"മഹാവിസ്ഫോടന സിദ്ധാന്തം (big bang theory) അനുസരിച്ച് പ്രപഞ്ചം അത്യധികം സാന്ദ്രമായതും താപവത്തായതുമായ ഒരു അവസ്ഥയില്‍ നിന്നും പൊട്ടിത്തെറിച്ച് ഉണ്ടായതാണ്. പ്രപഞ്ചം അതിനുശേഷം വികസിച്ചുകൊണ്ടേയിരിക്കുന്നു, അതിന്റെകൂടെ എല്ലാ ആകാശഗംഗകളെയും മറ്റ് ദ്രവ്യത്തെയും വഹിച്ചുകൊണ്ട്പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ് മഹാവിസ്ഫോടനം. മിക്കവാറും എല്ലാ പ്രപഞ്ചവിജ്ഞാന ശാസ്ത്രജ്ഞന്മാരും ഈ ശാസ്ത്ര സിദ്ധാന്തത്തെ അംഗീകരിച്ചിരിക്കുന്നു. ഉദ്ദേശം 1370 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ഉഗ്ര സ്ഫോടനം വഴിയാണ് ഈ പ്രപഞ്ചം ഉടലെടുത്തത് എന്നാണ് ഈ ശാസ്ത്ര സിദ്ധാന്തത്തിന്റെ കാതല്‍.
ശാസ്ത്രജ്ഞന്മാര് ഈ സിദ്ധാന്തത്തെ വളരെയധികം പരീക്ഷ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. വിദൂര ഗാലക്സികളുടെ ചുവപ്പുനീക്കമാണ് മഹാവിസ്ഫോടന സിദ്ധാന്തത്തെ സാധൂകരിക്കുന്ന ഒരു പ്രധാന നിരീക്ഷണം. ചുവപ്പുനീക്കം പ്രപഞ്ചം വികസിക്കുകയും അതിനൊപ്പം തണുക്കുകയും ചെയ്യുന്നു എന്നു കാണിക്കുന്നു. അങ്ങനെ പ്രപഞ്ചം വികസിക്കുകയും തണുക്കുകയും ചെയ്യുകയാണെങ്കില്‍ കോടികണക്കിനു കൊല്ലങ്ങള്‍ക്ക് മുന്‍പ് അതിന്റെ വലിപ്പം വളരെ കുറവായിരുന്നു എന്നും അപ്പോള്‍ അതിന്റെ താപ നില വളരെ കൂടുതല്‍ ആയിരുന്നു എന്നും ശാസ്ത്രജ്ഞന്മാര് അനുമാനിക്കുന്നു. അങ്ങനെ പ്രപഞ്ചത്തിന്റെ വലിപ്പം വളരെ ചെറുതും താപനില കൂടി ഇരിക്കുന്നതും ആയ ഒരു ഘട്ടത്തില്‍ ആണ് മഹാവിസ്ഫോടനം സംഭവിച്ചത് എന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
മഹാവിസ്ഫോടനത്തിനുമുന്‍പ് എന്ത് എന്ന ചോദ്യം ശാസ്ത്രജ്ഞന്മാരെ കുഴയ്ക്കുന്ന ഒരു പ്രഹേളികയാണ്.
പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു തത്വം പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവില്‍ വരികയും പിന്നീട് പൊട്ടിത്തെറിക്കുകയും വീണ്ടും വികസിച്ച് ഒരു അളവ് കഴിയുമ്പോള്‍ വീണ്ടും ചുരുങ്ങിത്തുടങ്ങുകയും ചെയ്യുന്നു എന്നതാണ്. ഒരു സ്പ്രിങ്ങിന്റെ ആന്ദോളനത്തോട് ഈ പ്രാപഞ്ചിക ചലനം ഉപമിക്കാം." (വിക്കിപീഡിയ )
ചുരുക്കി പറഞ്ഞാല്‍ ഒരു "പ്രത്യേക" സാഹചര്യത്തില്‍ പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവില്‍ വരികയും പിന്നീട് ഒരു "പ്രത്യേക" സാഹചര്യത്തില്‍ ഒരു വലിയ വിസ്പോടനം നടക്കുകയും ചെയ്തു. അങ്ങിനെ ഭൂമിയും സൂര്യനും മറ്റു ഗോളങ്ങളും ഉണ്ടായി.പിന്നെ മറ്റൊരു "പ്രത്യേക" സാഹചര്യത്തില്‍ ഏകകോശജീവികള്‍ ഉണ്ടായി. അവയില്‍ നിന്നും മറ്റൊരു "പ്രത്യേക" സാഹചര്യത്തില്‍ ബഹുകോശ ജീവികള്‍ ഉണ്ടായി.അവിടെ നിന്ന് ഉരഗങ്ങളും കുരങ്ങനും മറ്റു ജീവ ജാലങ്ങളും ഉണ്ടായി.അങ്ങനെ ഉണ്ടായ കുരങ്ങുകളില്‍ ഒന്നിന്റെ വാല് നഷ്ടപെട്ടു. പിനീട് കുറെ കാലം കഴിഞ്ഞതിനു ശേഷം ഉണ്ടായ "പ്രത്യേക" സാഹചര്യത്തില്‍ വാല് മുറിഞ്ഞു പോയ കുരങ്ങന് മനുഷനായി മാറി (ബാക്കി കുരങ്ങന്മാര് ഒക്കെ ഇപോഴും പഴയ രൂപത്തില്‍ തന്നെ ഉണ്ട് ).

വളര്‍ന്നു വരുന്ന യുവ തലമുറയെ വിശ്വാസമെന്ന അടിമ ചങ്ങലകളില്‍ നിന്നും മോചിപിക്കണം .അതിന് വേണ്ടി നാം മത ഗ്രന്ഥങ്ങളെ അവരില്‍ നിന്നും അകറ്റി ഈ " പ്രപഞ്ച സത്യങ്ങളെ" പറ്റി അവരെ ബോധവാന്മാര് ആക്കണം .
ഇനിയെങ്ങാനും അവര്‍ ആ ഏകകോശജീവികള്‍ എങ്ങനെ ഉണ്ടായി ,ആ പൊട്ടിത്തെറിക്ക് കാരണം എന്തായിരുന്നു എന്നെങ്ങാനും ചോദിച്ചാല്‍ കണ്ടു പിടിച്ചവര്‍ തന്നെ ഊഹിച്ചതനെന്നു പറഞ്ഞാല്‍ അവരുടെ യുക്തി ബോധം ആ മറുപടി കൊണ്ടു സമാധാനിചോളും.
ഞാന്‍ മനസിലാക്കിയിടത്തോളം യുക്തിവാദത്തിന്റെയും മത വിശ്വാസത്തിന്റെയും അടിസ്ടാനം വിശ്വാസം മാത്രമാണ് .മത വിശ്വാസികള്‍ മതത്തില്‍ വിശ്വസികുമ്പോള്‍ യുക്തിവാദികള്‍ ശാസ്ത്രം സത്യമാണെന്ന് വിശ്വസിക്കുന്നു.മത വിശ്വാസികള്‍ക്ക് തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ പറഞ്ഞത് ശാസ്ത്രത്തിലും ഉണ്ടാനന്നു സമര്‍ത്തിക്കാം..എന്നാല്‍ യുക്തിവാദികള്‍ക്കോ ...മതത്തില്‍ ഉള്ളതൊക്കെ തെറ്റ് ...എന്നാല്‍ ശാസ്ട്രത്തിലോ ഒന്നും തീര്‍ത്തു പറഞ്ഞിട്ടുമില്ല കുറെ അനുമാനങ്ങളും ഊഹിക്കലുകളും ...പാവം യുക്തിവാദിക്കള്‍
ഉഹിക്കുന്നു ,അനുമാനിക്കുന്നു ,കരുതുന്നു ..എന്ന് പറയുന്ന ശാസ്ത്രത്തെ കൂട്ട് പിടിച്ചു മതങ്ങളെ എതിര്ക്കുന്നതിനാണോ യുക്തിവാദം എന്ന് പറയുന്നത് ?
വാല് കഷ്ണം : ഇനി പഴയ പോലെ മറ്റൊരു "പ്രത്യേക" സാഹചര്യത്തില്‍ മനുഷ്യന് വീണ്ടും വാലു മുളക്കുകയും പഴയ പോലെ കുരങ്ങനിലേക്ക് (അതോ മറ്റു ചില ജീവികളിലെക്കോ ) മടങ്ങി പോവുകയോ മറ്റോ ചെയ്യുമോ ആവോ .... ശാസ്ത്രത്തിന്റെ കാര്യമല്ലേ കാത്തിരുന്നു കാണാം .... ഇന്നലത്തെ സത്യം ഇന്നു നുണ.ഇന്നത്തെ സത്യം നാളത്തെ .......ഞാനൊന്നും പറയുന്നില്ലേ ...ഇനി അതിന്റെ പേരില്‍ ഒരു വിവാദം ഉണ്ടാക്കാന്‍ ഞാന്‍ ആളല്ല ...
ഇനിയെങ്ങാനും അവര്‍ ആ ഏകകോശജീവികള്‍ എങ്ങനെ ഉണ്ടായി ,ആ പൊട്ടിത്തെറിക്ക് കാരണം എന്തായിരുന്നു എന്നെങ്ങാനും ചോദിച്ചാല്‍ കണ്ടു പിടിച്ചവര്‍ തന്നെ ഊഹിച്ചതനെന്നു പറഞ്ഞാല്‍ അവരുടെ യുക്തി ബോധം ആ മറുപടി കൊണ്ടു സമാധാനിചോളും.
ReplyDelete123
ReplyDelete123
ReplyDeleteവായിച്ചു കൊള്ളാം
ReplyDeleteഎന്റെ ചിന്തയില്‍ ഈ ജാതികാര്യങ്ങള് വായിച്ചതുകൊണ്ടല്ല നിരീശ്വരവാദമെന്ന ചിന്ത ഉദിച്ചത് മതത്തിലെ കള്ളനായണം തിരിച്ചറിഞ്ഞതുകൊണ്ടാണ് അതില്‍ നിന്ന് പിന്മാറിയത്. ശാസ്ത്രസത്യം 100% വും ആധികാരികമാവുന്നത് അത് തെളീയിക്കപ്പെടുമ്പോഴാണ് അങ്ങനെ ഒത്തിരി സത്യങ്ങള്‍ ശാസ്ത്രീയമായി തെളീപ്പിച്ചിട്ടുമുണ്ട് ഇന്നു കാണുന്ന ആധുനിക വൈദ്യശാസ്ത്രം ശാസ്ത്രസത്യങ്ങളുടെ തെളീയിക്കപ്പെട്ട ഉദാഹരണങ്ങളാണ് ഇതിന്റെ ഗുണം പറ്റുന്നത് കേവലം നിരീശ്വരവാദികളല്ല മനുഷ്യവര്‍ഗ്ഗമാണ് അതായത് ശാസ്ത്രം മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടിയാണ് പ്രയത്നിക്കുന്നതും കണ്ടെത്തുന്നതും എന്നാല്‍ മതം ഒരു വിഭാഗം ജനതയ്ക്കു വേണ്ടിയും അല്ലെങ്കില്‍ വ്യക്തി താല്പര്യങ്ങള്ക്ക് വേണ്ടിയും, മതവും ശാസ്ത്രവുമൊരിക്കലും കമ്പയര്‍ ചെയ്യാനാവില്ല കാരണം അത് പാലും വെണ്ണയും വീണ്ടും കൂട്ടിയോജിപ്പിയ്ക്കുന്നതിനേക്കാള് പ്രയാസമായിരിക്കും , മതത്തില്‍ അതിലെ വിശ്വാസികളല്ലാതെ (അത് കേവലം വിശ്വാസങ്ങളല്ലാതെ) മറ്റാര്‍ക്കും ഒന്നും കണ്ടെത്താനാവില്ല, മതവിശ്വാസികള്‍ പല്ലതും പറയുന്നു പക്ഷെ അതിനൊന്നും ആധികാരികായി യാതൊരു തെളിവില്ല ഒരിക്കലും തെളീയീക്കാനുമാവില്ല, ഒരു നിഗമനത്തില്‍ നിന്നാണ് ശാസ്ത്രം ഒരു കാര്യം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നത് അത് തെളീയിക്കപ്പെട്ടാലേ അതൊരു ശാശ്വത സത്യമാവൂ. ശാസ്ത്രീയ നിഗമനങ്ങള്‍ എല്ലാം പരിപൂര്‍ണ്ണമായും ശരിയാണന്ന് പറയാനാവില്ല അതലാം പരീക്ഷണങ്ങളില്ലൂടെ തെളീയീക്കപ്പെടേണ്ടവയാണ്.എന്നാല്‍ മതം വിശ്വാസത്തിനപ്പുറത്തേയ്ക്ക് ഒരു ചുവട് മുന്നോട്ട് പോകുന്നില്ല ഒരിക്കലും പോവാനുമാവില്ല വായിട്ടിളക്കാനല്ലാതെ .
യുക്തിവാദം എന്നാല്‍ എല്ലാവരിലുമുണ്ട് താങ്കളുടെ മതഗ്രന്ഥമായ ഖുറാനില്‍ പലവുറി ആവര്ത്തിച്ചാവര്ത്തിയ്ക്കുന്നു .. ചിന്തിയ്ക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് , ചിന്തയില്‍ നിന്നുള്ള ആ ദൃഷ്ടാന്തമാണ് യുക്തിവാദം .
@ വിചാരം
ReplyDeleteനിരീശ്വരവാദം എന്നാല്‍ ദൈവം ഇല്ല എന്ന വിശ്വാസം എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത് .
"മതത്തിലെ കള്ളനായണം തിരിച്ചറിഞ്ഞതുകൊണ്ടാണ് അതില്‍ നിന്ന് പിന്മാറിയത് "
മതത്തിലെ കള്ളാ നാണയങ്ങളെ വച്ചല്ലാ മതത്തെ പറ്റി പടികേണ്ടാത് .ചുറ്റും ജീവിച്ചിരിക്കുന്നവരെ നോക്കി പടികാനല്ല മതം പറയുന്നത് . മറിച്ചു മത ഗ്രന്ടങ്ങളെ നോക്കി പടികാനാണ് . മത ഗ്രന്ഥങ്ങള്‍ അവതരിച്ച കാലഘട്ടതിലല്ല നാം ഇന്നു ജീവിക്കുനത് .അത് കൊണ്ടു അതില്‍ പറഞ്ഞ പോലെ നടക്കാന്‍ ഇന്നു സാധിച്ചില്ല എന്ന് വരും . എന്നിരുന്നാലും മതങ്ങളിലെ നല്ല വശങ്ങള് ഉള്‍ക്കൊണ്ട് ഒരു വിശ്വാസിയായി ജീവിക്കാന്‍ ശ്രമിക്കുന്നതിനു പകരം മതത്തിലെ കള്ളാ നാണയങ്ങളെ പറ്റി പറഞ്ഞു നിരീശ്വരവാദിയായി മാറി എന്ന അഭിപ്രായത്തിനോട് യോജിക്കുവാന്‍ കഴിയുന്നില്ല ....[ഇതു എന്റെ അഭിപ്രായം മാത്രം ആണ് ]
"ശാസ്ത്രസത്യം 100% വും ആധികാരികമാവുന്നത് അത് തെളീയിക്കപ്പെടുമ്പോഴാണ് .ഒരു നിഗമനത്തില്‍ നിന്നാണ് ശാസ്ത്രം ഒരു കാര്യം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നത് അത് തെളീയിക്കപ്പെട്ടാലേ അതൊരു ശാശ്വത സത്യമാവൂ. ശാസ്ത്രീയ നിഗമനങ്ങള്‍ എല്ലാം പരിപൂര്‍ണ്ണമായും ശരിയാണന്ന് പറയാനാവില്ല അതലാം പരീക്ഷണങ്ങളില്ലൂടെ തെളീയീക്കപ്പെടേണ്ടവയാണ്"
ഇതൊക്കെ തന്നയാണ് ഞാനും ഉദ്ദേശിച്ചത് . തെളീയിക്കപ്പെടാത്ത ശാസ്ത്ര സിദ്ധാന്തങ്ങളെ വച്ചു മത ഗ്രന്ഥങ്ങളെ എതിര്‍ക്കുന്നത് പലയിടങ്ങളിലും കണ്ടു .അത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് .
"ഇന്നു കാണുന്ന ആധുനിക വൈദ്യശാസ്ത്രം ശാസ്ത്രസത്യങ്ങളുടെ തെളീയിക്കപ്പെട്ട ഉദാഹരണങ്ങളാണ് ഇതിന്റെ ഗുണം പറ്റുന്നത് കേവലം നിരീശ്വരവാദികളല്ല മനുഷ്യവര്‍ഗ്ഗമാണ് "
ഈ പറഞ്ഞ കണ്ടത്തലുകള്‍ നടത്തിയത് നിരീശ്വരവാദികളല്ല എന്ന് കൂടി ഓര്‍ക്കുക .കണ്ടെത്തി എന്നുകൊണ്ട് ഉദേശിക്കുന്നത് പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്തി എന്ന് മാത്രമാണ് .അതാരുടെയും സ്വന്തം അല്ല .അത് മനുഷ്യര്‍ക്ക് മുഴുവന്‍ ഉള്ളതാണ് .
"മതം ഒരു വിഭാഗം ജനതയ്ക്കു വേണ്ടിയും അല്ലെങ്കില്‍ വ്യക്തി താല്പര്യങ്ങള്ക്ക് വേണ്ടിയും" .
ഏത് മതതെയാണ് ഇതു കൊണ്ടു ഉദേശിച്ചത് ?.ഞാന്‍ മനസിലാകിയിടത്തോളം ഖുര്‍ ആന്‍ ഒരു പ്രത്യേക മതത്തിന് വേണ്ടി ഉള്ളതല്ല മറിച്ചു മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടി ആണ് . അത് വിശ്വസിക്കുനവരെ മുസ്ലീമുകള്‍ എന്ന് വിളിക്കുന്നു എന്ന് മാത്രം
"ചിന്തിയ്ക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് , ചിന്തയില്‍ നിന്നുള്ള ആ ദൃഷ്ടാന്തമാണ് യുക്തിവാദം ."
ഈ അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു .ഞാനും ഒരു യുക്തിവാദിയാണ് . അത് കൊണ്ടു തനെയാണ് മത വിശ്വാസിയായതും :)
പ്രിയ അഞ്ജാതാ..
ReplyDeleteനിങ്ങളും ഞങ്ങളും തമ്മുലുള്ള വിശ്വാസപരമായ വിത്യാസം നിങ്ങള്‍ ദൈവത്തിന്റെ സൃഷ്ടിയാണ് മതമെന്നും എന്നാല്‍ മതങ്ങളുടെ സൃഷ്ടിയാണ് ദൈവമെന്നും ഞങ്ങള്‍ പറയുന്നു.മതം എന്നത് തന്നെ തന്നെ കേവലം കെട്ടുകഥകളുടെ ഒരു സഞ്ചയമായതിനാല്‍ അതിലെ ദൈവം അങ്ങനെ തന്നെ പിന്നെ ദൈവത്തെ കണ്ടെത്താന്‍ മത സൃഷ്ട്രാക്കളുടെ പുത്തകം വായിക്കണം എന്നു പറഞ്ഞാല്‍ അതിലെന്താ സംഗത്യമുള്ളതെന്ന് മനസ്സിലായില്ല.ഈശ്വരന് എന്ന പദം തന്നെ മതസൃഷ്ടിയാണ് മതവിശ്വാസി അല്ലാത്ത ഏതൊരു വ്യക്തിയും സ്വാഭാവികമായും നിരീശ്വരവാദിയാവുന്നു എന്നാല്‍ പല മതവിശ്വാസമില്ലാത്തവരും പ്രപഞ്ചത്തിലെ ആകെമൊത്തമൊരു ശക്തിയില്‍ വിശ്വസിയ്ക്കുന്നു അതിനവര്‍ പ്രത്യേക രൂപമോ ഭാവമോ കല്പിക്കാറില്ല അവരതിനെ ഒരു ശക്തിയായാണ് കാണുക എന്നാലൊട്ടും ദൈവമായി കാണാനാവില്ല കാരണം ഈശ്വരന് ദൈവം എന്ന സങ്കല്പം ഉദിയ്ക്കുന്നത് തെന്നെ മതത്തില്‍ നിന്നായതിനാല്‍.
“മത ഗ്രന്ഥങ്ങള്‍ അവതരിച്ച കാലഘട്ടതിലല്ല നാം ഇന്നു ജീവിക്കുനത് .അത് കൊണ്ടു അതില്‍ പറഞ്ഞ പോലെ നടക്കാന്‍ ഇന്നു സാധിച്ചില്ല എന്ന് വരും “ പ്രിയ അഞ്ജാത ഈ വാക്കുകള്‍ ഒരിക്കലും ഒരു ഇസ്ലാമത വിശ്വാസി സ്വീകരിക്കില്ല കാരണം ഖുരാന് ലോകവസാനം വരെ യാതൊരു മാറ്റത്തിനും വിധേയമാവാന്‍ സാദ്ധ്യതയില്ലാന്ന് വിശ്വസിക്കുന്നവരാണവര്‍ അങ്ങനെയുള്ളവര്ക്കിത് രസിക്കില്ല.. താങ്കള്‍ ഇങ്ങനെ പറഞ്ഞുവെച്ച സ്ഥിതിയ്ക്ക് “എന്നിരുന്നാലും മതങ്ങളിലെ നല്ല വശങ്ങള് ഉള്‍ക്കൊണ്ട് ഒരു വിശ്വാസിയായി ജീവിക്കാന്‍ ശ്രമിക്കുന്നതിനു പകരം മതത്തിലെ കള്ളാ നാണയങ്ങളെ പറ്റി പറഞ്ഞു നിരീശ്വരവാദിയായി മാറി എന്ന അഭിപ്രായത്തിനോട് യോജിക്കുവാന്‍ കഴിയുന്നില്ല“ എന്തുകൊണ്ട് ആ കാലഘട്ടത്തിലെ തെറ്റായ കാര്യങ്ങള്‍ വീണ്ടും വീണ്ടും പഠിയ്ക്കുന്നു പഠിപ്പിയ്ക്കുന്നു അതല്ലാം മാറ്റി നല്ലതെന്ന് പറയുന്നത് മാത്രം പഠിയ്ക്കുകയും പഠിപ്പിയ്ക്കുകയും പോരെ ? .
ഒരു കണക്കെടുത്ത് നോക്കുക ദിനവും വരുന്ന പത്രതാളുകളില്‍ നിന്ന് ... 100 ക്രിമിനലുകളില്‍ എത്ര ശതമാനം മത വിശ്വാസികളുണ്ടന്നും എത്ര ശതമാനം മതവിശ്വാസമില്ലാത്തവരുണ്ടന്നും. മതവിശ്വാസികളില്‍ എത്ര ശതമാനം മുസ്ലിങ്ങളുണ്ടന്നും അതും എത്ര പായമായവരെന്നും. ഒരു വ്യക്തി നല്ല രീതിയില്‍ ജീവിയ്ക്കാന്‍ മതത്തിന്റെ സര്‍ട്ടിഫിക്കേറ്റോ വിശ്വാസമോ വേണമെന്നില്ല നല്ല ഉറച്ച മനസ്സും .എന്തും നേരിടാനുള്ള കഴിവും ഉണ്ടായാല്‍ മതി. ദയ,കാരുണ്യം, അനുകമ്പ. എന്നിവ മനുഷ്യര്‍ക്കുള്ള ഗുണങ്ങളാണ് അതിനൊരു മതത്തിന്റേറ്റ്യും ആവശ്യകതയില്ല എന്നാല്‍ മതം ഇതില്ലാതാക്കുകയാണ് ചെയ്യുന്നത്. ഒരു ഇസ്ലാമത വിശ്വാസി മരിച്ചാല്‍ അവിടെ മറ്റു മതസ്ഥര്‍ വന്നാല്‍ മയ്യത്തിനതിഷ്ടമാവില്ലാന്ന് വിശ്വസിയ്ക്കുന്ന കുടില ചിന്താഗതികാരാണ് മതസ്ഥര്‍ , അമ്പലത്തിലൊരു അന്യമതസ്ഥര്‍ കയറിയാല്‍ സൃഷ്ടിയുടെ സൃഷ്ടാവ് എന്നു മതവാദികള്‍ വിശ്വസിയ്ക്കുന്ന ദൈവം കോപിയ്ക്കുമെത്രെ ഇതിലും വലിയ വങ്കത്തരമെന്താണ്. ഇതാണോ താങ്കള്‍ വിളിച്ചു കൂവുന്ന മതത്തിലെ മനുഷ്യത്വം. ഇനി താങ്കള്‍ പറയുക ഏതെങ്കിലും ഒന്ന് മതത്തിലെ നല്ല വശം ഒരു മതത്തിലും നല്ല വശമൊന്നുന്നില്ല ഉണ്ടെങ്കില്‍ അത് ഏതൊരു മനുഷ്യന്റെ ഹൃദയത്തിലും കാലാകാലങ്ങളായി കൊണ്ടുനടയ്ക്കുന്ന മനുഷ്യത്വപരമായ മൂല്യങ്ങളാണ് അതുയര്ത്തിപ്പിടിയ്കകനൊന്നും ഏതൊരു മതത്തിന്റേയും കുപ്പായത്തിന്റെ ആവശ്യമില്ല.
“"ഇന്നു കാണുന്ന ആധുനിക വൈദ്യശാസ്ത്രം ശാസ്ത്രസത്യങ്ങളുടെ തെളീയിക്കപ്പെട്ട ഉദാഹരണങ്ങളാണ് ഇതിന്റെ ഗുണം പറ്റുന്നത് കേവലം നിരീശ്വരവാദികളല്ല മനുഷ്യവര്‍ഗ്ഗമാണ് “ ഈ പറഞ്ഞതിന് വ്യക്തത ഡോ::സൂരജ് ഒരു വെള്ളറക്കടന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട് .
ഒരു കാര്യം മനസ്സിലാക്കുക ഒരു വിശ്വാസി അവിശ്വാസിയാകുന്നത് അവന്റെ വിശ്വാസം തെറ്റന്ന് മനസ്സിലാക്കുമ്പോഴാണ് ഒരുപക്ഷെ അവന് മറ്റൊരു വിശ്വാസം സ്വീകരിക്കാം അല്ലെങ്കില്‍ നിരീശ്വരവാദിയാവാം എല്ലാ നിരീശ്വരവാദികളും ശാസ്ത്രത്തെ അന്ധമായി വിശ്വസിച്ച് ദൈവവിശ്വാസികളെ പോലെ ദിവ്യമായവയാണന്ന് കരുതുന്നവരല്ല അതുപോലെ തന്നെ എല്ലാ ശാസ്ത്രവാദികളും നിരീശ്വരവാദികളുമല്ല.
<"മതം ഒരു വിഭാഗം ജനതയ്ക്കു വേണ്ടിയും അല്ലെങ്കില്‍ വ്യക്തി താല്പര്യങ്ങള്ക്ക് വേണ്ടിയും" .
ഏത് മതതെയാണ് ഇതു കൊണ്ടു ഉദേശിച്ചത് ?.ഞാന്‍ മനസിലാകിയിടത്തോളം ഖുര്‍ ആന്‍ ഒരു പ്രത്യേക മതത്തിന് വേണ്ടി ഉള്ളതല്ല മറിച്ചു മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടി ആണ് . അത് വിശ്വസിക്കുനവരെ മുസ്ലീമുകള്‍ എന്ന് വിളിക്കുന്നു എന്ന് മാത്രം> ഇസ്ലാമത സ്ഥപകനായ മുഹമദ് അങ്ങനെ പറഞ്ഞിട്ട് പിന്നെ എന്തിനാ ആ മത ഗ്രന്ഥത്തില്‍ 109 മത്തെ അധ്യായമായ അല്‍ കാഫിറൂണ് ഇറക്കിയത് ...... 1: പറയുക അവിശ്വാസികളഏ.. 2: നിങ്ങള്‍ ആരാധിച്ചു വരുന്നവയെ ഞാന്‍ ആരാധിയ്ക്കുന്നില്ല. 3:ഞാന്‍ ആരാധിച്ചു വരുന്നവയെ നിങ്ങളും ആരാധിക്കുന്നവരല്ല. 4:നിങ്ങള്‍ ആരാധിച്ചുവരുന്നവരെ ഞാന്‍ ആരാധിയ്ക്കാന്‍ പോകുന്നവനുമല്ല 5: ഞാന്‍ ആരാധിച്ചുവരുന്നവരെ നിങ്ങളും ആരാധിയ്ക്കാന്‍ പോകുന്നവരല്ല 6:നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം . ..പ്രിയ അഞ്ജാതന് ഇതിന് മറുപടി തരണം .. ലോകത്തെ എല്ലാവര്‍ക്ക്കും വേണ്ടിയാണ് ഇസ്ലാമതമെങ്കില് പിന്നെ നിങ്ങടെ ദൈവത്തിന് കിറുക്കുണ്ടോ ഇങ്ങനെയൊരു ആയത്തിറയ്ക്കാന് .
എന്റെ ചിന്ത എന്നെ നയിച്ചത് നന്മയിലേക്കാണ് എല്ലാവരേയും ഒരേ കണ്ണുകൊണ്ട് ഏകതാരൂപമായി സ്നേഹവര്ത്തിത്വമായി തുല്യതയോടെ കാണാന്‍ അതിന് വിഘാതമാണ് ഏതൊരു മതവും
ഇതങ്ങനെ ഒരു നടക്ക് പോണ കേസല്ലാ അല്ലെ!
ReplyDeleteഅജ്ഞാതാ... സത്യമായും സ്നേഹം കൊണ്ട് പറയാണു്.. താങ്കള്‍ പറയുന്നതില്‍ കുറേ അടിസ്ഥാനമില്ലായ്മ ഉണ്ട്.
അതു മുഴുവന്‍ ഇരുന്ന് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണു്.
മതവിശ്വാസിയായിരുന്ന ആളാണു ഞാന്‍ ... 14 വയസ്സിലാണു് ആദ്യമായി ഇതിനെയൊക്കെ സംശയിക്കാന്‍ തുടങ്ങിയതു്. പിന്നീട് കുറേ കാലമെടുത്തു, കാര്യങ്ങള്‍ വൃത്തിയായി മനസ്സിലാവാന്‍ ..
കുറേ വായിച്ചു, കുറേയാളുകളോടു വാഗ്വാദം ചെയ്തു.... എന്നിട്ടാണു് ഞാന്‍ എന്റേതായ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നതു്.
ആരും തന്നെ ഇതു വരെ ദൈവമില്ല എന്നു തെളിയിച്ചിട്ടില്ല..
എന്നിട്ടും യുക്തിവാദികള്‍ ദൈവമില്ല എന്നു പറയുന്നു... അതു തന്നെ തെറ്റല്ലേ ..?
അല്ല... എന്തെന്നാല്‍ ... കേരളത്തിലെ സാക്ഷരത പോലെയാണതു്. 90 ശതമാനം ഉറപ്പാണീ ആളുകള്‍ക്കു് ദൈവം ഇല്ലാ എന്നു്. അതാണു് ഞാന്‍ കഴിഞ്ഞ തവണ പറഞ്ഞതു് - that I hope that some day God will help me to prove he exists. We are open to existence too. Just that it looks highly-highly-highly improbable.
കുറേ വായിക്കുന്നതു് നല്ലതായിരിക്കും...
