങ്കില് ഡൈനസോറുകളുടെ കാലത്ത് എന്തേ മനുഷ്യനില്ലാതെ പോയത്
  -- എന്തേ ജീവി വര്ഗ്ഗങ്ങള് ക്രമമായി മാത്രം ഭൂമിയില് ആവിര്ഭവിച്ചത് ?
  -- എന്തുകൊണ്ട് ആദ്യ ജീവികള് ലളിത കോശജീവികളും പില്കാല ജീവികള് സങ്കീര്ണ്ണ കോശജീവികളും ആയത് ?"


  എന്താണു സൂരജ് കൊച്ചു പിള്ളേരെ പോലെ സംസാരിക്കുന്നത്... ഞാൻ ആദ്യമേ പറഞ്ഞു ഖുർ ആൻ ശാസ്ത്ര ഗ്രന്ഥമല്ല...ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഈ കാലകഘട്ടത്തിൽ പോലും മുകളിൽ
  പറഞ്ഞ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം കണ്ടെത്താൻ മനുഷ്യനെ കൊണ്ട് കഴിഞ്ഞിട്ടുണ്ടോ?[ആദ്യം ഇതിനൊക്കെ ഉത്തരം കണ്ടെത്ത്...എന്നിട്ട് സ്വർഗവും നരഗവും ആത്മാവും അന്വേഷിച്ചു പോവാം]


  "പരിണാമസിദ്ധാന്തം മുന്നോട്ട് വയ്ക്കുന്ന പരിണാമ നിയമങ്ങളോ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിന്ബലമോ ഇല്ലാതെ സൃഷ്ടാവിനെ മാത്രം വച്ച് ഇതൊക്കെ ന്യായീകരിക്കാന് പോയാല് കുഴയും. സൃഷ്ടാവ് എന്നത് ഒരു വിശ്വാസം മാത്രമാണ്. അതിനു ശാസ്ത്രീയ തെളിവ് പോട്ടെ, ഗണിത പിന്ബലമുള്ള ഒരു തിയറട്ടിക്കല് അടിസ്ഥാനമെങ്കിലും ഉണ്ടോ എന്ന ചോദ്യം വരും. "

  താങ്കൾക്കു തെറ്റി...ഒരു സ്രാഷ്ടാവു ഇല്ലാതെ പ്രപഞ്ച ഉൽഭവത്തെ പറ്റി ചിന്തിച്ചു നോക്കു..അപ്പോൾ അറിയാം ആരു കുഴയും എന്നു:)...[ഞാൻ പൊസ്റ്റിൽ പറഞ്ഞ പോലെയാവും കാര്യങ്ങൾ]ഏറ്റവും പ്രധാനമായ ഒരു പ്രശ്നം മനുഷ്യ ലോജിക്കിനുള്ളിൽ ദൈവം എന്ന സർവശക്തനെ ഒതുക്കാനുള്ള പരിഹാസ്യമായ ശ്രമമാണ് :)


  ഈ പ്രപഞ്ചവും ജീവ ജാലങ്ങളൂം ഒഴികെ സ്വയം ഉണ്ടായ മറ്റേതെങ്ങിലും വസുതുവിനെ പറ്റി താങ്കൾക്കു അറിയുമോ?..വേറെ ഒന്നും അറിയില്ല എങ്കിൽ, ഇതു മാത്രം അങ്ങനെ ഉണ്ടാവും എന്നു പറയാൻ സാധിക്കുന്നത് എങ്ങനെ ?


  "
  സാധാരണ ദൈവവിശ്വാസികളുടെ ഏറ്റവും വലിയ കുഴപ്പമെന്താണെന്നോ; അവര് അവരുടെ പൊട്ട ബുദ്ധിയുപയോഗിച്ച് ദൈവം എന്ന സങ്കല്പ്പത്തെ കേറിയങ്ങ് നിര്വചിക്കും ചെയ്യും"

  അങ്ങനെ ഒരു ദൈവവിശ്വാസിയും ചെയ്യില്ല സൂരജ്...മനുഷ്യന്റെ ലോജിക്ക് വചു പ്രപഞ്ച സ്രാഷടാവായ ദൈവത്തിനെ ചില യുക്തിവാദികളാണ് അവരുടെ പൊട്ട ബുദ്ധിയുപയോഗിച്ച് നിർവചിക്കുന്നത്..

