Saturday, May 24

പൂര്‍വ കാമുകി അറിയാന്‍


ഞാന്‍ പുതിയ കാമുകിയോടോത്ത് സാമാന്യം തരക്കേടില്ലാതെ മുന്നോട്ടു പോകുന്ന വീവരം ഇതിനോടകം അറിഞ്ഞു കാണ്നുമല്ലോ .ഞങ്ങള്‍ ഇപ്പോള്‍ വിവാത്തെക്കുറിച്ച് വരെ ചിന്തിക്കുന്നുണ്ട് .നമ്മള്‍ ഒന്നിച്ചുള്ള മനോഹരമായ നാളുകള്‍ ഞാന്‍ ഒരിക്കലും മറക്കുകയില്ല.എങ്ങിലും പുതിയ ജിവിതത്തിനു വേണ്ടി ഉള്ള എന്റെ ആഗ്രഹം നീ മനസിലാക്കുമെന്നു കരുതുന്നു.ഞങ്ങള്‍ ഒന്നിച്ചു പുറത്തു പോവുമ്പോഴും മറ്റും നിന്റെ മുന്നില്‍ വന്നു പെട്ടാല്‍ ദയവായി കണ്ടില്ലെന്ന് നടിക്കണമെന്ന് അപേക്ഷിക്കുന്നു.ഞങ്ങളുടെ വിവാഹത്തിനു ഞാന്‍ ക്ഷണിക്കുമെങ്ങിലും വന്നു കുളമാക്കരുതെന്നു അതിവിനീതനായി അഭ്യര്‍ത്ഥിക്കുന്നു - വിശ്വസ്തയോടെ പൂര്‍വ കാമുകന്‍

13 comments:

 1. ഞാന്‍ പുതിയ കാമുകിയോടോത്ത് സാമാന്യം തരക്കേടില്ലാതെ മുന്നോട്ടു പോകുന്ന വീവരം ഇതിനോടകം അറിഞ്ഞു കാണ്നുമല്ലോ .ഞങ്ങള്‍ ഇപ്പോള്‍ വിവാത്തെക്കുറിച്ച് വരെ ചിന്തിക്കുന്നുണ്ട് .നമ്മള്‍ ഒന്നിച്ചുള്ള മനോഹരമായ നാളുകള്‍ ഞാന്‍ ഒരിക്കലും മറക്കുകയില്ല.എങ്ങിലും പുതിയ ജിവിതത്തിനു വേണ്ടി ഉള്ള എന്റെ ആഗ്രഹം നീ മനസിലാക്കുമെന്നു കരുതുന്നു.ഞങ്ങള്‍ ഒന്നിച്ചു പുറത്തു പോവുമ്പോഴും മറ്റും നിന്റെ മുന്നില്‍ വന്നു പെട്ടാല്‍ ദയവായി കണ്ടില്ലെന്ന് നടിക്കണമെന്ന് അപേക്ഷിക്കുന്നു.ഞങ്ങളുടെ വിവാഹത്തിനു ഞാന്‍ ക്ഷണിക്കുമെങ്ങിലും വന്നു കുളമാക്കരുതെന്നു അതിവിനീതനായി അഭ്യര്‍ത്ഥിക്കുന്നു -

  വിശ്വസ്തയോടെ പൂര്‍വ കാമുകന്‍

  ReplyDelete
 2. കൊള്ളാം, കൊള്ളാം!! പൂര്‍വ കാമുകി തിരിച്ചിങ്ങോട്ടേയ്ക്കും ഇതേപോലെ അപേക്ഷിച്ചാലോ?

  ReplyDelete
 3. hmmm....ഞാനും എഴുതുന്നുണ്ട് പൂര്‍വ കമുകന് ഇതു പോലെ ഒരു കത്ത്

  ReplyDelete
 4. കൊള്ളാം, കൊള്ളാം!! നടക്കട്ടെ നടക്കട്ടെ അവള്‍ ഒലക്കയെടുക്കാതിരുന്നാല്‍ കൊള്ളം,

  ReplyDelete
 5. ഇടി മേടിക്കും... രണ്ട് വര്‍ഷം മുമ്പ് മനോരമ ഓണ്‍ലൈനില്‍ ഞാനെഴുതിയ ആര്‍ട്ടിക്കിളിന്റെ ചിത്രമാണിത്.

