Saturday, August 24

ഗൂഗിള്‍ ക്രോം’ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്…! !

ഗൂഗിള്‍ ക്രോം’ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്…! !

ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ബ്രൌസർ ഗൂഗിൾ ക്രോം ആണ്. സ്ഥിരമായി ഉപയോഗിക്കുന്നവർ പോലും ശ്രദ്ധിക്കാത്ത ചില പൊടിക്കൈകൾ ഇതിലുണ്ട്. പ്രധാനമായി തോന്നിയ കുറച്ചു കാര്യങ്ങൾ
1.Pin Tab
നമ്മൾ മിക്കവാറും ഒന്നിലധികം പേജുകൾ വിവിധ ടാബുകളിലായി തുറന്നു വെക്കാറുണ്ട്. ടാബിൽ റൈറ്റ് ക്ലിക്ക് അടിച്ചാൽ Pin Tab എന്നാ option കാണാം. പിൻ ചെയ്തു കഴിഞ്ഞാൽ ആ പേജുകൾ ഏറ്റവും ആദ്യം പോയി നില്ക്കും.മാത്രമല്ല അത് സൈറ്റിന്റെ ലോഗോ മാത്രമേ കാണിക്കു.സ്ഥലവും ലാഭം.


2. Omnibox
എന്ന് പറഞ്ഞാൽ നമ്മൾ വെബ്‌ അഡ്രെസ്സ് ടൈപ്പ് ചെയ്യുന്ന സ്ഥലം. അവിടെ നമൂക്കു ഒരു വാക്ക് ടൈപ്പ് ചെയ്തു എന്റർ അടിച്ചാൽ അര്ഹു സെർച്ച്‌ ചെയ്തു തരും.രണ്ടു അക്കങ്ങൾ കൂട്ടാനോ കുറയ്ക്കാനോ വെറുതെ അവിടെ 6+7 എന്നാ രീതിയിൽ ടൈപ്പ് ചെയ്ത മതി. എന്ന് വച്ചാൽ calculator തപ്പാൻ ഓടണ്ട.അവിടെ 67% of 267 എന്നടിച്ചാൽ 267 ന്റെ 67% കാണിച്ചു തരും. എങ്ങനുണ്ട്?


3.incognito – Secret Mode
നമ്മൾ ബ്രൌസ് ചെയ്യുന്നതെല്ലാം secret ആയിരിക്കും. Ctrl + Shift + N അടിച്ചാൽ ഒരു പുതിയ വിന്ഡോ തുറന്നു വരും.അതിൽ ചെയ്യുന്നതൊന്നും ഹിസ്റ്ററിയിൽ പോലും സേവ് ആകില്ല. മാത്രമല്ല, ഒന്നിലധികം facebook , ജിമെയിൽ account ൽ ഒരേ സമയം ലൊഗിൻ ചെയ്യാനും ഇത് ഉപയോഗിക്കാം.


4.Reopen Recently Closed tab
നമ്മൾ അറിയാതെ തുറന്നു വെച്ച ഒരു ടാബ് ക്ലോസ് ആയി പോയാൽ Ctrl + Shift + T അടിച്ചാൽ അത് വീണ്ടും തുറന്നു വരും.


5.Create a Shortcut of the Current Tab
നമ്മൾ തുറന്നു വച്ചിരിക്കുന്ന ഒരു പേജിന്റെ ഷോർട്ട് കട്ട്‌ നമുക്ക് ഡസ്ക് ടോപ്പിൽ ഉണ്ടാക്കാൻ പറ്റും.ആവശ്യമുള്ള പേജ് തുറന്ന ശേഷം Customize -> Tools -> Create application shortcuts ൽ പോയാൽ ഉണ്ടാക്കാം.( custamize എന്ന് പറയുന്നത് വലതു ഭാഗത്ത്‌ മുകളിൽ കാണുന്ന 3 വരയാണ് കേട്ടോ.) ഷോര്ട്ട് കട്ട്‌ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ആ പേജ് തുറക്കാൻ ഡസ്ക് ടോപ്പിൽ അതിന്റെ മുകളിൽ ഡബിൾ ക്ലിക്ക് അടിക്കുകയെ വേണ്ടൂ,


6.Navigate Between Tabs Quickly
1 മുതൽ 8 വരെയുള്ള ഓരോ ടാബും മാറി മാറി തുറക്കാൻ Ctrl അടിച്ചു പിടിച്ചു ആ നമ്പർ അടിച്ചാൽ മതി.Ctrl+Tab അടിച്ചു കൊണ്ടിരുന്നാൽ ഓരോ ടാബ് മാറി മാറി തുറക്കാം.


7.Highlight a Text and Search
നമ്മൾ ഒരു പേജിൽ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വാക്കിന്റെ അർഥം മനസിലായില്ലെങ്കിൽ ആ വാക്ക് സെലക്ട്‌ ചെയ്തു റൈറ്റ് ക്ലിക്ക് അടിച്ചാൽ “Search google for” എന്നൊരു option കാണാം. അവിടെ ക്ലിക്ക് ചെയ്താൽ ആ വാക്ക് സെർച്ച്‌ ചെയ്തു കാണിച്ചു തരും.


8.Google Chrome Browser Shortcuts
* ക്രോമിലെ കുറച്ചു പ്രധാന ഷോട്ട് നോക്കൂ…
Alt+F – Open the wrench menu (i.e chrome settings menu)
Ctrl+J – Go to downloads window
Ctrl+H – Go to history window
Ctrl+Tab – Navigate Tabs
Alt+Home – Go to home page
Ctrl+U – View source code of the current page
Ctrl+K – To search quickly in the address bar
Ctrl+L – Highlights the URL in the address bar (use this to copy/paste the URL quickly)
Ctrl+N – Open a new Chrome browser window
Ctrl+Shift+N – Open a new incognito window (for private browsing)
Ctrl+Shift+B – Toggle bookmark display
Ctrl+W – Close the current Tab
Alt+Left Arrow – Go to the previous page from your history
Alt+Right Arrow – Go to the next page from your history
Space bar – Scroll down the current web page


Via : FB
Read More...

Thursday, January 1

ഇന്ത്യയിലെ പുതു തലമുറയ്ക്കുവേണ്ടി

വരും തലമുറ ഇങ്ങനെ ആയിരുന്നെങ്കില്‍..................................



എല്ലാ ബൂലോകര്‍ ക്കും പുതുവത്സരാശംസകള്‍
Read More...

Monday, November 10

ആണ്‍ വര്‍ഗത്തിന്റെ ആവശ്യം എന്തിന്?

രിണാമം വഴിയാണ് ഇന്നു നാം കാണുന്ന സകല ജീവജാലങ്ങളും ഉണ്ടായതെന്നു പരിണാമ സിദ്ധാന്തം പറയുന്നു.അതല്ല മറിച്ച് ദൈവമാണ് സകല ജീവ ജാ‍ലങ്ങളെയും സൃഷ്ടിച്ചതെന്നു വിശ്വാസികളും പറയുന്നു.രണ്ടും പൂര്‍ണ്ണമായി തെളിയിക്കാന്‍ പറ്റില്ല.അപ്പോള്‍ ഈ പ്രപഞ്ചവും അതിലെ ജീവ ജാലങ്ങളും സ്വയം ഉണ്ടായതാണോ അതോ ആരെങ്കിലും ഉണ്ടാക്കിയതാ‍ണോ എന്നു നാം സ്വന്തം യുക്തി അനുസരിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു.ശാസ്ത്രപരമായ അറിവിനേക്കാള്‍ യുക്തിപൂര്‍വമായാണ് ഈ പോസ്റ്റിലെ കാര്യങ്ങള്‍ പറയുന്നത്

ഇതിനു മുന്‍പ്പിട്ടിട്ടുള്ള പോസ്റ്റുകളുടെ തുടര്‍ച്ചതന്നെയാണിത്.

ഡാര്‍വിന്‍ തെറ്റിദ്ധരിപ്പിക്കുന്നു;വര്‍ഗങ്ങള്‍ പരിണമിച്ചിട്ടേയില്ല

മനുഷ്യന്റെ പരിണാമം

നമ്മുടെ പൂര്‍വികര്‍ അപരിഷ്ക്യതരാണോ?

മനുഷ്യ പരിണാമം-2

പരിണാമ സിദ്ധാന്തം-മ്യൂട്ടേഷന്‍ ചില തെറ്റുധാരണകള്‍!

ആദ്യം ഏകകോശ ജീവികളാണ് ഉണ്ടായതെന്നും അവ കോടാനു കോടി വര്‍ഷങ്ങളിലൂടെ പലവിധ പരിണാമങ്ങള്‍ക്കു വിധേയമായാണ് ഇന്നു നാം കാണുന്ന വ്യത്യസ്ഥ തരത്തിലും വര്‍ണങ്ങളിലുമുള്ള ജീവ ജാലങ്ങള്‍ ഉണ്ടായതെന്നു ശാസ്ത്രം പറയുന്നു.കാലാ‍കാലങ്ങളിലെ മാറ്റങ്ങള്‍ക്കു വിധേയമായി കാലഘട്ടങ്ങളെ അതി ജീവിച്ചിച്ച ജീവികളാണ് ഇന്നു നാം കാണുന്നതെന്നു പരിണാ‍മ സിദ്ധാന്തം പറയുന്നു.ഒരു ഏക കോശ ജീവിയില്‍ നിന്നു തുടങ്ങി എന്നു പറയപ്പെടുന്ന പരിണാമം ബുദ്ധിമാനായ മനുഷ്യനില്‍ എത്തി നില്‍ക്കുന്നു.

പരിണാമം അവസാനിച്ചോ അതോ അതിപ്പോഴും തുടരുന്നുണ്ടോ?മനുഷ്യന്‍ പരിണമിച്ച് മറ്റു വല്ല ജീവികളും ആയി തീരുമോ?മനുഷ്യന്‍ ചരിത്രം രേഖപ്പെടുത്താന്‍ തുടങ്ങിയ കാലം തൊട്ട് പരിണാ‍മത്തിനു വിധേയമാ‍യ വല്ല ജീവിയും പറ്റി ചരിത്രപരമായ അറിവുകള്‍ ഉണ്ടോ?പരിണാമസിദ്ധാന്തത്തില്‍ പറയുന്ന ഇടനിലക്കാരായ ജീവികളുടെ ഫോസിലുകള്‍ വല്ലതും കണ്ടെത്തിയിട്ടുണ്ടോ?പരിണാമം വഴി രൂപപ്പെട്ട ജീവികളില്‍ മനുഷ്യനു മാത്രം ബുദ്ധി,സംസ്കാരം,സങ്കീര്‍ണമായ ഭാഷ,നാണം,ജിജ്ഞാസ തുടങ്ങി അനേകം കഴിവുകള്‍/വികാരങ്ങള്‍ ലഭിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വ്യക്തികള്‍ പരിണാമവാദികളെ സംബന്ധിച്ച് മന്ദബുദ്ധികളും വീവരദോഷികളുമാണ്.അവരുടെ കാഴ്ച്ചപാടില്‍ ശാസ്ത്രത്തിന്റെ പേരില്‍ പറയുന്നതിനെയൊന്നും എതിര്‍ക്കാന്‍ പാടില്ല!


ഇപ്രാവശ്യം പ്രത്യുത്പാദനത്തിന്റെ കാ‍ര്യം എടുക്കാം.നമുക്കറിയാം ആണിന്റെയും പെണിന്റെയും പ്രത്യുത്പാദന രീതി തികച്ചും വ്യത്യസ്തമാണ്.പ്രത്യുത്പാദനം നടത്താന്‍ പൂര്‍ണ്ണം പ്രവര്‍ത്തനസജ്ജമായ അവയവങ്ങളും ചുറ്റുപാടുകളും സ്ത്രീയില്‍ തന്നെയിരിക്കെ ബീജം നിക്ഷേപിക്കാന്‍ മാത്രമായി എന്തിനാണ് പ്രകൃതി ആണ്‍ വര്‍ഗ്ഗത്തെ സൃഷ്ടിച്ചത് സോറി പരിണമിപ്പിച്ചത്.ഈ ചെറിയ കാര്യം കൂടി പെണ്‍ വര്‍ഗ്ഗത്തിനുണ്ടായിരുന്നെങ്കില്‍ പിന്നെ ഭൂലോകത്ത് ആണ്‍ വര്‍ഗ്ഗത്തിന്റെ തന്നെ ആവശ്യം ഉണ്ടാവുമായിരുന്നില്ലല്ലോ?[പെണ്‍ വര്‍ഗ്ഗത്തിനു എങ്ങനെ ഇത്രയും കോമ്പ്ലെക്സ് ആയ പ്രത്യുത്പാദന രീതി ലഭിച്ചു എന്നു ചോദിക്കരുത്.പരിണാമത്തില്‍ ചോദ്യം ഇല്ല]
Read More...

Tuesday, October 14

പരിണാമ സിദ്ധാന്തം-മ്യൂട്ടേഷന്‍ ചില തെറ്റുധാരണകള്‍!

ഡാര്‍വിന്‍ സിദ്ധാന്തപ്രകാരം മത്സ്യം പല വിധ പരിണാമത്തിലൂടെ കടന്നു പോയാണ് മനുഷ്യനടക്കമുള്ള ജീവികള്‍ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്.

ചോദ്യം :മീനുകളില്‍ നിന്നു മനുഷ്യന്‍ വരെയുള്ള ജീനുകളുടെ മാറ്റം എങ്ങനെ സംഭവിച്ചു?ഒരു ജീവിക്ക് ഒരിക്കലും മറ്റൊരു ജീവിയാവാന്‍ സാധിക്കില്ല,അതിന്റെ ജീനുകള്‍ അതിനനുവദിക്കില്ല.

ഡാര്‍വിന്റെ കാലത്ത് ജനിതക ശാസ്ത്രം അത്ര പുരോഗമിച്ചിട്ടുണ്ടായിരുന്നില്ല .ഡാര്‍വിന്റെ അനുമാനം പ്രകൃതിക്കനുസൃതമായി ജീവി വര്‍ഗങ്ങള്‍ക്കു മാറ്റങ്ങള്‍ക്കു വിധേയമാവാനുള്ള കഴിവുണ്ടെന്നായിരുന്നു.ആ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിണാമ സിദ്ധാന്തം രൂപപെടുത്തിയത്.

ഈ പ്രശ്നം സാധൂകരിക്കാന്‍ വേണ്ടി ആധുനിക പരിണാമവാ‍ദികള്‍ പറയുന്നത് മ്യൂട്ടേഷന്‍ വഴിയുണ്ടായ ജനിതക മാറ്റങ്ങള്‍ക്കു വിധേയമായാണ് മീനില്‍ നിന്നു മനുഷ്യന്‍ വരെയുള്ള പരിണാമം നടന്നിരിക്കുന്നത്.മ്യൂട്ടേഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജീനുകളില്‍ നടക്കുന്ന അപ്രതീക്ഷിതമാറ്റത്തെയാണ്.[A Mutation occurs when a DNA gene is damaged or changed in such a way as to alter the genetic message carried by that gene.]

വര്‍ഷങ്ങളോളം ഈ വിഷയത്തെ കുറിച്ച് പഠിച്ച ഡോ:Lee spetner പറയുന്നത് നോക്കൂ,
“In all the reading I've done in the life-sciences literature, I've never found a mutation that added information. … All point mutations that have been studied on the molecular level turn out to reduce the genetic information and not increase it."

ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണെങ്കില്‍ ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത് ഒരു ഏകകോശ ജീവിയായിട്ടാണെന്നും അത് പലവിധ മാറ്റങ്ങള്‍ക്കു വിധേയമായി ഇന്നു നാം കാണുന്ന സകല ജീവികളും ഉണ്ടായത് എന്നുമാണ്. മുകളില്‍ ഡോ:ലീ പറഞ്ഞതനുസരിച്ച് മ്യൂട്ടേഷന്‍ ജനിതക തകര്‍ച്ചയ്ക്ക് മാത്രമേ വഴി വയ്ക്കൂ.പുതിയതായി ഒന്നും ഉണ്ടാക്കാന്‍ മ്യൂട്ടേഷനു കഴിയില്ല.മ്യൂട്ടേഷനു വിധേയമായാല്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടായേക്കാവുന്ന ഫലങ്ങള്‍ ഇവയൊക്കെയാണ്-ഫിമോഫീലിയ,ഡൌണ്‍ സിന്‍ഡ്രം എന്നു തുടങ്ങി മരണം വരെ സംഭവിച്ചേക്കാം!

ഒരു ജീ‍വിയുടെ ജനിതക കോശം എന്നു പറഞ്ഞാല്‍ അത് ആ ജീവിയുടെ ഉത്തമ പ്രവര്‍ത്തനത്തിനുള്ളതാണ്, അതിനു സംഭവിക്കുന്ന ഏതൊരു മാറ്റവും ആ ജീവിയുടെ അംഗവൈകല്യത്തിനോ അല്ലെങ്കില്‍ നാശത്തിനു കാരണമാവും.

പരിണാ‍മ സിദ്ധാന്തത്തിലുള്ള മ്യൂട്ടേഷന്റെ പ്രസക്തി കാണിക്കാന്‍ എപ്പോഴും ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം ബാക്ടീരിയ്ക്കു ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവിനെയാണ്.അവര്‍ പറയുന്നത്,
"ബാക്റ്റീരിയ്ക്ക് മ്യൂട്ടേഷന്‍ വഴി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയാ‍യും മറ്റു ജീവികളിലും മ്യൂട്ടേഷന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കും.“
ഡോ:spetner ചൂണ്ടിക്കാണിക്കുന്നത് ഇത് വെറും തെറ്റിധാരണയാണെന്നാണ്.മ്യൂട്ടേഷന്‍ ബാക്ടീരിയയുടെ പ്രതിരോധ ശേഷി കൂട്ടുന്നു എന്നത് ശരിയാണെങ്കിലും,ബാക്ടീരിയ്ക്ക് മ്യൂട്ടേഷന്‍ വഴി പുതിയതായി ഒന്നും ലഭിക്കുന്നില്ല.ചുരുക്കി പറഞ്ഞാല്‍ മ്യൂട്ടേഷന്‍ വഴി ചില ഉപകാരങ്ങള്‍ ലഭിച്ചാല്‍ കൂടി ജനിതക തകര്‍ച്ച[loss of genetic information]അല്ലാ‍തെ മറ്റൊന്നും നടക്കുന്നില്ല.പക്ഷെ സാധാരണ അവസ്ഥയില്‍ അതായത് ആന്റി ബയോട്ടിക്കുകളുടെ അഭാവത്തില്‍ മ്യൂട്ടേഷനു വിധേയമാവാത്ത ബാക്ടീരിയയേക്കാ‍ള്‍ കുറവാണ് ഇതിന്റെ പ്രതിരോധ ശേഷി.

Ernst Chain, who shared a Nobel Prize for his work in developing penicillin, obviously knew much about bacteria and antibiotics.
"To postulate that the development and survival of the fittest is entirely a consequence of chance mutations, or even that nature carries out experiments by trial and error through mutations in order to create living systems better fitted to survive," he wrote, "seems to me a hypothesis based on no evidence and irreconcilable with the facts."

Survival of the evidence: Biochemistry

Biochemistry is also giving Darwin problems. Michael Behe, biochemist at Lehigh University, has written a book entitled "Darwin's Black Box: The Biochemical Challenge to Evolution
" In this book, Behe describes how certain biochemical systems are so complex that they cannot have evolved step-by-step; he calls this "irreducible complexity."

For example, blood clotting swings into action when we get a cut. The formation of a blood clot is a complex, multi-step process that utilizes numerous proteins, many with no other function besides clotting. Each protein depends on an enzyme to activate it. So to paraphrase Behe very simply: What evolved first -- the protein or enzyme? Not the protein; it cannot function without the enzyme to switch it on. But why would nature evolve the activating enzyme first? Without the protein, it serves no purpose. Furthermore, if blood clotting had evolved step-by-step over eons, creatures would have bled to death before it was ever perfected. The system is irreducibly complex.

ഇതു പോലെ ധാരാളം ഉദാഹരണങ്ങള്‍ ബെഹെ ചൂണ്ടി കാണിക്കുന്നു.നമ്മുടെ രോഗ പ്രതിരോധ ശേഷി ,കാഴ്ച്ച തുടങ്ങിയവ.


തുടരും....
Read More...

Sunday, October 12

മനുഷ്യ പരിണാമം-2

കടുത്ത വിശ്വാസികള്‍ ,അത് മതത്തിലായാലും പരിണാമത്തിലായാലും ആ വിശ്വാസം മാറ്റി വച്ചു തുറന്ന മനസോടെ ഇതു വായിക്കുക.കമന്റുകള്‍ ഇടുന്നുണ്ടെങ്കില്‍ മുഴുവന്‍ വായിച്ച ശേഷം ഇടുക.

ഇന്നു ഭൂമുഖത്തു കാണപ്പെടുന്ന മനുഷ്യന്‍ അടക്കം സകല ജീ‍വികളും പരിണാമം വഴി രൂപം കൊണ്ടതാണെന്നു പരിണാമ സിദ്ധാന്തം പറയുന്നു.താനടക്കമുള്ള ജീവികള്‍ എങ്ങനെ ഉണ്ടായി എന്നു ചിന്തിക്കുന്ന ആര്‍ക്കും രണ്ട് തരം വിശദീകരണങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.

