Monday, June 2

പെണ്‍ ഗരിമ

പരിസ്ഥിതിപ്പോരാട്ട വഴികളിലെ ചില പെണ്‍സാന്നിധ്യങ്ങള്‍

സുഗതകുമാരി
മലയാളത്തിന്റെ പ്രിയപ്പെട്ട കവിയത്രി മാത്രമല്ല പരിസ്ഥിതിയുടെ കാവലാള്‍കുടിയാണ്‌ സുഗതകുമാരി .തന്റെ സാമൂഹിക -പാരിസ്ഥിതിക രംഗത്തെ ഇടപെടലിലൂടെ പരിസ്ഥിതിയുടെ നാശത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നു .ഒപ്പം കവിതകളിലൂടെയും പോരാടുന്നു ഇവര്‍..1986 ല്‍ വൃക്ഷമിത്ര അവാര്‍ഡ് ലഭിച്ചു ..

വന്ദന ശിവ
പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയും. ചിപ്കോ പ്രസ്ഥാനത്തില്‍ പങ്കാളിയായികൊണ്ട് പരിസ്ഥിതി പ്രസ്ഥാനത്തിലേക്ക് കടന്നു വന്നു ...കാര്‍ഷിക രംഗത്തെ മോശം പ്രവണതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു . പരിസ്ഥിതിയും ശാസ്ത്രവും സംബന്ധിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചു .1993 ല്‍ റൈറ്റ് ലൈവലിഹുഡ് അവാര്‍ഡ് ലഭിച്ചു .

മയിലമ്മ
പാലക്കാടന്‍ മണ്ണിനെ വിഷമായമാക്കിയ കൊക്കകോള കമ്പനിക്കെതിരെ നടത്തിയ സമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ചു . കമ്പനിക്കെതിരായ സമരത്തിന്റെ കടിഞ്ഞാന്‍ ഈ ഗ്രാമീണ വനിതയുടെ കൈയില്‍ ആയിരുന്നു .കമ്പനിയുടെ പ്രവര്‍ത്തനം നിറുത്തി വൈകുന്നതില്‍ വിജയിച്ചു.2007 ല്‍ മരിച്ചു .





മേധാ പട്കര്‍
പ്രശസ്ത പരിസ്ഥിതിവാദിയും മനുഷ്യാവകാശ പ്രവര്‍ത്തകയും.1983 ല്‍ നര്‍മദ ബച്ചാവോ ആന്തോളന്‍ എന്ന പ്രസ്ഥാനത്തിനു രൂപം നല്കി.നര്‍മദ നദിക് കുറുകെ പരിസ്ഥിതിക്കു വന്‍ നാശം വരുത്തികൊണ്ടുള്ള പദ്ധതിക്കെതിരെ ആയിരുന്നു സമരം .പദ്ധതിക്കെതിരെ നിരാഹാരം അനുഷ്ട്ടിച്ചു .റൈറ്റ് ലൈവലിഹുഡ് .ഗ്രീന്‍ രിബ്ബന്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചു .

വാന്‍ ഗാരി മാത്തായി
32 സെക്കന്റ് വീതം ഓരോ മരം നടുക. അത്‌വഴി ഒരു വര്‍ഷം കൊണ്ടു ഒരു ബില്യണ്‍ മരങ്ങള്‍ നടുക ..സ്വപ്നം അല്ല ..ഒരു വനിതയുടെ കീഴില്‍ നടന്ന പദ്ധതിയാണിത്‌ .വാന്‍ ഗാരി മാതായി എന്ന കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകയുടെ സ്വപ്ന പദ്ധതിയായിരുന്നു ഇതു.ഇതു വഴി കാര്‍ബണ്‍ ടൈ ഓക്സൈഡ് നമ്മുക്ക് മുന്നില്‍ ഉയര്‍ത്തുന്ന ആഗോള താപനം എന്ന വിപത്ത്തിനെചെറുക്കാനാകുമെന്നു അവര്‍ കണക്കു കൂട്ടുന്നു.ഗ്രീന്‍ ബെല്‍റ്റ്‌ മൂവ്മെന്റ് എന്ന പ്രസ്ത്താനത്തിന്റെ അമരക്കാരിയാണിവര്‍ .2004 ല്‍ നോബല്‍ സമ്മാനം ലഭിച്ചു .




5 comments:

  1. പരിസ്ഥിതിപ്പോരാട്ട വഴികളിലെ ചില പെണ്‍സാന്നിധ്യങ്ങള്‍

    ReplyDelete
  2. നന്നായി, ഈ പരിചയപ്പെടുത്തല്‍...
    :)

    ReplyDelete
  3. ഇനിയും ഒരുപാട് പേരില്ലേ.....ഏതായാലും വളാരെ നന്നായി നന്ദി.

    ReplyDelete
  4. i also write about the one i know..i ll update it later...

    ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.