It's true that we don't know clearly what is before Big-Bang. But the lack of knowledge doesn't mean that we should believe in God.
Have you heard about the killing lakes in Cameroon? Before science could show/prove what happened, it was believed to be an act of God/anti-God.
So, not knowing details of big-bang just means that science is not yet developed for that. Nothing more... nothing less.
As science progressed, they were taking away each and every miracles, wonders, unusual things and special powers of Gods one by one... God was slowly losing to science and logic.
വായിക്കാന്‍ പോയിന്ററുകള്‍ ... ഏറ്റവും നല്ല (non-online) പുസ്തകം : The God Delusion, by Richard Dawkins.
You could find lot of interesting stuff at www.richarddawkins.net too.
If possible, get the BBC documentaries on "Enemies of Reason" - no idea where to get it from though.
The final thing:
As atheists are always open to new ideas, if you are ready to accept that "it is at least possible to have flaws in religions and beliefs", just as you think atheism/science is flawed, you will be in a neutral stand - which will be easier to think from..
Sands.
PS: Have you ever seen this - "God is not all-powerful, as he CANNOT build a wall which he CANNOT jump". ;) ... you see..? Logic can, in a single sentence, make the almighty... not-so-almighty! :)
എന്റമ്മോ !!!!!!!!
ReplyDeleteപ്രിയ സുഹൃത്തുക്കളോട്
ReplyDeleteനിങ്ങളിപ്പറയുന്നതൊക്കെ ഒരു വാദത്തിന് ശരിയാണെന്ന് ഞാന്‍ സമ്മതിക്കാം. എങ്കില്‍ പിന്നെ താഴെ പറയുന്ന എന്റെ ചോദ്യങ്ങള്‍ക്ക് എന്റെ യുക്തിക്കിണങ്ങുന്ന ഉത്തരങ്ങള്‍ തരാന്‍ ബാധ്യസ്തരാണ് നിങ്ങള്‍
1)മനുഷ്യ ജന്മത്തിന്റെ നിയോഗം എന്താണ്?
2)ഞാന്‍ എന്തിനാണ് മറ്റുള്ളവരെ സ്നേഹിക്കുന്നത്?
3)സ്നേഹം, കാരുണ്യം, യുക്തി , ബുദ്ധി കോപം ഇതിനൊക്കെ നിങ്ങള്‍ വാദിക്കുന്ന പരിണാമ സിദ്ധാന്തത്തിലെ നിര്‍വ്വചനമെന്താണ്?
4)സ്വയം രൂപപ്പെട്ടു എന്ന് നിങ്ങള്‍ വാദിക്കുന്നു എന്നാല്‍ അതിന്റെ ആ രൂപപ്പെടുന്ന സംവിധാനം ആരാണ് നിശ്ചയിച്ചത്?
5) ആദി എന്താണ്? അവസാനമുണ്ടോ?
6) ഞാന്‍ എന്തിന് മറ്റുള്ളവരെ സഹായിക്കണം
7) ഈ ലോക നീതി എന്തേ ഇങ്ങനെയായത്?
8) യഥാര്‍ത്തത്തില്‍ എല്ലാവരും ഒരേ പോലെയാവേണ്ടതല്ലേ? ഇവര്‍ ക്കൊക്കെ നീതി ആരു നല്‍കും?
9) മരണത്തിന് നിങ്ങള്‍ നല്കുന്ന നിര്‍വ്വചനം എന്ത്?
10) മരണം ശേഷം എന്ത്??
11) മരണം ശേഷം നമ്മുടെ ആത്മാവ് ജീവനും യഥാര്‍ത്തത്തില്‍ എങ്ങോട്ട് പോകുന്നു??
12) മരണാന്തരം ഒരു ജീവിതമില്ലെന്ന് നിങ്ങള്‍ക്കെന്താ ഉറപ്പ്? രക്ഷാ ശിഷകളുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞതനുസരിച്ച് ജീവിച്ചാല്‍ നിങ്ങളില്‍ ആര്‍ക്കെന്നെ രക്ഷിക്കാനാവും??
13) നിങ്ങള്‍ ആഗ്രഹിച്ചിട്ടാണോ നിങ്ങളെല്ലാം ഇങ്ങോട്ട് വന്നത്?
14) ആത്മാവുണ്ടോ? എവിടുന്നാണ് അതിന്റെ ഉല്‍ഭവം?
15) ഒരു നിയമത്തെയും പേടിക്കാനില്ലെങ്കില്‍ പിന്നെ എനിക്ക് ഏറ്റവും സുഖം എന്ന് തോന്നുന്ന വിധത്തില്‍ ജീവിക്കുന്നതല്ലെ ഏറ്റവും യുക്തിക്ക് നിരക്കുന്നത്?
16) എന്റെ സുഖത്തില്‍ ഞാന്‍ മറ്റുള്ളവരുടെ അസുഖങ്ങളെ മാനിച്ചാലെന്ത്? ഇല്ലെങ്കിലെന്ത്?
.................തുടരും..
ഇനിയും ഒരായിരം ചോദ്യങ്ങള്‍ എന്റെ യുക്തിയില്‍
കറങ്ങിക്കളിക്കുന്നു. ഉത്തരം ഇല്ലെന്ന് മാത്രം പറയരുത്
ഉരുണ്ട് കളിക്കുകയും തെറിപറയുകയും ചെയ്യരുത്.
മാന്യമായ ഒരുത്തരം നിങ്ങള്‍ക്ക് തരാന്‍ കഴിയില്ലെങ്കില്‍ ... പിന്നീടൊരിക്കലും ഇത്തരം വാദങ്ങളുമായി വരാനുള്ള നിങ്ങളുടെ അവകാശത്തെ അതില്ലാതാക്കും.
സലാഹുദ്ദീന് മാഷേ ഈ ചോദ്യങ്ങള്‍ അതേ പോലെ ഞാന്‍ അങ്ങോട്ട് ചോദിയ്ക്കുന്നു അതിനു വ്യക്തമായി തെളിവോടെ ഉത്തരം എനിക്ക് തരാനാവുമോ അങ്ങനെയെങ്കില്‍ ഞാന്‍ നിങ്ങളില്‍ ഒരാളാവാം .
ReplyDeleteഓ.ടൊ..
ReplyDeleteവിചാരം മാഷെ..ഈ വരികള്‍
“അതായത് ശാസ്ത്രം മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടിയാണ് പ്രയത്നിക്കുന്നതും കണ്ടെത്തുന്നതും എന്നാല്‍ മതം ഒരു വിഭാഗം ജനതയ്ക്കു വേണ്ടിയും അല്ലെങ്കില്‍ വ്യക്തി താല്പര്യങ്ങള്ക്ക് വേണ്ടിയും“
ശാസ്ത്രീയ കണ്ടെത്തെലില്‍ ഏതെങ്കിലുമൊന്ന് വെറുതെ മാനവ രാശിക്ക് സംഭാവന ചെയ്തിട്ടുണ്ടൊ.. ഉദാ. എഡിസണ് ബള്‍ബ് കണ്ടുപിടിച്ചു (എഡിസണ് തന്നെയല്ലെ..?) എന്നാല്‍ ആ വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ വില്ക്കപ്പെടുകയല്ലെ ചെയ്യുന്നത്. ഒരു മരുന്ന് ഫ്രീയായി മനുഷ്യ രാശിക്ക് ലഭിച്ചിട്ടുണ്ടൊ..? കണ്ടെത്തിപ്പെടുന്നത് മാനവ സമൂഹത്തിന് നേട്ടം തന്നെ പക്ഷെ അതിന് പ്രതിഫലം കൊടുക്കണം,അതുപോലെ ശാസ്ത്രീയമായ കണ്ടെത്തെല്‍ വഴി ആ വ്യക്തിക്ക് കിട്ടുന്ന വ്യക്തിഗത നേട്ടം ഒന്നുമില്ലെന്നാണൊ . എന്നാല്‍ മതം ആ ഒരു വിഭാഗം ജനങ്ങള്‍ക്ക് മാനസീകമായ സുഖങ്ങള്‍ സംഭാവന ചെയ്യുന്നില്ലെ..? അപ്പോള്‍ സ്വാര്‍ത്ഥ താല്പര്യം മതത്തിനൊ ശാസ്ത്രത്തിനൊ..?
പ്രിയ വിചാരം
ReplyDeleteതാങ്കള്‍ എന്നിലേക്ക് വരണമെന്നെനിക്ക് ഒരു നിര്‍ബന്ധവുമില്ല. അത് താങ്കളുടെ സ്വാതന്ത്ര്യയമാണ്.
താങ്കള്‍ രക്ഷവേണോ ശിക്ഷ വേണോ എന്ന് തീരുമാനിക്ക്കേണ്ടത് താങ്കള്‍ തന്നെയാണ്
താങ്കളും കൂട്ടാളികളും മറ്റുള്ളവരെ യുക്തി പഠിപ്പിക്കുന്ന ഏറ്റവും യുക്തിയുള്ള ആളുകളെന്ന് അവകാശപ്പെടുന്നവരാണ്. അതിനാല്‍ തന്നെ ഉത്തരം തരാന്‍ നിങ്ങള്‍ ബാധ്യഥരാണ്
നിങ്ങള്ക്കുത്തരമില്ലെങ്കില് പിന്നെ എന്റെ വിശ്വാസമാണ് ഏറ്റവും യുക്തിപരമായത് എന്ന് നിങ്ങള്‍ സമ്മതിക്കേണ്ടതായ്ണ്ട്.
വിചാരം ഒരു അപേക്ഷ ഉണ്ട് ...ദയവു ചെയ്തു ഇട്ട പോസ്റ്റിനെ കുറിച്ചു സംസാരിക്കു. താങ്ങള് എന്ത് കൊണ്ടു യുക്തി വാദി ആയി എന്നതോ ഞാന്‍ എന്ത് കൊണ്ടു ദൈവ വിശ്വാസി ആയി എന്നതോ അല്ല ഇവിടത്തെ പ്രശ്നം .... ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ ഇതു വരെ തെളിഞ്ഞിട്ടിലാത്ത ഒരു ശാസ്ത്ര സിദ്ധാന്തം കൊണ്ടു എതിര്ക്കുനതിന്റെ യുക്തി അതാണ് ഞാന്‍ ചോദിച്ചത് .അതിന് മറുപടി പറയാതെ പരസ്പരം ചളി വാരി എറിഞ്ഞിട്ടു എന്ത് കാര്യം
ReplyDeleteകുഞ്ഞാ ....
ReplyDeleteനീ ഏതു ലോകത്താ
ഗുരുവായൂര്‍ അമ്പലത്തില്‍ ഉദയപൂജയ്ക്കെന്താ റൈറ്റ് എന്നറിയോ .. പുഷപാഞലിക്കെന്താ റൈറ്റ് എന്നറിയോ ? അതൊക്കെ ഒന്ന് അന്വേഷിച്ചുവാ അപ്പോളറിയാം വെളിച്ചം തരുന്ന ബള്‍ബിനേക്കാള്‍ ഫയങ്കര വിലയാ ഈ വാണിജ്യവത്കരിച്ച ഭക്തിയ്ക്കെന്ന്
സലാഹുദ്ദീന് സാഹിബേ..
വാദത്തിനെന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ പറയുന്നതും നിങ്ങള്‍ പറയുന്നതും വിഢിത്തരത്തിലേ അവസാനിക്കൂ.. നമ്മുക്കറിയാത്തതാണ് അറിഞ്ഞതിനേക്കാള്‍ അധികമെന്ന് അറിയാലോ പല സത്യങ്ങളും നമ്മില്‍ നിന്നകലെയാണ് 100 വര്‍ഷം മുന്‍പ് അഞ്ജാതമായത് ഇന്ന് നമ്മുക്കറിയാം അങ്ങനെ കാലം പല സത്യങ്ങളും വെളിച്ചം കാണും .. 2000 വര്‍ഷം മുന്‍പുള്ള ധാരണകളില്‍ മതതത്ത്വങ്ങള്ക്കായിരുന്നു വിശ്വാസങ്ങളില്‍ പ്രസക്തി എന്നാല്‍ ഇന്നതല്ല മാറികൊണ്ടിരിക്കുന്നു മതം പറഞ്ഞതൊക്കെ തെറ്റാണന്നും തെളീയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു .. ശാസ്ത്രത്തിനും ചില തെറ്റുകള്‍ സംഭവിയ്ക്കാം അതും 100 % ശരിയാണെന്ന് വാദിയ്ക്കുന്നവരല്ല ശാസ്ത്രകാരന്മാരും... ഞാനും നിങ്ങളും ചോദ്യങ്ങള്‍ ചോദിയ്ക്കുന്നതിനേക്കാള് ആ ചോദ്യങ്ങള്‍ സ്വയം ചോദിയ്ക്കുക ഉത്തരം സ്വയം കണ്ടെത്താനും ശ്രമിയ്ക്കുക. ഇവിടെ എല്ലാ മതവിശ്വാസികളും നിരിശ്വരവാദികളാവാന് ആരും ആഹ്വാനം ചെയ്യുന്നില്ല നിങ്ങളുടെ ബുദ്ധി എന്താണോ പറയുന്നത് അതുപോലെ ജീവിയ്ക്കൂ പക്ഷെ നിങ്ങളാതാണ് ശരി എന്നു ശഠിയ്ക്കാതിരിക്കുക അങ്ങനെ ഭവിയ്ക്കുമ്പോഴാണ് ഞങ്ങള്‍ ഉണരുന്നത് .
അഞ്ജാതാ ആദ്യം ആരാ വിഷയം മാറ്റിയതെന്ന് നോക്ക് പക്ഷപാതിത്വപരമായി സംസാരിക്കാതിരിക്കൂ .. പിന്നെ പൊതുവെ ഇങ്ങനെയുള്ള വിഷയം വഴിമാറുക പതിവാണന്നും താങ്കളെ ഓര്മ്മിയ്പ്പിക്കുന്നു
ReplyDeleteപ്രിയ അജ്ഞാതന്‍
ReplyDeleteഅരിയെത്രയെന്ന് ചോദിച്ചാല്‍ പഴറഞ്ഞാഴി എന്ന് പറയുന്നവരോട് ചിലപ്പോള്‍ അവര്‍ക്കിണങ്ങിയ ചോദ്യങ്ങള്‍ തന്നെ ചോദിച്ചാലെ ഉത്തരം നല്കാന് പറ്റൂ.
ഓഫ് ടോപിക്കിയതിന് നിര്വ്യാചം ക്ഷമ ചോദിക്കുന്നു.
താങ്കളോട് ഞാനും യോജിക്കുന്നു
താങ്കള്‍ ഉരുണ്ട് കളിക്കാന്‍ ശ്രമിക്കരുത് എന്ന് ഞാനാദ്യമേ പറഞ്ഞതാണ്. നിങ്ങള്ക്കുത്തരമില്ല എങ്കില്‍ അത് മാത്രം പറഞ്ഞാല്‍ എനിക്ക് തൃപ്തിയായി.
ReplyDeleteതാങ്കള്‍ അജ്ഞാതന്‍ പറഞ്ഞതു പോലെ സബ്ജക്റ്റിലേക്ക് വരൂ പ്രിയ വിചാരം
Vചാരം..
ReplyDeleteഇതു വെറും ചാരം തന്നെ. വി എന്നെത് വീണു കിടക്കുന്ന സ്ഥലത്ത് ഉരുണ്ടു കളിക്കുന്നയാള്‍..അതായിത് വാദി പ്രതിയാകും..!
ക്ഷമിക്കൂ സുഹൃത്തേ...പ്രതിഫലം കാംക്ഷിക്കാതെ താങ്കള്‍ പറയുന്ന ഈ ശാസ്ത്രം എന്തെങ്കിലും ചെയ്തിട്ടുണ്ടൊ..? അതിനുത്തരം തരുക...
ഇനിയിപ്പോ തീ കണ്ടുപിടിച്ചതും ചക്രം കണ്ടു പിടിച്ചതും നിരീശ്വരമായ ദിവ്യത്വം കൊണ്ടാണെന്നു പറഞ്ഞ് സമര്ത്ഥിക്കല്ലെ vചാരമെ..
ഒരിക്കല്‍ക്കൂടി വിഷയം മാറ്റിയതില്‍ ക്ഷമാപണം..!
thx salahudeen... i see in many post we belivers start with a talk others come and deviate talks and finally end in any other topic.
ReplyDeleteഈ പോസ്റ്റിന് വെളിയിലുള്ള ഒത്തിരി ബാലിശമായ ചോദ്യങ്ങള്‍ ഉന്നയിച്ച് ഉത്തരം തേടാന്‍ വന്ന സലാഹുദ്ദീന് സാഹിബും ഈ പോസ്റ്റിന് എനിക്കുള്കൊള്ളാവുന്ന ഉത്തരം നല്കിയപ്പോള് അഞ്ജാതനും എന്റെ മേക്കട്ട് കയറുന്നു. ... കേവലം അഞ്ജാതന് തന്ന ഒരു മറുപടിയ്ക്കുത്തരം ഞാന്‍ നല്കിയതുകൊണ്ടതിനുത്തരം നല്കാനാവാത്തതുകൊന്ടാണോ ഈ മേക്കട്ട് കയറ്റമെന്നെനിക്ക് മനസ്സിലായില്ല . അഞ്ജാതന് പറഞ്ഞത് : ഏത് മതതെയാണ് ഇതു കൊണ്ടു ഉദേശിച്ചത് ?.ഞാന്‍ മനസിലാകിയിടത്തോളം ഖുര്‍ ആന്‍ ഒരു പ്രത്യേക മതത്തിന് വേണ്ടി ഉള്ളതല്ല മറിച്ചു മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടി ആണ് . അത് വിശ്വസിക്കുനവരെ മുസ്ലീമുകള്‍ എന്ന് വിളിക്കുന്നു എന്ന് മാത്രം
ReplyDeleteഅതിനു ഞാന്‍ നല്കിയ ഉത്തരവും മറു ചോദ്യവും :ഇസ്ലാമത സ്ഥപകനായ മുഹമദ് അങ്ങനെ പറഞ്ഞിട്ട് പിന്നെ എന്തിനാ ആ മത ഗ്രന്ഥത്തില്‍ 109 മത്തെ അധ്യായമായ അല്‍ കാഫിറൂണ് ഇറക്കിയത് ...... 1: പറയുക അവിശ്വാസികളഏ.. 2: നിങ്ങള്‍ ആരാധിച്ചു വരുന്നവയെ ഞാന്‍ ആരാധിയ്ക്കുന്നില്ല. 3:ഞാന്‍ ആരാധിച്ചു വരുന്നവയെ നിങ്ങളും ആരാധിക്കുന്നവരല്ല. 4:നിങ്ങള്‍ ആരാധിച്ചുവരുന്നവരെ ഞാന്‍ ആരാധിയ്ക്കാന്‍ പോകുന്നവനുമല്ല 5: ഞാന്‍ ആരാധിച്ചുവരുന്നവരെ നിങ്ങളും ആരാധിയ്ക്കാന്‍ പോകുന്നവരല്ല 6:നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം . ..പ്രിയ അഞ്ജാതന് ഇതിന് മറുപടി തരണം .. ലോകത്തെ എല്ലാവര്‍ക്ക്കും വേണ്ടിയാണ് ഇസ്ലാമതമെങ്കില് പിന്നെ നിങ്ങടെ ദൈവത്തിന് കിറുക്കുണ്ടോ ഇങ്ങനെയൊരു ആയത്തിറയ്ക്കാന് .
ഇനി നിഷ്പക്ഷര്‍ പറയുക ആരാണ് വിഷയത്തെ വളച്ചൊടിച്ചത് ..
സലാഹുദ്ദീന് സാഹിബേ .. താങ്കള്‍ ചോദിയ്ക്കുന്ന ചോദ്യത്തിനുത്തരം തരാനും മാത്രം ബുദ്ധി എനിക്കില്ല എന്നു ഞാന്‍ സമ്മതിയ്ക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ മതത്തില്‍ വല്ല തെളിവോട് ഉത്തരം തരാന്‍ നിങ്ങള്‍ക്കും ആവില്ല അങ്ങനെ ആവുമെങ്കില്‍ ഞാനിതാ പറയുന്നു ഇതോടെ ഞാനെറ്റെ ബ്ലോഗിംഗ് നിറുത്തും
കുഞ്ഞാ ബര്‍മ്മയില്‍ ചുഴലികാറ്റ് കണ്ടല്ലോ അവിടെ രക്ഷാപ്രവര്‍ത്തനം ഹെലികോപ്റ്റര്‍ വഴിയായിരുന്നു അത് പണം കൊടുത്തുള്ള മനുഷ്യസേവയല്ല എന്നാല്‍ അതിന്റ് പിന്നില്‍ പണത്തിന്റെ പ്രവര്‍ത്തനം ഉണ്ടായിരിക്കാം അതൊന്നുമല്ലല്ലോ വിഷയം ഇനി വിഷയം തിരിച്ചു വിട്ട് മതവാദികള്‍ക്ക് വിരട്ടാനുള്ള അവസരം ഞാന്‍ നല്‍കുന്നില്ല
@ വിചാരം..
ReplyDeleteആരാണ് വിഷയം മാറ്റിയതെന്ന് പറയു .താങ്കളുടെ ആദ്യ കമന്റ് താനെ പോസ്റ്റുമായി ഒരു ബന്ധവും ഇല്ലാത്തതാണ് .ആദ്യ കമന്റ് ആയതിനാല്‍ അതിന് മറുപടി പറഞ്ഞു ..പോസ്റ്റ് എന്താണെന്ന് മനസിലാക്കാതെ വീണ്ടും വീണ്ടും കമന്റിനു മറുപടി പറഞ്ഞാല്‍ നമ്മള് മറ്റെവിടെന്കിലും എത്തി ചേരും ....അത് ഒഴിവാക്കാന്‍ വേണ്ടി ഒന്നു ഓര്മ പെടുത്തി ..അത്ര മാത്രം ...
പ്രിയ അനിയന് അഞ്ജ്ഞാതന്
ReplyDeleteതാങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.
എന്നാല്‍ ആശയ സംവാദത്തില്‍ ഉത്തരം മുട്ടുമ്മ്പോള് ഡൈവര്‍ട്ട് ചെയ്യിക്കുക എന്നത് ഇത്തരക്കാരുടെ ഒരു പ്രവണതയാണ്. യഥാര്‍ത്തില്‍ അവരെ ഉത്തരം മുട്ടിക്കലല്ല നമ്മളുടെ ഉത്തരവാദിത്വം എന്ന് നന്നായി മനസ്സിലാക്കുന്നയാളാണ് ഞാന്‍.അവര്‍ക്ക് ഏറ്റവും ഉല്‍കൃഷ്ടമായത് വരണമെന്ന് നാം ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെ അവരെ പിണക്കരുതെന്ന് നാം ആഗ്രഹിക്കുന്നത് പലപ്പോഴും അവര്‍ മുതലെടുക്കുന്നുവോ എന്ന് എനിക്ക് സംശയം.
ഞാന്‍ ബ്ലോഗിലേക്ക് വന്ന അന്നു മുതല്‍ എനിക്ക് നന്നായി അറിയാവുന്ന എന്നെ ബ്ലോഗിലേക്ക് നയിച്ച ആളാണ് പ്രിയ വിചാരം. എങ്കില്‍ കൂടി അദ്ധേഹത്തിന്റെ ചില കമന്റുകള്‍ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാറുമൂണ്ട്. പൊതുവെ അദ്ധേഹത്തിനെതിരെ മൌനം പാലിക്കാറാണ് എന്റെ പതിവ്. ഇന്നലെ റഫീഖ് കീഴാറ്റൂരിന്റെ ബ്ലോഗിലെ ചില കമന്റുകള്‍ ശ്രദ്ധിക്കുക. എന്നാല്‍ ഈ ബ്ലോഗില്‍ അല്പം കൂടി മാന്യനായി അദ്ധേഹത്തെ കണ്ടതില്‍ ഞാന്‍ അതീയായി സന്തോഷിക്കുന്നു.
1: പറയുക അവിശ്വാസികളഏ.. 2: നിങ്ങള്‍ ആരാധിച്ചു വരുന്നവയെ ഞാന്‍ ആരാധിയ്ക്കുന്നില്ല. 3:ഞാന്‍ ആരാധിച്ചു വരുന്നവയെ നിങ്ങളും ആരാധിക്കുന്നവരല്ല. 4:നിങ്ങള്‍ ആരാധിച്ചുവരുന്നവരെ ഞാന്‍ ആരാധിയ്ക്കാന്‍ പോകുന്നവനുമല്ല 5: ഞാന്‍ ആരാധിച്ചുവരുന്നവരെ നിങ്ങളും ആരാധിയ്ക്കാന്‍ പോകുന്നവരല്ല 6:നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം ....
ReplyDeleteഅല്ല വിചാരം ഇതില്‍ എന്താന്നു ഇത്ര മാത്രം മനസിലാക്കനുല്ലത് . നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം .ഈ പറഞ്ഞതാണോ തെറ്റ് .പിന്നെ എങ്ങനെ പറയണം ?എന്റെ മതത്തില്‍ വിശ്വസിചില്ലെങ്ങില്‍ തല വെട്ടുമെന്ന് പറയണോ അതോ വെടി വച്ചു കൊല്ലും എന്ന് പറയണോ ?
ദൈവം അങ്ങനെ പറയാമോ ? ദൈവം എന്നത് നിങ്ങടെ കണക്കില്‍ ഒത്തിരി പവറുള്ളൊരാളല്ലേ മൂപ്പര്‍ക്ക് വിശ്വസിയ്ക്കാത്തവരെ അങ്ങട് ഭസ്മമാക്കി കൂടെ ? ഇത്രയ്ക്ക് ശക്തിയില്ലാത്ത ദൈവമാണോ അത് എന്റെ ഓരോ സംശയമാ അതും ഓഫ് ടോപ്പിയ്ക്കായി പോയല്ലോ.
ReplyDeleteസലാഹുദ്ദീന് സാഹിബേ
ReplyDeleteനമ്മള് ഇതുവരെ അനാവശ്യമായി ഒന്നും പരസ്പരം പറഞ്ഞിട്ടില്ല പക്ഷെ സഹിഷ്ണതയില്ലാതെ ആരെങ്കിലും വല്ലതും പറയുമ്പോള്‍ ഞാനും സഹിഷ്ണത കാണിക്കാറില്ല പിന്നെ വിഷയം മാറ്റുന്ന സ്വഭാവം പല പോസ്റ്റുകളെടുത്താലും അതാരാ ചെയ്യുന്നതെന്ന് മനസ്സിലാക്കാം പിന്നെ ഈ അഞ്ജാതന് എനിക്ക് അഞ്ജാതനല്ല എന്നു കൂടി അറീയിക്കട്ടെ എന്റെ അറിവ് ഈ വിഷയത്തില്‍ പരിമിതമാണന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് അതായത് ഈ ബ്ലോഗിന്റെ ഉടമയാണ് അഞ്ജാതനെങ്കില്
“മത ഗ്രന്ഥങ്ങള്‍ അവതരിച്ച കാലഘട്ടതിലല്ല നാം ഇന്നു ജീവിക്കുനത് .അത് കൊണ്ടു അതില്‍ പറഞ്ഞ പോലെ നടക്കാന്‍ ഇന്നു സാധിച്ചില്ല എന്ന് വരും “ പ്രിയ അഞ്ജാത ഈ വാക്കുകള്‍ ഒരിക്കലും ഒരു ഇസ്ലാമത വിശ്വാസി സ്വീകരിക്കില്ല കാരണം ഖുരാന് ലോകവസാനം വരെ യാതൊരു മാറ്റത്തിനും വിധേയമാവാന്‍ സാദ്ധ്യതയില്ലാന്ന് വിശ്വസിക്കുന്നവരാണവര്‍ അങ്ങനെയുള്ളവര്ക്കിത് രസിക്കില്ല..
ReplyDeleteവിചാരം ഞാന്‍ പറഞ്ഞത് ഖുരാന് പറയുന്നത് അത് പോലെ അനുസരിച്ച് ജീവിക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രയാസകരമാണെന്നാണ് . അല്ലാതെ ഖുരാന് മാറും എന്നല്ല ...
ഒരു ഇസ്ലാമത വിശ്വാസിയെ സമ്പന്ധിച്ച് ഖുരാനിലെ എല്ലാ കാര്യങ്ങളും നിര്വ്വഹിയ്ക്കാനാവും എന്നാണെന്റെ അഭിപ്രായം താങ്കള്‍ പറയുന്നു കഴിയില്ലാന്ന് അത് എന്തല്ലാമാണ്
ReplyDelete"വിചാരം ഞാന്‍ പറഞ്ഞത് ഖുരാന് പറയുന്നത് അത് പോലെ അനുസരിച്ച് ജീവിക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രയാസകരമാണെന്നാണ് "
ReplyDeleteപ്രയാസകരമായത് ചെയ്യുന്നവര്‍ക്ക് വാഗ്ദാന ചെയ്യപ്പെട്ടതാണ് സ്വര്‍ഗ്ഗം.
“ഒരു ഇസ്ലാമത വിശ്വാസിയെ സമ്പന്ധിച്ച് ഖുരാനിലെ എല്ലാ കാര്യങ്ങളും നിര്വ്വഹിയ്ക്കാനാവും എന്നാണെന്റെ അഭിപ്രായം താങ്കള്‍ പറയുന്നു കഴിയില്ലാന്ന് അത് എന്തല്ലാമാണ്“
‘കഴിയില്ല‘ എന്ന് പറഞ്ഞാലും ‘പ്രയാസകരം‘ എന്ന് പറഞ്ഞാലും അര്‍ത്ഥം ഒന്നാണോ?
"ദൈവം എന്നത് നിങ്ങടെ കണക്കില്‍ ഒത്തിരി പവറുള്ളൊരാളല്ലേ മൂപ്പര്‍ക്ക് വിശ്വസിയ്ക്കാത്തവരെ അങ്ങട് ഭസ്മമാക്കി കൂടെ ? ഇത്രയ്ക്ക് ശക്തിയില്ലാത്ത ദൈവമാണോ അത്....
ReplyDeleteഎന്താ ഞാന്‍ പറയുക ...യുക്തിവാദി എന്ന് സ്വയം വിശേഷിപിക്കുനത് കൊണ്ടു പറയുകയാണ് ഇത്തരം അര്ത്ഥമിലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കുക ... ഇതു പോലെ ഉത്തരം തരാന്‍ കഴിയാത്ത കുറെ ചോദ്യങ്ങള്‍ എന്നിക്കും തിരിച്ചു ചോദിക്കാം ,ഉത്തരം കിട്ടില്ല എന്നറിഞ്ഞു കൊണ്ടു താനെ ..പക്ഷെ അതില്‍ കാര്യമില്ലല്ലോ .....
**********************************
താങ്കളുടെ ചോദ്യത്തിന്നു സലാഹുദ്ദീന് മറുപടി പറഞ്ഞിരിക്കുന്നു.വാക്കുകള്‍ വളചോടിക്കാതിരിക്കുക ...