[1]എല്ലാ ജീവ ജാലങ്ങളും ദൈവത്തിന്റെ സൃഷ്ടിയാണ്

[2]പരിണാമം വന്നു ഉണ്ടായതാണ്

കഴിഞ്ഞ ഒന്നര നൂറ്റാണ്ട് കാലം പരിണാമ സിദ്ധാന്തത്തിനു ശാസ്ത്ര സമൂഹത്തിന്റെ വ്യാപക പിന്തുണ ആര്‍ജ്ജിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ജീവ ശാ‍സ്ത്രം പരിണാമ ആശയത്തില്‍ നിര്‍വചിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.അത് കാരണം ഭൂരിപക്ഷം ആളുകളും പരിണാമത്തിന്റെയും സ്യഷ്ടിയുടേയും ഇടയില്‍ വരുന്ന പരിണാമ സിദ്ധാന്തം വിശകലനമാണ് കൂടുതല്‍ ശാസ്ത്രീയമെന്നു കരുതുന്നു.ദൈവ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറ നല്‍കല്‍ സാധ്യമല്ല എന്നു നമ്മുക്കറിയാം.തന്മൂലം പരിണാമ സിദ്ധാന്തം ശാസ്ത്രീയ പിന്തുണയുള്ളണെന്നും സ്യഷ്ടി വെറും ദൈവ വിശ്വാസത്തില്‍ അടിസ്ഥിതമായ ഒന്നാണെന്നും ജനത്തെ വിശ്വസിപ്പിക്കാന്‍ പരിണാമ വാദികള്‍ക്കു കഴിഞ്ഞു.

പ്രകൃതി നിര്‍ധാരണം എന്ന ആശയം ഡാര്‍വിനിസത്തിന്റ അടിസ്ഥാനമാണ്.പ്രകൃതിയില്‍ നിലനില്‍പ്പിനു വേണ്ടി ഒരു സമരം നടക്കുന്നുണ്ടെന്നും ശക്തി കൂടിയവ,പ്രാകൃതിക പരിസ്ഥിതിക്കു അനുയോജ്യമായവ നിലനില്‍ക്കുമെന്നുമുള്ള സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ് പ്രകൃതിനിര്‍ധാരണം. ജീവിക്കുന്ന പ്രകൃതിയിലെ അവസ്ഥയുമായി പൊരുത്തപെട്ടു പോവാന്‍ കഴിയുന്നവ ശേഷിക്കുന്നു അല്ലാത്തവ നശിക്കുന്നു.

ഉദാ:വേഗത്തില്‍ ഓടുന്ന മാനുകളെ നിലനില്‍ക്കുകയുള്ളൂ.മറ്റുള്ളവ വന്യമ്യഗങ്ങള്‍ക്കു ഭക്ഷണമാവുന്നു.ചില പ്രകൃതി ദുരന്തങ്ങള്‍ പോലെയുള്ള സാഹചര്യങ്ങളെ അതി ജീവിക്കാന്‍ പറ്റാത്ത ജീവികളും ഭൂമിയില്‍ നിന്നു അപ്രത്യക്ഷമാവുന്നു.ഈ ഒരര്‍ത്ഥത്തില്‍ ഡാര്‍വിന്‍ സിദ്ധാന്തത്തെ ശരിയാണെന്നു പറയാം.മേല്‍ പറഞ്ഞ സാഹച്യങ്ങളില്‍ അതായത് പ്രതികൂല സാഹചര്യങ്ങളില്‍ മാനുകള്‍ നശിക്കുകയാണ് ചെയ്യുന്നത്.അവയ്ക്ക് രൂപമാറ്റം സംഭവിക്കുന്നില്ല.ഇതു പോലെ തന്നെയാണ് ഭൂമിയിലെ മറ്റു ജീവികളും,പ്രതികൂല സാഹച്യങ്ങളെ അതി ജീവിക്കാന്‍ പറ്റാത്ത ജീവികള്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാവുന്നു.ഉദാ:ഡയനോസറുകള്‍

മനുഷ്യരാരും ഇതുവരെ ജീവനോടെ കണ്ടിട്ടില്ലാത്ത ഡയനോസറുകളെ പറ്റി നാം അറിഞ്ഞത് അവയുടെ ഫോസിലുകളിലൂടെയാണ്.പരിണാമ സിദ്ധാന്ത പ്രകാരം ഒരു ജീവിക്കു മാറ്റങ്ങള്‍ സംഭവിക്കുന്നത് അനേകം വര്‍ഷങ്ങള്‍ എടുത്താണ്.ഉദാഹരണത്തിനു മനുഷ്യന്റെ കാര്യം തന്നെയെടുക്കാം.മനുഷ്യനോട് ഏറ്റവും രൂപ സാദ്യശം ഉള്ളത് ചിമ്പാന്‍സിയോടാണ്.

“റോബി“ എന്ന ബ്ലോഗര്‍ പറഞ്ഞിരുന്നു

“മനുഷ്യരിലുള്ള പല പ്രോട്ടീനുകളും ചിമ്പിനുള്ളതുമായി താരത‌മ്യപ്പെടുത്തിയാല്‍ 98% ഓളം സാദൃശ്യം കാണാം. (ചിമ്പിനോടാണ് മനൂഷ്യന് ഏറ്റവും സാമ്യം)“

സംഭവം ശരി തന്നെ.സാദ്യശ്യം ഉണ്ടെന്നുള്ളത് സത്യം തന്നെ.പക്ഷേ ഇതു നോക്കുക

Goodman’s genetic “comparisons” are questionable. The results he seeks are guaranteed by the method he employs. Goodman finds a high degree of genetic similarity because he compares regions of the human and chimpanzee genome already known to be identical. This technique also focuses on a single type of genetic difference: substitutions. A better tactic would be one that compares the entire genome of humans and chimpanzees and considers all types of genetic differences, not just substitutions.

മുകളില്‍ പറയുന്നത് ഈ കംബാരിസണ്‍ സാദ്യശ്യം തോന്നുന്ന ചില ഭാഗങ്ങേളെ മാത്രം അടിസ്ഥാനമാക്കിയാണ്.അതു കൊണ്ട് തന്നെ മനുഷ്യന്‍ ചിമ്പാന്‍സി പരിണമിച്ചു ഉണ്ടായതാണ് എന്നു പറയാന്‍ പറ്റില്ല.ഇനി പരിണാമ സിദ്ധാന്ത പ്രകാരം ആണ് മനുഷ്യന്‍ ഉണ്ടായത് എന്നു വാദിക്കണമെങ്കില്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും ഇടയില്‍ ജീവിച്ച ഇന്നു കാണാത്ത ആ ഇടനിലകാരന്‍ ജീവി(ചിമ്പാന്‍സിലുമല്ല മനുഷ്യനുമല്ലാത്ത ജീവി)യുടെ അവശിഷ്ടങ്ങള്‍ വല്ലതും കണ്ടെത്തണം.പരിണാമ സിദ്ധാന്തം നിലവില്‍ വന്നു ഇത്ര കാലമായിട്ടും അത്തരം ഒരു ഫോസില്‍ കണ്ടെടുക്കപെട്ടിട്ടില്ല എന്നാണ് അറിവ്.ചിലപ്പോള്‍ ചിലര്‍ കാഴ്ച്ചബംഗ്ലാവിലും മറ്റും ഇത്തരം ഫോസിലുകളോ ചിത്രങ്ങളോ കണ്ടിരിക്കാം.അത് മനുഷ്യന്റെ ഭാവനയാണ്,തന്റെ പൂര്‍വികന്‍ ഇങ്ങനെയായിരിക്കാം എന്ന ഭാവന.

ഫോസിലുകള്‍ക്കു പരിണാമ സിദ്ധാന്തത്തില്‍ പ്രാധാന്യം ഇല്ല എന്നു പറയുന്നത് അംഗീകരിക്കാനാവില്ല.ശാസ്ത്ര പരീക്ഷണങ്ങള്‍ ചിലപ്പോള്‍ തെറ്റായേക്കം.പക്ഷെ മനുഷ്യന്റെ ഇടപെടല്‍ ഇല്ലെങ്കില്‍ ചരിത്രം കള്ളം പറയില്ല.ഡയനോസറുകള്‍ ജീവിച്ചിരുന്ന കാലത്ത മനുഷ്യവാസം ഇല്ലെന്നാണ് എന്റെ അറിവ്.ഡയനോസറുകളുടെ ഫോസിലുകള്‍ വരെ നാം കണ്ടെടുത്ത സ്ഥിതിക്ക് മനുഷ്യന്റെയും ചിമ്പിന്റെ ഇടയിലും അത്തരം ഒരു ഇടനിലക്കാരന്‍ ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും കണ്ടെടുക്കപെടേണ്ടതാണ്.ഇന്നു വരെ കണ്ടെത്തിയിട്ടുള്ള ഫോസില്‍കളില്‍ മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണ്.

 ജീവനുള്ള വസ്തുകളില്‍ പൊതുവായ ചില കാര്യങ്ങള്‍ ഉണ്ടാകും.പക്ഷെ അതു പരിണാമത്തെ എങ്ങനെയാണ് ന്യായീകരിക്കുക?യഥാര്‍ത്ഥത്തില്‍ ജീവന്‍,മരണം ആത്മാവ് എന്നതൊന്നും നമുക്ക് കൃത്യമായി നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല.ജീവനുള്ള വസ്തുകളില്‍ പൊതുവായ ചില ഫീച്ചറുകള്‍ അതു പരിണാമം വഴിയാണ് എല്ലാ മ്യഗങ്ങള്‍ക്കും ലഭിച്ചതെന്നു പറയുന്നത് അംഗീകരിക്കാനാവില്ല.മനുഷ്യനിലും ചിമ്പിലും മറ്റു എല്ലാ ജീവജാലങ്ങളിലും പൊതുവായ ചില സാമ്യതകള്‍ ഉണ്ടായേക്കാം.പക്ഷെ ചില സാമ്യത്യകള്‍ ഉണ്ടെന്ന കാര്യം അംഗീകരിക്കുമ്പോള്‍ തന്നെ അതിന്റെ എത്രയോ ഇരട്ടി വ്യത്യാസങ്ങള്‍ ഒരോ ജീവ ജാലങ്ങള്‍ക്കിടയിലും ഉണ്ട്.ഏച്ചു കൂട്ടിയാല്‍ മുഴച്ചു നില്‍ക്കും എന്ന പഴഞ്ചൊല്ലു പോലെ കണ്ടെത്തിയ ഈ സാമ്യതകള്‍ ഒന്നിപ്പിക്കാന്‍ നോക്കൂമ്പോള്‍ വ്യത്യാസങ്ങള്‍ മുഴച്ചു നില്‍ക്കും.

വാദത്തിനല്ല.ഇങ്ങനെ ഒന്നു ആലോചിച്ചു നോക്കൂ...ഈ പ്രപഞ്ചത്തിനു ഒരു സ്യഷ്ടാവുണ്ടെങ്കില്‍ ജീവജാലങ്ങളില്‍ തീര്‍ച്ചയായും ഒരു പൊതുവായ അവസ്ഥയുണ്ടാവില്ലേ?ചില കാര്യങ്ങളില്‍ പൊതുവായ എന്തൊക്കെയോ ഫീച്ചറുകള്‍ എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ എല്ലാം വ്യത്യസ്തം.എന്നു വച്ച സൃഷ്ടാവു ഉണ്ട് എന്നതിനു തെളിവുണ്ടോ എന്നു ചോദിച്ചാല്‍ അതു ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയില്ല.

പരിണാമ സിദ്ധാന്തത്തില്‍ ആദ്യ ജിവന്‍ എങ്ങനെ ഉണ്ടായി എന്നു റ്റ്വിശദീകരിക്കുന്നില്ല.ഏതൊക്കെ സാഹച്യത്തിലാണ് ജീവികള്‍ പരിണാമെന്ന അവസ്ഥയ്ക്ക് വിധേയമാവുന്നത് എന്നും പരിണാമ സിദ്ധാന്തത്തില്‍ പറയുന്നില്ല.ചില കാരണങ്ങള്‍ കൊണ്ടാണ് പരിണാമം ഉണ്ടാകുന്നു എന്നു പറയുന്നത്.അവ ഏതൊക്കെയാണെന്നു പരിണാമ സിദ്ധാന്തത്തില്‍ വിശദീകരിക്കുന്നില്ല.

പ്രതികൂല സാഹച്യങ്ങളിലാണ് പരിണാമം നടക്കുന്നത്.പരിണാമ സിദ്ധാന്തം പ്രകാരം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് മാറ്റങ്ങള്‍ക്കു വിധേയമാവുന്നത്.നമുക്കറിയാം ഇന്നത്തെ ജീവികള്‍ പല വര്‍ണ്ണങ്ങളില്‍ പല രൂപങ്ങളില്‍ ആണുള്ളത്.മാറ്റങ്ങള്‍ക്കു വിധേയമാവുമ്പോള്‍ ഇത്തരം വര്‍ണ്ണങ്ങള്‍ എന്തു കൊണ്ടാണ് ജീവികള്‍ക്കു ലഭിക്കുന്നത്?ഉദാ:പല വര്‍ണ്ണത്തിലുള്ള ചിത്ര ശലഭങ്ങള്‍,മയിലിന്റെ പീലികള്‍.പുള്ളിമാന്റെ പുള്ളികള്‍.ഒരു ക്രിയേറ്റര്‍ ഇല്ലാതെ നടക്കുന്ന പരിണാമത്തിനു ഇത്ര വ്യത്യസ്ഥമായ വര്‍ണ്ണങ്ങള്‍ ജീവികള്‍ക്കു കൊടുക്കാനാവുമെന്നത് അത്ഭുതം തന്നെ[ജീവനില്ലാത്ത ഒരു വസ്തുവില്‍ നിന്നു ജീവനുണ്ടായി ആ ജീവി പരിണമിച്ചാണ് ഇക്കാണുന്ന സകല ജീവികളും ഉണ്ടായതെന്ന് ഓര്‍ക്കണം].

ഇനി മനുഷ്യന്റെ കാര്യത്തിലേക്കു മടങ്ങി വരാം.മനുഷ്യന്‍ ഇന്നു കാണുന്ന സകല ജീവികളില്‍ നിന്നും വ്യത്യസ്ഥനാണ്.അവനു മാത്രമായി പല കഴിവുകളും ഉണ്ട്.പരിണാമം വഴിയാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ആ കഴിവുകള്‍ മനുഷ്യനു എങ്ങനെ കിട്ടി എന്നു പറയേണ്ട ഉത്തരവാദിത്വം പരിണാമ വാദികള്‍ക്കുണ്ട്..മനുഷ്യനു മാ‍ത്രമായ ചില കാര്യങ്ങള്‍ നോക്കാം.

#മനുഷ്യനു മാത്രമായി ലഭിച്ചതാണ് വിശേഷ ബുദ്ധി.അതുപയോഗിച്ചു അവന്‍ പക്ഷിയെ പോലെ പറക്കുന്നു മീനിനെ പോലെ നീന്തുന്നു.ഇന്നു നമുക്കുള്ളതെല്ലാം മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.ഞാന്‍ ഈ ടൈപ്പ് ചെയുന്ന കമ്പ്യൂട്ടര്‍ അടക്കം സകലതും.ചില ജീവജാലങ്ങള്‍ക്കു പ്രത്യേകമായ ജന്മസിദ്ധമായ കഴിവുകള്‍ ഉള്ളപ്പോള്‍ മനുഷ്യന്‍ അത്തരം കഴിവുകള്‍ ബുദ്ധി ഉപയോഗിച്ചു നേടുന്നു.സകല ജീവികളെ പോലെ പരിണാമം വഴിയുണ്ടായതാണെങ്കില്‍ മനുഷ്യനു മാത്രം ഈ ബുദ്ധി എങ്ങനെ കിട്ടി?

#മനുഷ്യന്‍ ഒഴികേ മറ്റു ജീവികളുടെ ജീവ ചക്രം വളരെ ലളിതമാണ്.ഒരു ജീവി ജനിച്ചുകഴിഞ്ഞാല്‍ വളര്‍ച്ചയെത്തുന്നത് വരെ അതിന്റെ അമ്മയ്ക്കൊപ്പം ജീവിക്കുന്നു.വളര്‍ച്ചെയെത്തിയ ശേഷം സ്വയം ഇരതേടി,ഇണയെ കണ്ടെത്തുന്നു.അതു കഴിഞ്ഞു മരിക്കുന്നു.മനുഷ്യന്‍ ഒഴികെ മറ്റെല്ലാ ജീവികളും ഇങ്ങനെയാണ്.പരിണാമം വന്ന ജീവികളില്‍ തന്റെ അസ്ഥിത്വം തേടുന്നത് മനുഷ്യന്‍ മാത്രമാണ്.അവന്‍ ഒരിക്കലും തന്റെ സാഹച്യങ്ങളുമായി ത്യപ്തനല്ല.അവന്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു.ബുദ്ധി പോലെ തന്നെ മനുഷ്യന്റെ പ്രത്യേകതയാണ് ജിജ്ഞാസ അല്ലെങ്കില്‍ അറിയാത്ത കാര്യങ്ങള്‍ അറിയാനുള്ള ആകാംഷ.മറ്റു ജീവികള്‍ സ്വന്തം ചുറ്റുപാടുമായി ഒതുങ്ങി കൂടുമ്പോള്‍ മനുഷ്യന്‍ മാത്രം ഇങ്ങനെയാതെങ്ങനെ?ഇതിനുത്തരം പരിണാമ സിദ്ധാന്തത്തിനു പറയാന്‍ കഴിയുമോ?

#മനുഷ്യന്റെ ഭാഷ അവനെ മറ്റു ജീ‍വികളില്‍ നിന്ന് അവനെ വ്യത്യസ്ഥനാക്കുന്നു.മറ്റു ജീവികളെ അപേക്ഷിച്ചു അവന്റെ ഭാഷ സങ്കീര്‍ണമാണ്.സംസാര ശേഷിയാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.നമ്മുടെ വിചാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഭാഷക്കാവുന്നു.മറ്റുള്ളവര്‍ക്കു നാമെന്താണ് പറയുന്നതെന്ന് ഗ്രഹിക്കാനും ഭാഷ ഉപകരിക്കുന്നു.ചുണ്ടുകളുടെ പ്രത്യേക രീതിയിലുള്ള ചലനവും തൊണ്ടയും നാവും ഇതിനാവശ്യമാണ്.വ്യത്യസ്ഥ പേശികളുടെ ഏകരൂപത്തിലുള്ള സങ്കോചവും വികാസവും കാരണമായി ശബ്ദം പുറത്തു വരുന്നു.

നാം സംസാരിക്കാന്‍ ആഗ്രഹിക്കുന്നേയുള്ളൂ.ശാരീരിക അവയവങ്ങളില്‍ നിന്നു വരുന്ന കഴിവ് മാത്രമല്ല സംസാരമെന്നു നമുക്കറിയാം.മനുഷ്യന്റെ സംസാര ശേഷി സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്.അത് പരിണാ‍മ സിദ്ധാന്തത്തിന്റെ ഭാഗമായി കരുതി കൂടാ.

മനുഷ്യര്‍ക്കു മുന്‍പുള്ള ജീവികളുടെ സവിശേഷതയില്‍ നേരിട്ടുണ്ടായതാണോ ഭാഷ?മൃഗങ്ങളുടെ ആശയ വിനിമയ രീതികളോട് അതിനു സാദ്യശ്യമുണ്ടോ?ആള്‍കുരങ്ങ് നിരന്തരമായി പരിശീലിപ്പിച്ചിട്ടു പോലും പദവിന്യാസത്തിന്റെ ആദ്യപാഠം പോലും മനസിലാക്കിയെടുക്കുന്നില്ല.എങ്ങനെ പദങ്ങള്‍ നിലവില്‍ വന്നു?എങ്ങനെ പദവിന്യാസം നിലവില്‍ വന്നു?ഇതൊക്കെ പരിണാമം പ്രകാരം മനുഷ്യനു ലഭിച്ചതാണെന്നു ആധികാരികമായി പറയാന്‍ കഴിയുമോ?


പദാര്‍ത്ഥങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതും അസ്പഷടമാണ്.ഭാഷ പോലെ തന്നെ എഴുത്തും.അവന്‍ സംസാരിച്ച ഭാഷ എങ്ങനെ അവന്‍ എഴുതി,ആരാണ് സംസാരിക്കാനും വായിക്കുവാനും എഴുതുവാനും ഉള്ള കഴിവുകള്‍ കൊടുത്തത്.ഇന്നത്തെ കാലത്തു പോലും അറബി അറിയാത്തവനു അറബി കണ്ടാല്‍ ഒന്നും മനസിലാകുകയില്ല,അതുപോലെ തന്നെ മലയാളം അറിയാത്തവനു മലയാളം കണ്ടാലും ഒന്നും മനസിലാവില്ല. പ്രാക്യത മനുഷ്യന്‍ എങ്ങനെ ഭാഷയും എഴുത്തും വികസിപ്പിച്ചെടുത്തു.ഇതൊക്കെ പരിണാ‍മം വഴി കിട്ടിയതാവുമോ?

ലോകത്ത് പരിണമിച്ചുണ്ടായ മറ്റു ജീവികള്‍ക്കു ഈ വക കഴിവുകള്‍ വല്ലതുമുണ്ടോ?ഡാര്‍വിന്‍ സിദ്ധാന്തത്തിനു ഇതിനുത്തരം കണ്ടെത്താന്‍ ആവുമോ?

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിണാമം വഴിയല്ല ജീവികള്‍ ഉണ്ടാതെന്നു ചൂണ്ടി കാണിച്ചു ദൈവമാണ് ഉണ്ടാക്കിയതെന്നു വരുത്തി തീര്‍ക്കാനൊന്നുമല്ല.പരിണാമ സിദ്ധാന്തത്തെ കുറിച്ച് വായിച്ചും ആലോചിച്ചും ഉണ്ടാ‍യതാണ് ഈ സംശയങ്ങള്‍.ഈ ഒരു പോസ്റ്റിന്റെ ഉദേശം ദൈവമുണ്ടെന്നു സ്ഥാപിക്കല്ലല്ല മറിച്ച് എന്റെ മനസില്‍ തോന്നിയ സംശയങ്ങള്‍ നിങ്ങളുടെ മുന്നിന്‍ അവതരിപ്പിക്കലാണ്.നിങ്ങളും ചിന്തിക്കുക,പരിണാമ സിദ്ധാന്തം നിങ്ങള്‍ക്കു ഈ സംശയങ്ങള്‍ക്കു മറുപടി തരുന്നുണ്ടെങ്കില്‍ അവ എനിക്കും പറഞ്ഞു തരാന്‍ അപേക്ഷ.
Read More...