  ReplyDelete
 24. ഒരോ ചോദ്യങ്ങളായി ചര്‍ച്ച പുരോഗമിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങിനെയെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുവര്‍ക്കെല്ലാം വിഷയങ്ങളില്‍ അവരുടെ വീക്ഷണങ്ങള്‍ അവതരപ്പിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കും എന്ന ഒരു തോന്നലാണ് ചര്‍ച്ച ഇത്തരത്തില്‍ മുന്നോട്ട് കൊണ്ട് പോകണം എന്നാഗ്രഹിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം ഒറ്റ വീര്‍പ്പിനു പറഞ്ഞതിന് ശേഷം ഇവരൊന്നും എന്റെ നിലവാരത്തിലില്ല എന്ന് പറഞ്ഞ് ഊരാന്‍ ആര്‍ക്കും സാധിക്കും. പ്രിയ സൂരജ് താങ്കളെ ഞാന്‍ ജബ്ബാറിന്റെയും വിചാരത്തിന്റെയും ഒന്നും നിലവാരത്തില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നില്ല. ആഗ്രഹിക്കുന്നുമില്ല ഇപ്പോഴും.

  മനുഷ്യന്‍ താന്‍ അറിഞ്ഞതിന്റെ അടിമയാണെന്ന് പറഞ്ഞത് എത്ര ശരിയാണ്.

  ഒരു കാര്യം കൂടി ഞാന്‍ സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ. മനുഷ്യന്‍ എന്നത് എന്റെ സമസൃഷ്ടിയാണ്. അവനെ ഒരു നിലക്കും എനിക്ക് മുകളിലോ എനിക്ക് താഴെയോ കാണാന്‍ എന്റെ യുക്തി അനുവദിക്കുന്നില്ല. അവന്‍ ഏത് ശാസ്ത്രജ്ഞനായാലും ഭൌതിക വാദിയായാലും. പ്രവാചകന്മാരൊഴിച്ച്

  അവര്‍ക്ക് ദിവ്യബോധനം നല്‍കപ്പെട്ടതിന് ചരിത്ര പരമായ തെളിവുള്ളത് കൊണ്ട് അത് വിശ്വസിക്കാനാണെനിക്കനാണ് കൂടുതലിഷ്ടം.
  ശാസ്ത്രീയ അനുമാനങ്ങളേക്കാള്‍ എപ്പോഴും വിശ്വസിക്കാന്‍ എനിക്കിഷ്ടം ഖുര്‍ ആനാ‍ണ്.[കാരണം അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഇതു വരെ മാറ്റി പറഞ്ഞിട്ടില്ല. ]

  ഈ പ്രപഞ്ചവും ഇതില്‍ കാണുന്ന സകല വസ്തുക്കളും സ്വയം ഭൂവായി എന്ന് നാം കരുതുന്നുവെങ്കില്‍ അതു തെളിയിക്കപ്പെടണം. ശാസ്ത്രത്തിനിത് വരെയുള്ള സിദ്ധന്തങ്ങള്‍ക്കും,അനുമാനങ്ങൾക്കും ഒന്നും തന്നെ എങ്ങനെയാണ് പ്രപഞ്ചവും ഇതിലെ സര്‍വ്വ ചരാചരങ്ങളും ഉണ്ടായതാണെന്നതിന് കൃത്യമായി തെളിയിക്കാള്‍ സാധിച്ചിട്ടില്ല. കോസ്മോളജി പ്രപഞ്ചത്തെ കുറിച്ചുള്ള അന്തിമ വിധിയല്ല. പ്രപഞ്ചഘടനയെ കുറിച്ച് മനസ്സിലാക്കന്‍ ശ്രമിക്കുന്ന ശാസ്ത്രത്തിന്റ ഒരു ശാഖ മാത്രമാണത്. അതിൽ തന്നെ ഒട്ടു മിക്കതും അനുമാനങ്ങള്‍ ആണ്.

  scientists observe evidentiary data and then formulate their conclusions. Evolutionists have formulated their conclusion, and now look for the missing data.

  "Cosmology is the scientific study of the large scale properties of
  the Universe as a whole. It endeavors to use the scientific method to
  understand the origin, evolution and ultimate fate of the entire
  Universe. Like any field of science, cosmology involves the formation
  of theories or hypotheses about the universe which make specific
  predictions for phenomena that can be tested with observations.
  Depending on the outcome of the observations, the theories will need
  to be abandoned, revised or extended to accommodate the data. "

  Tests of Big Bang Cosmology

  The expansion of the universe
  Edwin Hubble's 1929 observation that galaxies were generally receding from us provided the first clue that the Big Bang theory might be right.