@sands
ReplyDelete"അജ്ഞാതാ... സത്യമായും സ്നേഹം കൊണ്ട് പറയാണു്.. താങ്കള്‍ പറയുന്നതില്‍ കുറേ അടിസ്ഥാനമില്ലായ്മ ഉണ്ട്. "
ഒരു വട്ടം കൂടി പോസ്റ്റ് വായിച്ചു നോക്കുക ...എന്നിട്ട് പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളിലെ അടിസ്ഥാനമില്ലായ്മ ഒന്നു ചൂണ്ടി കാണിച്ചു തരാമോ ?കളിയയല്ല കാര്യമായി താനെ പറയുകയാണ്...സമയം ഉണ്ടെങ്കില്‍ പറയുക ..[am also taking to u like a frnd]
ആരും യുക്തിവാദിയായി ജനിക്കുന്നില്ല.ഒരു മത വിശ്വാസിയായി ജനിക്കുന്ന ഒരുവന് അവന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് യുക്തിവാദിയാകുനത് .ആരും അവനെ നിര്‍ബന്ടിച്ചു യുക്തിവാദിയാക്കുന്നില്ല ...അങ്ങനെ യുക്തിവാദിയാകുന്ന ഒരുവന് എന്ത് കൊണ്ടു യുക്തിവാദി യായി എന്നാരെങ്കില്ലും ചോദിച്ചാല്‍ പറയാന്‍ വ്യക്തമായ മറുപടി ഉണ്ടായിരിക്കണം . അതലാതെ പല മഹാന്മാരും മതമില്ലാതെ ജീവിച്ചുവെന്നും അത് കൊണ്ടു ഞാനും യുക്തിവാദിയായി എന്ന് പറയുന്നതില്‍ വലിയ അര്‍ത്ഥം ഒന്നും ഇല്ലാന്നാണ് എന്റെ വിശ്വാസം .
ReplyDeleteഅജ്ഞാതന്‍ said...
ReplyDelete@ വിചാരം
നിരീശ്വരവാദം എന്നാല്‍ ദൈവം ഇല്ല എന്ന വിശ്വാസം എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്.
This is totally wrong. Atheism is not a belief that there is no God. It is a conclusion based on evidence from diverse fields. If you are truly interested to explore here are those
a) Cosmology
b) Evolutionary biology
c) Evolutionary anthropology
d) Comparative mythology
e) Textual criticism
f) History of religions
g) Geology
h) Modern physics
i) Cognitive psychology
If one learns a)what these fields say about nature b) what is found in religious scriptures and compares both with evidence, the best possible conclusion one can reach is that there is no creator as taught by any of the religious scriptures. That broad philosophy which is rooted in evidence is called atheism or naturalism
This comment has been removed by the author.
ReplyDelete"conclusion one can reach is that there is no creator ....."
ReplyDeleteഇത് തന്നെയെല്ല പ്രിയ ജാക്ക് റാബിറ്റേ നമ്മുടെ അജ്ഞാതനും പറഞ്ഞുള്ളൂ. അതിന്റെ കുറേ ടെര്മിനോളജി കൂട്ടി വളച്ചൊടിച്ച് പറയേണ്ട വല്ല കാര്യ്വുമുടോ? ആള്ക്കാര്ക്കെല്ലാവര്ക്കും മനസ്സിലാവുന്ന തരത്തില്‍ കുറച്ച് ലളിതമായി പറയുകയല്ലേ അജ്ഞാതന്‍ ചെയ്തുള്ളൂ.
പ്രിയ അഞ്ജാതാ
ReplyDeleteസലാഹുദ്ദീന് താങ്കളുടെ പക്ഷത്ത് നില്ക്കുന്ന ആളായതുകൊണ്ടാവാം എന്നോട് ചോദിച്ച കാര്യങ്ങള്‍ അവരോട് ചോദിയ്ക്കാത്തത്, ഒരാള്‍ക്ക് (വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കും )വ്യക്തമായി ലഭിയ്ക്കാന്‍ സാദ്ധ്യതയില്ലാത്ത ഒത്തിരി ചോദ്യങ്ങള്‍ ചോദിച്ച സലാഹുദ്ദീനോട് ഒരു മറുവാക്കും പോലും പറയാതെ ഞാന്‍ ചോദിച്ച ഒരു സിമ്പിള്‍ ചോദ്യത്തിന് നല്കിയ ഉത്തരം ഈ പോസ്റ്റിന്റെ ഉടമയ്ക്ക് ചേര്‍ന്നതല്ല.
താങ്കള്‍ പറഞ്ഞ കാര്യം സലാഹുദ്ദീനോട് പറയുകയാണ് വേണ്ടത് .. “എന്താ ഞാന്‍ പറയുക ...യുക്തിവാദി എന്ന് സ്വയം വിശേഷിപിക്കുനത് കൊണ്ടു പറയുകയാണ് ഇത്തരം അര്ത്ഥമിലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കുക ... ഇതു പോലെ ഉത്തരം തരാന്‍ കഴിയാത്ത കുറെ ചോദ്യങ്ങള്‍ എന്നിക്കും തിരിച്ചു ചോദിക്കാം ,ഉത്തരം കിട്ടില്ല എന്നറിഞ്ഞു കൊണ്ടു താനെ ..പക്ഷെ അതില്‍ കാര്യമില്ലല്ലോ .....“
സലാഹുദ്ദീന് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ എനിക്കുത്തരം തരാനാവില്ല പക്ഷെ ആ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മതത്തില്‍ നിന്ന് ഉത്തരം ലഭിച്ചിട്ടുണ്ടാകുമല്ലോ അതുകൊണ്ടാണല്ലോ അദ്ദേഹം മതത്തില്‍ വിശ്വസിയ്ക്കുന്നത് .ഞാന്‍ സലാഹുദ്ദീനെ വെല്ലുവിളിയ്ക്കുന്നു .. അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കുത്തരം തെളിവ് സഹിതം സമര്‍ത്ഥിച്ചാല്‍ രണ്ടര വര്‍ഷമായി തുടരുന്ന ബ്ലോഗിംഗും നിറുത്താം. എന്റെ നിരീശ്വരചിന്തകള്ക്ക് വിരാമവും ഇടാം എന്താ സലാഹുദ്ദീന് സാഹബ് ഒരുക്കമല്ലേ. (സാധാരണ ഏതൊരു ക്വിസ് പരിപ്പാടിയിലും ചോദ്യങ്ങള്‍ ചോദിയ്ക്കുന്ന വ്യക്തി ഉത്തരവും അറിഞ്ഞിരിക്കണം )
പ്രിയ ജയിംസ്
ReplyDeleteആരും യുക്തിവാദിയായി ജനിയ്ക്കുന്നില്ല ഞാന്‍ സമ്മതിച്ചു എന്നാലാരും മതവിശ്വാസിയായും ജനിയ്ക്കുന്നില്ല എല്ലാവരും മനുഷ്യരായാണ് ജനിയ്ക്കുന്നത് അവന്റെ സാഹചര്യം (മതാപിതാക്കള്‍, മറ്റു രക്ഷിതാകളുടെ വിശ്വാസങ്ങള്‍ പിന്തുടരുന്നു)
ജയിംസ് ഞാനൊരു പുസ്തകവും വായിച്ചിട്ടല്ല ഇങ്ങനെയൊക്കെ ആയത് എന്റെ ചിന്തയില്‍ മതം പറയുന്നതിന് യാതൊരു അടിസ്ഥാനവും ഇല്ലാ എന്നു മനസ്സിലായി മതത്തിലുള്ള വിശ്വാസം ഇല്ലാതാവുമ്പോള്‍ സ്വാഭാവികമായും ആ മതമുണ്ടാക്കിയ ദൈവത്തിലും വിശ്വാസം ഇല്ലാതാവും.
എനിക്ക് വ്യക്തമായ ധാരണയുണ്ട് എന്തുകൊണ്ട് ഞാനിങ്ങനെയായി എന്നതിന് താങ്കള്‍ക്ക് ചോദിയ്ക്കാം ഇവിടെ അല്ലെങ്കില്‍ എന്റെ ബ്ലോഗില്‍ വന്ന് .. http://vichaaaram.blogspot.com/
പിന്നെ ഒരു സുപ്രഭാതത്തില്‍ മതത്തില്‍ നിന്നു ഇറങ്ങി ഓടി വന്നതല്ല എന്റെ കൊച്ചുനാളിലെ ഞാനിങ്ങനെയൊക്കെ തന്നെയാ അത് നന്നായി അറിയുന്ന ഒരാളാണ് ഈ അഞ്ജാതനും.
വിചാരം ..നമ്മള് തമ്മില്‍ ആശയപരമായ അഭിപ്രായ വിത്യാസം മാത്രമെ ഉള്ളു എന്ന് നമ്മുക്ക് രണ്ടു പെര്ക്കുമറിയാം . നേരിട്ടു പരിചയം ഇല്ലെങ്ങില്‍ കൂടി സലാഹുദ്ദിനേ ഒരു സഹോദരനായി (താങ്ങളെ കരുതുന്ന പോലെ )തന്നെയാണ് ഞാന്‍ കാണുന്നതും.
ReplyDelete"സലാഹുദ്ദീന് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ എനിക്കുത്തരം തരാനാവില്ല പക്ഷെ ആ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മതത്തില്‍ നിന്ന് ഉത്തരം ലഭിച്ചിട്ടുണ്ടാകുമല്ലോ അതുകൊണ്ടാണല്ലോ അദ്ദേഹം മതത്തില്‍ വിശ്വസിയ്ക്കുന്നത് .ഞാന്‍ സലാഹുദ്ദീനെ വെല്ലുവിളിയ്ക്കുന്നു .. അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കുത്തരം തെളിവ് സഹിതം സമര്‍ത്ഥിച്ചാല്‍ രണ്ടര വര്‍ഷമായി തുടരുന്ന ബ്ലോഗിംഗും നിറുത്താം. എന്റെ നിരീശ്വരചിന്തകള്ക്ക് വിരാമവും ഇടാം എന്താ സലാഹുദ്ദീന് സാഹബ് ഒരുക്കമല്ലേ"
സലാഹുദ്ദീനു താങ്കളുടെ ചോദിയത്തിന് മറുപടി ഉണ്ടാകും ,പക്ഷെ ആ മറുപടി മത വിശ്വാസത്തില്‍ നിന്നുകൊണ്ടുല്ലതായിരിക്കും.അത് തെളിവില്ല എന്ന് പറഞ്ഞു താങ്കള്‍ അംഗീകരിച്ചു തരില്ല.[പിന്നെ തെളിവുള്ള കാര്യങ്ങള്‍ മാത്രമേ ജീവിതത്തില്‍ വിശ്വാസിക്കു എന്ന് പറഞ്ഞാല്‍ കൊഴഞ്ഞു പോവും വിചാരം].മറ്റൊരു കാര്യം സലാഹുദ്ദീനു മത വിശ്വാസത്തില്‍ നിന്നു മറുപടി പറയാം.പക്ഷെ താങ്ങള് എങ്ങനെ മറുപടി പറയും ?ഉദാഹരണത്തിന് മരണം ശേഷം നമ്മുടെ ആത്മാവ് ജീവനും യഥാര്‍ത്തത്തില്‍ എങ്ങോട്ട് പോകുന്നു??മരണത്തിന് നിങ്ങള്‍ നല്കുന്ന നിര്‍വ്വചനം എന്ത്?..ഈ ചോദ്യങ്ങള്‍ക്ക് മതപരമായ ഉത്തരത്തെ താങ്ങള് എതിര്‍ക്കുന്നു .എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉള്ള താങ്കളുടെ മറുപടി എന്താണ്? തിരിച്ചു കുറെ ചോദ്യം ഇങ്ങോട്ട് ചോദിക്കാന്‍ ആണ് ഭാവമെങ്കില്‍ ഒരു കാര്യം കൂടി ....ജനിച്ചു വളര്‍ന്ന മതത്തെ തള്ളി പറഞ്ഞു പുറത്തു പോയത് ഞാന്‍ അല്ല ...മതത്തെ എതിര്‍ത്തു സംസാരിക്കുന്ന കൊണ്ടു ഇതിന് മറുപടി പറയേണ്ട ചുമതല താങ്കള്‍ക്കാണ്
ജനിച്ചു വളര്‍ന്ന മതത്തെ തള്ളി പറഞ്ഞു പുറത്തു പോയത് ഞാന്‍ അല്ല ...മതത്തെ എതിര്‍ത്തു സംസാരിക്കുന്ന കൊണ്ടു ഇതിന് മറുപടി പറയേണ്ട ചുമതല താങ്കള്‍ക്കാണ് .
ReplyDeleteഅഞ്ജാതാ താങ്കള്‍ വിശ്വസിയ്ക്കുന്ന മതസ്ഥാപകന്‍ 40 വയസ്സുവരെ ജൂതമതവിശ്വാസത്തില് പെട്ട ഒരാളായിരുന്നു എന്നത് മറയ്ക്കരുത് അദ്ദേഹം അദ്ദേഹത്തിന്റെ രീതിയില്‍ സങ്കല്പിച്ചെടുത്ത ഒരു മതമുണ്ടാക്കി എന്റെ മാതാപിതാക്കള്‍ ആ മതവിശ്വാസത്തില്‍ വിശ്വസിയ്ക്കുന്നവരായി പോയതിനാല്‍ ഞാനും സ്വാഭാവികമായി അതിലായി എന്റെ കൊച്ചു ബുദ്ധിയില്‍ അതൊന്നും ഉള്കൊള്ളനാവാത്തതിനാല് വിട്ടു നില്ക്കുന്നു. പിന്നെ ചോദ്യങ്ങള്‍ ഉത്തരം കിട്ടുകയില്ലാന്നറിഞ്ഞുട്ടും ചോദിയ്ക്കാനാവുന്നത് ഒന്നല്ല ഒരായിരം നമ്മുക്ക് പരസ്പരം ചോദിയ്ക്കാനാവും അതു ഒത്തിരി കാലമായി മനുഷ്യര്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നു ഇനി ചോദിച്ചു കൊണ്ടിരിക്കും. മതവിശ്വാസം മോശമാണന്ന അഭിപ്രായം എനിക്കില്ല എന്നാലത് മറ്റുള്ളവര്‍ക്ക് ഉപദ്രവമാകരുത് എന്നേ ഒള്ളൂ. ഒരുപക്ഷെ എന്റെ ജീവിതത്തിന്റെ അടിത്തറതന്നെ മതത്തിലെ സാരാംശങ്ങളാലാവാം കാരണം ഞാന്‍ ജനിച്ചു വളര്‍ന്നത് ആ വിഭാഗത്തിലായതുകൊണ്ടു തന്നെ അതേതൊരു മതം അവിശ്വസിയ്ക്കുന്ന വ്യക്തിയും അങ്ങനെയായിരിക്കും. ഇസ്ലാമതത്തിലെ പ്രധാനമായ ഈമാന്‍ കാര്യവും ഇസ്ലാം കാര്യവും അത്ര കഠിനമല്ല അതത്ര പ്രയാസകരവും അല്ല എന്നാലതൊന്നും എനിക്ക് ഉള്കൊള്ളാനാവാത്തതിനാലാണ് വേറിട്ട് നില്‍ക്കുന്നത് ഏറ്റവും പ്രധാനം ഇസ്ലാമതം ഒരു ദൈവീക മതത്തിലുപരി അതൊരു പ്രവാചക മതമാണന്നാണ് കാരണം അല്ലാഹു ഏകന്‍ എന്നതിലപ്പുറം ഇസ്ലാമില്‍ ദൈവീക കാഴ്ച്ചപ്പാടില്ല പൊതുവെ സെമിറ്റിക്ക് മതങ്ങളൊക്കെ അങ്ങനെയൊക്കെ തന്നെ. എന്നാല്‍ പ്രവാചകന്റെ ജീവിത രീതിയും മറ്റുമാണ് ഇസ്ലാം എന്നാല്‍. ഒത്തിരി ബ്ലോഗില്‍ എഴുതി തളര്‍ന്നൊരു കാര്യമാണ് മുഹമദിന്റെ ജീവിത രീതിയില്‍ ഞങ്ങള്‍ക്ക് ഉള്‍കൊള്ളാനാവാത്ത പല കാര്യങ്ങളും , ഏറ്റവും രസകരം അല്ലാഹുവെനെല്ലാം അറിയാമെന്ന് പറയുന്ന നിങ്ങള്‍.. അല്ലാഹുവിന്റെ വചനങ്ങളാണന്ന് ഖുര്‍ആന്‍ എന്നു പറയുന്നു (നിങ്ങള്‍) മൂന്നാമധ്യായത്തിലെ (ആലും ഇമ്രാന് ) 144 മത്തെ ആയത്ത് വായിച്ചിട്ടെനിക്ക് ചിരിവന്നു അല്ലാഹു ഇത്ര ഞ്ജ്ജാനി അല്ലാതെ ആയി പോയല്ലോ എന്നു ആയത്തിങ്ങനെ .3:144 . മുഹമദ് അല്ലാഹുവിന്റെ ഒരു ദൂതന് മാത്രമാവുന്നു.അദ്ദേഹത്തിനു മുന്‍പും ദൂതന്മാര് കഴിഞ്ഞു പോയിട്ടുണ്ട്.“അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍“ നിങ്ങള്‍ പിറകോട്ട് തിരിച്ചു പോവുകയോ ?.ആരെങ്കിലും പിറകോട്ട് തിരിച്ചു പോകുന്ന പക്ഷം അല്ലാഹുവിനൊരു ദ്രോഹവും അതു വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്. .... ഈ ആയത്തില്‍ എന്നെ ചിന്തിപ്പിച്ച കാര്യം . ഇസ്ലാമിക വിശ്വാസപ്രകാരം ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലെ നാലാം മാസം തന്നെ അവനെന്തായി തീരും എങ്ങനെ ജീവിയ്ക്കും എങ്ങനെ മരിക്കുമെന്നാലാം അല്ലാഹു നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടന്നാണ് അങ്ങനെ നിശ്ചയിച്ചുറപ്പിച്ച അല്ലാഹുവിന് പോലും അറിയില്ല മുഹമദ് എങ്ങനെ മരിക്കുമെന്ന് അദ്ദേഹം കൊല്ലപ്പെടുകയോ മരിക്കുകയോ എന്ന സന്ദേഹം അല്ലാഹുവിലുണ്ടാകുന്നു .. ഒരു വിശ്വാസി ഇതലാം വിശ്വാസപൂര്‍വ്വം വായിച്ചു തള്ളുന്നു എന്നാല്‍ എന്നെ പോലുള്ളവര്‍ക്ക് ഇതിലെ സാംഗത്യം ചോദ്യം ചെയ്യാന്‍ മനസ്സ് അനുവദിയ്ക്കുന്നു ഇതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വിത്യാസം.
പിന്നെ അഞ്ജാതന് ഇവിടെയില്ല ഈ വിഷയത്തില്‍ ശാസ്ത്രീയ അഭിപ്രായങ്ങളാണ് BIG BANG THEORY എന്നാലതിന് പൂര്‍ണ്ണതയുള്ളൊരു തെളിവുകള്‍ കണ്ടെത്തി കൊണ്ടിരിക്കുകയാണെങ്കിലും പൂര്‍ണ്ണത കണ്ടെത്താനായില്ലാ എന്നതൊരു ന്യൂനതയായി കാണാനാവില്ല പക്ഷെ മതം എന്താണ് പറയുന്നത് പ്രത്യേകിച്ച് ഇസ്ലാം എന്നൊന്ന് വിശദമാക്കാമോ. പ്രപഞ്ചം എങ്ങനെ ഉണ്ടായെന്നാണ് ഖുര്‍ആന്‍ പറയുന്നത് ആ ആയത്തുകളും മറ്റും കോട്ട് ചെയ്ത പറഞ്ഞു തരാമോ? നമ്മുക്ക് ഈ വിഷയത്തിലധിഷ്ടിതമായി തന്നെ ചര്‍ച്ച മുന്നോട്ട് പോകാം.
ഞാന്‍ ഇതുനു മുന്‍പെഴുതിയ കമന്റിലെ അവസാന വരി മാത്രമേ താങ്ങള് കണ്ടുള്ളൂ ???ഞാന്‍
ReplyDeleteചോദിചതിനു താങ്ങള് മറുപടി പറഞ്ഞതെന്ത്? താങ്ങള് യുക്തി പൂര്‍വ്വം ചിന്തിക്കു ...എനിട്ട് മറുപടി പറയു ..ശാസ്ത്രം അടിസ്ടാനമാകി ഒരു ഉത്തരം വേണം എന്നില്ല . താങ്കളുടെ മനസിന്റെ യുക്തിക്കനുസരിച്ച് പറഞ്ഞാല്‍ മതി .......
"പ്രപഞ്ചം എങ്ങനെ ഉണ്ടായെന്നാണ് ഖുര്‍ആന്‍ പറയുന്നത് ആ ആയത്തുകളും മറ്റും കോട്ട് ചെയ്ത പറഞ്ഞു തരാമോ?"
ഖുര്‍ആന്‍ പറയുന്നതെന്തെന്ന് താങ്ങള്ക്ക് വ്യക്തമായിട്ടറിയാം ...കാരണം മലയാളം ട്രുത്ത് എന്ന ബ്ലോഗില്‍ ഇതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ താങ്ങളും പങ്കെടുത്തിരുന്നു .മാത്രമല്ല ഖുര്‍ആന്‍ വായിച്ചു മനസിലാക്കിയ ശേഷം ആണ് യുക്തിവാദിയായ്തെന്നു താങ്ങള് തന്നെ പറഞ്ഞിട്ടുണ്ട് ..'കോട്ട് ചെയ്ത ' ആയത്തുകളെ വളചോടിക്കാനുള്ള യുക്തിവാദികളുടെ കഴിവ് അവിടെ കണ്ടതുമാണ് . അത് കൊണ്ടു ആയത്തുകള്‍ 'കോട്ട് ചെയ്ത ' കൊണ്ടു വന്നു ശേഷം നിങ്ങള്‍ അതില്‍ നിന്നും 'വ്യാക്യാനിക്കുന്ന' വരികള്‍ക്ക് ഉത്തരം എഴുതി പോസ്റ്റ് ദിവേര്റ്റ് ചെയ്യാന്‍ ഏതായാലും ഉദ്ദേശം ഇല്ല.പിന്നെ ഈ പോസ്റ്റില്‍ ഒരിടത്തും ശാസ്ത്രത്തെ ഞാന്‍ ഖുര്‍ആന്‍ വാക്യങ്ങുമായി താരതന്മ്യപ്പെടുത്തിയിട്ടില്ല... തെളിയാത്ത ശാസ്ത്ര സിദ്ധാന്തങ്ങളെ ഉപയോഗിച്ചു ഖുര്‍ആനെ എതിര്ക്കുനത്തിലെ യുക്തി അതിനെ കുറിച്ചു മാത്ട്രമേ പോസ്റ്റില്‍ ഉള്ളു.
ഞാന്‍ മനസിലാക്കിയിടത്തോളം മതത്തെ കണ്ണടച്ച് എതിര്‍ക്കുന്ന ഒരാളാണ് നിങ്ങള്‍ .മത വിശ്വാസം ചോധിയം ചെയ്തത് കൊണ്ടു ഒരാള്‍ യുക്തിവാദിയാവുനില്ല.എന്തിനെയും ചോധിയം ചെയന്നുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. പക്ഷെ ചോധിയം ചെയ്യുമ്പോള്‍ എതിര്‍ക്കുന്ന എന്തിനെ പറ്റിയും നിങ്ങള്‍ക്ക് ഒരു ദാരണ ഉണ്ടാവണം.എന്ത് കൊണ്ടു ചോദ്യം ചെയ്തു എന്ന് ചോതിച്ചാല്‍ അതിന് പറയാന്‍ സ്വന്തമായി മറുപടി ഉണ്ടാവണം
@ വിചാരം
ReplyDelete"അഞ്ജാതാ താങ്കള്‍ വിശ്വസിയ്ക്കുന്ന മതസ്ഥാപകന്‍ 40 വയസ്സുവരെ ജൂതമതവിശ്വാസത്തില് പെട്ട ഒരാളായിരുന്നു എന്നത് മറയ്ക്കരുത് അദ്ദേഹം അദ്ദേഹത്തിന്റെ രീതിയില്‍ സങ്കല്പിച്ചെടുത്ത ഒരു മതമുണ്ടാക്കി"
അതിന് അദ്ധേഹത്തിനു വ്യക്തമായ കാരണങള്‍ ഉണ്ടായിരുന്നു.ജനിച്ച മതത്തില്‍ താനെ മരിക്കണം എന്ന് ഒരു നിയമവുമില്ല .യുക്തികന്നുസരിച്ചു ചിന്തിക്കുക പ്രവര്‍ത്തിക്കുക .ഈ യുക്തിയെ ആരെങ്ങിലും ചോതിയം ചെയ്താല്‍ അതിന് മറുപടി കഴിയാന്‍ സാധിക്കണം .ഇല്ലെങ്ങിലും കുഴപ്പം ഇല്ല .ഇല്ല എന്ന് തുറന്നു സമധിച്ചാല് മതി .അല്ലാതെ മറ്റുളവര്‍ പറയുന്നത് കനട്ച്ചു എതിര്ക്ക്കയും 'ഞാന്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രം ശരി മറ്റുളവര്‍ പറയുന്നതും പ്രവര്തിക്കുനതും മുഴുവന്‍ തെറ്റ് ' ഈ ചിന്താഗതി ഉള്ള വരെ യുക്തിവാദി കല് എന്ന് വിളിക്കാന്‍ കഴിയില്ല.[ഈ commentinu മാത്രം മറുപടി എഴുതി മുന്‍ commentukale അവകനിക്കരുതെന്നു അപേക്ഷ ]
പ്രിയ വിചാരം
ReplyDeleteവാദപ്രതിവാദത്തില്‍ ആരും ജയിക്കുകയില്ല. മാത്രമല്ല അത് തന്റെ ഭാഗം ജയിക്കാനായി അനാവശ്യതലങ്ങളിലേക്ക് അതിനെ നയിക്കുകയും ആരും ഒന്നും നേടാതെ അതവസാനിക്കുകയും ചെയ്യും.
ഇത് മനസ്സില്‍ വെച്ചുകൊണ്ടായിരിക്കണം നമ്മുടെ ചര്‍ച്ച മുന്നോട്ട് പൊവേണ്ടത്.
എനിക്ക് വ്യക്തമായി ഉത്തരമുള്ളത് കൊണ്ട് തന്നെയാണ് ഞാന്‍ താങ്കളോട് ചോദ്യങ്ങള്‍ ചോദിച്ചത്.
(സാന്ദര്‍ഭികമായി ഒരുകാര്യം ഓര്‍മ്മിപ്പിക്കട്ടെ. ഇത് ഒരു ക്വിസ് പ്രോഗ്രം പോലെ അല്ല)
താങ്കള്‍ക്ക് എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിയില്ല/ഉത്തരമില്ല എന്ന് താങ്കള്‍ സമ്മതിച്ചതുമാണ്. എന്ന് വെച്ചാല്‍ നിങ്ങള്‍ വിശ്വസിക്കുന്ന ഒരു പ്രത്യയ ശാസ്ത്രവും അതിന് ഉത്തരം തരാന്‍ കഴിഞ്ഞിട്ടില്ല എന്ന് താങ്കള്‍ സമ്മതിക്കുന്നു. ഇനിയതവര് കണ്ടു പിടിച്ചാല്‍ തന്നെ അത് ലക്ഷണക്കണ്ക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുമുതല്‍ ഇന്ന് വരെ ജീവിച്ച് മരിച്ച് പോയ ഒരാള്‍ക്കും അത് കൊണ്ട് നീതി ലഭിക്കാനും പോകുന്നില്ല.
താങ്കള്‍ ഈചര്‍ച്ച എങ്ങോട്ടൊക്കെയോ നയിക്കാന്‍ ആഗ്രഹിക്കുന്ന്? ഒരു പാട് കാര്യങ്ങള്‍ താങ്കള്‍ ബോധ്യപ്പെടുത്താന്‍ ആഗഹിക്കുന്നു. വളരെ നല്ലത് തന്നെ. ആദ്യം നമുക്ക് ഒരു സബ്ജകറ്റില് തുടങ്ങിയിട്ട് അതിന് ഒരു തീരുമാനം നമ്മള് എല്ലാം അംഗീകരൈച്ചതിന് ശേഷം അടുത്ത വിഷയം നമുക്ക് തുറക്കാം. അപ്പോള്‍ മാത്രമേ ഏതൊരു ചര്‍ച്ച കൊണ്ടും പ്രയോജനമുള്ളൂ.
ഒരു പാട് സബ്ജക്റ്റ്കളില് കിടന്നു തിരിഞ്ഞാല്‍ ഒന്നിനും ഒരു തീരുമാനമാവില്ല. അതിനാല്‍ നാമ്മള്ക്കെല്ലാവര്ക്കും അംഗീകരിക്കാവുന്ന ചില വ്യവസ്തകളോടെ കൂടി ഈ ചര്‍ച്ച കൊണ്ട് പോകുന്നതിലെ ഫലമുള്ളൂ. ബ്ലോഗ് ചര്‍ച്ചയുടെ ഒരു ഗുണം അത് മറ്റ് ചര്‍ച്ചകളെ പോലെ അല്ല. നമ്മള്‍ക്ക് ഇഷ്ടം പോലെ സമയമെടുത്ത് നല്ല ഉത്തരങ്ങള്‍ കണ്ടെത്താനുള്ള അവസരമുണ്ട്. മാത്രമല്ല അവസരങ്ങള്‍ എല്ലാവര്ക്കും തുല്യവുമാണ്.
പ്രിയ അജ്ഞാതന്‍ എന്ത് പറയുന്നു? നിങ്ങളുടെ എല്ലാവരുടെയും തീരുമാനത്തിനായി ഞാന്‍ കാത്തിരിക്കാം.
ഇതല്ലാം കേട്ടു തയമ്പിച്ചതാണ് ഞങ്ങളെന്തെങ്കിലും ചോദിച്ചാല്‍ (അതും ഖുറാന്റെ വാചകം വ്യക്തമാക്കികൊണ്ട് തന്നെ ചോദിച്ചാല്‍) ഞങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു എന്ന പരാതി.