Saturday, October 11

നമ്മുടെ പൂര്‍വികര്‍ അപരിഷ്ക്യതരാണോ?

മുന്‍ പോസ്റ്റില്‍ ശ്രീ ശ്രീ എന്ന ബ്ലോഗര്‍ പറഞ്ഞത്

രണ്ട് നൂറ്റാണ്ടേ ആയിട്ടുള്ളൂ ഇക്കാണുന്ന ഉപകരണങ്ങളൊക്കെ കണ്ടുപിടിക്കാനുള്ള ബുദ്ധി മനുഷ്യനുണ്ടായിട്ട് .“


അല്ലെന്നാണ് ചരിത്രം പറയുന്നത്
 
 
ഇംഗ്ലണ്ടില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോണ്‍ ഹെഞ്ച് വന്‍ കല്ലുകള്‍ വ്യത്താകൃതിയില്‍ ക്രമീകരിച്ചുവെച്ചതാണ്.ഒരോ കല്ലിനും ഏകദേശം 4.5 മീറ്റര്‍ പൊക്കവും 25ടണില്‍ പരം തൂക്കവും ഉണ്ട്.എങ്ങനെ എന്തിനു വേണ്ടിയാണ് ഇതു നിര്‍മ്മിച്ചെതെന്നു ഇന്നുംഅജ്ഞാതമാണ്.ഏകദേശം 5000 വര്‍ഷങ്ങള്‍ ഇതിനു പഴക്കമുണ്ട്.ആദ്യ ഘട്ടത്തില്‍ ഒരു കുഴിയുണ്ടാക്കി ചുറ്റും വ്യത്താകൃതിയിലുള്ള കുഴികളും.രണ്ടാം ഘട്ടത്തില്‍ ശുക്ല ശിലയില്‍ പെട്ട 80 നീല നിറത്തിലുള്ള കല്ലുകള്‍ രണ്ട് വളയങ്ങളായി സ്ഥാപിച്ചു.നിര്‍മാണസ്ഥത്തിന്റെ നടുവില്‍ പിന്നീട് വന്‍ കല്ലുകള്‍ ഉപയോഗിച്ച് ഒരു വ്യത്തമുണ്ടാക്കി.
 
നീല കല്ലുകളുടെ ഉപയോഗമാണ് ഇതിന്റെ പ്രത്യേകത.അടുത്ത പ്രദേശങ്ങിലൊന്നും ഇത്തരം കല്ലുകളുണ്ടായിരുന്നില്ല.380 കി.മി ദൂരെ മലമുകളില്‍ നിന്നാണ് ഇവ കൊണ്ട് വന്നത്. അപരിഷ്കൃതരായിരുന്ന ഇവരെങ്കില്‍ ഇത്രയും ഭാരം കൂടിയ കല്ലുകള്‍ എങ്ങനെ ഇത്രയും ദൂരം കൊണ്ട് വന്നു.ഈ വന്‍ശിലകള്‍ വഹിച്ചു കൊണ്ട് വന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ പ്രയാസമാണ്.അപരിഷ്കൃത രീതി ഉപയോഗിച്ച് കല്ലുകള്‍ വഹിച്ചു കൊണ്ട് വരല്‍ എളുപ്പമല്ല.
ആധുനികരെന്നു അനുമാനിക്കുന്ന നമുക്ക് ഇത്തരം നിര്‍മ്മിതികളുടെ രഹസ്യത്തെ കുറിച്ച് ഊഹിക്കാന്‍ പോലും പ്രയാസമാണ്
Read More...

Thursday, October 9

മനുഷ്യന്റെ പരിണാമം


പ്രപഞ്ചത്തിന് ഒരു സൃഷ്ടാവില്ലെന്നു ഭൌതിക വാദികള്‍ അവകാശപെടുന്നതു കൊണ്ട് ജീവനും,പതിനായിരക്കണക്കിനു ജീവി വര്‍ഗങ്ങളും ഭൂമിയില്‍ എങ്ങനെ ഉരു തിരിഞ്ഞുവെന്നു പറയാനുള്ള ബാധ്യത അവര്‍ക്കുണ്ട് ,അതിനായി അവര്‍ തയ്യാറാക്കിയ ഒരു നാടകമാണ് പരിണാമവാദം.ഈ സിദ്ധാന്തമനുസരിച്ച് എല്ലാ വ്യവ്യസ്ഥയും ജീവനും പെട്ടെന്നു ആകസ്മികമായി ആരംഭിച്ചതാണ്[?]ചില നിര്‍ജ്ജീവ വസ്തുകള്‍ ആദി പ്രപഞ്ചത്തില്‍ യാദ്യഛികമാ‍യി ഒന്നു ചേര്‍ന്ന് ആദ്യത്തെ ജീവ കോശത്തിന് രൂപം നല്‍കി[?]അങ്ങനെ പരിണാമ ഫലമായി മനുഷ്യന്‍ രൂപം കൊണ്ടു[?]
ഒരുപാട് ജൈവമാറ്റങ്ങളുടെ ഫലമായി നിലവില്‍വന്നുവെന്നു പറയപ്പെടുന്ന മനുഷ്യന്റെ ആദിചരിത്രം അതിന്നനുകൂലമായി വളച്ചൊടിക്കപെട്ടു.പരിണാമവാദികളുടെ ഒരു തെളിവുമില്ലാത്ത അവകാശവാദമനുസരിച്ച് മനുഷ്യചരിത്രം ഇപ്രകാരമാവുന്നു.”ഒരു പുരാതന ജീവിയില്‍ നിന്നു മനുഷ്യനായി പരിണമിച്ച്,അപരിഷ്കൃത സമൂഹത്തില്‍ നിന്നു ഏറ്റവും പരിഷ്കരിച്ച നഗരസമൂഹത്തിലേക്കുള്ള മാറ്റം“.ഇതിനു തെളിവുകളുടെ പിന്‍ബലം ഇല്ല.മാനവചരിത്രം ഭൌതികവാദത്തിന് അനുകൂലമായി രൂപപെടുത്തി എടുത്തതാണെന്നു വ്യക്തം.


പുരാവസ്തു ഗവേഷണത്തില്‍ കണ്ടെടുത്ത ഓരോ ശിലയും,അമ്പും പാത്രവും അവര്‍ പരിണാമ വാദത്തിന്റെ വെളിച്ചത്തില്‍ വ്യാക്യാനിക്കുന്നു.രോമ വസ്ത്രം ധരിച്ച് സംസാരശേഷിയില്ലാത്ത ഗുഹയില്‍ കുത്തിയിരിക്കുന്ന ആള്‍ക്കുരങ്ങിന്റെ ചിത്രവും മറ്റും വെറും ഭാവനാ സൃഷ്ടിയാണ്.മനുഷ്യന്‍ ഉത്ഭവിച്ച കാലം തൊട്ടേ മനുഷ്യനാണ്

പരിണാമവാദം മനുഷ്യചരിത്രത്തെ സമഗ്രമായി പഠനവിധേയമാക്കുന്നത് അതിനെ പല കാലങ്ങളായി തിരിച്ചാണ്.കാല്പനികമാ‍യ ശിലായുഗം.ഓട് യുഗം,ഇരുമ്പ് യുഗം എന്നിവ പരിണാമവാദ കാലാനുകൃമത്തിന്റെ പ്രധാന ഭാഗങ്ങളാണ്.ഈ ഭാവനാ ചിത്രം സ്ക്കൂളുകളിലും ടെലിവിഷനുകളിലും പത്രങ്ങളിലും കഥകളായി അവതരിപ്പിക്കപ്പെടുമ്പോള്‍ മിക്കവാറം ആളുകള്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും സാങ്കേതിക വിദ്യ അറിയാതിരുന്ന കാലത്ത് അപരിഷ്കൃത ആയുധങ്ങള്‍ ഉപയോഗിച്ചു ജീവിച്ചിരുന്നെന്നു ഭാവനയില്‍ കാണുകയും ചെയ്യും.
പരിണാമവാദികളുടെ മാനവചരിത്രം പരിശോധിച്ചാല്‍ മനുഷ്യരുടെ സങ്കല്പിത പൂര്‍വ്വപിതാക്കള്‍ അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോയിരുന്നുവെന്നു വിശദ ചിത്രീകരണങ്ങള്‍ വഴി നിങ്ങള്‍ക്കു കണ്ടെത്താനാവും.’വിശ്വസ്തവും ആധികാരികവുമായ ‘ ഇവരുടെ ശൈലിയില്‍ ഭ്രമിച്ച് വിഷയത്തില്‍ കാര്യമായ ഒരു വീവരവുമില്ലാത്തവര്‍ കലാമേന്മയുള്ള ഈ പുനര്‍നിര്‍മിതികള്‍ ശാസ്ത്രസത്യങ്ങളെന്നു ഒരു വേള നിനച്ചിരിക്കാം.


പരിണാമവാദികള്‍ ആയിരം കൊല്ലം മുന്‍പ്പ് ഭൂമിയില്‍ ജീവിച്ച് നേരിട്ടു നിരീക്ഷണം നടത്തി കണ്ടെത്തിയതാണ് തോന്നും അവരുടെ വീവരണങ്ങള്‍ കേട്ടാല്‍!!


ഇതിനൊന്നും ശാസ്ത്രീയ അടിസ്ഥാനമില്ല.കുരങ്ങന്‍ മനുഷ്യനിലേക്കു രൂപം മാറുന്നത് ഭാവനയില്‍ കണ്ട് അത് ചിത്രരൂപത്തില്‍ അച്ചടിച്ചു ആളുകളുടെ കണ്ണില്‍ പൊടിയിടുകയാണ് ഇവര്‍.
മനുഷ്യന്റെ പരിണാമം ശാസ്ത്ര പ്രമാണങ്ങളേക്കാള്‍ വാങ്മയപ്രമാണത്തെ അടിസ്ഥാനപെടുത്തിയുള്ളതാണ്.


പരിണാമസിദ്ധാന്തത്തില്‍ മുറുക്കി പിടിക്കുന്ന ആളുകള്‍ ഇതു മനസിലാക്കി കൊള്ളണമെന്നില്ല.പരിണാമവാദികള്‍ ശിലായുഗത്തെ കുറിച്ച പറയുന്നു.ശിലവെട്ടിയെടുത്ത് ആയുധങ്ങള്‍ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല.ആകാര ഭംഗിയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഒരു കല്ലു കൊണ്ടോ മറ്റോ ഉരസിയുണ്ടാക്കുക എന്നത് സാധ്യമല്ല.വീട്ടില്‍ വച്ച നിങ്ങള്‍ക്കും ഇതു പരീക്ഷിക്കാം.കടുപ്പമേറിയ ഒരു കല്ലെടുക്കുക,എന്നിട്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പ്പു നമ്മുടെ പൂര്‍വികര്‍ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്നെന്നു കരുതുന്ന ഒരു കുന്തമുണ്ടാക്കി നോക്കുക.എന്നാല്‍ ഒരു നിബന്ധന.കല്ലല്ലാതെ മറ്റൊരായുധവും ഉപയോഗിക്കാന്‍ പാടില്ല.നിങ്ങള്‍ക്കു എത്രത്തോളം വിജയിക്കാന്‍ ആവും?കൂര്‍ത്തമുനയുള്ള മിനുസമുള്ള ഒരായുധം വെറും കല്ലുകൊണ്ട് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്കാവുമോ?
നമുക്ക് കുറച്ചു കൂടി മുന്നോട്ട് പോവാം.ഒരു മീറ്റര്‍ ചതുരത്തിലുള്ള ഒരു കരിങ്കല്‍ കട്ടയെടുക്കുക.എന്നിട്ട് അതിന്മേല്‍ ഒരു മൃഗത്തിന്റെ രൂപം ആഴത്തില്‍ കൊത്തിയുണ്ടാക്കാന്‍ ശ്രമിക്കുക.എന്ത് ഫലമാണ് ഒരു കഷ്ണം കല്ലുകൊണ്ട് മറ്റൊരു കല്ലില്‍ ഉരച്ചാല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?ഇരുമ്പ് കൊണ്ടോ ഉരുക്കു കൊണ്ടോ ഉള്ള ആയുധങ്ങള്‍ ഉപയോഗിക്കാതെ ഒരു കുന്തം പോയിട്ട് ഒരു കൊത്തുവേലയും നിങ്ങള്‍ക്കു ചെയ്യാനാവില്ല.അവ നിര്‍മ്മിച്ച ആയുധങ്ങള്‍ കാലപഴക്കം കൊണ്ട് ദ്രവിച്ചു പോയിരിക്കാം.അതുകൊണ്ടാവണം പുരാവസ്തു ഗവേഷണത്തിനിടെ അത്തരം ആയുധങ്ങള്‍ കണ്ടെടുക്കാത്തത്.ഇത്തരം സത്യങ്ങള്‍ പരിണാമ വാദികള്‍ മറച്ചുവെച്ചു ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു.
തുടരും......
Read More...

Tuesday, October 7

ഡാര്‍വിന്‍ തെറ്റിദ്ധരിപ്പിക്കുന്നു;വര്‍ഗങ്ങള്‍ പരിണമിച്ചിട്ടേയില്ല

രു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന,ചുറ്റുപാടുകളോട് പൊരുത്തപെട്ടു പോവാനുള്ള ജീവികളുടെ സ്വഭാവ വിശേഷങ്ങളാണ് ഡാര്‍വിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നം.ഫോസിലുകളുടെ ആധികാരികത സ്പഷ്ടമാക്കാന്‍ ഡാര്‍വിനു കഴിഞ്ഞില്ലെന്നുള്ളതാണ് രണ്ടാമത്തെ പ്രശ്നം.സ്വന്തമായി സ്യഷ്ടിച്ചെടുത്ത സാങ്കല്പിക സിദ്ധാന്തത്തിനു അദ്ദേഹം പരിണാമ സിദ്ധാന്തം എന്നു പേരിട്ടു എന്നു പറയുന്നതാവും കൂടുതല്‍ ശരി.

ഒരു ജീവിയുടെ ശരീരഘടനയിലുണ്ടാവുന്ന മാറ്റങ്ങള്‍ ഭാവി തലമുറയിലേക്കു കൈമാറ്റം ചെയ്തു പുതിയ വര്‍ഗങ്ങള്‍ക്കു രൂപം നല്കുമെന്നു അവകാശപെടാന്‍ ഡാര്‍വിനു എളുപ്പം കഴിഞ്ഞു.അദ്ദേഹത്തിന്റെ അവകാശവാദം "ഇടനില അവശിഷ്ടങ്ങള്‍ (inter mediate form fossils) ഭൂഗര്‍ഭത്തിലെ അടുക്കുകള്‍ക്കിടയില്‍ എവിടയോ നിലനില്‍ക്കുന്നുണ്ടെന്നും അവ കുഴിച്ചെടുക്കപ്പെട്ടു കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു".ഭാവിയില്‍ ഒരു നാള്‍ ഭാവനാസ്യഷ്ടിയായ് ഈ അറ്റുപോയ കണ്ണികള്‍ കണ്ടെത്താനാവുമെന്നും മതിയായ സമയവും വിശദമായ പഠനവും വേണ്ടി വരുമെന്നു അദ്ദേഹം പ്രതീക്ഷിച്ചു.

ഡാര്‍വിന്റെ കാലശേഷം ഒന്നര നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ പരിണാമ സിദ്ധാന്തത്തിന്റെ അസ്വീകാര്യത വിളിച്ചറിയിക്കുന്ന എണ്ണമറ്റ ശാസ്ത്രത്തെളിവുകള്‍ പുറത്തു വന്നു.ചെറിയ മാറ്റങ്ങളോടെ ഒന്നില്‍ നിന്നും മറ്റൊരു വര്‍ഗം ഉരുത്തിരിഞ്ഞു വന്നുവെന്ന ആശയം,ജൈവശാസ്ത്രം പുറത്തു വിട്ട യാഥാര്‍ത്ഥ്യങ്ങള്‍ തകര്‍ത്തു കളഞ്ഞു.ഡാര്‍വിന്‍ സ്വപനം കണ്ടിരുന്ന ഇടനില അവശിഷ്ടങ്ങള്‍ വിശ്വസിനീയമായ രീതിയില്‍ ഇതുവരെ കണ്ടെടുക്കപെട്ടിട്ടില്ല.100 മില്യന്‍ കൊല്ലങ്ങള്‍ക്കു മുന്‍പ്പു ജീവിച്ചിരുന്ന ജീവികള്‍ ഈ നീണ്ട കാലത്തിനിടയില്‍ ഒരു മാറ്റത്തിനും വിധേയമായി കണ്ടില്ല.

വര്‍ഗങ്ങളില്‍ ജൈവപരമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്നു മാത്രമല്ല ,വരാനിരിക്കുന്ന തലമുറകളിലേക്കു പകര്‍ന്നു നല്‍ക്കുകയുമില്ല.അവശിഷ്ടങ്ങള്‍ അത്തരത്തിലുള്ള ഒരു പ്രവണതയും പ്രകടിപ്പിക്കുന്നില്ല.100 കണക്കിനു മില്യന്‍ കൊല്ലങ്ങള്‍ക്കിടയില്‍ സിദ്ധാന്തത്തില്‍ നിലനിന്നിരുന്ന സങ്കല്പിക്കപ്പെട്ട ഒരിടക്കാല അവശിഷടത്തിന്റെ പൊടി പോലും കാണാനുമില്ല.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വുഡ്റോഡ് സയന്‍സ് മാസികയിലെഴുത് ”ഫോസില്‍ വര്‍ഗങ്ങള്‍ അവയുടെ ചരിത്രകാലം മുഴുവന്‍ മാറ്റമില്ലാതെ നിലകൊള്ളുന്നു.പരിവര്‍ത്തനത്തിന്റെ പറയത്തക്ക ഒരുദാഹരണവും ഫോസില്‍ രേഖയില്‍ ഉള്‍കൊള്ളുന്നുമില്ല”

കാര്യം ഇതൊക്കെയായിട്ടും പരിണാമ സിദ്ധാന്തം ഇന്നും നിലനില്‍ക്കുന്നതിന്റെ രഹസ്യമെന്താണ്?

ഡാര്‍വിനിസത്തെ പിന്താങ്ങുന്ന കാരണങ്ങള്‍ ശാസ്ത്രീയമെന്നതിനേക്കാള്‍ ആശയപരമാണ് എന്നതാണ്.ശാസ്ത്രത്തിനു വേണ്ട പെരുമാറ്റ ചട്ടം ആദ്യം ഒരു സിദ്ധാന്തമവതരിപ്പിക്കുക;പിന്നെ തെളിവുകള്‍ അണിനിരത്തി അതിനെ ഒരു നിയമമാക്കി മാറ്റുക എന്നതാണ്.ഇതൊന്നും പരിണാമസിദ്ധാന്തത്തിനു ബാധകമാക്കാനാവില്ല.കാരണം അതിനെ പിന്താങ്ങുന്ന ശാസ്ത്രീയ തെളിവുകള്‍ ഇല്ല എന്നതു തന്നെ.എന്നിട്ടും അത് പാഠപുസ്തങ്ങളിലും മാധ്യമങ്ങളിലും തെറ്റിധരിപ്പിക്കാന്‍ പോന്ന വാര്‍ത്തയാവുന്നു.അതിന്റെ കാരണമെന്താവും?
പരിണാമവാദം തകര്‍ന്നാല്‍ തലസ്ഥാനത്ത് വരിക ദൈവസ്യഷ്ടി വാദമാണ്.എന്നു വച്ചാല്‍ ഈ ഭൂമിയും അതിലെ ജീവജാലങ്ങളും ഒരു സ്യഷ്ടാവിനാല്‍ സ്യഷ്ടിക്കപെട്ടതാണെന്ന വാദം.അതിനെ ചിലര്‍ ഭയപെടുന്നു.

തുടരും....

കടപ്പാട് :Atlas of creation
Read More...

Thursday, October 2

ജീവിച്ചിരിക്കുന്നവര്‍ക്കുള്ള മോര്‍ച്ചറി

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്പ് വീട്ടില്‍ നടന്ന ഒരു വിരുന്നിടയില്‍ വല്ലിപ്പാക്ക്[Grand Father] ഒരു ചെറിയ നെഞ്ച് വേദനയുണ്ടായി.ഞാനും എന്റെ കസിന്‍സും കൂടി ഉടനെ തൊട്ടടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ കൊണ്ട് പോയി.ആ സമയത്ത് ഡ്യൂട്ടി ഡോക്ടര്‍ റൂമിലുണ്ടായിരുന്നില്ല.നഴ്സിനോട് അന്വേഷിച്ചപ്പോള്‍ വാര്‍ഡില്‍ പോയതാകും എന്നു പറഞ്ഞു.ഞാനും എന്റെ കസിന്‍സും കൂടി ആ ഹോസ്പിറ്റല്‍ മുഴുവന്‍ഡോക്ടറെയും വിളിച്ചു ഓടി നടന്നു.ഡോക്ടറെ കണ്ടില്ല.ഏകദേശം ഒരു 20 മിനിറ്റ് കഴിഞ്ഞപോള്‍ ഡോക്ടര്‍ വന്നു.ഡ്യൂട്ടി സമയത്ത് തൊട്ടടുത്തുള്ള വീട്ടില്‍ കമ്പനി അടിക്കാന്‍ പോയതാണ് ഡോക്ടര്‍.മനസിലുണ്ടായ ദേഷ്യം അടക്കി പിടിച്ചു ഡോക്ടറോട് കാര്യം പറഞ്ഞു.ഡോക്ടര്‍ വന്നു പരിശോധിച്ചു പറഞ്ഞു ഇനി പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഇല്ലാന്നും എവിടേയും കൊണ്ടു പോയിട്ടു കാര്യം ഇല്ലാന്നും പറഞ്ഞു.ഡോക്ടര്‍ ഇതു പറഞ്ഞ് 10 മിനിറ്റിലതികം കഴിഞ്ഞാണ് വല്ലിപ്പ മരിച്ചത്.അത്രയും നേരം ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന വല്ലിപ്പാക്ക് ഓക്സിജന്‍ പോലും നല്‍കിയിരുന്നില്ല[സിലിന്‍ഡറിനു എന്തോ പ്രശനമുള്ളത് കൊണ്ടാണ് നല്‍കാതിരുന്നതെന്നു പിന്നീടാണ് അറിഞ്ഞത്].വല്ലിപ്പാനെ ആ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ പോയ ആ നിമിഷത്തെ ശരിക്കും മനസില്‍ ശപിച്ചു.10 കിലോമീറ്റര്‍ ദൂരെ നല്ല ആശുപത്രി വേറെ ഉണ്ടായിരുന്നു.അവിടെ കൊണ്ട് പോയിരുന്നെങ്കില്‍ ചിലപോള്‍ ഇന്നും അദ്ദേഹം ഞങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.അല്ലെങ്കില്‍ ആ ഡോകടര്‍ കൃത്യ സമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കിലും മതിയായിരുന്നു.