  The abundance of the light elements H, He, Li
  The Big Bang theory predicts that these light elements should have been fused from protons and neutrons in the first few minutes after the Big Bang.

  The cosmic microwave background (CMB) radiation
  The early universe should have been very hot. The cosmic microwave background radiation is the remnant heat leftover from the Big Bang.

  മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഒക്കെ അനുമാനങ്ങള്‍ ആണന്നു മാത്രമേ പറയുന്നു ഉള്ളു.... ഇതേ തിയറിയുടെ ലിമിറ്റേഷന്‍സും അതില്‍ തന്നെ പറയുന്നുമുണ്ട്..

  Beyond Big Bang Cosmology


  The Big Bang model is not complete.
  For example, it does not explain why the universe is so uniform on the very largest scales or, indeed, why it is so non-uniform on smaller scales, i.e., how stars and galaxies came to be.

  The Big Bang model is based on the Cosmological Principle which assumes that matter in the universe is uniformly distributed on all scales - large and small. This is a very useful approximation that allows one to develop the basic Big Bang scenario, but a more complete understanding of our universe requires going beyond the Cosmological Principle.

  Structure in the universe
  The Big Bang theory makes no attempt to explain how structures like stars and galaxies came to exist in the universe.

  Fluctuations in the cosmic microwave background (CMB) radiation
  The temperature of the CMB is observed to vary slightly across the sky. What produced these fluctuations and how do they relate to stars and galaxies?
  The inflationary universe
  A very short, but especially rapid burst of growth in the very early universe ("inflation") provides an elegant, yet untested, explanation of the above puzzles

  സൂരജ് പറയുന്ന കോസ്മോളജി ഇതിനപ്പുറത്ത് വല്ലതുമാണോ എന്നെനിക്കറിയില്ല.നിലവാരം അത്രയില്ലല്ലോ :)

  തീര്‍ച്ചയായും അറിയേണ്ടതും മനസ്സിലാക്കേണ്ടതും നമ്മുടെ ബാധ്യതായി തന്നെയാണ് ഞാനും മനസ്സിലാക്കുന്നത്.

  ശാസ്ത്രം കൂടുതല്‍ വസ്തുകളിലേക്കു വെളിച്ചം വീശും തോറും അതില്‍ കൂടുതലാല്‍ കോമ്പ്ലക്സായ മറ്റു പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതായി വരുന്നു.


  ഇപ്പറയുന്നത് നമ്മള്‍ വിശ്വാസത്തിന്റെ ഭാഗമായി സയന്‍സിനെ തഴയണമെന്നല്ല. അതിന്റെ ലിമിറ്റേഷന്‍സ് മനസ്സിലാക്കാന്‍ വേണ്ടിയാണ്.

  ശാസ്ത്രമാണ് എല്ലാം എന്ന് നടിക്കുന്ന അല്പ ബുദ്ധികളോട് സഹതപിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല.

  [കുറച്ച് ഭാഗം ഇംഗ്ഗീഷിയതിന് ക്ഷമിക്കുക]

  തുടരും....

  ReplyDelete
 25. അഭിപ്രായം said...

  ആധുനിക കാലത്ത് എയിഡ്സ് വൈറസ്, പാപ്പിലോമാ വൈറസ് എന്നിവ ലിംഗം വഴി പടരാതിരിക്കാന് ഇതൊരു നല്ല രീതിയായി തെളിയിച്ചിട്ടുണ്ട്. അത് ശാസ്ത്രീയവശം ഉണ്ട് എന്നും പറഞ്ഞുവലോ.

  പണ്ട് കാലത്തു വെറുതെ ഒരു തമാശക്കു ലിംഗത്തിന്റെ അറ്റം മുറിചു കളയുന്ന ഒരു ഏർപ്പാടു തുടങ്ങി എന്നാണോ വിചാരിച്ചത്. കഷ്ടടം...

  ഇന്നത്തെ പോലെ വേദന സംഹാരി കൊടുത്തിട്ടൊന്നുമല്ല പണ്ട് കാലത്ത് ആ കർമ്മം ചെയ്തിരുന്നത്.വെറുതെ ലിഗത്തിന്റെ അറ്റം മുറിക്കാൻ ഇതെന്താ വല്ല സുഖം ഉള്ള ഏർപ്പാടാണന്നു വിചാരിച്ചൊ??ഇതിനും “യുക്തിപൂർവമായ മറുപടി ഉണ്ടെങ്കിൽ പറയുക..അറിയാൻ വേണ്ടിയാണ്.