ReplyDeleteബിഗ് ബാംഗ് എന്ന തിയറിയില്‍ പല സത്യങ്ങളുണ്ട് അത് ഇന്ന് വിശ്വസിക്കതക്ക വണ്ണം വികാസം പ്രാപിയ്ക്കുന്നതും അതിലെ യഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുന്നതുകൊണ്ടാണ് എന്നാല്‍ ഖുറാനില്‍ പ്രപഞ്ചോല്പത്തിയെ കുറിച്ച് മൌനം പാലിയ്ക്കുന്നു ഒരിടത്ത് തപ്പിയാലും വ്യക്തമായൊരു ചിത്രം കാണാനാവില്ല അതുകൊണ്ടാണ് ഞാന്‍ ആയത്തും മറ്റും ചോദിച്ചത് അതായത് ഇസ്ലാമത വിശ്വാസികളടക്കം ബിഗ് ബാംഗ് തിയറി വിശ്വസിച്ചേ മതിയാവൂ (ഒരുപക്ഷെ അത് ഖുറാനിലുണ്ടന്ന് പറഞ്ഞ് ആരെങ്കിലും വരും)
ജീവന്റെ ഉത്പത്തിയെ കുറിച്ച് എനിക്ക് എന്റേതായ ചില നിഗമനങ്ങളുണ്ട് അത് ശാസ്ത്രം പറയുന്നതിനോട് സാമ്യം ഉണ്ടെങ്കിലും ഡാര്വിന് സിന്താത്തിന് യോജിയ്ക്കാനാവാത്തതാണ് അതാരെങ്കിലും മുന്‍പ് പറഞ്ഞു വെച്ചീട്ടുണ്ടോ എന്നെനിക്കറിയില്ല . ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുകളും ഉണ്ടായിട്ടുള്ള തികച്ചും സ്വതന്ത്രമായിട്ടു തന്നെയാണ് ഡാര്വിന് പറയുന്നതു പോലെ ഒരു ജീവിയില്‍ നിന്ന് സാഹചര്യ സമ്മര്‍ദ്ദഫലമായിട്ടാണ് മറ്റൊരു ജീവി ഉണ്ടായതെന്ന വാദത്തോട് യോജിപ്പില്ല. അതായത് ജീവിയവും അജീവിയവുമായ എല്ലാ എല്ലാതും പ്രപഞ്ചത്തിലെ സ്വതന്തരും അല്ലാത്തുതുമായ മൂലകങ്ങളഉടെ കൂടി ചേരലുകള്‍ വഴി സംഭവിച്ചതാണ് ഇതിപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നും എന്റെ ധാരണയാണ് (ഇതിന്റെയെല്ലാം ആധികാരികത ചോദിച്ചാല്‍ ഞാന്‍ കുടുങ്ങി പോകും എന്നാല്‍ അതിനെയെല്ലാം ശാസ്ത്രീയമായ ചില മാനങ്ങളുണ്ട്). എന്തുകൊണ്ടു ഞാന്‍ ഇങ്ങനെയൊരു ചിന്തയിലെത്തി ചേര്‍ന്നു എന്നു ചോദിച്ചാല്‍ അതായത് ഡാര്വിന് സിദ്ധാന്തം ശരിയല്ലാന്നുള്ള ചിന്തയ്ക്ക് കാരണം .പ്രപഞ്ചത്തിലെ എല്ലാ ജീവജാലകങ്ങളിലും അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ വ്യത്യാസം മാത്രമല്ല ചില ജീവികളില്‍ കാണുന്ന മൂലകങ്ങളില്‍ മറ്റു ചില ജീവികളില്‍ കാണുന്നിലാന്നുള്ളത് .എന്റെ അറിവ് സ്വതന്ത്രമായ 109 മൂലകങ്ങള്‍ ഉണ്ടന്നാണ് അതില്‍ മനുഷ്യ ശരീരത്തുള്ളത് 28 ളം മൂലകങ്ങളും എന്നാല്‍ മനുഷ്യ ശരീരത്തുള്ളത്ര മൂലകങ്ങള്‍ മറ്റു ജീവികളില്‍ വ്യത്യസ്ഥമാണ് അതുകൊണ്ട് തന്നെ മറ്റൊരു ജിവിയില്‍ നിന്ന് അവാന്തരം പ്രാപിച്ചതാണ് മനുഷ്യന് എന്ന വാദത്തോട് എനിക്ക് യോജിയ്ക്കാനാവാത്തതും. ഒരു പുഴുവിലോ ഒരു ഏക കോശ ജീവിയിലോ ഉള്ളത് പോലെയല്ല മനുഷ്യശരീരത്തുള്ള മൂലകങ്ങളുടെ ക്രമീകരണവും അളവും. ഇവിടെ ശാസ്ത്രം പറയുന്നത് തനെയാണ് സംഭവിച്ചിട്ടുള്ളത് ഒരു പ്രത്യേക സാഹചര്യഫലമായി സംയോജിച്ചുണ്ടായതു തന്നെയാണ് എല്ലാ ജീവജാലകങ്ങളും എന്നാല്‍ ആ സാഹചര്യം ഇന്നും ഉണ്ടാവാം അതുകൊണ്ടായിരിക്കും ഇന്നും പുതിയ പുതിയ ജീവീയവസ്തുകള് കണ്ടെത്തി കൊണ്ടിരിക്കുന്നതും. ശാസ്ത്രം വികസിക്കുന്നു അതുകൊണ്ട് തന്നെ നിഗമനങ്ങള്‍ക്ക് സാതുതയ്ക്കുള്ള സാദ്ധ്യതയുമുണ്ട് എന്നാല്‍ മതം തികച്ചും ഒരൊറ്റടിയ്ക്ക് സങ്കല്പ്പിയ്ക്കുന്നു, മനുഷ്യനെ ഉണ്ടാക്കിയത് കളിമണ്ണില്‍ നിന്നും എന്നിട്ടതിനെ ഒരൊറ്റ ഊത്തിന് ജീവന് നല്കി എന്നല്ലാം പിന്നെ ഒരുത്തന്റെ മുഖത്തു നിന്നും ഒരുത്തനെ കാലില്‍ നിന്നും മറ്റൊരുത്തനെ കയ്യില്‍ നിന്ന് വേരൊരുത്തനെ ഇതലാം സാദാ യുക്തിയ്ക്ക് നിരയ്ക്കുന്നല്ല . ഇതുകൊണ്ടല്ലാം തന്നെയാണ് യുക്തിവാദികള്‍ ശാസ്ത്രത്തെ വിശ്വാസ ഗണത്തില്‍ പെടുത്തുന്നതും മതത്തെ വെറും വങ്കത്തരമായി കാണുന്നതും .
സലാഹുദ്ദീന് സാഹബ് .. ബ്ലോഗറുടെ അഭ്യര്‍ത്ഥന മാനിച്ച് പോസ്റ്റിനസ്പദമായ ചര്‍ച്ച മുന്നോട്ട് നയിക്കാം അതിനെ സംബന്ധിച്ച് ഞാനൊരു കമന്റ് ഇട്ടിട്ടുണ്ട് എന്റെ ചില നിഗമനങ്ങള്‍ സംവദിയ്ക്കാം ഇതിനാസ്പദമായും . താങ്കളുടെ ചോദ്യത്തിനുത്തരം താങ്കള്‍ക്കും അവതരിപ്പിയ്ക്കാം
ReplyDeleteഅത് ശെരിയാവില്ല പ്രിയ വിചാരം.
ReplyDeleteഇതിന് ചില വ്യവസ്തകള്‍ വേണം. വ്യവസ്താപിതമയതേ വിജയിക്കുള്ളൂ. അല്ലാത്തത് വിജയിച്ചതായി അറിവില്ല. ഇങ്ങനെ ഒരഴുക്കന് മട്ടില്‍ സംവദിക്കുന്നതില്‍ പ്രയോജനമില്ല. താങ്കളുടെ മാത്രം യുക്തി യുക്തിയുടെ മാനദണ്ഡമല്ല.
എന്റെ ചോദ്യത്തിനു വിചാരത്തിനു മറുപടി ഇല്ല എന്ന് വിചാരിക്കുന്നു ...ഇനി വിഷയത്തിലേക്ക് വരാം .... ഇവിടെ നമ്മള് മൂന്ന് പെരുമേ ഉള്ളു കാര്യമായി മറുപടി പറയുന്നത് . ഓരോ ദിവസവും നൂറോ ഇരുനൂറോ ഹിറ്റുകള്‍ ലഭിക്കുണ്ട് ...പക്ഷെ കമന്റ്സ് വളരെ കുറവാണ്...കാരണം മനസിലാവുനില്ല. വിചാരം പറഞ്ഞത് അനുസരിച്ച് മറുമൊഴിയില്‍ ഇപ്പോ കമന്റ്സ് കാണിക്കുന്നുമുണ്ട് .ഈ വിഷയത്തെ കുറിച്ചു അറിയുന്ന ആരെങ്കിലും വന്നാല്‍ മാത്രമെ നമ്മുക്ക് ഇതൊരു ചര്‍ച്ചയായി കൊണ്ടു പോവാന്‍ സാധിക്കു .....
ReplyDeleteഅഞ്ജാതന് പറയുന്നത് എനിക്ക് മനസ്സിലായില്ല താങ്കള്‍ ചോദിച്ച ചോദ്യം ഒന്നൂടെ എഴുതൂ ചോദ്യം മാത്രം അതിനുത്തരം ഞാന്‍ തന്നോളം.
ReplyDeleteസലാഹുദ്ദീന് മാഷിന്റെ കയ്യില്‍ ഞാനൊരു വെല്ലുവിളിയോട് ഗോള്‍ ഏല്‍പ്പിച്ചിട്ട് കുറേ നേരമായി ഗോളിടിക്കാതെ ഗോള്‍ പോസ്റ്റിന്റെ മുന്പില് നിക്കാന്‍ തുടങ്ങിയിട്ട് സമയമേറെയാവുന്നു ഇപ്പോള്‍ പറയുന്നു ഗോളി മാറിയാലെ ഗോളടിയ്കൂന്നു ... ഇവിടെ ഞാന്‍ കരുതേണ്ടത് ഗോളടിയ്ക്കാനറിയില്ല താങ്കള്‍ക്ക് എന്നാണ്.
താങ്കള്‍ ചോദിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എനിക്കറിയില്ലാന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു . അതിനുത്തരം തരേണ്ടത് നിങ്ങളുടെ ബാധ്യത അല്ലാതെ ഒരു ചര്‍ച്ചയുടെ ആവശ്യമില്ല ഉത്തരം തന്നതിനു ശേഷം അതിനെ കുറിച്ച് ചര്‍ച്ചയാവാം
നിങ്ങള്‍ രണ്ടു പേരും ആടിനെ പട്ടിയാക്കികൊണ്ടിരിക്കുകയാണ് . എനിക്ക് ചിന്തിയ്ക്കേണ്ടി വരും എന്റെ സമയത്തെ ഞാനിവിടെ വിനിയോഗിയ്ക്കണോ വേണ്ടയോ എന്ന് .(വിഷയത്തില്‍ നിന്ന് വ്യതിചലിയ്ക്കുന്നു എന്ന ആരോപണം ഉന്നയിച്ചത് നിങ്ങള്‍ രണ്ടു പേരും എനിക്കതിരെ , ഞാനാ വിഷയത്തിലധിഷ്ടിതമായി ഒരു കാര്യം പറഞ്ഞപ്പോള്‍ കാലു മാറി ചവിട്ടുന്നു. (ഒരു കാര്യം ഓര്‍ക്കുക ശാസ്ത്രമായാലും മതമായാലും ഒരു വ്യക്തിയില്‍ നിന്നാണാരംഭിച്ചിട്ടുള്ളത് പിന്നീടാണതൊരു കൂട്ടമാവുന്നത്)
@ വിചാരം "ബിഗ് ബാംഗ് എന്ന തിയറിയില്‍ പല സത്യങ്ങളുണ്ട് "
ReplyDeleteഇതില്‍ താങ്ങള്ക്ക് സത്യം എന്ന് തോന്നുന്ന കാര്യങ്ങള്‍ ഒന്നു പറയാമോ ?
ഈ സത്യം ഞാന്‍ പറയണമെന്നില്ലല്ലോ ഇതിനെ പറ്റി ആധികാരികമായി അറിയുന്ന ആളുമായി ഞാന്‍ അന്വേഷിച്ചിട്ട് പറയാം കാരണം ഏതൊ ഒരു പോസ്റ്റിലിത് അദ്ദേഹമിട്ടതായി ഞാന്‍ വായിച്ചതോര്‍ക്കുന്നു അതുവരെ കാത്തിരിക്കാം. എന്റെ പരിമിധി ഞാന്‍ പണ്ടേ പറഞ്ഞതാണ്. ഞാന്‍ തന്നെ ഇതുപറയണമെന്നു വെച്ചാല്‍ കുഴങ്ങി പോകും സഖാവേ..
ReplyDelete@ വിചാരം "ബിഗ് ബാംഗ് എന്ന തിയറിയില്‍ പല സത്യങ്ങളുണ്ട് "
ReplyDeleteഇതില്‍ താങ്ങള്ക്ക് സത്യം എന്ന് തോന്നുന്ന കാര്യങ്ങള്‍ ഒന്നു പറയാമോ ?
You may have to define first what truth is. Whether something is true if it conforms vaguely with anything written in any book or whether it is logically consistent or whether it matches with reality as seen by experimental observations. Why do you want to insist Mr. Vicharam has to answer all the questions on Bigbang as plenty of popular articles are available if you are truly inquisitive ? If you aren't believing science on account of the fact that debates are still going on in some of the frontier areas due to lack of experimental evidence, would you dare to admit the same if it applies to the origin and development of Koran also ? Ibn Warraq has written/edited many books on this subject. This problem is dealt by the field Textual Criticism which was played down by Mr. Salahuddin as terminology. This problem isn't isolated in Islam world. People like Richard Friedman, Bart Ehrman and Hector Avalos have written popular books on similar issues with Bible. Recently there was an issue with many variants of Ramayana. So with all these variations in existence, how certain one can be with THE GOD AND HIS BOOK ?
@ Jack Rabbit
ReplyDelete"Why do you want to insist Mr. Vicharam has to answer all the questions on Bigbang as plenty of popular articles are available if you are truly inquisitive"
brother b4 writing comments please read comments above.vicharam said there are many facts in big bang theory.the scientists said its are of made assumptions.so i just asked whats the facts.
" popular articles are available if you are truly inquisitive "
cant u see in ma post i given tht the article is taken from wikipedia in bold letters.then wats the meaning of giving same link here to study about big bang
i am here not discussing about the origin of quran.also not discussing about ramayana and bible.do u see anything related to religion in this post?so please get a complete look atleast on post and if u have time on the comments written above b4 telling ur openion.
as u mentioned i dont want to ask questions to mr.vicharam.but brother as u give many links here please find a proper answer for this too...
മുഹമ്മദ് നബി (സ) എഴുതിയതാണു ഖുര്‍ ആന്‍ എന്നതിനു എന്താണു തെളിവ് ?
1400 വര്‍ഷങ്ങള്‍ക്ക് മുന്നെ ഖുര്‍ ആനില്‍ വന്ന കാര്യങ്ങളില്‍ എന്താണു ഇന്ന് വരെ മാറ്റേണ്ടി വന്നിട്ടുള്ളത് ?
ശ്രാസ്ത്രം ഇന്നലെ പറഞ്ഞത് ഇന്നും മറ്റി പറയുന്നു. ഇന്നത്തെ തെ നാളെ മാറ്റുകയില്ലെന്ന് ഉറപ്പിച്ച് പറയാനാവുമോ ?
ഇനി ഖുര്‍ ആന്‍ മുഹമ്മദ് നബി എഴുതിയുണ്ടാക്കിയതാണെന്ന് ഒരു വാദത്തിനു സമ്മതിച്ചാല്‍ തന്നെ അദ്ധേഹത്തിനു ആ അറിവൊക്കെ എവിടെ നിന്ന് കിട്ടി.. എന്താണു നിങ്ങളുടെ തെളിവ് ?
ഇവിടെത്തെ ചര്‍ച്ചയില്‍ പങ്കെട്ടുക്കാനുള്ള തയ്യറെടുപ്പിലല്ല. എങ്കിലും ഒരു കാര്യം പറഞ്ഞോട്ടെ. ഞാന്‍ എന്താണെന്ന് ഒറ്റവാക്കില്‍ പറയാം. ജനിച്ച മതത്തില്‍ തന്നെ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് മനസ്സിലാക്കി അതില്‍ തന്നെ ജീവിക്കുന്നു. ഒരാളെയും ഉപദ്രവിക്കാതെ കഴിയാവുന്നത്ര സ്നേഹത്തോടെ തന്നെ. മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളതെല്ലാം ശരിയാണെന്ന അന്ധവിശ്വാസം എനിയ്ക്കില്ലാത്തതുകൊണ്ട് പലപ്പോഴും പിന്തിരിപ്പനാണെന്ന് പലരും പറയാറുണ്ട്.
ReplyDeleteനല്ലവനായി ജീവിക്കാന്‍ മതത്തിലുള്ള പൂര്‍ണ്ണമായ/അന്ധമായ വിശ്വാസം വേണമെന്ന് സൂചിപ്പിക്കുന്നതായി സലഹുദ്ദീന്റെ കമന്റില്‍ നിന്നു തോന്നിയതുകൊണ്ട് മാത്രമാണ് ഇതെഴുതുന്നത്. അല്ലാതെ തര്‍ക്കിച്ചു ജയിക്കാനൊന്നുമല്ല. തിരിച്ചൊരു ചോദ്യം വന്നാല്‍ ഇങ്ങോട്ട് വരുകയുമില്ല.
സലാഹുദ്ദീന്റെ വരികള്‍ ...
15) ഒരു നിയമത്തെയും പേടിക്കാനില്ലെങ്കില്‍ പിന്നെ എനിക്ക് ഏറ്റവും സുഖം എന്ന് തോന്നുന്ന വിധത്തില്‍ ജീവിക്കുന്നതല്ലെ ഏറ്റവും യുക്തിക്ക് നിരക്കുന്നത്?
16) എന്റെ സുഖത്തില്‍ ഞാന്‍ മറ്റുള്ളവരുടെ അസുഖങ്ങളെ മാനിച്ചാലെന്ത്? ഇല്ലെങ്കിലെന്ത്?
ഇവിടെയാണ് തെറ്റ് പറ്റുന്നത്.
മനുഷ്യന് ഒരു സമൂഹജീവിയായതുകൊണ്ടും വിവേകമുള്ളവനെന്ന് അഹങ്കരിക്കുന്നതുകൊണ്ടും നമ്മള് ചെയ്യുന്ന ഓരോ കര്‍മ്മവും മറ്റുള്ളവര്‍ക്കുകൂടി ഗുണം വരുന്നതാവണം എന്നു മനസ്സിലുണ്ടാവണം, ചുരുങ്ങിയപക്ഷം മറ്റുള്ളവര്‍ക്ക് ദോഷം പ്രദാനം ചെയ്യുന്നതാവരുതെന്നെങ്കിലും വിചാരിക്കണം.
ശ്രീനാരായണഗുരുവിന്റെ ഒരു വരി ഇതാ.
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
ഇത്രയെങ്കിലും മനസ്സിലുണ്ടായാല്‍, ഒരുമതത്തിന്റെയും വിശ്വാസപ്രമാണങ്ങളെ മാത്രം മുറുകെപിടിക്കാതെത്തന്നെ നല്ല ഒരു മനുഷ്യനായി ജീവിക്കാന്‍ കഴിയും എന്നെനിയ്ക്കു തോന്നുന്നു.
This comment has been removed by the author.
ReplyDeleteവളരെ നന്ദി മി.ജാക്ക് റാബിറ്റ്
ReplyDeleteവളരെ നന്ദി.
സെര്‍ച്ച് ചെയ്തോ മറ്റോ എനിക്കൊരു സൈറ്റും കിട്ടില്ല.
(അഞ്ജാതനറിയാം എനിക്കിവിടെ നെറ്റ് സൌകര്യം ഇലാന്ന് ഇതു തന്നെ വളരെ ബുദ്ധിമുട്ടിയാണ് എനിക്ക് ലിങ്ക് മെയില്‍ വഴി കിട്ടുക അതിനാണ് ഞാനാദ്യം 123 അടിച്ച് മെയില്‍ ബോക്സിലേക്ക് ലിങ്കയക്കുന്നത് പിന്നെ മെയില്‍ വഴി ലിങ്ക് ഓപനാക്കും .. എന്റെ ഐഡിയില്‍ http:// തുടങ്ങുന്ന ഒരു സൈറ്റും ഓപനാവില്ല https:// തുടങ്ങുന്ന സൈറ്റ് ഓപനാവും ഇതുതന്നെ ഒരുപാട് കറങ്ങി തിരിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയെടുത്തത് കമ്പനിയുടെ ഐ.ടി അറിഞ്ഞാല്‍ ഇതും ബ്ലോക്കാക്കും .)
പ്രിയ അഞ്ജാതാ താങ്കളുടെ പോസ്റ്റില്‍ അവസാനവാക്ക് താങ്കള്‍ തന്നെ ഒരുവട്ടം വായിക്കുക( താങ്കള്‍ എഴുതിയതിങ്ങനെ “ഞാന്‍ മനസ്സിലാക്കിയിടത്തോളം യുക്തിവാദത്തിന്റേയും മത വിശ്വാസത്തിന്റേയും അടിസ്ഥാനം വിശ്വാസം മാത്രമാണ്.മത വിശ്വാസികള്‍ മതത്തില്‍ വിശ്വസിയ്ക്കുമ്പോള്‍ യുക്തിവാദികള്‍ ശാസ്ത്രം സത്യമാണന്ന് വിശ്വസിയ്ക്കുന്നു. ഊഹിക്കുന്നു, അനുമാനിക്കുന്നു, കരുതുന്നു.. എന്നു പറയുന്ന ശാസ്ത്രത്തെ കൂട്ട് പിടിച്ച് മതങ്ങളെ എതിര്‍ക്കുന്നതാണോ യുക്തിവാദം എന്നു പറയുന്നത് ? ( ഈ ചോദ്യവും മറ്റും ചോദിച്ചാണ് താങ്കള്‍ താങ്കളുടെ പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത് അതിനനുസരിച്ചായിരുന്നു ഞാനെന്റെ ആദ്യത്തെ കമന്റ് ഇട്ടത് അതിന് ശേഷം സലാഹുദ്ദീന് വിഷയം മാറ്റിയപ്പോള്‍ അദ്ദേഹത്തെ ഒന്നും പറയാതെ എന്റെ മേക്കട്ട് കുതിര കയറി (തികച്ചും നീതീകരിക്കാനാവാത്ത കാര്യം) ഞാനാണ് വിഷയം മാറ്റിയതെന്ന് ം മതത്തെ പറ്റി ഈ പോസ്റ്റില്‍ എഴുതിയിട്ടിലാന്ന് പറയുന്ന അഞ്ജാതന് സ്വന്തം പോസ്റ്റിലെഴുതിയ മറന്നോ എന്നൊരു സംശയം അതുകൊണ്ടായിരിക്കും ഇങ്ങനെയൊരു ചോദ്യം .do u see anything related to religion in this post? .... തീര്‍ത്തും ഈ പോസ്റ്റിന്റെ ഉദ്ദേശം തന്നെ ശാസ്ത്രത്തെ പരിഹസിയ്ക്കാനും മതം പറയുന്നതാണ് ശരിയെന്നു സമര്ത്ഥിയ്ക്കാനുമാണ് എന്നത് മനസ്സിലാക്കാന്‍ മാസ്റ്റര്‍ ഡിഗ്രിയൊന്നും എടുക്കേണ്ട . ഇതുവരെ ഞാനിട്ട കമന്റുകളെല്ലാം തികച്ചും ഈ പോസ്റ്റിനെ ആസ്പദമാക്കിയാണ് നിഷ്പക്ഷമതികള്‍ പറയട്ടെ അതിന്റെ സത്യാവസ്ഥ.
മുഹമ്മദ് നബി (സ) എഴുതിയതാണു ഖുര്‍ ആന്‍ എന്നതിനു എന്താണു തെളിവ് ?
ReplyDelete1400 വര്‍ഷങ്ങള്‍ക്ക് മുന്നെ ഖുര്‍ ആനില്‍ വന്ന കാര്യങ്ങളില്‍ എന്താണു ഇന്ന് വരെ മാറ്റേണ്ടി വന്നിട്ടുള്ളത് ?
ശ്രാസ്ത്രം ഇന്നലെ പറഞ്ഞത് ഇന്നും മറ്റി പറയുന്നു. ഇന്നത്തെ തെ നാളെ മാറ്റുകയില്ലെന്ന് ഉറപ്പിച്ച് പറയാനാവുമോ ?
ഇനി ഖുര്‍ ആന്‍ മുഹമ്മദ് നബി എഴുതിയുണ്ടാക്കിയതാണെന്ന് ഒരു വാദത്തിനു സമ്മതിച്ചാല്‍ തന്നെ അദ്ധേഹത്തിനു ആ അറിവൊക്കെ എവിടെ നിന്ന് കിട്ടി.. എന്താണു നിങ്ങളുടെ തെളിവ് ?
എന്റെ അഞ്ജാതാ ഈ ചോദ്യങ്ങള്‍ക്കുള്ള അക്കമിട്ട ഉത്തരം ജബ്ബാര്‍ മാഷിന്റെ യുക്തിവാദം എന്ന പോസ്റ്റിലും ഖുറാന് സംവാദം എന്ന പോസ്റ്റിലും വിശദമാക്കിയിട്ടുണ്ട് അതിവിടെ വീണ്ടും ആവര്‍ത്തിയ്ക്കാന്‍ ഒട്ടും താല്പര്യമില്ല. ആദ്യം ഒരുവട്ടം ഖുറാന് വായിക്ക് ഞാന്‍ പലവട്ടം പറഞ്ഞതാണീ കാര്യം എന്നിട്ട് ഇങ്ങനെയുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടുക. ഖുറാനില്‍ പ്രപഞ്ചോത്പത്തി എങ്ങനെ എന്റെ ചോദ്യത്തിനു പോലും ഉത്തരം തരാന്‍ അഞ്ജാതനോ സലാഹുദ്ദീനോ കഴിഞ്ഞില്ല കാരണം അവര്‍ ഖുറാന് പഠിയ്ക്കാനും മനസ്സിലാക്കാനുമല്ല വായിച്ചിട്ടുള്ളത് അവര്‍ പുണ്യം കിട്ടാനാണ് വായിച്ചിട്ടുള്ളത് അപ്പോള്‍ ഗ്രഹിയ്ക്കത്തില്ല ഒന്നും വേണമെങ്കില്‍ ഞാന്‍ എഴുതാമിവിടെ ആയത്തും നമ്പറും എല്ലാം ഏതായാലും അതിന് ഇന്ന് സമയമില്ല. ശരിയ്ക്കും ബൈബിളിലെ കാര്യങ്ങള്‍ തനിക്കിഷ്ടമുള്ളത് പോലെ എഴുതിയിരിക്കുന്നു എന്നൊരു മാറ്റമേ ഒള്ളൂ അത് അള്ളിപിടിച്ചാണ് മാറ്റമില്ലാത്ത ഒന്നാണ് ഖുറാനെന്ന് പറഞ്ഞ് അലറുന്നത് , മുഹമദിനെങ്ങനെ ഇത്രയധികം ഞ്ജാനം കിട്ടിയെന്ന് 1400 വര്‍ഷം മുന്‍പ് ഇതൊരു പൊട്ടന് ചോദ്യമായി പോയല്ലോ എന്റെ അഞ്ജാതാ .. അല്ലെങ്കിലെന്ത് ഞ്ജാനമാണ് ഖുറാനിലുള്ളത് അതൊന്ന് പറ ആദ്യം
വിചാരം ഉഷാര്‍ ആയല്ലോ ....ജബ്ബാര്‍ മാഷിന്റെ ആ അക്കമിട്ട ഉത്തരങ്ങളുടെ ലിങ്കുകള്‍ ഒന്നു ഇവിടെ പേസ്റ്റ് ചെയ്യുമോ ?ഇനി വരുന്നവര്‍ക്ക് കൂടി അത് ഉപകരിക്കും ....താങ്കള്‍ക്കു ഈ വിഷയത്തിലെ അറിവിനെ പറ്റി ആദ്യമേ എന്റെ അടുത്ത് പറഞ്ഞിരുന്നു.. അത് കൊണ്ടു ഒന്നും തന്നെ ഞാന്‍ താങ്കളോട് ചോദിചിട്ടില്ല .പിന്നെ ബിഗ് ബാങ്ങിനെ കുറിച്ചു താങ്കള്‍ എഴുതിയപോള്‍ താങ്കളുടെ സ്വന്തം അഭിപ്രായം ആണ് എന്ന് കരുതിയാണ് ചോദിചത് ...അത് താങ്കളുടെ അഭിപ്രായം അല്ല എന്ന് എഴുതിയത് കൊണ്ടാണ് അതിനെ പറ്റി പിന്നെ ഒന്നും മിണ്ടാഞ്ഞത് .
ReplyDeleteഒരു കാര്യം വയ്ക്കുമ്പോള്‍ മുഴുവന്‍ വായിക്കുക. എന്നിട്ട് അഭിപ്രായം പറയുക ..മുഴുവന്‍ വായിച്ചു അവസാനത്തെ വരിക്കു മാത്രമല്ല അഭിപ്രായം പറയേണ്ടത് .
"ഈ പോസ്റ്റിന്റെ ഉദ്ദേശം തന്നെ ശാസ്ത്രത്തെ പരിഹസിയ്ക്കാനും മതം പറയുന്നതാണ് ശരിയെന്നു സമര്ത്ഥിയ്ക്കാനുമാണ് എന്നത് മനസ്സിലാക്കാന്‍ മാസ്റ്റര്‍ ഡിഗ്രിയൊന്നും എടുക്കേണ്ട"
നേരെ പറഞ്ഞാല്‍ വളഞ്ഞു ചിന്തിക്കാനും പോലെ വളച്ച് പറഞ്ഞാല്‍ നേരെ ചിന്തിക്കാനും താങ്കള്ക്കുകഴിയും എന്നറിഞ്ഞതില്‍ സന്തോഷം.
മാഷേ ഞാനും ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് ...ശാസ്ത്രത്തെ പറ്റി ഒരു പരിഹാസവും ഇല്ല ...മാത്രമാം അല്ല അതിനെ പറ്റി കൂടുതല്‍ അറിയുന്നതില്‍ സന്തോഷവും ഉള്ളു ....താങ്കളെ പോലെ മനസ്സില്‍ "സത്യം പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല "എന്ന നിലപാടോനും ഞാന്‍ എടുത്തിട്ടില്ല .... ഈ പോസ്റ്റിലെ വിഷയത്തെ കുറിച്ചു കൂടുതല്‍ പഠിക്കാം എന്ന് മാത്രമേ ഉള്ളു.. 23 വയസുള്ള എനിക്ക് ബൂലൊകത്തെ യുക്തിവാദികളെ വെല്ലു വിളിക്കാന്‍ മാത്രം വീവരം ഒന്നും ഇല്ല......ശാസ്ത്രം മാത്രം ശരി ഖുറാന് മുഴുവന്‍ തെറ്റ് ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല ... പിന്നെ ഖുര്‍ ആനെ പറ്റി പഠിക്കാന്‍ പറഞ്ഞത് ..ചെയ്യുണ്ട് ...പക്ഷെ നിങ്ങളെ പോലെ ഖുര്‍ ആന്‍ വാക്യങ്ങള്‍ മുഴുവന്‍ "അര്‍ത്ഥം" അറിഞ്ഞു മനസിലാക്കി "വളചോടിക്കാതെ" എഴുതാന്‍ മാത്രം മാത്രം വീവരം എനിക്കില്ല ....