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു.ഹോസ്പിറ്റലിനടുത്തു വച്ചു ഒരു ചെറിയ അസ്വസ്ഥത തോന്നിയപ്പോള്‍ ഡോക്ടറെ കാണാന്‍ ഒറ്റക്കു കാറോടിച്ചു പോയ ഒരു നാട്ടുകാരന്റെ മരണവാര്‍ത്തയാണ് ഡോക്ടര്‍ വീട്ടില്‍ വിളിച്ചറിയിച്ചത്.നല്ല സാമ്പത്തിക ഭദ്രതയുള്ള വീട്ടിലെ അംഗമായിരുന്ന അദ്ദേഹത്തിന്റെ ഒരു ബന്ധുവെങ്കിലും കൂ‍ടെയുണ്ടായിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹത്തെ അവിടെ കൊണ്ട് പോകില്ലായിരുന്നു.

സത്യത്തില്‍ ഇന്നലെ നടന്ന ഒരു സംഭവമാണ് യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.അനിയത്തിയുടെ ജൂനിയര്‍ ആയ ഒരു +2 വിദ്ധാര്‍ത്ഥി ഇന്നലെ മരിച്ചു.ഫുഡ് പോയിസണ്‍ ആയിരുന്നു.ഫ്രൂട്ടു പോലെയുള്ള എന്തോ ഒരു പാക്കറ്റ് ജ്യൂസ് മൂന്നു ദിവസം മുന്‍പ് ആ കുട്ടി കുടിച്ചതിനെ തുടര്‍ന്നുണ്ടായ ചര്‍ദ്ദിയെ തുടര്‍ന്നാണത്രെ ആ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.മൂന്നാം ദിവസം പെട്ടെന്നു അസുഖം കൂടിയപ്പോള്‍ വേറെ ഹോസ്പിറ്റലിലേക്കു കൊണ്ട് പോയെങ്കിലും സീരിയസ് ആയതു കാരണം മെഡിക്കല്‍ കോളേജിലേക്കു റഫര്‍ ചെയ്തു.അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്.

മറ്റു വല്ല ആശുപത്രിയിലേക്കും രോഗികളെ മാറ്റണോ എന്നു ചോദിക്കുമ്പോള്‍ അവിടത്തെ ഡോക്ടറുടെ സ്ഥിരം ഡൈലോക് ഉണ്ട് ’നിങ്ങളൊക്കെ വീവരമുള്ള ആളുകള്‍ അല്ലേ,മറ്റെവിടെ കിട്ടുന്നതോ അതില്‍ നല്ലതോ ആയ ചികിത്സയാണ് ഇവിടെ നല്‍കുന്നത്‘.ഇതു കേള്‍ക്കുന്ന സാധാരണക്കാര്‍ അയാളെ വിശ്വസിക്കും.ഒരിക്കല്‍ ഈ ഡയലോക് കേട്ടവര്‍ പിന്നീട് അവരെ ബന്ധുക്കളെ ഒരിക്കലും അങ്ങോട്ട് കൊണ്ട് പോകും എന്നു തോന്നുന്നില്ല.ഒരു രോഗിയെ ആ ഹോസ്പിറ്റലിലോട്ട് കൊണ്ട് പോകുന്നതും മോര്‍ച്ചറിയിലേക്കു എടുക്കുന്നതും ഒരുപോലെയാണെന്നാണ് ഇതു വരെ കേട്ടറിവില്‍ നിന്നും മനസിലായിട്ടുള്ളത്.
Read More...

Saturday, September 27

ഒരു തീവ്രവാദിയുടെ ജനനം

കുറച്ചു കാലങ്ങള്‍ക്കു മുന്‍പിറങ്ങിയ മമ്മുട്ടിയുടെ ബ്ലാക്ക് എന്ന സിനിമയില്‍ ഒരു ഡയലോഗ് ഉണ്ട്”ഒരാണ്‍ ഗുണ്ടയ്ക്കു പെണ്‍ ഗുണ്ടയില്‍ ഉണ്ടായ പ്രത്യേക വര്‍ഗമൊന്നുമല്ല ഗുണ്ടകള്‍.സമൂഹമാണ് അവരെ ഉണ്ടാക്കുന്നതും വളര്‍ത്തുന്നതും”

ഏതാണ്ട് ഇതുപോലെ തന്നെയാണ് തീവ്രവാദിയുടെ കാര്യവും.സമൂഹത്തില്‍ നല്ലവനായി ജീവിക്കുന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ തീവ്രവാദിയാകും എന്നു കരുതാന്‍ വയ്യ.ചിലര്‍ക്കുള്ള തെറ്റിധാരണയാണ് അമിതമായ ദൈവഭക്തിയാണ് തീവ്രവാദികളെ ഉണ്ടാക്കുന്നതെന്നു.ഇതിനെ അടിസ്ഥാനമാക്കി തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില വ്യക്തികള്‍ ഇതെല്ലാം മതം മൂലമാണെന്നും മതമെന്ന ആശയം ഇല്ലാതാകുന്നതില്‍ കൂടി മാത്രമേ ഇതില്‍ നിന്നും മോചനം ഉണ്ടാകുകയുള്ളൂ എന്നും വാദിക്കുന്നു.തികച്ചും അടിസ്ഥാനരഹിതമായ ഒരു കാര്യമാണിത്.

ഇസ്ലാമിക വിശ്വാസം പ്രകാരം ജീവനെടുക്കാനും കൊടുക്കാനും ഉള്ള അവകാശം ദൈവത്തിനു മാത്രമാകുന്നു.ചെയുന്ന ഒരോ പ്രവര്‍ത്തിക്കും അതു നന്മയായാലും തിന്മയായാലും അതിനു പരലോകത്തു പ്രതിഫലം ഉണ്ടാകും എന്നാണ് ഇസ്ലാമിക വിശ്വാസം.ഇസ്ലാം വിശ്വസ പ്രകാരം ആത്മഹത്യയും കൊലപാതകവും തെറ്റാണ്.ആത്മഹത്യയും കൊലപാതകവും ഒരുമിച്ചു ചെയുന്ന ചാവേറുകള്‍ എങ്ങനെ മതവിശ്വാസികളാവും?

വര്‍ഗീയതയും തീവ്രവാദവും ബന്ധപെട്ടു കിടക്കുന്ന അല്ലെങ്കില്‍ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നു ഞാന്‍ കരുതുന്നു.സമൂഹത്തില്‍ വര്‍ഗീയത/വിഭാഗീയത രൂക്ഷമാവുമ്പോള്‍ തീവ്രവാദികള്‍ ജനിക്കുന്നു.

തീവ്രവാദം എന്നത് സമൂഹത്തിന്റെ കാന്‍സറാണ്.അതു പടര്‍ത്തു പന്തലിക്കാന്‍ അവസരം കൊടുക്കാതിരിക്കുകയാണ് മുഖ്യം.അസുഖത്തിന്റെ കാരണങ്ങള്‍ തേടാതെ അതു നശിപ്പിക്കാന്‍ നോക്കാതെ ,അസുഖം വരുമ്പോള്‍ മാത്രം ചികിത്സിച്ചിട്ടെന്തു കാര്യം?

ഒരു സാധാരണക്കാരനു ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയും എന്നു തോന്നുന്നില്ല.ഒരു തീവ്രവാദിക്ക് കൊല്ലാനും ചാവാനും ഒരു പോലെ മനസുണ്ടായിരിക്കണം.അവനു ബന്ധുക്കളോ സമൂഹമോ ഒന്നും ഒരു പ്രശ്നമാവുകയില്ല.
ഈ പോസ്റ്റ് എഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളോ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്താ‍ല്‍ കൂടി ഒരു ചാവേറാകുവാന്‍ തയ്യാറാകുമോ
?ഞാന്‍ ഒരിക്കലും തയ്യാറല്ല.അതുതന്നെയാവും നിങ്ങളുടെ ഉത്തരവും.നമ്മുക്ക് നമ്മുടെ കുടുംബത്തെ മറന്നു ഒരിക്കലും അത്തരത്തില്‍ ചിന്തിക്കാന്‍ കഴിയില്ല.

പിന്നെന്തു കൊണ്ട് ലക്ഷങ്ങള്‍ വാഗ്താനം ചെയ്യപെടാതെ ഒരാള്‍ തീവ്രവാദിയാവുന്നു.സ്വന്തം കുടുംബത്തെ മറന്നു അയാള്‍ സ്വയം പൊട്ടി തെറിക്കുന്നു.മതത്തോടുള്ള അമിതമായ സ്നേഹം മൂലമാണ് അങ്ങനെ ചെയ്യുന്നതെന്നു നിങ്ങള്‍ കരുതുന്നുവോ?കുടുംബത്തെ മറന്നു വെറും പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ ഇസ്ലാമില്‍ പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്.അയല്‍വാസിയെ സ്നേഹിക്കാതെ സ്വന്തം കുടുംബത്തെ സ്വന്തം കടമകളെ മറന്നു പ്രാര്‍ത്ഥിച്ചാല്‍ മാത്രം ഒരാള്‍ വിശ്വസിയാവുകയില്ല.എന്നിട്ടും ഒരു ചാവേര്‍ കുടുംബത്തെ മറക്കുന്നു.

ചാവേറുകള്‍ക്കു ജീവിക്കാന്‍ ആഗ്രഹമുണ്ടാവില്ലേ?അവര്‍ക്കു അവരെ സ്നേഹിക്കുന്ന അവര്‍ സ്നേഹിക്കുന്നവര്‍ ഉണ്ടാകില്ലേ?സ്വയം പൊട്ടി ചിതറി നിരപരാധികളെ കൊല്ലുന്നതിലൂടെ അവര്‍ സമൂഹത്തോട് വിളിച്ചു പറയുന്നതെന്താണ്?സത്യത്തില്‍ ഒരു ചാവേര്‍ സ്വയം പൊട്ടി ചിതറുകയാണോ അതോ സമൂഹം അയാളെ ജീവിക്കാന്‍ അനുവാദിക്കാതെ അയാളെ കൊല്ലുകയാണോ?

ഭീകരവേട്ടയിലൂടെ ഭീകരരെ കൊല്ലുന്നതു കൊണ്ട് മാത്രം കാര്യമില്ല.അവര്‍ അങ്ങനെയാകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്.അവരെ വളര്‍ത്തി കൊണ്ട് വരുന്ന സാഹച്യങ്ങള്‍ പൂര്‍ണ്ണമായും മാറാത്തിടത്തോളം കാലം തീവ്രവാദം തുടര്‍ന്നു കൊണ്ടേ ഇരിക്കും.
Read More...

Monday, September 22

ബൂലോകത്തെ യുക്തിവാദി നേതാവ്

ബൂലോകത്തെ യുക്തിവാദി നേതാവായ ശ്രീ ജബ്ബാര്‍ മാഷും ഇസ്ലാം വിചാരം എന്ന ബ്ലോഗറും തമ്മില്‍ നടന്ന സംഭാഷണം

ഇസ് ലാം വിചാരം said...
ഇസ് ലാമിനെ ആര്‍ക്കും വിമര്‍ശിക്കാം.ഖുര്‍ആനെയും.
പക്ഷേ യുക്തിഭദ്രമായ ഒരു സം വാദമാണോ മാഷിന്റെത്?മാഷെ, മറുപടി പറയൂ...
കണ്ണ്- അതിന്റെ എല്ലാ സങ്കീര്‍ണ്ണവും അല്‍ഭുതകരവുമായ നിര്‍മാണം-കാഴ്ചക്കുപയുക്തമായ രീതിയിലാണല്ലോ.കണ്ണിന്റെ ഘടനയും,രൂപവുമെല്ലാം കാഴ്ചയെ അത് സാധ്യമാക്കുന്നു.അതിനു വേണ്ടി ബുദ്ധിപരമായി, മനോഹരമായി ആരോ ആവിഷ്കരിച്ചിരിക്കുന്നു.
ആരങ്ങിനെ ആവിഷ്കരിച്ചു?

മുസ്ലിമിന്റെ ഉത്തരം : ദൈവം.

ജബ്ബാര്‍ മാഷിന്റെ ഉത്തരമെന്ത് ? കണ്ണ് സ്വയം ഭൂവായി ഉണ്ടായതാണോ? അങ്ങിനെയെങ്കില്‍ അതിന്റെ ഘടന എങ്ങിനെ ശാസ്ത്രീയമായി?ഇത്രയും ആസൂത്രിതമായി എന്തെങ്കിലും ആവിഷ്കരിക്കുവാന്‍ സ്വയംഭൂവായി കഴിയുമോ?വെറുതെ അതുമിതും പറയാതെ മാഷ് പറയൂ, ഒരു ശക്തി വിശേഷവും ഇതിന്റെ പിന്നിലില്ലെങ്കില്‍, കണ്ണും ആകാശവും ഭൂമിയും ഈ ബ്ലോഗെഴുതുന്ന മാഷുമൊക്കെ എങ്ങിനെ ആവിഷ്കരിക്കപ്പെട്ടു?

ഖുര്‍ ആന്‍ വിഡ്ഡിത്തമാണെങ്കില്‍, ബുദ്ധിയുള്ള മാഷൊരുത്തരം പറഞ്ഞു തരുമോ?
September 12, 2008 7:11 AM

ea jabbar said...
കണ്ണ് രൂപപ്പെടുത്തിയത് ‘ദൈവ‘മായിരിക്കാം. എനിക്കറിയില്ല. പക്ഷേ ‘അല്ലാഹു’വല്ലെന്ന് എനിക്കുറപ്പാണ്. കണ്ണു പോയിട്ട് ഒരു കല്ലു പോലും സൃഷ്ടിക്കാനുള്ള കഴിവോ അറിവോ ആ ദൈവത്തിനില്ല!
September 12, 2008 7:35 AM
*********************************************
മുകളിലെ കമന്റില്‍ നിന്നൊരു കാര്യം വ്യക്തമായി..മാഷിനു ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല.ഒന്നറിയാം ആ ദൈവം അല്ലാഹു അല്ല.അല്ലാഹുവിന് ഒരു കല്ലു പോലും സൃഷ്ടിക്കാന്‍ കഴിയില്ല എന്നു പറയുന്ന മാഷ് മറ്റേതോ ദൈവത്തിനു അതിനു കഴിവുണ്ടെന്നു വിശ്വസിക്കുന്നു..നല്ലത് തന്നെ..

പ്രിയ ബൂലോകരെ മാഷിന്റെ വിരോധം ഇസ്ലാമിനോടാണ്.അതു കൊണ്ട് തന്നെ മാഷിന്റെ ബ്ലോഗില്‍ കൂടി പുറത്തു വരുന്ന പോസ്റ്റുകള്‍ നോക്കി ആരും ഇസ്ലാമിനെ വിലയിരുത്തരുത്.വിരോധമുള്ളവരുടെ നല്ല വശങ്ങള്‍ കൂടി പൂഴ്ത്തി വയ്ക്കുകയാണല്ലോ സാധാരണ പതിവ്..മാഷ് പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല,പ്രപഞ്ചത്തിന്റെ ഉത്ഭത്തെ കുറിച്ചു വലിയ പിടിപാടുമില്ല..പക്ഷെ ഒന്നറിയാം ഖുര്‍ ആനില്‍ പറഞ്ഞതൊക്കെ തെറ്റാണ്.എന്നാല്‍ മാഷെ എന്താണ് ശരി എന്നു ചോദിച്ചാല്‍ അതും മാഷിനറിയില്ല!! സത്യത്തില്‍ ഈ യുക്തിവാദം എന്നു പറഞ്ഞാല്‍ “ഒന്നുമറിയില്ല“ എന്നാണോ?
Read More...

Saturday, September 20

കണ്ണൂര്‍ ഭാഷാ സഹായി

ഓന്‍ = അവന്‍

ഓള്‍ = അവള്‍

ആടെ = അവിടെ

ഈടെ = ഇവിടെ

കീഞ്ഞു= ഇറങ്ങി

മാച്ചില്‍ = ചൂല്‍

മോന്തി = സന്ധ്യ

ചങ്ങായി = ചങ്ങാതി

ഏന്തുണ്ട് =എന്തൊക്കെയുണ്ട്

എന്തിന്‍ഡ്രോ = എന്തൊക്കെ ഉണ്ടഡോ?

ബിഷയം = വിഷയം

മംഗളം= കല്യാണം

കയിച്ചാ‍ = കഴിച്ചോ

കണ്ടിനി= കണ്ടിരുന്നു

കണ്ടിനാ = കണ്ടിരുന്നുവോ?

പാഞ്ഞ്= ഓടി

പാഞ്ഞിനാ = ഓടിയിരുന്നുവോ?

ബേണാ = വേണോ?

ശീതം = തണുപ്പ്

ബെയില്‍= വെയില്‍

ഓര്‍ = അയാള്‍

ചാടുക = കളയുക

പൈക്കുന്നു = വിശക്കുന്നു

പൈ= പശു

പോയിനി = പോയിരുന്നു

പോയിനാ? = പോയിരുന്നുവോ

പരങ്കി = മുളക്

പച്ച പരങ്കി =പച്ച മുളക്
Read More...

Saturday, September 6

ബൂലോക ഡയറക്ടറി

ബൂലോകത്തിലെ പ്രധാന അഗ്രിഗേറ്ററുകളായ ചിന്തയും തനിമലയാളവും പോസ്റ്റുകളുടെ കുത്തൊഴുക്കില്‍ പെട്ടിരിക്കുകയാണ്.ദിനം പ്രതി നൂറു കണക്കിനു പോസ്റ്റുകളാണ് അഗ്രിഗേറ്ററുകളില്‍ വന്നു പോകുന്നത്.അതു കൊണ്ട് തന്നെ ബൂലോകത്തെ പലരുടേയും പോസ്റ്റുകള്‍ ഈ കുത്തോഴുക്കില്‍ പെട്ടു കാണാതെ പോവുന്നു.അതിനു പരിഹാരം എന്നോണം തുടങ്ങിയതാണ് http://www.malayalamblogs.co.cc/. നിങ്ങളുടെ ബ്ലോഗുകള്‍ ഇതില്‍ ഇല്ലെങ്കില്‍ ഈ email വിലാസത്തില്‍ അയച്ചു തരിക.
.
Read More...

Sunday, August 24

ബൂലോകര്‍ വിചാരിച്ചാല്‍ വല്ലതും ചെയ്യാന്‍ കഴിയുമോ?

പ്രിയ ബൂലോക സുഹ്രത്തുകളെ,

എന്റെ മറ്റൊരു ബ്ലോഗില്‍ നടുറോഡില്‍ സത്യ പ്രതിജ്ഞ എന്നു പറഞ്ഞൊരു പോസ്റ്റ് ഇട്ടിരുന്നു.കഴിഞ്ഞ ഞാറാഴ്ചയായിരുന്നു സംഭവം.ഏറ്റവും തിരക്കേറിയ സമയത്ത് എടപ്പാളില്‍ റോഡ് ഉപരോധിച്ചു നടന്ന ആ തെമ്മാടിതരത്തിനു ആകെ ഉണ്ടായത് നോക്കുകുത്തിയായി ഒരു ട്രാഫിക്ക് പോലീസ് മാത്രം..10 മിനിറ്റോളം നീണ്ടു നിന്ന ഈ സംഭവത്തില്‍ കുടുങ്ങിപോയത് 100 കണക്കിന് വാഹനങ്ങള്‍ ആ‍യിരുന്നു. എന്റെ സുഹ്രത്ത് അനില്@ബ്ലോഗ് പറഞ്ഞു ആ സംഭവത്തിനു ശേഷവും ഇതിനോട് സമാനമായ ഒരു റോഡ് ബ്ലോക്ക് ഷോ മറ്റൊരു സംഘടയുടെ വക ഉണ്ടായിരുന്നെന്ന്.അതിനു ശേഷം ഇന്നലെ വീണ്ടും ഉണ്ടായി ഇതു പോലെ ഒരു റോഡ് ബ്ലോക്ക് ഷോ.ആദ്യത്തെ രണ്ട് തവണ രാഷ്ട്രീയ പാര്‍ട്ടികളുടെ വക ആയിരുന്നെങ്കില് ഇതു  ശ്രീക്രഷണ ജയന്തിക്കായിരുന്നു.ആദ്യത്തെ പരുപാടികള്‍ക്കു വ്യത്യസ്തമായി ധാരാളം പോലീസ്കാരും ഉണ്ടായിരുന്നു.രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു ജനത്തിന്റെ 10 മിനിറ്റ് സമയം ആണെടുത്തതെങ്കില്‍ ശ്രീക്രഷണ ജയന്തിക്കുണ്ടായ ജാഥ ഉണ്ടാക്കിയ ഗതാഗത കുരുക്ക് മണിക്കുറുകളോളമായിരുന്നു.ഗതാഗത കുരുക്കില്‍ പെട്ടു സഹിക്കെട്ടു വണ്ടി മുന്നോട്ടെടുത്ത പലരോടും പോലീസിന്റെ മുന്നില്‍ വച്ച തന്നെ ജാഥ നയിച്ചിരുന്നവര്‍ തട്ടിക്കയറുന്നത് കാണാമായിരുന്നു.വെറും ഒരാഴ്ച്ച കൊണ്ട് എടപ്പാള്‍ ടൌണില്‍ മാത്രം മൂന്നു സംഘടകള്‍ളുടെ മൂന്നു പ്രകടനങ്ങള്‍!