  [ചിന്തിക്കുന്നവർക്കു ദ്രഷ്ട്ടാന്തം ഉണ്ട് എന്നു ഖുർ ആനിൽ പറഞ്ഞിട്ടുണ്ട് അതു മനസ്സില്ലാക്കണമെങ്കിൽ ചിന്തിക്കുക തന്നെ വേണം]


  How could a God with infinite mercy and compassion prescribe circumcision so as to prevent HIV or HPV infection which may happen to humanity thousands of years later ? Wasn't it more easier and compassionate to eliminate viruses ? Or one can always fall back to the oft quoted comment that God works in mysterious ways beyond our comprehension


  @ സലാഹുദ്ദീന്‍,

  I am still expecting your reply to my comments on the purpose of life

  ReplyDelete
 26. കറന്റ് എന്നു വെച്ചാൽ ഇംഗ്ലീഷിൽ ഒഴുക്ക് എന്നല്ലേ അർത്ഥം. എന്തിന്റെ എങ്കിലും ഒഴുക്കാണു കറന്റ്. വെള്ളമാകാം, വായുവാകാം..,..

  താങ്കൾ ഉദ്ദേശിച്ച കറന്റ് (വൈദ്ദ്യുതി, കരണ്ട് കരണ്ടേ), ഇലക്ട്രിക് കറന്റ്, എന്നതു പേരിൽ നിന്നു തന്നെ മനസ്സിലാകുന്ന പോലെ ഇലക്ട്രോണുകളുടെ ഒഴുക്ക് ആണു.

  ഇതു എന്റെ ലോജിക്കിനു നിരക്കുന്നതാണു്. ഇംഗ്ലീഷ് അർത്ഥം ആണു താനും.

  ബൈബിളിലോ ഖുറാനിലൊ മറ്റെന്തെങ്കിലും ആണു പറയുന്നതെങ്കിൽ അറിയാൻ ആഗ്രഹം ഉണ്ടു. പറഞ്ഞു തരുമല്ലോ..?

  ReplyDelete
 27. പ്രിയ അനൂപ് ,

  താങ്കൾ പറഞ്ഞത് currentനിന്റെ ഡെഫിനിഷൻ ആണ്..അല്ലാതെ ലൊജിക്ക് അല്ല...അത് താങ്കൾക്കു അറിയുന്ന പോലെ എല്ലാവർക്കും അറിയുന്നതാണ്....

  ഖുർ ആനിൽ അതിനെ പറ്റി ഒന്നും പറയുന്നില്ല...

  ReplyDelete
 28. വെള്ളത്തിനു ഒഴുകാമെങ്കിൽ ഇലക്ട്രോണും ഒഴുകികൂടെ? :( logically??

  ReplyDelete
 29. പ്രിയ അനൂപ്,

  വിശ്വാസമല്ല ലോജിക്കാണ് മുഖ്യം എന്ന ഒരു ബ്ലോഗറുടെ കമന്റിലാണ് ഞാന്‍ ലോജിക്ക വച്ചു കറന്റ് പറയാന്‍ പറ്റുമോ എന്നു ചോദിച്ചത്.. ഈ കമന്റ് ഒന്നു നോക്കുക.....മനുഷ്യന്റെ ലൊജിക്ക് വച്ചു പറയാന്‍ കഴിയാത്ത പലതും ലോകത്തുണ്ട് എന്നു പറയാന്‍ ആണ് ഞാന്‍ ഉദ്ദേശിച്ചത്...താങ്കള്‍ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യം എനിക്കോ മറ്റു ബ്ലോഗേര്‍സിനോ അറിയാത്തതാണോ?താങ്കള്‍ക്കു മനസില്ലായി കാണും എന്നു വിശ്വസിക്കുന്നു...