മാത്രമല്ല മുഴുവന്‍ ഖുര്‍ ആനും താങ്കളെ പോലെ "അര്‍ത്ഥം "അറിഞ്ഞു മനസില്ലാക്കിയാല്‍ ഒരു യുക്തി വാദിയായി പോകുമോ എന്നൊരു ചെറിയ പേടി കൂടി ഉണ്ട് ..[ഇതു വിചാരത്തിനോട് മാത്രം പറഞ്ഞതാണ്. ഇതിനെ ദൈവ് ചെയ്തു മറ്റുളവര്‍ വ്യാക്യാനിക്കരുത് ]
"ഖുറാനില്‍ പ്രപഞ്ചോത്പത്തി എങ്ങനെ എന്റെ ചോദ്യത്തിനു പോലും ഉത്തരം തരാന്‍ അഞ്ജാതനോ സലാഹുദ്ദീനോ കഴിഞ്ഞില്ല "
ReplyDeleteതാങ്കളെ നന്നായി അറിയുന്നത് കൊണ്ടാണ് ആ സാഹസത്തിനു മുതിരാത്തത് .താങ്കളുടെ ലക്ഷ്യം ഇവിടെ ജയ്ക്കുക എന്നതാണ് ...ഇനി അതിനെ[ഖുറാനില്‍ പ്രപഞ്ചോത്പത്തി ] പറ്റി പറഞ്ഞാല്‍ ആയിരം എതിര്‍പ്പുകളുമായി താങ്കള്‍ വരും [മറ്റു ബ്ലോഗുകളില്‍ കണ്ടതാണ് ...പിന്നെ സ്വന്തം അനുഭവവും ഉണ്ട് ]...ഖുറാന് വാക്യങ്ങളുമായി വന്നാല്‍ നമ്മള് ഒരിക്കലും ഒരിടത്തും യോജിക്കില്ല ...അതാണ് അതിന് ശ്രമിക്കാത്തത് ..ഈ പോസ്റ്റിന്റെ ഉദേശം വെറുതെ അടിയുണ്ടാക്കി സമയം കളയുക എന്നതല്ല ..മറിച്ചു മതത്തെ പറ്റിയോ യുക്തിവാദത്തെ പറ്റിയോ കൂടുതല്‍ അറിയുക എന്നാണു [എന്റെ ലക്ഷ്യമാണ് പറഞ്ഞത് ..മറ്റുള്ളവരും അങ്ങനെ താനെയാകും എന്ന് കരുതുന്നു.]
@ അജ്ഞാതന്‍
ReplyDeleteComment: ശ്രാസ്ത്രം ഇന്നലെ പറഞ്ഞത് ഇന്നും മറ്റി പറയുന്നു. ഇന്നത്തെ തെ നാളെ മാറ്റുകയില്ലെന്ന് ഉറപ്പിച്ച് പറയാനാവുമോ ?
Claim: മാഷേ ഞാനും ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് ...ശാസ്ത്രത്തെ പറ്റി ഒരു പരിഹാസവും ഇല്ല ...മാത്രമാം അല്ല അതിനെ പറ്റി കൂടുതല്‍ അറിയുന്നതില്‍ സന്തോഷവും ഉള്ളു ....
Comment: i am here not discussing about the origin of quran.also not discussing about ramayana and bible.do u see anything related to religion in this post?
Claim: ഈ പോസ്റ്റിന്റെ ഉദേശം വെറുതെ അടിയുണ്ടാക്കി സമയം കളയുക എന്നതല്ല ..മറിച്ചു മതത്തെ പറ്റിയോ യുക്തിവാദത്തെ പറ്റിയോ കൂടുതല്‍ അറിയുക എന്നാണു [എന്റെ ലക്ഷ്യമാണ് പറഞ്ഞത് ..മറ്റുള്ളവരും അങ്ങനെ താനെയാകും എന്ന് കരുതുന്നു.]
ഡാര്വ്വിന് തന്റെ പരിണാമസിദ്ധാന്തത്തിലൊരിടത്തും പറയുന്നില്ല മനുഷ്യന് കുരങ്ങില്‍ നിന്നും ഉണ്ടായതാണെന്ന്. മനുഷ്യന്റെയും കുരങ്ങിന്റിയും പൂര്വ്വികന് ഒരു ജീവിയാണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
ReplyDelete@ Jack Rabbit
ReplyDeleteഅങ്ങ് എന്താണാവോ ഉദേശിച്ചത് ?
*************************
@ തലയന്
മനുഷ്യന്റെയും കുരങ്ങിന്റിയും പൂര്വ്വികന് ഒരു ജീവിയാണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
ഈ പറഞ്ഞതിനോട് താങ്ങള് യോജികുന്നുവോ ?
പ്രിയ വിചാരം
ReplyDelete"സലാഹുദ്ദീന് മാഷിന്റെ കയ്യില്‍ ഞാനൊരു വെല്ലുവിളിയോട് ഗോള്‍ ഏല്‍പ്പിച്ചിട്ട് കുറേ നേരമായി ഗോളിടിക്കാതെ ഗോള്‍ പോസ്റ്റിന്റെ മുന്പില് നിക്കാന്‍ തുടങ്ങിയിട്ട് സമയമേറെയാവുന്നു ഇപ്പോള്‍ പറയുന്നു ഗോളി മാറിയാലെ ഗോളടിയ്കൂന്നു "
അടിക്കാന്‍ സമയാമില്ല.അതടിക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ സഹോദരന് അജ്ഞാതനിട്ട വിഷയത്തില്‍ നിന്നതത് വളരെയധികം അകലെയായിപ്പോക്കും.വിചാരം ക്ഷമിക്കുക
“എനിക്ക് ചിന്തിയ്ക്കേണ്ടി വരും എന്റെ സമയത്തെ ഞാനിവിടെ വിനിയോഗിയ്ക്കണോ വേണ്ടയോ എന്ന് “
ഇത് താങ്കളുടെ പൂര്‍ണ്ണ സ്വതന്ത്ര്യമാണ്.അതിനാല്‍ തീരുമാനവും താങ്കളുടേത് തന്നെ!
എന്റെ പ്രിയ സഹോദരന് താരാപദം താങ്കളെ ഇവിടെ കണ്ടതില്‍ വളരെയധിക സന്തോഷം. താങ്കളെ ഞാന്‍ ഈ ചര്‍ച്ചയിലേക്ക് ഹാര്ദ്ധവമായി സ്വാഗതം ചെയ്യുന്നു.
പ്രിയ അജ്ഞാതന്‍ ഇതൊരു ഓ.ടോ ആണ്. ഷമിക്കുക
താരാപദത്തിന് തെറ്റിദ്ധാരണയുണ്ടെന്ന് തോന്നിയത് കൊണ്ട് മാത്രം..
അന്ധമായി ഒന്നിനെയും/ആരെയും വിശ്വസിക്കുന്നതിനെ എതിര്‍ക്കുന്നയാളാണ് ഞാനും. ചിന്തിക്കണം നാം നല്കപ്പെട്ട ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ നിന്ന്.ആരെയും തര്‍ക്കിച്ച് തോല്പിച്ച് കളയണമെന്ന നിലപാടും എനിക്കില്ല.കാരണം ജ്ഞാന്‍ വിശ്വസിക്കുന്ന വ്യവസ്ത അതിനെരാണ്;പുര്‍ണമായും. തര്‍ക്കമല്ല. ക്രിയാത്മകമായ സംവാദമാണ് നമുക്കിടയില്‍ വേണ്ടത്.
എന്നെ സംബന്ധിചെടൊത്തോളം മതത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നയാള്‍ തീര്‍ച്ചയായും നന്മയുള്ളവനായിരിക്കണം. പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് പ്രസംഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. മറ്റു മതങ്ങളില്‍ മൂല്യങ്ങളില്ലെന്നോ(ഭൌതിക മതമായാലും ആത്മീയ മതമായാലും) അവര്‍ ചെയ്യുന്നതെല്ലാം അന്തക്കേടാണോ ഒന്നും ഉള്ള അഭ്പ്രായം ഇസ് ലാമില്‍ അടിയുറച്ച് വിശ്വസിക്കുന്ന എന്നിക്കില്ല. അന്യന്റെ വിശ്വാസങ്ങളെയും ആരാധനാവസ്തുക്കളെയും നിന്ദിക്കാതിരുക്കുക എന്നത് ആ വിശ്വാസത്തിന്റെ ഒരു ഭാഗവുമാണ്. എല്ലാ മതങ്ങളെ കുറിച്ചും ( എല്ലാ ഭൌതിക നര്‍മ്മത ആത്മീയ മതങ്ങളും ഇതില്‍ പെടും) എല്ലാവരും പഠിക്കണം എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എങ്കിലെ അവനവന് ഏവിടെയാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.നന്മകള് എവിടെയുണ്ടെങ്കിലും അത് നമുക്ക് ഉള്‍ക്കൊള്ളാം
തിന്മകള് എവിടെയാണെങ്കിലും നമുക്ക് തിരസ്കരിക്കാം.
അന്തയുക്തി ബാധിച്ചവരോട് യുക്തിപരമായ ചോദ്യങ്ങള്‍ തന്നെയാണുത്തമം. മത വിശ്വാസികളോട് ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല.
പ്രിയ അജ്ഞാതന്‍ താങ്കളോട് ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുന്നു.
ദയവായി ഇത് ഒരു ഒ.ടോ ആണ്. തുടര്‍ന്ന് സംശയമുണ്ടങ്കില്‍ എന്റെ മെയില്‍ ഐഡി
salahudheen@gamil.com
ഇനി അടുത്ത കമന്റ് വിഷയവുമായി ബന്ധപ്പെട്ടതാകാന്‍
ഞാന്‍ പരമാവധി ശ്രമിക്കുന്നത്.
അല്ലാത്ത കമന്റുകള്‍ ഇഗ് നോര് ചെയതാല്‍ അത് മറുപടിയില്ലാത്തത് കൊണ്ട് ആരും തന്നെ തെറ്റിദ്ധരിക്കേണ്ടതില്ല എന്നപേക്ഷിക്കുന്നു.
വ്യവസ്താപിതമായ ഒരു ചര്‍ച്ചയായിരുന്നു എന്റെ ഉദ്ധേശം.അതില്‍ ആരും തന്നെ താല്പര്യമുള്ളതായി തോന്നുന്നുല്ല. അതിനാല്‍ പരമാവധി വിഷയത്തിലൂന്നി നമുക്കീ ചര്‍ച്ച തുടരാം.
ഒ.ടോ ഒരു പാഠപുസ്തകം വിമര്‍ശിക്കണമെങ്കില്‍ അത് മുഴുവന്‍ വായിക്കണം,പഠിക്കണം. ഖുര്‍ആനാകുമ്പോള്‍ വായിക്കാതെ, പഠിക്കാതെ വിമര്‍ശിക്കാം!
ReplyDelete#മരണം ശേഷം നമ്മുടെ ആത്മാവ് ജീവനും യഥാര്‍ത്തത്തില്‍ എങ്ങോട്ട് പോകുന്നു??
ReplyDelete#മരണത്തിന് നിങ്ങള്‍ നല്കുന്ന നിര്‍വ്വചനം എന്ത്?
ഒരു യുക്തിവാദിയുടെ കാഴ്ചപാടില്‍ ഇതൊന്നു വ്യക്തമാക്കാമോ ?ഇല്ലെങ്കില്‍ പറ്റില്ല എന്ന് തുറന്നു പറയാന്‍ ഉള്ള തന്റേടം കാണിക്കു ....
അല്ലെങ്കില്‍ കുഞ്ഞാന് പറഞ്ഞത് ശരിയായി പോക്കും [Vചാരം..ഇതു വെറും ചാരം തന്നെ. വി എന്നെത് വീണു കിടക്കുന്ന സ്ഥലത്ത് ഉരുണ്ടു കളിക്കുന്നയാള്‍..അതായിത് വാദി പ്രതിയാകും..!]:)
പ്രിയ അജ്ഞാതന്‍,
ReplyDelete"പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?" എന്ന ചോദ്യത്തിനു താങ്കള്‍ക്കുള്ള മറുപടി എന്തായിരിക്കും എന്നറിയാന്‍ ആഗ്രഹമുണ്ട്. അതു കേട്ടിട്ട് മറുപടി പറയാം എന്നു വിചാരിക്കുന്നു.
പിന്നെ,
ഈ പോസ്റ്റില്‍ ശാസ്ത്രമാണെന്ന് എഴുതിവച്ചതൊന്നും ശാസ്ത്രമല്ല, ശാസ്ത്രവുമായി പുലബന്ധം പോലുമില്ല.
വിക്കി പീഡിയ വായിച്ചിട്ട് ശാസ്ത്രവസ്തുതകള്‍ ഇങ്ങനെയാണു താങ്കള്‍ മനസിലാക്കിയത് എങ്കില്‍ ഉടന്‍ താങ്കള്‍ ശരിക്കുള്ള സയന്‍സ് പഠിച്ചു തുടങ്ങണം .
പ്രിയ സലാഹുദ്ദീന് ഭായ്,
റഫീക്ക് കീഴാറ്റൂരിന്റെ ബ്ലോഗില്‍ വഴിപിരിഞ്ഞ ചര്‍ച്ച നമുക്ക് ഇവിടെ തുടരാവുന്നതാണ്.
താങ്കളുടെ ഈ 'യുക്തി' ചോദ്യങ്ങള്‍ക്ക് താങ്കള്‍ക്ക് തന്നെ ഉള്ള മറുപടികള്‍ എന്തൊക്കെയാണു ?
>>മനുഷ്യ ജന്മത്തിന്റെ നിയോഗം എന്താണ്?
മനുഷ്യ ജന്മത്തിനു ഒരു നിയോഗം വേണോ ?
>> സ്വയം രൂപപ്പെട്ടു എന്ന് നിങ്ങള്‍ വാദിക്കുന്നു എന്നാല്‍ അതിന്റെ ആ രൂപപ്പെടുന്ന സംവിധാനം ആരാണ് നിശ്ചയിച്ചത്?
സ്വയം രൂപപെടും എന്നാല്‍ സ്വയം രൂപപ്പെടും എന്നു തന്നെയാണര്‍ത്ഥം . അതിനെ വേറേ ആരെങ്കിലും രൂപപ്പെടുത്തുന്നു എങ്കില്‍ പിന്നെ 'സ്വയം രൂപപ്പെട്ടു' എന്ന്നൊരു വാക്യത്തിനു തന്നെ പ്രസക്തിയില്ലല്ലോ.
>> ആദി എന്താണ്? അവസാനമുണ്ടോ?
എന്തിന്റെ ആദി ആണു താങ്കള്‍ ഉദ്ദേശിക്കുന്നത് ?
സമയം എന്നത് സ്പേസ് ടൈം മേയ്ട്രിക്സിന്റെ ഭാഗമാണു. പ്രപന്ചോല്ഭവം എന്നു പറയുന്നത് നമുക്കു അളക്കാവുന്ന സമയത്തിന്റെ ആരംഭം കുറിക്കുന്ന പോയിന്റ് കുടിയാണു. നമ്മെ സമ്ബന്ധിച്ചിടത്തോളം നാമറിയുന്ന രീതിയിലുള്ള ഭൌതിഅ നിയമങ്ങള്‍ ആ പോയിന്റിനപ്പുറമുള്ളതിനെ 'അളക്കാന്‍' സഹായിക്കില്ല. മാത്രവുമല്ല സമയത്തിന്റെ തുടക്കം അതാണെങ്കില്‍ അതിനും മുന്‍പത്തെ ഒരു സമയത്തെ കുറിച്ച് ചോദിക്കുന്നതു ലോജിക്കല്‍ അല്ലല്ലൊ.
>>ഞാന്‍ എന്തിന് മറ്റുള്ളവരെ സഹായിക്കണം?
സഹായിക്കണമെന്ന് നിയമമുണ്ടോ ?
>> ഈ ലോക നീതി എന്തേ ഇങ്ങനെയായത്?
എങ്ങനെ ആയത് എന്നാണു ചോദ്യം ?
>> യഥാര്‍ത്തത്തില്‍ എല്ലാവരും ഒരേ പോലെയാവേണ്ടതല്ലേ? ഇവര്‍ക്കൊക്കെ നീതി ആരു നല്‍കും?
അതെന്തു ലോജിക്ക് ? എങ്ങനെയാണു എല്ലാവരും ഒരുപോലെയാവുന്നത് ?
ലോകത്ത്നു നീതി വേണമെന്ന് നിര്‍ബന്ധമുണ്ടോ ?
>> മരണത്തിന് നിങ്ങള്‍ നല്കുന്ന നിര്‍വ്വചനം എന്ത്? മരണം ശേഷം എന്ത്??
എല്ലാ ചയാപചയ പ്രക്രിയകളും അവസാനിക്കുന്ന പോയിന്റ് - മോളിക്യുലാര്‍ ഡെത്ത് എന്നു പറയുo . ഒരു ജീവി - ആനയായാലും സലാഹുദ്ദീനായാലും ആല്മരമായാലും സൂരജായാലും - മരിച്ചു എന്നു നാം വിളിക്കുന്ന പോയിന്റില്‍ തലചോറും ഹാര്‍ട്ടും മാത്രമാണു യത്ഥാര്ത്ഥത്തില് പ്രവര്‍ത്തനം നില്കുന്നത്. മട്ടവയവങ്ങളും കോശങ്ങളും ബയോ മോളിക്യൂളുകളും മര്ക്കാന് ദിവസങ്ങളോ ചിലപ്പോള്‍ ആഴ്ചകളോ എടുക്കും
>>മരണം ശേഷം നമ്മുടെ ആത്മാവ് ജീവനും യഥാര്‍ത്തത്തില്‍ എങ്ങോട്ട് പോകുന്നു??
ആത്മാവുണ്ടോ ?
>>മരണാന്തരം ഒരു ജീവിതമില്ലെന്ന് നിങ്ങള്‍ക്കെന്താ ഉറപ്പ്? രക്ഷാ ശിഷകളുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞതനുസരിച്ച് ജീവിച്ചാല്‍ നിങ്ങളില്‍ ആര്‍ക്കെന്നെ രക്ഷിക്കാനാവും??
മരണാനന്തരം ജീവിതമുണ്ടെന്ന് ഉറപ്പുണ്ടോ ?
>> നിങ്ങള്‍ ആഗ്രഹിച്ചിട്ടാണോ നിങ്ങളെല്ലാം ഇങ്ങോട്ട് വന്നത്?
കുട്ടി വളന്നു വലുതാവുന്ന പ്രക്രിയയ്ക്കിടയില്‍ എപോഴോ ആണു ഈ "ഞാന്‍","ഞങ്ങള്‍", "അവര്‍", "നിങ്ങള്‍" എന്നൊക്കെയുള്ള ഭാവം ഉണ്ടായി വരുന്നത്. അതു തലക്ചോറും പരിസരവും തമ്മിലുള്ള ഇടപെടലിനെ ആശ്രയിച്ചു വളരുന്ന ഒരു ആന്തരിക ചിത്രം മാത്രമാണ്. അല്ലാതെ ഈ "ഞാന്‍" ജനിക്കും മുന്‍പ് വേറേവിടേയോ ആയിരുന്നു, പിന്നെ എങ്ങനെയോ ഈ ഭൂമിയില്‍ എത്തിയതാണു അല്ലെങ്കില്‍ വന്നു പിറന്നതാണു എന്ന സങ്കല്പ്പത്തിനു സാധുതയില്ല.
>> ആത്മാവുണ്ടോ? എവിടുന്നാണ് അതിന്റെ ഉല്‍ഭവം?
അങ്ങനെയൊന്നുണ്ടെന്ന് എന്തു തെളിവ് ?
>> ഒരു നിയമത്തെയും പേടിക്കാനില്ലെങ്കില്‍ പിന്നെ എനിക്ക് ഏറ്റവും സുഖം എന്ന് തോന്നുന്ന വിധത്തില്‍ ജീവിക്കുന്നതല്ലെ ഏറ്റവും യുക്തിക്ക് നിരക്കുന്നത്? എന്റെ സുഖത്തില്‍ ഞാന്‍ മറ്റുള്ളവരുടെ അസുഖങ്ങളെ മാനിച്ചാലെന്ത്? ഇല്ലെങ്കിലെന്ത്?
പിന്നെന്താ, തീര്‍ച്ചയായും ഒരുവനു അവനിഷ്ടമുള്ള രീതിയില്‍ ജീവിക്കാമല്ലൊ.
ആ ജീവിത രീതി കൊണ്ട് മറ്റൊരുവനു ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ അവന് വന്ന് അടിച്ചു പല്ലു കൊഴിക്കും . അല്ലെങ്കില്‍ കൊന്നു തള്ളും .
അങ്ങനെ തോന്നിയപാടായാല് സ്വാഭാവികമായും വംശം വേഗം കുറ്റിയറ്റു പോകും . അതു തടയണമെന്ന് പ്രാക്തന സമൂഹങ്ങള്ക്ക്ക് തോന്നിയതിനാല്‍ ഒതു സമൂഹത്തിനു നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ഇന്നു ആ നിയമങ്ങള്‍ അനുസരിക്കാതെ തോന്നിയപാട് ജീവിക്കുന്നവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്താനാണു ജയിലുകള്‍. അത്രതന്നെ.
പി.എസ് : സോഫ്റ്റ്വേറിനു ചില്ലറ പ്രശങ്ങളുണ്ട്. അക്ഷരത്തെറ്റുകള്‍ പൊറുക്കുക.
സലാഹുദ്ദീന് ഭായ്, അജ്ഞാതന്‍,
ReplyDeleteഒരു കാര്യം കൂടി.
നിങ്ങള്‍ രണ്ടു പേരും ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ഒരു എളുപ്പ ഉത്തരമുണ്ട്. "എല്ലാം ദൈവത്തിന്റെ നിശ്ചയം".
ആ ഉത്തരമാണ് യുക്തിസഹം എന്നു തോന്നുന്നവര്‍ക്ക് തീര്‍ച്ചയായും അതു സ്വീകരിക്കാം കേട്ടോ.
ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ ശാസ്ത്രത്തിനാവില്ല. ശാസ്ത്രം മനുഷ്യ യുക്തിയെ ആണു അടിസ്ഥാനപ്പെടുത്തുന്നത്. ആ ശാസ്ത്ര യുക്തിക്കുള്ളില്‍ പ്രപഞ്ചത്തിനു പുറത്തോ നമുക്കറിവുള്ള ഫിസിക്കല്‍ നിയമങ്ങള്‍ക്കു പുറത്തോ ഉള്ള ഒരു ദൈവീക ശക്തിയെ ഒതുക്കാനാവില്ലല്ലോ.
ശാസ്ത്രത്തിന്റെ ലിമിറ്റേഷന്‍സ് മുഴവനും അതില്‍ തന്നെ വിശദീകരിക്കപ്പെടുന്നുണ്ട്. ഒരു പരീക്ഷണം ചെയ്യുമ്പോള്‍ ആദ്യമേ അതിന്റെ ഫ്രെയിം നിര്‍വചിക്കപ്പെടുന്നതു തന്നെ ഈ ലിമിറ്റേഷന്‍സ് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്.
മറ്റൊന്നു കൂടി : ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കാനാണ് മേല്‍പ്പറഞ്ഞ യുക്തി ചോദ്യങ്ങള്‍ നിങ്ങള്‍ രണ്ടാളും ചോദിച്ചതെങ്കില്‍ ആ ദൈവീക ശക്തിയുടെ അടിസ്ഥാനത്തില്‍ യുക്തിസഹമായി ആ ചോദ്യങ്ങള്‍ക്കുത്തരം പറയാനുള്ള ബാധ്യത താങ്കള്‍ക്കുമുണ്ടെന്നു സവിനയം ഓര്‍മ്മപ്പെടുത്തട്ടെ.
@ suraj
ReplyDelete"പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?" എന്ന ചോദ്യത്തിനു താങ്കള്‍ക്കുള്ള മറുപടി എന്തായിരിക്കും എന്നറിയാന്‍ ആഗ്രഹമുണ്ട്. അതു കേട്ടിട്ട് മറുപടി പറയാം എന്നു വിചാരിക്കുന്നു.
പിന്നെ,
ഈ പോസ്റ്റില്‍ ശാസ്ത്രമാണെന്ന് എഴുതിവച്ചതൊന്നും ശാസ്ത്രമല്ല, ശാസ്ത്രവുമായി പുലബന്ധം പോലുമില്ല.
"
മഹാവിസ്ഫോടന സിദ്ധാന്തം ഞാന്‍ എന്റെ സ്വന്തം വാക്യത്തില്‍ എഴുതിയതല്ല .വികി പീഡിയയില് നിന്നും എടുത്തതാണ് .ഇപ്പോള്‍ താങ്കള്‍ പറയുന്നു അതിന് ശാസ്ത്രവുമായി പുലബന്ധം പോലുമില്ല എന്ന് . ശരി സമധിക്കുന്നു...ഈ വിഷയത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ താത്പര്യം ഉണ്ട് "പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?" എന്നതിന് ശാസ്ത്രീയമായി ഒരു വിശദീകരണം താങ്കള്‍ക്കു തരാമോ...
"ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാന്‍ ശാസ്ത്രത്തിനാവില്ല"
മനസിലാകിയിടത്തോളം ഞാനും ഇതു തന്നെ വിശ്വാസിക്കുന്നു .ഈ പോസ്റ്റ് കൊണ്ടു അങ്ങനെ ഒരു ഉദ്ദേശവും ഇല്ലാ എന്ന് ആദ്യമേ പറയട്ടെ.
ശാസ്ത്രം മാത്രം ശരി മതം മുഴുവന്‍ തെറ്റ് എന്ന ആശയത്തോട് യോജിക്കുന്നില്ല .അത് പോലെ തന്നെ ശാസ്ത്രം വച്ചു ഖുര്‍ ആന്‍ തെറ്റാണെന്ന് പറയുന്നതിനോടും .. ഖുര്‍ ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥം അല്ല ...അത് കൊണ്ടു തന്നെ ഇന്നു ശാസ്ത്രം തെളിയിക്കുന്നു സകലതും അതില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് ദൈവത്തിന്റെ താനെന്നു വിശ്വസിക്കു എന്നു പറഞ്ഞാല്‍ നടക്കില്ല .പല കാര്യങ്ങളുടെയും സൂചനകള്‍ ഖുര്‍ ആനില്‍ ഉണ്ട് [അത് നമ്മുടെ ടോപ്പിക്ക് അല്ല .വേണേല്‍ പിന്നെ ചര്‍ച്ച ആവാം ]
"ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കാനാണ് മേല്‍പ്പറഞ്ഞ യുക്തി ചോദ്യങ്ങള്‍ നിങ്ങള്‍ രണ്ടാളും ചോദിച്ചതെങ്കില്‍ ആ ദൈവീക ശക്തിയുടെ അടിസ്ഥാനത്തില്‍ യുക്തിസഹമായി ആ ചോദ്യങ്ങള്‍ക്കുത്തരം പറയാനുള്ള ബാധ്യത താങ്കള്‍ക്കുമുണ്ടെന്നു സവിനയം ഓര്‍മ്മപ്പെടുത്തട്ടെ."
സഹോദരാ ഞാനോ സലാഹുദ്ദീന്നോ ഇവിടെ ബ്ലോഗ് എഴുതി ദൈവത്തിന്റെ അസ്തിത്വം തെളിയിക്കേണ്ട കാര്യം ഒന്നും ഇല്ല.. "ചിന്തിയ്ക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട് " എന്ന് ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ട് ...അത് കൊണ്ടു ചിന്തിക്കുവര്‍ക്ക് മനസിലായിക്കോലും ദൈവം ഉണ്ടോ ഇല്ലയോ എന്നു .[ഇതും ടോപിക്കുമായി ബന്ധം ഒന്നും ഇല്ല ..വെറുതെ പറഞ്ഞെന്നു മാത്രം ]മത വിശ്വാസികള്‍ക്ക് മത ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുനതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ താങ്ങള് ചോതികുന്നതിനു ഉത്തരം നല്കാന് പറ്റു.അത് യുക്തിവാദിയായ താങ്കളുടെ ആശയമായി യോജിക്കണമെന്നും ഇല്ല .
സലാഹുദ്ദീന്ന്റെ ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരങ്ങള്‍ അല്ല മറിച്ചു മറു ചോദ്യങ്ങള്‍ ആണ് കൊടുത്തിരിക്കുന്നത് .സലാഹുദ്ദീന് മറുപടി പറഞ്ഞാല്‍ അത് മതം അടിഷ്ടാനമാക്കി ആയിരിക്കും അത് താങ്കളുടെ യുക്തിബോധം സമാധിച്ചു തരികയും ഇല്ല [മറ്റു പല ബ്ലോഗുകളിലും കണ്ടിട്ടുണ്ട് ..അത് കൊണ്ടു പറഞ്ഞതാണ് ]മത വിശ്വാസികള്‍ മതം അടിസ്ടാനമാക്കി അത്തരം ഉത്തരങ്ങള്‍ പറയുമ്പോള്‍ യുക്തി വാദികള്‍ അവരുടെ യുക്തി അനുസരിച്ച് ഈ ചോധ്യങ്ങ്ക്കുള്ള മറുപടി പറയേണ്ടതല്ലേ .[വേണം എന്നു വിശ്വസിക്കുന്നു കാരണം ഇവിടെ ]...അതല്ലാതെ എന്ത് കൊണ്ടു ഇങ്ങനെ പറയുന്നു ,അങ്ങനെ പറഞാല്‍ എന്താണ് കുഴപ്പം എന്നു തിരിച്ചു ചോദിക്കുന്നത് യുക്തിയാണോ ?അതോ മേല്‍പ്പറഞ്ഞ ചോധ്യങ്ങള്‍ക്ക് ഒരു യുക്തിവാദിയുടെ ജീവിതമായി ഒരു ബന്ധവും ഇല്ലെ ?
ഓ ടോ :മരണത്തിനു താങ്കള്‍ നല്കിയ നിര്‍വ്വചനം ഒരു ശാസ്ത്ര വിദ്ധ്യാര്ത്തി എന്ന നിലയില്‍ അല്ലെ ...ശാസ്ത്രം അറിയാത്ത ഒരു യുക്തിവാദി മരണത്തെ എങ്ങനെയാവും നിര്‍വ്വചിക്കുക എന്നറിയാന്‍ താത്പര്യം ഉണ്ട് ..[അല്ലെങ്ങില്‍ താങ്കള്‍ ശാസ്ത്ര ലോകത്തേക്ക് വനിരുനില്ല എങ്കില്‍
എങ്ങനെ മരണത്തെ നിര്‍വചിക്കുന്നത് ..കളിയാക്കാന്‍ വേണ്ടി ചോധികുകയല്ല.അറിയാന്‍ താത്പര്യം ഉള്ളത് കൊണ്ടാണ് ]
കംപ്ലീറ്റ് ഓഫ് ടോപ്പിയ്ക്കാണ് ട്ടോ ..സോറി
ReplyDeleteശാസ്ത്രത്തെ പറ്റി എനിക്കത്ര വലിയ പിടിപാടില്ല എന്നത് അഞ്ജാതനറിയാം ഒരു വ്യക്തിയെ സംബന്ധിച്ച് പൂര്‍ണ്ണമായ അറിവ് എന്നത് സംഭാവ്യമായൊരു കാര്യമല്ല എനിക്കറിയാത്തത് നന്നായി അറിയുന്ന ആളെത്തിയ സ്ഥിതിയ്ക്ക് അദ്ദേഹം ഒരു യുക്തിവാദിയായതിനാല്‍ എന്നോട് ചോദിച്ച ചോദ്യങ്ങള്‍ അദ്ദേഹത്തിനറിയാവുന്ന വിധത്തില്‍ പറയുന്നു. പിന്നെ യിക്തിസഹമല്ലാത്ത ചുമ്മാ ഉത്തരം കിട്ടില്ലാന്നറിഞ്ഞിട്ടും ചോദിച്ച ചോദ്യങ്ങള്‍ക്ക് ചോദ്യകര്‍ത്താവ് പോലും മൂക്രയിട്ട് ഒഴിവുകഴിവുകള്‍ പറഞ്ഞൊഴിഞ്ഞു മാറി. സലാഹുദ്ദീനോ അതുപോലെയുള്ള മതവാദികളോ സ്വന്തം ഇഷ്ടാനുസരണം തിരെഞ്ഞെടുത്ത് വിശ്വസിയ്ക്കുന്നതല്ല അവനവരുടെ മതങ്ങള്‍ (മതം മാറിയവരൊഴികെ) മാതാപിതാക്കളുടെ വിശ്വാസം അനുസരണയോടെ പിതുടരുന്നു. സലാഹുദ്ദീനോ അഞ്ജാതനോ ഹൈന്ദവ കുടുംബത്താണ് ജനിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഹിന്ദുമതമാണ് സത്യം( ഹിന്ദു മത വിശ്വാസികള്‍ക്കൊരു പ്രത്യേകത അവരിലധികവും ലിബറല്‍ ചിന്താഗതി പുലര്‍ത്തുന്നവരാണ് എന്നാല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് സഹിഷ്ണത എന്നു പറയുന്നതേ അരികില്‍ കൂടി പോയിട്ടില്ല) എന്നാല്‍ ഭൌതീകവാദികള്ക്ക് ചിന്തകള്ക്കൊണ്ടൊരു കൂട്ടായ്മ ഉണ്ടാക്കാനാവും അവിടെ വര്‍ണ്ണ ജാതി മത മേല്കോയ്മയ്ക്ക് സ്ഥാനമില്ലാതാവുന്നു മനുഷ്യരെ മനുഷ്യരായി ഞങ്ങള്‍ കാണുന്നു ഈ വീക്ഷണമാണ് കേരളത്തിനവശ്യമെന്ന് ഞങ്ങള്‍ കരുതുന്നു. ആ കാലം വിദൂരമല്ലാന്നും പറയട്ടെ .