അമേരിക്കന്‍ അധിനിവേശത്തിനു കേരളത്തില്‍ ജനങ്ങളുടെ ജീവിതം ദ്രോഹിച്ചു പ്രതിഷേധ പ്രകടനം-സദാമിനെ തൂക്കി കൊന്നതിനും പ്രതിഷേധ പ്രകടനം-ഏതെങ്കിലും രാഷ്ട്രീയ ഗുണ്ട വെട്ടേറ്റു മരിച്ചാല്‍ അതിനും പ്രതിഷേധ പ്രകടനം-കോളേജില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി വിജയിച്ചാല്‍ ആഹ്ളാദ പ്രകടനം-ബസ്-ഒട്ടോ-ടാക്സി തൊഴിലാളികളുടെ വക പ്രകടനങ്ങള്‍-നബി ദിനത്തിനും ശ്രീക്രഷണ ജയന്തിക്കും പ്രകടങ്ങള്‍.ചുരുക്കി പറഞ്ഞാല്‍ പത്തു ബുദ്ധിയില്ലാത്ത
കഴുതകളും അതിനെ നയിക്കാന്‍ ഒരു നേതാവും ഉണ്ടെങ്കില്‍ ആര്‍ക്കും പൊതു ജനത്തിനു അവകാശപെട്ട റോഡ് കൈയേറാം.ആ ഗതാഗത കുരുക്കില് പെട്ടു ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടപെട്ടാല്‍ അമേരിക്കയെ കുറ്റം പറഞ്ഞു തടിയൂരാം!!

ഞാന്‍ ഇത്തരത്തില്‍ ഒരു പോസ്റ്റിട്ടത് എന്റെ പ്രതിഷേധം അറിയിക്കാനോ വെറുതെ കമന്റുകള്‍ കിട്ടാനോ അല്ല.മറിച്ചു ബൂലോകത്തെ മലയാളി കൂട്ടായ്മ വിചാരിച്ചാല്‍ ഇതിനെതിരെ ഒരു ചെറു വിരലെങ്കിലും അനക്കാന്‍ കഴിയുമോ എന്നറിയാനാണ്.പലര്‍ക്കും ഇത്തരം സമര പ്രകടനങ്ങളിലൂടെ നഷ്ടപ്പെടുന്നത് വെറും 10 മിനിറ്റാണ്.പ്രകടനം നടത്തുന്ന പാര്‍ട്ടികളെ മനസ്സു കൊണ്ട് ശപിച്ച വണ്ടിയി തന്നെ ഇരിക്കാറാണ് നമ്മള്‍ ഭൂരിപാകവും.പക്ഷെ ഒന്നാലോചിക്കുക-ഏതെങ്കിലും ഒരപകടത്തില്‍ പെട്ടു പരിക്കേറ്റ നമ്മുടെ ഒരു ബന്ധുവിനെ കൊണ്ടു ആശുപത്രിയില്‍ പോകുന്നവഴിക്കാണ് ഇത്തരം ഒരു പ്രകടനത്തില്‍ പെടുന്നതെങ്കില്‍?എന്താവും നമ്മുടെ അവസ്ഥ
Read More...

Saturday, August 9

തീവ്രവാദികള്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ?

ണ്ടാം ലോകമഹാ യുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ബോംബുകള്‍ സെപ്റ്റംബര്‍ 11നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ലോകത്തു ഉപയോഗിച്ചിട്ടുണ്ടന്നാ‍ണ് കണക്കുകള്‍ പറയുന്നത്.നമ്മുടെ രാജ്യത്ത് അവസാനം ബോംബാക്രമണം നടന്ന ബാഗ്ളൂരും അഹമദാബാദും ആ ഞെട്ടലില്‍ നിന്നും മോചിതമായി വീണ്ടും പഴയ സ്ഥിതിയിലേക്കു വന്നിരിക്കുന്നു.എന്നിരുന്നാലും അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലേയും ജനങ്ങള്‍ ഭയപ്പെട്ടിരുന്ന പോലെ രാവിലെ പുറത്തു പോവുമ്പോള്‍ വൈകീട്ടു തിരിച്ചു വരാന്‍ പറ്റുമോ എന്നു നാമും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു


മതത്തിന്റെ പേരിലാ‍യാലും മറ്റെന്തിന്റെ പേരിലായാലും തീവ്രവാദിയാക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല.അക്രമണത്തെ ഒരു മതവും അംഗീകരിക്കുന്നില്ല.ഇസ്ലാമിന്റെ കാഴ്ച്ചപാടില്‍ ഒരു നിരപരാധിയെ കൊല്ലുന്നത് ഒരു സമൂഹത്തെ തന്നെ ഹനിക്കുന്നതിനു തുല്യമാണത്രെ..എന്നിട്ടും ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നടക്കുന്നതും ആരോപിക്കപ്പെടുന്നതും ഇസ്ലാമിന്റെ പേരില്‍ തന്നെ.

ഒരു തീവ്രവാദി ആക്രമണമുണ്ടായാല്‍ ഉടനെ ഒരിസ്ലാമിക നാമം മാത്രമുള്ള ഏതെങ്കിലും സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും അല്ലെങ്കില്‍ പോലീസിനു തോന്നുന്ന സംഘടനയാണു ഇതിനു പിന്നിലെന്ന് അവര്‍ ആരോപിക്കും.ചിലപ്പോള്‍ ആ ആരോപണങ്ങള്‍ ശരിയായിരിക്കാം ചിലപ്പോള്‍ തെറ്റായിരിക്കാം.ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായി മണിക്കുറിനുള്ളില്‍ ആയിരിക്കും അത്തരം ആരോപണങ്ങള്‍ ഒരു തെളിവുമിലാതെ വെളിപ്പെടുത്തുന്നത്...അതു വാര്‍ത്താ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു.പിന്നെ ആ ആക്രമണത്തിനു പിന്നില്‍ ഇസ്ലാം ഭീകരര്‍ ആണെന്നു ചാനലുകള്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നു...

ഒരു ഭീകരാക്രമണം ഉണ്ടായാല്‍ ഏറ്റവും എളുപ്പം ചെയ്യാന്‍ പറ്റുന്ന പണി അതു ഇസ്ലാമിന്റെ പേരില്‍ ആരോപിക്കുക എന്നതാ‍ണ്. മാധ്യമങ്ങള്‍ ആ ആരോപണങ്ങള്‍ ഏറ്റെടുക്കുന്നു .അവര്‍ അത് ഫ്ലാഷ് ന്യൂസ്സ് ആയി കാണിക്കും.പിന്നെയാവും താടിയും തൊപ്പിയും ഉള്ള ചിലരെ പോലീസ്സ് പിടിച്ചു പീഡിപ്പിക്കുക.അവരുടെ കൈയില്‍ ഇന്‍ഡ്യയുടെ മാപ്പോ മറ്റോ ഉണ്ടെങ്കില്‍ അവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തി അപ്പോള്‍ തന്നെ വെടി വച്ചു കൊല്ലും അല്ലെങ്കില്‍ വര്‍ഷങ്ങളോളം ജയിലില്‍ .ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും അവര്‍ കുറ്റക്കാരല്ല എന്നു കോടതിക്കു ബോധ്യപ്പെടുന്നത്.അപ്പോഴേക്കും അവരുടെ ജീവിതത്തിന്റെ നല്ല കാലം അവസാനിച്ചിരിക്കും.ജയില്‍ മോചിതനാവുന്ന ആരോപണവിദേയനായ വ്യക്തി അപ്പോഴേക്കും സമൂഹത്തിന്റെ മുന്നില്‍ രാജ്യ ദ്രോഹിയായി മാറിയിരിക്കും.


ഇന്നത്തെ കാ‍ലത്ത് ഒരു മതത്തിനു വേണ്ടി മാത്രം ഒരാള്‍ തീവ്രവാദിയാകും എന്നു കരുതാന്‍ വയ്യ.മതത്തിലുപരി ഏതൊരു തീവ്രവാദി സംഘടയ്ക്കും രാഷ്ട്രീയം ഉണ്ട്.മതത്തിന്റെ ആശയങ്ങള്‍ക്കുപരി ആ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കാണ് അവര്‍ വിലകല്‍പ്പിക്കുന്നത്.അത്തരം ലക്ഷ്യങ്ങള്‍ നേടാന്‍ മതത്തിന്റെ പഴുതുകളെ അവര്‍ ഉപയോഗിക്കുന്നു.മതവും രാഷ്ട്രീയവും കൂട്ടികുഴക്കുന്നത് വെടി മരുന്നു ശാലയ്ക്കടുത്ത് തീ കൊണ്ട് പോകുന്നതിനു തുല്യമാണ്.

ഒരു വിശ്വാസിയുടെ കാഴ്ച്ചപാടില്‍ നന്മ ചെയുന്നവന്‍ സ്വര്‍ഗ്ഗത്തിലും തിന്മ ചെയുന്നവന്‍ നരഗത്തിലും ആയിരിക്കും.നരഗത്തിലെ കഠിന ശിക്ഷകളെ പേടിച്ചാണ് വിശ്വാസികള്‍ തെറ്റു കുറ്റങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നത്.ചുരുക്കി പറഞ്ഞാല്‍ ഈ ഭൂമിയില്‍ കുറച്ചു കഷ്ടപ്പെട്ടു ജീവിച്ചാലും പരലോകത്തു അവര്‍ക്കു സ്വര്‍ഗ്ഗം കിട്ടിമെന്നു അവര്‍ സ്വപ്നം കാണുന്നു.ഇന്നു മതത്തിന്റെ പേരില്‍ പൊട്ടി തെറിക്കുന്ന ചാവേറുകള്‍ സ്വപ്നം കാണുന്നതും ഇതേ സ്വര്‍ഗ്ഗമാണ്.ഭൌതികമോ രാഷ്ട്രീയമോ ആയ വേറെയും കാരണങ്ങള്‍ ഉണ്ടാകാം പക്ഷെ തന്റെ ക്യത്യം നിര്‍വഹിക്കുന്നതിലൂടെ പൊട്ടി തെറിക്കുന്ന ചാവേറുകള്‍ക്ക് എന്തായാലും ഭൌതികമോ രാഷ്ട്രീയമോ ആയ കാരണങ്ങള്‍ ഉണ്ടാവും എന്നു തോന്നുന്നില്ല.അപ്പോള്‍ അത്തരം നേട്ടങ്ങള്‍ ഉണ്ടാവുന്നത് ചാവേറുകള്‍/തീവ്രവാദിക ള്‍ ‍ക്കല്ല മറിച്ചു അവരെ ഉപയോഗിക്കുന്ന സംഘടനകള്‍ക്കോ സംഘടന നേതാക്കള്‍ക്കോ ആണ്.മതത്തിനു വേണ്ടി ജീവന്‍ ബലി കഴിപ്പിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്നു അവര്‍ ചാവേറുകളെ വിശ്വസ്സിപ്പിക്കുന്നു.

സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളും അവരുടെ ലക്ഷ്യം നിറവേറുമ്പോള്‍ ഒന്നുമറിയാതെ പിടഞ്ഞു മറിക്കുന്ന ആയിരങ്ങളും സ്വര്‍ഗ്ഗത്തില്‍ പോയാല്‍ വിശ്വാസിക്കള്‍ക്കു എങ്ങനെ സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉണ്ടാകും?ഇരു കൂട്ടരും സ്വര്‍ഗ്ഗത്തില്‍ പോയാല്‍ പിന്നെ നരഗത്തിന്റെ കാര്യം ഉണ്ടോ?ലക്ഷ്യം എന്തുമായികൊള്ളട്ടെ, അതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി ഒന്നുമറിയാ‍ത്ത പാവം ജനങ്ങളെ കൊല്ലുന്നവര്‍ ജിഹാദികള്‍ അല്ല-വെറും കൊലയാളികള്‍ മാത്രം.

ബുഷിനോടുള്ള പക തീര്‍ക്കുന്നത് പാവം അമേരിക്കക്കാരന്റെ കഴുത്തറത്തല്ല,അതു പോലെ തന്നെ അധിനിവേശത്തിനോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ സ്വന്തം രാജ്യത്തെ തിരക്കേറിയ വീഥികളിലും വ്യാപാര കേന്ദ്രങ്ങളിലും ബോംബു സ്ഫോടനങ്ങള്‍ നടത്തുന്നവര്‍ കൊല്ലുന്നത് സ്വന്തം സഹോദരങ്ങളെ തന്നെയാണെന്നു മനസില്ലാക്കാനുള്ള വിവേകം പോലും ചാവേറുകള്‍ക്കില്ലാതെ പോവുന്നു.



ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലീം സഹോദരങ്ങള്‍ക്കുള്ള പിന്തുണയുമായി ഇന്ത്യ മുഴുവന്‍ ഓടി നടന്നു ബോംബു വയ്ക്കുന്ന “ സഹോദര സ്നേഹികള്‍“ കൊല്ലുന്നത് മോഡിയെയോ അന്നു ജനങ്ങളെ കൊന്നു തള്ളിയ വര്‍ഗീയ വാദികളെയോ അല്ല,മറിച്ചു ഒന്നുമറിയാത്ത പാവം ഇന്‍ഡ്യക്കാരനെയാണ്.


അധിനിവേശത്തിന്റെ രാജാവായ ബുഷ് ഭീകരാക്രമണത്തിന്റെ പേരും പറഞ്ഞ് കൊന്നു തള്ളുന്നത് പാവം നിരപരാധികളെയാ‍ണ് .ഹിറ്റ്ലറും സ്റ്റാലിനും കൊന്നു തള്ളിയതും നിരപരാധികളെ തന്നെ.ബാഗ്ലൂരും അഹമദാബാദിലും കൊല്ലപ്പെട്ടവര്‍ നിരപരാധികള്‍.ഇന്‍ഡ്യന്‍ മുജാഹീനും ലക്ഷ്വറൈ ത്വയ്ബയും VHP ബജ്റംള്‍ പ്രവര്‍ത്തകരും കൊല്ലുന്നതും നിരപരാധികളെ തന്നെ.അങ്ങനെ നോക്കുമ്പോള്‍ ബുഷിനെയും ഹിറ്റ്ലറേയും സ്റ്റാലിനെയും നരഗത്തില്‍ ഇടുന്ന അല്ലാഹു സിമി പ്രവര്‍ത്തകരെയും ഇന്‍ഡ്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെയും ലക്ഷ്വറൈ ത്വയ്ബ പ്രവര്‍ത്തകരെയും സ്വര്‍ഗ്ഗത്തിലിടുമോ?



ഞാന്‍ വിശ്വസ്സിക്കുന്ന അല്ലാഹു നീതിമാനാണ്.അവന്‍ ഒരിക്കലും അങ്ങനെ പക്ഷഭേദം കാണിക്കുകയില്ല.

Read More...

Sunday, August 3

സജിയോട് ക്ഷമിച്ചുക്കൂടെ

ഈ ബൂലോകത്തേക്കു പുതിയതായി വരുന്ന ഒരു ബ്ലോഗര്‍ക്കു ഇവിടെ സ്വന്തമായി ഒരു മേല്‍ വിലാസം ഉണ്ടാക്കിയെടുക്കാന്‍ വളരെയേറെ ശ്രമിക്കേണ്ടതുണ്ട്...ബ്ലോഗിങ്ങ് എന്നാല്‍ സാഹിത്യം എഴുതല്‍ അല്ല എന്ന അഞ്ചല്‍ക്കാരന്റെ അഭിപ്രായത്തിനോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു...ബ്ലോഗിങ്ങ് എന്നാല്‍ ഞാന്‍ മനസ്സില്ലാക്കിയിട്ടുള്ളത് നമ്മുടെ ആശയങ്ങള്‍ പങ്കു വയ്ക്കാന്‍ ഒരിടമായിട്ടാണ്.അത് സാഹിത്യം തന്നെയാവണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല...ഈ ലോകത്തുള്ള സകലതിനെ കുറിച്ചും നമ്മള്‍ക്കു എഴുതാം...അത് ഇന്നു നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിനോടുള്ള നമ്മുടെ യോജിപ്പാവാം വിയോജിപ്പാവാം....

ഒരു തുടക്കക്കാരനു ചിലപ്പോള്‍ ബ്ലോഗിലെ ഇപ്പോഴുള്ള പുലികളെ പോലെ എഴുതാന്‍ പറ്റി എന്നു വരില്ല.[ജിമ്മില്‍ ചേര്‍ന്ന പിറ്റേന്നു തന്നെ Hrithikനിനെ പോലെയാവണം എന്നു വിചാരിച്ചാല്‍ നടക്കുന്ന കാര്യം അല്ല]പക്ഷെ ശ്രമിച്ചാല്‍ എന്തും നടക്കും എന്നു ഞാന്‍ വിശ്വസ്സിക്കുന്നു...ബൂലോകത്തെക്കു കടന്നു വരുന്നവനു പെട്ടെന്നു ശ്രദ്ധ നേടാനുള്ള ചില വഴികളാണ് സാഹിത്യവും മോഷണവും മതത്തെ പരിഹസിക്കലും....വല്ലയിടത്തും നിന്നും അടിച്ചെടുത്ത നാലു വരികള്‍ പോസ്റ്റുമ്പോള്‍ അവനെ എല്ലാവരും അഭിനന്ദിക്കുന്നു....[അഭിനന്ദിക്കുന്നത് അത് അവന്റെ സ്വന്തം സ്രഷ്ടിയാണന്നു വിചാരിച്ചാണ്]

ഒരു ബ്ലോഗരുടെ പോസ്റ്റുകള്‍ വായനക്കാര്‍ക്കു ഇഷ്ട്പ്പെട്ടാല്‍ അവര്‍ ആ ബ്ലോഗിനെ ബുക്കമാര്‍ക്കു ചെയുന്നു.പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ടോ എന്നു ഇടക്കിടെ ചെക്ക് ചെയുന്നു.ചിലപ്പോള്‍ സ്വന്തം ബ്ലോഗ് റോളിലും ഇടുന്നു...ബൂലോകത്ത് അത്ര പരിച്ചയം ഇല്ലെങ്കിലും സജിയുടെ ബ്ലോഗുകള്‍ അത്തരത്തില്‍ ഉള്ള ഒന്നായിരുന്നെന്നു ഞാന്‍ കരുതുന്നു...ഒന്നുരണ്ടു വട്ടം ഞാന്‍ സജിയുടെ പോസ്റ്റുകള്‍ വായിച്ചു കമന്റ്റുകളും ഇട്ടിരുന്നു...

എന്നാല്‍ ഒരു സുപ്രഭതത്തില്‍ അരൂപിയുടെ കണ്ടെത്തെലുകള്‍ ബൂലോകത്തെആകെ ഞെട്ടിച്ചു..പലരും അതുള്‍കൊള്ളാന്‍ തയാറായില്ല.പക്ഷെ അരൂപിയുടെ കണ്ടെത്തലുകള്‍ വെറും തോന്നലുകള്‍ ആയിരുന്നില്ല,വ്യകതമായ തെളിവുകളും ഉണ്ടായിരുന്നു...എന്നിട്ടും സജി അങ്ങനെ ചെയുമെന്നു പലരും വിശ്വസിച്ചില്ല...സജി മാപ്പ് പറയുന്ന പോലെ ഒരു പോസ്റ്റിട്ടപ്പോള്‍ പലരും സജിയെ സപ്പോര്‍ട്ടു ചെയ്തെഴുതി.ഞാനും സജിയോട് കഴിഞ്ഞതെല്ലാം മറക്കാനും വീണ്ടും എഴുതാനും ആവശ്യപ്പെട്ടു കൊണ്ട് കമന്റ് എഴുതി..

എല്ലാവരും സജിയോട് ക്ഷമിച്ച കാണും എന്നു കരുതി വീണ്ടും സജിയുടെ ബ്ലോഗ എടുത്തു നോക്കിയപ്പോള്‍ ആകെ ഞെട്ടി.എന്റെ കമന്റിന്റെ തൊട്ടു താഴെ നൊമാദ് എന്ന ബ്ലോഗറുടെ കമന്റ്..വീണ്ടും കോപ്പിയടി വിവാദം..അതിനു തൊട്ടു പിന്നാലെ മറ്റു പലരും തൊണ്ടി മുതലുമായി രംഗത്തു വന്നു.

ചുരുക്കി പറഞ്ഞാല്‍ അരൂപി പോസ്റ്റ്മോര്‍ട്ടം നടത്തി കുഴിച്ചിട്ട സജിയുടെ ബ്ലോഗ് സജി തന്നെ കുഴിച്ചെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടത്തിനു വിട്ടു കൊടുത്തു..ചെളി കുഴിയില്‍ മുങ്ങി താഴുമ്പോള്‍ രക്ഷപ്പെടാന്‍ നടത്തിയ ശ്രമം ബൂമറാങ്ങ് പോലെ തിരിച്ചടിച്ചു...ഇങ്ങനെ ഒരു മാപ്പ് പറച്ചില്‍ നടത്തി സംഭവം വഷളാക്കിയിരുന്നില്ലെങ്കില്‍ എല്ലാം കലങ്ങി തെളിഞ്ഞേനെ!!ഇനി പറഞ്ഞിട്ടു കാര്യം ഇല്ല....അരൂപിയുടെ അവസാന പോസ്റ്റും സജിക്കിട്ടു തന്നെ....ഏറു സഹിക്കാന്‍ വയ്യാ‍തെ സജി ബ്ലോഗ് പൂട്ടി.എന്തൊക്കെ പറഞ്ഞാലും അരൂപി ആളോരു പുലി തന്നെ!!