  ഇതൊക്കെയെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജിത് കൈനിക്കരി ബെര്‍ളിത്തരങ്ങള്‍ എന്ന പേരില്‍ എന്നെ ബ്ലോഗര്‍മാര്‍ തല്ലിക്കൊല്ലണം എന്നു പറഞ്ഞ് പോസ്റ്റിട്ടത്. ആ പോസ്റ്റില്‍ നിന്നാണ് ഞാനെന്റെ ബ്ലോഗിന്റെ പേര് സ്വീകരിച്ചത്.

  എന്തായാലും ആ ഐറ്റം ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

  ReplyDelete
 6. ബെര്‍ലി ചേട്ടാ തല്ലരുത്.. ഓര്‍ക്കുട്ടില്‍ നിന്നും പരിചയപ്പെട്ട ഒരു ഫ്രണ്ട് അയച്ചു തന്നതാണ് ഫോട്ടോ.കോപ്പിറൈറ്റ് ഒന്നും ചോദികല്ലേ!!

  ReplyDelete
 7. ആശംസകള്‍..

  ReplyDelete
 8. കൊള്ളം, ഞാനും ഇങ്ങനെ ഒരു എഴുത്ത് എഴുതാനുള്ള മാറ്റര്‍ തപ്പി നടക്ക്വാരുന്നു

  ReplyDelete
 9. ഭാഗ്യവാന്‍ നമ്മുക്ക് എന്തായാലും ആ ഭാഗ്യം മില്ല
  എങ്കില്‍ ഇഷടാ ആ പൂര്‍വ്വ കാമൂകിയെ ഞാനെടുക്കുവാ ഇനി മിണ്ടരുത്

  ReplyDelete
 10. പൂര്‍വ്വ കാമുകി ഭാഗ്യവതി. പുതിയ കാമുകിയുടെ കാര്യം കട്ട പൊക

  ReplyDelete
 11. ഓ ബെര്‍ളി , അപ്പൊ രണ്ടു കൊല്ലം മുന്നേ ഹിറ്റ്ലിസ്റ്റില് ഉള്ളതാണല്ലേ? :)

  ReplyDelete
 12. സാണ്ട്രൊ ഉപയോഗിക്കുമ്പോള്‍ ഇന്റിക്ക്‌ യുടെ മയിലേജ്‌ കണ്ട്‌ കൊതിക്കുന്നു .ഇന്റിക ഉപയോഗിക്കുമ്പോള്‍ സ്വിഫ്റ്റിന്റെ സൗകര്യത്തിനു വേണ്ടി കൊതിക്കുന്നു. സ്വിഫ്റ്റുള്ളവര്‍ സ്കോര്‍പിയൊ യുടെ മസ്സില്‍ പവര്‍ ന്‌ കൊതിക്കുന്നു. സ്കോര്‍പിയൊ ഉള്ളവര്‍ കാമൃീ യുടെയും അക്കൊര്‍ഡിന്റെയും ആഡ്യത്ത്വത്തിനു കൊതിക്കുന്നു. എന്റെ ഷിബു അവസാനം തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം കയ്യിലുണ്ടായിരുന്നതായിരുന്നു ഏറ്റവും മികച്ചതായിരുന്നത്‌ എന്ന തോന്നല്‍ വരാതിരിക്കട്ടെ.യേത്‌ പുടി കിട്ടിയാ..?

  ReplyDelete

എന്റെ കാഴ്ച്ചപ്പാടുകളാണ് ഞാന്‍ പോസ്റ്റാക്കുന്നത്.അതിനോടുള്ള നിങ്ങളുടെ യോജിപ്പും വിയോജിപ്പും ഇവിടെ അറിയിക്കാം.