"കംപ്ലീറ്റ് ഓഫ് ടോപ്പിയ്ക്കാണ് ട്ടോ ..സോറി "
ReplyDeleteഉത്തരം അറിയാം ...
കമ്പ്ലീറ്റ് ഓഫ് ടോപ്പിക്ക് ആയതു കൊണ്ടു പറയില്ല .....
വിചാരം ഒരു പുലി തന്നെ ......
തന്റെ യുക്തിവാദം സമ്മതിച്ചു തന്നിരിക്കുന്നു ....
ഒരേയൊരു ചോദ്യം
ഇസ്ലാം മത വിശ്വാസം ഉള്ള ഒരു ചുറ്റുപ്പാടില്‍ നിന്നു വന്നതെന്ന് നിങ്ങള്‍ പറയുന്നു ...പിന്നീട് യുക്തിവാദിയായി മാറി. നിങ്ങളുടെ കുടുംബം ഇസ്ലാം മതത്തില്‍ ഇപ്പോഴും ഉണ്ട് എന്ന് കരുതിയാണ് ചോദിക്കുന്നത് .
നിങ്ങള്‍ മരിക്കുന്നതിനു മുന്‍പു നിങ്ങളുടെ വേണ്ടപെട്ടവര് [മാതാവ് /ഭാര്യ/കുട്ടികള്‍ ]വല്ലവരും മരിച്ചാല്‍ [അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു ]നിങ്ങള്‍ അവര്‍ക്ക് വേണ്ടി മയ്യത്ത് നമസ്ക്കരിക്കുമോ ??
ചെയുമെങ്കില്‍ ചെയ്യും ഇല്ലെങ്ങില്‍ ഇല്ല ആ ഒരു മറുപടി പറഞ്ഞാല്‍ മതി ..ഇതും ഓഫ് ടോപ്പിക്ക് ആക്കി കളയരുത് .....[ഇതില്‍ ഒരു ശാസ്ത്രവും ഇല്ല ] ഇതിന് താങ്കള്‍ മറുപടി പറയും എന്ന് വിചാരിക്കുന്നു ...
പ്രിയ സഹോദരന് സൂരജ് രാജന്
ReplyDeleteതാങ്കള്‍ക്ക് സ്വാഗതം.
ഞാന്‍ വിശ്വസിക്കുന്ന ജീവിത പദ്ധതി ഇസ് ലാമാണ്. അതിനാല്‍ തന്നെ എന്റെ കമന്റുകള്‍ എല്ലാം തന്നെ ആ നിലക്ക് താങ്കള്‍ മുന്‍ വിധിക്കരുത്. താങ്കളും ഞാനും അതേ പടി ചെയ്താല്‍ പിന്നെ ഒരു ചര്‍ച്ചക്ക് പ്രസക്തിയില്ലാതാവും. നമ്മള് രണ്ട് പേരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് ഒരു ലക്ഷ്യമുണ്ടായിരിക്കേണ്ടതുണ്ട്. സമയം വളരെ വിലപ്പെട്ടതാണ്. ഈ ചര്‍ച്ചകൊണ്ട് ഒരു ലക്ഷ്യ്വുമില്ലെങ്കില്, അല്ലെങ്കില്‍ ആര്‍ക്കും ഒരു ഗുണവുമില്ലെങ്കില്‍ പിന്നെ ഒരു ചര്‍ച്ചകള്‍ക്കും പ്രസക്തിയില്ല.
എന്റെ ഉത്തരം നല്‍കുന്നതിന് മുമ്പ് താങ്കളുടെ മറു ചോദ്യത്തെയൊന്ന് വിലയിരുത്താം.
“മനുഷ്യ ജന്മത്തിനു ഒരു നിയോഗം വേണോ ?“
താങ്കള്‍ ഒരു വിദ്യാര്‍ത്ഥിയാണ് ഒരു ലക്ഷ്യവുമില്ലാതെയാണോ താങ്കള്‍ പഠിക്കുന്നത്?
അങ്ങിനെയെങ്കില്‍ താങ്കള്‍ എന്തിന് പഠിക്കണം?
താങ്കളുടെ ജീവിതത്തിലേക്ക് ഏത് നിസ്സാര സംഗതികളായാലും അതിനൊരു ലക്ഷ്യമുണ്ട്. അതല്ലെ ആ പ്രവര്‍ത്തിയുടെ യുക്തി.
നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിക്കും ഒരോ നിയോഗമുണ്ട് എന്ന് താങ്കള്‍ സമ്മതിക്കുമോ?
എങ്കില്‍ പിന്നെ മുഴുജീവിതത്തിനും ഒരു നിയോഗവുമില്ല എന്നതിന്റെ യുക്തിയെന്ത്?
ചോദ്യങ്ങള്‍ ഓരോന്നായി നമുക്ക് വിശകലനം ചെയ്യാം..
ഇത് കഴിഞ്ഞാല്‍ നമുക്ക് അടുത്തതിലേക്ക് പ്രവേശിക്കാം
അഭിപ്രായം താങ്കള്‍ക്ക്
ReplyDeleteഒരൊറ്റ ഉത്തരം
ഒരിക്കലുമില്ല ( അതൊരു പാഴ്വേലയാണന്ന് ധരിക്കുന്ന ഞാന്‍ എന്തിനത് ചെയ്യണം സുഹൃത്തേ )
"മനുഷ്യ ജന്മത്തിനു ഒരു നിയോഗം വേണോ ?"
ReplyDeleteനമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിക്കും ഒരോ നിയോഗമുണ്ട് എന്ന് താങ്കള്‍ സമ്മതിക്കുമോ?
എങ്കില്‍ പിന്നെ മുഴുജീവിതത്തിനും ഒരു നിയോഗവുമില്ല എന്നതിന്റെ യുക്തിയെന്ത്?
Mr. Salahuddin,
Are you sure that every action done by all of us have a purpose ? How many of us wonder sometimes why the hell are we (forced to do/choose by circumstances) are doing this thing ?? Privileged are those who can always find a purpose for their every action. Now the question is on the purpose for whole life itself. The people always expect a single line answer. There is no answer which is applicable to all. If you ask a religiously inclined person he/she will reply based on his/her upbringing like to attain moksha/salvation. One can talk about one's purpose of life in prospect what he/she wants or in retrospect what it was. For eg: Ramachandra Guha mentions "His entire career in retrospect to have been an extended preparation for writing India after Gandhi". The present concept of God (which itself is very diverse) is only few thousand of years old. The obsession of tying purpose with God is due to the narrow human centric view aimed at a successful after life. Could you tell what was the purpose of their lives for the following examples ?
a) 99% of species which had lived on this planet became extinct. Our planet has seen at least five mass extinctions. Or were they less glorious creations ?
b) Children died before any religious initiation ceremony like baptism. There is a place for them in Catholic theology
c) Children born with disorders because of inheritance of two defective alleles of the relevant gene one from each parent
d) People lived until 2000BC before Vedas/Bible/Koran were written/revealed and before the birth of all these prophets or messiahs
Purpose isn't created by somebody for us, it should be tailor made by each and every one. There are a lot of problems in this world which needs attention and solution. Or one can always soothe their mind by the simple, self assuring but wrong answer given by religious scholars.
എന്തായി.. ഒരു തീരുമാനം ആയോ?? :)
ReplyDeleteആയിട്ടുണ്ടാവില്ലാന്നു തോന്നുന്നു.. ഇതാ ഞാന്‍ തുടക്കത്തിലേ ഒഴിഞ്ഞു പോയതു്! :)
ഇത്തിരി സമയക്കുറവും ഉണ്ടായിരുന്നേ... :)
sands...i think u mistaken my effort.first of all i[belivers] dont get anything if we prove there is god.i also have many works here.i[belivers] think its our duty to show right path to our brothers who mistaken the aim of islam.
ReplyDeletesome time u r watching all this with a funny mind.when i start blogging i never thought to write on religion.but hre saw many blogs and posts giving wrong message on islam.as i beliver i know the real things said in islam.hre ppl bend the words in quran and trying to give a bad image to all belivers.
may be there are many ppl who taking advantages from religion,may be there are ppl who killing for religion..but brother, a true beliver cant use religion for making money or killing ppl.
All parents try to give good education to their children.but we can see in our society how many ppl killing others for religious issues,in political wars,for making money.do u think all this ppl are trained by their parents to do so?
this is also in case of quran.it shows a better way to lead a good life.but everyone have their own right to accpt it or not.a true beliver accpt it in his life while some others try to make it for money.
Everyone studying Islam by Looking ppl.They not looking what really said in quran.Its like cursing parents for their childrens doings.[if a man do anything bad most ppl call them "SON OF *****".but in real sense wat tht poor Father did]
പ്രിയ സൂരജ് ഭായ്
ReplyDeleteമി.ജാക് റാബിറ്റിന്റെ മറുപടിയോട് താങ്കള്‍ യ്യോജിക്കുന്നൊണ്ടോ? തങ്കളുടേതായ മറുപടി ഇക്കാര്യത്തില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അറിയിക്കുക.
ഇത് ഒരു മലയാളം ബ്ലൊഗാണെന്ന കാര്യം എല്ലാവര്ക്കും
(അജ്ഞാതന്‍ ഉള്‍പെടെ) അറിയുമെന്ന് കരുതുന്നു.
മലയാളികളായ നാം നമുക്ക് സ്വന്തമായൈ ഒരു ഭാഷയുള്ളപ്പോള്‍ അതില്‍ കൂടി ആശയ വിനിമയം നടത്തുന്നതല്ലെ അഭികാമ്യം? ഇംഗ്ലീഷുകാര്‍ നമ്മുടെ ലക്ഷ്യമാണോ?
പ്രിയ സാന്‍ഡ്.
താങ്കളുടെ ഇഷ്ടം. താങ്കളുടെ സമയം താങ്കള്‍ക്ക് വിലപ്പെട്ടത് തന്നെയാണ്!
ഞാന്‍ ക്ലാസിലേക്ക് പോവ്വാന്‍ വേണ്ടി ഉള്ള യാത്രയില്ലാണ് സാണ്ട്സിനു മറുപടി അയച്ചത് ...മൊബൈലില്‍ മലയാളം ഫോണ്ട് ഇല്ലായിരുന്നു ....താങ്ങള് പറഞ്ഞതാണ് ശരി ..ഇനി മലയാത്തില്‍ പോസ്ടാന്‍ ശ്രമിക്കാം ...
ReplyDeleteപ്രിയ അജ്ഞാതന്‍,
ReplyDelete>>മഹാവിസ്ഫോടന സിദ്ധാന്തം ഞാന്‍ എന്റെ സ്വന്തം വാക്യത്തില്‍ എഴുതിയതല്ല .വികി പീഡിയയില് നിന്നും എടുത്തതാണ് .ഇപ്പോള്‍ താങ്കള്‍ പറയുന്നു അതിന് ശാസ്ത്രവുമായി പുലബന്ധം പോലുമില്ല എന്ന് . ശരി സമധിക്കുന്നു...
Sorry, കളിയാക്കാനായി പറഞ്ഞതല്ല ഞാനത്.
പ്രപഞ്ചോത്ഭവ സിദ്ധാന്തത്തെയും പരിണാമസിദ്ധാന്തത്തെയും കുറിച്ച് പൊതുജനത്തിനുള്ള ഒരു പോപ്പുലര്‍ സയന്‍സ് കാഴ്ചപ്പാട് ആണ് താങ്കള്‍ ഇ പോസ്റ്റില്‍ എഴുതിയത്. അമിതലളിതവല്ക്കരണത്താല് തേഞ്ഞ് തേഞ്ഞ് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാതായ ഒരു വേര്‍ഷന്‍.
ഖുര്‍ ആന്‍ വായിക്കാതെ ഇടമറുകിന്റെ പുസ്തകം വായിച്ചിട്ട് ഖുര്‍ ആനെ ഞാന്‍ വിമര്‍ശിക്കാന്‍ വന്നാല്‍ ? അതു പോലെയാണ് സയന്‍സിനെ വിമര്‍ശിക്കാനായി അതിന്റെ തെറ്റായ വെര്‍ഷനുകളെ ഉപയോഗിക്കുന്നതും അതിനെ വളച്ചൊടിക്കുന്നതും.
ഒരുപാട് സങ്കീര്‍ണ്ണമായ ഗണിത രീതികള്‍ പഠിക്കണം പ്രപഞ്ചശാസ്ത്രത്തിന്റെ ഫിസിക്സ് ശരിയായി മനസിലാക്കാന്‍. പോപ്പുലര്‍ സയന്‍സ് വേര്ഷനുകളല്ല അതിനാസ്പദമാക്കേണ്ടത്. ഈ തെറ്റിദ്ധാരണ മുഴുവന്‍ മാറ്റി എല്ലാവരെയും ശാസ്ത്രം ശാത്രീയമായി പഠിപ്പിക്കാം എന്നൊരു മൂഢവിശ്വാസമൊന്നുമെനിക്കില്ല കേട്ടോ :) അതിനുള്ള പ്രാപ്തിയില്ലെന്നു മാത്രമല്ല അതു സ്റ്റാന്‍ഡേഡ് ടെക്സ്റ്റ് ബുക്കുകള്ുപയോഗിച്ചും പറ്റാവുന്ന പരീക്ഷണനിരീക്ഷണ ഗവേങ്ങള് ചെയ്തുമൊക്കെ ശാസ്ത്രത്തിന്റെ രീതിയില്‍ തന്നെ പഠിക്കേണ്ടതാണ്.
നമ്മള് മാഗ്നെറ്റിസത്തെക്കുറിച്ച് പ്രീഡിഗ്രിയിലൊക്കെ പഠിക്കുന്നില്ലേ ?എന്തെല്ലാം ഇക്വേഷനുകള്‍ പ്രയോഗിച്ച് നാം കാന്തിക ബലവും മറ്റും കണ്ടെത്തുന്നു - അതുപോലെയൊക്കെത്തന്നെയാണ് ഈ സിദ്ധാന്തങ്ങളും പഠിക്കേണ്ടത്.
അത്യാവശ്യം തുടക്കക്കാരനു വായിക്കാന്‍ ചില പുസ്തകങ്ങള്‍ :
കോസ്മോളജി:
-ഫസ്റ്റ് ത്രീ മിനിറ്റ്സ്,
-റിങ്കിള്‍സ് ഇന്‍ ടൈം,
-മിസ്കണ്സെപ്ഷന്സ് എബോട്ട് ദ ബിഗ് ബാംഗ് (ഇത് പുസ്തകമല്ല, ലേഖനമാണ്- നെറ്റില്‍ കിട്ടുമോയെന്ന് നോക്കട്ടെ, കിട്ടിയാല്‍ ലിങ്ക് തരാം)
ഇവല്യൂഷന്‍:
-ഓറിജിന്‍ ഒഫ് സ്പീസീസ്,
-ദ ബ്ലൈന്റ് വാച് മേക്കര്‍,
-ക്രൂസിബിള്‍ ഒഫ് ക്രിയേഷന്.
താങ്കളുടെ പോസ്റ്റിലെ ചില വസ്തുതാപരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടാം:
എ) പ്രപഞ്ചോത്ഭവം ഒരു സ്ഫോടനത്തോടെയാണ് തുടങ്ങിയത് എന്ന് എഴുതിയതു തെറ്റാണ്. ബിഗ് ബാംഗ് = മഹാസ്ഫോടനം എന്നൊക്കെ സാധാരണ പറയാറുണ്ടെങ്കിലും അതു നാം സാധാഅണ മനസിലാകുമ്പോലെ ഒരു അമിട്ട് പൊട്ടല്‍ രീതിയിലുള്ള 'പൊട്ടിത്തെറി'യേ അല്ല. (വിക്കിപ്പീഡിയ ശാസ്ത്ര വെബ്സൈറ്റല്ല, അതിലിതുപോലെ ഒരുപാട് തെറ്റുകളുണ്ട്.)
ബി) കുരങ്ങന്റെ വാലുമുറിഞ്ഞ് മനുഷനുണ്ടായി എന്ന് പരിണാമസിദ്ധാന്തത്തിലെവിടെയും പറയാറില്ല. "ബാക്കി കുരങ്ങന്മാരൊക്കെ അതേപടി ഉണ്ട് " എന്ന പരിഹാസം വളരെ പ്രസിദ്ധമായ ഒരു വിഢിത്തമാണ് - പരിണാമസിദ്ധാന്തം ഒരു ചുക്കും അറിയാത്തവര്‍ അതിനെ എതിര്‍ക്കാന്‍ പണ്ടുമുതല്ക്കേ പ്രചരിപ്പിക്കുന്ന തമാശ. മുഹമ്മദ് നബിക്ക് സ്കീസോഫ്രീനിയ എന്ന മാനസിക രോഗമുണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കുന്നതും അതിനാല്‍ ഖുറാന് മുഴുവന്‍ അത്തരം ജല്പ്പനങ്ങളാണെന്ന് പറയുന്നവരും തേ ക്യാറ്റഗറിയിലാണെന്നേ ഞാന്‍ പറയൂ :)
സി)"പ്രത്യേക" സാഹചര്യത്തില്‍ എന്ന് കുറേ പ്രാവശ്യം ലേഖനത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അതും ബോള്‍ഡ് ഫോണ്ടില്‍. ഈ കണ്ടെത്തലുകളും സിദ്ധാന്തവുമൊക്കെ ഊഹം മാത്രമാണെന്നാണോ അങ്ങനെ കൊടുത്തതുകൊണ്ട് ഉദ്ദേശിക്കുന്നത് ? അതോ അഡ്ജസ്റ്റ്മെന്റുകളീലൂടെയാണ് ഈ സിദ്ധാന്തങ്ങള്‍ വിപുലീകരിക്കപ്പെട്ടത് എന്ന് തെറ്റിദ്ധരിച്ചിട്ടോ ?
എന്തായാലും ശരി പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്ഭവം സ്പെഷ്യല്‍ തന്നെയാണ്. സ്പെഷ്യല്‍ ആയ സംഭവങ്ങള്‍ക്ക് പ്രകൃതിയില്‍ പ്രത്യേക സാഹചര്യങ്ങളും വേണം. അതുകൊണ്ട് ഉത്ഭവങ്ങല് ഏതു "പ്രത്യേക സാഹചര്യത്തില്‍" ഉണ്ടായതാണെന്നാണ് സിദ്ധാന്തം പറയുന്നത് എന്നല്ല നോക്കേണ്ടത്; സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന പ്രഡിക്ഷന്സും തെളിവുകളും ശരിയാണോ എന്നാണ്. നിലവില്‍ കണ്ടെത്തപ്പെടുന്ന വസ്തുതകളെ ഏറ്റവും കൃത്യമായി വിവരികുകയും ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുള്ള അനുബന്ധ വസ്തുതകളെ അവ മുന്‍ കൂറായി പ്രവചിക്കുനുണ്ടോ, അല്ലെങ്കില്‍ ആ പ്രവചനങ്ങള്‍ എത്രകണ്ട് ശരിയാണ് എന്നൊക്കെയാണ് ഒരു സിദ്ധാന്തത്തിന്റെ വാലിഡിറ്റി അറിയാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍. (അതുകൊണ്ടാണ്, 'പ്രത്യേകസാഹചര്യങ്ങള്‍' ഒട്ടനവധി വേണ്ടിവരുന്നതായിട്ടും ക്വാണ്ടം മെക്കാനിക്സിനെയും സ്ട്രിംഗ് സിദ്ധാന്തത്തെയുമൊക്കെ ശാസ്ത്രസമൂഹം പ്രതീക്ഷയോടെ നോക്കുന്നത്. )
ഡി)>> "...ആ പൊട്ടിത്തെറിക്ക് കാരണം എന്തായിരുന്നു എന്നെങ്ങാനും ചോദിച്ചാല്‍ കണ്ടു പിടിച്ചവര്‍ തന്നെ ഊഹിച്ചതനെന്നു പറഞ്ഞാല്‍ അവരുടെ യുക്തി ബോധം ആ മറുപടി കൊണ്ടു സമാധാനിചോളും.."
പൊട്ടിത്തെറി എന്ന വിവക്ഷ ബിഗ് ബാംഗിനെക്കുറിച്ചാണെങ്കില് അതു തെറ്റാണെന്നു ഞാന്‍ മുകളില്‍ സൂചിപ്പിച്ചല്ലൊ. പിന്നെ പ്രപഞ്ചം ഉത്ഭവികുന്നത് തന്നെ സമയത്തെയും സ്ഥലത്തെയും കൊണ്ടാണ് (സ്പേസ് ആന്റ് ടൈം). - ഇതു പൂര്‍ണ്ണമായും സങ്കല്പിച്ചെടുക്കാന് പൊതു ആപേക്ഷിക സിദ്ധാന്ത അറിയണം. റേയ്മാനിയന് ജ്യാമിതിയും മറ്റും അറിയണം.
സ്ഥലകാലങ്ങളെക്കൊണ്ട് ആരംഭിക്കുകയും വികസികുകയും ചെയ്യുന്ന ഒരു പ്രപഞ്ചത്തിനു തുടക്കത്തിനും മുന്‍പ് എന്ത് എന്ന് ചോദിക്കുന്നത് സാധാരണ അര്‍ത്ഥത്തില്‍ യുക്തിരഹിതമാണ്. എന്നാല്‍ ഫിസിക്സ് ശാസ്ത്രജ്ഞന് ഈ ചോദ്യം സ്വയം ചോദിക്കുന്നത് മറ്റു ചില ആവശ്യങ്ങള്‍ക്കാണ് - നാം ഇന്നറിയുന്ന രീതിയിലുള്ള പ്രകൃതി നിയമങ്ങള്‍ ആ ഒരു പോയിന്റില്‍ അസാധുവാകുമോ; അഥവാ ആകുമെങ്കില്‍ ആ പോയിന്റിനപ്പുറമുള്ള എന്തെങ്കിലും സംഭവങ്ങള്‍ എങ്ങെനെയറിയാം; പ്രപഞ്ചത്തിന്റെ പിന്നീടുള്ള ദ്രുത വികാസത്തിനോ അതിലെ ഡാര്‍ക് മാറ്റര്‍ പോലുള്ള സംഗതികളെക്കുറിച്ചൊക്കെ എന്തെങ്കിലും സൂചന അതു തരുമോ; മറ്റു പ്രപഞ്ചങ്ങള്‍ ഉണ്ടോ എന്നൊക്കെയാണ് അവരുടെ അന്വേഷണം.
ആപേക്ഷിക സിദ്ധാന്തമനുസരിച്ച് യാതൊരു ബാഹ്യ ഇടപെടലുമില്ലാതെ പ്രപഞ്ചം സ്വയംഭൂവാകുകയും സ്ഥലകാലങ്ങളോടൊത്തു വികസിക്കുകയും, അതിലെ ഉര്‍ജ്ജം 'ഉറഞ്ഞുകൂടി' ദ്രവ്യമാകുകയും വീണ്ടും ഊര്ജ്ജമാകുകയുമൊക്കെ ചെയ്യുന്നതിനു യാതൊരു പ്രശ്നവുമില്ല. ഇതൊന്നും സിദ്ധാന്തം ചുമ്മാ അടിച്ചുവിടുന്നതല്ല - കൃത്യമായ ഗണിതസമീകരണങ്ങളോടെയാണ്. ബിഗ് ബാംഗ് സംഭവിച്ചതിനു ശാസ്ത്രീയ തെളിവുകളും (കോബ് സാറ്റലൈറ്റ് പഠനമുള്‍പ്പടെ) ധാരാളമാണ്. (ഇനി അതൊക്കെ ഉഹാപോഹമാണെന്ന് പറഞ്ഞാല്‍ എനിക്കു അതിനുള്ള മറുപടിയില്ല. നല്ല നമസ്കാരം പറഞ്ഞു പിരിയാം:)
ഇ) >>" ..ശാസ്ത്രത്തിന്റെ കാര്യമല്ലേ കാത്തിരുന്നു കാണാം .... ഇന്നലത്തെ സത്യം ഇന്നു നുണ.ഇന്നത്തെ സത്യം നാളത്തെ ....... ഞാനൊന്നും പറയുന്നില്ലേ"
ശാസ്ത്രത്തില്‍ പുതിയ വസ്തുതകള്‍ കണ്ടെത്തുന്നതുസരിച്ച് സിദ്ധാന്തങ്ങളും അനുമാനങ്ങളും മാറ്റേണ്ടി വരും. അതൊരു പോരായ്മയായി കാണുന്നത് സയന്‍സ് അറിയാത്തതുകൊണ്ടാണ്.
ദൂരദര്‍ശിനികളില്ലാതിരുന്ന കാലത്ത് നക്ഷത്രങ്ങള്‍ വെറും പ്രകാശപ്പൊട്ടുകളാണെന്നും അവയെ ആകാശത്ത് ഒട്ടിച്ചു വച്ചിരിക്കയാണെന്നുമൊക്കെ ആളുകള്‍ കരുതി - അന്നത്തെ അറിവിന്റെ പരമാവധി അഥവാ ശാസ്ത്രം അതായിരുന്നു. ദൂരദര്‍ശിനികള്‍ വനപ്പോള്‍ തെറ്റുകള്‍ ബോധ്യമായി. കൃത്രിമോപഗ്രഹങ്ങളുടെ ഇക്കാലത്ത് ആ പറഞ്ഞതിലും പിഴവുകളുണ്ടെന്നു ബോധ്യമാകുന്നു. എന്നുവച്ച് നക്ഷത്രങ്ങളും മാറിയിട്ടില്ല അവയുടെ പ്രകാശത്തിനോ ആകാശസഞ്ചാരത്തിനോ വ്യത്യാസവും വന്നിട്ടില്ല - മാറിയത് നമുക്ക് അവയെ കുറിച്ചുള്ള കാഴ്ചപ്പാടു മാത്രമാണ്.
സ്വയം തിരുത്തി പുതിയ കണ്ടെത്തലുകളെ ഉള്‍ക്കൊള്ളിച്ച് മുന്നേറാനുള്ള ശാസ്ത്രത്തിന്റെ അതിജീവന കഴിവിനെയാണ് അതു കാണിക്കുന്നത്. ഓരോ പ്രതിഭാസത്തിനും നല്കുന്ന വിശദീകരണങ്ങള്‍ ആ പ്രതിഭാസത്തിന്റെ അടുത്ത സ്റ്റേജിനെ വിവരിക്കാന്‍ പര്യാപ്തമാകാതെ വരുമ്പോള്‍ വിശദീകരിക്കുന്ന സിദ്ധാന്തത്തെ വിപുലീകരിക്കുന്നു - അല്ലെങ്കില്‍ വിശാലമായ പുതിയൊന്നിനെ അവിടെ വയ്ക്കുന്നു.അത്രതന്നെ. അല്ലാതെ ഇനലെ പറഞ്ഞതെല്ലാം നുണ എന്നൊന്നുമല്ല അതിനര്‍ത്ഥം.
>>>>"ശാസ്ത്രം മാത്രം ശരി മതം മുഴുവന്‍ തെറ്റ് എന്ന ആശയത്തോട് യോജിക്കുന്നില്ല .അത് പോലെ തന്നെ ശാസ്ത്രം വച്ചു ഖുര്‍ ആന്‍ തെറ്റാണെന്ന് പറയുന്നതിനോടും .."
ഈ പോസ്റ്റെഴുതാന്‍ താങ്കള്‍ക്ക് പ്രചോദനമുണ്ടായത് ശാസ്ത്രം വച്ച് ആരെങ്കിലും ഖുര്‍ ആനെ എതിര്‍ക്കുന്നതു കണ്ടിട്ടാണോ ?
മതത്തെ വിശദീകരിക്കാന്‍ ശാസ്ത്രം ഉപയോഗികുന്നതിലേ എനിക്കു വ്യക്തിപരമായി എതിര്‍പ്പുള്ളൂ. മതം മുഴുവന്‍ തെറ്റാണെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ലേ :)
നരവംശശാസ്ത്രപരമായി മതങ്ങള്‍ക്കും മനുഷ്യ വികാസത്തില്‍ പങ്കുണ്ട് എന്നാണ് എന്റെ അറിവ്.
എന്നുവച്ച് മതം പറയുന്നതെല്ലാം വസ്തുതാപരമണെന്ന് എനിക്കഭിപ്രായമില്ല. അവ വസ്തുതാപരവും ശാസ്ത്രീയവുമാണെങ്കില് അതു മതവിശ്വാസികള്‍ അവരുടെ കഴിവിനനുസരിച്ച് തുറന്നുകാട്ടട്ടെ. അപ്പോള്‍ അതേക്കുറിച്ചു ചര്‍ച്ചയാവാം.
>>"സലാഹുദ്ദീന് മറുപടി പറഞ്ഞാല്‍ അത് മതം അടിഷ്ടാനമാക്കി ആയിരിക്കും അത് താങ്കളുടെ യുക്തിബോധം സമാധിച്ചു തരികയും ഇല്ല."
'യുക്തി' എന്നതിനു മതം ശാസ്ത്രം എന്നിങ്ങനെ പല പല വേര്ഷനുകളൊന്നുമില്ല. യുക്തി ഒന്നേയുള്ളൂ.
താങ്കളുടെ കൈയ്യിലെ ടോര്‍ച്ച് ലൈറ്റ് പെട്ടെന്ന് കെട്ടു പോയാല്‍ യുക്തി കൊണ്ട് ചിന്തിക്കാവുന്ന കാരണങ്ങള്‍ എന്തൊക്കെയാണ് ? സ്വിച്ച് ഓഫായതാകാം, ബാറ്ററി കേടായതാകാം, ബള്‍ബ് ഫ്യൂസായതാകാം, ഇവയൊക്കെതമ്മിലുള്ള കണക്ഷന് എവിടെയോ പോയതുമാകാം. അല്ലേ ? അതാണ് യുക്തി. ഏതോ അദൃശ്യ ശക്തി വന്ന് എന്റെ ടോര്‍ച്ച് കേടാക്കി എന്നല്ലല്ലോ നമ്മളാരും ആ നേരം ചിന്തിക്കുക ? ആ യുക്തിയേ എല്ലാ വാദമുഖത്തും ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ. വാദിക്കുന്നവരുടെ വിശ്വാസമല്ല, ലോജിക്ക് ആണ് മുഖ്യം എന്നു ചുരുക്കം.