പ്രിയ സജി,

ചെയ്ത തെറ്റിനു ക്ഷമ പറയുമ്പോള്‍ അതു ആത്മാര്‍ത്ഥമായി പറയണം.സജി അങ്ങനെ പറഞ്ഞതായി സജിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയില്ല.....ഇത്രയും കാലം കൊണ്ട് സജി ഉണ്ടാക്കിയെടുത്ത ഇമേജ് നഷ്ടപ്പെടുമ്പോള്‍ ഉള്ള വേദന മനസിലാവുന്നു..കഴിഞ്ഞതൊക്കെ മറക്കുക.വീണ്ടും ബൂലോകത്തു സജീവമാക്കുക ..ശിശിരം പറഞ്ഞ പോലെ മാപ്പ് പറയുക

പ്രിയ ബൂലോകരെ,

തെറ്റു ചെയാത്തവരായി ആരും ഇല്ല.ഈ പോസ്റ്റ് എഴുതുന്നത് തന്നെ ബില്‍ ഗേറ്റ്സിനെ പറ്റിച്ചു കൊണ്ടാണ്[വിന്‍ഡോസിനു കാശു കൊടുത്തിട്ടില്ലാ‍ന്നു ചുരുക്കം].നെറ്റില്‍ നിന്നും പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും അങ്ങനെ തന്നെ... സജിക്കൊരു തെറ്റു പറ്റി...അദ്ദേഹം മാപ്പ് പറയുകയാണെങ്കില്‍ നമുക്ക് ക്ഷമിക്കാം..

വാല്‍ കഷ്ണം: മലയാളിയുടെ മോഷ്ടിച്ചാലും മറ്റേതു രാജ്യക്കാരുടെ മോഷ്ടിച്ചാലും അതു മോഷണം തന്നെയാണ്.കാശു കൊടുക്കാതെ പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും സോഫ്റ്റുവയറുകള്‍ download ചെയുന്നതും മോഷണം തന്നെ..അങ്ങനെ നോക്കിയാല്‍ സജിയെ കളിയാക്കാന്‍ നമ്മുക്ക് എന്തധികാരം?

എന്തും തകര്‍ത്തെറിയാന്‍ എളുപ്പമാണ്!!
Read More...

Thursday, July 31

വ്യാജ ബോംബ്‌ ഭീഷണികള്‍

ന്നലെ എറണാകുളത്തു നിന്നും വീട്ടിലേക്ക്‌ വരുമ്പോള്‍ ട്രെയിനില്‍ ബോംബ്‌ ഭീഷണി.പോലീസും ഡോക്‌ സ്ക്വാഡും ഇരിഞ്ഞാലകുട സ്റ്റേഷനില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു ബോംബിനായി അരിച്ചു പെറുക്കി..ഒന്നും കിട്ടിയില്ല..11 മണിക്കു ശേഷം എറണാകുളത്തു നിന്നും പുറപ്പെട്ട എല്ലാ ട്രെയിനികളും 2 മണിക്കൂറിലേറെ ലൈറ്റ്‌ ആയി....

ഇന്നു രാവിലെ പത്രം എടുത്തു നോക്കിയപ്പോള്‍ ഒരുത്തന്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ വച്ചു മറന്ന ഡ്രസ്സ്‌ എടുക്കാന്‍ വേണ്ടി വെറുതെ ഉണ്ടാക്കിയ ഒരു നാടകമായിരുന്നു ആ ബോംബ്‌ ഭീഷണി....വെറും സ്വാര്‍ത്ഥ താത്പര്യത്തിനു വേണ്ടി അയാള്‍ ഉണ്ടാക്കിയ ബോംബ്‌ ഭീഷണി ആയിരക്കണക്കിനു ആളുകളുടെ സമയമാണു കളഞ്ഞത്‌..ട്രെയിനില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്ന വാര്‍ത്ത പരന്നതു കാരണം ട്രെയിന്‍ യാത്രക്കാരുടെ വീടുകളില്‍ നിന്നും ഫോണ്‍ കോളുകളുടെ പ്രവാഹം ആയിരുന്നു...തമാശക്കു വേണ്ടിയോ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കു വേണ്ടിയോ ചെയുന്ന ഇത്തരം കാര്യങ്ങള്‍ ഭീതിയുടെ മുള്‍ മുനയില്‍ നിറുത്തുന്നത്‌ ആയിരങ്ങളെയാണു..പോലീസിന്റെയും ബോംബ്‌ സ്ക്വാഡിന്റെയും അധ്വാനം വേറെ.....

എങ്ങനെയാണു ഇത്തരക്കാരെ ശിക്ഷിക്കേണ്ടത്‌ ?
Read More...

Saturday, July 26

യുക്തി”വാതം”

ബാബു മാഷിന്റെ പോസ്റ്റിൽ നിന്നും

' ശാസ്ത്രത്തിനെ കൊച്ചാക്കാന്‍' ഇക്കൂട്ടര്‍ ഉന്നയിക്കുന്ന 'അതിഫയങ്കര' ചോദ്യങ്ങള്‍ ഇന്നത്തെ ലോകത്തില്‍ വെളിവുള്ള ഏതെങ്കിലും മനുഷ്യന്‍ ചോദിക്കുന്നതല്ല. എന്നോ കാലഹരണപ്പെട്ട അത്തരം 'കിന്റര്‍ ഗാര്‍ട്ടന്‍' ചോദ്യങ്ങള്‍ക്കു് ഇന്നു് ഒരു പ്രസക്തിയുമില്ല. അതിലെല്ലാമുപരി, ഈ ചോദ്യങ്ങള്‍ തന്നെ എത്രയോ വട്ടം ബ്ലോഗില്‍ത്തന്നെ പല പോസ്റ്റുകളിലായി‍ ചോദിക്കപ്പെട്ടവയാണു്. ഏതെങ്കിലും ഒരു വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നുള്ളവര്‍ അതിനു് അനുയോജ്യമായ പുസ്തകങ്ങള്‍ വായിക്കുകയാണു് സാധാരണ ചെയ്യുന്നതു്. പക്ഷേ, തന്റെ ഒരേയൊരു 'കിത്താവില്‍' സകലമാന സത്യങ്ങളും ഉള്‍ക്കൊള്ളുന്നു എന്നു് കരുതുന്നവര്‍ മറ്റൊന്നും വായിക്കുകയില്ലല്ലോ. ഇനി വായിച്ചാല്‍ തന്നെ അതില്‍ തനിക്കു് അനുകൂലമായതു് എന്തെങ്കിലും ഉണ്ടോ എന്നു് അരിച്ചുപെറുക്കുക മാത്രമാവും ഇക്കൂട്ടര്‍ ചെയ്യുന്നതു്. വിശുദ്ധഗ്രന്ഥങ്ങള്‍ വായിക്കുന്ന കാര്യവും ഏറെ വ്യത്യസ്തമല്ല. ദൈവത്തിന്റെ പടയാളികള്‍ അധികപങ്കും സ്വന്തമതഗ്രന്ഥങ്ങള്‍ പോലും വായിച്ചിട്ടുള്ളവരല്ല എന്നതു് ഒരു യാഥാര്‍ത്ഥ്യമാണു്. ഏതു് മതഗ്രന്ഥവും പരസ്പരവൈരുദ്ധ്യങ്ങളുടെ ഒരു കലവറയാണു്. അവ വിശദമായി വായിച്ചിട്ടുള്ളവര്‍ക്കു് അതറിയാം. വേണ്ടതു് എന്തെന്നറിഞ്ഞാല്‍ അതു് അവയില്‍നിന്നും തപ്പിയെടുക്കാന്‍ വിശ്വാസിക്കും നിരീശ്വരവാദിക്കും ഒരുപോലെ ഒരു പ്രയാസവുമില്ലാതെ സാധിക്കും. ഇവിടെയാണു് വേദഗ്രന്ഥവ്യാഖ്യാതാക്കളുടെ പ്രവര്‍ത്തനമേഖല. അതുവഴി സൂത്രത്തില്‍ അപ്പം നേടാനും വീടുവയ്ക്കാനും‍ അവര്‍ക്കു് കഴിയുന്നു! അവരുടെ ഭാഗ്യം! വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാനും ആളുണ്ടാവും. അതാണു് ലോകഗതി. എന്നെ പിടിച്ചേല്‍പ്പിക്കാത്തിടത്തോളം എനിക്കതിനു് ഒരു എതിരുമില്ല. അതിനു് മാത്രമല്ല, ആരെങ്കിലും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതിനോ വിശ്വസിക്കാതിരിക്കുന്നതിനോ എനിക്കു് യാതൊരുവിധ എതിര്‍പ്പുമില്ല."തുടർന്നു വായിക്കാൻ

പ്രിയ ബാബു മാഷെ..എനിക്കു താങ്കളേയോ സൂരജിനെയോ നേരിട്ടറിയില്ല..ബൂലോകത്തുള്ളവർ മറ്റുള്ളവരുടെ വ്യക്തിത്വം മനസില്ലാക്കുന്നത് അവരുടെ പോസ്റ്റും കമ്മന്റുകളും കണ്ടിട്ടാണ്.നാം നമ്മുടെ ആശയങ്ങൾ പറയുമ്പോൾ മറ്റുള്ളവർ അതു മുഴുവൻ അംഗീകരിക്കണം എന്നു പറയാനാവില്ല.ഒരു പോസ്റ്റിടുമ്പോൾ താങ്കളെ അംഗീകരിക്കുന്നവർക്കു മറുപടി പറയും പോലെ എതിർക്കുന്നവർക്കും മറുപടി പറയാൻ സാധിക്കണം..അല്ലാതെ എതിർക്കുന്നവരെ പരിഹസിക്കുക അല്ല വേണ്ടത്.
താങ്കളുടെ പോസ്റ്റിൽ അഭിപ്രായം എന്ന ബ്ലോഗർ ചോദിച്ച ആ “അതിഫയങ്കര ചോദ്യങ്ങള്‍“മറ്റുള്ളവർക്കു കൂടി കാണാൻ ഞാൻ താഴെ കൊടുക്കുന്നു....

അഭിപ്രായം said...
നവീന ഉപകരണങ്ങള്‍ രൂപമെടുക്കുന്നതിനനുസരിച്ചു് പുതിയ പുതിയ 'പ്രപഞ്ചസത്യങ്ങള്‍' പുറത്തുവരും. തെളിയിക്കപ്പെട്ട 'പഴയ സത്യങ്ങള്‍' അംഗീകരിച്ചുകൊണ്ടുള്ളതായിരിക്കും
അവ

ഇതു നിങ്ങൾക്കു എങ്ങനെ ഉറപ്പിച്ചു പറയാൻ ആവും...നവീന ഉപകരണങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ പുറത്തു വരുന്ന പ്രപഞ്ച രഹസ്യങ്ങൾ പഴയവയുമായി ബന്ധം ഉണ്ടാവണം എന്നു നിർബന്ധമുണ്ടോ?ഒരു കാലത്തു ശരി എന്നു കരുതിയിരുന്ന പല കാര്യങ്ങളും പിന്നിട് തെറ്റായിരുന്നു എന്നു ശാസ്ത്രം പറഞ്ഞിട്ടില്ലെ?

“പില്‍ക്കാലത്തു്, പ്രപഞ്ചത്തില്‍ അവശേഷിച്ച ദ്രവ്യാംശങ്ങളായ അണുകേന്ദ്രകണികകളും എലക്ട്രോണുകളും യോജിച്ചു് ദ്രവ്യമായി, നക്ഷത്രങ്ങളായി, കരയായി, കടലായി, ഏകകോശജീവികളായി, മനുഷ്യരായി...“

ഇതു മത ഗ്രനഥങ്ങളിൽ ദൈവം പ്രപഞ്ചത്തെ സ്ഷ്ടിച്ചതിനേക്കാൾ എളുപ്പമായി പോയല്ലോ മാഷെ..

#Big-Bang ഉണ്ടായതിനു ശേഷം എത്ര കാലം കഴിഞ്ഞാണ് ആ ഏക കോശ ജീവി ഉണ്ടാ‍യത് എന്നതിനു ക്യത്യമായ കണക്കുകൾ ഉണ്ടോ?
#ഏക കോശ ജീവിയാണോ അതോ ജീവികളാണോ ഉണ്ടായത്?
#നക്ഷത്രങ്ങളും,കരയും,കടലും വെവേറെയാണോ അതൊ ഒരുമിച്ചാണോ ഉണ്ടായത്.വെവ്വേറെയാണെങ്കിൽ ആദ്യം ഉണ്ടായത് ഏതാണ്?
#ആ ഏക കോശ ജീവി ഉണ്ടായത് കരയിൽ ആണോ അതൊ കടലിൽ ആണോ?
#ആ ഏക കോശ ജീവിയിൽ നിന്നാണോ ഇന്നു നാം കാണുന്ന ഈ സകല ജീവികളും മരങ്ങളും ഇഴ ജന്തുക്കളും ഉണ്ടായത്?
#രൂപ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യൻ ഉണ്ടായതെങ്കിൽ ഭാവിയിൽ ഇതേ മനുഷ്യൻ രൂപ പരിണാമം വന്നു വേറെ വല്ല ജീ‍വിയും ആയി മാറുമോ?
#എന്തിൽ നിന്നും രൂപ പരിണാമം വന്നാണ് മനുഷ്യൻ ഉണ്ടായിരികുന്നത്?
#ആദ്യം ഉണ്ടായത് ആണാണോ അതൊ പെണ്ണാണോ?
#ഒരേ ജീവിയിൽ നിന്നു തന്നെ ആണോ ആണും പെണും ഉണ്ടായത്?

ഇത്രയും എഫേരട്ട് എടുത്ത് big bang theoryമലയാളത്തിൽ വിശദീകരിച്ച നിങ്ങൾക്കു ഇതൊക്കെ അറിയുമായിരിക്കും എന്നു വിചാരിചാണ് ചോദിച്ചത്...മുഴുവൻ കാര്യങ്ങൾക്കും ഉത്തരം പറഞ്ഞില്ലെങ്കിലും അറിയുന്ന കാര്യങ്ങൾക്കു ഉത്തരം നലകിയാൽ കൊള്ളാമായിരുന്നു...ശാസ്ത്രം തന്നെ പറഞ്ഞിട്ടുള്ള ന്യൂനതകൾ വിഴുങ്ങന്നത് എന്തിന് ?സത്യം തുറന്നു പറയാതെ ആളൂകളെ തെറ്റിധരിപ്പിക്കുന്നതിനോടു യോജിക്കുന്നില്ല

ഇതിൽ എതു ചോദ്യമാണ് മനുഷ്യ യുക്തിക്കു നിലക്കാത്തത്...ബാബു മാഷിനു അറിയാ‍ത്ത കാര്യങ്ങൾ മൊത്തം മനുഷ്യ യുക്തിക്കു നിലക്കാത്തതാണോ?പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പലതും ബ്ലോഗിൽ പല വട്ടം ആവർത്തിച്ചതാണന്നു പറയുന്നു.പല വട്ടം ചോദിച്ചിട്ടും ഉത്തരം ഇല്ല എന്നാണെങ്കിൽ പിന്നെ ആ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല എന്നു അർത്ഥമുണ്ടോ?

മതപരമായ കാര്യങ്ങൾ എഴുതാനല്ല ഞാൻ ബ്ലോഗ് തുടങ്ങിയത്.ഇതു വരെ എന്റെ ഒരു പോസ്റ്റിലോ കമ്മന്റിലോ ‘മതത്തിൽ അതു പറഞ്ഞിട്ടുണ്ട് ഇതു പറഞ്ഞിട്ടുണ്ട്“ എന്നൊന്നും പറഞ്ഞിട്ടില്ല. എന്തിനെ എതിർക്കണമെങ്കിലും അതിനെ ആശയപരമായി എതിർക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.ഞാൻ വിശ്വസിക്കുന്ന മതത്തെയും വിശുദ്ധ ഗ്രന്ഥത്തെയും പലരും അവഹേളിക്കുകയും ശാസ്ത്രം കാട്ടി ഖുർ ആനിൽ പറഞ്ഞത് തെറ്റാണന്നും പറയുകയും ചെയ്തപ്പോൾ “പ്രപഞ്ചവും മനുഷ്യരും എങ്ങനെ ഉണ്ടായി “ എന്ന ഒരു പോസ്റ്റിട്ടു.ബിഗ് ബാംഗ് തിയറിയും ഡാർവിൻ സിദ്ധാന്തവും അല്പം നർമ്മത്തോടെ അവതരിപ്പിച്ചത് ഒരു നല്ല ചർച്ച ഉരുത്തിരിഞ്ഞു വരണം എന്ന ഉദ്ദേശത്തോടു കൂടി ആയിരുന്നു...

ഡോ:സൂരജ് ചർച്ചയിൽ പങ്കെടുത്തപ്പോൾ പല അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിക്കും എന്നു കരുതി.എന്നാൽ പറയാൻ ഉള്ള കാര്യങ്ങൾ പറഞ്ഞു സ്വയം വിജയിയായി പ്രഖ്യാപിച്ചു സൂരജ് സ്വന്തം ബ്ലോഗിൽ ഒരു പോസ്റ്റിട്ടു വിജയം ആഘോഷിച്ചു..സൂരജ് പറഞ്ഞത് വേദവാക്യം എന്നു കരുതുന്ന ചില ബ്ലോഗറുമാർ സൂരജിനെ പൊക്കി കമ്മ്ന്റുകളും ഇട്ടു.സൂരജ് പറഞ്ഞ കാര്യങ്ങളിൽ ചിലതു ഒന്നു വ്യക്തമാക്കാമ്മോ എന്നു തിരിച്ചു ചോദിച്ചപ്പോൾ സൂരജ് എന്റെ ബ്ലോഗിൽ കമ്മന്റിങ്ങ് നിറുത്തി..എന്റെ ബ്ലോഗിൽ നിറുത്തിയ ചർച്ച സൂരജിന്റെ ബ്ലോഗിൽ തുടർന്നു.ശാസ്ത്രത്തെ കുറിച്ചു മാത്രമാണ് സൂരജിന്റെ ബ്ലോഗിൽ സംസാരിച്ചത്.വൈദ്യ വിദ്യാർത്ഥിയായ സൂരജിനു ശാസ്ത്രത്തിലെ ചില “അപ്രിയ സത്യങ്ങൾ” പറഞ്ഞപ്പോൾ തീരെ പിടിച്ചില്ല.സൂരജിനു മറുപടി ഇല്ലാതായ സമയത്താണ് ജോതിർഗമയ എന്ന അവതാര പുരുഷന്റെ രംഗ പ്രവേശം.പിന്നെ അവിടന്നങ്ങോട്ട് തെറിയുടെ പ്രവാഹമായിരുന്നു...ചോദിക്കുന്നതിനെല്ലാം തെറി.സലാഹുദ്ദിന്റെ പോസ്റ്റിലും തെറിയോടു തെറി...അതോടെ ആ ചർച്ച അവിടെ തീർന്നു...തിർന്നതല്ല തീർത്തു..അങ്ങനെ പറയുന്നതാവും കൂടുതൽ ശരി.....

അതിനു ശേഷം ആണ് ck ബാബുവിന്റെ “ബിഗ് ബാംഗിനെ” കുറിച്ചുള്ള പോസ്റ്റുകൾ വരുന്നത്.മൂന്നു ഘട്ടങ്ങളിലായി പ്രസദ്ധീകരിച്ച ആ പോസ്തിന്റെ പിന്നിലെ പ്രയത്നം അഭിനന്താർഹം തന്നെ..പക്ഷെ ബിഗ് ബാംഗിലെ പോരായ്മകൾ ബാബു മാഷ് വിഴുങ്ങി.അതിനെ ചോദ്യം ചെയ്തതു മാഷിനു പിടിച്ചില്ല...അതിന്റെ രോഷം തീർക്കാനാണ് “ചില 'അതിഫയങ്കര' ചോദ്യങ്ങളെപ്പറ്റി “ എന്ന പോസ്റ്റ്.

ബൂലോകത്തെ യുക്തിവാദികളുടെ അഭിപ്രായത്തിൽ അവർക്കു ഉത്തരം അറിയാത്ത
ചോദ്യങ്ങൾ മുഴുവൻ യുക്തിരഹിതവും ബാലിശവുമാണ്.അതു ചോദിക്കുന്നവർ മൊത്തം മന്ദബുദ്ധികളും.

സൂരജും ബാബുമാഷും ശാസ്തം പഠിച്ച അതേ സ്കൂളുകളിൽ നിന്നാണ് ഞങ്ങളും ശാസ്തം പഠിച്ചത് എന്നു അവർ മറക്കുന്നു.ശാസ്തത്തെ ഒരിക്കലും ഞാനോ സലാഹുദ്ദിനോ എതിർക്കുന്നില്ല.ഞാനും സലാഹുദ്ദിനും ഇന്നും ശാസ്ത മേഖലകളിൽ ആണ് ഉള്ളതും.

ഈ ലോകത്തു ജീവിക്കാൻ ദൈവ വിശ്വാസം മാത്രം പോരാ എന്നു ഏതു യുക്തിവാദിയെ പോലെ മത വിശ്വാസികൾക്കും അറിയാം.ശാസ്തം ഇല്ലാതെ മനുഷ്യ പുരോഗതി ഇല്ല.ശാസ്തമായാലും ഖുർ ആനായാലും അതിലുള്ള സത്യങ്ങൾ മറച്ചു വയ്കാതെ അവതരിപ്പിക്കണം.