  സ്നേഹത്തോടെ അജ്ഞാതന്‍

  ReplyDelete
 30. (അ)യുക്തിവാദിയായ ജബ്ബാര്‍ മാഷിന്
  മാഷെ, കണ്ണ് പോലുള്ള sense organs പരിണമിച്ചു ഉണ്ടാവുക സാധ്യമല്ലെന്നാണ് ഡാര്‍വിന്‍ അടക്കം പലരുടെയും അഭിപ്രായം ... കാരണം പൂര്‍ണ്ണമായ തോതില്‍ ഡെവലപ്പ് ചെയ്ത organs മാത്രമേ അടുത്ത തലമുറയിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടൂ . പൂര്‍ണ്ണമായ തോതില്‍ ഡെവലപ്പ് ചെയ്യാനോ അസംഖ്യം ഇടനില രൂപങ്ങള്‍ വേണം താനും. അപൂര്‍ണ്ണമായവ എന്തിനു കൈമാറ്റം ചെയ്യപ്പെടണം? sense organs ഉണ്ടാകാന്‍ mutation തീരെ പര്യാപ്തം അല്ലെന്നാണ് ഈ മേഖലയില്‍ പഠനം നടത്തികൊണ്ടിരിക്കുന്ന ശാസ്ത്രകാരന്മാരുടെ അഭിപ്രായം. ഇനി ഡാര്‍വിന്‍ പറയുന്നത് ശ്രദ്ധിക്കൂ ...

  "Organs of extreme perfection and complication. To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree. ................. the difficulty of believing that a perfect and complex eye could be formed by natural selection, though insuperable by our imagination, can hardly be considered real."..
  .
  ( On the Origin of Species by Charles Darwin Chapter VI, page 88. for online edition http://embryology.med.unsw.edu.au/pdf/Origin_of_Species.pdf)
  .

  മാഷെ ഡാര്‍വിന്റെ അഭിപ്രായത്തില്‍, കണ്ണ് പ്രകൃതിയില്‍ നിന്നുണ്ടായി എന്ന് വിശ്വസിക്കുന്നത് പമ്പര വിഡ്ഢിത്തമാണ്. മാഷിനോ..?മാത്രമല്ല ഒരു കണ്ണ് പ്രകൃതിയില്‍ നിന്നുണ്ടായി എന്ന് തന്നെ കരുതുക, മറ്റേ കണ്ണും പ്രകൃതിയില്‍ നിന്ന് തന്നെ ഉണ്ടായി എങ്കില്‍ രണ്ടു കണ്ണും കൂടി ഒരു combined വിഷന്‍ വരുന്നതെങ്ങിനെ ? ആരാണ് ഇവയെ യോജിപ്പിച്ചത് ? ചെറുതും തലകീഴായതുമായ പ്രതിബിംബം യഥാര്‍ത്ഥ വലിപ്പത്തില്‍ ആകുന്നത് എങ്ങിനെയാണ്‌ ? ആ പ്രോഗ്രാമും പ്രകൃതി തന്നെ ചെയ്തു കൊടുത്തോ? അങ്ങിനെയെങ്കില്‍ അത് തന്നെയല്ലേ മാഷെ ദൈവം..?
  .
  മാഷെ, ഞാന്‍ ബിരുദവും തുടര്‍ പഠനവും നടത്തിയത് ജന്തുശാസ്ത്രം മെയിന്‍ വിഷയമായി എടുത്താണ് . നിരീശ്വര പ്രസ്ഥാനം എല്ലാത്തിലും വലുതായി കണ്ടിരുന്ന ഞാന്‍ ദൈവത്തിലെത്തുന്നത് എന്റെ ശാസ്ത്ര പഠനങ്ങളിലൂടെ മാത്രമാണ് . മാഷ് വേദഗ്രന്ഥങ്ങളെ മാറ്റി നിര്‍ത്തുക . എന്നിട്ട് കണ്ണ് അടക്കമുള്ള sense organs നെ പറ്റിയുള്ള അഭിപ്രായങ്ങള്‍ പറയുക. ആണ്‍ പെണ് വര്‍ഗങ്ങള്‍ക്ക് എങ്ങിനെ best-fit sex organs ഡെവലപ്പ് ചെയ്തു വന്നു എന്ന് കൂടി പരിശോധിക്കുക . ആണില്‍ നിന്ന് പെണ്ണോ (തിരിച്ചും ) പരിണമിച്ചു വരണമെങ്കില്‍ ഇടനില രൂപങ്ങളായി വരേണ്ട കുഞ്ഞുങ്ങള്‍ എങ്ങിയെയുണ്ടാവും ? ജീവി വര്‍ഗങ്ങളുടെ reproductive isolation (ഒറ്റപെടല്‍) കൂടി ചേര്‍ത്ത് വായിക്കുക. ഒരു അസൂത്രണവുമില്ലാതെ ജീവി വര്‍ഗങ്ങള്‍ പ്രകൃതിയില്‍ നിന്ന് mutaion നിലൂടെയും മറ്റും വെറുതെ പരിണമിച്ചുണ്ടായി എന്ന് ഇനിയും താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ ഒരു തരത്തില്‍ താങ്കളും അന്ധവിശ്വസിയല്ലേ ...

  ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.