>>"മരണത്തിനു താങ്കള്‍ നല്കിയ നിര്‍വ്വചനം ഒരു ശാസ്ത്ര വിദ്ധ്യാര്ത്തി എന്ന നിലയില്‍ അല്ലെ ...ശാസ്ത്രം അറിയാത്ത ഒരു യുക്തിവാദി മരണത്തെ എങ്ങനെയാവും നിര്‍വ്വചിക്കുക എന്നറിയാന്‍ താത്പര്യം ഉണ്ട് .."
ഇതൊരു കൊനഷ്ടായല്ലോ അജ്ഞാതന്‍ മാഷേ,
എനിക്ക് നീന്തലറിയാം. എന്നെ പിടിച്ചു കയത്തിലിട്ടാല് ഞാന്‍ നീന്തിക്കയറുകയല്ലേ ഉള്ളൂ ? അല്ലാതെ 'നീന്തലറിയാത്തവന്‍ എങ്ങനെയാണ് നീന്തുക' എന്ന് ഡെമോണ്സ്ട്റേറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ??
എന്നെ സംബന്ധിച്ചിടത്തോളം മരണത്തിന്റെ ശാസ്ത്രീയ വേര്‍ഷന്‍ ആണു ശരി. മരണവുമായി ബന്ധപെട്ട് നടത്തുന്ന/നടത്തിയ നിരീക്ഷണ ഗവേഷണങ്ങളത്രയും പറയുന്നത് ഇതു തന്നെ. ഇനി അതല്ല ശരി, വേറെന്തോ ആണ് എന്ന് പറഞ്ഞുതരാന്‍ ആരും തിരികെ ജീവനോടെ വന്നിട്ടില്ലല്ലോ. അങ്ങനെയുണ്ടായാല്‍ ഇ തിയറി ശാസ്ത്രം മാറ്റുകയോ വിപുലീകരിക്കുകയോ ചെയ്യും. (ആദ്യകാലത്തൊക്കെ ഹൃദയം നിന്നാല്‍ മരണം ആണ് എന്ന് ശാസ്ത്രം അനുമാനിച്ചിരുന്നു. ശക്തമായ കൂടുതല്‍ ഉപകരണങ്ങളുമായി പഠനങ്ങള്‍ നടന്നപ്പോള്‍ മനസിലായി മസ്തിഷ്ക മരണമാണ് ശരിക്കുള്ള മരണമെന്ന്. എന്നാല്‍ കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ കോശമരണമാണ് യഥാര്‍ത്ഥ മരണമെന്ന് പിന്നീട് കണ്ടെത്തി. നാളെ വേറെ പ്രതിഭാസങ്ങള്‍ കണ്ടെത്തിയാല്‍ അതും ഈ വിശദീകരണത്തില്‍ ചേര്‍ത്ത് വിപുലീകരിക്കും. അത്രതന്നെ.)
പ്രിയ സലാഹുദ്ദീന് ഭായ്,
>>"താങ്കള്‍ ഒരു വിദ്യാര്‍ത്ഥിയാണ് ഒരു ലക്ഷ്യവുമില്ലാതെയാണോ താങ്കള്‍ പഠിക്കുന്നത്?അങ്ങിനെയെങ്കില്‍ താങ്കള്‍ എന്തിന് പഠിക്കണം?
താങ്കളുടെ ജീവിതത്തിലേക്ക് ഏത് നിസ്സാര സംഗതികളായാലും അതിനൊരു ലക്ഷ്യമുണ്ട്. അതല്ലെ ആ പ്രവര്‍ത്തിയുടെ യുക്തി.
നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിക്കും ഒരോ നിയോഗമുണ്ട് എന്ന് താങ്കള്‍ സമ്മതിക്കുമോ?"
നിയോഗ?വും ലക്ഷ്യവും ഒരേ അര്‍ത്ഥത്തിലാണോ താങ്കള്‍ പ്രയോഗിച്ചത് ?
രണ്ടും രണ്ടാണ് എന്നാണ് എനിക്കറിയാവുന്നത്. ആ വ്യത്യാസം തന്നെയാണ് താങ്കളുടെ ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരവും.
ഞാന്‍ ഒരു ലക്ഷ്യത്തോടെ ഒരുകാര്യം ചെയ്ത് ആ കാര്യം നേടിയാല്‍ ഒരു മതവിശ്വാസി പറയും അതു നിയോഗമാണെന്ന്. ഞാന്‍ അതിനെ അങ്ങനെ കാണുന്നില്ല. അത്ര തന്നെ. അതു വെറും ചോയിസിന്റെ പ്രശ്നമാണ്. യാദൃശ്ചികമായ ഒരു സംഭവം നടന്നാല്‍ ചിലര്‍ അതിനെ 'വിധി' എന്നു പറയുന്നതു പോലെതന്നെ.
suraj bhai...
ReplyDeletethx for ur detail reply...now i have classes.cant able to type in malayalam from here.i ll reach home friday evening.will give reply for ur comment on friday.again thx for ur detail reply.take care
പ്രിയ സൂരജ് ഭായ്
ReplyDelete"നിയോഗ?വും ലക്ഷ്യവും ഒരേ അര്‍ത്ഥത്തിലാണോ താങ്കള്‍ പ്രയോഗിച്ചത് ? "
താങ്കള്‍ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു. ലക്ഷ്യവും നിയോഗവും പരസ്പര പൂരകങ്ങളാണ്. ലക്ഷ്യ്ത്തിലെത്തുക
എന്നതാണ് നമ്മുടെ നിയോഗം (mission, ദൌത്യം) എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ലക്ഷ്യമില്ലെങ്കില്‍ പിന്നെ നിയോഗമില്ല.
എന്റെ വാചക ഘടനയില്‍ വന്ന പിഴവാണെന്ന് തോന്നുന്നു താങ്കള്‍ ഇത് രണ്ടും ഒന്നാണോ എന്ന് സംശയിക്കാന്‍ കാരണം.
“ നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിക്കും ഒരോ നിയോഗമുണ്ട് എന്ന് താങ്കള്‍ സമ്മതിക്കുമോ“ എന്നതിന് പകരം
“ നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിക്കും ഒരോ ലക്ഷ്യമുണ്ട് എന്ന് താങ്കള്‍ സമ്മതിക്കുമോ“ എന്നാക്കി മാറ്റുക.
ഇവിടെ പ്രവൃത്തിയാണ് നമ്മുടെ നിയോഗമായി കണക്കാക്കേണ്ടത്.
വാചക ഘടനയിലെ കുഴപ്പങ്ങളെ കൂടുതല്‍ നന്നായറിയുന്നവര്‍ തിരുത്തി തരിക.ആശയങ്ങള്‍ പ്രതിഫലിപ്പിക്കപെടണമെങ്കില് ശക്തമായ ഭാക്ഷയും ഉണ്ടാവേണ്ടതുണ്ട്. ഞാന്‍ അതില്‍ അല്പം വീക്കാണ്. ക്ഷമിക്കണം
ജീവിതത്തിന് ഒരു ലക്ഷ്യവുമില്ലെന്നാണോ താങ്കള്‍ പറയുന്നത്? ഒന്ന് കൂടിവ്യക്തമാക്കിയാല് നന്നായിരുന്നു.
“ഞാന്‍ ഒരു ലക്ഷ്യത്തോടെ ഒരുകാര്യം ചെയ്ത് ആ കാര്യം നേടിയാല്‍ ഒരു മതവിശ്വാസി പറയും അതു നിയോഗമാണെന്ന്.“
ഇത് ഒന്ന് കൂടി വ്യക്തമാക്കാമോ?
@ suraj bhai
ReplyDelete"ഈ പോസ്റ്റെഴുതാന്‍ താങ്കള്‍ക്ക് പ്രചോദനമുണ്ടായത് ശാസ്ത്രം വച്ച് ആരെങ്കിലും ഖുര്‍ ആനെ എതിര്‍ക്കുന്നതു കണ്ടിട്ടാണോ ?
തീര്‍ച്ചയായും ...അത് മാത്രമാണ് ഈ പോസ്റ്റ് എഴുതാനുള്ള കാരണം ..."യുക്തിവാദി" എന്ന് സ്വയം വിളിക്കുകയും പരിച്ചയപെടുതുകയും ചെയ്യുന്ന ചില "അല്പന്മാര്" മതെകുറിചോ ശാസ്ത്രത്തെ കുറിച്ചോ ഒരു വീവരമില്ലാതെ മതത്തെ എതിര്‍ക്കാന്‍ ശാസ്ത്രം ഉപയോഗിക്കുന്നത് കണ്ടു സഹികെട്ടത് കൊണ്ടാണ് ഈ പോസ്റ്റ് ഇട്ടത് ...
പരിഹാസ രൂപേണ ഈ പോസ്റ്റ് ഇട്ടത് അത്തരം "യുക്തിവാദികല് ഇതു കണ്ടു സംസാരിക്കാന്‍ വന്നാല്‍ "ശാസ്ത്രം കൊണ്ടു മതത്തെ എതിര്ക്കുനത്തിലെ പൊട്ടത്തരം" ബോധ്യപ്പെടുത്തി കൊടുക്കണം എന്നാണു വിചാരിച്ചത്.[ഭൂമിയുടെ ഉത്ഭവത്തെ കുറിച്ചും ഡാര്വിന് സിദ്ധാന്തത്തെ കുറിച്ചും താങ്കല്ക്കുളത് പോലെ അറിയില്ലെങ്കിലും വ്ക്തമായ കാഴ്ചപ്പാടുകള്‍ എനിക്കും ഉണ്ട് ].അതിലാതവരെ അതിനെ കുറിച്ചു ബോധ്യപ്പെടുത്തണം എന്ന് ഉണ്ടായിരുന്നു...താങ്കളുടെ വിശദമായ മറുപടി കാരണം ആ ജോലി കുറഞ്ഞു കിട്ടി ...
ശാസ്ത്രം ഉപയോഗിച്ചു മതത്തെ എതിര്കുന്നതില് താങ്കള്‍ക്കും എതിര്പുണ്ടന്നരിഞ്ഞതില്‍ സന്തോഷം ...
പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള big bang theory വെറും അനുമാനം ആണെന്ന് പറഞ്ഞാലും അതില്‍ വിശ്വസിക്കുന്നു[കാരണം പറഞ്ഞു തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല ]
ഭൂമിയുടെ ഉത്ഭവത്തെ കുറിച്ചുള്ള ശാസ്ത്ര സിദ്ധാന്തം നമ്മള് രണ്ടു പേരും വിശ്വസിക്കുന്നു എന്നതിനാല്‍ ആ ചര്‍ച്ച തത്കാലം നമ്മുക്ക് അവസാനിപിക്കാം ..
ReplyDeleteഡാര്വിന് സിദ്ധാന്തം ശരിയാണെന്ന് താങ്കള്‍ വിശ്വസിക്കുന്ന്ടോ ?അതിനെ പറ്റി ഒന്നു വിശദീകരിക്കുമോ [ബുദ്ധിമുട്ടാവില്ലെന്നു കരുതുന്നു ].ആദ്യ ജീവന് ഉണ്ടായത് ജലത്തില്‍ ആണോ അതോ കരയില്‍ ആണോ ?
"'യുക്തി' എന്നതിനു മതം ശാസ്ത്രം എന്നിങ്ങനെ പല പല വേര്ഷനുകളൊന്നുമില്ല. യുക്തി ഒന്നേയുള്ളൂ. "
താങ്കളുടെ ഈ അഭിപ്രായം സത്യം ആയിരുന്നെകില്‍ ഇന്നു യുക്തിവാദികല് എന്ന് വിളിക്കപെടുന്ന സമൂഹം ഉണ്ടാകുമായിരുന്നില്ല എന്ന് ഞാന്‍ കരുതുന്നു ...കാരണം മതത്തിലെ വിശ്വാസങ്ങള്‍ /അനുഷ്ട്ടനങ്ങള്‍ യുക്തിക്കു നിലക്കുനതല്ല എന്ന് പറഞ്ഞല്ലേ യുക്തി വാദികള്‍ മതത്തെ എതിര്‍ക്കുന്നത് ..അപ്പോള്‍ യുക്തി ഒന്നാണെന്ന് പറയാന്‍ പറ്റുമോ ?
"വാദിക്കുന്നവരുടെ വിശ്വാസമല്ല, ലോജിക്ക് ആണ് മുഖ്യം "
താങ്കളുടെ ലോജിക് വച്ച് "കറന്റ് " എന്താണെന്ന് ഒന്നു വിശദീകരിക്കാമോ ?[ഫിസിക്സിലെ വിശദീകരണം അല്ല..താങ്കളുടെ ലോജിക് വച്ചുള്ള വിശദീകരണം ആണ് ചോദിച്ചത് ]
"ശാസ്ത്രത്തില്‍ പുതിയ വസ്തുതകള്‍ കണ്ടെത്തുന്നതുസരിച്ച് സിദ്ധാന്തങ്ങളും അനുമാനങ്ങളും മാറ്റേണ്ടി വരും"
ഇങ്ങനെ ഒരിക്കല്‍ ശാസ്ത്രം ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്ന ശാസ്ത്ര സൂചനകളുമായി യോജിക്കും എന്നു ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ അത് നിഷേടിക്കുമോ?
"എന്നെ പിടിച്ചു കയത്തിലിട്ടാല് ഞാന്‍ നീന്തിക്കയറുകയല്ലേ ഉള്ളൂ ? അല്ലാതെ 'നീന്തലറിയാത്തവന്‍ എങ്ങനെയാണ് നീന്തുക' എന്ന് ഡെമോണ്സ്ട്റേറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ??"
ഇതു ഇഷ്ടപ്പെട്ടു :)
"യാദൃശ്ചികമായ ഒരു സംഭവം നടന്നാല്‍ ചിലര്‍ അതിനെ 'വിധി' എന്നു പറയുന്നതു പോലെതന്നെ."
ഈ 'വിധി ' എന്നു പറഞ്ഞാല്‍ താങ്കള്‍ ഉദേശിക്കുന്നത് ??
"പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്ഭവം സ്പെഷ്യല്‍ തന്നെയാണ്. സ്പെഷ്യല്‍ ആയ സംഭവങ്ങള്‍ക്ക് പ്രകൃതിയില്‍ പ്രത്യേക സാഹചര്യങ്ങളും വേണം."
ReplyDeleteഒരു കുഞ്ഞു ചോക്ക് കഷ്ണം പോലും സ്വയം ഉണ്ടായി അല്ലെങ്ങില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായി എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?ഇതിനൊക്കെ ഒരു സൃഷ്ട്ടാവ് [ദൈവം ]ഇല്ലെന്നു താങ്കള്‍ വിശ്വസിക്കുനുവോ ?ദൈവത്തെ പറ്റി താങ്കളുടെ കാഴ്ച്ചപ്പാട് ഒന്നു വ്യക്തമാക്കാമോ ?
"ശാസ്ത്രത്തില്‍ പുതിയ വസ്തുതകള്‍ കണ്ടെത്തുന്നതുസരിച്ച് സിദ്ധാന്തങ്ങളും അനുമാനങ്ങളും മാറ്റേണ്ടി വരും"
ഖുര്‍ ആനില്‍ ഇതു പോലെ മാറ്റി പറഞ്ഞതായ വല്ല കാര്യങ്ങളും താങ്കള്‍ക്കറിയാമോ ?
ചോദ്യങ്ങളുടെ എണ്ണം ഇത്തിരി കൂടിയോ എന്ന ചെറിയ സംശയം ഉണ്ട് :) സമയം എടുതായാലും മറുപടി തരാന്‍ ശ്രമിക്കുക ...
ഓ ടോ :സുരജ് ഇപ്പോള്‍ വിദ്യാര്‍ഥിയാണോ അതോ പഠനം കഴിഞ്ഞോ ?
അഞ്ജാതാ ബലേ ഭേഷ് നന്നായിരിക്കുന്നു.
ReplyDeleteഭൂമിയുടെ ഉത്ഭവത്തെ കുറിച്ചുള്ള ശാസ്ത്ര സിദ്ധാന്തം നമ്മള് രണ്ടു പേരും വിശ്വസിക്കുന്നു എന്നതിനാല്‍ ആ ചര്‍ച്ച തത്കാലം നമ്മുക്ക് അവസാനിപിക്കാം ..
അങ്ങനെയങ്ങ് പോവാതെ താങ്കള്‍ വിശ്വസിയ്കുന്ന ഖുര്‍ആനില്‍ ഈ വാക്ക്യങ്ങളില്‍ താങ്കള്‍ക്ക് വിശ്വാസമില്ലാന്ന് കൂടി പറഞ്ഞു പോ മാഷേ.. അല്ലെങ്കില്‍ ഇതിന്റെയൊക്കെ അര്‍ത്ഥം കൂടി പറ.ഞങ്ങള്‍ നിങ്ങളുടെ ഭാഷയില്‍ “..."യുക്തിവാദി" എന്ന് സ്വയം വിളിക്കുകയും പരിച്ചയപെടുതുകയും ചെയ്യുന്ന ചില "അല്പന്മാര്" ...
1). 7:54. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു.എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു.രാത്രികൊണ്ട് അവന് പകലിനെ മൂടുന്നു.ദ്രുതഗതിയില്‍ അത് പകലിനെ തേടി ചെല്ലുന്നു.സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും തന്റെ കല്പനയ്ക്കനുസരിച്ച് വിധേയമാക്കപ്പെട്ട നിലയില്‍ (അവന് സൃഷ്ടിച്ചിരിക്കുന്നു) അറിയുക: സൃഷ്ടിയും ശാസനാധികാരവും അവന്നു തന്നെയാണ്.ലോക രക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.
പ്രിയ അഞ്ജാതാ ബിഗ് ബാംഗ് തിയറി വിശ്വസിയ്ക്കുന്ന ഒരാള്‍ക്ക് ഒട്ടും ഉള്കൊള്ളാനാവില്ലല്ലോ ഈ സൂക്തങ്ങളില്‍ പറഞ്ഞ കാര്യം താങ്കള്‍ ഇതും വിശ്വസിയ്ക്കുന്നുണ്ടോ ? ഇതൊരു ഒരൊറ്റ ചോദ്യം ഇനി പുറകെ ... എല്ലാം ഒരുമിച്ച് ചോദിച്ചാല്‍ കൊച്ചു മണ്ടയില്‍ ഉത്തരം കിട്ടാതാവും .
കഷ്ട്ടം ..വിചാരം എന്താ വിചാരിച്ചത് എനിക്ക് ഉത്തരം മുട്ടി ഞാന്‍ നിറുത്തിയത് ആണെന്നാണോ ?
ReplyDelete"7:54. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു.എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു.രാത്രികൊണ്ട് അവന് പകലിനെ മൂടുന്നു.ദ്രുതഗതിയില്‍ അത് പകലിനെ തേടി ചെല്ലുന്നു.സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും തന്റെ കല്പനയ്ക്കനുസരിച്ച് വിധേയമാക്കപ്പെട്ട നിലയില്‍ (അവന് സൃഷ്ടിച്ചിരിക്കുന്നു) അറിയുക: സൃഷ്ടിയും ശാസനാധികാരവും അവന്നു തന്നെയാണ്.ലോക രക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു"
6 ദിവസം കൊണ്ടല്ല സൃഷ്ടിച്ചത എന്ന് പറയാന്‍ താങ്കളുടെ കയില് തെളിവുണ്ടോ ?
"രാത്രികൊണ്ട് അവന് പകലിനെ മൂടുന്നു.ദ്രുതഗതിയില്‍ അത് പകലിനെ തേടി ചെല്ലുന്നു"
ഇതില്‍ എന്താണ് താങ്കള്‍ക്കു മനസിലാവാത്തത് ?ഇനി എപ്പോ ഇതിന്റെ രണ്ടിന്റെ ഇടയിലും വല്ലതും ഉണ്ടാനെനാണോ പറഞ്ഞു വരുനത് ..വ്യക്തമാക്കുക
"സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും തന്റെ കല്പനയ്ക്കനുസരിച്ച് വിധേയമാക്കപ്പെട്ട നിലയില്‍ (അവന് സൃഷ്ടിച്ചിരിക്കുന്നു) അറിയുക: സൃഷ്ടിയും ശാസനാധികാരവും അവന്നു തന്നെയാണ്"
പറ വിചാരമേ ..ഇതിന്റെ ഒക്കെ കണ്ട്രോള് പിന്നെ ആരുടെ കയില്ലാ .ഇന്ത്യന്‍ പ്രസിടെന്റിന്റെയോ അതോ ബുഷിന്റെയോ ?അതോ ബിഗ് ബന്ഗ് തിയറി കൊണ്ടു വന്ന ശാസ്ട്രജ്ഞാന്ന്റെയോ?ഇനി ഇപ്പോ അതൊന്നും ആരുടെയും കണ്ട്രോളില് അല്ല എന്നാണു പറയുന്നതെങ്ങില്‍ അതിന്റെയും തെളിവ് കൊണ്ടു വരൂ ..എനിട്ട് സംസാരിക്കാം ...
അജ്ഞാതാ...
ReplyDeleteവളരേ ശരിയാണു്... ഒരു കൊച്ചു കഷ്ണം ചോക്കു് പോലും തന്നെ ഉണ്ടാവില്ല.. അത് കൊണ്ടാണു് പറയുന്നത് ഇത്രയും മഹത്വപൂര്‍ണ്ണനായ ദൈവം തന്നെത്താനെ ഉണ്ടായി എന്നു വിശ്വസിക്കുന്നതിലും എളുപ്പം ഈ നിസ്സാരമായ പ്രപഞ്ചം തന്നെത്താന്‍ ഉണ്ടായി എന്നു വിശ്വസിക്കുന്നതു് ആണെന്നു്.
ഇനി പ്രപഞ്ചത്തേക്കാളും സങ്കീര്‍ണ്ണമല്ല ഈശ്വരന് എന്നു പറയുന്നില്ലല്ലോ??????
ചെറിയ ഒന്നു തനിയെ (ബിഗ് ബാംഗ്/Evolution വഴി) ഉണ്ടായി എന്നു വിശ്വസിക്കാന്‍ തയ്യാറല്ല. എന്നാല്‍ അതൊക്കെ തനിയെ ഉണ്ടാവാന്‍ കഴിയാത്തതിനാല്‍ അതിനേക്കാള്‍ സങ്കീര്‍ണ്ണമായ എന്തോ ഒന്നു തനിയേ ഉണ്ടായി.. എന്നിട്ട്, ഒരാഴ്ചയെടുത്ത് എല്ലാം സൃഷ്ടിച്ചു..
ചെറിയൊരു തമാശയില്ലേ ഇതില്‍ ??
ദൈവം, പ്രപഞ്ചം എന്നീ വാക്കുകള്‍ക്കു പകരം വേറെ ഒരു ഉദാഹരണം കൊടുത്തിട്ടു ചോദിച്ചാല്‍ ഒരു കൊച്ചു കുട്ടിക്കു പോലും മനസ്സിലാക്കാവുവുന്നതല്ലേ ഉള്ളൂ ഇതിലെ വിരോധാഭാസം ? {എന്നാല്‍ ദൈവവും പ്രപഞ്ചവും ആയപ്പോള്‍ വളര്‍ന്നു വലുതായവര്‍ പോലും ഈ വിരോധാഭാസം കാണാന്‍ മടിക്കുന്നു... അതിനു നേരെ കണ്ണടക്കുന്നു}
For your reply to Vichaaram (especially the last paragraph), you might want to read the link I gave earlier - about Russell's Teapot.
Either you didn't read it at all...
Or didn't read it well! :)
- Sandeep.
അഞ്ജാതാ താങ്കളല്ലേ പറഞ്ഞത്
ReplyDeleteബിഗ്ബാംഗ് തിയറിയില്‍ താങ്കള്‍ക്ക് വിശ്വാസമുണ്ടന്ന് പിന്നെ ഇതും . ഏതെങ്കിലും ഒരു തോണിയില്‍ നില്ക്കൂ രണ്ടു തോണിയിലും കാലിട്ട് നില്‍ക്കാതെ .
അല്ലാഹു ഇരിക്കുന്നത് സിംഹാസനത്തിലാണു പോലും ഹഹ ഹ ഹ ഹ നിങ്ങള്‍ തന്നെ പറയുന്നു അതൊരു ശക്തിയാണന്ന് അതിന് രൂപങ്ങളോ ഭാവങ്ങളോ ഇല്ലെന്ന് ഇതൊന്നുമില്ലാത്തൊരാളെങ്ങനെ സിംഹാസനത്തിലിരിക്കുക ... വിശ്വാസത്തിനും ഒരു യുക്തിവേണം അല്ലെങ്കില്‍ വിശ്വാസം തന്നെ യുക്തിരഹിതമാവും .
ഡോ:സൂരജ് താങ്കളൊന്ന് പറഞ്ഞു കൊടുക്കു ദിവസവും ..രാത്രിയും പകലും എന്നതുമൊക്കെ എങ്ങനെ ഉണ്ടാവുന്നു താങ്കള്‍ പറയുന്നത് ഈ കുഞ്ഞുകുട്ടന് അഞ്ജാതന് വിശ്വസിയ്ക്കും കാരണം താങ്കളെ ചോദ്യം ചെയ്താല്‍ ഒരായിരം ചോദ്യങ്ങള്‍ കൊണ്ട് ഇവരുടെ വായ അടപ്പിയ്ക്കുമെന്നറിയാം .
എന്തു വിദ്യാര്ത്ഥിയാണന്നാ പറഞ്ഞത് ശാസ്ത്ര വിദ്യാര്‍ത്ഥിയോ ചുമ്മാ എന്തിനാ ആ പൈസ കളയുന്നത് വല്ല ദര്‍സ്സിലും പോയിരിന്നു ഒരു മതപഠനം മാത്രം നടത്തിയാല്‍ പോരെ . കഷ്ടം
താങ്കള്‍ പറഞ്ഞത് :..."യുക്തിവാദി" എന്ന് സ്വയം വിളിക്കുകയും പരിച്ചയപെടുതുകയും ചെയ്യുന്ന ചില "അല്പന്മാര്" മതെകുറിചോ ശാസ്ത്രത്തെ കുറിച്ചോ ഒരു വീവരമില്ലാതെ മതത്തെ എതിര്‍ക്കാന്‍ ശാസ്ത്രം ഉപയോഗിക്കുന്നത് കണ്ടു സഹികെട്ടത് കൊണ്ടാണ് ഈ പോസ്റ്റ് ഇട്ടത് ...
എന്റെ അഞ്ജാതാ ശരീഖ് ഹൈദര്‍ വെള്ളറക്കാടന്‍ എന്നൊരു മഹാനാണ് ഖുര്‍ആനില്‍ ശാസ്ത്രം ഇന്നു കണ്ടെത്തുന്ന കാര്യങ്ങള്‍ ഉണ്ടന്ന് സമര്‍ത്ഥിച്ചത് അവസാനം അവന്റെ പൊടിപോലും ഇല്ല ഇതിനെതിരാണ് ജബ്ബാര്‍ മാഷ് പോസ്റ്റിട്ടത് ആദ്യം രണ്ടു പോസ്റ്റുകളുടേയും തിയതി ഒന്നു നോക്കൂ . എന്നിട്ട് ചുമ്മാ ബ്ലാ ..ബ്ലാന്ന് അടിയ്ക്കാതെ .
ആ ലിങ്ക് ഞാന്‍ വായ്ച്ചതാ ... മനുഷ്യന് എങ്ങനെ ഉണ്ടായി ? ഇതിന് താങ്കളുടെ ഒരു ഉത്തരം തരാമോ ?[ദയവു ചെയ്തു ഗൂഗിളില്‍ തപ്പി ലിങ്കുമായ് വരരുത് ].താങ്കളുടെ യുക്തിക്കനുസരിച്ച് ഒരു മറുപടി തന്നാല്‍ മതി .. ഡാര്വിന് എന്ന മനുഷ്യന് പറഞ്ഞ സിധാന്തതെക്കാള് ദൈവത്തിന്റെ ഗ്രന്ഥം എന്ന് സ്വയം പറയുന്ന ഖുര്‍ ആനില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ട്ടം . ഡാര്വിന്റെത് ഇന്നും സിദ്ധാന്തം മാത്രം ആണെനുള്ള വസ്തുത മറക്കരുത് .
ReplyDeleteനമ്മള് ജീവിക്കുന്ന ഈ ലോകത്തിന്റെ രഹസ്യങ്ങള്‍ താനെ വളരെ കുറച്ചു മാത്രമെ നമ്മുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ .....നാം അറിഞ്ഞതിലും അനേകം രഹസ്യങ്ങള്‍ ഇനിയും അറിയാന്‍ ഉണ്ട് ....അതൊന്നും മനസിലാക്കാന്‍ പറ്റാത്ത നാം അത് ഉണ്ടാക്കി എന്ന് അവകാശ പെടുന്ന ദൈവത്തിന്റെ രഹസ്യം ആലോചിച്ചു പോകണോ സഹോദരാ .....
ഇനി തന്റെ ലോജിക്കിന് പറ്റിയ കാര്യങ്ങള്‍ മാത്രമേ വിശ്വാസിക്ക് എന്നനെഗില് "കറന്റ് " [ഫിസ്കിസിലെ ടെഫിനിസഷന് അല്ല ]താങ്കളുടെ ലോജിക് വച്ചു ഒന്നു പറഞ്ഞു തരുമോ ?[തിരിച്ചു ചോദിക്കാന്‍ ആണ് ഭാവമെങ്ങില്‍ എനിക്ക് അറിയില്ല ].
പ്രിയ സന്ദീപ്
ReplyDelete“വളരേ ശരിയാണു്... ഒരു കൊച്ചു കഷ്ണം ചോക്കു് പോലും തന്നെ ഉണ്ടാവില്ല.. അത് കൊണ്ടാണു് പറയുന്നത് ഇത്രയും മഹത്വപൂര്‍ണ്ണനായ ദൈവം തന്നെത്താനെ ഉണ്ടായി എന്നു വിശ്വസിക്കുന്നതിലും എളുപ്പം ഈ നിസ്സാരമായ പ്രപഞ്ചം തന്നെത്താന്‍ ഉണ്ടായി എന്നു വിശ്വസിക്കുന്നതു് ആണെന്നു്.“
മനുഷ്യയുക്തിക്ക് പരിധികളും പരിമിതികളുമുണ്ട്.
ശാസ്ത്രം മനുഷ്യ യുക്തിക്ക് വിധേയമായതാണ്. അതിനാല്‍ തന്നെ ശാസ്ത്രത്തിന് അതിനപ്പുറത്തേക്ക് കടക്കാന്‍ കഴിയീല്ല. അവിടെയാണ് വിശ്വാസത്തിന്റെ പ്രസക്തി. ആരു പറയുന്നത് വിശ്വസിക്കണം. ആരു പറയുന്നതാണ് കൂടുതല്‍ ശരി എന്ന് നമ്മള്‍ക്ക് മനസ്സിലാവണമെങ്കില്‍ നാം എല്ലാം പഠിക്കേണ്ടതുണ്ട്ട്.
ഇവിടെയാണ് പ്രവാചകന്മാരുടെയും വേദ ഗ്രന്ധങ്ങളുടെയും പ്രസക്തി എന്ന് മനസ്സിലാക്കുക.