ബിഗ് ബാംഗായാലും ഡാർവിൻ സിദ്ധാന്തമായാലും അവതരിപ്പിക്കുമ്പോൾ അതിലെ പോരായ്മകൾ കൂടെ പറയണം.ആ സിദ്ധാന്തങ്ങൾ കൊണ്ട് വന്ന ശാസ്ത്രജ്ഞന്മാർക്കു അതു പറയാമെങ്കിൽ സൂരജും ബാബു മാഷും അതു വിഴുങ്ങുന്നത് എന്തിന് ?

“ദൈവത്തിന്റെ പടയാളികള്‍ അധികപങ്കും സ്വന്തമതഗ്രന്ഥങ്ങള്‍ പോലും വായിച്ചിട്ടുള്ളവരല്ല എന്നതു് ഒരു യാഥാര്‍ത്ഥ്യമാണു്“ എന്ന ഈ വാക്കുകൾ സത്യമാണ്..അതു കൊണ്ട് തന്നെ ആണ് ഇന്നു മനുഷ്യൻ മതത്തിന്റെ പേരിൽ വർഗീയത ഉണ്ടാക്കുന്നതും ആളുകളെ കൊല്ലുന്നതും.

ബാബു മാഷിനോടോ സൂരജിനോടോ എനിക്കു യാതൊരു പ്രശ്നവുമില്ല.ആർക്കും എന്തിനേയും എതിർക്കാം...ആശയപരമായി..ആശയപരമായ എതിർപ്പുകൾ ഉള്ളവരോടാണെങ്കിൽ കൂടി വ്യക്തിപരമായി അതോന്നും മനസിൽ സൂക്ഷിക്കരുതെന്നാണ് ഞാൻ വിശ്വസിക്കുന്നത്...

Read More...

Friday, July 18

ദൈവത്തിനെന്തിനാ കൈക്കൂലി ?

ഞാൻ ഒരു ഈശ്വര വിശ്വാസിയാണ്. എന്നു വച്ചു ഇന്നു മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ അംഗീകരിക്കുകയോ അതിൽ വിശ്വസിക്കുകയോ ചെയുന്നില്ല.

ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും ഒരു സ്രഷ്ടാവ് ഇല്ലാതെ സ്വയം ഉണ്ടായതാണെന്നു വിശ്വസിക്കാൻ എന്റെ യുക്തിബോധം സമ്മതിക്കുന്നില്ല.കോടാനു കോടി വർഷങ്ങൾ എടുത്തിട്ടാണെങ്കിൽ കൂടി ഈ പ്രപഞ്ചവും ഇതിലെ ജീവ ജാലങ്ങളും ചില പ്രതേക സാഹചര്യത്തിൽ ഉണ്ടായാതാണ് എന്നു വിശ്വസിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ടപെടുന്നത് മനുഷ്യന്റെ പഞ്ചേന്ത്രിയങ്ങൾക്കു അധീതമായ ഒരു ശക്തി ഈ പ്രപഞ്ചത്തിന്റെയും ജീവികളുടെയും ഉത്ഭവത്തിനു പിന്നിൽ ഉണ്ടെന്നു വിശ്വാസിക്കാനാണ്.എല്ലാ മത വിശ്വാസികളെ പോലെ ഞാനും ആ സ്രഷ്ടാവിനെ/ദൈവത്തിനെ ആരാധിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയുന്നു.എന്നാൽ ഈ പ്രാർത്ഥനക്കു ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിൽ ഒരു ഇടനിലക്കാരന്റെ ആവശ്യം ഉണ്ടന്നു ഞാൻ വിശ്വസിക്കുന്നില്ല.

ഈ ആധുനിക കാലഘട്ടത്തിൽ മറ്റെന്തിന്റെ ഇടയിലും ഒരു ഇടനിലക്കാരൻ ഉള്ളതു പോലെ ദൈവത്തിന്റെയും വിശ്വാസിയുടേയും നടുവിൽ ചിലർ വന്നിരിക്കുന്നു.അവരിൽ ചിലർ സ്വയം ദൈവമായി പ്രഖ്യാപിക്കുബോൾ മറ്റു ചിലർ ദൈവത്തിലേക്കുള്ള എളുപ്പ വഴികൾ അവരുടെ പക്കൽ ഉണ്ടന്നു അവകാശപ്പെടുന്നു.വിശ്വാസികളെ ചൂഷണം ചെയുന്ന ഈ വർഗം മത ഗ്രനഥങ്ങളിൽ പറഞ്ഞിരിക്കുന്ന വാക്യങ്ങളെ അവരുടെ ആവശ്യാനുസരണം വളച്ചൊടിച്ചു പുതിയ പുതിയ വ്യാക്യാനങ്ങൾ നൽകുന്നു.മത പുരോഹിതന്മാർ അവരുടെ പേരിനും പ്രശസ്തിക്കും വേണ്ടി ഇതു ചെയുബോൾ യുക്തിവാദികൾ ദൈവം ഇല്ലാ എന്നു സ്ഥാപിക്കാനാണ് ഇത്തരം കാര്യങ്ങൾ ചെയുന്നത്.

ഞാൻ വിശ്വസിക്കുന്ന ദൈവം സർവ ശക്തനാണ്. അവനു മനുഷ്യന്റെ പണമോ മറ്റു വസ്തുക്കളൊ ആവശ്യം ഇല്ല.എന്നിട്ടും മനുഷ്യൻ ദൈവത്തിന്റ് പേരിൽ ലക്ഷങ്ങൾ ചിലവഴിക്കുന്നു.യഥാർത്ഥത്തിൽ ഈ പണം ആർക്കാണ് ലഭിക്കുന്നത്.ദൈവത്തിനോ അതൊ മനുഷ്യർക്കോ ?എല്ലാ മതങ്ങളിലെയും അടിസ്ഥാനം മനുഷ്യ നന്മയാണ്.നമ്മുക്ക് ചുറ്റും കഷ്ടപെടുന്ന ധാരാളം മനുഷ്യർ ഉള്ളപ്പോൾ ദൈവത്തിന്റെ പേരിൽ പണം ചിലവാക്കുന്നത് ന്യായീകരിക്കാൻ ആവുമോ?

എനിക്ക് ചുറ്റും ദിവസേന കാണുന്ന ചില കാര്യങ്ങൾ......


#എല്ലാ ചൊവാഴ്ചയും കാലത്ത് എറണാകുളത്ത് കലൂരിനടുത്തുള്ള st.Antony ചർച്ചിൽ നൂറു കണക്കിനു ആളുകൾ പ്രാർത്ഥിക്കുന്നത് കാണാം.ഒരു ദൈവവും ദൈവ പുത്രൻ എന്നു അവർ വിശ്വസിക്കുകയും ചെയുന്ന യേശുവും ഉള്ളപ്പോൾ മറ്റൊരാളെ വിളിച്ചു രക്ഷിക്കാൻ പ്രാർത്ഥിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.പ്രാർത്ഥനയ്ക്കു ശേഷം അവർ ഒരോ പേക്കറ്റ് മെഴുകുതിരികൾ അവിടെ കത്തിച്ചു വയ്ക്കുകയും നേർച്ച പെട്ടിയിൽ കാശിടുകയും ചെയുന്നു.അതിന്റെ മുന്നിൽ ഇരുന്നു ഭിക്ഷ യാജിക്കുന്ന കുഷ്ട രോഗികളെയും യാജകന്മാരെയും ആരും ശ്രദിക്കാറില്ല.ദൈവത്തിനുള്ള കൈക്കൂലിയാണോ ആ മെഴുകുതിരികൾ?

#എല്ലാ ആഴ്ചകളിലും വീട്ടിൽ പള്ളിപിരിവിനു വരാറുണ്ട്.തൊട്ടടുത്തുള്ള പള്ളികളിൽ നിന്നു തുടങ്ങി ദൂരെ ഇതു വരെ കേൾക്കാത്ത സ്ഥലങ്ങളിലെ പള്ളിയിൽ നിന്നു വരെ..ഈ പിരിക്കുന്ന കാശിന്റെ 30-50 ശതമാനം വരെ പിരിക്കുന്നവർക്കാണ്.തനിക്കു പാതി ദൈവത്തിനു പാതി!

#ദൈവത്തിന്റെ ആലയങ്ങളാണ് ദേവാലയങ്ങൾ.പ്രാർത്ഥനയ്ക്കു വേണ്ടിയാണ് അവ ഉപയോഗിക്കുന്നത്. എന്നാൽ ഇന്നു ഈ പള്ളികൾ ആഡംഭരത്തിന്റെ ഉദാഹരണങ്ങളായി മാറിയിരിക്കുന്നു.വില പിടിച്ച വിളക്കുകളും കോടിമരങ്ങളും കൊത്തു പണികളും പരവദാനികളും കൊണ്ട് നിറഞ്ഞിരിക്കുന്നു പള്ളികൾ.അവിഹിത മാർഗത്തിൽ സംഭാതിച്ച പണം കൊണ്ട് പള്ളികൾ നിർമ്മിച്ചു മോക്ഷത്തിനു പ്രാർത്ഥികുകയും ചെയ്യാറുണ്ടത്രെ ചിലർ!!

#വളരെ അടുത്തു തുടങ്ങിയ ഒരു പരുവാടിയാണ് ജു:മുഅ നമസ്കാരത്തിനു മുൻപും ശേഷവും ഉള്ള ബക്കറ്റ് പിരിവ്.കൊച്ചു കുട്ടികൾ മുതൽ ഉസ്താതുമാർ വരെ ബക്കറ്റുമായി നമസ്കരിക്കാൻ ഇരിക്കുന്ന ആളുകളുടെ മുൻപിൽ വരുന്നു.ഒരോ ആളുകളും അവരുടെ സ്റ്റാറ്റസ്സിനു അനുസരിച്ചു ചിലറ മുതൽ 100ന്റെ നോട്ടുകൾ വരെ സംഭാവന കൊടുക്കുന്നു.ഇതെ ആളുകൾ നമസ്കാരത്തിനു ശേഷം പുറത്തിരിക്കുന്ന പാവം ഭിക്ഷകാരെ ശ്രദ്ധികാറേ ഇല്ല!

#എല്ലാ ആരാധനാലയങ്ങളുടെ മുൻപിലും കാണാം നേർച്ച പെട്ടികളും ഭണ്ഡാരങ്ങളും .ദൈവത്തിനു കൈക്കൂലി നല്കാനുള്ള മറ്റൊരിടം.

#ഒരിക്കൽ ട്രെയിനിൽ നിന്നും പരിചയപ്പെട്ട ഒരു പൂജാരി പറഞ്ഞത് അയാൾക്കു കിട്ടുന്ന വരുമാനവും ദക്ഷിണയും കൂടി ഒരു മാസം 30,000 രൂപയോളം വരുമത്രെ!

#അബലത്തിലെ ഉത്സവങ്ങൾക്കും പള്ളിയിലെ നേർച്ചക്കും വേണ്ടി വീടു വീടാന്തരം പിരിച്ചു ലക്ഷങ്ങൾ ഉണ്ടാക്കി വെറും നാലോ അഞ്ചോ മിനിറ്റ് കൊണ്ട് അവ പൊട്ടിച്ചു തീർക്കുന്ന ദേവസം ബോർഡ്ക്കാരും മത പുരോഹിതന്മാരും അതെ മൈദാനത്തു ഭിക്ഷ യാജിക്കുന്ന ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്ത പാവങ്ങളെ പറ്റി ആലോചിരുന്നെങ്കിൽ......

#ചില സംഘടനകൾ അവരുടെ ആൾ ബലം കാണിക്കാൻ വേണ്ടി കൊല്ലം തോറും ലക്ഷങ്ങൾ മുടക്കി ടെൻഡുകൾ നിർമ്മിച്ചു വരുന്നവർക്കെല്ലാം ബിരിയാണി കൊടുത്തു പരുവാടികൾ സംഘടിപ്പിക്കുന്നു.ഈ പരുവാടിയിൽ പങ്കെടുത്തതു കൊണ്ടു ഞാൻ നന്നായി എന്നു പറയുന്ന ഒരുവനെയും ഇതു വരെ കണ്ടിട്ടില്ല.ഇതെ പരുവാടികൾക്കു ചുറ്റുമുള്ള സ്റ്റാളുകളിൽ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ബുക്കുകളും വീഡിയോ സിഡികളും വിൽക്കുന്നതും കാണാം....മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതും ഒരു കച്ചവടം തന്നെ....


മതത്തിന്റെ പേരിൽ വിശ്വാസികളെ ചൂഷണം ചെയുന്ന ഇത്തരം ആളുകൾ കാരണമാണ് ഇന്നു മതങ്ങൾ ഇത്രയും അവഹേളിക്കപ്പെടുന്നത്..ദൈവത്തിന്റെ പേരിൽ ചിലവാക്കുന്ന ഈ പണം ഉണ്ടായിരുന്നെങ്കിൽ എത്ര പാവങ്ങളുടെ വിശപ്പകറ്റാമായിരുന്നു.....
Read More...

Thursday, July 3

ചര്‍ച്ച ഇവിടെ തുടരുന്നു ....

"പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?" . കമന്റുകള്‍ എഴുതുനതിനു മുന്‍പ് ആദ്യത്തെ പോസ്റ്റും കമന്റുകളും വായിക്കുക .... അവിടെ കമന്റുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക ... ...വെറുതെ സമയം കളയാന്‍ വേണ്ടി ബ്ലോഗ് വായിക്കുന്നവര്‍ ആണെങ്കില്‍ കമന്റ് എഴുതാതിരിക്കുക. ഇതൊരു അപേക്ഷ ആണ്....
Read More...

Friday, June 27

പ്രപഞ്ചവും മനുഷ്യരും എങ്ങിനെ ഉണ്ടായി?

"ഹാവിസ്ഫോടന സിദ്ധാന്തം (big bang theory) അനുസരിച്ച് പ്രപഞ്ചം അത്യധികം സാന്ദ്രമായതും താപവത്തായതുമായ ഒരു അവസ്ഥയില്‍ നിന്നും പൊട്ടിത്തെറിച്ച് ഉണ്ടായതാണ്. പ്രപഞ്ചം അതിനുശേഷം വികസിച്ചുകൊണ്ടേയിരിക്കുന്നു, അതിന്റെകൂടെ എല്ലാ ആകാശഗംഗകളെയും മറ്റ് ദ്രവ്യത്തെയും വഹിച്ചുകൊണ്ട്പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം ആണ് മഹാവിസ്ഫോടനം. മിക്കവാറും എല്ലാ പ്രപഞ്ചവിജ്ഞാന ശാസ്ത്രജ്ഞന്മാരും ഈ ശാസ്ത്ര സിദ്ധാന്തത്തെ അംഗീകരിച്ചിരിക്കുന്നു. ഉദ്ദേശം 1370 കോടി വര്‍ഷങ്ങള്‍‍ക്ക് മുന്‍പ് നടന്ന ഒരു ഉഗ്ര സ്ഫോടനം വഴിയാണ്‌ ഈ പ്രപഞ്ചം ഉടലെടുത്തത് എന്നാണ്‌ ഈ ശാസ്ത്ര സിദ്ധാന്തത്തിന്റെ കാതല്‍.
ശാസ്ത്രജ്ഞന്മാര്‍ ഈ സിദ്ധാന്തത്തെ വളരെയധികം പരീക്ഷ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. വിദൂര ഗാലക്സികളുടെ ചുവപ്പുനീക്കമാണ് മഹാവിസ്ഫോടന സിദ്ധാന്തത്തെ സാധൂകരിക്കുന്ന ഒരു പ്രധാന നിരീക്ഷണം. ചുവപ്പുനീക്കം പ്രപഞ്ചം വികസിക്കുകയും അതിനൊപ്പം തണുക്കുകയും ചെയ്യുന്നു എന്നു കാണിക്കുന്നു. അങ്ങനെ പ്രപഞ്ചം വികസിക്കുകയും തണുക്കുകയും ചെയ്യുകയാണെങ്കില്‍ കോടികണക്കിനു കൊല്ലങ്ങള്‍ക്ക് മുന്‍പ് അതിന്റെ വലിപ്പം വളരെ കുറവായിരുന്നു എന്നും അപ്പോള്‍ അതിന്റെ താപ നില വളരെ കൂടുതല്‍ ആയിരുന്നു എന്നും ശാസ്ത്രജ്ഞന്മാര്‍ അനുമാനിക്കുന്നു. അങ്ങനെ പ്രപഞ്ചത്തിന്റെ വലിപ്പം വളരെ ചെറുതും താപനില കൂടി ഇരിക്കുന്നതും ആയ ഒരു ഘട്ടത്തില്‍ ആണ് മഹാവിസ്ഫോടനം സംഭവിച്ചത് എന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
മഹാവിസ്ഫോടനത്തിനുമുന്‍പ് എന്ത് എന്ന ചോദ്യം ശാസ്ത്രജ്ഞന്‍മാരെ കുഴയ്ക്കുന്ന ഒരു പ്രഹേളികയാണ്.
പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു തത്വം പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവില്‍ വരികയും പിന്നീട് പൊട്ടിത്തെറിക്കുകയും വീണ്ടും വികസിച്ച് ഒരു അളവ് കഴിയുമ്പോള്‍ വീണ്ടും ചുരുങ്ങിത്തുടങ്ങുകയും ചെയ്യുന്നു എന്നതാണ്. ഒരു സ്പ്രിങ്ങിന്റെ ആന്ദോളനത്തോട് ഈ പ്രാപഞ്ചിക ചലനം ഉപമിക്കാം." (വിക്കിപീഡിയ )
ചുരുക്കി പറഞ്ഞാല്‍ ഒരു "പ്രത്യേക" സാഹചര്യത്തില്‍ പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവില്‍ വരികയും പിന്നീട് ഒരു "പ്രത്യേക" സാഹചര്യത്തില്‍ ഒരു വലിയ വിസ്പോടനം നടക്കുകയും ചെയ്തു. അങ്ങിനെ ഭൂമിയും സൂര്യനും മറ്റു ഗോളങ്ങളും ഉണ്ടായി.പിന്നെ മറ്റൊരു "പ്രത്യേക" സാഹചര്യത്തില്‍ ഏകകോശജീവികള്‍ ഉണ്ടായി. അവയില്‍ നിന്നും മറ്റൊരു "പ്രത്യേക" സാഹചര്യത്തില്‍ ബഹുകോശ ജീവികള്‍ ഉണ്ടായി.അവിടെ നിന്ന് ഉരഗങ്ങളും കുരങ്ങനും മറ്റു ജീവ ജാലങ്ങളും ഉണ്ടായി.അങ്ങനെ ഉണ്ടായ കുരങ്ങുകളില്‍ ഒന്നിന്റെ വാല്‍ നഷ്ടപെട്ടു. പിനീട് കുറെ കാലം കഴിഞ്ഞതിനു ശേഷം ഉണ്ടായ "പ്രത്യേക" സാഹചര്യത്തില്‍ വാല് മുറിഞ്ഞു പോയ കുരങ്ങന്‍ മനുഷനായി മാറി (ബാക്കി കുരങ്ങന്മാര്‍ ഒക്കെ ഇപോഴും പഴയ രൂപത്തില്‍ തന്നെ ഉണ്ട് ).
അങ്ങനെയാണ് ഈ മനുഷ്യ വര്‍ഗം തന്നെ ഉണ്ടായത്. ആദ്യത്തെ പൊട്ടിത്തെറിയുടെ ശക്തി കൊണ്ടോ മറ്റോ ഓരോ മനുഷ്യരുടെയും വിരല്‍ അടയാളങ്ങള്‍ വരെ വ്യത്യസ്തമായി പോയി. ആദ്യം പറഞ്ഞ ഏകകോശജീവികള്‍ നിന്നാണ് ഇന്നു ഭൂമിയില്‍ കാണുന്ന ഉറുമ്പ് മുതല്‍ മനുഷ്യന്‍ വരെ ..
വളര്‍ന്നു വരുന്ന യുവ തലമുറയെ വിശ്വാസമെന്ന അടിമ ചങ്ങലകളില്‍ നിന്നും മോചിപിക്കണം .അതിന് വേണ്ടി നാം മത ഗ്രന്ഥങ്ങളെ അവരില്‍ നിന്നും അകറ്റി ഈ " പ്രപഞ്ച സത്യങ്ങളെ" പറ്റി അവരെ ബോധവാന്മാര്‍ ആക്കണം .
ഇനിയെങ്ങാനും അവര്‍ ആ ഏകകോശജീവികള്‍ എങ്ങനെ ഉണ്ടായി ,ആ പൊട്ടിത്തെറിക്ക്‌ കാരണം എന്തായിരുന്നു എന്നെങ്ങാനും ചോദിച്ചാല്‍ കണ്ടു പിടിച്ചവര്‍ തന്നെ ഊഹിച്ചതനെന്നു പറഞ്ഞാല്‍ അവരുടെ യുക്തി ബോധം ആ മറുപടി കൊണ്ടു സമാധാനിചോളും.
ഞാന്‍ മനസിലാക്കിയിടത്തോളം യുക്തിവാദത്തിന്റെയും മത വിശ്വാസത്തിന്റെയും അടിസ്ടാനം വിശ്വാസം മാത്രമാണ് .മത വിശ്വാസികള്‍ മതത്തില്‍ വിശ്വസികുമ്പോള്‍ യുക്തിവാദികള്‍ ശാസ്ത്രം സത്യമാണെന്ന് വിശ്വസിക്കുന്നു.മത വിശ്വാസികള്‍ക്ക് തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ പറഞ്ഞത് ശാസ്ത്രത്തിലും ഉണ്ടാനന്നു സമര്‍ത്തിക്കാം..എന്നാല്‍ യുക്തിവാദികള്‍ക്കോ ...മതത്തില്‍ ഉള്ളതൊക്കെ തെറ്റ് ...എന്നാല്‍ ശാസ്ട്രത്തിലോ ഒന്നും തീര്ത്തു പറഞ്ഞിട്ടുമില്ല കുറെ അനുമാനങ്ങളും ഊഹിക്കലുകളും ...പാവം യുക്തിവാദിക്കള്‍
ഉഹിക്കുന്നു ,അനുമാനിക്കുന്നു ,കരുതുന്നു ..എന്ന് പറയുന്ന ശാസ്ത്രത്തെ കൂട്ട് പിടിച്ചു മതങ്ങളെ എതിര്‍ക്കുന്നതിനാണോ യുക്തിവാദം എന്ന് പറയുന്നത് ?
വാല്‍ കഷ്ണം : ഇനി പഴയ പോലെ മറ്റൊരു "പ്രത്യേക" സാഹചര്യത്തില്‍ മനുഷ്യന് വീണ്ടും വാലു മുളക്കുകയും പഴയ പോലെ കുരങ്ങനിലേക്ക് (അതോ മറ്റു ചില ജീവികളിലെക്കോ ) മടങ്ങി പോവുകയോ മറ്റോ ചെയ്യുമോ ആവോ .... ശാസ്ത്രത്തിന്റെ കാര്യമല്ലേ കാത്തിരുന്നു കാണാം .... ഇന്നലത്തെ സത്യം ഇന്നു നുണ.ഇന്നത്തെ സത്യം നാളത്തെ .......ഞാനൊന്നും പറയുന്നില്ലേ ...ഇനി അതിന്റെ പേരില്‍ ഒരു വിവാദം ഉണ്ടാക്കാന്‍ ഞാന്‍ ആളല്ല ...



Read More...

Monday, June 23

ഖുര്‍ആനു പകരം മറ്റൊന്ന്

Please read post fully b4 posting comments.please read comment section and avoid repeating questions.write comments relating to post.please its a request.
ഒരു ബ്ലോഗ്ഗര്‍ ആയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ശനിയ്യും ഞായറും ക്ലാസ്സ് ഇല്ലാത്തതിനാല്‍ രണ്ടു ദിവസവും ഫുള്‍ ടൈം ബ്ലോഗ് വായനയാനിപ്പോള്‍. ബ്ലോഗ് വായന കൊണ്ടു പല പുതിയ കാര്യങ്ങളും പഠിക്കാന്‍ പറ്റി.ഈ വായനയ്ക്ക് ഇടയിലാണ് ജബ്ബാര്‍ മാഷിന്റെ ഖുര്‍ആന്‍ സംവാദം , സ്നേഹ സംവാദം എന്ന ബ്ലോഗ്ഗുകള്‍ കാണാന്‍ ഇടയായത് .ഇസ്ലാമിനെ പറ്റി രൂക്ഷമായ പല വിമര്‍ശനങളും മാഷിന്റെ ബ്ലോഗില്‍ കണ്ടു.ഇസ്ലാം മത വിശ്വാസിയായ ഞാന്‍ കമന്റില്‍ മാഷിന്റെ പോസ്ടിനോടുള്ള എന്റെ അഭിപ്രായവും ചില സംശയങ്ങളും ചോദിച്ചു.മറുപടിയായി ഒന്നും പറയാതെ മാഷ് വീണ്ടും വീണ്ടും പുതിയ പുതിയ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നു .വീണ്ടും വീണ്ടും ചോദിചപോള്‍ നാലു ബ്ലോഗുകളും മുഴുവന്‍ വായിക്കാന്‍ ആയിരുന്നു മറുപടി. ഇപ്പോഴാണ് മനസിലായത് ഇതു മാഷിന്റെ സ്ഥിരം പരുവാടിയാണെന്ന്. പഴയ പോസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ എന്നെ പോലെ മാഷിന്റെ പോസ്റ്റുകളെ ചോദ്യം ചെയ്ത പലര്ക്കും മറുപടി കൊടുകാതെയാണ് പുതിയ പോസ്റ്റുകള്‍ ഇടുന്നത് എന്ന് മനസിലായി. (മാഷിന്റെ ബ്ലോഗുകള്‍ കാണാത്തവര്‍ ചെന്നു കാണുക)വിശ്വാസികളുടെ ചോദിയങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയിലെങ്ങില്‍ സംവാദം എന്ന വാക്കു കൊണ്ടു മാഷ് ഉദേഷിക്കുന്നതെതെന്നു മനസിലാവുന്നില്ല.

ഇന്നലെയാണ് ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാടിന്റെ സത്യം തേടുന്ന വഴികള്‍ എന്ന ബ്ലോഗ് കാണുന്നത്. ഇസ്ലാമിനെ പറ്റി ചോദിചവര്‍ക്കെല്ലാം കഴിയുന്ന രീതിയില്‍ മറുപടി പറഞ്ഞ അദ്ദേഹത്തെ അഭിനന്തിക്കാതെ വയ്യ . മാഷിന്റെ ബ്ലോഗിലും ഹൈദറിന്റെ ബ്ലോഗിലും നടന്ന ചര്‍ച്ചകള്‍ യുക്തിവാദവും മത വിശ്വാസവും തമ്മില്‍ ആയിരുന്നു.
ഹൈദറിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമായും ചോദ്യം ചെയ്തു കണ്ടത് ഖുര്‍ആന്റെ ആദികാരിതയെ പറ്റി ആയിരുന്നു.ഖുര്‍ആന്‍ ദൈവീകമാലെന്നും മുഹമ്മദ് എഴുതിയതാണെന്നും കണ്ടു.അതിന് യുക്തിവാദികള്‍ പല കാരണങ്ങളും പറഞ്ഞു..

ഖുര്‍ആനില്‍ തന്നെ "ഖുര്‍ആനെ പോലെ മറ്റൊരു ഗ്രന്ഥം എഴുതുവാന്‍ പറ്റുമോ "എന്ന് അവിശ്വാസികളെ വെല്ലുവിളിച്ചിട്ടുണ്ട്. 1400 വര്‍ഷങ്ങള്‍ മുന്പ് മുഹമ്മദ് എന്ന നിരക്ഷകന്‍ എഴുതിയതാണെന്ന് പറയുന്ന ഖുര്‍ആനിന്റെ ഈ വെല്ലു വിളിയെ യുക്തിവാദികള്‍ എന്ത് കൊണ്ടു ഏറ്റെടുക്കുന്നില്ല?ഖുര്‍ആന്‍ മനുഷ്യ നിര്‍മിതമാനെങ്ങില്‍ എന്തുകൊണ്ട് യുക്തിവാദികള്‍ ഖുര്‍ആനെ വെല്ലുന്ന മറ്റൊരു ഗ്രന്ഥം കൊണ്ടുവരുനില്ല. അങ്ങനെ ഒരു ഗ്രന്ഥം കൊണ്ടു വരാന്‍ ഒരു യുക്തിവാദിക്കോ ലോകത്തിലെ മുഴുവന്‍ യുക്തിവാദി സംഘത്തിനോ സാധികുകയാനെകില്‍ തീര്ച്ചയായും ഖുര്‍ആന്റെ അസ്ഥിതം ചോദിയം ചെയ്യപെടും ..ഇതറിഞ്ഞിട്ടും എന്ത് കൊണ്ടു യുക്തിവാതികള്‍ ഇതിന് ശ്രമിക്കുനില്ല ?ഖുര്‍ആനിലെ വരികളെ പല തരത്തില്‍ വ്യാക്യാനിച്ചു പല അര്‍ഥങ്ങള്‍ ഉണ്ടാക്കുനതിനെക്കാള്‍ നല്ലതലേ ഈ പറഞ്ഞ വെല്ലുവിളി ഏട്ടെടുക്കുനത് .ഈ വെല്ലുവിളിയില്‍ യുക്തിവാദികള്‍ ജയിച്ചാല്‍ ഇസ്ലാം മതത്തിന്റെ പ്രസക്തി നഷ്ടപെടും .ഇതൊക്കെ അറിഞ്ഞിട്ടും ആരും ആ വെല്ലുവിളിയെട്ടെടുക്കാന്‍ തയാറാവുന്നില്ല. അവിടെയാണ് ഖുര്‍ആന്റെ പ്രസക്തി .മലായത്തില്‍ എഴുതി മതിയായി ഇനി കുറച്ചു English il എഴുതുന്നു ക്ഷമിക്കുക ...

Am asking can a scientist(here i mean a brilliant man ,it may be scientist ,athist or anyone,please read like that ,caz so many asking about this in comment) can write a book like quran with all the modern facilities available now???we know many brilliant scientists.its damn sure they cant because all scientists are only specialist only in some field. Like chemistry physics biology etc. even there is all facility there is no scientist who can talk about everything in the world.but illustrate Muhammad talked about everything in the world covering all portions of life thousands of years ago...he give rules and regulations that how a man want to live.

quran is not a scientific book .quran is a book for all human beings showing how to lead a life.

while talking about Islam and quran most of people are using links in sites or referring books written by Islamic authors or searching for translations.but we want to understand one thing this books are man made ,the authors are describing their point of view while explaining the words of quran.there will be errors in it Caz its man made. (there will be definitely errors wen a man say the words of GOD in view of man).we ll get positive answers only if we read quran with a good mind.

It is easy to blame prophet and quran ..but no one introduced a book which stands against quran yet(its my knowledge ,if some one know such a book please let me know).so wen u people come to question quran just keep this in mind..There is no book in ur hand which replaces quran.
everybody can ask useless questions.but still this time no one is able to write a book like 'quran'.

Here i see one more thing that all u people are questioning the blog owners who writing about quran.i want to let u know most of the bloggers here including me are not Islamic scholars to answer all Ur questions.we writing here because many people are trying to give a wrong message about islam.they taking words from the quran as they like and making their own meaning for the words.

There is a famous saying in English..it was said by a judge while saying the punishment for a criminal .the word is this

"hang him,not let him go".
but when the word is printed its like this
"hang him not,let him go" .

Here the complete meaning is changed.like that when ppl take words from quran without understanding the whole meaning ,the meaning will get change.so if any one want to get a real knowledge about quran please don't look here for it.go and study it.

i am sure the people who fighting against quran here will not read it fully once understanding its meaning.they only know about quran from the anti-quran blogs and sites or fake authors.so brothers please understand about quran before standing against it.

i am not a scholar or anything like that.just an ordinary student who living in kerala.i write this post just to say quran is not a book written by man.Here i write my thoughts.earlier i also think like an atheist.i also questioned the existence of god.but wen i think more about life i am not finding any reason to be an atheist.

we cant understand everything in this life.we cant say we only believe what we see.for eg, if we say our grand parents that its possible to see the person in gulf or distant places by simply sitting in home by using web cam and Internet,they will say we are mad.because they cant accept it caz technology is not developed that time.like that we cant predict what will happen in future.

if one day science meets the words of quran.if a day come that all scientists say quran is right...suppose we are not living in earth that time.then every concept of atheists will be wrong that time.probability is 50-50.
if such a day occur i am happy caz i am a believer.if such a day doesn't happen still am happy caz i didn't lost anything as living as a believer.
Read More...

Sunday, June 15

ദശാവതാരം




എറണാകുളം 'സരിതയില്‍' റിലീസ് ദിവസം സെക്കന്റ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങിപോകുന്നവര്‍
ഏറെ കൊട്ടിഘോഷിച്ച കമല്‍ ഹസ്സന്റെ 'ദശാവതാരം ' റിലീസ് ആയി .ആദ്യ ദിവസം തന്നെ കാണണം എന്ന് വിചാരിച്ചു എറണാകുളം 'സരിതയില്‍ ' മൂന്നു മണിക്കൂര്‍ ക്യൂ നിന്നാണ് ടിക്കറ്റ് എടുത്തത് . കമലിന്റെ ആദ്യ പ്രവേശനം അടിപൊളിയായിരുന്നു
..അത് മാത്രം ...
പടത്തിന്റെ ടൈറ്റില്‍ 'ദശാവതാരം ' എന്നാക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ കുറെ 'അവതാരങ്ങള്‍' ..അത്രെയേ ബാക്കി പടത്തിന്റെ മുഴുവന്‍ സീനിലും ഉള്ളു ... എച്ചു കൂട്ടിയാല്‍ മുഴച്ചു നില്‍കും എന്ന പഴചോല്ല് അര്‍ത്ഥവത്താകുന്നത് പോലെ ആയിരുന്നു പടത്തിന്റെ മൈക്ക് അപ് .ഒര്‍ജിനാല്‍ ആയി ചെയാന്‍ കഴിയുമായിരുന്ന ചെറിയ കാര്യങ്ങള്‍ കൂടി ഗ്രാഫിക്സ് ഉപയോഗിച്ചു ചെയ്തത് പടത്തിന്റെ നിലവാരം കുറച്ചു .പത്ര മാദ്ധ്യമങ്ങളില്‍ വന്ന പോലെ കമല്‍ ഹാസനെ 'ആഗോള പ്രതിഭ' എന്ന് വിശേഷിപിക്കാന്‍ പോന്ന അഭിനയം ഒന്നും കമല്‍ കാഴ്ച വച്ചു എന്നെനിക്കു തോന്നുനില്ല .കമലിന്റെ പത്തു വേഷങ്ങളില്‍ പലതിന്റെയും ആവശ്യം തന്നെ ഉണ്ടെന്നു തോന്നിയില്ല.പടം മൂന്നു മണിക്കൂറില്‍ കൂടുതല്‍ ഉണ്ടായിരുന്നു.പടം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഇതു കാണാന്‍ വേണ്ടിയാണല്ലോ ഇത്രയും നേരം ക്യൂ നിന്നതെന്ന് ആലോചിച്ചു പോയി .
Read More...

Tuesday, June 10

കപട സന്യാസിമാര്‍ -കറുത്ത സത്യങ്ങള്‍ -4

വായിച്ചിട്ടിലെങ്ങില്‍ ഇതു കൂടി വായിക്കുക :
സത്യം പറഞ്ഞാല്‍ മനസില്‍ പേടി ഉണ്ടായിരുന്നു ...എന്താണെന്നു വച്ചാല്‍ ഈ കപട സ്വാമി വേട്ട എങ്ങാനും പൂര്‍ത്തിയവുമോ എന്ന് ... സമാധാനം പഴയ മുന്നാര്‍ പോലെ തന്നെ ..പോയ വഴി പുല്ല് പോലും ഇല്ല ...മൂന്നാമത്തെ പോസ്ട്ടോട് കൂടി ഈ പണി നിറുത്താം എന്ന് കരുതിയതാണ് ..പക്ഷെ എന്ത് ചെയ്യാം മെയില് തുറന്നപോള്‍ ഇതാ പുതിയ കുറെ "ദൈവങ്ങള്‍".. മെയില്‍ 15 പേര്ക്ക് ഫോര്‍വേഡ് ചെയ്താല്‍ പുണ്യം കിട്ടുമെന്നൊക്കെ ..അപ്പൊ കരുതി പാവം എന്റെ ബൂലോക സുഹ്രത്തുക്കള്‍കും ഇരിക്കട്ടെ കുറച്ചു പുണ്യംയെന്നു.
!!


സാധാരണ സംഭാവിക്കാരുള്ളത് തന്നെ സംഭവിച്ചു ..പുതിയ വാര്‍ത്ത കിട്ടിയപ്പോള്‍ മലയാളികള്‍ സൌകര്യപൂര്‍വ്വം"ദൈവങ്ങളെ" മറന്നു (പിന്നെങ്ങനെ "ദൈവങ്ങള്‍" മലയാളികളെ മറക്കാതിരിക്കും).പാചക വാതകത്തിനും പെട്രോളിനും വില കൂടിയപ്പോള്‍ നമ്മള്‍ മലയാളികള്‍ "ദൈവങ്ങളെ" വിട്ടു ഹര്‍ത്താല്‍ലിനു പോയി...അമാനുഷിക ശക്തി ഉള്ള ദൈവങ്ങള്‍ അല്ലെ , ഹര്‍ത്താല്‍ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ ദൈവങ്ങളുടെ പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍ ...നമ്മള്‍ പാവം മലയാളികള്‍ !! ദൈവങ്ങളും പോയി എന്നാ ഹര്‍ത്താല്‍ വിജയിച്ചോ അതും ഇല്ലാ. ചുരുക്കി പറഞ്ഞാല്‍ കക്ഷത്ത്‌ ഇരിക്കുന്നതും പോയി എന്ന ഉത്തരത്തില്‍ ഉള്ളതോട്ടും കിട്ടിയുമില്ല ..

ഇതാ ബൂലോകര്‍ക്കായി പുതിയ കുറെ ദൈവങ്ങളെ പരിച്ചയപെടുത്തുന്നു ....വന്നു കാണുക ..കണ്ടു കമന്റ് എഴുതുക (സോറി കണ്ടു ആശിര്‍വാതം വാങ്ങുക )

പ്രമുഖ BJP നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഓ രാജഗോപാല്‍ 'അമ്മതായി'യില്‍ നിന്നും അനുഗ്രഹം വാങ്ങുന്നു ...സാക്ഷിയില്‍ ആണെന്ന് തോന്നുന്നു രാജഗോപാല്‍ അമ്മയുടെ തലയിലുടെ പാലോ മറ്റോ ഒഴികുന്നതും കാണിചിരുന്നുവത്രേ..(ഇതില്‍ കൂടുതല്‍ കാണിക്കാന്‍ വല്ലതും ഉണ്ടാവുമോ ആവോ...)








Read More...

Friday, June 6

കുടിയന്മാരേ ഇതിലെ ഇതിലെ ...


ഒരു ഫോട്ടോയ്ക്ക്‌ ആയിരം വാക്കുകള്‍ സംസാരിക്കാന്‍ ആവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഫോട്ടോ ...വെള്ളമടിച്ച് വണ്ടി ഓടിച്ചാല്‍ എത്രയും പെട്ടന്ന് മുകളിലേക്ക് എത്താം എന്നത് വളരെ ലളിതമായി ആര്‍ട്ടിസ്റ്റ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. മെയിലില്‍ നിന്നും കിട്ടിയത്
Read More...

Monday, June 2

പെണ്‍ ഗരിമ

പരിസ്ഥിതിപ്പോരാട്ട വഴികളിലെ ചില പെണ്‍സാന്നിധ്യങ്ങള്‍

സുഗതകുമാരി
മലയാളത്തിന്റെ പ്രിയപ്പെട്ട കവിയത്രി മാത്രമല്ല പരിസ്ഥിതിയുടെ കാവലാള്‍കുടിയാണ്‌ സുഗതകുമാരി .തന്റെ സാമൂഹിക -പാരിസ്ഥിതിക രംഗത്തെ ഇടപെടലിലൂടെ പരിസ്ഥിതിയുടെ നാശത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്നു .ഒപ്പം കവിതകളിലൂടെയും പോരാടുന്നു ഇവര്‍..1986 ല്‍ വൃക്ഷമിത്ര അവാര്‍ഡ് ലഭിച്ചു ..

വന്ദന ശിവ
പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയും. ചിപ്കോ പ്രസ്ഥാനത്തില്‍ പങ്കാളിയായികൊണ്ട് പരിസ്ഥിതി പ്രസ്ഥാനത്തിലേക്ക് കടന്നു വന്നു ...കാര്‍ഷിക രംഗത്തെ മോശം പ്രവണതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു . പരിസ്ഥിതിയും ശാസ്ത്രവും സംബന്ധിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചു .1993 ല്‍ റൈറ്റ് ലൈവലിഹുഡ് അവാര്‍ഡ് ലഭിച്ചു .

മയിലമ്മ
പാലക്കാടന്‍ മണ്ണിനെ വിഷമായമാക്കിയ കൊക്കകോള കമ്പനിക്കെതിരെ നടത്തിയ സമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ചു . കമ്പനിക്കെതിരായ സമരത്തിന്റെ കടിഞ്ഞാന്‍ ഈ ഗ്രാമീണ വനിതയുടെ കൈയില്‍ ആയിരുന്നു .കമ്പനിയുടെ പ്രവര്‍ത്തനം നിറുത്തി വൈകുന്നതില്‍ വിജയിച്ചു.2007 ല്‍ മരിച്ചു .





മേധാ പട്കര്‍
പ്രശസ്ത പരിസ്ഥിതിവാദിയും മനുഷ്യാവകാശ പ്രവര്‍ത്തകയും.1983 ല്‍ നര്‍മദ ബച്ചാവോ ആന്തോളന്‍ എന്ന പ്രസ്ഥാനത്തിനു രൂപം നല്കി.നര്‍മദ നദിക് കുറുകെ പരിസ്ഥിതിക്കു വന്‍ നാശം വരുത്തികൊണ്ടുള്ള പദ്ധതിക്കെതിരെ ആയിരുന്നു സമരം .പദ്ധതിക്കെതിരെ നിരാഹാരം അനുഷ്ട്ടിച്ചു .റൈറ്റ് ലൈവലിഹുഡ് .ഗ്രീന്‍ രിബ്ബന്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചു .

വാന്‍ ഗാരി മാത്തായി
32 സെക്കന്റ് വീതം ഓരോ മരം നടുക. അത്‌വഴി ഒരു വര്‍ഷം കൊണ്ടു ഒരു ബില്യണ്‍ മരങ്ങള്‍ നടുക ..സ്വപ്നം അല്ല ..ഒരു വനിതയുടെ കീഴില്‍ നടന്ന പദ്ധതിയാണിത്‌ .വാന്‍ ഗാരി മാതായി എന്ന കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകയുടെ സ്വപ്ന പദ്ധതിയായിരുന്നു ഇതു.ഇതു വഴി കാര്‍ബണ്‍ ടൈ ഓക്സൈഡ് നമ്മുക്ക് മുന്നില്‍ ഉയര്‍ത്തുന്ന ആഗോള താപനം എന്ന വിപത്ത്തിനെചെറുക്കാനാകുമെന്നു അവര്‍ കണക്കു കൂട്ടുന്നു.ഗ്രീന്‍ ബെല്‍റ്റ്‌ മൂവ്മെന്റ് എന്ന പ്രസ്ത്താനത്തിന്റെ അമരക്കാരിയാണിവര്‍ .2004 ല്‍ നോബല്‍ സമ്മാനം ലഭിച്ചു .




Read More...