അല്പം ശാസ്ത്രീയമായ അറിവ് കിട്ടുമ്മ്പോഴേക്കും എന്റെ യുക്തിക്ക് എല്ലാം കീഴൊതുങ്ങണം ശഠിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ശാസ്ത്രം പുതുതായി ഒന്നും ഇവിടേക്ക് കൊണ്ടു വന്നിട്ടില്ല. ഏറ്റവും നിസ്സാരം എന്ന് പറയുന്ന ഒരു ജീവിയെ പോലും ശസ്ത്രത്തിന് ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല. ഇതെല്ലാം ശാസ്ത്രത്തിന്റെ പരിഥികളാണ്. ആ പരിധികളെ നാം ഉള്‍ക്കൊള്ളുന്നതാണ് യുക്തി. മറിച്ചുള്ളതെല്ലാം അഹങ്കാരമല്ലാതെ മറ്റൊന്നുമല്ല.
ദൈവം സൃസ്ഷ്ടിച്ചു എന്ന് പറയുന്നത് ശാസ്ത്രത്തിന് എതിരല്ല. ശാസ്ത്രം നിരീക്ഷിക്കുന്നത് എങ്ങിനെ ഉണ്ടായി എന്ന് മാത്രമാണ്. ആരാണതിന് പിന്നില്‍ എന്ന് പറയുന്നില്ല. അവിടെയാണ് വിശ്വാസം.
സൃഷ്ടിക്കപ്പെടാത്തതാണ് ദൈവം. സ്ര്ഷ്ടിക്കപ്പെട്ടത് ദൈവമല്ല.
ഭൌതികാമായ ഏതെന്ന്കിലും ഒരു വസ്തു സ്വയം ഭൂവായതായി ശാസ്ത്രത്തിന് തെളിയിക്കാന്‍ പറ്റുമോ?
"6 ദിവസം കൊണ്ടല്ല സൃഷ്ടിച്ചത എന്ന് പറയാന്‍ താങ്കളുടെ കയില് തെളിവുണ്ടോ ?
ReplyDelete"രാത്രികൊണ്ട് അവന് പകലിനെ മൂടുന്നു.ദ്രുതഗതിയില്‍ അത് പകലിനെ തേടി ചെല്ലുന്നു"
ഇതില്‍ എന്താണ് താങ്കള്‍ക്കു മനസിലാവാത്തത് ?ഇനി എപ്പോ ഇതിന്റെ രണ്ടിന്റെ ഇടയിലും വല്ലതും ഉണ്ടാനെനാണോ പറഞ്ഞു വരുനത് ..വ്യക്തമാക്കുക
"സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും തന്റെ കല്പനയ്ക്കനുസരിച്ച് വിധേയമാക്കപ്പെട്ട നിലയില്‍ (അവന് സൃഷ്ടിച്ചിരിക്കുന്നു) അറിയുക: സൃഷ്ടിയും ശാസനാധികാരവും അവന്നു തന്നെയാണ്"
പറ വിചാരമേ ..ഇതിന്റെ ഒക്കെ കണ്ട്രോള് പിന്നെ ആരുടെ കയില്ലാ .ഇന്ത്യന്‍ പ്രസിടെന്റിന്റെയോ അതോ ബുഷിന്റെയോ ?അതോ ബിഗ് ബന്ഗ് തിയറി കൊണ്ടു വന്ന ശാസ്ട്രജ്ഞാന്ന്റെയോ?ഇനി ഇപ്പോ അതൊന്നും ആരുടെയും കണ്ട്രോളില് അല്ല എന്നാണു പറയുന്നതെങ്ങില്‍ അതിന്റെയും തെളിവ് കൊണ്ടു വരൂ ..എനിട്ട് സംസാരിക്കാം ..."
സുരാജിന്റെ മറുപടി സുരാജ് പറഞ്ഞു കൊള്ളും..താങ്കള്‍ ചോധിചത്തിനു ഞാന്‍ മറുപടി പറഞ്ഞു അതില്‍ കുറച്ചു സംശയങ്ങളും ചോദിച്ചു ...അതിനെ പറ്റി പറയു . ഇനി സുരജ് യുക്തിവാദി ആയതു കൊണ്ടു ഞാനും യുക്തിവാദിയായി എന്നാണു മറുപടി എങ്കില്‍ ഞാന്‍ നിറുത്തുന്നു ..
ഓ ടോ :ഇപ്പോള്‍ നമ്മള് സംസാരിച്ചു കൊണ്ടിരിക്കുന്ന പോലെയുള്ള അനാവശ്യ കാര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ആണ് ഞാന്‍ ആ ടോപ്പിക്ക് നിറുത്താം എന്ന് ഉദേശിച്ചത് . ഇതില്‍ തൂങ്ങിയാല്‍ നമ്മള് എവിടെയും ഇത്തില്ല .ഇനി താങ്കള്‍ക്കു ഇതു പോലെ തുടരാന്‍ ആണ് താല്പര്യന്മേങ്ങില് കുഴപമില്ല എന്ന് കൂടി അറിയുക്കുന്നു .പക്ഷെ ഇങ്ങോട്ട് ചോദ്യം ചോദികുന്ന പോലെ തിരിച്ചു ചോദിക്കുമ്പോള്‍ വെറുതെ കിടന്നു ഉഴാപാതെ മറുപടി പറയുക ...
LOL!
ReplyDeleteമനുഷ്യയുക്തിക്ക് പരിധികളും പരിമിതികളുമുണ്ട്.
ശാസ്ത്രം മനുഷ്യ യുക്തിക്ക് വിധേയമായതാണ്. അതിനാല്‍ തന്നെ ശാസ്ത്രത്തിന് അതിനപ്പുറത്തേക്ക് കടക്കാന്‍ കഴിയീല്ല. അവിടെയാണ് വിശ്വാസത്തിന്റെ പ്രസക്തി. ആരു പറയുന്നത് വിശ്വസിക്കണം. ആരു പറയുന്നതാണ് കൂടുതല്‍ ശരി എന്ന് നമ്മള്‍ക്ക് മനസ്സിലാവണമെങ്കില്‍ നാം എല്ലാം പഠിക്കേണ്ടതുണ്ട്ട്.
ഇവിടെയാണ് പ്രവാചകന്മാരുടെയും വേദ ഗ്രന്ധങ്ങളുടെയും പ്രസക്തി എന്ന് മനസ്സിലാക്കുക.
എന്താ പ്രവാചകന്മാര് മനുഷ്യരല്ലേ?? അവര്‍ക്ക് ബാധകമല്ലേ ഈ പരിമിതികള്‍ ?
How do they get more information?
Not understanding something doesn't necessarily mean that you have to attribute that to some unknown thing. Just wait until we gain enough knowledge.
Oh God!! Give me strength to stop arguing!! ;)
Sandeep.
"എന്റെ അഞ്ജാതാ ശരീഖ് ഹൈദര്‍ വെള്ളറക്കാടന്‍ എന്നൊരു മഹാനാണ് ഖുര്‍ആനില്‍ ശാസ്ത്രം ഇന്നു കണ്ടെത്തുന്ന കാര്യങ്ങള്‍ ഉണ്ടന്ന് സമര്‍ത്ഥിച്ചത് "
ReplyDeleteആ ബ്ലോഗ് ഞാന്‍ കണ്ടതാ. അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ശരി അല്ല എന്ന് തെളിഞ്ഞോ ?ആ തെളിവുകള്‍ ഒന്നു പറയാമോ സഹോദരാ .അവിടെ കൊടുത്തിട്ടുള്ള കമന്റുകള്‍ മുഴുവന്‍ വായിച്ചു നോക്കിയാല്‍ അറിയാം .ആരൊക്കെ എന്തൊക്കെ പറഞ്ഞുവെന്നും ..പറഞ്ഞ കാര്യങ്ങള്‍ ഡിലീറ്റ് ചെയ്തതെന്നും ....ആരാണ് മുങ്ങി എന്നതും ...കൂട്ടത്തില്‍ അവിടെ ഫസല്‍ എഴുതിയുട്ടുള്ള കാര്യങ്ങള്‍ കൂടി വായിക്കുക ....നിങ്ങളുടെ ചോധിയങ്ങള്ക്ക് മുന്പില് മുങ്ങനമായിരുനെഗില് ആദ്യമേ അദ്ദേഹം മുങ്ങനമായിരുന്നു ....
കണടച്ചു ഇരുട്ട് എന്ന് പറയുന്നവരോട് എന്ത് പറയാന്‍ ??
എന്തോ അസുഖം ബാധിച്ചു നാട്ടില്‍ മടങ്ങി എന്നാണ് അവസാനം അവിടെ എഴുതി കണ്ടത് ...അദ്ധേഹത്തിനു എന്ത് പറ്റി എന്നറിയാതെ മറ്റു വായനക്കാരെ തെറ്റി ധരിപിക്കരുത് ..ഇതൊരു അപേക്ഷ ആണ് ...
ഓ ടോ :
ഈ "അല്പന്മാര്" എന്ന് പറഞ്ഞതില്‍ താങ്കളെ ഞാന്‍ ഉദ്തെഷിചിരുന്നില്ല ..കാരണം വിഷയത്തെ കുറിച്ചു അറിയില്ല എന്ന് താങ്കള്‍ തുറന്നു പറഞ്ഞതാണ് .... വീണ്ടും വീണ്ടും അതുതന്നെ ആവര്ത്തിക്കുനതിന്റെ "യുക്തി "എന്താണ് ?താങ്കള്‍ക്കു അത് കൊണ്ടുവോ?എങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു ....
പ്രിയ സന്ദീപ്
ReplyDeleteതാങ്കള്‍ ദയവായി ഓവര്‍ സ്മാര്ട്ടാകാതിരിക്കുക. ചിരിക്കുന്നത് നല്ലത്. ജ്ഞാനമുള്ളവര്‍ ഒരിക്കലും അഹങ്കരിക്കാറില്ല!
തീര്‍ച്ചയായും പ്രവാച്കന്മാരും മനുഷ്യരാണ്. അവര്‍ക്കും പരിധികളും പരിമിഥികളുണ്ട്. ഇല്ലെന്ന് ഞാന്‍ പറഞ്ഞില്ല. ആദ്യം താങ്കള്‍ പ്രവാചകന്മാര് ആരായിരുന്നു എന്നതിനെ കുറിച്ച് ഒരു പഠനം നടത്തുക. എന്നിട്ട് വരൂ നമുക്ക് തുടരാം.
കൂടൂതല്‍ അറിയാന്‍ ആഗഹിക്കുന്നെങ്കില്
ശാസ്ത്രത്തിനും തത്ത്വചിന്തക്കും അപ്പുറം എന്ന പോസ്റ്റ് വായിക്കുക
എന്നിട്ട് ഇതിന് ഉത്തരം തരുക
“ഭൌതികാമായ ഏതെന്ന്കിലും ഒരു വസ്തു സ്വയം ഭൂവായതായി ശാസ്ത്രത്തിന് തെളിയിക്കാന്‍ പറ്റുമോ?“
ഇതിനുത്തരം തരൂ പ്രിയ സന്ദീപ്.
@ sands
ReplyDeleteHow do they get more information?
U said it.if they are ordinary ppl how they get more information.please reply for this.
Not understanding something doesn't necessarily mean that you have to attribute that to some unknown thing. Just wait until we gain enough knowledge.
This is also right.still u cant able to disprove quran is fake:)so am repeating the same words to u:)
I am not trying to be over smart or anything. But when I saw such an evident contradicion, I couldn't help laughing.. it's true. Sorry for the trouble.
ReplyDelete“ഭൌതികാമായ ഏതെന്ന്കിലും ഒരു വസ്തു സ്വയം ഭൂവായതായി ശാസ്ത്രത്തിന് തെളിയിക്കാന്‍ പറ്റുമോ? [again, this makes me smile.. too]
Evolution എന്നു കേട്ടിട്ടുണ്ടോ? -- ഇതില്‍ കൂടുതല്‍ ഒന്നും എനിക്കു പറയാനില്ല.
I think, I am losing the whole thing once again.. again and again.
Sands.
I am leaving the discussion.
ReplyDeleteHonestly, I did have lot of fun. Lots of interesting thoughts too.
A special thanks to Suraj for the informative comment.
avanavante vishwasam avanavane thanne rakshikkatte!
alle?
“Evolution എന്നു കേട്ടിട്ടുണ്ടോ? -- ഇതില്‍ കൂടുതല്‍ ഒന്നും എനിക്കു പറയാനില്ല.“
ReplyDeleteതാങ്കള്‍ കേള്‍ക്കുന്നതിന് മുമ്പ് തന്നെ കേട്ടിട്ടുണ്ട് എന്നാണെനിക്ക് തോന്നുന്നത്.
എന്നാല്‍ ഇതില്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരമില്ല.
താങ്കള്‍ക്കറിയാമെങ്കില്‍ പറഞ്ഞ് തരൂ. അല്ലെങ്കില്‍ താങ്കളുടെ പോസ്റ്റുകളുടെ ഒരു ലിങ്ക് തരൂ. നെറ്റില്‍ ഒരു പാട് ലിങ്കുകള്‍ ഉണ്ടെന്ന് എനിക്കുമറിയാം. ഇന്റര്‍നറ്റ് സ്റ്റാര്‍ട്ട് ചെയ്ത അന്നുമുതല്‍ നെറ്റിലുള്ള ഒരു വ്യക്തി എന്ന നിലക്ക് പറയുകയാണ്.
അത് കൊണ്ട് മറ്റു ലിങ്കുകള്‍ എനിക്ക് റഫര്‍ ചെയ്യേണ്ടതില്ല എന്ന് സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തുകയാണ്.
“Honestly, I did have lot of fun. Lots of interesting thoughts too.“
ReplyDeleteഎന്നാല്‍ പിന്നെ ആയിക്കോളൂ. ആരും ഒരു തടസം നില്ക്കിണില്ല പ്രിയ സന്ദീപ്
താങ്കള്‍ക്ക് നന്ദി.
അഞ്ജാതാ
ReplyDeleteഞാനിവിടെ വന്നിട്ട് (ബ്ലോഗെഴുത്ത് തുടങ്ങിയിട്ട്)രണ്ടര വര്‍ഷമാവുന്നു, ഇതിനിടയില്‍ ഇതുപോലെ ഒത്തിരി പോസ്റ്റുകളില്‍ 100 .ഉം 200 ഉം കമന്റുകളുണ്ടായിട്ടും പരസ്പരം ചോദിയ്ക്കുന്ന ചോദ്യങ്ങളല്ലാതെ ആരും ഒരുത്തരവും തരാനാവില്ല കാരണം യുക്തിവാദിയായ എനിക്ക് സലാഹുദ്ദീന് സാഹബ് ചോദിച്ചതു പോലെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനാവില്ല അതുപോലെ ദൈവ വിശ്വാസികള്‍ക്കും ദൈവം ഉണ്ടന്ന് പറയുവാനല്ലാതെ ദൈവം എങ്ങനെയിരിക്കുന്നവനാണ് ? എവിടെയാണ് .. എന്നിങ്ങനെയുള്ള ഒത്തിരി ചോദ്യങ്ങള്‍ക്കുത്തരം തരാനാവില്ല. ചുമ്മാ നേരം പോക്കാവല്ലാതെ ഇങ്ങനെയുള്ള പോസ്റ്റുകള്‍കൊണ്ട് യാതൊരു ഫലവും ഇല്ലാന്ന് രണ്ടര വര്‍ഷം കൊണ്ടെനിക്ക് മനസ്സിലായി ആദ്യത്തെ എന്റെ ബ്ലോഗ് പോലും ഡിലീറ്റ് ചെയ്ത് ഞാന്‍ നിശ്ബദനായതാണ് എന്റെ ബ്ലോഗില്‍ അതുപോലെയുള്ള മതപരമായ കാര്യങ്ങള്‍ അധികം എഴുതാറുമില്ല വല്ല കഥകലും മറ്റു അഭിപ്രായങ്ങളിലും ഒതുക്കി. പിന്നെ യുക്തിവാദം പ്രചരിപ്പിയ്ക്കാനൊന്നും എനിക്ക് താല്പര്യമില്ല അതല്ലാം വ്യക്തിയില്‍ ഉദിയ്ക്കേണ്ട കാര്യങ്ങളാണ് മനുഷ്യര്‍ സ്വാഭാവികമായും യുക്തിവാദികളാണ് ആ യുക്തികൊണ്ട് ചിലര്‍ ദൈവത്തെ ദര്ശ്ശിയ്ക്കുന്നു ചിലര്‍ ദൈവമില്ലാന്ന് കണ്ടെത്തുന്നു. പിന്നെ ഞങ്ങളാതാണ് ശരിയെന്ന് പറഞ്ഞു ശാസ്ത്രത്തെ കൂട്ടു പിടിച്ചു വരുന്നവരോട് അങ്ങനെയല്ലാന്ന് പറഞ്ഞിട്ടില്ലെങ്കില്‍ അവരുടെ ധാരണകള്‍ ശരിയെന്ന് വിശ്വസിയ്ക്കുന്ന പാവം പാമരുടെ തലയില്‍ ഇത്തിരി ഓളമുണ്ടാവട്ടെ എന്നു കരുതിയാണ് ജാബ്ബാര്‍ മാഷിനെ പോലെയുള്ളവര്‍ ശ്രമിയ്ക്കുന്നത് അദ്ദേഹം എവിടെയെങ്കിലും പോയി (ഒരു നിരീശ്വവാദികളൂം) ആരെങ്കിലും അനാവശ്യമായ ചീത്ത പറഞ്ഞിട്ടുണ്ടോ ഒരു കമന്റ് കാണിക്കാമോ ? എന്നാല്‍ എത്ര കമന്റുകള്‍ ഞങ്ങള്‍ക്കെതിരെ അനാവശ്യമായ ചീത്ത പദങ്ങള്‍ ഉപയോഗിച്ച് എന്റെ അവസാനത്തെ പോസ്റ്റില്‍ പോലും ഒരു ഏക്കെ വന്ന് പുലമ്പുന്നു.. ജബ്ബാര്‍ മാഷിന്റെ അവസാനത്തെ പോസ്റ്റിലും കാണാം ഒരു അനോണിയുടെ വിളയാട്ടം . എന്നിട്ട് സഹിഷ്ണതയോടല്ല ഞങ്ങളുടെ പെരുമാറ്റമെന്ന കുറ്റം മതവാദികള്‍ ഉന്നയിക്കുന്നത് ? മതവാദികളാല്‍ ആക്രമിയ്ക്കപ്പെടുന്നവരാണ് നിരീശ്വരവാദികള്‍, എതെങ്കിലും മതവാദികള്‍ നിരീശ്വവാദികളാല് ആക്രമിക്കപ്പെട്ടിട്ടുണ്ടോ ? ഉണ്ടെങ്കിലതൊന്ന് പറ. മതത്തില്‍ നിന്നുകൊണ്ട് മതങ്ങളിലെ തെറ്റുകുറ്റങ്ങള്‍ പറഞ്ഞതിന് ഇന്നും കണ്ടെത്താനാവാത്ത വിധം കൊന്നു കുഴിച്ചു മൂടപ്പെട്ട ചേകന്നൂര്‍ മൌലവിമാര്‍ അങ്ങനെ ഒത്തിരി ഉദാഹരണങ്ങള്‍ .
ശാസ്ത്രമാണ് ഞങ്ങളുടെ ദൈവമെന്ന് ഒരൊറ്റ നിരീശ്വരവാദികളും പറയില്ല ശാസ്ത്രം തെളീയ്ക്കപ്പെടുന്നതുകൊണ്ട് അതില്‍ യാഥാര്‍ത്ഥ്യങ്ങളുടെ അംശം ഉള്ളതുകൊണ്ട് വിശ്വാസയോഗ്യമാവുന്നു . കാലാന്തരം അതും മാറ്റങ്ങള്‍ക്ക് വിധേയമാവുന്നതുകൊണ്ട് അതും പരിപൂര്‍ണ്ണത ഉണ്ടാവുന്നില്ലാന്ന് വ്യക്തമായി ഡോ:സൂരജ് പറഞ്ഞതാണ്.
ഞാന്‍ അഞ്ജാതനോട് പണ്ടെ പറഞ്ഞതാണ് എനിക്ക് ശാസ്ത്രത്തിലത്ര അവഞ്ജാനമില്ലാന്ന് അതുകൊണ്ടു തന്നെയാണ് ഡോ:സൂരജിനെ ഞാന്‍ ഇങ്ങോട്ട് ക്ഷണിച്ചതും അദ്ദേഹം പലതിനും ഉത്തരം നല്കിയതും (അതിന് മുന്‍പേ സലാഹിദ്ദീന് സാഹബും അദ്ദേഹത്തെ ഇങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്) വസ്തുനിഷ്ടമായ ഒത്തിരി അറിവുകള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിയ്ക്കുന്നുവെന്നതാണ് ഇങ്ങനെയുള്ള പോസ്റ്റുകള്കൊണ്ടുള്ള ആകെയുള്ള മെച്ചം .
@ sands
ReplyDeleteതാങ്കളുടെ വിശ്വാസം താങ്കളെയും രക്ഷിക്കട്ടെ ... പരലോക ജീവിതത്തെ പറ്റി നിങ്ങള്‍ വിശ്വസിക്കുനിലെകിലും [probability is 50-50.may be or may not be] ഇനി എങ്ങാനും അങ്ങനെ ഒരു ജീവിതം ഉണ്ടെങ്കില്‍ അന്ന് താങ്കള്‍ക്കു ഈശ്വരനെ പറ്റി അറിയില്ല എന്ന് പറയാന്‍ കഴിയില്ല,കാരണം ഞാനും സലാഹുദ്ദിനുമ് ഞങ്ങളാല്‍ കഴിയുന്ന വിധം അത് താങ്കളെ ബോധ്യപെടുത്തി തരാന്‍ ശ്രമിച്ചിട്ടുണ്ട് ..താങ്കള്‍ ലോജിക്കില്‍ വിശ്വസിക്കുക ... ഞാന്‍ ഒരു കാര്യം മുകളില്‍ ചോദി ച്ചിരുന്നു ..അതിന് കൂടി മറുപടി പറഞ്ഞിട്ട് പോകുക ...." കറന്റ്" എന്നത് താങ്കളുടെ ലോജിക് അനുസരിച്ച് ഒന്നു വ്യക്തമാക്കി തരാമോ ?
കമന്റ് തുറന്നു വരാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ഞാന്‍ പുതിയ ഒരു പോസ്റ്റ് ആകിയിട്ടുണ്ട് .ചര്‍ച്ച അവിടെ തുടരാം ...... ഇവിടെ ഇനി കമന്റുകള്‍ എഴുതാതിരിക്കുക ...
ReplyDeleteവിചാരം വീണ്ടും കുമ്പസരിച്ചോ? രണ്ടര വര്‍ഷമായിട്ട് മലയാളി ബ്ലോഗേഴ്സ് അത് ഇടയ്ക്കിടെ കാണുന്നതാണല്ലോ.
ReplyDelete“എതെങ്കിലും മതവാദികള്‍ നിരീശ്വവാദികളാല് ആക്രമിക്കപ്പെട്ടിട്ടുണ്ടോ ? “ ഈ ചോദ്യത്തിനുള്ള ഉത്തരം അറിയണമെങ്കില്‍ ലോകചരിത്രം ഒന്ന് വായിച്ചാല്‍ മതി. ഇനി ജബ്ബാറിന്റെ അസഹിഷ്ണുത അറിയാന്‍ അദ്ദേഹത്തിന്റെ പഴയ പോസ്റ്റുകള്‍ പരിശോധിച്ചാല്‍ മതി. അതിലെ ചില കമന്റുകള്‍ വായിച്ചാല്‍ മതി. ഇനി ഇതിനൊക്കെ പുറമെ ജബ്ബാര്‍ ഡലീറ്റ് ചെയ്ത കമന്റുകള്‍ ധാരാളം ഉണ്ട്. തെളിവ് വേണമെങ്കില്‍ മറുമൊഴിയില്‍ അന്വേഷിച്ചാല്‍ കിട്ടും. എന്നിട്ടും ഈ സഹിഷ്ണുത കേള്‍ക്കുമ്പോഴാ
സോറി സുഹൃത്തെ ഇത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം ആണ്. ഒരു ആഴ്ച കഴിഞ്ഞ് ആരെങ്കിലും മതത്തെകുറിച്ച് പറഞ്ഞാല്‍ വിചാരം ഇതില്‍ പറഞ്ഞ കമന്റുകള്‍ എല്ലാം ആവര്‍ത്തിക്കും. പിന്നെ അവസാനം കുമ്പസരിക്കും. അത് അറിയാവുന്ന ബ്ലോഗര്‍മാര്‍ മിക്കാവാറും വിചാരത്തെ അവഗണിക്കാറാണ് പതിവ്. ഏതായാലും ഈ വിഷയവുമായി ബന്ധമില്ലാത്ത കമന്റിന് മാപ്പ്. പക്ഷേ ഇത് പറയാതിരുന്നിട്ട് കര്യം ഇല്ല .
സ്നേഹപൂര്‍വ്വം ജബ്ബാറിന്റെ പോസ്റ്റില്‍ കമന്റ് ചെയ്ത അതേ അനോണി.
വിട്ടെക്കു സുഹ്രുത്തുക്കളെ,
ReplyDeleteവിശ്വസവും അവിശ്വാസവും വ്യക്തമായ രണ്ടു ധാരകളല്ലെ.ഒരിക്കലും കൂട്ടിമുട്ടുകയുമില്ല.ശാസ്ത്രത്തിനു എല്ലം തെളിക്കാനായിട്ടില്ല,കുറയൊക്കെ നിഗമനങ്ങളാണു.അവയുടെ പഴുതുകളെ മതം വ്യക്തമായി ഉപയൊഗിക്കുകയും ചെയ്യുന്നുണ്ടു.
E=MC2, തെറ്റാണെന്നണു ഇപ്പൊള്‍ പറയപ്പെടുന്നതു.
അപ്പൊള്‍?
എറ്റവും എളുപ്പം എല്ലാം ദൈവത്തിനു വിടുക,
വെറൊന്നും ആലൊചിച്ചു തലപുണ്ണക്കണ്ടല്ലൊ, സുഖം.
അനോണി
ReplyDeleteമുഖമില്ലാത്ത മാനുഷ്യാ എവിടെ ഞാന്‍ കുംബസരിച്ചു ഇവിടെ താന്‍ നോക്ക് എത്ര ചോദ്യങ്ങള്‍ ചോദിച്ചു അതിനെല്ലാം മുട്ടാപോക്ക് ഉത്തരങ്ങളല്ലാതെ മറ്റെന്താണ് ഈ മതവാദികളില്‍ നിന്നുണ്ടാവുക ? എന്തുകൊണ്ട് ഞങ്ങളിവിടെ ഇങ്ങനെയുള്ള പോസ്റ്റുകളില്‍ സമയം മിനക്കെടുത്തുന്നു എന്നു വെച്ചാല്‍ ഈ ബ്ലോഗുലകത്തെ മതവത്കരിക്കാന്‍ അനുവധിയ്ക്കില്ല ഇവിടെ മതപ്രചരണം അനുവധിക്കില്ല എവിടെയെല്ലാം മതം ആണ് സത്യം എന്നു പറയുന്നുവോ അവിടെയെല്ലാം ഞങ്ങള്‍ വന്ന് അതല്ല സത്യമെന്ന് കാര്യ കാരണ സഹിതം പറയും ചുമ്മാ സലാഹുദ്ദീന് സാഹബ് പറയുന്ന യുക്തിരഹിതമായ ചോദ്യങ്ങളൊന്നും ചോദിയ്ക്കില്ല (അദ്ദേഹത്തിന് പോലും അദ്ദേഹം ചോദീച്ചതിന്റെ ഉത്തരം കണ്ടെത്താനായിട്ടില്ല എന്നത് അനോണി കണ്ടുവോ ആവോ ) . ഇനി അഞ്ജാതനല്ല അതിനേക്കാള്‍ കേമന്മാര് വന്നാലും ഇവിടെ പ്രതിരോധിയ്ക്കും മതം മനുഷ്യന്റെ മസ്തിഷ്ക്കതെ ക്രൂരന്മാരാക്കി വരും തലമുറയെ എങ്കിലും അതില്‍ നിന്ന് രക്ഷിക്കണം അതിനുള്ള എളിയ ശ്രമമാണ് ഞങ്ങളാല്‍ കഴിയുന്ന വിധത്തിലുള്ള ഈ പ്രതിരോധം.
വടകരയില്‍ 9 വയസ്സുക്കാരിയെ 45 വയസ്സുക്കാരന് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് ഏതൊരു മനുഷ്യന്റേയും ദു:ഖമെന്ന പോലെ തന്നെ അത്ര ക്രൂരമാണ് ഒരു 55 വയസ്സുക്കാരന് 6 വയസ്സുക്കാരിറ്റെ വിവാഹം ചെയ്തത് ഈയൊരു തെറ്റു മാത്രം മതി ഇസ്ലാം എന്നത് കേവലം ഒരു വ്യക്തിയുടെ സ്വാര്‍ത്ഥതയുടെ അടയാളമാണന്ന് . ഒട്ടും തീര്‍ത്തും യുക്തിയ്കിണങ്ങാത്ത ഒത്തിരി മന്ദബുദ്ധികളെ മാതം സൃഷ്ടിയ്ക്കുന്ന സംഹിതകളാണ് എല്ലാ മത സംഹിതകളും. ജബ്ബാര്‍ മാഷ് അദ്ദേഹത്തെ പുലഭ്യം പറയുന്ന കമന്റുകള്‍ ഡിലീറ്റും അദ്ദേഹത്തിന്റെ സ്വാതന്ത്രം അനോണി മറുമൊഴികളില്‍ നിന്ന് തപ്പി കൊണ്ടു വരൂ അദ്ദേഹം ആരെങ്കിലേയും ഭീഷണിപ്പെടുത്തിയതോ തെറു പറയുകയോ ചെയ്ത കമന്റുകള്‍ . അനോണി ഒരാഴ്ച്ചയല്ല നാളെ ആരെങ്കിലും മതമാണ് വലുതെന്ന് പറഞ്ഞു വന്നാല്‍ ആണത്തത്തോടെ വന്നെതിര്ക്കും അതിനൊരു അനോണീ മുഖമൂടി ഇടില്ല കോപ്പേ.
അജ്ഞാതന്റെ 'കറന്റ്' എന്താണ് എന്നതിന് ആരും മറുപടി എഴുതാത്തതുകൊണ്ട്, ഒരു മറുപടി എഴുതുന്നു.
ReplyDelete"ഉണ്ടാക്കിയ തന്തയെപോലും അനുസരിക്കാത്തവന്" എന്ന് ഞങ്ങള്‍ പറയാറുണ്ട്. ഇത് ഒരു ലോജിക്ക് മാത്രമാണ്. ആരെയും ഉദ്ദേശിച്ചല്ല.
താങ്കളുടെ സ്വന്തം "ലോജിക് " അനുസരിച്ചുള്ള ഉത്തരം ഇഷ്ടപ്പെട്ടു ...
ReplyDeleteദയവു ചെയ്തു ഇവിടെ വീണ്ടും കമന്റ് ഇടാതിരിക്കുക ... പുതിയ ഒരു പോസ്റ്റ് ആയിട്ട് ഈ ചര്‍ച്ച ഇട്ടിട്ടുണ്ട് ...
ReplyDelete